category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം പരിശുദ്ധ കന്യകാമറിയം: പ്രമുഖ ഫാഷൻ വിദഗ്ദ ഇസബൽ കന്റിസ്റ്റ
Contentലിസ്ബണ്‍: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം പരിശുദ്ധ കന്യകാമറിയമാണെന്ന് പ്രശസ്ത ഫാഷൻ വിദഗ്ദയും പോർച്ചുഗീസ് സർവ്വകലാശാലയായ ലുസിയാഡാ യൂണിവേഴ്സിറ്റി ഓഫ് പോർട്ടോയിലെ പ്രൊഫസറും യൂറോപ്യൻ കമ്മീഷന്റെ കോമ്പറ്റിറ്റീവ്നസ് ആൻഡ് ഇനോവേഷൻ എക്സിക്യൂട്ടീവ് ഏജൻസിയിലെ അംഗവുമായ ഇസബൽ കന്റിസ്റ്റ. നാഷ്ണൽ കാത്തലിക് രജിസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഫാഷൻ ലോകത്ത് ഒരു പതിറ്റാണ്ട് പ്രവർത്തിപരിചയമുള്ള ഇസബല്ല ദൈവം സൗന്ദര്യവും, നന്മയുമാണെന്നും പറഞ്ഞു. തന്റെ ജോലിയിൽ ഒരു ആത്മീയ മാനമുണ്ടെന്ന് ഇസബൽ കന്റിസ്റ്റ ഉറച്ചു വിശ്വസിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെ വളരെ മനോഹരവും, അതേപോലെ ലളിതവുമായാണ് ചിത്രങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. ബൈബിളിൽ യേശുക്രിസ്തുവിന്റെ മേലങ്കിയെ പറ്റി നാം വായിക്കുന്നുണ്ട്. ഇത് തയ്യല്‍ കൂടാതെ നെയ്യപ്പട്ടതായിരുന്നു. ഒരുപക്ഷേ അത് യേശുവിന് നിർമ്മിച്ച് നൽകിയത് പരിശുദ്ധ കന്യകാമറിയമാണ്. ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഫാഷൻ മേഖലയിലേക്ക് പോവുക, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍ വലിയ മാറ്റങ്ങൾ സംഭവിക്കും. പരിശുദ്ധ കന്യാമറിയം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഇസബല്ല പറഞ്ഞു. നിരവധി കത്തോലിക്ക വിശ്വാസികൾക്ക് ഫാഷൻ മേഖല ക്രൈസ്തവ വിരുദ്ധമായാണ് അനുഭവപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാരണം മാന്യമായ വസ്ത്രധാരണം പരസ്യങ്ങളിലൊന്നും കാണാനില്ലയെന്നതാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ഫാഷൻ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാഷൻ മേഖലയിൽ ഒരു കത്തോലിക്കാ വിശ്വാസിയായി പിടിച്ചു നിൽക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമല്ലെങ്കിലും, പല പ്രതിസന്ധികളെയും അതിജീവിക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-08 18:48:00
Keywordsമറിയ, കന്യകാ
Created Date2021-01-08 18:49:12