Contents

Displaying 15201-15210 of 25127 results.
Content: 15564
Category: 13
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ കന്നി പ്രസംഗം
Content: റോം: ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെ കന്നി പ്രസംഗം. കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ രാഷ്ട്രത്തെ നയിക്കുന്നതു സംബന്ധിച്ചും, പകര്‍ച്ചവ്യാധിക്ക് ശേഷം രാജ്യം നേരിടാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഫെബ്രുവരി 17ന് പാര്‍ലമെന്റിന്റെ അധോസഭയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ഡ്രാഗി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ പരാമര്‍ശിച്ചത്. “ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ, നമ്മുടെ ചൂഷണത്തോടുള്ള ഭൂമിയുടെ പ്രതികരണമാണ് പ്രകൃതി ദുരന്തങ്ങള്‍. അങ്ങെന്താണ് ചിന്തിക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ ദൈവത്തോട് ചോദിച്ചാല്‍, ദൈവം നല്ലതെന്തെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ദൈവത്തിന്റെ സൃഷ്ടിയെ നശിപ്പിച്ചവരാണ് നമ്മള്‍” ഡ്രാഗി പറഞ്ഞു. പരിസ്ഥിതിയെക്കുറിച്ചും, ജനങ്ങളുടെ ആരോഗ്യത്തിലും ജീവിതത്തിലും പരിസ്ഥിതി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970-ല്‍ സ്ഥാപിതമായ ഭൗമദിനത്തിന്റെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2020 ഏപ്രിലിൽ ഫ്രാന്‍സിസ് പാപ്പ നടത്തിയ പൊതു അഭിസംബോധനയില്‍ നിന്നും എടുത്ത ഉദ്ധരണിയാണ് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെ തന്റെ കന്നി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. 2014 മുതല്‍ 2016 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന മാറ്റിയോ റെന്‍സിയുടെ ഇറ്റാലിയ വിവാ പാര്‍ട്ടി തങ്ങളുടെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‍ മുന്‍ പ്രധാനമന്ത്രി ഗിസെപ്പെ കോന്‍റെക്ക് പാര്‍ലമെന്റില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകൃതമാകുന്നത്. ജെസ്യൂട്ട് സ്ഥാപനത്തില്‍ പഠിച്ചുവളര്‍ന്ന കത്തോലിക്ക വിശ്വാസി കൂടിയായ ഡ്രാഗിയെ 2020-ല്‍ ഫ്രാന്‍സിസ് പാപ്പ ‘പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ സോഷ്യല്‍ സയന്‍സ്’ അംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
Image: /content_image/News/News-2021-02-19-21:23:20.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 15565
Category: 18
Sub Category:
Heading: ജെസ്‌ന മരിയ: തിരോധാനത്തില്‍ അന്വേഷണം സിബിഐയ്ക്ക്
Content: കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ജെസ്‌ന മരിയ ജയിംസിനെ കാണാതായ കേസില്‍ അന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി ഉത്തരവ്. ജെസ്നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്സ് ജോണ്‍, കെഎസ്യു നേതാവായ കെ.എം. അഭിജിത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐ അറിയിച്ചു. പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍നിന്നു ഗൗരവമേറിയതും സങ്കീര്‍ണവും അന്തര്‍സംസ്ഥാന ബന്ധവുമുള്ള കേസാണിതെന്നു മനസിലാകുന്നതായി സിബിഐക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെങ്കിലും ഉദ്യോഗസ്ഥരുടെ താമസം, യാത്ര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി സിബിഐക്കു മതിയായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്നയെ 2018 മാര്‍ച്ച് 22നാണു വെച്ചൂച്ചിറ കുന്നത്തു വീട്ടില്‍നിന്നു കാണാതായത്. അടുത്ത മാസം 22നു ജെസ്ന തിരോധാനത്തിന്റെ മൂന്നാം വാർഷികമാണ്. ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. അവസാനമായി കണ്ടത് ചാത്തൻതറ–കോട്ടയം റൂട്ടിൽ ഓടുന്ന തോംസൺ ബസിലാണ്. മുക്കൂട്ടുതറയിൽ നിന്നാണ് ജെസ്ന കയറിയത്. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു. ജെസ്നയുടെ തിരോധാനത്തില്‍ ഉന്നത അന്വേഷണം ആവശ്യപ്പെട്ടു കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) അടക്കമുള്ള സംഘടനകളും സജീവമായി രംഗത്തുണ്ട്. തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച പ്രതിനിധി വഴി പരാതി കൈമാറിയിരിന്നു.
