Contents

Displaying 15011-15020 of 25128 results.
Content: 15368
Category: 18
Sub Category:
Heading: റ്റീന ജോസ് സന്യാസിനി സമൂഹാംഗമല്ല: പ്രസ്താവനയുമായി സി‌എം‌സി
Content: കൊച്ചി: സിസ്റ്റര്‍ റ്റീന ജോസ് സിഎംസി എന്ന പേരില്‍ ഇപ്പോള്‍ ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും സഭയ്ക്കും വൈദീകര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ (റ്റീന ജോസ്) എന്ന വ്യക്തി സിഎംസി സന്യാസിനീ സമൂഹാംഗമല്ലെന്നു സഭയുടെ ജനറല്‍ പിആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു. 2009 മാര്‍ച്ച് 26 ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നു പുറത്തു പോകാനുള്ള ഡിസ്പെന്‍സേഷന്‍ അവര്‍ക്കു ലഭിച്ചതാണ്. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിവരെയും മേരി ട്രീസ (റ്റീന ജോസ്) അപ്പീലിനു പോയിട്ടും സിഎംസി സന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധി തീര്‍പ്പുണ്ടായത്. മേരി ട്രീസ (റ്റീന ജോസ്) പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിഎംസി സന്യാസിനീ സമൂഹം ഉത്തരവാദിയല്ല. സിഎംസി സന്യാസിനീ സമൂഹത്തില്‍നിന്നു പുറത്തു പോയി ആഗ്രഹിക്കുന്നപോലെ ജീവിക്കാന്‍ സര്‍വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും പോകാതെ സിസ്റ്റര്‍ ടീന ജോസ് സിഎംസി എന്ന പേരില്‍ സിഎംസിയുടെ ഔദ്യോഗിക വസ്ത്രവും ധരിച്ചു തിരുസഭയെയും വൈദികരെയും സമര്‍പ്പിതരെയും അപമാനിക്കുന്നത് ഖേദകരമാണെന്നും ജനറല്‍ പിആര്‍ഒ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-28-08:45:17.jpg
Keywords: മേരി ചാണ്ടി
Content: 15369
Category: 18
Sub Category:
Heading: വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണം: കെസിബിസി
Content: കൊച്ചി: ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു. കേരളത്തിലെ കാത്തലിക് എയ്ഡഡ് കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംസ്ഥാനതല സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി മാര്‍ഗനിര്‍ദേശങ്ങളുടെ മറവില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് കോളജുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന പതിനഞ്ചിലധികം പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.40 കോളജുകളില്‍നിന്ന് 60 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോയ് ജെയിംസ് ദേശീയവിദ്യാഭ്യാസ നയം2020 എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള പ്രശ്‌നവിശകലന ചര്‍ച്ചയില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ചാള്‍സ് ലിയോണ്‍ നേതൃത്വം നല്കി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, കേരള യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെവിന്‍, അഭിഭാഷകന്‍ ബാബു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കണ്‍സോര്‍ഷ്യം ഭാരവാഹികളായി റവ. ഡോ. ചാള്‍സ് ലിയോണ്‍ (ചെയര്‍പേഴ്‌സണ്‍), ഫാ. തോമസ് പാടിയത്ത് (വൈസ് ചെയര്‍പേഴ്‌സണ്‍), ഡോ. റീത്ത ലത ഡിക്കോസ്റ്റ (സെക്രട്ടറി), ഡോ. സി. ബീന ജോസ് (ട്രഷറര്‍), ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്(എക്‌സിക്യൂട്ടീവ് മെന്‌പേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.
