category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ രചനകള്‍ കൈമാറി
Contentതിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷനുമായിരുന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ രചനകളും അനുബന്ധ പുസ്തകങ്ങളും പട്ടം സെന്റ് മേരീസ് ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. സ്‌കൂള്‍ ഗ്രന്ഥശാലയുടെ വിപുലീകരണവുമായി ബന്ധപെട്ട് സ്‌കൂള്‍ സ്ഥാപകനായ മാര്‍ ഈവാനിയോസ് തിരുമേനിയുടെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുന്നതിനു വേണ്ടിയാണ് സെന്റ് മേരീസ് ലൈബ്രറിക്ക് നല്‍കുന്നതെന്ന് സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. മാര്‍ ഈവാനിയോസ് തിരുമേനിയുടെ തെരഞ്ഞെടുക്കപ്പെട്ട 60 പുസ്തകങ്ങളാണ് നല്‍കിയത്. മാര്‍ ഈവാനിയോസ് തിരുമേനിയേ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ നടന്നുവരവേ പുസ്തകങ്ങളുടെ സംഭാവനയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. സി.സി.ജോണ്‍ പറഞ്ഞു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-05 07:14:00
Keywordsഈവാനി
Created Date2021-02-05 07:14:37