Image: /content_image/India/India-2021-02-20-08:32:38.jpg
Keywords: ജെസ്ന, തിരോധാന
Content: 15566
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനക്ലാസ്സുകൾ ഇന്ന് ആരംഭിക്കും
Content: അനേകർ ഏറെ പ്രതീക്ഷയോടും പ്രാർത്ഥനയോടും കൂടി കാത്തിരുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6 മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കുന്നതോടെ അനേകരെ ആഴമായ വിശ്വാസ ബോധ്യത്തിലേക്കു നയിക്കുന്ന ഈ പഠനക്ലാസ്സുകൾക്ക് ആരംഭമാകും. തുടർന്ന് റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ ക്ലാസുകൾ നയിക്കും. പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദമാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഈ പഠനക്‌ളാസ്സുകൾ ഒരുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മതപരമായ ഏറ്റവും വലിയ സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്കാസഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്. 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പെന്തക്കുസ്താ പോലെ ഇരുപത്തിഒന്നാമത്തെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. തീർത്ഥാടക മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ. എന്നാൽ ഈ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതായി ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. അതിനാൽ ഈ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയോട് ചേർന്ന് നമ്മുടെ സ്വന്തം ദൈവനിയോഗം എന്തെന്നു ബോധ്യപ്പെടുമ്പോൾ സഭയിൽ ആവശ്യമായ നവീകരണം ഉണ്ടാകും. അത് സഭയെ ലോകത്തിൽ കൂടുതൽ പ്രസക്തയാക്കും. ലോകത്തോട് രക്ഷാകരമായ ബന്ധം പുലർത്താൻ സഭ സജ്ജയാകും. ഇവയൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യവും പ്രതീക്ഷയുമായിരുന്നു. ഇവ സാക്ഷാത്കരിക്കാൻ ഈ പഠന ക്ലാസുകൾ നമ്മെ സഹായിക്കും.
Image: /content_image/News/News-2021-02-20-08:41:51.jpg
Keywords: വത്തിക്കാൻ കൗൺസിൽ
Content: 15567
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനക്ലാസ്സുകൾ ഇന്ന് ആരംഭിക്കും
Content: അനേകർ ഏറെ പ്രതീക്ഷയോടും പ്രാർത്ഥനയോടും കൂടി കാത്തിരുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6 മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കുന്നതോടെ അനേകരെ ആഴമായ വിശ്വാസ ബോധ്യത്തിലേക്കു നയിക്കുന്ന ഈ പഠനക്ലാസ്സുകൾക്ക് ആരംഭമാകും. തുടർന്ന് റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ ക്ലാസുകൾ നയിക്കും. പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദമാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഈ പഠനക്‌ളാസ്സുകൾ ഒരുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മതപരമായ ഏറ്റവും വലിയ സംഭവമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷമുള്ള കത്തോലിക്കാസഭയുടെ ചരിതത്തിലെതന്നെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്. 