Content | #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}}
#{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}}
#{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}}
#{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}}
#{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}}
#{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}}
#{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}}
#{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}}
#{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}}
#{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}}
#{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}}
#{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}}
#{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}}
#{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}}
#{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}}
#{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}}
#{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}}
"ക്രിസ്‌മസ് പ്രമാണിച്ച് കേക്കോ ഇറച്ചിയോ പുതുവസ്ത്രങ്ങളോ ഇല്ലെങ്കിലും ഹൃദയത്തിൽ എനിക്ക് ക്രിസ്‌മസ് ആഘോഷിക്കുവാൻ കഴിയും." കന്ധമാൽ സ്വദേശിനിയും 50-കാരിയുമായ കദംഫുൽ നായക് എന്ന വിധവ പറഞ്ഞു. ബാംഗ്ലൂരിൽ ഡിസംബർ 9-ന് സംഘടിപ്പിച്ച, ക്രിസ്മസിന്റെ മുൻകൂർ ആഘോഷത്തിനിടെയാണ്, നിരക്ഷരയായ കദംഫുൽ താൻ വിധവയായ ഭീകരകഥ എന്നോട് പങ്കുവെച്ചത്. കദംഫുലിന്റെ അമ്മായി അമ്മ, എഴുപതുകാരിയും അന്ധയുമായ ജനമതി, ഭർത്താവ് സെവൻത്ത് ഡേ അഡ്വെന്റിസ്റ്റ് സഭയിലെ പാസ്റ്ററായിരുന്ന സാമുവൽ നായക് എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടവരാണ്.
ആഗസ്റ്റ് 26-ആം തീയതി രാവിലെ പാസ്റ്റർ സാമുവൽ, ബൈബിൾ വായിക്കുന്ന സമയത്താണ് അക്രമിസംഘം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരച്ചു കയറിയത്. കന്ധമാലിൽ ക്രിസ്തുമതം നിരോധിച്ചിരിക്കുന്നതുകൊണ്ട്, ബൈബിൾ നിലത്തെറിയാൻ അവർ കൽപിച്ചു. പക്ഷേ പാസ്റ്റർ സാമുവൽ അവരെ ഗൗനിച്ചില്ല. "അപ്പോൾ അവർ അദ്ദേഹത്തെ ഇരുമ്പുദണ്ഡുകൾ കൊണ്ട് അടിക്കാൻ തുടങ്ങി," കദംഫുൽ ആ കദനരംഗം അനുസ്മരിച്ചു. സാമുവലിന്റെ നിലവിളി ജനമതിയുടെ കാതുകളിലെത്തി. "എന്റെ മകനെ തല്ലുന്നതാരാണ്?" എന്നു ചോദിച്ച് അന്ധയായ ആ വൃദ്ധ തപ്പിത്തടഞ്ഞ് അക്രമികളുടെനേരെ ചെന്നു. അക്രമികൾ ഉടനെതന്നെ ആ വൃദ്ധയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.
അവർ പാസ്റ്റർ സാമുവലിനെ വീടിന് പുറത്തേയ്ക്ക് ബലമായി പിടിച്ചു കൊണ്ടുപോയി മഴുകൊണ്ട് വെട്ടി. ഭർത്താവിനെ രക്ഷിക്കുന്നതിന് മുന്നോട്ടുകുതിച്ച കദംഫുലിനെയും അവർ മഴുകൊണ്ട് വെട്ടി. തൽഫലമായി വയറിനു താഴെ ആഴത്തിലുള്ള മുറിവു പറ്റി. ഭർത്താവിനെ കഴുത്തുവെട്ടി കൊല്ലുമ്പോൾ അവർ ഈ സ്ത്രീയെ കുറച്ചകലേയ്ക്ക് പിടിച്ചുകൊണ്ടുപോയി.
"എന്റെ കുടുംബാംഗങ്ങൾ വിശ്വാസത്തിന്റെ വിലയായി സ്വന്തം ജീവൻ ബലികൊടുത്തവരാണ്. വിശ്വാസത്തിനുവേണ്ടി എന്തും കൊടുക്കുവാൻ ഞാനും സന്നദ്ധയാണ്," ക്രിസ്‌മസിന് രണ്ടാഴ്‌ച മുമ്പ് ബാംഗ്ലൂരിൽവച്ച് ആ വിധവ പറഞ്ഞു. കന്ധമാലിലെ ക്രൈസ്തവവിരുദ്ധ അക്രമങ്ങളിലേക്ക് മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി, മലയാളിയായ സാജൻ ജോർജിന്റെ നേതൃത്വത്തിലുള്ള ക്രൈസ്‌തവ സംഘടനാ (ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ്) ആണ് കദംഫുൽ ഉൾപ്പെടെ കന്ധമാലിലെ നിർഭാഗ്യരായ ഒരു ഡസൻ വിധവകളെയും മറ്റു സ്ത്രീകളെയും ബാംഗ്ലൂരിൽ എത്തിച്ചത്.
