category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡ്: ബ്രിട്ടീഷ് യുവജനങ്ങൾക്കിടയിൽ ദൈവവിശ്വാസം വർദ്ധിച്ചെന്ന് പുതിയ പഠന റിപ്പോർട്ട്
Contentലണ്ടന്‍: കൊറോണാ വൈറസിന്റെ ആവിർഭാവത്തിനു ശേഷം ബ്രിട്ടനിലെ യുവജനങ്ങൾക്കിടയിൽ ദൈവവിശ്വാസം വർദ്ധിച്ചുവെന്ന് പുതിയ പഠന റിപ്പോർട്ട്. കൗമാരപ്രായക്കാരും, ഇരുപതിന്റെ തുടക്കത്തിൽ പ്രായമുള്ളവരുമായ ജനറേഷൻ ഇസഡ് എന്ന് വിളിക്കപ്പെടുന്ന തലമുറ 20 വയസ്സിന്റെ അവസാനവും, 30 വയസിന്റെ തുടക്കവുമായ യുവതി യുവാക്കളെക്കാൾ ദൈവത്തിൽ വിശ്വസിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് യൂഗവ് എന്ന സർവ്വേ ഏജൻസി നടത്തിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്റർനെറ്റിൽ നിന്നും ദൈവവിശ്വാസത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണെന്നുള്ളതും, അങ്ങനെയുള്ള ആളുകളെ പരിചയപ്പെടാൻ സാധിക്കുമെന്നുമുള്ളതാണ് ഈ വിഭാഗത്തിൽപ്പെട്ടവരുടെ ദൈവവിശ്വാസം വർദ്ധിക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മതവിശ്വാസത്തിന്റെ പേരിൽ തങ്ങളുടെ സമപ്രായക്കാരില്‍ നിന്ന് ഇവർക്ക് വലിയ എതിർപ്പ് നേരിടേണ്ടി വരുന്നില്ലായെന്നും സർവ്വേ ഏജൻസി വിദഗ്ദർ പറയുന്നു. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ലിന്റാ വുഡ്ഹെഡും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തി. പ്രായം കൂടുംതോറും ദൈവവിശ്വാസം കുറയും എന്ന ധാരണയെ ഖണ്ഡിക്കുന്നതാണ് പുതിയ പഠനറിപ്പോർട്ടെന്ന് സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സ്റ്റീഫൻ ബുളളിവന്റ് ദി ടൈംസ് മാധ്യമത്തോട് പറഞ്ഞു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ദൈവത്തിൽ വിശ്വസിക്കുന്ന വിഭാഗമെന്ന് സർവ്വേ കണക്കുകളിൽ നിന്ന് വ്യക്തമാണ്. ബ്രിട്ടനില്‍ 60 വയസ്സിന് മുകളിലുളളവരിൽ 36% ദൈവവിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-31 14:56:00
Keywordsബ്രിട്ടനി, ബ്രിട്ടീ
Created Date2020-12-31 14:58:25