Contents

Displaying 14721-14730 of 25129 results.
Content: 15076
Category: 1
Sub Category:
Heading: ആര്‍സൂവിനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത പ്രതിക്ക് ജാമ്യം: ഭീതിയോടെ കുടുംബവും ക്രിസ്ത്യന്‍ സമൂഹവും
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും പതിമൂന്നുകാരിയായ ആര്‍സൂ രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത നാല്‍പ്പത്തിനാലുകാരനും സഹായികള്‍ക്കും ജാമ്യം. അഞ്ചു ലക്ഷം പാക്കിസ്ഥാനി റുപ്പി (ഏതാണ്ട് 2,700 യൂറോ) വീതം ജാമ്യത്തുകയുടെ പുറത്താണ് ഒന്നാം പ്രതിയായ അലി അസ്ഹറിനും, നിര്‍ബന്ധിത വിവാഹം നടത്തിക്കൊടുത്ത ഇമാമിനും, തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ കൂട്ടുപ്രതികള്‍ക്കും കറാച്ചിയിലെ കീഴ്ക്കോടതി ജാമ്യമനുവദിച്ചതെന്നു ആര്‍സുവിന്റെ അഭിഭാഷകനായ മൊഹമ്മദ്‌ ജിബ്രാന്‍ നസീര്‍ വെളിപ്പെടുത്തി. അലി അസ്ഹറിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച അപേക്ഷയുടെ പുറത്ത് ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു ജിബ്രാന്‍ നസീര്‍ പ്രസ്താവിച്ചു. ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ച കുറ്റകൃത്യത്തിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പാക്ക് ക്രിസ്ത്യന്‍ സമൂഹം ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷിതയല്ലെന്നും, പ്രതികള്‍ ആര്‍സുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍സൂവിന്റെ കുടുംബത്തിന് സംരക്ഷണം ആവശ്യമാണെന്നും കേസ് പുറം ലോകത്തെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡൊമിനിക്ക് ഡി’സൂസ ആവശ്യപ്പെട്ടിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്ധ് ഹൈക്കോടതി മുന്‍പാകെയാണ് ആര്‍സുവിന്റെ കേസ് ആദ്യമായി എത്തിയത്. ആര്‍സൂവിന്റെ പ്രായം തെളിയിക്കുന്ന മെഡിക്കല്‍ പരിശോധനകള്‍ക്ക് ഉത്തരവിട്ട കോടതി, ബാല വിവാഹമായി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ വിവാഹം അസാധുവാണെന്ന് വിധിച്ചുകൊണ്ട് ആര്‍സൂവിനെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്കയക്കുകയും പ്രതികളുടെ വിചാരണ കറാച്ചിയിലെ കീഴ്ക്കോടതിക്ക് കൈമാറുകയുമാണ്‌ ഉണ്ടായത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തിനുള്ള ഉപകരണമായി മാറിക്കഴിഞ്ഞുവെന്ന ആരോപണവുമായി നാഷ്ണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷനും (എന്‍.സി.ജെ.പി) രംഗത്തെത്തിയിട്ടുണ്ടായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-21-16:16:00.jpg
Keywords: ആര്‍സൂ, പാക്ക
Content: 15077
Category: 22
Sub Category:
Heading: ജോസഫ് - സ്ത്രീകളുടെ കാവൽക്കാരൻ
Content: ദിവസത്തിൽ മൂന്നു പ്രാവശ്യം കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലുവാൻ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നു. മറിയത്തിൻ്റെ ഫിയാത്തിൻ്റെ ഓദ്യോഗിക പ്രാർത്ഥനാ രൂപമാണ് കർത്താവിൻ്റെ മാലാഖ. ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിൽ ജോസഫിൻ്റെ ഫിയാത്തിനെപ്പറ്റി പറയുന്നു. ജോസഫ് മറിയത്തെ വ്യവസ്ഥകളില്ലാതെ സ്വീകരിച്ചതുവഴി മാലാഖയുടെ വാക്കുകളിൽ ജോസഫ് വിശ്വസിക്കുകയായിരുന്നു എന്നു ഫ്രാൻസീസ് പാപ്പ പഠിപ്പിക്കുന്നു. സ്നേഹമെന്ന നിയമം മാത്രമായിരുന്നു ജോസഫിൻ്റ ജീവിതം നയിച്ചിരുന്നത്. മറിയത്തെ അപമാനിതയാക്കാതെ സ്വീകരിക്കാൻ തയ്യാറായ ജോസഫല്ലാതെ ആരാണ് സ്ത്രീത്വത്തിൻ്റെ കാവൽക്കാരനാകാൻ യോഗ്യൻ. മാനസികമായും ശാരീരികമായും വാചികമായും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പ്രകടമായി അരങ്ങേറുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യനായി ജോസഫ് എല്ലാ കാലത്തും നിലകൊള്ളുന്നു. ദൈവവചനത്തോടു നിഷ്ക്രിയമായ ഒരു സഹകരണമായിരുന്നില്ല ജോസഫിനു ഉണ്ടായിരുന്നത്. ധീരവും ദൃഢചിത്തമുള്ളതുമായിരുന്നു ജോസഫിൻ്റെ ഇടപെടലുകൾ. സ്ത്രീകളെ, ജോസഫ് വർഷത്തിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. നിങ്ങളുടെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ആദരിക്കുന്ന പരിപാലിക്കുന്ന ഒരു അപ്പൻ നിങ്ങളുടെ കൂടെയുണ്ട്. അവൻ മറിയത്തിൻ്റെ ഭർത്താവും ഈശോയുടെ വളർത്തപ്പനും എല്ലാ സ്ത്രീകളുടെയും സംരക്ഷകനായ ജോസഫാണ്. ആ നല്ല പിതാവിനെ മറക്കരുതേ.
