Contents

Displaying 14981-14990 of 25128 results.
Content: 15338
Category: 1
Sub Category:
Heading: ഇറാഖിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ചും ദുഃഖം രേഖപ്പെടുത്തിയും ഫ്രാന്‍സിസ് പാപ്പ. ബുദ്ധിശൂന്യമായ നിഷ്ഠൂര പ്രവൃത്തിയാണിതെന്ന് പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖിൻറെ പ്രസിഡൻറ് ബർഹം സലിഹിന് അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു. ഇറാഖിനും രാജ്യത്തെ ജനങ്ങള്‍ക്കും അത്യുന്നതൻറെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന്‍ പറഞ്ഞ പാപ്പ അക്രമത്തെ സാഹോദര്യവും ഐക്യദാർഢ്യവും സമാധാനവും കൊണ്ട് ജയിക്കുന്നതിനു വേണ്ടിയുള്ള പരിശ്രം എല്ലാവരും തുടരണമെന്ന് ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച (21/01/21) രാവിലെയാണ് മദ്ധ്യബാഗ്ദാദിലെ അൽ-സാർഖി വ്യാപാര മേഖലയിൽ തയാരൻ ചത്വരത്തിൽ രണ്ടിടത്ത് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനങ്ങളിൽ 32 പേർ മരിക്കുകയും എഴുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-ലും ബാഗ്ദാദിൽ ചാവേർ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ 7 പേർക്ക് ജീവഹാനി സംഭവിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വരുന്ന മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശനം നടത്തുവാനിരിക്കുകയാണ്. ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ രാജ്യമെങ്ങും പുരോഗമിക്കുന്നതിനിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-24-08:31:14.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 15339
Category: 19
Sub Category:
Heading: ചെല്ലാനം പള്ളിയിൽ നടന്ന സംഭവം: ആരാണ് കുറ്റക്കാർ?
Content: ചെല്ലാനം സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ വിശുദ്ധവും പരിപാവനവുമായ അൾത്താരയിൽ നിന്നുകൊണ്ട് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം വർഗീയ സ്വഭാവം പുറത്തെടുത്തു തന്റെ ഇസ്‌ലാം വിശ്വാസ പ്രഘോഷണത്തിനുള്ള വേദിയാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രസ്തുത സംഭവത്തിൽ കൊച്ചി രൂപത ഖേദം പ്രകടിപ്പിച്ചിരുന്നു. പള്ളിയുടെ പുറത്ത് വച്ച് നടത്തപ്പെടേണ്ട ഒരു ചടങ്ങിനുവേണ്ടി അൾത്താര തുറന്നുകൊടുത്ത ഇടവക വികാരിക്കെതിരെയും പ്രതിഷേധം ശക്തമാണ്. എന്നാൽ ഈ സംഭവത്തിൽ ഇടവക വികാരി മാത്രമാണോ കുറ്റക്കാരൻ. ഓരോ ക്രൈസ്തവനും ആഴത്തിൽ ചിന്തിക്കേണ്ട ഒരു സമയമാണ് ഇത്. മനഃപൂർവ്വമല്ലങ്കിലും, ഇത്തരം ചടങ്ങുകൾക്കായി പള്ളിയുടെ അൾത്താര തന്നെ തുറന്നുകൊടുക്കാൻ ഇടവക വികാരിയെയും മറ്റ് ഭാരവാഹികളെയും പ്രേരിപ്പിച്ചത് എന്തായിരിക്കും? ഏതാനും നാളുകളായി ചില വൈദികരും വിശ്വാസികളും ക്രൈസ്തവ വിശ്വാസത്തിൽ മായം കലർത്തിക്കൊണ്ട് അന്യമതങ്ങളുടെ ചില ആചാരങ്ങളും തെറ്റായ മത സങ്കല്പങ്ങളും പ്രദർശിപ്പിക്കാനുള്ള വേദിയായി ക്രൈസ്തവ ദേവാലയങ്ങളെ മാറ്റുകയും, മതസൗഹാർദം എന്ന പേരിൽ അതിനെ പ്രോത്സാഹിക്കുകയും ചെയ്തുപോന്നിരുന്നു. ഇക്കൂട്ടർ വിശ്വാസിസമൂഹത്തിനിടയിൽ വിതച്ച വിഷവിത്തുകൾ ഫലം ചൂടുക മാത്രമാണ് ഇവിടെ സംഭവിച്ചത്. അതിനാൽ ഈ സംഭവത്തിൽ ഇടവക വികാരിയെ മാത്രം കുറ്റപ്പെടുത്തുക സാധ്യമല്ല. #{black->none->b->ഏതാനും ചില യാഥാർഥ്യങ്ങൾ ‍}# വിശുദ്ധ കുർബാന എപ്രകാരമാണ് അർപ്പിക്കപ്പെടേണ്ടത് എന്ന് സഭ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാൽ അതിനു വിരുദ്ധമായി അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ദിവ്യബലിയര്‍പ്പിക്കുക, ഓണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ദേവാലയത്തിനകത്ത് വെച്ച് അതിനുമുന്നില്‍ ബലിയര്‍പ്പിക്കുക, വൈദികർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുക തുടങ്ങിയ ദുരാചാരങ്ങൾ ദേവാലയങ്ങളിൽ അരങ്ങേറിയപ്പോൾ ഇത്തരം വൈദികർക്കെതിരെ നടപടി എടുക്കാതിരുന്നത് ഒരു ചെല്ലാനം സംഭവത്തിന് വഴിയൊരുക്കുകയായിരുന്നുവെന്ന് നമ്മൾ അറിഞ്ഞില്ല. ക്രിസ്തുവും സഭയും പഠിപ്പിക്കുന്ന പ്രാർത്ഥനാ രീതികളെ മാറ്റിനിറുത്തിക്കൊണ്ട് യോഗ പോലുള്ള ധ്യാനരീതികളെ പ്രോത്സാഹിപ്പിച്ചപ്പോൾ നമ്മുടെ വിശ്വാസത്തിൽ നാം തന്നെ മായം കലർത്തുകയായിരുന്നു എന്ന സത്യം നാം തിരിച്ചറിഞ്ഞില്ല. യേശു നാമം അതിൽ തന്നെ പൂർണ്ണവും ശക്തവുമാണ്. ഈ നാമം വിശ്വാസത്തോടെ ഉരുവിടുന്ന സ്ഥലങ്ങളിലെല്ലാം ദൈവത്തിന്‍റെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. എന്നാൽ ഈ സത്യം മറന്നുകൊണ്ട് 'ഓം' പോലെയുള്ള മന്ത്രങ്ങൾ ദൈവനാമത്തോട് ചേര്‍ത്ത് ആലപിക്കണം എന്നു പഠിപ്പിക്കുകയും, സർവ്വമത പ്രാർത്ഥനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ നാം നമുക്കുതന്നെ കിടങ്ങുകൾ കുഴിക്കുകയായിരുന്നു എന്ന സത്യവും നാം തിരിച്ചറിഞ്ഞില്ല. #{black->none->b->ക്രിസ്തുവിലേക്കു മടങ്ങാം ‍}# ചെല്ലാനം സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്ന സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്: നാം ക്രിസ്തുവിലേക്ക് മടങ്ങണം എന്ന ഓർമ്മപ്പെടുത്തൽ. എല്ലാ മത വിശ്വാസങ്ങളും ഒന്നുപോലെയാണ് എന്ന ഒരു പൊതുധാരണ അടുത്തകാലത്ത് വർദ്ധിച്ചുവരുവാൻ ചില വൈദികരുടെ പ്രവർത്തികൾ കാരണമാകുന്നുണ്ട്. ഇതിനെതിരെ നാം ഉണർന്നു പ്രവർത്തിക്കണം. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പസ്തോലന്മാർ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ലോകം മുഴുവൻ സഞ്ചരിച്ചപ്പോൾ, അവർ ചെന്നെത്തിയ സ്ഥലങ്ങളിൽ നിരവധി വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ പിന്തുടർന്നു പോന്നവർ ജീവിച്ചിരുന്നു. മനുഷ്യന്റെ അജ്ഞത മൂലമാണ് അവർ വിഗ്രഹങ്ങളെയും, പ്രകൃതി ശക്തികളെയും, മൃഗങ്ങളെയും, ഇതിഹാസകഥാപാത്രങ്ങളെയും ദൈവമായി ആരാധിച്ചിരുന്നത്. എന്നാൽ മനുഷ്യന് സ്വയം വെളിപ്പെടുത്തുവാൻ സാക്ഷാൽ ദൈവം തന്നെ മനുഷ്യനായി അവതരിച്ചവനാണ് യേശുക്രിസ്തു എന്നും ഇനിമുതൽ എല്ലാ മനുഷ്യരും യേശുക്രിസ്തുവിൽ വിശ്വസിക്കണമെന്നും അവർ ലോകത്തോടു വിളിച്ചു പറഞ്ഞു. ഈ സത്യം കലർപ്പില്ലാതെ ധൈര്യപൂർവം പ്രഘോഷിച്ചതുകൊണ്ടാണ് അവർക്ക് ക്രൂരമായ പീഡനങ്ങളും അതോടൊപ്പം മരണവും ഏറ്റുവാങ്ങേണ്ടി വന്നത്. ⧫ എല്ലാ മതങ്ങളും ഒന്നുപോലെയായിരുന്നുവെങ്കിൽ അപ്പസ്തോലപ്രമുഖനായ പത്രോസിനും, ഫിലിപ്പോസ് സ്ലീഹായ്ക്കും തലകീഴായി കുരിശിൽ തറക്കപ്പെട്ട് മരിക്കേണ്ടി വരികയില്ലായിരുന്നു. ⧫ എല്ലാ മതങ്ങളിലൂടെയും ദൈവത്തെ കണ്ടെത്താമെങ്കിൽ അന്ത്രയോസ് ശ്ലീഹാ X ആകൃതിയിലുള്ള കുരിശിൽ ബന്ധിക്കപ്പെട്ട് മരിക്കേണ്ടി വരികയില്ലായിരുന്നു. ⧫ എല്ലാ മതങ്ങളിലൂടെയും രക്ഷപ്രാപിക്കാമെങ്കിൽ വിശുദ്ധ ബർത്തലോമിയോയും, പൗലോസ് ശ്ലീഹായും, യാക്കോബ് ശ്ലീഹായും കഴുത്തറക്കപ്പെട്ടു മരിക്കേണ്ടി വരികയില്ലായിരുന്നു. ⧫ എല്ലാ വിശ്വാസങ്ങളും മനുഷ്യനെ സത്യത്തിലേക്കു നയിക്കുമെങ്കിൽ യോഹന്നാൻ ശ്ലീഹായ്ക്ക്, തന്റെ ശരീരം തിളച്ച എണ്ണയിലേക്ക് എറിയാൻ വിട്ടുകൊടുക്കേണ്ടി വരികയില്ലായിരുന്നു. ⧫ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ദൈവനിവേശിതമാണെങ്കിൽ സുവിശേഷ ഗ്രന്ഥം രചിച്ച വിശുദ്ധ മത്തായി ശ്ലീഹാ വാളിനിരയായി രക്തസാക്ഷിത്വം വരിക്കേണ്ടി വരികയില്ലായിരുന്നു. ⧫ എല്ലാ വിശ്വാസങ്ങളിലൂടെയും നിത്യജീവൻ പ്രാപിക്കാമെങ്കിൽ വിശുദ്ധ യൂദാസ് ശ്ലീഹായ്ക്ക് ദണ്ഡുകൊണ്ട് അടിയേറ്റും, യാക്കോബ് സ്ലീഹായ്ക്കും മത്തിയാസ് സ്ലീഹായ്ക്കും കല്ലേറുകൊണ്ടും മരിക്കേണ്ടിവരികയില്ലായിരുന്നു. ⧫ പ്രകൃതിശക്തികളെല്ലാം ദൈവാമായിരുന്നുവെങ്കിൽ ശിമയോൻ ശ്ലീഹായ്ക്ക് ശിരസ്സുമുതൽ പാദം വരെ ശരീരം നേർപകുതി രണ്ടു കഷണങ്ങളായി കീറിമുറിക്കപ്പെട്ട് മരിക്കേണ്ടിവരികയില്ലായിരുന്നു. ⧫ അന്യദൈവങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരെല്ലാം സത്യ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നതെങ്കിൽ വിശുദ്ധ തോമാശ്ലീഹായ്ക്ക് കുന്തത്താൽ കുത്തപ്പെട്ട് മരിക്കേണ്ടി വരില്ലായിരുന്നു. അതിനാൽ, ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല എന്ന സത്യം നാം ഒരിക്കലും വിസ്‌മരിച്ചുകൂടാ. എല്ലാ വൈദികരും ഈ മാറ്റമില്ലാത്ത സത്യം തിരിച്ചറിയുകയും, അപ്പസ്തോലന്മാർ പകർന്നു നൽകിയ വിശ്വാസം കലർപ്പില്ലാതെ പ്രഘോഷിക്കുകയും ചെയ്യാൻ തയ്യാറാകുന്നില്ലങ്കിൽ ചെല്ലാനം സംഭവം ആവർത്തിച്ചുകൊണ്ടേയിരിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2021-01-24-10:35:40.jpg
Keywords: ഹൈന്ദവ
Content: 15340
Category: 18
Sub Category:
Heading: അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സത്യദീപത്തിലെ ലേഖനത്തെ തള്ളി ആരാധനക്രമ കമ്മീഷന്‍
Content: കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് 'സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍' എന്ന തലക്കെട്ടില്‍ ഫാ. ജോസ് കുറിയേടത്ത് സിഎംഐ എന്ന വൈദികന്‍ സത്യദീപത്തിൽ (17.1.2021) എഴുതിയ ലേഖനത്തെ തള്ളി സീറോ മലബാർ സഭയുടെ ലിറ്റർജി കമ്മീഷൻ. വൈദികന്റെ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍ പ്രസ്താവിച്ചു. മാര്‍ തിയദോറിന്റെയും മാര്‍ നെസ്തോറിയസിന്റെയും അനാഫൊറകള്‍ ആറാം നൂറ്റാണ്ടുമുതല്‍ നമ്മുടെ സഭയില്‍ ഉപയോഗത്തിലുള്ളതാണ്. ഉദയംപേരൂര്‍ സൂനഹദോസിനെത്തുടര്‍ന്ന് (1599) നിര്‍ത്തലാക്കപ്പെട്ട ഈ അനാഫൊറകള്‍ പുനരുദ്ധരിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘവും കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ച് സഭ ഈ അനാഫൊറകളെക്കുറിച്ച് ആഴമായ പഠനങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തുകയും ഇവ വിശ്വാസസംബന്ധമായും ദൈവശാസ്ത്രപരമായും ഭദ്രവും സമ്പന്നവുമാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിനുശേഷമാണ് സിനഡുപിതാക്കന്മാരുടെയും പരിശുദ്ധസിംഹാസനത്തിന്റെയും അംഗീകാരത്തോടുകൂടി 2013ല്‍ മാര്‍ തിയദോറിന്റെയും 2018 ല്‍ മാര്‍ നെസ്തോറിയസിന്റെയും അനാഫൊറകള്‍ പൊതുഉപയോഗത്തിനായി ആരാധനക്രമകമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കാലങ്ങളിലും ദിവസങ്ങളിലും ഈ അനാഫൊറകള്‍ ഉപയോഗിച്ച് വിശുദ്ധകുര്‍ബാനയര്‍പ്പിക്കുന്നത് സീറോമലബാര്‍ സഭയുടെ ദൈവശാസ്ത്ര വളര്‍ച്ചയെയും കൂട്ടായ്മയെയും വിശ്വാസജീവിതത്തെയും ത്വരിതപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും ഇന്ന് പുറത്തിറക്കിയ പ്രസ് റിലീസിൽ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-24-14:31:35.jpg
Keywords: സത്യദീപ
Content: 15341
Category: 22
Sub Category:
Heading: യൗസേപ്പിന്‍റെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ സ്നേഹിതൻ: വിശുദ്ധ ഫ്രാൻസീസ് ദി സാലസ്
Content: ജനുവരി 24 സഭയിലെ വേദപാരംഗതനും ജനേവാ രൂപതയിലെ മെത്രാനുമായിരുന്ന വിശുദ്ധ ഫ്രാൻസീസ് ദി സാലസിന്‍റെ തിരുനാൾ ദിനമാണ്. വിശുദ്ധ യൗസേപ്പിതാവിൻ്റെ വിശ്വസ്തനായ ഒരു ഭക്തൻ മാത്രമായിരുന്നില്ല ഫ്രാൻസീസ് പുണ്യവാൻ, ആ ഭക്തിയുടെ തീക്ഷ്ണമതിയായ ഒരു പ്രചാരകനുമായിരുന്നു. ഫ്രാൻസീസ് സ്ഥാപിച്ച വിസിറ്റേഷൻ സന്യാസിനി സമൂഹത്തിൻ്റെ(Order of the Visitation) പ്രത്യേക മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആന്തരിക ജീവിതത്തിൻ്റെയും ധ്യാനയോഗ പ്രാർത്ഥനയുടെയും മാതൃകയായി വിശുദ്ധ യൗസേപ്പിനെയാണ് തൻ്റെ ആത്മീയ പുത്രിമാർക്ക് ഫ്രാൻസീസ് നൽകിയത്. നവ സന്യാസ ഭവനത്തിലെ യഥാർത്ഥ ഗുരു യൗസേപ്പായിരിക്കണം എന്നു പ്രത്യേകം നിഷ്കർഷിച്ചിരുന്നു. 