category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചുമതലകളില്‍ നിന്ന് മാറി നില്‍ക്കല്‍ മാത്രം: സൂസൈപാക്യം പിതാവിന്റെ സര്‍ക്കുലറില്‍ അതിരൂപതയുടെ വിശദീകരണം
Contentതിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍ക്കുലറില്‍ വിശദീകരണവുമായി അതിരൂപത നേതൃത്വം. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്. സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളില്‍ നിന്ന്‍ മാറി നില്‍ക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പി‌ആര്‍‌ഓ വിശദീകരിച്ചു. വിരമിക്കൽ പ്രായമായ 75 വയസ്സ് തികയുന്ന അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതിനു മുന്‍പ് ആരോഗ്യപരമായിട്ടുള്ള കാരണങ്ങൾ കൊണ്ടാണ് താൽക്കാലികമായി ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുന്നതെന്നും പി‌ആര്‍‌ഓ മോണ്‍. സി ജോസഫ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=9owZ9RHWhfA&feature=emb_title
Second Video
facebook_link
News Date2021-02-24 09:07:00
Keywordsതിരുവനന്ത
Created Date2021-02-24 09:10:29