Image: /content_image/SocialMedia/SocialMedia-2020-12-21-16:42:38.jpg
Keywords: ജോസഫിൻ്റെ,
Content: 15078
Category: 18
Sub Category:
Heading: ഭൂമിയിടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളംഅങ്കമാലി അതിരൂപത നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്. ഇന്ത്യന്‍ശിക്ഷാ നിയമപ്രകാരം വിചാരണ ചെയ്യാനുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലെന്നും കേസന്വേഷണം അവസാനിപ്പിച്ചെന്നും കൊച്ചി സിറ്റി അസി. പോലീസ് കമ്മീഷണര്‍ ബിജി ജോര്‍ജ് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലം വാങ്ങാനും അതിനുവേണ്ടി ബാങ്ക് വായ്പ എടുക്കാനും വായ്പ അടച്ചുതീര്‍ക്കുന്നതിന് അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്ക്കാനും അതിരൂപത നിയമസംഹിത പ്രകാരമുള്ള എല്ലാ സമിതികളുടെയും അംഗീകാരമുണ്ടായിരുന്നു. എന്നാല്‍ വില്പന നടത്തിയ ഭൂമിക്കുള്ള പണത്തിനു പകരമായി ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലങ്ങള്‍ ഈടായി വാങ്ങിയതില്‍ ആലോചന സമിതി, ഫിനാന്‍സ് കമ്മിറ്റി എന്നിവയുടെ അനുമതിയില്ലായിരുന്നു. ഇത് അതിരൂപത ചട്ടങ്ങള്‍ക്കു വിരുദ്ധമാണെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റവും വെളിവാകുന്നില്ല. സ്ഥല വില്പനയില്‍ അതിരൂപതയ്ക്കു നഷ്ടം സംഭവിച്ചതായി കാണുന്നില്ല. പരാതിക്കാരന്‍ ഉന്നയിച്ച ഒരാരോപണങ്ങളിലും വാസ്തവമില്ലെന്നും ഈ കേസിലെ എതിര്‍കക്ഷികളായി പറയുന്നവര്‍ക്ക് ഇതുമൂലം യാതൊരു അന്യായ ലാഭവും ഉണ്ടായതായി തെളിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 53 പേജുള്ള റിപ്പോര്‍ട്ടിനൊപ്പം 83 സാക്ഷികളുടെ മൊഴികളും സഭാ സമിതികളുടെ യോഗവിവരമുള്‍പ്പെടെ 56 രേഖകളും ബാങ്കിടപാടുകളുടെ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി 14നു റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. ചൊവ്വര പ്രസന്നപുരം സ്വദേശി പാപ്പച്ചന്‍ നല്‍കിയ സ്വകാര്യ അന്യായത്തെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരായിരുന്നു പ്രതികള്‍. അതിരൂപതയുടെ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഇവരെ സഹായിച്ച മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, സഭയുടെ വസ്തുവകകള്‍ വാങ്ങുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത പടമുഗള്‍ സ്വദേശി സാജു വര്‍ഗീസ്, വസ്തുവകകള്‍ മുറിച്ചു വാങ്ങിയ 20 പേരുമാണ് മറ്റ് എതിര്‍കക്ഷികള്‍. ദേവികുളം ലക്ഷ്മി എസ്‌റ്റേറ്റ് ഭാഗത്തെ 17 ഏക്കര്‍ സ്ഥലവും കോട്ടപ്പടിയിലെ 25 ഏക്കര്‍ സ്ഥലവും ഇപ്പോഴും അതിരൂപതയുടെ ഉടമസ്ഥതയില്‍ തന്നെയാണുള്ളതെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിരൂപത ആറു കോടി രൂപയ്ക്കു വാങ്ങിയ 25 ഏക്കര്‍ സ്ഥലത്തിനു 12.5 കോടി രൂപയും ദേവികുളത്തെ സ്ഥലത്തിനു 3.5 കോടി രൂപയും ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സ്ഥലങ്ങളുടെ ഉടമസ്ഥതാവകാശം, പരാതിക്കാധാരമായ സ്ഥലക്കച്ചവടത്തില്‍ അതിരൂപതയ്ക്കു ലഭിച്ച നേട്ടമാണ്. ഭൂമിയിടപാടിനെ സാമ്പത്തിക തിരിമറിയായി തെറ്റായി പ്രചാരണം നടത്തി ആര്‍ഷ്ബിഷപ്പിനെതിരായി നീക്കം നടത്താന്‍ ഒരുവിഭാഗം ശക്തമായി ശ്രമിച്ചു. കാനോനിക സമിതികളില്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഭരണകാര്യങ്ങളിലും എല്ലാ സമിതികളിലും പ്രമുഖസ്ഥാനം വഹിച്ചവരെ ആരോപണങ്ങളില്‍നിന്ന് ഒഴിവാക്കിയതും ഗൂഢാലോചനയുടെ ഭാഗമാണ്. അതിരൂപതയുടെ ഭരണപരമായ തീരുമാനങ്ങള്‍ക്കു പരമാധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് മാത്രം ഉത്തരവാദിയാകുന്നില്ല. കൂരിയാ, ധനകാര്യസമിതി, ആലോചനസമിതി എന്നിവയിലെ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഭൂമിവിവാദം അന്വേഷിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ നിയമനാധികാരിയും അതിരൂപത അധ്യക്ഷനുമായ കര്‍ദിനാളിനു സമര്‍പ്പിക്കുന്നതിനു മുമ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമങ്ങള്‍ക്കു കൊടുക്കുകയും കള്ളപ്രചാരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അതിരൂപതയോ ആര്‍ച്ച്ബിഷപ്പോ അംഗീകരിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും നിയമപരമായും വസ്തുതാപരമായും അടിസ്ഥാനമില്ല. ഈ റിപ്പോര്‍ട്ടാണ് പരാതിക്ക് ആധാരമായിട്ടുള്ളതെന്നും പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/India/India-2020-12-21-19:42:52.jpg
Keywords: ഭൂമിയിട
Content: 15079
Category: 13
Sub Category:
Heading: വാര്‍ദ്ധക്യത്തില്‍ ലഭിച്ച അമൂല്യ സമ്മാനം: എണ്‍പത്തിയൊന്നുകാരിക്ക് മാര്‍പാപ്പയുടെ ഉന്നത മെഡല്‍
Content: ലണ്ടന്‍: നീണ്ട മുപ്പത്തിയഞ്ച് വര്‍ഷക്കാലം തിരുസഭയ്ക്കും സമുദായത്തിനും നല്‍കിയ സേവനങ്ങളെ പരിഗണിച്ച് സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിനിയായ എണ്‍പത്തിയൊന്നുകാരിക്ക് മാര്‍പാപ്പയുടെ ഉന്നത ബഹുമതി. ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് സ്‌കോട്ട്‌ലാന്‍ഡിലെ ലോച്ചീയിലുള്ള സെന്റ്‌ മേരി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ വെച്ച് റവ. മാര്‍ക്ക് കാസ്സിഡിയാണ് 15 പേരുടെ മുത്തശ്ശിയും രണ്ടു കുട്ടികളുടെ മുതുമുത്തശ്ശിയുമായ ആന്‍ കെല്ലിക്ക് റോമില്‍ നിന്നും അയച്ച ബെനമെറിന്റി പതക്കവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്. കത്തോലിക്കാ സഭക്ക് ചെയ്യുന്ന സേവനങ്ങള്‍ക്ക് വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ബെനമെറിന്റി മെഡല്‍. പുരസ്കാരം സ്വീകരിച്ചതിന്റെ തലേദിവസം മാത്രമാണ് താന്‍ ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും, പുരസ്കാരത്തിനര്‍ഹയായതില്‍ താന്‍ സന്തോഷവതിയാണെന്നും ആന്‍ കെല്ലി പ്രതികരിച്ചു. സഭക്ക് നല്‍കിയ സേവനങ്ങള്‍ക്ക് മാത്രമല്ല മറിച്ച്, സ്വന്തം ദൗത്യം നിറവേറ്റുവാന്‍ മറ്റുള്ളവരെ പ്രാപ്തരാക്കുവാന്‍ കെല്ലി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ബഹുമതിയെന്നു റവ. മാര്‍ക്ക് കാസ്സിഡി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇടവകാംഗങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയുടെ തത്സമയ സംപ്രേഷണം കാണുന്നതിനായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊണ്ട് ഈ എണ്‍പത്തിയൊന്നാമത്തെ വയസ്സിലും താന്‍ സാങ്കേതിക വിദഗ്ദ തന്നെയാണെന്ന് കെല്ലി തെളിയിച്ചിരിന്നു. ദേവാലയത്തില്‍ ദിവ്യകാരുണ്യം നല്‍കുന്നത് സഹായിക്കുന്നതിന് പുറമേ, കഴിഞ്ഞ ഏതാനും ദശകങ്ങളായി രോഗികളായ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിലും കെല്ലി തല്‍പ്പരയായിരുന്നു. ക്രിസ്തുമസ് അടക്കമുള്ള ഇടവകയിലെ പ്രധാന ആഘോഷങ്ങളുടെ മുഖ്യ സംഘാടകയും കെല്ലി തന്നെയായിരിന്നുവെന്നത് ശ്രദ്ധേയമാണ്. 