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പെന്തക്കുസ്താ പോലെ ഇരുപത്തിഒന്നാമത്തെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നത്. സഭയിൽ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗൺസിലിന്റെ ലക്ഷ്യം മിശിഹായിൽ നവചൈതന്യമുള്ള വിശ്വാസികളുടെ സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു. തീർത്ഥാടക മനുഷ്യനെ സ്വർഗ്ഗോന്മുഖമായി ചരിക്കുന്നതിനു സഹായിക്കാൻ അവനെ മുഴുവനായി സ്പർശിക്കുന്ന സത്യങ്ങളാണ് ഇത് പഠിപ്പിക്കുന്നതെന്ന് കൗൺസിൽ വിളിച്ചുകൂട്ടിയ പരിശുദ്ധ പിതാവ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ പ്രസ്‌താവിച്ചു. ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ. എന്നാൽ ഈ പ്രമാണരേഖകൾ പലരും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതായി ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചിരിന്നു. അതിനാൽ ഈ പ്രമാണരേഖകൾ തെറ്റുകൂടാതെ ആധികാരികമായി പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയോട് ചേർന്ന് നമ്മുടെ സ്വന്തം ദൈവനിയോഗം എന്തെന്നു ബോധ്യപ്പെടുമ്പോൾ സഭയിൽ ആവശ്യമായ നവീകരണം ഉണ്ടാകും. അത് സഭയെ ലോകത്തിൽ കൂടുതൽ പ്രസക്തയാക്കും. ലോകത്തോട് രക്ഷാകരമായ ബന്ധം പുലർത്താൻ സഭ സജ്ജയാകും. ഇവയൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യവും പ്രതീക്ഷയുമായിരുന്നു. ഇവ സാക്ഷാത്കരിക്കാൻ ഈ പഠന ക്ലാസുകൾ നമ്മെ സഹായിക്കും. ➤ {{പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://chat.whatsapp.com/K9nbPr0Lyd5Ex52mUGpZsM}} ➤ {{മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക് -> https://chat.whatsapp.com/BjacbPc96b6AXWFB4qJnKD}}
Image: /content_image/News/News-2021-02-20-08:43:59.jpg
Keywords: വത്തിക്കാൻ കൗൺ
Content: 15568
Category: 18
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവ് സ്വന്തം താത്പര്യങ്ങള്‍ ത്യജിച്ച മാതൃകാപിതാവ്: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശേരി: ദൈവഹിതത്തിനു വിധേയനായി ജീവിച്ച വിശുദ്ധ യൗസേപ്പിതാവ് സ്വന്തം താത്പര്യങ്ങള്‍ ത്യജിക്കുകയും ആഴത്തില്‍ അനുകമ്പ പുലര്‍ത്തുകയും ചെയ്ത മാതൃകാ പിതാവാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പാറേല്‍പള്ളിയില്‍ നടക്കുന്ന 22ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസമായ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ യൗസേപ്പിതാവ് പകര്‍ന്നതുപോലെ കുടുംബങ്ങളില്‍ പരിത്യാഗ പൂര്‍വമായ സ്‌നേഹം പകരണം. സ്‌നേഹത്തിന്റെ വലിയ അനുഭവമാണ് പിതൃത്വം. ദൈവഹിതം തേടാന്‍ ഓരോ അപ്പനും കഴിഞ്ഞെങ്കിലേ കുടുംബജീവിതം അര്‍ത്ഥ പൂര്‍ണമാകുകയുള്ളുവെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും ദൈവം ഒരു വഴികാട്ടുമെന്ന ആശ്രയബോധം നമുക്കുണ്ടാകണം. ദൈവഹിതത്തേക്കാളും സ്വന്തം കണക്കുകൂട്ടലുകള്‍ നടത്തുന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണം. ഭൗതിക നേട്ടങ്ങള്‍ മാത്രം നാം ലക്ഷ്യം വയ്ക്കാതെ ദൈവാശ്രയ ബോധമുള്ളവരായി അപ്പനും അമ്മയും മാറണമെന്നും കുടുംബങ്ങള്‍ നസ്രത്തിലെ കുടുംബത്തിന്റെ മാതൃകയാകണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഫാ. ഗ്രിഗറി ഓണംകുളം റംശാപ്രാര്‍ത്ഥനയ്ക്കും ഫാ. ജെനി ഇരുപതില്‍ ആരാധനയ്ക്കും കാര്‍മികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഇന്ന് വചന പ്രഘോഷണം നടത്തും.
Image: /content_image/India/India-2021-02-20-09:47:00.jpg
Keywords: മാര്‍ തോമസ് തറയി
Content: 15569
Category: 1
Sub Category:
Heading: സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണം: ബൈഡനോട് ആഗോള ക്രൈസ്തവ നേതാക്കളുടെ സംയുക്ത അഭ്യർത്ഥന
Content: ഡമാസ്ക്കസ്: സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതി. അമേരിക്കൻ പ്രസിഡന്റായി ജനുവരിയിൽ ചുമതലയേറ്റ ബൈഡനെ അഭിനന്ദിച്ചുകൊണ്ട് തുടങ്ങുന്ന കത്തിൽ മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ക്രൈസ്തവ നേതാക്കൾ വിവരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പ്രതിനിധി പ്രൊഫസർ അലെന ഡൗഹാൻ ഡിസംബർ മാസം ഒടുവിലായി രാജ്യത്തിന് മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട കാര്യം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നിയന്ത്രണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും, കോവിഡ് 19 മൂലം ക്ലേശിക്കുന്ന സിറിയയ്ക്കുമേലുളള മറ്റൊരു ആഘാതമാണെന്നും അലെന ഡൗഹാൻ പറഞ്ഞിരുന്നു. പത്തുവർഷം മുമ്പ് സിറിയയെ മേഖലയിലെ അപ്പക്കുട്ട എന്നാണ് വിളിച്ചിരുന്നതെന്നും, എന്നാൽ ഇന്ന് രാജ്യം ഭക്ഷണ ക്ഷാമത്തിന്റെ വക്കിലാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ക്രൈസ്തവ നേതാക്കൾ കുറിച്ചു. പകുതിയോളം വരുന്ന സിറിയൻ ജനത വിശപ്പകറ്റാൻ മാർഗമില്ലാതെയാണ് കിടക്കാൻ പോകുന്നതെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അധ്യക്ഷൻ ഡേവിഡ് ബിയാസ്ലി കഴിഞ്ഞ ജൂൺ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയൊരു അസ്ഥിരത പശ്ചിമേഷ്യയിലും, മറ്റു സ്ഥലങ്ങളിലും രൂപപെടാതിരിക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് അവർ ബൈഡനോട് ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധത്തിലൂടെ സിറിയൻ ജനതയെ മുഴുവൻ ശിക്ഷിക്കാതെ ന്യായമായ ദേശീയ താല്പര്യം സംരക്ഷിക്കാൻ അമേരിക്കയ്ക്ക് മറ്റ് മാർഗ്ഗങ്ങൾ തേടാൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ മുന്നോട്ടുവെച്ചു. സിറിയൻ കത്തോലിക്കാ സഭ, സിറിയൻ ഓർത്തഡോക്സ് സഭ, മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ തുടങ്ങിയ സഭകളുടെ തലവന്മാരും, ഹംഗേറിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ അടക്കമുള്ളവരും പ്രൊട്ടസ്റ്റന്‍റ് നേതാക്കന്മാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-20-10:34:26.jpg
Keywords: സിറിയ, ബൈഡ
Content: 15570
Category: 1
Sub Category:
Heading: തുടര്‍ച്ചയായ വധഭീഷണി: മൊസാംബിക്കിലെ മെത്രാന് രാജ്യത്തിന് പുറത്തേക്ക് സ്ഥലം മാറ്റം
Content: വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ വധഭീഷണികളെ തുടര്‍ന്നു തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ പെമ്പാ രൂപതയുടെ അധ്യക്ഷനായ ബിഷപ്പിനെ ലൂയിസ് ഫെര്‍ണാണ്ടോ ലിസ്ബോവയെ രാജ്യത്തിന് പുറത്തേക്ക് സ്ഥലം മാറ്റി. മെത്രാന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ സ്ഥലം മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം. കാബോ ഡെല്‍ഗാഡോയില്‍ ലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഭവനരഹിതരാവുകയും ചെയ്ത സായുധ കലാപം ആരംഭിച്ചതിനു ശേഷമാണ് മെത്രാനെതിരെയുള്ള വധഭീഷണികള്‍ രൂക്ഷമായത്. കലാപത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബിഷപ്പ് രംഗത്തുണ്ടായിരിന്നു. ഇതിനിടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന മൌനത്തിനെതിരെ ധീരമായി ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ്‌ ബിഷപ്പ് ലിസ്ബോവ. ബിഷപ്പിനെ അദ്ദേഹത്തിന്റെ ജന്മനാടായ ബ്രസീലിലെ കാച്ചോയിറോ ഡി ഇറ്റാപെമിരി രൂപതയിലേക്ക് ‘അഡ് പേഴ്സോണം’ മെത്രാപ്പോലീത്ത പദവിയോടു കൂടിയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് പരിശുദ്ധ സിംഹാസനത്തില്‍ നിന്ന്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ കാബോ ഡെല്‍ഗാഡോയിലെ പ്രശ്ങ്ങളെക്കുറിച്ച് സംസാരിക്കുകയും, ബിഷപ്പ് ലിസ്ബോവാക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു റോമിലെത്തിയ ബിഷപ്പ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇത്തരത്തിലുള്ള സ്ഥലം മാറ്റം അസാധാരണവും, കേട്ടിട്ടില്ലാത്തതുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. തന്റെ സുരക്ഷയെ പ്രതിയാണോ ഈ സ്ഥലം മാറ്റം എന്ന ചോദ്യത്തിന് “ആയിരിക്കാം” എന്നായിരുന്നു മെത്രാന്റെ മറുപടി. താന്‍ സ്ഥലം മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും, മൊസാംബിക്കിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്ഥലം മാറ്റുന്നതായിരിക്കും നല്ലതെന്ന് പരിശുദ്ധ പിതാവിന് തോന്നിയിരിക്കാമെന്നും, തങ്ങളാരും ഭീരുക്കള്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധഭീഷണിയും, ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും തന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നെന്നാണ് മെത്രാന്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, സഭാധികാരികള്‍ക്കും ഇത്തരത്തിലുള്ള വധഭീഷണികള്‍ ലഭിക്കാറുണെന്നും, തങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നായിരിക്കുമോ ഈ വധഭീഷണികള്‍ എന്ന ചോദ്യത്തിന് സഭ എന്നും സത്യത്തിനും, മാനവികതക്കും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും, അത് ചിലരെ പ്രകോപിപ്പിച്ചിരിക്കാമെന്നും, ഇത്തരത്തിലുള്ള അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഒരു നീണ്ട ചരിത്രം തന്നെ പ്രാദേശിക സഭയ്ക്കുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൊസാംബിക്കില്‍ ഇപ്പോള്‍ നടന്നുവരുന്ന സായുധ കലാപങ്ങളുടെ പിന്നില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകളാണെണ് അനൌദ്യോഗിക സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-20-11:35:15.jpg
Keywords: ആഫ്രി, മൊസാ
Content: 15571
Category: 1
Sub Category:
Heading: കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് കോടതി വിലക്ക്: സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗത്ത് കരോളിന
Content: സൗത്ത് കരോളിന: അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം സൗത്ത് കരോളിനയില്‍ പാസാക്കിയ പ്രോലൈഫ് നിയമത്തിന് തുരങ്കംവെച്ച് കോടതി. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന നിയമം ഗവർണർ ഹെൻറി മക്മാസ്റ്റർ ഒപ്പുവെച്ചതിന് പിന്നാലേ കുപ്രസിദ്ധ അബോര്‍ഷന്‍ ശൃംഖലയായ പ്ലാന്‍ഡ് പാരന്‍റ്ഹുഡ് കോടതിയെ സമീപിക്കുകയായിരിന്നു. ‘സൗത്ത് കരോളിന ഫെറ്റൽ ഹാർട്ബീറ്റ് ആൻഡ് പ്രൊട്ടക്ഷൻ ഫ്രം അബോർഷർ ആക്ട്’ 35നെതിരെ 79 വോട്ടുകൾക്കാണ് ഇക്കഴിഞ്ഞ ദിവസം ജനപ്രതിനിധി സഭ പാസാക്കിയത്. ഗർഭിണികളായ സ്ത്രീകളെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കി ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്ടർമാർ കണ്ടെത്തണമെന്നും ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഗര്‍ഭഛിദ്രം കുറ്റകരമാണെന്നുമാണ് ബില്ലില്‍ അനുശാസിക്കുന്നത്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് രണ്ട് വർഷംവരെ തടവും 10,000 ഡോളർ പിഴയുമാണ് ശിക്ഷ. എന്നാല്‍ നിയമത്തിന് വിലങ്ങുതടിയായി തുടക്കം മുതലേ പ്ലാന്‍ഡ് പാരന്‍റ്ഹുഡ് രംഗത്തുണ്ടായിരിന്നു. പ്ലാന്‍ഡ് പാരന്‍റ്ഹുഡ് നല്കിയ പരാതിയില്‍ ബില്‍ ഫെഡറല്‍ കോടതി തടഞ്ഞിട്ടുണ്ട്. അതേസമയം സുപ്രീം കോടതിയില്‍ പ്രോലൈഫ് ബില്ലിന് വിജയം കൈവരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവര്‍ണ്ണറും ജനപ്രതിനിധി സഭയും പ്രോലൈഫ് പ്രവര്‍ത്തകരും. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ സുപ്രീം കോടതിയിലേക്ക് നിയമിച്ച ജഡ്ജിമാര്‍ ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ളവരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-20-12:47:22.jpg
Keywords: ഹൃദയമിടി
Content: 15572
Category: 22
Sub Category:
Heading: ജോസഫ് - രക്ഷകന്റെ രക്ഷകന്‍
Content: വിശുദ്ധ യൗസേപ്പിതാവിനെ രക്ഷകൻ്റെ രക്ഷകൻ എന്നു വിളിച്ചത് ഫ്രഞ്ചു വിപ്ലവത്തിലെ പീഡനങ്ങൾ അതിജീവിക്കുകയും പിന്നീട് സൊസേറ്റി ഓഫ് മേരി (Society of Mary) എന്ന സന്യാസ സഭയ്ക്കു രൂപം നൽകുകയും ചെയ്ത വാഴ്ത്തപ്പെട്ട വില്യം ജോസഫ് ചാമിനെയ്ഡ് (William Joseph Chaminade) എന്ന കത്തോലിക്കാ വൈദീകനാണ്. ഫ്രഞ്ചുവിപ്ലവത്തിലെ തിന്മയുടെ സ്വാധീനങ്ങളെ ധൈര്യപൂർവ്വം പ്രതിരോധിക്കാൻ വില്യം ജോസഫച്ചനു കരുത്തായത് തിരു കുടുംബത്തിൻ്റെ സ്നേഹവും സംരക്ഷണവുമായിരുന്നു. ജീവിതത്തിൻ്റെ സംരക്ഷണ ചുമതല യൗസേപ്പിനെ ഏല്പിക്കാൻ വല്യം ജോസഫച്ചൻ എല്ലാവരെയും ഉപദേശിച്ചിരുന്നു. അതിനു കാരണമായി അച്ചൻ പറഞ്ഞിരുന്നത് യൗസേപ്പിതാവ് "രക്ഷകൻ്റെ രക്ഷകൻ " ആയതിനാലാണ് എന്നായിരുന്നു . യൗസേപ്പിതാവിൻ്റെ വിശിഷ്ടമായ ഈ പദവിയെക്കുറിച്ച് അച്ചൻ തുടരുന്നത് ഇപ്രകാരമാണ്: "ക്രിസ്തുവിൻ്റെ ജീവിതം ആരു രക്ഷിച്ചു എന്ന് നമ്മൾ ചോദിച്ചാൽ, പൂർവ്വപിതാക്കന്മാരെ നിശബ്ദരാകു, പ്രവാചകന്മാരെ നിശബ്ദരാകു. അപ്പസ്തോലന്മാരെ, വേദ സാക്ഷികളെ, രക്ഷസാക്ഷികളെ, നിശബ്ദരാകു. വിശുദ്ധ യൗസേപ്പ് സംസാരിക്കട്ടെ അതവനു മാത്രം ലഭിച്ച ബഹുമതിയാണ് രക്ഷകൻ്റെ രക്ഷകൻ അവൻ മാത്രമാണ്. " ഇതു വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതവുമാണ്. മത്തായിയുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു : "അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ്‌ ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി; (മത്തായി 2 : 13 - 14). ഹേറോദേസിൻ്റെ ദുഷ്ട ഉദ്ദേശ്യങ്ങളിൽ നിന്നു ഉണ്ണീശോയെ രക്ഷിച്ച യൗസേപ്പ് രക്ഷകൻ്റെ രക്ഷകൻ എന്ന സ്ഥാനപ്പേരിനു അർഹനാണ്. ഈ സ്ഥാനപ്പേരുള്ള ഒരേ ഒരു വ്യക്തിയും യൗസേപ്പിതാവാണ്. യൗസേപ്പിതാവിൻ്റെ പിതൃത്വത്തിൻ്റെ മഹിമയാണ് ഈ പ്രയോഗം ഓർമ്മിപ്പിക്കുക. രക്ഷകൻ്റെ രക്ഷകൻ നമ്മുടെ സഹായത്തിനുള്ളപ്പോൾ ഭയപ്പേടണ്ടതില്ല മുന്നോട്ടുള്ള പ്രയാണം തുടരുക.
