category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ 'കേരള പഠനശിബിരം' നാളെയും മറ്റെന്നാളും
Contentകൊച്ചി: കേരളത്തിന്റെ വികസന സാധ്യതകളെ ആഴത്തില്‍ അപഗ്രഥിക്കാനുതകുന്ന പഠന ശിബിരത്തിന് കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അരങ്ങൊരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍, ഹൈബി ഈഡന്‍ എംപി തുടങ്ങിയവരും ഒട്ടനവധി പ്രമുഖരും പഠനശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നു. കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍ക്കായിരിക്കും പ്രോഗ്രാമുകളുടെ ഏകോപന ഉത്തരവാദിത്തം. ഫെബ്രുവരി ഇരുപത് ശനിയാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പഠനശിബിരത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും. കെസിബിസി വനിതാകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ചടങ്ങില്‍ അധ്യക്ഷനായിരിക്കും. കൃഷിയും സമ്പദ്‌വ്യസ്ഥയും, അതിജീവനത്തിന്റെ നവ സാധ്യതകള്‍, മല്‍സ്യസമ്പത്തും അതിജീവന സാധ്യതകളും, ദുരന്ത നിവാരണ സംവിധാനങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിലാണ് ആദ്യ ദിവസം വിഷയാവതരണങ്ങളും പ്രതികരണങ്ങളും ചര്‍ച്ചകളും ഉണ്ടായിരിക്കുക. രാത്രി എട്ടുമണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ആദ്യദിവസം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ അധികരിച്ചുള്ള പ്രമേയാവതരണങ്ങള്‍ നടക്കും. രണ്ടാം ദിവസമായ ഞായറാഴ്ച, ഉന്നതവിദ്യാഭ്യാസത്തിന്റെ നവചക്രവാളം, സാമൂഹ്യനീതിയും വികസനവും, ആരോഗ്യം അവകാശവും കടമയും തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. 2.15ന് ഈ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധാവതരണങ്ങള്‍ ഉണ്ടായിരിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ഷൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷനായിരിക്കും. മുഖ്യപ്രഭാഷണം ഹൈബി ഈഡന്‍ എംപി. ഇക്കാലഘട്ടത്തില്‍ കേരളത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഏഴ് പ്രധാന വിഷയങ്ങളില്‍ സമഗ്രമായ വിശകലനങ്ങള്‍ക്ക് വേദിയൊരുക്കുന്ന കേരള പഠനശിബിരത്തില്‍ വിഷയാവതരണങ്ങള്‍ നടത്തുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാനെത്തുന്നത് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ പ്രഗത്ഭരും അറിയപ്പെടുന്നവരുമായ വിദഗ്ധരാണ്. കേരളസമൂഹത്തിനും കേരളത്തിന്റെ വിവിധ വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദിശാബോധം പകര്‍ന്നു നല്‍കുവാന്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ ഉദ്യമത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്വിദിന പഠന ശിബിരത്തിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്നും ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പ്രസ്താവനയില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-19 17:34:00
Keywordsകെ‌സി‌ബി‌സി
Created Date2021-02-19 17:35:05