category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഫ്രിക്ക ക്രൈസ്തവരുടെ ശ്മശാനമാകുന്നു? കോംഗോയില്‍ ഈ മാസം മാത്രം കൂട്ടക്കൊലയ്ക്കിരയായത് നൂറോളം ക്രൈസ്തവര്‍
Contentകിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ (ഡി.ആര്‍.സി) ഇസ്ലാമിക തീവ്രവാദികള്‍ ഈ മാസം ഇതുവരെ നൂറോളം ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തിയതായി പ്രമുഖ അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടന. കോംഗോയിലെ ഇതുരി, വടക്കന്‍ കിവു മേഖലകളില്‍ സജീവമായ ‘അലിയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്‌ ഫോഴ്സസ്’ (എ.ഡി.എഫ്) എന്നറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദി സംഘടന ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയായിരിന്നുവെന്നാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഓപ്പണ്‍ ഡോഴ്സ്’ പറയുന്നത്. 2019 ഒക്ടോബറില്‍ ‘എ.ഡി.എഫ്’ നെതിരെ സൈനീക നടപടി ഉണ്ടായതിനു ശേഷം ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും കൂടിയിരിക്കുകയാണെന്ന്‍ പ്രമുഖ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാദേശിക സംഘടനയായ ‘ലുച്ച’ പറയുന്നതനുസരിച്ച് 2019-ന് ശേഷം ഏതാണ്ട് 1200-ലധികം ക്രിസ്ത്യാനികള്‍ എ.ഡി.എഫ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മറ്റ് ജിഹാദി സംഘടനകളുമായി ‘എ.ഡി.എഫ്’ന് ബന്ധമുണ്ടെന്ന് ഐക്യരാഷ്ടസഭ സെക്രട്ടറി സെക്രട്ടറി അന്റോണിയോ ഗുട്ടറസ് സമ്മതിച്ചിരിന്നു. ലിബിയയില്‍ നിന്നാരംഭിച്ച് സാഹേല്‍ മേഖല വഴി ലേക്ക് ചാഡിലേക്കും മൊസാംബിക്കിലേക്കും തീവ്രവാദി സംഘടനകള്‍ വ്യാപിച്ചിരിക്കുകയാണെന്നായിരിന്നു ആഫ്രിക്കന്‍ വാര്‍ത്താ മാധ്യമമായ ‘ആര്‍.എഫ്.ഐ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടറസ് പ്രസ്താവിച്ചത്. ‘എ.ഡി.എഫ്’ന്റെ വ്യാപകവും, ആസൂത്രിതവും അങ്ങേയറ്റം ക്രൂരവുമായ മനുഷ്യാവകാശ ലംഘനങ്ങള്‍, അവയുടെ സ്വഭാവവും വ്യാപ്തിയുമനുസരിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും, യുദ്ധക്കുറ്റങ്ങളുമായി പരിഗണിക്കപ്പെടാമെന്നു കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനസംഖ്യയുടെ 95 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികള്‍ ദിനംപ്രതി കൂട്ടക്കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്‍ ഓപ്പണ്‍ ഡോഴ്സിന്റെ സബ്-സഹാരന്‍ ആഫ്രിക്കയിലെ മതസ്വാതന്ത്ര്യം-വിശ്വാസം എന്നിവയുടെ സീനിയര്‍ അനലിസ്റ്റായ ഇല്ലിയ ഡ്ജാഡി മുന്നറിയിപ്പു നല്‍കിയിട്ടുണ്ടായിരിന്നു. “അവഗണിക്കപ്പെട്ട ദുരന്തം” എന്നാണ് ഈ കൂട്ടക്കൊലപാതകങ്ങളെ ഇല്ലിയ വിശേഷിപ്പിക്കുന്നത്. വടക്ക്-കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം ചെയ്യുന്നതിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് എ.ഡി.എഫ് കോംഗോയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇരു സംഘടനകളുടേയും ആശയങ്ങള്‍, ഇസ്ലാമിക രാജ്യം സ്ഥാപിക്കുവാനുള്ള പദ്ധതിയും, പ്രവര്‍ത്തന രീതിയും ഒരുപോലെ തന്നെയാണ്. ‘മുസ്ലീം ഡിഫന്‍സ് ഇന്റര്‍നാഷണല്‍’ എന്നും അറിയപ്പെടുന്ന ‘എ.ഡി.എഫ്’ന് ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും എ.ഡി.എഫ് നടത്തിയ ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. നിരപരാധികളുടെ ജീവന്‍ രക്ഷിക്കുവാനും, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുവാനും കഴിയുന്നതെല്ലാം ചെയ്യുവാന്‍ ദേശീയ നേതൃത്വത്തോടും, അന്താരാഷ്ട്ര സമൂഹത്തോടും ഓപ്പണ്‍ഡോഴ്സ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-28 18:18:00
Keywordsകോംഗോ
Created Date2021-01-28 18:19:18