category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിതാവേ എന്റെ അപ്പാ...!
Contentലോകത്തിനു പ്രത്യാശയുടെ വാതിൽ തുറന്ന കാട്ടിയ ധന്യനായ വിയറ്റ്നാമീസ് കർദിനാൾ ഫ്രാന്‍സീസ് സേവ്യർ വാന്‍ തുവാൻ്റെ (Cardinal Francis Xavier Nguyen Van Thuan) ഒരു പ്രാർത്ഥനയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. വിയറ്റ്നാമിലെ സൈഗോണ്‍ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി 1975 ൽ നിയമിതനായെങ്കിലും കമ്മ്യൂണിസ്റ്റ് പട്ടാള ഭരണകൂടം യാതൊരു വിചാരണയും കൂടാതെ വാന്‍ തുവാന്‍ മെത്രാനെ ജയിലിലടച്ചു. 13 വര്‍ഷത്തെ കാരാഗൃഹവാസത്തില്‍ 9 വര്‍ഷക്കാലം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. ഈ അനുഭവങ്ങളെ വാൻ തുവാൻ്റെ ‘പ്രത്യാശയുടെ പാത’യെന്ന (The Road of Hope : the Gospel from the prison) പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. തടവറയിലെ തന്റെ ദുരവസ്ഥയിലും നിരാശയ്ക്ക് അടിമപ്പെടാതെ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു "മറിയമേ എൻ്റെ അമ്മ, യൗസേപ്പേ എൻ്റെ അപ്പാ, ഈശോയെപ്പറ്റി ധ്യാനിക്കാൻ നിങ്ങളുടെ കണ്ണുകൾ എനിക്കു തരിക, അവനെ മനസ്സിലിക്കാൻ നിങ്ങളുടെ ഹൃദയവും ആത്മാവും എനിക്കു നൽകുക. അവനു വേണ്ടി ഞാൻ ഉന്മത്തനാകാട്ടെ." കർദ്ദിനാൾ വാൻ തുവാൻ്റ അജയ്യമായ ദൈവത്തിലുള്ള പ്രത്യാശയുടെ രഹസ്യം സഹനങ്ങള സ്നേഹത്തോടെ സ്വീകരിക്കാൻ വിശുദ്ധ യൗസേപ്പിതാവിൽ നിന്നു പഠിച്ചതായിരുന്നു. ജയിലിലെ ഏകാന്ത വാസത്തിനിടയിലും ഈശോയും മാതാവും യൗസേപ്പും അടങ്ങുന്ന തിരുക്കുടുംബം അദ്ദേഹത്തിൻ്റെ ജീവിതത്തെ സനാഥമാക്കി. മറിയത്തിലുടെ യേശുവിലേക്കു എല്ലാ ആത്മാക്കളെയും നയിക്കുക എന്ന യൗസേപ്പിതാവിൻ്റെ ദൗത്യമാണ് "പ്രത്യാശയുടെ പാത" ലോകത്തിനു സമ്മാനിച്ച കർദ്ദിനാൾ വാൻ തുവാൻ ജയിൽ വിമോചനത്തിനു ശേഷം നിർവ്വഹിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-12 17:28:00
Keywordsജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Created Date2021-02-12 15:08:37