1622 ൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ പുണ്യങ്ങളെ കുറിച്ച് (“The Virtues of St. Joseph” ) ഫ്രാൻസീസ് നടത്തിയ പ്രഭാഷണത്തിൽ “വിശുദ്ധ യൗസേപ്പിതാവിൻ്റെ സര്‍വ്വശക്തിയുള്ള മധ്യസ്ഥതയുടെ ശക്തിയെപ്പറ്റിയാണ് പ്രധാനമായും പ്രതിപാദിച്ചത്: “സ്വർഗ്ഗത്തിൽ ഈ വലിയ വിശുദ്ധനുള്ള മഹത്തായ സ്വാധീനം സംശയിക്കാൻ പോലും നമുക്കു കഴിയുകയില്ല… അവൻ്റെ വിശുദ്ധമായ മധ്യസ്ഥതയുടെ ഭാഗഭാക്കാകാൻ കഴിഞ്ഞെങ്കിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്. അവൻ വഴി അപേക്ഷിക്കുന്നതൊന്നും പരിശുദ്ധ മറിയമോ അവളുടെ അത്യുന്നതനായ പുത്രനോ നിരസിക്കുകയില്ല. അവൻ്റെ മധ്യസ്ഥതയിൽ ശരണപ്പെട്ടാൽ എല്ലാ പുണ്യങ്ങളിലും നമുക്കു വളർച്ചയുണ്ടാകും, പ്രത്യേകിച്ച് മറ്റുള്ളവരെക്കാൾ ഉയർന്ന തോതിൽ അവൻ സ്വന്തമാക്കിയിരിക്കുന്നവ- : ശരീരത്തിൻ്റെയും മനസ്സിൻ്റയും നിർമ്മലത, ഏറ്റവും സ്നേഹജന്യമായ എളിമ, സ്ഥിരത, ധൈര്യം, സ്ഥിരോത്സാഹം- എന്നിവ -. " #{black->none->b->വിശുദ്ധ ഫ്രാൻസീസ് ദി സാലസിൻ്റെ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ഇന്നേ ദിവസം നമുക്കു ജപിക്കാം. ‍}# മഹത്വമുള്ള വിശുദ്ധ യൗസേപ്പേ, മറിയത്തിൻ്റെ ജീവിത പങ്കാളിയേ, ഈശോയുടെ തിരുഹൃദയത്തിലൂടെ നിൻ്റെ പൈതൃക സംരക്ഷണം ഞങ്ങൾക്കു നൽകണമെന്നു ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു. ഓ നിൻ്റെ അനന്തമായ ശക്തി, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സഹായത്തിനെത്തുന്നു. ഞങ്ങളുടെ അസാധ്യതകളെ സാധ്യതകളാക്കുന്നു, പിതൃതുല്യമായ വാത്സല്യത്തോടെ നിന്റെ മക്കളായ ഞങ്ങളുടെ ആശങ്കകളെ നോക്കണമേ. ഞങ്ങളെ അലട്ടുന്ന കഷ്ടതകളിലും ദുഃഖങ്ങളിലും നിന്നിൽ അഭയം തേടാൻ ഞങ്ങൾക്കു ആത്മവിശ്വാസമുണ്ട്. നിന്റെ സ്നേഹപൂർവമായ സംരക്ഷണത്തിൽ ഞങ്ങളുടെ വേവലാതികൾക്കും ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ , ഞങ്ങളുടെ ആകുലതകൾക്കു പരിഹാരം നൽകണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-01-24-22:04:30.jpg
Keywords: ജോസഫ്, യൗസേ
Content: 15342
Category: 18
Sub Category:
Heading: കെ‌സി‌ബി‌സിയുടെ കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് പദ്ധതിക്കു ആരംഭം
Content: കൊച്ചി: പാലാരിവട്ടം പിഒസിയില്‍ കെസിബിസി മീഡിയ കമ്മീഷന്‍ തുടക്കം കുറിച്ച പ്രതിമാസ കലാ അവതരണങ്ങളുടെ ഉദ്ഘാടനം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. കൊച്ചിന്‍ ചന്ദ്രകാന്തയുടെ 'അന്നം' എന്ന നാടകമാണ് അവതരിപ്പിച്ചത്. ഇതോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ ലക്ഷ്യമിടുന്ന കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്കും തുടക്കമായി. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസുകളില്‍ ആഹ്ലാദം നിറയ്ക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്കു കഴിയുമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. കെപിഎസി ബിയാട്രീസ് ആയിരുന്നു മുഖ്യാതിഥി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. ഷാജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-01-25-07:32:20.jpg
Keywords: കല
Content: 15343
Category: 18
Sub Category:
Heading: സിവില്‍ സര്‍വീസ്: ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീ റീ ഇംബേഴ്‌സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Content: തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് 27വരെ അപേക്ഷിക്കാം. കോഴ്സ് ഫീസായി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി 10,000 രൂപയുമാണ് നല്‍കുന്നത്.
