Contents

Displaying 14851-14860 of 25128 results.
Content: 15206
Category: 1
Sub Category:
Heading: ലണ്ടൻ കൊച്ചി വിമാനം: പ്രധാനമന്ത്രിക്ക് നിവേദനം നൽകി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
Content: പ്രെസ്റ്റൻ: ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും, സർവീസ് പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയം ആയിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ കൊച്ചി വിമാന സർവീസ്. മെയ് പത്തൊൻപതു മുതൽ ആരംഭിച്ച ഈ സർവീസിൽ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും, ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത്. താൽക്കാലികമായി നിർത്തലാക്കിയിരിക്കുന്ന വന്ദേ ഭാരത് മിഷൻ ജനുവരി എട്ടിന് പുനരാരംഭിക്കുമ്പോൾ അതിൽ കൊച്ചിയെകൂടി ഉൾപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് മാർ സ്രാമ്പിക്കൽ അധികാരികൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ലണ്ടൻ കൊച്ചി വിമാന സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു വിവിധ മലയാളി സംഘടനകൾ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നൽകുമെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞുവെന്നും രൂപത പി‌ആര്‍‌ഓ ഫാ. ടോമി അടാട്ട് അറിയിച്ചു.
Image: /content_image/News/News-2021-01-08-08:09:37.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 15207
Category: 18
Sub Category:
Heading: ചാവറയച്ചനെ കുറിച്ച് ദേശീയ വെബിനാര്‍
Content: കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെയറിന്റെയും ചാവറയച്ചന്‍ സ്ഥാപിച്ച ആദ്യ തദ്ദേശീയ സന്യാസ സഭകളായ സിഎംഐ, സിഎംസി എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് ചാവറയച്ചന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ 10ന് വൈകിട്ട് 6.30ന് ദേശീയ വെബിനാര്‍ സംഘടിപ്പിക്കും. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഡറേറ്ററാകും. എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, സിസ്റ്റര്‍ ഡോ. ജോസി മരിയ, ഡോ. ജോണ്‍ ജോസഫ് കെന്നഡി, റവ. ഡോ. വര്‍ഗീസ് പന്തലൂക്കാരന്‍ എന്നിവര്‍ പ്രഭാഷണം നടത്തുമെന്നു സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് അറിയിച്ചു. വെബിനാറില്‍ പങ്കെടുക്കുന്നതിനു സൂം മീറ്റിംഗ് ഐഡി 496 489 4232. Password: chavara
Image: /content_image/India/India-2021-01-08-08:29:11.jpg
Keywords: ചാവറ
Content: 15208
Category: 18
Sub Category:
Heading: ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു
Content: തൃശൂര്‍: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു. ആഗ്ര സെന്റ് പീറ്റേഴ്‌സ് കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണു സ്ഥാനാരോഹണ ചടങ്ങു നടത്തിയത്. ആല്‍ബര്‍ട്ട് ഡിസൂസയും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോയും ചേര്‍ന്ന് ഡോ. റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക പീഠത്തില്‍ ഉപവിഷ്ടനാക്കി. ഡോ. തോമസ് മാക്വാന്‍ (ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. അനില്‍ കൂട്ടോ (ഡല്‍ഹി) എന്നിവരും മുഖ്യകാര്‍മികരായിരുന്നു. ഇതോടനുബന്ധിച്ചു നടന്ന ദിവ്യബലിക്കു ഡോ. റാഫി മഞ്ഞളി മുഖ്യസഹകാര്‍മികത്വം വഹിച്ചു. മീററ്റ് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് ദിവ്യബലിമധ്യേയുള്ള സന്ദേശം നല്‍കി. മലയാളിയും ഗ്വാളിയര്‍ ബിഷപ്പുമായ ഡോ. ജോസഫ് തൈക്കാട്ടില്‍, സീറോ മലബാര്‍ സഭ മെത്രാന്മാരായ ഷംഷാബാദ് ബിഷപ്പും അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍, ബിജ്‌നോര്‍ ബിഷപ്പ് മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍, ബിഷപ്പ് എമരിറ്റസ് മാര്‍ ജോണ്‍ വടക്കേല്‍, ഗൊരഖ്പുര്‍ ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം എന്നിവരുള്‍പ്പടെ 24 ബിഷപ്പുമാര്‍ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ പൊതുസമ്മേളനം ഒഴിവാക്കിയിരുന്നു. അതിരൂപത ചാന്‍സലര്‍ ഫാ. ബാസ്‌കര്‍ യേശുരാജ്, മാസ്റ്റര്‍ ഓഫ് സെറിമണി ഫാ. മൂണ്‍ ലാസറസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി
Image: /content_image/India/India-2021-01-08-09:40:03.jpg
Keywords: മഞ്ഞളി
Content: 15209
Category: 9
Sub Category:
Heading: നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും; അനുഗ്രഹ സന്ദേശവുമായി ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്; വചന സൗഖ്യത്തിന്റെ അഭിഷേകവുമായി ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവരും വചനവേദിയിൽ
Content: പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിനേഷൻ സ്വയം സ്വീകരിക്കുകവഴി ഏതൊരു മഹാമാരിയെയും അതിജീവിച്ചുകൊണ്ട്, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി റവ.ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെഹിയോൻ യുകെ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഓൺലൈനിൽ നാളെ നടക്കും. കൺവെൻഷനെ ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓൺലൈൻ ശുശ്രൂഷയാക്കി മാറ്റിയിക്കൊണ്ട് സെഹിയോൻ യുകെയുടെ നവസുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് സീറോ മലങ്കര മലങ്കര സഭ പത്തനംതിട്ട രൂപത അധ്യക്ഷനും കെ സി ബി സി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് കൺവെൻഷനിൽ ഇത്തവണ ശുശ്രൂഷ നയിക്കും. അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ സെഹിയോൻ മിനിസ്ട്രിയിലെ പ്രശസ്‌ത വചന പ്രഘോഷകനും, രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ.സെബാസ്റ്റ്യൻ സെയിൽസും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ.ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ നടക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോ തവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . . {{ http://www.sehionuk.org/LIVE ‍-> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ജനുവരി 9 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-01-08-10:12:39.jpg
Keywords: സെഹിയോൻ യുകെ
Content: 15210
Category: 1
Sub Category:
Heading: ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള സര്‍ക്കാരിന്റെ പുതിയ നടപടിയെ സ്വാഗതം ചെയ്ത് പാക്ക് ക്രൈസ്തവ സമൂഹം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ‘ഇന്റര്‍ റിലീജിയസ് ഹാര്‍മണി’ വകുപ്പിന്റെ കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുവാനുള്ള പാക്കിസ്ഥാനി ഉലമാ കൗണ്‍സില്‍ (പി.യു.സി) തലവനും, മതസൗഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഹാഫിസ് താഹിര്‍ മെഹ്മൂദ് അഷ്റാഫിയുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനവുമായി ഹൈദരാബാദ് മെത്രാനും നാഷ്ണല്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (സി.സി.ജെ.