category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസൗദി മാറ്റത്തിന്റെ പാതയില്‍? ക്രിസ്തുമസ് ആഘോഷങ്ങളില്‍ കൈകടത്താതെ മതകാര്യ പോലീസ്
Contentറിയാദ്: ഇസ്ലാമേതര മതസമൂഹത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള സൗദി അറേബ്യയില്‍ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷത്തില്‍ കൈ കടത്താതെ പോലീസ്. രാജ്യത്തെ മതകാര്യ പോലീസ് സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങളെ വലിയ രീതിയില്‍ തടുത്തില്ലെന്ന റിപ്പോര്‍ട്ടാണ് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്തുമസിനോടുള്ള സൗദിയുടെ മതവിരുദ്ധ നിലപാടില്‍ അയവു വന്നെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. സൗദി തെരുവുകളില്‍ ഇത് പ്രകടമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുമസ് തോരണങ്ങളും ക്രിസ്തുമസ് ട്രീകളുമെല്ലാം സൗദിയിലെ കടകളില്‍ വില്‍പ്പനയ്ക്കുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവയൊന്നും പൊതുവിടങ്ങളില്‍ കാണുമായിരുന്നില്ല. സഹിഷ്ണുതാപരമായ സമീപനം സൗദി സമൂഹത്തില്‍ വന്നു എന്നാണ് സൗദി അറേബ്യന്‍ ദേശീയ മാധ്യമങ്ങളില്‍ പറയുന്നത്. 2016ല്‍ സൗദി സര്‍ക്കാര്‍ സാമൂഹ്യ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ട് പാസാക്കിയ നയങ്ങള്‍ക്കു പിന്നാലെയാണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്. നിലവില്‍ കാണുന്ന മാറ്റം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നു വിദേശിയായ ഒരു സൗദി നിവാസി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തി. ഇക്കഴിഞ്ഞ വര്‍ഷം സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. തീവ്ര ഇസ്ളാമിക നിലപാട് ഉണ്ടായിരിന്ന സൗദിയില്‍ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ നിയമങ്ങളില്‍ അയവു വരുത്തുന്നതു ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം നോക്കികാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-26 19:36:00
Keywordsസൗദി
Created Date2020-12-26 22:12:24