Image: /content_image/India/India-2021-01-25-07:47:19.jpg
Keywords: ന്യൂനപക്ഷ
Content: 15344
Category: 1
Sub Category:
Heading: ഞരമ്പ് വേദന രൂക്ഷമായി: മാർപാപ്പയുടെ പൊതുപരിപാടികള്‍ വീണ്ടും ഒഴിവാക്കി
Content: റോം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം അവസാനം ആരംഭിച്ച ഞരമ്പ് വേദന വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവവചനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കേണ്ട വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാർമികത്വം വഹിക്കാൻ സാധിച്ചിരിന്നില്ല. പകരം നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല വിശുദ്ധ കുർബാന അർപ്പിച്ചു. വത്തിക്കാന്റെ പ്രസ് ഓഫീസാണ് ജനുവരി 23നു ഇതിനെ സംബന്ധിച്ച അറിയിപ്പ് നൽകിയത്. എന്നാൽ ഞായറാഴ്ച അപ്പസ്തോലിക്ക് കൊട്ടാരത്തിൽ നടക്കുന്ന ത്രികാല പ്രാർത്ഥനയ്ക്ക് പാപ്പ തന്നെ നേതൃത്വം നൽകും. നയതന്ത്ര ഉദ്യോഗസ്ഥർക്കു വേണ്ടി ജനുവരി 25നു നൽകാൻ ഉദ്ദേശിച്ചിരുന്ന 'സ്റ്റേറ്റ് ഓഫ് ദ വേൾഡ്' സന്ദേശവും മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു. കൂടാതെ ക്രൈസ്തവ ഐക്യത്തിനു വേണ്ടി സംഘടിപ്പിച്ച പ്രാർത്ഥനവാരത്തിന്റെ സമാപന ദിനമായ ഇന്നു തിങ്കളാഴ്ച, റോമിലെ സെന്റ് പോൾ ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പകരം ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോർച്ച് പങ്കെടുക്കും. 84 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയെ ഞരമ്പിനെ ബാധിക്കുന്ന സയാറ്റിക്ക എന്ന രോഗാവസ്ഥ അലട്ടിയതിനാൽ ഡിസംബർ 31 വൈകുന്നേരവും, ജനുവരി ഒന്നാം തീയതിയും വത്തിക്കാനിൽ നടന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പാപ്പയ്ക്ക് സാധിച്ചിരുന്നില്ല. കാലിന് പിറകിലെ വേദനയാണ് പാപ്പയെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. 2013 ജൂലൈയില്‍ ബ്രസീലിൽ നിന്ന് തിരികെ വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് ഈ രോഗാവസ്ഥയെ പറ്റി ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-25-08:40:57.jpg
Keywords: പാപ്പ
Content: 15345
Category: 24
Sub Category:
Heading: ല്യൂബെക്ക് രക്തസാക്ഷികൾ
Content: ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഡെൻമാർക്കിനോട് ചേർന്നു വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ( Schleswig-Holstein) ആ സംസ്ഥാനത്തിലെ ശ്രദ്ധേയമായ ഒരു നഗരമാണ് ല്യൂബെക്ക്. ഫാ. ഹെർമൻ ലാങ്ങെ ( Hermann Lange) ഫാ: എഡ്വേർഡ് മുള്ളർ (Eduard Müller) ഫാ. ജോഹന്നാസ് പ്രാസക്ക് (Johannes Prassek) എന്നി കത്തോലിക്കാ വൈദീകർക്കും ലൂഥറൻ പാസ്റ്റർ കാൾ ഫ്രീഡ്രിക്ക് സ്റ്റെൽബ്രിങ്കിനെയും (Karl Friedrich Stellbrink) ഈ നഗരത്തിൽ സവിശേഷമായ ഒരു സ്ഥാനമുണ്ട്. നാസി ഭരണകൂടത്തിൻ്റെ ചെയ്തികളെ വിമർശിച്ചതിന് 1943 നവംബർ 10 ന് ഹാംബുർഗിലെ ഹോൾസ്റ്റെൻഗ്ലാസിസ് (Holstenglacis ) എന്നു പേരുള്ള ജയിലിൽ മൂന്നു മിനിറ്റുകളുടെ ഇടവേളകളിൽ ഹിറ്റ്ലറിൻ്റെ നാസി പട്ടാളം ശിരഛേദം ചെയ്താണ് ഈ നാലു ക്രിസ്ത്യൻ ശിഷ്യരും. ലൂ ബെക്കിക്കിലെ രക്തസാക്ഷികൾ (Lübeck Martyrs) എന്നാണ് ഇവർ അറിയപ്പെടുന്നത്. ല്യൂബെക്ക് നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള തിരുഹൃദയ പള്ളിയിലെ (Herz-Jesu Kirche ) വൈദികരായിരുന്നു രക്തസാക്ഷിത്വം വരിച്ച മൂന്നു കത്തോലിക്കാ വൈദീകരും. സമീപത്തുള്ള ലൂഥറൻ പള്ളിയിലെ ( Lutherkirche) പാസ്റ്ററായിരുന്നു കാൾ ഫ്രീഡ്രിക്ക് സ്റ്റെൽബ്രിങ്ക്. 