1831-ല്‍ പയസ് ആറാമന്‍ പാപ്പയുടെ കാലത്ത് പേപ്പല്‍ ആര്‍മിയിലുള്ളവരെ ആദരിക്കുന്നതിനാണ് ബെനമെറിന്റി മെഡല്‍ നിലവില്‍ വന്നത്. എന്നാല്‍ 1925 ആയപ്പോഴേക്കും തിരുസഭക്ക് നല്‍കുന്ന സേവനങ്ങളെ പ്രതി വൈദികര്‍ക്കും അത്മായര്‍ക്കും മെഡല്‍ സമ്മാനിക്കുവാന്‍ തുടങ്ങി. വെള്ളയും മഞ്ഞയും കലര്‍ന്ന റിബ്ബണില്‍ കൈയുയര്‍ത്തി അനുഗ്രഹം ചൊരിയുന്ന യേശുവിന്റെ രൂപം ആലേഖനം ചെയ്തിട്ടുള്ള ഗ്രീക്ക് കുരിശിന്റെ മാതൃകയിലുള്ള നിലവിലെ മെഡല്‍ രൂപകല്‍പ്പന ചെയ്തത് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയാണ്. കോവിഡ് പകര്‍ച്ചവ്യാധിയുടെ അവസരത്തില്‍ പോലും പ്രായത്തെപ്പോലും അവഗണിച്ച് സഭാ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആന്‍ കെല്ലി പേപ്പല്‍ ബഹുമതിയ്ക്കു തികച്ചും അര്‍ഹയാണെന്നാണ് അവരെ അറിയുന്നവര്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-21-21:00:11.jpg
Keywords: മെഡല്‍, പേപ്പല്‍ ബഹുമതി
Content: 15080
Category: 18
Sub Category:
Heading: സഭാതര്‍ക്കം: മുഖ്യമന്ത്രി ഇതര ക്രിസ്ത്യന്‍ സഭകളുടെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി
Content: തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര ക്രിസ്ത്യന്‍ സഭകളുടെ മേലധ്യക്ഷന്മാരുമായും സഭാപ്രതിനിധികളുമായും ചര്‍ച്ച നടത്തി. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ , കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, സിഎസ്‌ഐ ബിഷപ്പ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ് , മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധിപന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, കല്‍ദായസഭാ ബിഷപ്പ് ഓജീന്‍ മാര്‍ കുര്യാക്കോസ്, ക്‌നാനായ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തര്‍ക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷന്മാര്‍ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുള്ള ആശയ വിനിമയം മുഖ്യമന്ത്രി തുടരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ സഭാ മേധവികള്‍ മുന്നോട്ടുവച്ചു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ ഒന്നിച്ചുപോകാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തില്‍ വിദൂരമായതുകൊണ്ട് ആരാധനാലയങ്ങളില്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചുള്ള സംവിധാനം ഉണ്ടാക്കണം. പൊതുയോഗത്തിലൂടെ നിര്‍ണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കണം. എന്നാല്‍ ഇടവകയിലെ ന്യൂനപക്ഷത്തിന് ആരാധന നടത്താനുള്ള സാഹചര്യം ഭൂരിപക്ഷത്തിന്റെ സഹകരണത്തോടെ ഉണ്ടാക്കണം. ആരാധനാലയങ്ങളില്‍ സമയക്രമം നിശ്ചയിച്ച് പ്രാര്‍ഥന അനുവദിക്കുകയോ സമീപത്തുതന്നെ മറ്റൊരു ദേവാലയം ന്യൂനപക്ഷത്തിനു വേണ്ടി പണിയുകയോ ചെയ്യാം. അതിനുള്ള പിന്തുണ ഭൂരിപക്ഷവിഭാഗം നല്‍കണം. ഒരു ദേവാലയം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഏതെങ്കിലുമൊരു വിഭാഗത്തിനു വിട്ടുകൊടുത്താല്‍ തന്നെ, വിശേഷ ദിവസങ്ങളില്‍ ഇതര വിഭാഗത്തിനും അവിടെ പ്രാര്‍ഥന നടത്താന്‍ കഴിയണം. സെമിത്തേരി വലിയ വികാരമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്. ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാര്‍ഥന നടത്താനും സൗകര്യമുണ്ടാകണം. ചരിത്രപ്രാധാന്യമുള്ളതും ഒരു വിഭാഗത്തിന് വൈകാരിക ബന്ധമുള്ളതുമായ ചില ദേവാലയങ്ങളുണ്ട്. അവിടെ മറ്റൊരു വിഭാഗം ആധിപത്യം സ്ഥാപിക്കുന്നത് സംഘര്‍ഷമുണ്ടാക്കും. അതിനാല്‍ വിട്ടുവീഴ്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദേശങ്ങളാണ് പൊതുവേ ചര്‍ച്ചയില്‍ ഉയര്‍ന്നത്. സെമിത്തേരിയില്‍ എല്ലാവര്‍ക്കും അവകാശം നല്‍കുന്നതിന് ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സഭാനേതാക്കള്‍ അഭിനന്ദിച്ചു. മൃതസംസ്‌കാരത്തിനുള്ള പ്രശ്‌നങ്ങള്‍ ഈ നിയമ നടപടിയിലൂടെ പരിഹരിക്കപ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിലും പരിസരങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബിഷപ്പുമാര്‍ പിന്തുണ അറിയിച്ചു. സഭാനേതാക്കള്‍ മുന്നോട്ടുവച്ച വിലപ്പെട്ട നിര്‍ദേശങ്ങള്‍ ഗൗരവമായി കണക്കിലെടുക്കുമെന്നും നിയമവശം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സര്‍ക്കാര്‍ നിലപാട് എടുക്കും. എന്നാല്‍, സമാധാനഭംഗമുണ്ടാകാന്‍ അനുവദിക്കില്ല. ഇരുവിഭാഗങ്ങളും രഞ്ജിപ്പിലെത്തുക എന്നത് പ്രധാനമാണ്. അതിനാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. അവരുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരും. അതോടൊപ്പം, ഇതരസഭകളുടെ അധ്യക്ഷന്‍മാര്‍ പ്രശ്‌നപരിഹാരത്തിന് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശം നല്ലതും സ്വീകാര്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Image: /content_image/India/India-2020-12-22-06:54:41.jpg
Keywords: തര്‍ക്ക
Content: 15081
Category: 14
Sub Category:
Heading: “യേശു” ഭാരത ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സമ്മാനമാകും?: അമ്പരിപ്പിക്കുന്ന ദൃശ്യ വിസ്മയവുമായി ടിവി പരമ്പര ഇന്നു മുതല്‍
Content: ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിതത്തേക്കുറിച്ചും, കുരിശുമരണം വഴി മനുഷ്യരാശിക്ക് വേണ്ടി യേശു ചെയ്ത ജീവത്യാഗത്തേയും ഇതിവൃത്തമാക്കിയുള്ള “യേശു” എന്ന ടെലിവിഷന്‍ പരമ്പരയുടെ സംപ്രേഷണം ഇന്നു ആരംഭിക്കും. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് സീരിയലിലെ ഓരോ ദൃശ്യങ്ങളുമെന്നതാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. സീ എന്‍റര്‍പ്രൈസസിന് കീഴിലുള്ള 'ആന്‍ഡ്' ചാനലിലാണ് ഹിന്ദി ഭാഷയില്‍ രാത്രി എട്ടു മണി മുതല്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യുക. വിവാന്‍ ഷാ യേശുവിന്റെ കുട്ടിക്കാലത്തെ വേഷം കൈകാര്യം ചെയ്യുമ്പോള്‍, സോനാലി നികാം മറിയത്തിന്റെ വേഷവും, ധരംചന്ദ് യൗസേപ്പിതാവിന്റെ വേഷവും കൈകാര്യം ചെയ്യുന്നു. </p> <iframe src="https://www.youtube.com/embed/43943JCGXiU" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> സമൂഹത്തില്‍ നടക്കുന്ന അന്യായങ്ങള്‍ യേശുവിനെ സ്വാധീനിക്കുകയും വേദനിപ്പിക്കുകയും അവയ്ക്കെതിരെ അവിടുത്തെ പ്രതികരണവും അടിച്ചമര്‍ത്തപ്പെടുന്നവരോട് സ്നേഹവും, അനുകമ്പയും പുലര്‍ത്തുന്നതും വലിയൊരു ജനവിഭാഗത്തെ തന്നെ യേശുവിനെതിരാക്കിയെങ്കിലും യേശു തന്റെ ശ്രമങ്ങള്‍ തുടരുന്നതാണ് പരമ്പരയുടെ രത്നച്ചുരുക്കം. ഫാ. സാവരി റയാന്‍ എസ്.വി.ഡി യുടെ മേല്‍നോട്ടത്തില്‍ ഫാ. ജോണ്‍ പോള്‍ എസ്.വി.ഡിയാണ് പരമ്പരക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് ബബ്ബല്‍ പ്രൊഡക്ഷന്‍സാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. 