Contents
Displaying 14891-14900 of 25128 results.
Content:
15246
Category: 18
Sub Category:
Heading: "കെസിബിസി ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അപലപനീയം"
Content: കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെന്നും ഇതു തികച്ചും അപലപനീയമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 'ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് നോബിള്‍ മാത്യു എന്ന വ്യക്തി പ്രചരിപ്പിക്കുന്നതാണ് ഈ കുറിപ്പിന് ആധാരം. അനാവശ്യമായ വര്‍ഗീയപ്രചാരണത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും സൗഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കുമാണു കെസിബിസി നിലപാടെടുക്കുന്നത്. അത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്. ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല. തീവ്രവാദം ഏതു തരത്തിലായാലും അത് നമ്മുടെ നാടിനാപത്താണെന്നു സഭ വിശ്വസിക്കുന്നു. വിഭാഗീയതയ്ക്കതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായിട്ടാണ് എന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി നിലകൊണ്ടിട്ടുള്ളതെന്നും ഫാ. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.
Image: /content_image/India/India-2021-01-13-08:10:08.jpg
Keywords: കെസിബിസി

15247
Category: 18
Sub Category:
Heading: കന്യാസ്ത്രീ മഠങ്ങൾക്ക് റേഷൻ കാർഡ് പരിഗണനയിലുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി
Content: തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ റേഷന്‍കാര്‍ഡ് നല്‍കുന്നതു പരിശോധിച്ചു വരുന്നതായി ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. പി.ടി തോമസിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2013ന് മുന്പ് എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് അനുസരിച്ച് ഇവര്‍ക്ക് റേഷന്‍ നല്‍കിയിരുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതോടെ ഇതു നിര്‍ത്തലാക്കി. നേരത്തേ 16 ലക്ഷം മെട്രിക് ടണ്‍ വരെ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിനു ലഭിച്ചിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലായതോടെ ഇത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷ്യവിഹിതം കുറഞ്ഞതാണ് റേഷന്‍ നല്‍കാതിരിക്കാനുള്ള കാരണം. എന്നാല്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ആളൊന്നിന് അഞ്ച് കിലോ അരി വീതവും നാലുപേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കിറ്റും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 56,208 കിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു.
Image: /content_image/India/India-2021-01-13-06:40:23.jpg
Keywords: മഠ

15248
Category: 14
Sub Category:
Heading: “ആവേ മരിയ അവാര്‍ഡ്” : ആഗോള തലത്തിലെ മികച്ച ക്രിസ്ത്യൻ സിനിമകള്‍ക്ക് പുതിയ അവാര്‍ഡ്
Content: ചലച്ചിത്രങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ നിര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍ നിന്നും ഏറ്റവും മികച്ച സിനിമകളെ കണ്ടെത്തി അംഗീകാരം നൽകുന്നതിന് പുതിയ അവാര്‍ഡ്. ‘ഇന്റര്‍നാഷ്ണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍’ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021 മുതല്‍ വര്‍ഷംതോറും നിര്‍മ്മിക്കപ്പെടുന്ന സമ്പൂര്‍ണ്ണ കത്തോലിക്കാ സിനിമകളില്‍ നിന്നും മികച്ചവയെ തിരഞ്ഞെടുത്ത് “ആവേ മരിയ കാത്തലിക് ഫിലിംസ് അവാര്‍ഡ്” നല്‍കി ആദരിക്കുമെന്ന് ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറായ ഗാബി ജക്കോബ എ.സി.