പി) ചെയര്‍മാനുമായ സാംസണ്‍ ഷുക്കാര്‍ഡിന്‍ രംഗത്ത്. “അപ്പീല്‍ ടു നോണ്‍ മുസ്ലിംസ് ഇന്‍ പാക്കിസ്ഥാന്‍” എന്ന പേരില്‍ സര്‍ക്കാര്‍ കാര്യാലയം തുടങ്ങിവെച്ച നടപടികള്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തേയും സമാധാനത്തേയും ശക്തിപ്പെടുത്തുമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കുവാന്‍ സഹായിക്കുമെന്നും ബിഷപ്പ് ഷുക്കാര്‍ഡിന്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും, വിവാഹങ്ങളെക്കുറിച്ചും, മതത്തിന്റെ പേരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെ കുറിച്ചും കാലാകാലങ്ങളായി കേള്‍ക്കുകയാണെന്നും, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം അടക്കമുള്ള വിഷയങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശാനുസരണം ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്ന അഷ്റാഫിയുടെ പ്രഖ്യാപനത്തെ രാജ്യത്തെ പ്രമുഖ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതന്യൂനപക്ഷങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്നും വ്യാജ മതനിന്ദ ചുമത്തുന്നതില്‍ നിന്നും സംരക്ഷിക്കുന്ന കാര്യത്തിലും പാക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അഷ്റാഫി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി മുസ്ലീം മതപണ്ഡിതന്‍മാരുടെ സഹായത്തോടെ ഇത്തരത്തിലുള്ള 101 കേസുകളില്‍ ഇടപെടുവാനും പരിഹാരം കാണുവാനും, ലാഹോറിലെ ആറ് ക്രൈസ്തവരെ സംരക്ഷിക്കുവാനും തങ്ങളുടെ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന്‍ അഷ്റാഫി പറഞ്ഞു. ‘കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഹാര്‍മണി’യുടെ ഈ നീക്കം ശുഭകരവും, പുതുവര്‍ഷത്തില്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്നായിരിന്നു ലാഹോറിലെ പീസ്‌ സെന്ററിന്റെ ഡയറക്ടറായ ഫാ. ജെയിംസ് ചാന്നാന്‍ ഒ.പിയുടെ പ്രതികരണം. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-08-11:29:55.jpg
Keywords: ന്യൂനപക്ഷ
Content: 15211
Category: 14
Sub Category:
Heading: പ്രതിസന്ധികളെ അതിജീവിച്ച് 'തിരുകുടുംബത്തിന്റെ പാത' പദ്ധതി നടപ്പിലാക്കാൻ ഈജിപ്ത്
Content: കെയ്റോ: കൊറോണ വൈറസ് ഭീതിക്ക് നടുവിലും 'തിരുകുടുംബത്തിന്റെ പാത' പദ്ധതി നടപ്പിലാക്കാനുളള തയാറെടുപ്പുകളുമായി ഈജിപ്ത് മുന്നോട്ട്. ഹേറോദേസിന്റെ ഭീഷണിയേ തുടർന്ന് പലായനം ചെയ്ത തിരുക്കുടുംബം ഈജിപ്തിൽ എത്തിയ സമയത്ത് സഞ്ചരിച്ച സ്ഥലങ്ങൾ കോർത്തിണക്കുന്ന ടൂറിസം പദ്ധതിയാണ് 'തിരുകുടുംബത്തിന്റെ പാത'. 3500 കിലോമീറ്ററുകളോളം നീളുന്ന പാത ക്രൈസ്തവ വിശ്വാസികൾക്ക് പരമപ്രധാനമായ 15 വിശുദ്ധ സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പദ്ധതി നടപ്പിലായാൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന പാതയായി തിരുകുടുംബത്തിന്റെ പാത പദ്ധതി മാറും. ഇതുമായി ബന്ധപ്പെട്ട് മന്ദഗതിയിലായ പ്രവർത്തനങ്ങൾ കോപ്റ്റിക്ക് ക്രൈസ്തവരുടെ ക്രിസ്തുസ് ദിനമായിരുന്ന ഇന്നലെ ജനുവരി ഏഴാം തീയതി വീണ്ടും പുനഃരാരംഭിച്ചു. അന്താരാഷ്ട്ര സംഘടനകളും, വ്യക്തികളും സാമ്പത്തികമായ സഹായം നൽകുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ കൂടി ടൂറിസത്തിൽ നിന്നുളള വരുമാനവും ഈജിപ്ത് ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്തിന് ഇത് ആശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുകുടുംബത്തിന്റെ പാത പദ്ധതിയുടെ പ്രതിനിധികൾ 2017 ഒക്ടോബർ നാലാം തീയതി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/News/News-2021-01-08-11:59:10.jpg
Keywords: ഈജി
Content: 15212
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ നിശബ്ദതയാൽ നിറയപ്പെടാം