22-25 മിനിറ്റ് വരെ നീളുന്ന സീരിയല്‍ പരമ്പര 90 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്യാനാണ് ചാനല്‍ അധികൃതരുടെ തീരുമാനം. പ്രേക്ഷകരുടെ സ്വീകാര്യത കണക്കിലെടുത്താകും മുന്നോട്ട് എപ്പിസോഡുകള്‍ തീരുമാനിക്കുക. #{black->none->b->സീരിയല്‍ ലഭ്യമാകുന്ന ടിവി പ്ലാറ്റ്ഫോമുകള്‍:}# ➤ Airtel Digital TV- Channel 119 (SD) Channel 120 (HD) ➤ Dish TV Channel- 109 (SD) Channel 108 (HD) ➤ Tata Sky Channel- 139 (SD) Channel 137 (HD) ➤ Videocon d2h Channel- 108 (SD) Channel 908 (HD) ➤ Sun Direct Channel- 878 (HD) ➤ Kerala Vision: Channel 219 ➤➤➤IPTV Unifi TV: Channel 345 (HD) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/News/News-2020-12-22-07:52:01.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 15082
Category: 1
Sub Category:
Heading: പാലസ്തീനിലെ ഇസ്ലാം മതവിശ്വാസികളെ ക്രിസ്തുമസ് ആഘോഷിക്കുന്നതിൽ നിന്നും ഹമാസ് വിലക്കി
Content: പാലസ്തീന്‍: ഗാസയിലെ ഇസ്ലാം മത വിശ്വാസികൾക്ക് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മേഖല ഭരിക്കുന്ന ഹമാസ് വിലക്കേർപ്പെടുത്തി. ഹമാസിന്റെ മതകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അനിസ്ലാമിക ആഘോഷങ്ങളിൽ മുസ്ലിങ്ങൾ പങ്കെടുക്കാൻ പാടില്ലെന്നുളള പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലടക്കം നടത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജറുസലേം പോസ്റ്റ് എന്ന് ഇസ്രായേലി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്ത വിവാദമായതിനെത്തുടർന്ന് ക്രൈസ്തവരെ ലക്ഷ്യംവെച്ചല്ല, മറിച്ച് മുസ്ലിം മത വിശ്വാസികൾക്ക് വേണ്ടി മാത്രമാണ് തങ്ങൾ നിർദ്ദേശങ്ങൾ ഇറക്കിയതെന്ന് പറഞ്ഞ് വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്. എന്നാൽ ഇത് കൂടുതൽ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. പാലസ്തീൻ നിയന്ത്രണമുള്ള പ്രദേശങ്ങളിൽ പോലും ഹമാസിന്റെ വിലക്കിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിനിടെ പാലസ്തീൻ ജനതയുമായി അടുപ്പമുള്ള ഫാ. ഇബ്രാഹിം ഫാൾടാസ് എന്ന ഈജിപ്ഷ്യൻ ഫ്രാൻസിസ്കൻ സന്യാസി ഹമാസിനെ വിമർശിച്ചുകൊണ്ട് ലേഖനമെഴുതി. തീരുമാനത്തെ ഹമാസിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമെന്നാണ് ഫാ. ഇബ്രാഹിം വിശേഷിപ്പിച്ചിരിക്കുന്നത്. തിരുപ്പിറവിയുടെ തലസ്ഥാനമായ ബെത്‌ലഹേമിലേക്കായിരിക്കും ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ആളുകൾ നോക്കുകയെന്നും ഇതിനെയാണ് ഹമാസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. ക്രിസ്മസ് നാളുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പാലസ്തീനിൽ എത്തുമ്പോൾ അവിടുത്തെ ജനതയ്ക്ക് അതൊരു വരുമാനമായി തീരുകയില്ലേ എന്ന ചോദ്യവും ഫാ. ഇബ്രാഹിമിന്റെ ലേഖനത്തിലുണ്ട്. സഹിഷ്ണുതയ്ക്കും, സാഹോദര്യത്തിനും മേലുള്ള അതിക്രമം എന്നാണ് ഹമാസിന്റെ നിർദ്ദേശങ്ങളെ പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന പലസ്തീനിയൻ ഡെമോക്രാറ്റിക് യൂണിയൻ എന്ന സംഘടന വിശേഷിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-22-12:43:30.jpg
Keywords: പാലസ്തീ, ഇസ്രായേ
Content: 15083
Category: 1
Sub Category:
Heading: വിശുദ്ധനാട് തീര്‍ത്ഥാടകരായ ക്രൈസ്തവര്‍ക്കുള്ള ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു
Content: ചെന്നൈ: ആഗോള ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ഗ്രാന്റ് ഇരുപതിനായിരത്തില്‍ നിന്നും മുപ്പത്തിയേഴായിരമായി ഉയര്‍ത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രിസ്തുമസ്സിനു മുന്നോടിയായി ചെന്നൈയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജെറുസലേം, ബെത്ലഹേം, നസ്രത്ത്, ജോര്‍ദ്ദാന്‍ എന്നീ പുണ്യസ്ഥലങ്ങളിലൂടെയുള്ള പത്തു ദിവസത്തെ തീര്‍ത്ഥാടനത്തിന് ആഗ്രഹമുള്ളവരില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ്നാട് സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചിരിന്നു. പളനിസ്വാമിയുടെ സ്വന്തം മണ്ഡലമായ സേലത്ത് വെച്ച് ‘ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ’ (എ.ഐ.എ.ഡി.എം.കെ) അടുത്ത വര്‍ഷത്തെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. നിവാര്‍, ബുവേരി എന്നീ ചുഴലിക്കാറ്റുകള്‍ കാരണം ഈ മാസം ആദ്യത്തില്‍ വെള്ളപ്പൊക്കമുണ്ടായ കൂടല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കവേ വേളാങ്കണ്ണി പള്ളി സന്ദര്‍ശിച്ചു പളനിസ്വാമി പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. 2018-മുതലാണ് തീര്‍ത്ഥാടനത്തിന് ആഗ്രഹിക്കുന്ന ക്രൈസ്തവരില്‍ നിന്നും തമിഴ്നാട് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്. കളക്ടറേറ്റുകള്‍ക്ക് പുറമേ {{ http://www.bcmbcmw.tn.gov.in/ -> http://www.bcmbcmw.tn.gov.in/ }} എന്ന വെബ്സൈറ്റിലൂടെയും അപേക്ഷകള്‍ ലഭ്യമാക്കുന്നുണ്ട്. തമിഴ്നാടിനു പുറമേ ആന്ധ്രാപ്രദേശും ക്രൈസ്തവരുടെ പരിപാവനമായ വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന ക്രൈസ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർക്ക് അറുപതിനായിരം രൂപയും മൂന്ന് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു മുപ്പതിനായിരം രൂപയുമാണ് ആന്ധ്ര സഹായം നല്‍കുന്നത്. വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി അനുവദിക്കണമെന്ന് കേരളത്തിലും ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന ഭരണകൂടത്തിനായിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-22-14:35:23.jpg
Keywords: വിശുദ്ധ നാട
Content: 15084
Category: 22
Sub Category:
Heading: ജോസഫ് - നോവുകൾക്കിടയിലും പുഞ്ചിരിച്ച അപ്പൻ
Content: "സത്യം ശിവം സുന്ദരം" എന്ന മലയാള ചലച്ചിത്രത്തിനുവേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച "സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം" എന്ന ഗാനം അപ്പനെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയ ഗാനമാണ്. ഈ ഗാനത്തിലെ രണ്ടു വരി ഇന്നത്തെ ജോസഫ് ചിന്തയുടെ ഭാഗമാക്കാം. "ഒരുപാടുനോവുകൾക്കിടയിലും പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ." നോവുകൾക്കിടിയിലും പുഞ്ചിരിച്ചിറകു വിടർത്തിയ പിതാവായിരുന്നു ജോസഫ്. രക്ഷകരചരിത്രത്തിൻ്റെ ഭാഗമായതോടെ നോവുകൾ അവൻ സ്വയം വഹിച്ചു. ഉണ്ണിയേശുവിൻ്റെയും മറിയത്തിൻ്റെയും മുഖങ്ങളിൽ നിന്നു പുഞ്ചിരി മറയാതിരിക്കാൻ ത്യാഗങ്ങൾക്കിടയിലും ജോസഫ് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ മറിയവും ഉണ്ണിയേശുവും സുരക്ഷിതത്വവും സ്വസ്ഥതയും അനുഭവിച്ചു. അട്ടഹാസങ്ങൾ അഹങ്കാരത്തിൻ്റെയും അരക്ഷിതാവസ്ഥയുടേതും പര്യായമാകുമ്പോൾ നിർമ്മലമായ പുഞ്ചരി കരുതലും സൗഖ്യവും സമ്മാനിക്കും. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോഴും പരിമിതികൾക്കിടയിലും മറ്റുള്ളവർക്കു ബഹുമാനവും ഔന്നത്യവും നൽകുന്ന പുഞ്ചിരി സമ്മാനിക്കുന്നവർ പുതിയ നിയമത്തിലെ ജോസഫിൻ്റെ പിൻമുറക്കാരാണ്.
