category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
Contentലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ 2023-ൽ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക ഗാനം വിവിധ ഭാഷകളിൽ പ്രകാശനം ചെയ്തു. ലിസ്ബൺ നഗരത്തിൽ 2023 ആഗസ്റ്റിൽ സംഗമിക്കുവാൻ പോകുന്ന ലോക യുവജനോത്സവത്തിന്‍റെ ഗാനം ഇംഗ്ലിഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച് ഇറ്റാലിയൻ ഭാഷകളിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. വീഡിയോ രൂപത്തിൽ ഇറക്കിയിട്ടുള്ള യുവജനോത്സവ ഗാനത്തിന്‍റെ ദൃശ്യ-ശ്രാവ്യ രൂപം യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി മാറിയിരിക്കുകയാണ്. "മറിയം എഴുന്നേറ്റ് ഉടനെ തന്നെ തന്‍റെ ചാർച്ചക്കാരിയായ എലിസബത്തിനെ സഹായിക്കാൻ യാത്രയായി" (ലൂക്ക 1:39) എന്ന സുവിശേഷ വാക്യത്തെ ആധാരമാക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗീസ് ഭാഷയിൽ “ഹാ പ്രെസ്സാ നൂ ആർ...” (Ha’ pressa no Ar…) അഥവാ നമുക്കും ഉടനെ പുറപ്പെടാം എന്നു തുടങ്ങുന്ന ഗാനം പോർച്ചുഗലിലെ കോയിംബ്ര രൂപതയിലെ ഫാ. ജോൺ പോൾ വാസാണ് രചിച്ചത്. ഫാ. പെരേര ഈണം പകർന്ന ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് കാർളോ ഗാഷിയ എന്ന മറ്റൊരു പോർച്ചുഗീസുകാരനുമാണ്. മറിയത്തോടു താദാത്മ്യപ്പെടുത്തി നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ ഇറങ്ങി പുറപ്പെടേണ്ട സമയമാണിതെന്ന് യുവജനങ്ങളോട് ഗാനം ആഹ്വാനം ചെയ്യുന്നതായി രചയിതാവ് ഫാ. വാസ് പ്രസ്താവിച്ചു. സഹോദരങ്ങൾക്കു നന്മ ചെയ്തുകൊണ്ടു കടന്നുപോയ യേശു നല്കുന്ന സന്തോഷത്തെക്കുറിച്ചു ഗാനം വിവരിക്കുന്നുണ്ടെന്ന് ഫാ. വാസ് കൂട്ടിച്ചേർത്തു. പോർച്ചുഗലിന്റെ യുവജന പ്രവർത്തനങ്ങൾക്കായുള്ള ദേശീയ കമ്മിറ്റി നടത്തിയ ഒരു മത്സരത്തിലൂടെയാണ് ഗാനം തെരഞ്ഞെടുക്കപ്പെട്ടതെന്നും സംഘാടക സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=SWo7r7PaHqE&feature=emb_title
Second Video
facebook_link
News Date2021-02-03 15:39:00
Keywordsയുവജന
Created Date2021-02-03 15:47:08