category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സത്യദീപത്തിലെ ലേഖനത്തെ തള്ളി ആരാധനക്രമ കമ്മീഷന്‍
Contentകാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് 'സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍' എന്ന തലക്കെട്ടില്‍ ഫാ. ജോസ് കുറിയേടത്ത് സിഎംഐ എന്ന വൈദികന്‍ സത്യദീപത്തിൽ (17.1.2021) എഴുതിയ ലേഖനത്തെ തള്ളി സീറോ മലബാർ സഭയുടെ ലിറ്റർജി കമ്മീഷൻ. വൈദികന്റെ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍ പ്രസ്താവിച്ചു. മാര്‍ തിയദോറിന്റെയും മാര്‍ നെസ്തോറിയസിന്റെയും അനാഫൊറകള്‍ ആറാം നൂറ്റാണ്ടുമുതല്‍ നമ്മുടെ സഭയില്‍ ഉപയോഗത്തിലുള്ളതാണ്. ഉദയംപേരൂര്‍ സൂനഹദോസിനെത്തുടര്‍ന്ന് (1599) നിര്‍ത്തലാക്കപ്പെട്ട ഈ അനാഫൊറകള്‍ പുനരുദ്ധരിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘവും കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ച് സഭ ഈ അനാഫൊറകളെക്കുറിച്ച് ആഴമായ പഠനങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തുകയും ഇവ വിശ്വാസസംബന്ധമായും ദൈവശാസ്ത്രപരമായും ഭദ്രവും സമ്പന്നവുമാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിനുശേഷമാണ് സിനഡുപിതാക്കന്മാരുടെയും പരിശുദ്ധസിംഹാസനത്തിന്റെയും അംഗീകാരത്തോടുകൂടി 2013ല്‍ മാര്‍ തിയദോറിന്റെയും 2018 ല്‍ മാര്‍ നെസ്തോറിയസിന്റെയും അനാഫൊറകള്‍ പൊതുഉപയോഗത്തിനായി ആരാധനക്രമകമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കാലങ്ങളിലും ദിവസങ്ങളിലും ഈ അനാഫൊറകള്‍ ഉപയോഗിച്ച് വിശുദ്ധകുര്‍ബാനയര്‍പ്പിക്കുന്നത് സീറോമലബാര്‍ സഭയുടെ ദൈവശാസ്ത്ര വളര്‍ച്ചയെയും കൂട്ടായ്മയെയും വിശ്വാസജീവിതത്തെയും ത്വരിതപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും ഇന്ന് പുറത്തിറക്കിയ പ്രസ് റിലീസിൽ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-24 14:29:00
Keywordsസത്യദീപ
Created Date2021-01-24 14:31:35