Image: /content_image/India/India-2021-01-28-09:01:57.jpg
Keywords: കെ‌സി‌ബി‌സി
Content: 15370
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ മതപീഡനം: യു‌എന്‍ റിപ്പോര്‍ട്ട് പുറത്ത്
Content: ജനീവ: തീവ്ര മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ മതപീഡനം നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരി 10ന് മുന്‍പ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്ന നിബന്ധന, ഇറാന്‍ പാലിക്കാത്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ പരസ്യമാക്കിയത്. ഇറാനിലെ ക്രൈസ്തവ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിശ്വാസികളെ, പ്രത്യേകിച്ച് ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തവരെ അടിച്ചമര്‍ത്തുന്നതിലുള്ള ആശങ്കകളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്ളത്. 24 ക്രൈസ്തവ വിശ്വാസികള്‍ വിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍ ജയിലില്‍ കഴിയുകയോ കുറ്റാരോപണം നേരിടുകയോ ചെയ്യുന്നുണ്ടെന്നു യു.എന്‍ വിദഗ്ദരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവരുമായി ബന്ധപ്പെട്ട കേസുകളില്‍ ന്യായമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. കൃത്രിമമായി കെട്ടിച്ചമച്ച കുറ്റങ്ങള്‍, കൃത്യമായ നടപടികളുടെ അഭാവം, നിയമപരമായ ഉപദ്രവം തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ക്രൈസ്തവരുടെ മേല്‍ ആരോപിക്കപ്പെട്ട ദേശസുരക്ഷക്കെതിരായ ഭീഷണി, രാഷ്ട്ര വിരുദ്ധ ആശയങ്ങള്‍വെച്ചു പുലര്‍ത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമാണെന്നും യു.എന്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിഷേധിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രതികരണം. റിപ്പോര്‍ട്ടില്‍ പറയുന്ന 24 ക്രിസ്ത്യാനികള്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നു എന്ന വ്യാജേന ഇസ്ലാമിക ഭരണകൂടത്തിനെതിരെയുള്ള ശത്രുതയാല്‍ രഹസ്യ കൂടിക്കാഴ്ചകളും, ആളുകളെ തെറ്റിദ്ധരിപ്പിക്കലും വഴി ഇവാഞ്ചലിക്കല്‍ സിയോണിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുകയാണെന്നാണ് ഇറാന്റെ ആക്ഷേപം. ക്രൈസ്തവര്‍ നേരിടേണ്ടി വന്ന ക്രൂര മര്‍ദ്ദനങ്ങളേയും, അപമാനങ്ങളേയും, തടവ് ശിക്ഷയേയും, മതകൂട്ടായ്മകള്‍ക്കെതിരെ നടത്തുന്ന പരിശോധനകളേയും, നീതിയുക്തമല്ലാത്ത ശിക്ഷകളേയും, ക്രൈസ്തവരുടെ സ്വത്ത് പിടിച്ചടക്കലിനേയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ മനുഷ്യാവകാശ ഹൈ കൗണ്‍സില്‍ നിഷേധിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ നില ദയനീയമാണ്. ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് ഇറാന്റെ മനുഷ്യാവകാശ മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ ആഴം വ്യക്തമാക്കുവാന്‍ സഹായകരമാണെന്നാണ് പൊതുവേ നിരീക്ഷിക്കുന്നത്. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇറാന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-28-09:26:09.jpg
Keywords: ഇറാന
Content: 15371
Category: 9
Sub Category:
Heading: സെഹിയോൻ നൈറ്റ് വിജിൽ നാളെ
Content: "ഞാൻ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും .ദൈവമായ കർത്താവേ ഞാൻ അങ്ങേക്കെന്നും നന്ദി പറയും" (സങ്കീർത്തനങ്ങൾ 30:12). സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ നാളെ വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. {{ https://www.sehionuk.org/LIVE/ -> https://www.sehionuk.org/LIVE/ }} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > #{green->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# > ജേക്കബ് 07960 149670.