Image: /content_image/SocialMedia/SocialMedia-2020-12-22-18:54:23.jpg
Keywords: ജോസഫ്,
Content: 15085
Category: 13
Sub Category:
Heading: പ്രാര്‍ത്ഥിക്കുന്നതും സഹായിക്കുന്നതും നാളെ എന്ന് പറഞ്ഞ് നീട്ടരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ അനുദിന ജീവിതത്തില്‍ നീട്ടിവയ്ക്കലുകളും ഒഴിവുകഴിവുകളും പറഞ്ഞ് പ്രാര്‍ത്ഥന അടക്കമുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്നത് തെറ്റാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ 20 ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോടൊപ്പം നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. പ്രാര്‍ത്ഥന എനിക്ക് ആവശ്യമാണെന്ന് അറിയാമെങ്കിലും നാം പലപ്പോഴും അതു മാറ്റിവയ്ക്കുന്നുവെന്നും അതിനു സമയമില്ലായെന്നും നാളെ, നാളെ എന്നു പറഞ്ഞു നാം മാറ്റിവയ്ക്കുകയാണ് പതിവെന്നും പാപ്പ പറഞ്ഞു. മറ്റൊരാളെ സഹായിക്കുന്നതു നല്ലതാണ്. എങ്കിലും നാം അതിലും മടികാണിക്കുന്നു. നാളെകളുടെ നീണ്ട ചങ്ങലയാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥിക്കണമോ? ഈ നാളില്‍ ക്രിസ്തുമസിന്റെ ഉമ്മറപ്പടിയില്‍ മറിയം നമ്മെ ക്ഷണിക്കുന്നത് നീട്ടിവയ്ക്കുവാനല്ല, സമ്മതം നല്കുവാനാണ്. ഞാന്‍? അതേ, മറ്റുള്ളവരെ സഹായിക്കണോ? അതേ, വേണം. ഉടനെ വേണം. എല്ലാ സമ്മതങ്ങളും ത്യാഗം ആവശ്യപ്പെടുന്നു. അതേ, മറിയത്തിന്‍റെ സമ്മതം ധീരമായതും കലവറയില്ലാത്തതുമാണ് നമുക്കു രക്ഷ നേടിത്തന്നത് ഈ ത്യാഗപൂര്‍ണ്ണമായ സമ്മതവും സമര്‍പ്പണവുമാണ്. ഇന്ന് നമുക്കു നല്കാവുന്ന സമ്മതം എന്താണ്? ക്ലേശപൂര്‍ണ്ണമായ ഈ സമയത്ത്, മഹാമാരി എങ്ങനെ നമ്മുടെ ജീവിതങ്ങളെ തടസ്സപ്പെടുത്തുന്നു അല്ലെങ്കില്‍ വ്യഗ്രതപ്പെടുത്തുന്നു എന്നു ചിന്തിച്ച് ആകുലപ്പെടാതെ, നമ്മിലും കുറവുള്ളവര്‍ക്ക് നമുക്ക് ആവുന്ന സഹായം നല്കാന്‍ പരിശ്രമിക്കാം. നമ്മുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമല്ല സഹായിക്കേണ്ടത്. ആരോരുമില്ലാത്തവരെയും, ആവശ്യത്തിലായിരിക്കുന്നവരെയുമാണ്. പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-22-18:39:40.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