category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിഭൂതി ആചരണം: പ്രത്യേക നിർദേശങ്ങളുമായി വത്തിക്കാൻ
Contentവത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഈ വർഷം പൊതുവായി എല്ലാവർക്കും വേണ്ടി ഉരുവിട്ടാൽ മതിയായിരിക്കുമെന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക, നിങ്ങൾ മണ്ണാണെന്നു ഓർക്കുക, മണ്ണിലേക്ക് മടങ്ങുക തന്നെ ചെയ്യും എന്നീ രണ്ട് വാചകങ്ങളിൽ ഒന്നെങ്കിലും ചാരം പൂശുന്ന സമയത്ത് ചൊല്ലണമെന്നാണ് റോമൻ മിസ്സാളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശം. വൈദികൻ കൈകൾ കഴുകി വൃത്തിയാക്കി, മാസ്ക് ധരിച്ച്, ആളുകൾക്ക് ചാരം വിതരണം ചെയ്യണം. ആവശ്യമെങ്കിൽ വിശ്വാസികൾ നിൽക്കുന്ന സ്ഥലത്ത് തന്നെ ചെന്ന് വൈദികൻ ചാരം നൽകാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തിരുസംഘം തലവൻ കർദ്ദിനാൾ റോബർട്ട് സാറയും, സെക്രട്ടറി ആർതർ റോച്ചയും ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചിട്ടുണ്ട്. ലത്തീൻ സഭയുടെ ഈ വർഷത്തെ വിഭൂതി തിരുനാൾ ഫെബ്രുവരി 17 ബുധനാഴ്ചയാണ് നടക്കുക. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈസ്റ്റർ തിരുകർമ്മങ്ങൾ ഉൾപ്പെടെയുള്ള ആരാധനകൾ എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് കഴിഞ്ഞവർഷം ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘം നിരവധി നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DhmpOqx5p05JZqsRzbo1cw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-13 20:13:00
Keywordsവത്തിക്കാ, വിഭൂ
Created Date2021-01-13 20:16:02