Image: /content_image/Events/Events-2021-01-28-14:16:41.jpg
Keywords: സെഹിയോ
Content: 15372
Category: 1
Sub Category:
Heading: നൈജീരിയയിലെ പൗരൻമാർക്ക് സുരക്ഷ ശക്തമാക്കണം: വീണ്ടും അഭ്യര്‍ത്ഥനയുമായി ആർച്ച് ബിഷപ്പ് കൈഗാമ
Content: അബൂജ: നൈജീരിയയിലെ അബൂജയിലുള്ള അനാഥാലയത്തിൽ നിന്നും എട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ പൗരൻമാർക്ക് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അബൂജ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഇസ്ലാമിക തീവ്രവാദികൾ എന്ന് കരുതപ്പെടുന്ന ആളുകളാണ് അനാഥാലയത്തിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് കരുതപ്പെടുന്നു. കുട്ടികളെ കൂടാതെ അനാഥാലയത്തിലെ ഏതാനം ജീവനക്കാരെയും തട്ടിക്കൊണ്ടുപോയതായി ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. പണം തന്നാൽ ബന്ധികളെ വെറുതെ വിടാമെന്ന് തട്ടിക്കൊണ്ടു പോയവർ വാഗ്ദാനം നൽകിയതായി പ്രാദേശിക നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് പോലും ആരും സുരക്ഷിതരല്ല എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് വത്തിക്കാൻ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെയും, വൈദികരെയും, സന്യസ്തർ ഉൾപ്പെടെയുള്ളവരെയും തട്ടിക്കൊണ്ടു പോകുന്നത് രാജ്യത്ത് പതിവായിരിക്കുകയാണ്. ഒരു വൈദികൻ അടുത്തിടെ തട്ടിക്കൊണ്ടുപോയവരുടെ കൈയിൽ നിന്നും മോചിതനായെന്നും, എന്നാൽ എല്ലാ വൈദികരും മോചിതനായ വൈദികനെ പോലെ ഭാഗ്യമുളളവർ അല്ലെന്നും ഇഗ്നേഷ്യസ് കൈഗാമ അഭിപ്രായപ്പെട്ടു. രാജ്യത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദി സംഘടനകളും പണത്തിനു വേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘടനകളും സജീവമാകുന്നുണ്ട്. തങ്ങൾ നിസ്സഹായർ ആണെന്നും, നേതാക്കന്മാർ അവരുടെ കർത്തവ്യം നിർവഹിക്കണമെന്നും, എന്നാൽ ഇപ്പോള്‍ അങ്ങനെയല്ല കാണുന്നതെന്നും ആർച്ച് ബിഷപ്പ് കൈഗാമ കൂട്ടിച്ചേർത്തു. രാജ്യത്തെ അക്രമസംഭവങ്ങൾ ഉടനെ തന്നെ അവസാനിക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഇഗ്നേഷ്യസ് കൈഗാമ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-28-14:40:50.jpg
Keywords: നൈജീ
Content: 15373
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിരയായ ക്രൊയേഷ്യന്‍ ജനതക്ക് പാപ്പയുടെ കൈത്താങ്ങ്‌ : 1,21,000 ഡോളറിന്റെ ധനസഹായം
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ബാള്‍ക്കന്‍ മേഖലയിലെ ക്രൊയേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സിസ് പാപ്പ. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിനിരയായവരുടെ ദുരിതാശ്വാസത്തിനായി 1,21,000 ഡോളര്‍ ഫ്രാന്‍സിസ് പാപ്പ കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ് വഴി ക്രൊയേഷ്യക്ക് കൈമാറി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ബനിജായിലെ കുടുംബങ്ങളുടെ സഹായത്തിനായിരിക്കും ഈ തുക വിനിയോഗിക്കുക. ഭൂകമ്പത്തിനിരയായവര്‍ക്ക് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതി 10 ലക്ഷം ഡോളറിന്റെ അടിയന്തിര ധനസഹായം നേരത്തെ നല്‍കിയിരുന്നു. ദുരന്തത്തെ തുടര്‍ന്നു കിടപ്പാടം നഷ്ടമായവരോട് പ്രാര്‍ത്ഥന വഴി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും, അവര്‍ക്ക് കയറിക്കിടക്കുവാന്‍ സുരക്ഷിതമായ സ്ഥലമുണ്ടാക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തതിനും കാരിത്താസ് ക്രൊയേഷ്യയുടെ പ്രസിഡന്റും വാരാസ്ഡിന്‍ മെത്രാനുമായ ബോസ് റാഡോസ് മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞു. നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെയും പൗരന്‍മാരുടെയും, സ്ഥാപനങ്ങളുടെയും സജീവ സേവനത്തിന് തങ്ങള്‍ ദിവസവും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും, തക്ക സമയത്ത് ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധ പിതാവ് തീരുമാനിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കാരിത്താസ് ക്രൊയേഷ്യയുടെ ഡയറക്ടറായ മോണ്‍. ഫാ. ബിജാന്‍ സ്വാലിന പ്രതികരിച്ചു. അടിയന്തര ധനസഹായത്തിന് പുറമേ, കാരിത്താസ് ക്രൊയേഷ്യയുടേയും, ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടേയും പങ്കാളിത്തത്തോടെ ക്രൊയേഷ്യന്‍ മെത്രാന്‍ സമിതി ഭവനരഹിതരായവര്‍ക്ക് താല്‍ക്കാലിക വീടുകളും നിര്‍മ്മിച്ചു നല്‍കി വരികയാണ്. ഇക്കഴിഞ്ഞ ജനുവരി 19ന് ചേര്‍ന്ന ക്രൊയേഷ്യന്‍ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ യോഗത്തില്‍ കൊറോണ പകര്‍ച്ചവ്യാധിക്കും, ഭൂകമ്പത്തിനും ഇരയായവരെ പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചുകൊണ്ട് മെത്രാന്മാര്‍ പ്രാര്‍ത്ഥിച്ചിരിന്നു. ഡിസംബറിലുണ്ടായ ഭൂകമ്പത്തിലും, അതിന്റെ മുന്‍പും പിന്‍പും ഉണ്ടായ പ്രകമ്പനങ്ങളിലും ഏറ്റവും ചുരുങ്ങിയത് 7 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ക്രൊയേഷ്യയിലെ 40 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 86% കത്തോലിക്കരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-28-16:11:20.jpg
Keywords: സഹായ, പാപ്പ
Content: 15374
Category: 22
Sub Category:
Heading: ജോസഫ് - പരിധികളില്ലാതെ സഹായിക്കുന്നവൻ
Content: സഭാപണ്ഡിതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ തിരുനാൾ ദിനമാണിന്ന് (ജനുവരി 28). യൗസേപ്പിതാവിന്റെ ശക്തമായ മാധ്യസ്ഥശക്തിയിൽ വിശ്വസിച്ചിരുന്ന വിശുദ്ധൻ ഏതാവശ്യത്തിലും നമുക്കു സമീപിക്കാൻ പറ്റുന്ന സഹായകനായാണ് യൗസേപ്പിനെ അവതരിപ്പിക്കുന്നത്. ഭൂമിയിലുള്ള മക്കളെ സഹായിക്കാൻ സ്വർഗ്ഗത്തിൽ അധികാരമുള്ള വിശുദ്ധൻ. ദൈവപുത്രന്‍റെ വളർത്തു പിതാവിനു സ്വർഗ്ഗം ചാർത്തി നൽകിയ അംഗീകാരമാണത്. വിശുദ്ധ യൗസേപ്പിതാവിൻ്റെ മധ്യസ്ഥതയെപ്പറ്റി വിശുദ്ധ അക്വീനാസ് വിശ്വാസികളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “ചില വിശുദ്ധന്മാർ അവരുടെ മാധ്യസ്ഥ്യം ചില പ്രത്യേക കാര്യങ്ങളുടെ ഫലപ്രാപ്തിക്കായി നമുക്കു നൽകാറുണ്ട്, പക്ഷേ എല്ലാ കാര്യങ്ങളിലും അങ്ങനെയായിരിക്കില്ല. എന്നാൽ നമ്മുടെ വിശുദ്ധ മധ്യസ്ഥനായ യൗസേപ്പിതാവിനു നമ്മുടെ എല്ലാ സാഹചര്യങ്ങളിലും, എല്ലാ ആവശ്യങ്ങളിലും, എല്ലാ കാര്യങ്ങളിലും നമ്മളെ സഹായിക്കാൻ അധികാരമുണ്ട്." മറ്റൊരവസരത്തിൽ പരിധികളില്ലാതെ സഹായിക്കാൻ കഴിയുന്ന യൗസേപ്പിതാവിനെപ്പറ്റി അക്വീനാസ് പഠിപ്പിക്കുന്നു: “ജീവിതത്തിന്റെ ആവശ്യകതകളിൽ നമ്മളെ സഹായിക്കാൻ ദൈവം അധികാരം നൽകിയിട്ടുള്ള അനേകം വിശുദ്ധന്മാരുണ്ട്, പക്ഷേ വിശുദ്ധ യൗസേപ്പിന് നൽകിയിട്ടുള്ള അധികാരം പരിധിയില്ലാത്തതാണ്, അതു നമ്മുടെ എല്ലാ ആവശ്യങ്ങളിലേക്കും വ്യാപിക്കുന്നു. ആത്മവിശ്വാസത്തോടെ അവനെ വിളിക്കുന്നവരെയെല്ലാം അവൻ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ” പരിധികളും അളവുകളുമില്ലാതെ മനുഷ്യവംശത്തെ സഹായിക്കാൻ സ്വർഗ്ഗം അധികാരം നൽകിയിരിക്കുന്ന യൗസേപ്പിതാവിനോടു നമുക്കും കൂട്ടുകൂടാം.