"ഇവിടെ ക്രിസ്‌മസ് ആഘോഷിക്കുവാൻ അവസരം കൈവന്നതിൽ ഞാൻ സന്തോഷിക്കുന്നു. കന്ധമാലിൽ മടങ്ങിയെത്തുമ്പോൾ ഇത്തരം സന്ദർഭം അവിടെ കിട്ടിക്കൊള്ളണമെന്നില്ല," ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിലെ (യു.ടി.സി) ക്രിസ്‌മസ് ആഘോഷത്തിന്റെ പിറ്റേദിവസം കദംഫുൽ പറഞ്ഞു.
#{black->none->b->വിശ്വാസത്യാഗത്തെക്കാൾ ഭേദം ചേരിജീവിതം }#
ക്രൈസ്തവർക്കെതിരെ ആക്രമണം വ്യാപകമായപ്പോൾ ടിക്കാബലിയ്ക്കടുത്തുള്ള തിലബംഗി ഗ്രാമത്തിൽനിന്ന് ജീവനും കൊണ്ടോടിയവളാണ് ബോനിറ്റ ഡിഗൾ. അവളോടൊപ്പം കർഷകനായ ഭർത്താവ് രാഘവും അവരുടെ നാലു മക്കളും ഉണ്ടായിരുന്നു. ആയിരക്കണക്കിനു ക്രൈസ്‌തവ കുടുംബങ്ങൾ ചെയ്തതുപോലെ, ആക്രമിക്കപ്പെട്ടപ്പോൾ ബോനിറ്റയുടെ കുടുംബം ആദ്യം വനാന്തരങ്ങളിലേക്കാണ് ഓടിരക്ഷപ്പെട്ടത്. പിന്നീട് അവർ ടിക്കാബലിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ താമസമാക്കി. മൗലികവാദികൾ ക്യാമ്പുകളിൽ പോലും ക്രൈസ്തവരെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. അതിനാൽ ബോനിറ്റയും കുടുംബവും അഭയാർത്ഥിക്യാമ്പിനോട് വിടചൊല്ലി, ഭുവനേശ്വറിലെ വൈ.എം.സി.എ. സമുച്ചയത്തിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടി.
നാലു മാസം കഴിയുമ്പോഴേയ്ക്കും ഈ ക്യാമ്പിന്റെ സംഘാടകരായ ക്രൈസ്തവർ അത് അടച്ചുപൂട്ടാൻ നിർബന്ധിതരായി. അഭയാർത്ഥികളെ എങ്ങനെയെങ്കിലും കന്ധമാലിലുള്ള സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചെത്തിക്കുന്ന കാര്യത്തിൽ സർക്കാരിന് വ്യഗ്രതയായിരുന്നു. കാരണം, 2009 ഏപ്രിൽ മാസത്തിലെ തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥിതിഗതി ശാന്തമാണെന്ന് സ്ഥാപിക്കുവാനായിരുന്നു അവരുടെ തത്രപ്പാട്. അധികാരികൾ നിശ്ചയിച്ചതുപോലെ ബോനിറ്റയുടെ കുടുംബം സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചു. സംഘപരിവാറിന്റെ സമ്മർദ്ദത്തിന് വഴങ്ങി. ഗ്രാമത്തിലെ ഹിന്ദുക്കൾ മടങ്ങിവന്ന ക്രൈസ്തവരോട് ശാഠ്യം പിടിച്ചു. ഹിന്ദുമതം സ്വീകരിക്കാത്തവരെ അവിടെ താമസിക്കുവാൻ സമ്മതിക്കുകയില്ല.
