category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ
Contentഫ്രാൻസീസ് പാപ്പയ്ക്കു ഏറ്റവും പ്രിയപ്പെട്ട ഉറങ്ങുന്ന വിശുദ്ധ ജോസഫിനെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. 2015 ൽ ഫ്രാൻസീസ് പാപ്പ ഫിലിപ്പിയൻസ് സന്ദർശനവേളയിൽ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ രൂപം തനിക്കു എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്നു പറയുന്നു. "എനിക്കു വിശുദ്ധ യൗസേപ്പിതാവിനോടു വലിയ സ്നേഹമുണ്ട്, കാരണം അവൻ നിശബ്ദതയുടെയും ധൈര്യത്തിൻ്റെ മനുഷ്യനാണ്. എൻ്റെ മേശപ്പുറത്ത് ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ഒരു രൂപമുണ്ട്. ഉറങ്ങുമ്പോഴും അവൻ സഭയെ സംരക്ഷിക്കുന്നു!" ജോസഫ് ഏറ്റവും നിശബ്ദനായിരിക്കുന്ന സമയത്താണ്, അതായത് അവൻ ഉറങ്ങുമ്പോഴാണ് ദൈവം ഏറ്റവും സവിശേഷമായ രീതിയിൽ ജോസഫിനോട് സംസാരിക്കുന്നത്. സ്വപ്നത്തിൽ ദൈവം ജോസഫിനോടു മറിയത്തെ ഭാര്യയായി സ്വീകരിക്കാനും, ഹേറോദോസിൽ നിന്നു രക്ഷപ്പെടാൻ ഈജിപ്തിലേക്കു പലായനം ചെയ്യുവാനും, ഭീഷണി തീർന്നപ്പോൾ നസ്രത്തിലേക്ക് തിരികെ വരാനും ആഹ്വാനം ലഭിക്കുന്നു. ദൈവം സാധാരണയായി നമ്മോട് അത്ര നേരിട്ടും നാടകീയമായും സംസാരിക്കുന്നില്ലെങ്കിലും നമ്മൾ ആന്തരികമായി നിശബ്ദമാകുന്ന സന്ദർഭങ്ങളിൽ അവൻ പലപ്പോഴും സംസാരിക്കാറുണ്ട് അവ ഹൃദയം കൊണ്ട് ശ്രവിക്കുക. ജോസഫിനു മൂന്നു സ്വപ്നങ്ങളുണ്ടായി, മൂന്നു തവണയും ഉടൻ തന്നെ അവനു ലഭിച്ച നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചു.ദൈവം സ്വരം കേൾക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങളും അഭിരുചികളും മാറ്റി വച്ച് ഹൃദയങ്ങളിൽ മന്ത്രിക്കുന്ന ദൈവ സ്വരത്തോടു ചേർന്ന് പ്രവർത്തിക്കാൻ യൗസേപ്പിതാവു ആവശ്യപ്പെടുന്നു. ഫിലിപ്പിയൻസിൻവച്ചു നടന്ന സമ്മേളനത്തിൻ താൻ വിശുദ്ധ യൗസേപ്പിനോടു ഏങ്ങനെ സംവദിക്കുന്നു എന്നതിനുള്ള പ്രായോഗിക നിർദ്ദേശവും ഫ്രാൻസീസ് പാപ്പ നൽകുകയുണ്ടായി. "എനിക്ക് ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ളപ്പോൾ, അതൊരു കുറിപ്പായി എഴുതി ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിനടിയിൽ വയ്ക്കും, അപ്പോൾ യൗസേപ്പിതാവിനു അതിനെപ്പറ്റി സ്വപ്നം കാണാൻ കഴിയും! മറ്റൊരർത്ഥത്തിൽ ഈ പ്രശ്നത്തിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാൻ അവനോടു പറയുകയാണ് ചെയ്യുന്നത്!" നമ്മുടെ ഏതു പ്രശ്നങ്ങളും യൗസേപ്പിനു സമർപ്പിക്കുന്ന ഒരു ശീലം സ്വന്തമാക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-30 20:31:00
Keywordsയൗസേപ്പിതാവിൻ്റെ
Created Date2020-12-30 20:09:42