ഐ പ്രൻസക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവാര്‍ഡ് ദാനത്തിന്റെ തീയതിയും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പേരും അധികം താമസിയാതെ തന്നെ പുറത്തുവിടുമെന്ന് ജക്കോബ അറിയിച്ചു. സിനിമയിലൂടെ സുവിശേഷം പകരുന്ന രീതിയും കലാപരമായ മികവും അടിസ്ഥാനമാക്കിയായിരിക്കും അവാര്‍ഡിനര്‍ഹമായ സിനിമകളെ തെരഞ്ഞെടുക്കുക. സാങ്കേതിക നിലവാരവും കത്തോലിക്ക വിവരണവും ഉറപ്പ് നൽകുന്നതിനായി, സിനിമയിലും, കത്തോലിക്കാ പ്രബോധനങ്ങളിലും പ്രഗല്‍ഭരായ ദൈവശാസ്ത്ര വിദഗ്ദരും, ആഗോള സിനിമാ സാങ്കേതികതയില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ ഉള്ളവരുമായിരിക്കും ജൂറി അംഗങ്ങളെന്നും, ഭാവനയും തീക്ഷ്ണതയും, ക്രിയാത്മകതയുമുള്ള പ്രതിഭകളെ ഇനിമുതല്‍ ലോകം അംഗീകരിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 8 വര്‍ഷങ്ങളായുള്ള സിനിമാസംബന്ധിയായ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ പാതകളും തുറന്നു തന്നത് പരിശുദ്ധ കന്യകാമാതാവാണെന്നതും, സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയിലുള്ള മധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിലൂടെയാണ് യേശുവിനെ നമ്മള്‍ക്ക് കൂടുതല്‍ അറിയുവാന്‍ കഴിയുക എന്നതിനാലുമാണ് പുതിയ അവാര്‍ഡിന് ‘ആവേ മരിയ കാത്തലിക് ഫിലിംസ് അവാര്‍ഡ്’ എന്ന പേര് നല്‍കുവാന്‍ കാരണമെന്നാണ് ജക്കോബ പറയുന്നത്. അവാര്‍ഡിന് പേര് നല്‍കിയതിലൂടെ മാതാവിനെ സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും, ഹൃദയങ്ങളുടേയും രാജ്ഞിയായി പ്രതിഷ്ഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2021-01-13-07:27:33.jpg
Keywords: കത്തോലിക്ക

15249
Category: 1
Sub Category:
Heading: വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 2 | ജസ്റ്റീസ് ഏബ്രഹാം മാത്യു
Content: ഡോക്ടര്‍ രാധാകൃഷ്ണനാണു സിസ്റ്റര്‍ അഭയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ തെളിവായി സ്വീകരിച്ചു. ഡോക്ടറുടെ മൊഴിയിലും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിലും ആറു പരിക്കുകള്‍ മാത്രമാണു കാണിച്ചിട്ടുള്ളത്. എല്ലാം ശരീരത്തിന്റെ പിന്‍ഭാഗത്ത്. രണ്ടെണ്ണം കീറിമുറിഞ്ഞ മുറിവുകളും മൂന്നെണ്ണം ഉരവിന്റെ പാടുകളും ഒരെണ്ണം തലയുടെ പുറകിലായി ചതവുമാണ്. ഇവയല്ലാതെ മറ്റൊരു പരിക്കും താന്‍ കണ്ടില്ലെന്നാണ് ഡോക്ടറുടെ കൃത്യമായ മൊഴി. ഈ പരിക്കുകള്‍ നിസാരവും സങ്കീര്‍ണമല്ലാത്തതുമാണെന്നു ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍, അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത, അന്ന് 26 വയസുള്ള വര്‍ഗീസ് ചാക്കോ ( pw7) യിലൂടെ സിബിഐ സ്ഥാപിക്കാന്‍ ശ്രമിച്ചത് അഭയയുടെ കഴുത്തിന് ഇരുവശത്തുമായി നഖക്ഷതം ഉണ്ടായിരുന്നുവെന്നാണ്. ഇത് അഭിപ്രായം മാത്രമാണ്. ഇന്ത്യന്‍ തെളിവുനിയമം 45ാം വകുപ്പു പ്രകാരം അഭിപ്രായം കോടതിയില്‍ പറയാന്‍ ഒരു വിദഗ്ധനു മാത്രമേ അനുവാദമുള്ളൂ. ഈ ഫോട്ടോഗ്രഫര്‍ക്കു മുറിവിനെക്കുറിച്ചോ അതിന്റെ സ്വഭാവത്തെക്കുറിച്ചോ അഭിപ്രായം പറയാന്‍ എന്തു വൈദഗ്ധ്യമാണുള്ളത് ഈ സാക്ഷിയുടെ അഭിപ്രായം കോടതി ഒരിക്കലും രേഖപ്പെടുത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, രേഖപ്പെടുത്തി എന്നു മാത്രമല്ല, മൃതദേഹം പരിശോധിച്ച വിദഗ്ധനായ ഡോക്ടറുടെ മൊഴി തള്ളി, അയാളുടെ മൊഴി അംഗീകരിച്ചു. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴിക്കും സര്‍ട്ടിഫിക്കറ്റിനും മാത്രമാണ് തെളിവില്‍ സ്വീകാര്യതയുള്ളത്. അവ തെളിയിക്കുന്നത് അഭയയുടെ ശരീരത്ത് ആറു മുറിവുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും മരിക്കുന്നതിനുമുന്പ് ഉണ്ടായതാണെന്നുമാണ്. ഈ പരിക്കുകള്‍ മൂലമല്ല, പ്രത്യുത വെള്ളം ഉള്ളില്‍ച്ചെന്നാണ് അഭയ മരിച്ചതെന്നും ഡോക്ടര്‍ ആവര്‍ത്തിച്ചു പറഞ്ഞു. #{black->none->b->സിബിഐ തെളിയിക്കാന്‍ ശ്രമിച്ചത് }# എന്നാല്‍, സിബിഐ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചതു മറ്റൊന്നാണ്. തലയുടെ പുറകില്‍ തലയോട്ടിയുടെ കവചത്തില്‍ (scalp) കണ്ട ചതവ് രക്തസ്രാവത്തിനു കാരണമായെന്നും അതു ബോധക്ഷയത്തിന് ഇടയാക്കിയെന്നും അഭയയെ പ്രതികള്‍ ജീവനോടെ കിണറ്റിലിട്ടുവെന്നും വെള്ളം ഉള്ളില്‍ച്ചെന്നുവെന്നും മരണകാരണം രക്തസ്രാവവും വെള്ളം ഉള്ളില്‍ച്ചെന്നതുമാണെന്നുമാണ് സിബിഐ പറഞ്ഞത്. ഇതു കുറ്റപത്രത്തിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലേ സിബിഐയുടെ ഈ ഭാഷ്യം ഡോക്ടര്‍ രാധാകൃഷ്ണനെക്കൊണ്ടു സമ്മതിപ്പിക്കുന്നതിന് അദ്ദേഹം കഠിനശ്രമം നടത്തി. ശല്യം സഹിക്കാതെ 'അങ്ങനെയും ആവാം'' എന്നു പറഞ്ഞു ഡോക്ടര്‍ സ്വാതന്ത്ര്യം നേടി. എന്നാല്‍, ഡോക്ടര്‍ കന്തസ്വാമി (pw31) സാക്ഷിക്കൂട്ടില്‍ സിബിഐക്ക് ഊറ്റമായ പിന്തുണയേകി. കേസന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് രസകരമാണ്. അഭയയുടെ കോലം (ഡമ്മി) ഉണ്ടാക്കി പല വിധത്തില്‍ കിണറ്റിലിട്ട് അഭയയുടെ മരണം കൊലപാതകമാണെന്നു തീര്‍ച്ചപ്പെടുത്തി ഈ വിദഗ്ധന്‍. ഇത് ഏതു ശാസ്ത്രം അംഗീകരിച്ച പരീക്ഷണമാണെന്ന് അറിയില്ല. പോളക്കുളം കേസില്‍ നടത്തി പരാജയപ്പെട്ട ഒരു പരീക്ഷണമാണിത്. ഈ പരീക്ഷണം ശാസ്ത്രമോ കോടതിയോ അംഗീകരിച്ചിട്ടില്ല. അപ്പോള്‍ പിന്നെ ഡോക്ടര്‍ കന്തസ്വാമിയെ വിദഗ്ധന്‍ എന്ന് എങ്ങനെ വിളിക്കും എങ്കിലും സിബിഐക്കും വിചാരണക്കോടതിക്കും ഇദ്ദേഹം വിദഗ്ധന്‍തന്നെ. അഭയയ്ക്കു ബോധക്ഷയം ഉണ്ടായെന്നും അവരെ വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം കുടിച്ചുവെന്നും അങ്ങനെ രക്തസ്രാവംമൂലവും വെള്ളം ഉള്ളില്‍ച്ചെന്നതുമൂലവും അഭയ മരിച്ചുവെന്നും കന്തസ്വാമിക്ക് ഒരു സംശയവുമില്ല. ഇത് അദ്ദേഹത്തിന്റെ ഭാവനയില്‍ രൂപപ്പെട്ട വസ്തുതകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള വെറും ഒരു അഭിപ്രായം മാത്രമായിരുന്നിട്ടും മൃതദേഹം പരിശോധിച്ച ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴി ചവറ്റുകൊട്ടയിലെറിഞ്ഞു മൃതദേഹം കാണുകപോലും ചെയ്യാത്ത, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അഭിപ്രായം പറഞ്ഞ ഡോക്ടര്‍ കന്തസ്വാമിയുടെ മൊഴി കോടതി വേദവാക്യമായി എടുത്തു. ഇതു സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ്. തെളിവില്‍ സ്വീകരിക്കാവുന്ന ഏകകാര്യം അഭയയ്ക്കു മരിക്കുന്നതിനുമുന്പ് നിസാരവും ലളിതവുമായ ആറു പരിക്കുകള്‍ പറ്റിയെന്നും മരണകാരണം ഇതല്ലെന്നും വെള്ളം ഉള്ളില്‍ച്ചെന്നതാണെന്നുമുള്ള ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴി മാത്രമാണ്. തലയിലുണ്ടായ ചതവ് കൈക്കോടാലി പോലത്തെ ഒരായുധംകൊണ്ട് ഉണ്ടാക്കിയതാണെന്നാണു സിബിഐയുടെ ഭാഷ്യം. കൈക്കോടാലിയുടെ പിടികൊണ്ട് അടിച്ചാണ് ഈ പരിക്കുണ്ടാക്കിയതെന്ന് തെളിവില്‍ വരുത്താന്‍ സിബിഐ ശ്രമിച്ചു. #{black->none->b->ആ കൈക്കോടാലി എവിടെപ്പോയി?}# ഒന്നാമതായി, കൈക്കോടാലി എന്താണെന്ന് അറിയാവുന്ന ആരും ഇത് അംഗീകരിക്കില്ല. കൈക്കോടാലിയുടെ കൈയുടെ നീളം ഒരടിയാണ്, അങ്ങേയറ്റം. ഭാരം മുഴുവന്‍ അതിന്റെ തലയ്ക്കാണ്. തലയില്‍പിടിച്ച് കൈകൊണ്ടു തലയ്ക്കടിച്ച് പരിക്കേല്പിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്. രണ്ടാമതായി കൊല്ലാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്തുവെന്നതു സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മൂന്നാമതായി സിബിഐ പരാമര്‍ശിക്കുന്ന ആയുധം കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഡോക്ടര്‍ രാധാകൃഷ്ണനെ ഒരായുധം കാണിച്ചിരുന്നുവെന്നു തെളിവിലുണ്ട്. കൈക്കോടാലി പോലുള്ളതെന്തോ ആണ് കാണിച്ചതെന്നാണു ഡോക്ടറുടെ മൊഴി. ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഈ പോലീസ് സര്‍ജന് കൈക്കോടാലി കണ്ടാല്‍ തിരിച്ചറിയില്ലെന്നു വിചാരിക്കാന്‍ ന്യായമില്ല. അപ്പോള്‍ അദ്ദേഹത്തെ കാണിച്ചത് കൈക്കോടാലി അല്ല; മറ്റെന്തോ ആണ്. അതെവിടെപ്പോയി? ഒരായുധം കാണിച്ച് വിദഗ്ധന്റെ അഭിപ്രായം തേടിയശേഷം അതു കോടതിയില്‍ ഹാജരാക്കാതെ അദ്ദേഹത്തിലൂടെ അത് തെളിയിക്കാന്‍ ശ്രമിച്ച സിബിഐയുടെയും പ്രോസിക്യൂട്ടറുടെയും പാഴ്വേല ഓര്‍ത്താല്‍ കോടതിയില്‍പോയിട്ടുള്ള ആരും ചിരിച്ചുപോവും. എന്തുപറ്റി സിബിഐയ്ക്ക്? അഭയയുടെ ശരീരത്തു കണ്ട പരിക്കുകളെല്ലാം പിന്‍ഭാഗത്താണ്. കിണറ്റില്‍ വീഴുന്‌പോള്‍ ഉണ്ടാകാവുന്ന പരിക്കുകള്‍ എന്നാണ് ഡോക്ടര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. എന്നാല്‍, ഡോക്ടര്‍ കന്തസ്വാമി പറഞ്ഞതുപോലെ തലയിലെ ചതവ് ആയുധം കൊണ്ടടിച്ചപ്പോള്‍ ഉണ്ടായതാണെന്നും അതും മരണകാരണമായെന്നും വെറുതെ സങ്കല്പിക്കുക. അതു പ്രതികള്‍ ഉണ്ടാക്കിയതാണെന്ന് സിബിഐ തെളിയിക്കേണ്ടേ സിബിഐ ഇതിനു തെളിവ് പേരിനുപോലും ഹാജരാക്കിയിട്ടില്ല; അതിനു മുതിര്‍ന്നുമില്ല. അപ്പോള്‍പിന്നെ പ്രതികളെ അഭയയുടെ മരണവുമായി എങ്ങനെ ബന്ധപ്പെടുത്തി അതു പരിശോധിക്കാം. #{black->none->b->സിബിഐ ഭാഷ്യം സാക്ഷി നിഷേധിച്ചു }# ഒന്നാംപ്രതി വൈദികനെ അഭയയുടെ മരണവുമായി ബന്ധപ്പെടുത്താന്‍ സിബിഐ മുന്നോട്ടുവച്ചതു രണ്ടു സാഹചര്യങ്ങളാണ്. ഒന്ന്, സംഭവദിവസം രാത്രിയില്‍ 12നും 12.30നുമിടയില്‍ അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ ഹോസ്റ്റലിനടുത്തു കണ്ടുവെന്നും പുലര്‍ച്ചെ നാലിനടുത്ത് അദ്ദേഹം ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍ നില്‍ക്കുന്നതു കണ്ടുവെന്നുമാണ്. രണ്ട്, അദ്ദേഹം മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തില്‍ കഴിഞ്ഞിരുന്നുവെന്ന് ഒരു സാക്ഷിയോടു സമ്മതിച്ചു. ഈ രണ്ടു സാഹചര്യങ്ങളും തെളിയിക്കപ്പെട്ടു എന്നു വിചാരിച്ചാല്‍തന്നെ അവ വൈദികന് അഭയയുടെ മരണവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ മതിയായ തെളിവല്ലെന്നു മനസിലാക്കാന്‍ വലിയ ബുദ്ധി വേണ്ട. ഒന്നാംപ്രതി വൈദികന്റെ സ്‌കൂട്ടര്‍ ഹോസ്റ്റലിനോടു ചേര്‍ന്നു കണ്ടുവെന്നു തെളിയിക്കാന്‍ സിബിഐ വിസ്തരിച്ച ഏകസാക്ഷി സഞ്ജു മാത്യു ആണ്. സംഭവദിവസം രാത്രി പാതിരായ്ക്കടുത്ത് ഒന്നാംപ്രതിയുടെ സ്‌കൂട്ടര്‍ ഹോസ്റ്റലിനോടു ചേര്‍ന്നു കണ്ടുവെന്ന സിബിഐ ഭാഷ്യം ഈ സാക്ഷി നിഷേധിച്ചു. അതോടെ ആ ഭാഗം അവസാനിച്ചു. സംഭവസമയം ഒന്നാംപ്രതിയെ ഹോസ്റ്റലിന്റെ ടെറസില്‍ കണ്ടുവെന്നു തെളിയിക്കാന്‍ സിബിഐ ആശ്രയിച്ച തെളിവ് ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതനായ അടയ്ക്കാരാജു (p3)വിന്റെ മൊഴി മാത്രം. ഒന്നാംപ്രതി വൈദികന്‍ അഞ്ചുനില കെട്ടിടത്തിന്റെ ടെറസില്‍ ടോര്‍ച്ചുതെളിച്ച് പരിസരം നിരീക്ഷിക്കുന്നതു കണ്ടുവെന്നും അഞ്ചുമണിവരെ വൈദികന്‍ ഹോസ്റ്റലിനു വെളിയില്‍ പോകുന്നതു കണ്ടില്ലെന്നുമാണ് സിബിഐ ഇയാളിലൂടെ തെളിയിക്കാന്‍ ശ്രമിച്ചത്. ആരാണ് ഈ സാക്ഷി പന്ത്രണ്ടാം വയസില്‍ സഹോദരന്റെ മത്സ്യം മോഷ്ടിച്ചു മോഷണജീവിതം ആരംഭിച്ച ഇയാള്‍ സംഭവദിവസംവരെയെങ്കിലും അതു തുടര്‍ന്നു. സംഭവദിവസം ഇയാള്‍ ഹോസ്റ്റലില്‍ വന്നതായി പറയുന്നതു മോഷ്ടിക്കാനെന്നാണ്. ഇയാളെ വിശുദ്ധനും വിശ്വസ്തനും സത്യസന്ധനുമായാണു വിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്, തെളിവുമുഴുവന്‍ മറിച്ചാണെങ്കിലും. #{black->none->b->അടയ്ക്കാരാജു പറഞ്ഞത് }# ഒന്നാംപ്രതി വൈദികനെ അഞ്ചുനില കെട്ടിടത്തിന്റെ ടെറസില്‍ ഇയാള്‍ കണ്ടുവെന്ന മൊഴി കോടതിക്ക് എങ്ങനെ സ്വീകാര്യമായി തോന്നി എന്നു നോക്കാം. ഹോസ്റ്റലിന്റെ പിന്‍ഭാഗത്തു മതിലിനോടു ചേര്‍ന്ന് തൊട്ടയല്‍വസ്തുവില്‍ ഒരു കൊക്കോമരം ഉണ്ട്. അതിനടുത്ത് ഹോസ്റ്റല്‍ വസ്തുവില്‍ മരങ്ങള്‍ വളര്‍ന്നുനിന്നിരുവെന്നു രാജു മൊഴി നല്‍കി. സാക്ഷി വൈദികനെ കണ്ടുവെന്നു പറയുന്ന സമയം അയാള്‍ എവിടെ നിന്നിരുന്നു! അയല്‍വസ്തുവില്‍ കൊക്കോയുടെ അടുത്ത് മതിലിനോടു ചേര്‍ന്നു നിന്നിരുന്നതായാണു മൊഴി. ഇയാള്‍ക്കു കൊക്കോയില്‍ കയറാന്‍പോലും പറ്റിയില്ലെന്നു കോടതിയില്‍ പറഞ്ഞു. (പേജ് 22) അവിടെ നിന്നുകൊണ്ട് ഇയാള്‍ക്ക് അഞ്ചുനില കെട്ടിടത്തിന്റെ ടെറസില്‍ ടോര്‍ച്ച് അടിച്ചുനിന്നതായി പറയുന്ന വൈദികനെ കാണാന്‍ സാധിക്കുമായിരുന്നോ! സാക്ഷിതന്നെ പറഞ്ഞു: 'ആരും കാണാതിരിക്കാന്‍ ഞാന്‍ അങ്ങനെ നില്‍ക്കുകയായിരുന്നു. ടെറസില്‍ നില്‍ക്കുന്നവരെ കാണാന്‍ പറ്റില്ല. പക്ഷേ, വെട്ടം കാണാം.'' (പേജ് 21). ക്രോസ് വിസ്താരത്തിനുശേഷമുള്ള പ്രോസിക്യൂട്ടറുടെ വീണ്ടും വിസ്താരത്തില്‍ (റീ എക്‌സാമിനേഷന്‍) സാക്ഷി ഇതു വീണ്ടും ആവര്‍ത്തിച്ചു. ഈ ചോദ്യം നിയമവിരുദ്ധമായിരുന്നിട്ടും ചോദിച്ചപ്പോളായിരുന്നു അത്. അപ്പോള്‍ ബഹുമാന്യനായ പ്രോസിക്യൂട്ടര്‍ ഇന്ത്യന്‍ തെളിവുനിയമത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ലംഘിച്ച് ഒരു കാര്യം ചോദിച്ചുവരുത്തി: മാറിനിന്നാല്‍ കാണാന്‍ കഴിയും എന്ന്. പ്രോസിക്യൂട്ടര്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ അങ്ങനെ മാറിനിന്ന് നോക്കിയോ സാക്ഷി പറഞ്ഞു: 'നോക്കി.'' പ്രോസിക്യൂട്ടര്‍ക്കു നിയമലംഘനം നടത്താന്‍ കോടതി തടസമായില്ല. ഇങ്ങനെ വസ്തുതകള്‍ ചോദിച്ചുവരുത്തുന്നതു പ്രോസിക്യൂഷന്‍ കേസ് തള്ളുന്നതിനു