Image: /content_image/SocialMedia/SocialMedia-2021-01-28-16:56:25.jpg
Keywords: ജോസഫ്, യൗസേ
Content: 15375
Category: 1
Sub Category:
Heading: ആഫ്രിക്ക ക്രൈസ്തവരുടെ ശ്മശാനമാകുന്നു? കോംഗോയില്‍ ഈ മാസം മാത്രം കൂട്ടക്കൊലയ്ക്കിരയായത് നൂറോളം ക്രൈസ്തവര്‍
Content: കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ (ഡി.ആര്‍.സി) ഇസ്ലാമിക തീവ്രവാദികള്‍ ഈ മാസം ഇതുവരെ നൂറോളം ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തിയതായി പ്രമുഖ അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടന. കോംഗോയിലെ ഇതുരി, വടക്കന്‍ കിവു മേഖലകളില്‍ സജീവമായ ‘അലിയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്‌ ഫോഴ്സസ്’ (എ.ഡി.എഫ്) എന്നറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദി സംഘടന ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയായിരിന്നുവെന്നാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഓപ്പണ്‍ ഡോഴ്സ്’ പറയുന്നത്. 2019 ഒക്ടോബറില്‍ ‘എ.ഡി.എഫ്’ നെതിരെ സൈനീക നടപടി ഉണ്ടായതിനു ശേഷം ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും കൂടിയിരിക്കുകയാണെന്ന്‍ പ്രമുഖ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാദേശിക സംഘടനയായ ‘ലുച്ച’ പറയുന്നതനുസരിച്ച് 2019-ന് ശേഷം ഏതാണ്ട് 1200-ലധികം ക്രിസ്ത്യാനികള്‍ എ.ഡി.എഫ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മറ്റ് ജിഹാദി സംഘടനകളുമായി ‘എ.ഡി.എഫ്’ന് ബന്ധമുണ്ടെന്ന് ഐക്യരാഷ്ടസഭ സെക്രട്ടറി സെക്രട്ടറി അന്റോണിയോ ഗുട്ടറസ് സമ്മതിച്ചിരിന്നു. ലിബിയയില്‍ നിന്നാരംഭിച്ച് സാഹേല്‍ മേഖല വഴി ലേക്ക് ചാഡിലേക്കും മൊസാംബിക്കിലേക്കും തീവ്രവാദി സംഘടനകള്‍ വ്യാപിച്ചിരിക്കുകയാണെന്നായിരിന്നു ആഫ്രിക്കന്‍ വാര്‍ത്താ മാധ്യമമായ ‘ആര്‍.എഫ്.ഐ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടറസ് പ്രസ്താവിച്ചത്. ‘എ.ഡി.എഫ്’ന്റെ വ്യാപകവും, ആസൂത്രിതവും അങ്ങേയറ്റം ക്രൂരവുമായ മനുഷ്യാവകാശ ലംഘനങ്ങള്‍, അവയുടെ സ്വഭാവവും വ്യാപ്തിയുമനുസരിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും, യുദ്ധക്കുറ്റങ്ങളുമായി പരിഗണിക്കപ്പെടാമെന്നു കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനസംഖ്യയുടെ 95 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികള്‍ ദിനംപ്രതി കൂട്ടക്കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്‍ ഓപ്പണ്‍ ഡോഴ്സിന്റെ സബ്-സഹാരന്‍ ആഫ്രിക്കയിലെ മതസ്വാതന്ത്ര്യം-വിശ്വാസം എന്നിവയുടെ സീനിയര്‍ അനലിസ്റ്റായ ഇല്ലിയ ഡ്ജാഡി മുന്നറിയിപ്പു നല്‍കിയിട്ടുണ്ടായിരിന്നു. “അവഗണിക്കപ്പെട്ട ദുരന്തം” എന്നാണ് ഈ കൂട്ടക്കൊലപാതകങ്ങളെ ഇല്ലിയ വിശേഷിപ്പിക്കുന്നത്. വടക്ക്-കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം ചെയ്യുന്നതിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് എ.ഡി.എഫ് കോംഗോയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇരു സംഘടനകളുടേയും ആശയങ്ങള്‍, ഇസ്ലാമിക രാജ്യം സ്ഥാപിക്കുവാനുള്ള പദ്ധതിയും, പ്രവര്‍ത്തന രീതിയും ഒരുപോലെ തന്നെയാണ്. ‘മുസ്ലീം ഡിഫന്‍സ് ഇന്റര്‍നാഷണല്‍’ എന്നും അറിയപ്പെടുന്ന ‘എ.ഡി.എഫ്’ന് ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും എ.ഡി.എഫ് നടത്തിയ ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. നിരപരാധികളുടെ ജീവന്‍ രക്ഷിക്കുവാനും, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുവാനും കഴിയുന്നതെല്ലാം ചെയ്യുവാന്‍ ദേശീയ നേതൃത്വത്തോടും, അന്താരാഷ്ട്ര സമൂഹത്തോടും ഓപ്പണ്‍ഡോഴ്സ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-28-18:19:18.jpg