1941 മുതൽ ഈ നാലുപേരും ഉറ്റസുഹൃത്തുക്കളായിരുന്നു, വിവരങ്ങളും ആശയങ്ങളും കൈമാറുകയും വചന പ്രഭാഷണങ്ങൾക്കുള്ള വിഷയങ്ങൾ പങ്കുവെക്കുകയും ചെയ്തിതിരുന്നു. 1942 ലെ ഒശാന ഞായറാഴ്ചയിലെ പ്രഭാഷണത്തിൽ പാസ്റ്റർ സ്റ്റെൽബ്രിങ്ക് ല്യൂബെക്കിൽ നടന്ന ബ്രിട്ടീഷ് വ്യോമാക്രമണത്തെ ദൈവത്തിന്റെ ന്യായവിധിയായി വ്യാഖ്യാനിച്ചിരുന്നു. നാസി ഭരണകൂടം ഇതിൽ രോഷാകുലമാവുകയും 1942 ഏപ്രിൽ 7 ന് സ്റ്റെൽബ്രിങ്കിനെ അറസ്റ്റു ചെയ്യുയുകയുംയും ചെയ്തു. പിന്നീട് മെയ് 18 നു ഫാ. ജോഹന്നാസ് പ്രാസക്കിനെയും , ജൂൺ 15 നു ഫാ. ഹെർമൻ ലാങ്ങെയും ജൂൺ 22 നു ഫാ: എഡ്വേർഡ് മുള്ളറിനെയും അറസ്റ്റ് ചെയ്തു. പുരോഹിതന്മാർക്ക് പുറമേ പിൽക്കാലത്ത് ധാർമ്മിക ദൈവശാസ്ത്രജ്ഞനായി തീർന്ന സ്റ്റീഫൻ ഫുർട്ട്നർ (Stephan Pfürtner) ഉൾപ്പെടെ 18 കത്തോലിക്കാ അൽമായ വിശ്വാസികളെയും അറസ്റ്റ് ചെയ്തിതിരുന്നു. ഒരു വർഷത്തിനുശേഷം, 1943 ജൂൺ 22 നും 23 നുമായി നാലുപേരുടെയും വിചാരണ പൂർത്തിയാക്കി. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനം, ശത്രുരാജ്യങ്ങളുടെ റേഡിയോ സംപ്രേഷണം കേൾക്കൽ, ശത്രുക്കൾക്ക് രാജ്യദ്രോഹപരമായ പിന്തുണ, സായുധ സേനയെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചാർത്തിയാണ് പുരോഹിതർക്ക് വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതികളായ അൽമായരുടെ ശിക്ഷ നീണ്ട ജയിൽവാസമായിരുന്നു. രണ്ടു ദിവസം കൊണ്ടു പൂർത്തിയാക്കിയ ഈ വിചാരണ “ലെബെക്ക് ക്രിസ്ത്യാനികളുടെ വിചാരണ” (Lübeck Christians’ Trial) എന്ന പേരിൽ പ്രസിദ്ധമാണ്. വിചാരണനന്തരം നാലു പുരോഹിതന്മാരെയും ഉടൻ തന്നെ ഹാംബുർഗിലെ ഹോൾസ്റ്റെൻഗ്ലാസിസ് ജയിലിലേക്ക് മാറ്റി. കത്തോലിക്കാ പുരോഹിതന്മാരെ രക്ഷിക്കാൻ ഓസ്നാബ്രൂക്ക് രൂപതാ മെത്രാൻ വിൽഹെം ബെർണിംഗ് പരിശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പാസ്റ്റർ സ്റ്റെൽബ്രിങ്കിന് തന്റെ പ്രവിശ്യയിലെ ലൂഥറൻ സഭാാധികാരികളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അദ്ദേഹത്തെ വൈദീക ജോലിയിൽ നിന്നു പുറത്താക്കുകയാണ് ചെയ്തതത്. നാസി ഭരണത്തിൻ്റെ ഇടയിൽ ജർമ്മനിയിൽ വധിക്കപ്പെട്ട ആദ്യത്തെ പ്രൊട്ടസ്റ്റന്റ് പുരോഹിതനായിരുന്നു പാസ്റ്റർ സ്റ്റെൽബ്രിങ്ക്. സ്വന്തം സഭയിൽ നിന്നു യാതൊരു പിന്തുണയും കൊടുക്കാത്തതിന് സ്റ്റെൽബ്രിങ്കിൻ്റെ മരണത്തിനു 50 വർഷങ്ങൾക്കുശേഷം ലൂഥറൻ സഭ തങ്ങളുടെ അപമാനകരമായ പെരുമാറ്റത്തിൽ "വേദനയും ലജ്ജയും" രേഖപ്പെടുത്തുകയുണ്ടായി. മരണത്തിനു ഏതാനും മാസങ്ങൾക്കു മുമ്പ് 1943 ജൂലൈയിൽ ഫാ. ഹെർമൻ ലാങ്ങെ ഒരു കത്തിലെഴുതി: "കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ പൊതുവായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾ രണ്ട് ക്രൈസ്തവ സഭകളെയും പരസ്പരം അടുപ്പിച്ചു. ഞങ്ങൾ കത്തോലിക്ക - ലൂഥറൻ പുരോഹിതന്മാർ പങ്കിട്ടനുഭവിക്കുന്ന ഈ തടവ് കഷ്ടതയുടെ ഈ സമൂഹത്തിൽ അനുരജ്ഞനത്തിൻ്റെയും പ്രതീകമാണ്. " രക്തസാക്ഷികളായ മൂന്നു കത്തോലിക്കാ വൈദീകരെയും 2011 ജൂൺ ഇരുപത്തിയഞ്ചാം തീയതി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ബനഡിക്ട് പതിനാറാമൻ പാപ്പ അവരുടെ സുഹൃദ് ബന്ധത്തെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. "തടവറയിൽ ആയിരുന്നപ്പോൾ ഈ നാലു വൈദികരും തമ്മിലുണ്ടായിരുന്ന സുഹൃദ്ബന്ധം നാസി ഭരണത്തിൻ്റെ ഇരുണ്ട നാളുകളിൽ വിവിധ വിഭാഗങ്ങളിലുള്ള ക്രിസ്ത്യാനികൾക്കിടയിൽ പലയിടത്തും പുഷ്പിച്ച സഭൈക്യ പ്രാർത്ഥനകളുടെയും ഒന്നിച്ചുള്ള കഷ്ടപ്പാടുകളുടെയും മഹത്തരമായ ഒരു സാക്ഷ്യമാണ്. ഇതിനെ സഭൈക്യ വഴിയിലെ തിളങ്ങുന്ന വിളക്കായി കണക്കാക്കാം.” സഭൈക്യവാരത്തിൻ്റെ സമാപന ദിനത്തിൽ ല്യൂബെക്കിലെ രക്തസാക്ഷികൾ സഭൈക്യ ശ്രമങ്ങളെ പ്രചോദിപ്പിക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-25-08:47:41.jpg
Keywords: രക്തസാ
Content: 15346
Category: 4
Sub Category:
Heading: ദൃഢതയുള്ള വിവാഹ ജീവിതത്തിന് വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ
Content: ജനുവരി 24 തിരുസഭ വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ ഓർമ്മത്തിരുനാൾ ആഘോഷിക്കുന്നു. കുടുബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസിസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്.സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്. പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന പണ്ഡിതനായ ഒരു മെത്രാനായിരുന്നു വി. ഫ്രാൻസീസ് സാലസ് . വിവാഹിതതല്ലായിരുന്നുവെങ്കിലും അജഗണത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ അറിഞ്ഞിരുന്ന ഇടയനെന്ന നിലയിൽ ദാമ്പത്യ ജീവിതത്തിന്റെ വിളിയും വെല്ലുവിളിയും ഫ്രാൻസീസ് മെത്രാൻ മനസ്സിലാക്കിയിരുന്നു. ഭക്ത ജീവിതത്തിനുള്ള ആമുഖം എന്ന ഗ്രന്ഥത്തിലെ (Introduction to the Devout Life) ഒരധ്യായം മുഴുവൻ വിവാഹിതർക്കുള്ള ഉപദേശങ്ങളാണ്. ഭാര്യ എങ്ങനെ ഒരു അമൂല്യ രത്നമാകുന്നു. ദമ്പതികൾ എങ്ങനെ ഒരു ശരീരവും ആത്മാവുമാകുന്നു ഭാര്യ ഭർത്യ ബന്ധം എപ്പോഴും ഒന്നിച്ചുള്ള മത്സരം ആണം ഒന്നുകിൽ ഒരു ടീമായി വിജയംം വരിക്കും അല്ലെങ്കിൽ പരാജയപ്പെടും. ജീവിത പങ്കാളികൾ തങ്ങളെത്തന്നെ മറന്നു മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ രണ്ടു പേരും സന്തോഷമനുഭവിക്കുന്നു. സ്നേഹത്തോടെയുള്ള ഓരോ വിട്ടുവീഴ്ചകളും സംതൃപ്തിയുടെ ഉറവിടമാകുന്നതും ഫ്രാൻസീസ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. ദാമ്പത്യ സ്നേഹത്തെക്കുറിച്ചും അതിന്റെ ഫലങ്ങളെക്കുറിച്ചുമുള്ള ഫ്രാൻസീസിൻ്റെ മൂന്ന് ഉപദേശങ്ങൾ ചുവടെ ചേർക്കുന്നു. #{black->none->b->1)നിങ്ങളുടെ ഹൃദയങ്ങളെ ഒട്ടിച്ചു ചേർക്കുക ‍}# മരപ്പണിയിൽ ആശാരിമാർ രണ്ടു പലകകൾ ഒന്നിച്ചു ചേർക്കാനായി ശക്തിയേറിയ പശ ഉപയോഗിക്കുന്നു. ഒരിക്കലും വേർതിരിക്കാതിരിക്കുന്നതിനാണ് അവർ ഇപ്രകാരം ചെയ്യുന്നത്. ഒരു ജീവിത പങ്കാളി മറ്റെയാളോടു എപ്രകാരം ഒത്തുചേർന്നു ജീവിക്കണം എന്നു പഠിപ്പിക്കാനാണ് ഫ്രാൻസീസ് ഈ താരദമ്യം നടത്തുന്നത്. അവർ രണ്ടു