"നിങ്ങൾ ഞങ്ങളോടൊത്ത് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ഹിന്ദുക്കളാകണം.കൂടാതെ അമ്പലത്തിലെ പരിപാടികൾക്കും ഉത്സവങ്ങൾക്കും സംഭാവനകൾ നൽകുകയുംവേണം," ഹിന്ദു ഗ്രാമീണരുടെ ഭീഷണി ബോനിറ്റ ആവർത്തിച്ചു. അചഞ്ചലമായ വിശ്വാസവുമായി ആ കുടുംബം 2009 ജനുവരിയിൽ വീണ്ടും ടിക്കാബലി അഭയാർത്ഥി ക്യാമ്പിലേക്ക് താമസം മാറ്റി. ആറ് മാസം കഴിഞ്ഞതോടെ, സർക്കാർ ഉദ്യോഗസ്ഥന്മാർ ഈ ക്യാമ്പ് അടക്കുവാൻ ഉത്തരവിട്ടു. 2009 ജൂലൈ ഏഴാം തീയതി തിലാബംഗി പ്രദേശക്കാരായ അര ഡസനോളം ക്രൈസ്തവകുടുബങ്ങളെ ലോറിയിൽ കയറ്റി അവരുടെ ഗ്രാമത്തിനടുത്ത് ഇറക്കിവിട്ടു.
ക്രൈസ്തവരോടുള്ള സമീപനത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും ഹിന്ദു അയൽവാസികൾ അപ്പോഴും തയ്യാറായിരുന്നില്ല. അവർ പഴയ പല്ലവി ആവർത്തിച്ചു: "ഹിന്ദുക്കൾക്കു മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ." "അതുകൊണ്ടാണ് ഞങ്ങൾ ഈ ചേരിയിലെത്തിയത്. സ്വന്തം ഗ്രാമത്തിൽ ജീവനും വിശ്വാസവും അപകടത്തിലാക്കി കഴിയുന്നതിലും ഭേദം ഈ ചേരിയിൽ കഷ്ടപ്പെടുന്നതാണ്," സലിയാസാഹി ചേരിയിലെ, 700 രൂപ പ്രതിമാസ വാടകയ്ക്കുള്ള ഒറ്റമുറി സങ്കേതത്തിനു മുന്നിൽ നിന്നുകൊണ്ട് ബോനിറ്റ വെളിപ്പെടുത്തി.
ബോനിറ്റ തന്റെ മൂത്ത രണ്ടുമക്കളെ ദൂരെയുള്ള ക്രിസ്ത്യൻ ഹോസ്റ്റലുകളിൽ പാർപ്പിക്കുകയും താഴെയുള്ള കുഞ്ഞുങ്ങളെ അടുത്തുള്ള സലിയസാഹി ചേരിക്കടുത്തുള്ള ലയോള സ്കോളിൽ ചേർക്കുകയും ചെയ്‌തു. ഈശോസഭാ വൈദികർ നടത്തിയിരുന്ന പ്രശസ്തമായ ഈ ഇംഗ്ലീഷ് ഈഡിയം സ്‌കൂൾ ചേരിനിവാസികളുടെ മക്കളുടെ സൗകര്യാർത്ഥം 2008 ജനുവരി മുതൽ ഉച്ചതിരിഞ്ഞ് ഒഡിയാ ഭാഷയിലും അദ്ധ്യയനം ആരംഭിച്ചിരുന്നു. കന്ധമാലിലെ മതപീഡനത്തെ തുടർന്ന് അവിടെനിന്നുള്ള അഭയാർത്ഥി പ്രവാഹംമൂലം ഒഡിയാ ഭാഷയിൽ പഠനം നടത്തിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 40-ൽ നിന്ന് 500-ലെത്തി. കന്ധമാലിൽ നിന്ന് പലായനം ചെയ്‌ത് സലിയാസാഹി ചേരിയിൽ താമസമാക്കിയ ക്രൈസ്തവകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു ആ കുട്ടികളിൽ ബഹുഭൂരിപക്ഷവും.
"ഞങ്ങൾ ക്രൈസ്തവരായി ജനിച്ചവരാണ്. സുഖകരമായി ജീവിക്കുന്നതിനായി ഞങ്ങളുടെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കുകയില്ല," 2009 ജൂലൈ മാസത്തിലായിരുന്നു ബോനിറ്റ അവരുടെ ദൃഢവിശ്വാസത്തിന്റെ കഥ എന്നോട് പങ്കുവെച്ചത്. ഇതുപറയുമ്പോൾ അവളുടെ ഭർത്താവ് ജോലി അന്വേഷിച്ച് ഭുവനേശ്വറിൽ അലയുകയായിരുന്നു.
#{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് വിശ്വാസസാക്ഷ്യമേകിയ അധ്യാപകന്‍ )
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
|