Content: യൗസേപ്പിതാവിന്റെ നിശബ്ദതയെ സ്നേഹിച്ചിരുന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകളാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. 2005 ഡിസംബർ മാസം പതിനെട്ടാം തീയതി ത്രികാല ജപത്തോടനുബന്ധിച്ചു നടത്തിയ വചന സന്ദേശത്തിലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ വിശുദ്ധ യൗസേപ്പിതാവിൻ്റെ നിശബ്ദതയെ ക്കുറിച്ചാണ് സംസാരിച്ചത്. യൗസേപ്പിൻ്റെ നിശബ്ദത അദ്ദേഹത്തിൻ്റെ ആന്തരികതയുടെ ശൂന്യതയായിരുന്നില്ല, നേരെ മറിച്ച് അവൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശ്വാസത്തിൻ്റെ നിറവായിരുന്നു. അവൻ്റെ ചിന്തകളെയും പ്രവർത്തികളെയും നയിച്ചിരുന്നത് ഈ വിശ്വാസ നിറവായിരുന്നു. അതു മറിയത്തോടു ചേർന്ന് മാംസം ധരിച്ച ദൈവവചനത്തെ സംരക്ഷിക്കുന്ന നിശബ്ദതയായിരുന്നു. നിരന്തരമായ പ്രാർത്ഥനയിൽ നെയ്തെടുത്ത നിശബ്ദതയായിരുന്നു. ആധികാരികമായ നീതി നിർവ്വഹണത്തിനു ആവശ്യമായ ദൃഢതയുള്ള ആന്തരികത മാനുഷികമായി യേശു പഠിച്ചത് വളർത്തു പിതാവായ ജോസഫിൻ്റെ നിശബ്ദതയിൽ നിന്നാണ്. യൗസേപ്പിതാവിൻ്റെ നിശബ്ദതയാൽ നിറയപ്പെടാനായി നമ്മളെത്തന്നെ അനുവദിക്കാം. കോലാഹങ്ങൾ നിറഞ്ഞ ലോകത്തിൽ ദൈവ സ്വരം ശ്രവണമോ വിചിന്തനമോ സാധ്യമല്ല. അതു രണ്ടും നമുക്കാവശ്യമാണ്. ശബ്ദത്തിന്റെ അഭാവമല്ല യാർത്ഥത്തിൽ നിശബ്ദത. ഏതു കോലാഹലങ്ങളുടെയും ഇടയിൽ ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണു നിശബ്ദതയെന്നു യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2021-01-08-16:07:51.jpg
Keywords: ജോസഫ്, യൗസേ
Content: 15213
Category: 1
Sub Category:
Heading: ബൈഡനും കമല ഹാരിസിനും വേണ്ടി പ്രാര്‍ത്ഥന ഉയരണം: അഭ്യര്‍ത്ഥനയുമായി ഫ്രാങ്ക്ലിന്‍ ഗ്രഹാം
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ബുധനാഴ്ചത്തെ കാപ്പിറ്റോള്‍ കലാപത്തെത്തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് വിജയികളായ ജോബൈഡനും, കമലാഹാരിസിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി പ്രശസ്ത വചനപ്രഘോഷകന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാം. നിയുക്ത ഭരണാധികാരികള്‍ക്ക് വേണ്ടി ക്രൈസ്തവര്‍ പ്രാര്‍ത്ഥനയില്‍ ഹൃദയങ്ങളെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍, സമരിറ്റന്‍ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ ട്വീറ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുവാന്‍ തയ്യാറാകാത്ത പ്രക്ഷോഭകര്‍ നടത്തിയ കലാപത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായിരുന്ന ഫ്രാങ്ക്ലിന്‍ ഗ്രഹാമിനെ ഇത്തരത്തില്‍ ആഹ്വാനം നല്‍കുവാന്‍ പ്രേരിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള എക്കാലത്തേയും വലിയ വിഭാഗീയതയാണ് ഇപ്പോള്‍ രാഷ്ട്രം നേരിടുന്നതെന്നും, രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇരുപക്ഷവും ഉത്തരവാദികളാണെന്നും അമേരിക്കന്‍ ജനതയുടെ നന്മക്ക് വേണ്ടി ഇരുപക്ഷവും ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ ട്വീറ്റില്‍ പറയുന്നു. “നമ്മുടെ രാഷ്ട്രം പ്രതിസന്ധിയിലാണ്. ദൈവത്തിന്റെ സൗഖ്യവും, സഹായവും നമുക്ക് ആവശ്യമുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സമാധാനത്തിനും സംരക്ഷണത്തിനും വേണ്ടി നമുക്കൊരുമിച്ച് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കാം” ഫ്രാങ്ക്ലിന്‍ കുറിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ കലാപത്തെ അപലപിച്ചുകൊണ്ട് പ്രമുഖ കത്തോലിക്കാ മെത്രാന്മാരും, നേതാക്കളും രംഗത്തെത്തിയിരുന്നു.