മതിയായ കാരണമാണെന്നു വര്‍ക്കി ജോസഫിന്റെ കേസില്‍ ( (AIR 1993 S.C. 1892) സുപ്രീം കോടതി പറഞ്ഞത് അറിയാമായിരുന്ന പ്രതിഭാഗം അഭിഭാഷകര്‍ അതിനെ എതിര്‍ക്കാതിരുന്നത് അവരുടെ കക്ഷികള്‍ക്ക് അതുകൊണ്ടു കിട്ടുന്ന വലിയ പ്രയോജനം മനസിലാക്കിയിട്ടുതന്നെയാവണം. അങ്ങനെ പ്രോസിക്യൂട്ടര്‍ ചോദിച്ചിട്ടുപോലും എന്തോ കാരണത്താല്‍ സാക്ഷിക്കു സംഗതി പിടികിട്ടാതിരുന്നതുമൂലം അയാള്‍ പ്രോസിക്യൂട്ടര്‍ കിട്ടാന്‍ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല. അതായത് വൈദികനെ ടെറസില്‍ കണ്ടുവെന്ന്! ഇക്കാര്യത്തില്‍ മൊഴി വിശകലനം ചെയ്യാതെതന്നെ ഒരു തീരുമാനത്തിലെത്താനും സാമാന്യബുദ്ധി ഉണ്ടെങ്കില്‍ മതി. മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ടോര്‍ച്ചടിച്ചാല്‍ താഴെനില്‍ക്കുന്നയാള്‍ക്കു മുകളില്‍നിന്ന് ടോര്‍ച്ച് അടിക്കുന്ന ആളെ കാണാന്‍ പറ്റുമോ അതിനു മുന്‌പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ തിരിച്ചറിയാന്‍ പറ്റുമോ മുകളില്‍നിന്നു ടോര്‍ച്ച് അടിക്കുന്ന ആള്‍ക്ക് ആര്‍ക്കുനേരേ ടോര്‍ച്ച് അടിക്കുന്നുവോ (ആരുടെ മുഖത്ത് വെളിച്ചം വീഴുന്നുവോ) അയാളെ കാണാന്‍ സാധിക്കും. മറിച്ച് സാധിക്കില്ല. ടോര്‍ച്ച് അടിക്കുന്നയാള്‍ ഇരുട്ടിലായിരിക്കും. അല്ലെങ്കില്‍ അയാള്‍ ടോര്‍ച്ച് തിരിച്ചുപിടിച്ചു തന്റെ നേരെ തെളിക്കണം. സാമാന്യബുദ്ധിക്കും ശാസ്ത്രത്തിനും ചേരാത്ത തെളിവുമായി സിബിഐ ഞെട്ടിച്ചിരിക്കുന്നു. (തുടരും) #{black->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു }# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവസന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) #{black->none->b->കടപ്പാട്: ദീപിക }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2021-01-13-08:01:48.jpg
Keywords: അഭയ

15250
Category: 10
Sub Category:
Heading: ദൈവം പ്രവര്‍ത്തിച്ച യഥാര്‍ത്ഥ 'അത്ഭുത'മാണ് ജോസഫ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിരുകുടുംബത്തെ സംരക്ഷിക്കാന്‍ ദൈവം പ്രവര്‍ത്തിച്ച യഥാര്‍ത്ഥ 'അത്ഭുത'മാണ് ജോസഫെന്ന് ഫ്രാന്‍സിസ് പാപ്പ. ‘പാട്രിസ് കോര്‍ഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന്‍ പേരിട്ടിരിക്കുന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. രക്ഷാകര ചരിത്രത്തിന്‍റെ ആരംഭത്തെ മുന്നോട്ടു നയിക്കാന്‍ ദൈവം തെരഞ്ഞെടുത്ത മനുഷ്യനാണ് യൗസേപ്പെന്നും ദൈവിക അരുളപ്പാടില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നസ്രത്തിലെ മരപ്പണിക്കാരനെപ്പോലെ ക്രിയാത്മകമായ ധൈര്യം കാണിച്ചാല്‍ പ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടുവാന്‍ ദൈവം ഒരു വഴി എപ്പോഴും നമുക്കും കാണിച്ചുതരുമെന്നും പാപ്പ ലേഖനത്തില്‍ കുറിച്ചു. ബെത്‌ലഹേമിലെത്തി പാര്‍ക്കാന്‍ ഇടമൊന്നും കിട്ടാതായപ്പോള്‍ തനിക്ക് സാധ്യമായ രീതിയില്‍ ഒരു കാലിത്തൊഴുത്ത് കണ്ടെത്തി മറിയത്തിന് പ്രസവിക്കാനുള്ള ഇടമൊരുക്കിയത് അദ്ദേഹമാണ്. ശിശുവിനെ കൊല്ലാന്‍ തുനിയുന്ന ഹെറോദേസിന്‍റെ അപകം നേരിടേണ്ടി വന്നപ്പോള്‍ യൗസേപ്പിന് സ്വപ്നത്തിലൂടെ ശിശുവിനെ രക്ഷിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചു. ഇതനുസരിച്ച് അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്ന് ഈജിപ്തിലേക്ക് പലായനംചെയ്യാന്‍ യൗസേപ്പ് തയ്യാറായി. ഈ കഥകള്‍ ഉപരിപ്ലവമായി വായിച്ചാല്‍ പ്രബലരുടെയും വലിയവരുടെയും കാരുണ്യത്തിലാണ് ഈ ലോകം എന്ന തോന്നല്‍ ഉളവായേക്കാം. എന്നാല്‍ സുവിശേഷത്തിന്‍റെ 'സദ്‌വാര്‍ത്ത' കാണിച്ചു തരുന്നത് ലോകശക്തികളുടെ അക്രമങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും മുന്നില്‍ ദൈവം വഴികാട്ടുന്ന ഒരു രക്ഷാകര പദ്ധതിയുണ്ടെന്നാണ്. അതിനാല്‍ ദൈവിക അരുളപ്പാടില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നസ്രത്തിലെ മരപ്പണിക്കാരനെപ്പോലെ ക്രിയാത്മകമായ ധൈര്യം കാണിച്ചാല്‍ പ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടുവാന്‍ ദൈവം ഒരു വഴി എപ്പോഴും നമുക്കും കാണിച്ചുതരും. ദൈവം നമ്മെ സഹായിക്കുന്നില്ലെന്ന് ചിലപ്പോഴെല്ലാം തോന്നാമെങ്കിലും