category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗുഡ്നെസ് എഡിറ്റ് അക്കാഡമി അങ്കമാലിയിൽ
Contentകൊച്ചി: വിന്‍സെന്‍ഷ്യന്‍ സഭയുടെ കീഴിലുള്ള ഗുഡ്നെസ് ടെലിവിഷന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനു (ഗിഫ്റ്റ് കൊച്ചിന്‍) കീഴിൽ ഗുഡ്നെസ് എഡിറ്റ് അക്കാഡമി (ഗിഫ്റ്റ് അങ്കമാലി) അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. ഡീപോൾ ബുക്ക് സെന്റർ ബിൽഡിങ്ങിൽ തുടങ്ങിയ അക്കാഡമിയുടെ ഉദ്ഘാടനം റോജി എം. ജോൺ എംഎൽഎ നിർവ്വഹിച്ചു. വിൻസെൻഷ്യൻ മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജെയിംസ് കല്ലുങ്കൽ ആശീർവാദകർമ്മം നടത്തി. പ്രൊവിൻസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ കൗൺസിലർ റവ. ഡോ. ജെയിംസ് ചേലപ്പുറത്ത്, ഗിഫ്റ്റ് അങ്കമാലി മാനേജർ ഫാ. എബ്രഹാം മുകാലയിൽ, ഡയറക്ടർ ഫാ. ഡെയ്‌സൻ വെട്ടിയാടൻ, ഫിനാൻസ് ഓഫീസർ ഫാ. വര്‍ഗീസ് തോപ്പിലാൻ എന്നിവർ പങ്കെടുത്തു. ഫിലിം വീഡിയോ എഡിറ്റിംഗ് പഠനത്തിനും പ്രഫഷണൽ പരിശീലനത്തിനത്തിനുമായി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന എഡിറ്റിംഗ് ലാബും സിനിമ, ടെലിവിഷൻ മാധ്യമ രംഗത്തുള്ള പ്രഗൽഭരായ അധ്യാപകരുടെ സേവനവും അക്കാഡമിയിലുണ്ട്. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ പഠനമികവ് പുലർത്തുന്ന അർഹരായവർക്ക് മാധ്യമപഠന സ്കോളർഷിപ്പ്, ഗിഫ്റ്റ് കൊച്ചിന്റെ മീഡിയ വർക്ക്ഷോപ്പിൽ പ്രവേശനം എന്നിവ ഗിഫ്റ്റ് അങ്കമാലി ഉറപ്പാക്കുന്നു. ഡിജിറ്റൽ സിനിമാട്ടോഗ്രഫി, ഡിജിറ്റൽ വിഡിയോഗ്രഫി, ഡിജിറ്റൽ ഫോട്ടോഗ്രഫി, ഫിലിം ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സ്ക്രീൻ ആക്ടിംഗ്, ന്യൂസ് റീഡിംഗാ ആൻഡ് ആങ്കറിംഗ്, വോയിസ് ഡിസൈനിംഗ്, ഓഡിയോ എഞ്ചിനീയറിംഗ്, ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഗ്രാഫിക്സ് ആൻഡ് വെബ് ഡിസൈനിംഗ് എന്നീ കോഴ്‌സുകൾ നടത്തുന്ന ഗിഫ്റ്റ് കൊച്ചിന്റെ പുതിയ സരംഭമാണ് അങ്കമാലിയിലെ ഗുഡ്നെസ് എഡിറ്റ് അക്കാഡമി. വിവരങ്ങൾക്കും പരിശീലനത്തിനും ഗിഫ്റ്റ് അങ്കമാലി ഓഫിസിൽ ബന്ധപെടുക +91 9495591801.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-22 10:51:00
Keywordsചാനല
Created Date2021-02-22 10:52:00