Image: /content_image/News/News-2021-01-08-16:58:49.jpg
Keywords: ഗ്രഹാ
Content: 15214
Category: 10
Sub Category:
Heading: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം പരിശുദ്ധ കന്യകാമറിയം: പ്രമുഖ ഫാഷൻ വിദഗ്ദ ഇസബൽ കന്റിസ്റ്റ
Content: ലിസ്ബണ്‍: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം പരിശുദ്ധ കന്യകാമറിയമാണെന്ന് പ്രശസ്ത ഫാഷൻ വിദഗ്ദയും പോർച്ചുഗീസ് സർവ്വകലാശാലയായ ലുസിയാഡാ യൂണിവേഴ്സിറ്റി ഓഫ് പോർട്ടോയിലെ പ്രൊഫസറും യൂറോപ്യൻ കമ്മീഷന്റെ കോമ്പറ്റിറ്റീവ്നസ് ആൻഡ് ഇനോവേഷൻ എക്സിക്യൂട്ടീവ് ഏജൻസിയിലെ അംഗവുമായ ഇസബൽ കന്റിസ്റ്റ. നാഷ്ണൽ കാത്തലിക് രജിസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഫാഷൻ ലോകത്ത് ഒരു പതിറ്റാണ്ട് പ്രവർത്തിപരിചയമുള്ള ഇസബല്ല ദൈവം സൗന്ദര്യവും, നന്മയുമാണെന്നും പറഞ്ഞു. തന്റെ ജോലിയിൽ ഒരു ആത്മീയ മാനമുണ്ടെന്ന് ഇസബൽ കന്റിസ്റ്റ ഉറച്ചു വിശ്വസിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെ വളരെ മനോഹരവും, അതേപോലെ ലളിതവുമായാണ് ചിത്രങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. ബൈബിളിൽ യേശുക്രിസ്തുവിന്റെ മേലങ്കിയെ പറ്റി നാം വായിക്കുന്നുണ്ട്. ഇത് തയ്യല്‍ കൂടാതെ നെയ്യപ്പട്ടതായിരുന്നു. ഒരുപക്ഷേ അത് യേശുവിന് നിർമ്മിച്ച് നൽകിയത് പരിശുദ്ധ കന്യകാമറിയമാണ്. ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഫാഷൻ മേഖലയിലേക്ക് പോവുക, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍ വലിയ മാറ്റങ്ങൾ സംഭവിക്കും. പരിശുദ്ധ കന്യാമറിയം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഇസബല്ല പറഞ്ഞു. നിരവധി കത്തോലിക്ക വിശ്വാസികൾക്ക് ഫാഷൻ മേഖല ക്രൈസ്തവ വിരുദ്ധമായാണ് അനുഭവപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാരണം മാന്യമായ വസ്ത്രധാരണം പരസ്യങ്ങളിലൊന്നും കാണാനില്ലയെന്നതാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ഫാഷൻ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാഷൻ മേഖലയിൽ ഒരു കത്തോലിക്കാ വിശ്വാസിയായി പിടിച്ചു നിൽക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമല്ലെങ്കിലും, പല പ്രതിസന്ധികളെയും അതിജീവിക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2021-01-08-18:49:12.jpg
Keywords: മറിയ, കന്യകാ
Content: 15215
Category: 18
Sub Category:
Heading: കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നുണകളുടെയും വിദ്വേഷത്തിന്റെയും നവമാധ്യമ പ്രവണതകളുടെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ പ്രതിഫലിപ്പിക്കാന്‍ ക്രിയാത്മക ഇടപെടലുകള്‍ക്കു കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഷിജി ജോണ്‍സണ്‍ (തോട്ട് ഓഫ് ദ ഡേ), ഫാ. ഷിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറയ്ക്കല്‍ (കടുക്), ഫാ. വിന്‍സന്റ് വാര്യത്ത് (പ്രചോദനാത്മകചിന്തകള്‍) മേരി ജോസഫ് മാന്പിള്ളി( അമ്മാമ്മയും കൊച്ചുമോനും) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചവിട്ടുനാടക കലാകാരന്‍ അലക്സ് താളൂപ്പാടത്ത്, പ്രായം കുറഞ്ഞ സംവിധായകന്‍ ആഷിഖ് വിനു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, ടി.എം.ഏബ്രഹാം, ഏ.കെ.പുതുശേരി, ആന്റണി ചടയംമുറി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-01-09-09:01:38.jpg
Keywords: കെ‌സി‌ബി‌സി