അവിടുന്ന് നമ്മെ ഉപേക്ഷിച്ചെന്നല്ല അര്‍ത്ഥം. മറിച്ച് നമ്മള്‍തന്നെ പോംവഴി കണ്ടെത്തുവാനും സക്രിയരായി ആസൂത്രണം ചെയ്യുവാനും നമ്മില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ദൈവം ചെയ്യുന്നത്. യേശുവിന്‍റെ സവിധത്തില്‍ എത്തിക്കുവാനായി തളര്‍വാതരോഗിയെ മേല്‍പ്പുരയിലൂടെ താഴേക്കിറക്കിയ സുഹൃത്തുക്കള്‍ കാണിച്ചുതന്നത് അത്തരം ക്രിയാത്മകമായ ധൈര്യമാണ്. ആ സുഹൃത്തുക്കളുടെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രതിബന്ധങ്ങള്‍ തടസ്സമായില്ല. യേശുവിന് ആ മനുഷ്യനെ സുഖപ്പെടുത്താനാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. രോഗബാധിതനായ സുഹൃത്തിനെ തന്‍റെ അടുക്കലെത്തിച്ച അവരുടെ ക്രിയാത്മകമായ വിശ്വാസം യേശു തിരിച്ചറിഞ്ഞു. എത്രകാലം യൗസേപ്പും മറിയവും ഉണ്ണിയോടൊപ്പം ഈജിപ്തില്‍ വസിച്ചുവെന്ന് സുവിശേഷം നമ്മോട് പറയുന്നില്ല. മറ്റേതൊരു കുടുംബത്തെയും പോലെ തിരുക്കുടുംബത്തിനും സമൂര്‍ത്തമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരിക്കണം. വിശപ്പില്‍നിന്നും ദൗര്‍ഭാഗ്യങ്ങളില്‍നിന്നും ജീവിതം രക്ഷപ്പെടുത്താന്‍ കുടിയേറ്റക്കാരായി ഇന്നു വരുന്ന സഹോദരീ സഹോദരന്മാരുടെയും അവസ്ഥ സമാനമാണ്. നാം യേശുവിനെയും മറിയത്തെയും സംരക്ഷിക്കാന്‍ സന്നദ്ധരാണോ എന്നത് എല്ലായ്‌പ്പോഴും സ്വയം പരിഗണിക്കണം. തന്‍റെ ജീവിതം രക്ഷിക്കുക മാത്രമല്ല, തനിക്കും കുഞ്ഞിനും എല്ലായ്‌പ്പോഴും തുണയായ് യൗസേപ്പിനെ കണ്ട മറിയത്തെപ്പോലെ ദൈവവും അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചു. പാപ്പ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-13-08:42:20.jpg
Keywords: പാപ്പ, ജോസഫ

15251
Category: 22
Sub Category:
Heading: ജോസഫ് - എല്ലാ ആവശ്യങ്ങളിലും സഹായിക്കുന്ന വിശുദ്ധൻ
Content: വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി ആവിലായിലെ വിശുദ്ധ അമ്മേ ത്രേസ്യായുടെ ആത്മീയ ജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. "പ്രാർത്ഥനയുടെ വേദപാരംഗത" എന്നറിയപ്പെട്ടിരുന്ന അമ്മ ത്രേസ്യാ മരണകരമായ രോഗത്തിൽ നിന്നു സുഖപ്പെടാൻ കാരണം വിശുദ്ധ യൗസേപ്പിതാവിൻ്റെ ശക്തമായ മധ്യസ്ഥമാണന്നു ഉറച്ചു വിശ്വസിച്ചിരുന്നു. കർമ്മലീത്താ സഭയുടെ നവീകരണത്തിനായി അക്ഷീണം പ്രയ്നിച്ച അമ്മ താൻ സ്ഥാപിച്ച മഠങ്ങൾക്കു വിശുദ്ധ യൗസേപ്പിതാവിൻ്റെ (San Jose) പേരാണ് നൽകിയിരുന്നത്. മഹാനായ യൗസേപ്പിതാവിനെപ്പറ്റി അമ്മ ത്രേസ്യാ ഇപ്രകാരം എഴുതിയിരിക്കുന്നു: "ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയിൽ എല്ലാവരെയും നയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു, ദൈവത്തിൽ നിന്നു അനുഗ്രഹങ്ങൾ നേടിത്തരാൻ അവനു സാധിക്കുമെന്നതിന് എനിക്ക് നിരവധി അനുഭവങ്ങളുണ്ട്. ഞാൻ അപേക്ഷിച്ച എന്തെങ്കിലും അവൻ സാധിച്ചു തരാത്തതായി എൻ്റെ ഓർമ്മയിലില്ല. ശ്രേഷ്ഠനായ ഈ വിശുദ്ധനിലൂടെ ദൈവം എന്നിൽ വർഷിച്ച വലിയ നന്മകളെ ഓർത്തും ശാരീരികവും മാനസികവുമായ ആപത്തുകളിൽ നിന്നു എന്നെ വിമോചിച്ചതിനെ ഓർത്തും ഞാൻ ആശ്ചര്യഭരിതയാകുന്നു. മറ്റെല്ലാ വിശുദ്ധർക്കും നമ്മുടെ ചില ആവശ്യങ്ങളിൽ നമ്മളെ സഹായിക്കാൻ ദൈവം കൃപ നൽകുന്നതായി കാണുന്നു. പക്ഷേ എൻ്റെ അനുഭവത്തിൻ വിശുദ്ധ യൗസേപ്പ് പിതാവ് എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കുന്നു.വിശുദ്ധ യൗസേപ്പിതാവിനോടു മാധ്യസ്ഥം തേടാൻ ഞാൻ ഉപദേശിച്ച മറ്റു വ്യക്തികൾക്കും ഇതേ അനുഭവമാണ് ഉള്ളത്. ദൈവസ്നേഹത്താൽ എനിക്കു നിങ്ങളോട് ഒരു അപേക്ഷയേയുള്ളു. യൗസേപ്പിനോടുള്ള ഭക്തിയിൽ വളരുക. ഭാഗ്യപ്പെട്ട പിതാവായ യൗസേപ്പിനു തന്നെത്തന്നെ സമർപ്പിച്ച് അവനോടുള്ള ഭക്തിയിൽ വളർന്ന് അവൻ നൽകുന്ന വലിയ അനുഗ്രഹങ്ങൾ അനുഭവിച്ചു തുടങ്ങുമ്പോൾ എന്നെ വിശ്വസിക്കാത്തവർ പോലും ഞാൻ പറയുന്ന ഈ കാര്യങ്ങൾ പരിശോധിക്കും.... "ഈ ആഹ്വാനത്തോടെയാണ് തിരുസഭ കണ്ട ഏറ്റവും വലിയ പ്രാർത്ഥനയുടെ അധ്യാപിക യൗസേപ്പിതാവിനെക്കുറിച്ചുള്ള വാക്കുകൾ അവസാനിപ്പിക്കുക. എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കാനായി സ്വർഗ്ഗം നൽകിയിരിക്കുന്ന സൗഭാഗ്യമായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെയും പ്രിയപ്പെട്ട വിശുദ്ധനാക്കാം.
