category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു
Contentഎറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 - 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ വർഷം പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ ജീവിതങ്ങളും കാർട്ടൂൺ രൂപത്തിലും, പസ്സിലുകളും, ക്രാഫ്റ്റ് വർക്കുകളും, ബൈബിൾ വചന പഠനങ്ങളും ഉൾകൊള്ളുന്ന ബഡ്‌സ് മാഗസിനിൽ കുട്ടികൾക്ക് തങ്ങളുടെതായ വരകളും, രചനകളും പബ്ലിഷ് ചെയ്യാനുള്ള അവസരങ്ങളും ഉണ്ട്. 2021 ജനുവരി മുതൽ പ്രതിമാസ പ്രസിദ്ധീകരണം ആരംഭിക്കുന്ന ബഡ്‌സ് മാഗസിൻ, ക്രിസ്മസ് ഗിഫ്റ്റ് 2020 എന്ന പദ്ധതിയുടെ ഭാഗമായി പകുതി വിലയ്ക്ക് (300 രൂപയ്ക്ക് രണ്ട് കോപ്പികൾ) അടുത്ത ഒരു വർഷകാലത്തേക്ക് വാങ്ങാനുള്ള സൗകര്യമുണ്ട്. കെയ്റോസ് ബഡ്‌സ് മാസികയ്ക്ക് പുറമേ, നിരവധി പ്രവർത്തനങ്ങൾ അടങ്ങിയ, ആത്മീയ യാത്രയിൽ കുട്ടികൾക്ക് സഹചാരിയാകാവുന്ന 252 പേജുകളുള്ള കെയ്റോസ് ബഡ്‌സ് ഡയറിയും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: {{ www.kairos.global ->www.kairos.global}} ഫോൺ നമ്പർ: തോമസ് ജേക്കബ് - 91 7736134585 ജോജി ജോസ് - 91 7025985803 ലീന ഷാജു - 91 9446967842.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-13 18:33:00
Keywordsകെയ്റോ
Created Date2020-12-13 18:34:41