Keywords: കോംഗോ
Content: 15376
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം: ആവശ്യമുന്നയിച്ച് ബ്രിട്ടീഷ് മെത്രാൻ സമിതിയും
Content: ലണ്ടന്‍: ഭീമ കൊറോഗാവ് കേസില്‍ ബന്ധം ആരോപിച്ച് മൂന്നു മാസമായി തടങ്കലിൽ കഴിയുന്ന കത്തോലിക്ക വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടീഷ് മെത്രാൻ സമിതി. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ വിൻസെന്റ് നിക്കോളാസ് ഇംഗ്ലണ്ടിലെ ഈശോ സഭയുടെ പ്രോവിന്‍ഷ്യൽ ഫാ. ഡാമിയൻ ഹൊവാർഡിനൊപ്പം പ്രസ്തുത ആവശ്യമുന്നയിച്ചത്. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളുടെ ഭരണഘടനാനുസൃതമായ അവകാശങ്ങൾ നേടുന്നതിനു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ഫാ. സ്റ്റാനെന്നും അദ്ദേഹത്തെ പോലെ മറ്റനേകം ഈശോസഭാ വൈദികരും ഇതേ കാര്യങ്ങൾക്കായി സ്വജീവിതം സമർപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. വൈദികന്റെ അറസ്റ്റ് ഏകപക്ഷീയമാണെന്നും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെ നിയമവിരുദ്ധമാക്കാൻ രാഷ്ട്രം ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഐക്യരാഷ്ട്ര സംഘടന നിരീക്ഷിച്ച കാര്യം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 8നാണ് റാഞ്ചിയിലുള്ള വസതിയിൽ നിന്നും എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ 17ന് മഹാരാഷ്ട്രയിലെഭീമ കൊറോഗാവില്‍ നടന്ന അക്രമങ്ങൾ ആസൂത്രണം ചെയ്തു എന്ന വസ്തുതവിരുദ്ധമായ ആരോപണം ഉന്നയിച്ചായിരുന്നു അറസ്റ്റ്. മാവോയിസ്റ്റുകളോട് ചേർന്ന് അദ്ദേഹം രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും പോലീസ് വാദിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ജാർഖണ്ഡിലെ ആദിവാസികൾക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിച്ച ഫാ. സ്റ്റാന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് എൻ ഐ എ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരവധി തവണ തള്ളിക്കളയുകയാണ് ചെയ്തത്. ദേശീയ കത്തോലിക്ക മെത്രാൻ സമിതി, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്, ഇന്ത്യൻ ജെസ്യൂട്ട്സ് തുടങ്ങി ഇന്ത്യയിലും പുറത്തുമുള്ള അനേകം സഭാസംഘടനകളും മനുഷ്യാവകാശ സംഘടനകളും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് കർദ്ദിനാൾമാർ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അദ്ദേഹത്തെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ ഇടപെടാൻ ഗവൺമെന്റിന് കഴിയില്ലെന്നായിരിന്നു മോദിയുടെ പ്രതികരണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-28-22:23:16.jpg
Keywords: സ്റ്റാന്‍
Content: 15377
Category: 18
Sub Category:
Heading: റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
Content: തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പരാതികളുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്‌പോള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-01-29-08:17:35.jpg
Keywords: മുഖ്യമന്ത്രി