Image: /content_image/SocialMedia/SocialMedia-2021-01-13-16:49:12.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15252
Category: 1
Sub Category:
Heading: വിഭൂതി ആചരണം: പ്രത്യേക നിർദേശങ്ങളുമായി വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഈ വർഷം പൊതുവായി എല്ലാവർക്കും വേണ്ടി ഉരുവിട്ടാൽ മതിയായിരിക്കുമെന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക, നിങ്ങൾ മണ്ണാണെന്നു ഓർക്കുക, മണ്ണിലേക്ക് മടങ്ങുക തന്നെ ചെയ്യും എന്നീ രണ്ട് വാചകങ്ങളിൽ ഒന്നെങ്കിലും ചാരം പൂശുന്ന സമയത്ത് ചൊല്ലണമെന്നാണ് റോമൻ മിസ്സാളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശം. വൈദികൻ കൈകൾ കഴുകി വൃത്തിയാക്കി, മാസ്ക് ധരിച്ച്, ആളുകൾക്ക് ചാരം വിതരണം ചെയ്യണം. ആവശ്യമെങ്കിൽ വിശ്വാസികൾ നിൽക്കുന്ന സ്ഥലത്ത് തന്നെ ചെന്ന് വൈദികൻ ചാരം നൽകാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തിരുസംഘം തലവൻ കർദ്ദിനാൾ റോബർട്ട് സാറയും, സെക്രട്ടറി ആർതർ റോച്ചയും ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചിട്ടുണ്ട്. ലത്തീൻ സഭയുടെ ഈ വർഷത്തെ വിഭൂതി തിരുനാൾ ഫെബ്രുവരി 17 ബുധനാഴ്ചയാണ് നടക്കുക. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈസ്റ്റർ തിരുകർമ്മങ്ങൾ ഉൾപ്പെടെയുള്ള ആരാധനകൾ എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് കഴിഞ്ഞവർഷം ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘം നിരവധി നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-13-20:16:02.jpg
Keywords: വത്തിക്കാ, വിഭൂ

15253
Category: 1
Sub Category:
Heading: അനിശ്ചിതത്വത്തിലായ സെമിനാരി വിദ്യാര്‍ത്ഥികളെ ആത്മീയമായി ദത്തെടുക്കാന്‍ അര്‍ജന്റീനയിലെ വനിതകള്‍
Content: സാന്‍ റാഫേല്‍, അര്‍ജന്റീന: കോവിഡ് പകര്‍ച്ചവ്യാധിയുടെയും ഇതര കാരണങ്ങളുടെയും പശ്ചാത്തലത്തില്‍ അര്‍ജന്റീനയിലെ സാന്‍ റാഫേല്‍ രൂപതയിലെ ‘സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി’ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‍ ഭാവി അനിശ്ചിതത്വത്തിലായ ഇരുപതിലധികം വൈദിക വിദ്യാര്‍ത്ഥികളെ ആത്മീയമായി ദത്തെടുക്കുന്നതിനുള്ള പദ്ധതിയുമായി കത്തോലിക്കാ വനിതകള്‍ രംഗത്ത്. ‘മാഡ്രെസ് ഡെല്‍ പാനുയലോ സെലസ്റ്റെ’ (നീല സ്കാര്‍ഫിന്റെ അമ്മമാര്‍) എന്ന അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രചാരണ പരിപാടിക്ക് തന്നെ ഇവര്‍ രൂപം കൊടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ആവശ്യമാണെന്നു സംഘത്തില്‍ ഉള്‍പ്പെട്ട വനിതകള്‍ പറയുന്നു. രണ്ടു മാര്‍ഗ്ഗങ്ങളിലൂടെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയ ദത്തെടുക്കലില്‍ പങ്കാളികളാകാമെന്ന്‍ വനിതാ സംഘം എ.സി.ഐ പ്രസ്നാക്ക് അയച്ച പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സെമിനാരി വിദ്യാര്‍ത്ഥിയെ ആത്മീയമായി ദത്തെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ കുടുംബമോ ഫോണിലൂടേയോ, വാട്ട്സാപ്പ് മെസ്സേജിലൂടേയോ ബന്ധപ്പെടുകയാണ് വേണ്ടത്. ഒരു സെമിനാരി വിദ്യാര്‍ത്ഥിയെ അവര്‍ക്കായി നിശ്ചയിക്കുകയും, അവര്‍ സെമിനാരി വിദ്യാര്‍ത്ഥിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സെമിനാരി വിദ്യാര്‍ത്ഥി തിരിച്ച് തന്നെ ദത്തെടുത്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നേരിട്ടുള്ള ദത്തെടുക്കലാണ് ഒന്നാമത്തെ മാര്‍ഗ്ഗം. അമേരിക്കയില്‍ ഉത്ഭവിച്ച ‘സെവന്‍ സിസ്റ്റേഴ്സ്’ എന്ന പ്രസ്ഥാനത്തില്‍ ഭാഗമാകുകയാണ് രണ്ടാമത്തെ മാര്‍ഗ്ഗം. ഇതനുസരിച്ച് ഏഴു പേരടങ്ങിയ ഒരു വനിതാ സംഘത്തിലെ ഓരോരുത്തരായി ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിക്കായി ദിവ്യകാരുണ്യ ആരാധന നടത്തുന്നതാണ്. തങ്ങളുടെ ദൈവ നിയോഗം പൂര്‍ത്തിയാക്കുവാനുതകുന്ന മാര്‍ഗത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു വനിതാ സംഘം പറയുന്നു. സാന്‍ റാഫേല്‍ മെത്രാന്‍ ജോസ് മരിയ ടൌസ്സിഗ്, സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി 2020 അവസാനത്തോടെ അടച്ചു