പേരും ഒരു ശരീരമായിത്തീരുന്നു. ദമ്പതികൾ തമ്മിലുള്ള ബന്ധം മരണത്തെപ്പോലും അതിലംഘിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധമാണ്. വിവാഹ ജീവിതത്തിൽ ജീവിത പങ്കാളിക്കു പ്രഥമസ്ഥാനം നൽകണം. മറ്റൊരു ബന്ധത്തിനും സൗഹൃദത്തിനും ജോലിക്കും കടമകൾക്കും ജീവിത പങ്കാളിയെക്കാൾ പ്രാധാന്യം നൽകരുത്. #{black->none->b->2) നിങ്ങളുടെ ഹൃദയങ്ങളിൽ ജീവിത പങ്കാളികളുടെ ചിത്രം പരസ്പരം ആലേഖനം ചെയ്യക. ‍}# ഫ്രാൻസീസിന്റെ അഭിപ്രായത്തിൽ വിവാഹമോതിരം ദമ്പതിമാർ പരസ്പരം ഹൃദയത്തിൽ അണിയേണ്ട മുദ്രയെയാണു സൂചിപ്പിക്കുക. പരസ്പരം മറ്റുള്ളവർക്കു പൂർണ്ണമായി നൽകിയിരിക്കുന്നു എന്നതിന്റെ അടയാളം. പണ്ടുകാലങ്ങളിൽ വിവാഹ മോതിരത്തിൽ അക്ഷരങ്ങൾ പതിപ്പിക്കുമ്പോൾ അതിനു മുകളിൽ ചൂടുള്ള മെഴുകു ഒഴിച്ചു അവ ഭദ്രമായി മുദ്ര ചെയ്തിരുന്നു. വിവാഹത്തിലൂടെ ദമ്പതികളുടെ ഹൃദയങ്ങൾക്കു രൂപാന്തരീകരണം സംഭവിക്കുന്നു. ജീവിത പങ്കാളികളുടെ ഹൃദയ പരസ്പരം തുറക്കാനുള്ള താക്കോൽ ഇവരും വിവാഹമോതിരം അണിയുന്നതിലൂടെ കൈമാറുന്നു. വിവാഹ ജീവിതത്തിൽ പുലർത്തേണ്ട വിശ്വസ്തതയും പരസ്പരം ഹൃദയങ്ങൾ കീഴടക്കേണ്ടതിന്റെ ആവശ്യകതയും വിവാഹമോതിരം ഓർമ്മപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിൽ ദമ്പതികൾ തമ്മിലല്ലാതെ മറ്റാർക്കെങ്കിലും ഹൃദയം കൈമാറിയാൽ കുടുംബ ജീവിതത്തിൽ പാളിച്ചകൾ ഉയർന്നു വരും. #{black->none->b-> 3) നിങ്ങളുടെ ഹൃദയത്തെ വിശാലമാക്കുക}# ഫ്രാൻസീസ് സാലസിന്റെ അഭിപ്രായത്തിൽ കുടുംബത്തിന്റെ സ്നേഹത്തിലേക്കു കുട്ടികൾ കടന്നു വരുമ്പോൾ കുടുംബം വികസിക്കുന്നു. സ്നേഹമാണ് ഹൃദയങ്ങളെ വിശാലമാക്കുന്നത്. ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹം വികസിക്കുന്നതാണ് മക്കൾ. കുടുംബ ജീവിതം മുമ്പോട്ടു നീങ്ങുമ്പോൾ ഹൃദയം വിശാലമാക്കിയില്ലങ്കിൽ കുടുംബ ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടും. ജിവിത പങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബ ജീവിതം ദൃഢമാക്കുന്നത്. ഫ്രാൻസീസിന്റെ അഭിപ്രായത്തിൽ വിവാഹം മാധുര്യമുള്ളതാണ് അതു ശരിയായ രീതിയിൽ പരിരക്ഷിച്ചില്ലങ്കിൽ കയ്പുനിറഞ്ഞതാകും .അതിനാൽ ദമ്പതികൾ ഓരോ നിമിഷവും വിവാഹദിനത്തിലെ വാഗ്ദാനവും അനു ദിവസവും കാത്തു സൂക്ഷിക്കേണ്ട ബലിദാന സ്നേഹവും ഓർമ്മയിൽ നിലനിർത്തണം. ജിവിത പങ്കാളികൾ പരസ്പരം ഇതാണ് എന്റെ പ്രിയതമൻ/പ്രിയതമ, എന്റെ ഹൃദയം സ്വന്തമാക്കിയ ഹൃദയം എന്നു മന്ത്രിക്കണം.
Image: /content_image/Mirror/Mirror-2021-01-25-09:04:18.jpg
Keywords: സാല
Content: 15347
Category: 18
Sub Category:
Heading: ഹൃദയാഘാതം: പാളയം പള്ളി സഹവികാരിയായ യുവവൈദികൻ അന്തരിച്ചു
Content: തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു പാളയം സെൻ്റ് ജോസഫ് കത്തീഡ്രൽ സഹ വികാരിയായ യുവവൈദികൻ ഫാ. ജോൺസൺ മുത്തപ്പൻ അന്തരിച്ചു. 31 വയസായിരിന്നു. രാവിലെ എട്ട് മണിയോട് കൂടി ഫാ. ജോണ്‍സണിന്റെ മൃതദേഹം പള്ളിമേടയിലാണ് കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫാ. ജോൺസൺ വൈദിക പട്ടം സ്വീകരിച്ചിട്ട് ഒരു വർഷം ആയതേയുള്ളു.
Image: /content_image/India/India-2021-01-25-11:12:02.jpg
Keywords: യുവ