category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രാര്‍ത്ഥിക്കുന്നതും സഹായിക്കുന്നതും നാളെ എന്ന് പറഞ്ഞ് നീട്ടരുത്: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: നമ്മുടെ അനുദിന ജീവിതത്തില്‍ നീട്ടിവയ്ക്കലുകളും ഒഴിവുകഴിവുകളും പറഞ്ഞ് പ്രാര്‍ത്ഥന അടക്കമുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്നത് തെറ്റാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ 20 ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോടൊപ്പം നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. പ്രാര്‍ത്ഥന എനിക്ക് ആവശ്യമാണെന്ന് അറിയാമെങ്കിലും നാം പലപ്പോഴും അതു മാറ്റിവയ്ക്കുന്നുവെന്നും അതിനു സമയമില്ലായെന്നും നാളെ, നാളെ എന്നു പറഞ്ഞു നാം മാറ്റിവയ്ക്കുകയാണ് പതിവെന്നും പാപ്പ പറഞ്ഞു. മറ്റൊരാളെ സഹായിക്കുന്നതു നല്ലതാണ്. എങ്കിലും നാം അതിലും മടികാണിക്കുന്നു. നാളെകളുടെ നീണ്ട ചങ്ങലയാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥിക്കണമോ? ഈ നാളില്‍ ക്രിസ്തുമസിന്റെ ഉമ്മറപ്പടിയില്‍ മറിയം നമ്മെ ക്ഷണിക്കുന്നത് നീട്ടിവയ്ക്കുവാനല്ല, സമ്മതം നല്കുവാനാണ്. ഞാന്‍? അതേ, മറ്റുള്ളവരെ സഹായിക്കണോ? അതേ, വേണം. ഉടനെ വേണം. എല്ലാ സമ്മതങ്ങളും ത്യാഗം ആവശ്യപ്പെടുന്നു. അതേ, മറിയത്തിന്‍റെ സമ്മതം ധീരമായതും കലവറയില്ലാത്തതുമാണ് നമുക്കു രക്ഷ നേടിത്തന്നത് ഈ ത്യാഗപൂര്‍ണ്ണമായ സമ്മതവും സമര്‍പ്പണവുമാണ്. ഇന്ന് നമുക്കു നല്കാവുന്ന സമ്മതം എന്താണ്? ക്ലേശപൂര്‍ണ്ണമായ ഈ സമയത്ത്, മഹാമാരി എങ്ങനെ നമ്മുടെ ജീവിതങ്ങളെ തടസ്സപ്പെടുത്തുന്നു അല്ലെങ്കില്‍ വ്യഗ്രതപ്പെടുത്തുന്നു എന്നു ചിന്തിച്ച് ആകുലപ്പെടാതെ, നമ്മിലും കുറവുള്ളവര്‍ക്ക് നമുക്ക് ആവുന്ന സഹായം നല്കാന്‍ പരിശ്രമിക്കാം. നമ്മുടെ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമല്ല സഹായിക്കേണ്ടത്. ആരോരുമില്ലാത്തവരെയും, ആവശ്യത്തിലായിരിക്കുന്നവരെയുമാണ്. പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-22 18:37:00
Keywordsപാപ്പ, ഫ്രാന്‍സിസ് പാപ്പ
Created Date2020-12-22 18:39:40