പൂട്ടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരിന്നു. നേരത്തെ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ദിവ്യകാരുണ്യം നാവില്‍ കൊടുക്കുന്നതിനു പകരം കയ്യില്‍ കൊടുക്കണമെന്ന ബിഷപ്പ് ജോസ് മരിയ ടൌസ്സിന്റെ നിര്‍ദ്ദേശം വിവാദമായിരുന്നു. തങ്ങളുടെ പാരമ്പര്യത്തിനു വിരുദ്ധമായ ഈ നിര്‍ദ്ദേശത്തെ സെമിനാരിയിലെ ഫോര്‍മേഷന്‍ ടീം എതിര്‍ത്തിരുന്നു എന്നാണു പുറത്തുവരുന്ന വിവരം. സെമിനാരി വിദ്യാര്‍ത്ഥികളെ വിവിധ രൂപതകളിലേക്ക് മാറ്റുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നുവെങ്കിലും, ബദല്‍ മാര്‍ഗ്ഗമൊന്നും കണ്ടെത്താതെ രാജ്യത്തെ പ്രമുഖ സെമിനാരി അടച്ചുപൂട്ടുകയും സെമിനാരി വിദ്യാര്‍ത്ഥികളെ സ്വന്തം കുടുംബങ്ങളിലേക്ക് മടക്കി അയക്കുകയും ചെയ്തതാണ് വനിതാ സംഘത്തെ ഈ ആത്മീയ ദത്തെടുക്കലിന് പ്രേരിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-13-21:10:16.jpg
Keywords: അര്‍ജന്‍റീ

15254
Category: 18
Sub Category:
Heading: 80:20 ന്യൂനപക്ഷ വിവേചനത്തില്‍ ഹൈക്കോടതി ഇടപെടല്‍: നാലുമാസത്തിനകം നടപടി വേണമെന്ന് ഉത്തരവ്
Content: കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍ 25നു സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിച്ചില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തു മുസ്ലിംകള്‍ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ 0.34 ശതമാനവുമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ 40.9 ശതമാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ 80:20 എന്ന തോതിലാണ് മുസ്ലിം വിഭാഗത്തിനും മറ്റുള്ളവര്‍ക്കുമായി ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലുള്ള 17 സെന്ററുകളില്‍ 16 എണ്ണവും 28 സബ് സെന്ററുകളില്‍ മുഴുവനും മുസ്ലിം വിഭാഗത്തിനു കീഴിലുള്ള ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടാണുള്ളത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അധികാര ദുര്‍വിനിയോഗം നടത്തിയാണ് ആനുകൂല്യങ്ങളും പദ്ധതികളും ഒരു വിഭാഗത്തിനു മാത്രം കൂടുതല്‍ നല്‍കുന്നതെന്നും ഇതു ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവരോടുള്ള അനീതിയാണെന്നും ഹര്‍ജിയില്‍ കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. 2014 ല്‍ നിലവില്‍വന്ന കേരള ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും സാമൂഹ്യ പദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി നല്‍കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വന്നിട്ടും അതിനുമുമ്പുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ കൂടുതലായി പരിഗണിക്കുന്നു. നിയമം നിലവില്‍ വരുന്നതിനു മുന്പുള്ള ഉത്തരവുകള്‍ അസാധുവായതായി പ്രഖ്യാപിക്കണം. ഇതുസംബന്ധിച്ചു നിരവധിതവണ നിവേദനം സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളുടെ ഭൂരിഭാഗവും ഒരു വിഭാഗത്തിന് മാത്രം നല്‍കുന്ന ന്യൂനപക്ഷ കമ്മീഷനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-14-09:39:59.jpg
Keywords: ന്യൂനപക്ഷ

15255
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി ഉത്തരവ് മാനിച്ചു സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്ന്‍ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ് ലിം ഇതര ന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ജനുവരി ഏഴിലെ ഹൈക്കോടതി ഉത്തരവ് മാനിച്ചു സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പാക്കണം. കോടതിവിധി പ്രകാരം തീരുമാനമെടുക്കാനുള്ള നാലുമാസ കാലാവധി നോക്കിയിരിക്കാതെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ 80:20 അനുപാത വിവേചനം തിരുത്താന്‍ തയാറാകണം. കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള പദ്ധതികളില്‍പോലും മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിവേചനം കേരളത്തിലുണ്ടായിരിക്കുന്നതില്‍ നീതീകരണമില്ലെന്നും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/News/News-2021-01-14-09:56:29.jpg
Keywords: 80:20, ന്യൂനപ