Image: /content_image/SocialMedia/SocialMedia-2021-02-20-14:00:49.jpg
Keywords: ജോസഫ്, യൗസേ
Content: 15573
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: വിശുദ്ധ ലിയോണി ഏവിയറ്റ്
Content: ''ഓ എന്റെ ദൈവമേ, എന്റെ ആഗ്രഹങ്ങള്‍ നിനക്കു വേണ്ടി ബലി കഴിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തട്ടെ!'' - വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914) ലിയോണി ഏവിയറ്റ് 1844 സെപ്റ്റംബര്‍ 16ന് ഫ്രഞ്ച് നഗരമായ സെസാനില്‍ ജനിച്ചു. ബിസിനസു കുടുംബത്തിലെ അംഗമായ ലിയോണിയുടെ വിദ്യാഭ്യാസം വിസിറ്റേഷന്റെ സിസ്റ്റഴ്‌സിന്റെ ബോര്‍ഡിംഗ് സ്‌കൂളില്‍ ആയിരുന്നു. അക്കാകാലത്ത് ഗ്രാമമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് നിരവധി യുവതികള്‍ ജോലി തേടി വന്നിരുന്നു. ആശങ്കകള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം പലപ്പോഴും പാര്‍പ്പിടവും ഭക്ഷണവുമില്ലാതെ അവര്‍ കഷ്ടപ്പെട്ടിരുന്നു. തന്റെ ജീവിതം മുഴുവന്‍ ദൈവത്തിന് നല്‍കാനും യുവതികളെ പരിപാലിക്കാനും ലിയോണി തീരുമാനിച്ചു. വിസിറ്റേഷന്‍ ഓര്‍ഡറിന്റെ ധ്യാനാത്മക ജീവിതത്തോടുള്ള ആകര്‍ഷണം നേരത്തെ തോന്നിയിരുന്ന ലിയോണി, യുവ ഫാക്ടറി തൊഴിലാളികളുടെ ദുരവസ്ഥയെ പരിഹരിക്കലാണ് തന്റെ കടമയെന്നു തിരിച്ചറിഞ്ഞ് ഫാ ലൂയിസ് ബ്രിസണ്‍ എന്ന പുരോഹിതനൊപ്പം ഒബ്ലേറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് ( Oblate Sisters of St. Francis de Sales) എന്ന പുതിയ സന്യാസ സഭ സ്ഥാപിച്ചു. 1871 ഒക്ടോബര്‍ 11 ന് ഫ്രാന്‍സിസ്‌ക-സെയില്‍സിയ എന്ന നാമം സ്വീകരിച്ചു വ്രതവാഗ്ദാനം നടത്തി. 1872 ല്‍ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലായി. 'എന്നെ പൂര്‍ണമായും മറന്ന് എന്റെ അയല്‍ക്കാരന്റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുക' എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. സുപ്പീരിയര്‍ ജനറലല്‍ എന്ന നിലയിലുള്ള ആദ്യ ടേം അവസാനിച്ച ശേഷം സഭയുടെ അഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നു സ്ഥലംമാറ്റത്തിലും തരംതാഴ്ത്തലിനും സഭാ സ്ഥാപക കൂടിയായ ലിയോണി വിധേയായെങ്കിലും പരാതികൂടാതെ ആ നടപടികള്‍ അവള്‍ സ്വീകരിച്ചു.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റു മനസ്സിലാക്കിയ സഭാധികാരികള്‍ ത്തന്നെ സുപ്പീരിയര്‍ ജനറല്‍ പദവിയിലേക്കു ലിയോണിയെ തിരികെ കൊണ്ടുവന്നു. പിന്നിടു മരണം വരെ (1914 ജനുവരി 10 ) നീണ്ട ഇരുപത്തിയൊന്നു വര്‍ഷം ലിയോണി നേതൃത്വ ശുശ്രൂഷയില്‍ തുടര്‍ന്നു. 1992 ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 2001 നവംബര്‍ 25 നു വിശുദ്ധ പദവിയിലേക്കും ലിയോണിയെ ഉയര്‍ത്തി. #{blue->none->b->വിശുദ്ധ ലിയോണി ഏവിയറ്റിനൊപ്പം പ്രാര്‍ത്ഥിക്കാം: ‍}# വിശുദ്ധ ലിയോണി, നീ സ്ഥാപിച്ച സഭയില്‍ എല്ലാവരും നിനക്കു എതിരാണന്നു തോന്നിയപ്പോഴും ദൈവത്തിലുള്ള ആശ്രയം നീ കൈ വെടിഞ്ഞില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ കരുതലിന്റെ കരസ്പര്‍ശം കാണുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.
Image: /content_image/SocialMedia/SocialMedia-2024-02-16-20:59:24.jpg
Keywords: നോമ്പു