Contents

Displaying 14551-14560 of 25133 results.
Content: 14905
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു സ്‌ട്രോയും സിപ്പറും അയച്ചു നല്‍കി ഡല്‍ഹിയിലെ അഭിഭാഷക സംഘം
Content: മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ, ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോയും സിപ്പറും പിടിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഒരുകൂട്ടം അഭിഭാഷകര്‍ ഇന്നലെ ഫാ. സ്റ്റാന്‍ സ്വാമിക്കു വേണ്ട സ്‌ട്രോയും സിപ്പറും ജയിലിലേക്ക് പാഴ്‌സലായി അയച്ചു നല്കി. അതേസമയം പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള എണ്‍പത്തിമൂന്നുകാരനായ വൈദികന്‍ ജയിലിലെത്തി രണ്ടാംദിനം മുതല്‍ സിപ്പറും മറ്റു സൗകര്യങ്ങളും നല്കിയതായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന നവിംമുബൈയിലെ തലോജ ജയില്‍ അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിറയലുള്ളതുകാരണം ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്നും അറസ്റ്റ് ചെയ്തപ്പോള്‍ എന്‍ഐഎ സ്‌ട്രോയും സിപ്പറും പിടിച്ചെടുത്തെന്നും അവ മടക്കിനല്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. സ്റ്റാന്സ്വാ മി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഒക്ടോബര്‍ എട്ടിനാണ് ഫാ. സ്റ്റാന്‍ സ്വാമിയെ റാഞ്ചിയിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
Image: /content_image/India/India-2020-11-30-06:23:36.jpg
Keywords: സ്റ്റാന്‍
Content: 14906
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കും
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓണ്‍ലൈന്‍ സമ്മേളനം നാളെ മുതല്‍ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളില്‍നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരും ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍മാരും, യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കെസിബിസി യോഗം മൂന്നിന് ഉച്ചയോടുകൂടി സമാപിക്കും. സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2020-11-30-06:30:37.jpg
Keywords: കെ‌സി‌ബി‌സി
Content: 14907
Category: 1
Sub Category:
Heading: വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം
Content: ഓൺലൈനിലെ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം കുറിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷമാണ് ദീപം തെളിയിച്ചു ബിഷപ്പ് സ്രാമ്പിക്കൽ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ഷാജി തോമസ് എന്നിവരും എട്ടു റീജിയണൽ ഡയറക്ടർ വൈദികരും കമ്മീഷൻ അംഗങ്ങളും വിവിധയിടങ്ങളില്‍ ദീപം തെളിയിച്ചു. </p> <iframe src="https://www.youtube.com/embed/nvUB2ffzDnI" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> 'സഖറിയായെപ്പോലെ വിശ്വാസത്തിൽ മറവി ബാധിക്കുമ്പോൾ പ്രാർത്ഥനയിൽ ദൈവീക ശക്തി പ്രകടമാകാൻ വേണ്ടി ആഗ്രഹിച്ചു വേണം പ്രാർത്ഥിക്കുവാൻ' എന്ന് വചനം പങ്കുവെച്ചു മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജനറാൾ-ഇൻ-ചാർജ് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ ആമുഖ സന്ദേശം നല്‍കി. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചേലയ്ക്കൽ തന്റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.ആദിമ സഭയുടെ കൂട്ടായ്മ ചൈതന്യം ഉൾകൊള്ളുവാനും അൾത്താര കേന്ദ്രീകൃതമായ സമൂഹങ്ങളെ വാർത്തെടുക്കുവാൻ യത്നിക്കുവാനും കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര നൽകിയ സമാപന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മാർ ജോസഫ് സ്രാമ്പിക്കൽ സമാപന ആശീർവാദം നൽകിയതോടുകൂടി ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് വിരാമമായി. ലണ്ടൻ റീജിയണിലെ മാർ സ്ലീവ മിഷനിൽപ്പെട്ട കാന്റർബറി കുടുംബ കൂട്ടായ്മയുടെ യോഗത്തിൽ സജീവ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ പിതാവും മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്‌ക്കൽ, ഫാ. ഹാൻസ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ, ഇടവക /മിഷൻ /നിയുക്ത മിഷൻ കോർഡിനേറ്റർമാരും ഉണ്ടായിരുന്നു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മ യോഗത്തിൽ മെർലിൻ സിജു പ്രാർത്ഥനകക്ക് നേതൃത്വം നൽകി. ഉദ്ഘാടന അവസരത്തിൽ ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ / സ്ഥാപനങ്ങളിൽ തിരികൾ തെളിച്ചു ചേര്‍ന്നുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2020-11-30-06:59:12.jpg
Keywords: കുടുംബ
Content: 14908
Category: 1
Sub Category:
Heading: വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം
Content: ഓൺലൈനിലെ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം കുറിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷമാണ് ദീപം തെളിയിച്ചു ബിഷപ്പ് സ്രാമ്പിക്കൽ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ഷാജി തോമസ് എന്നിവരും എട്ടു റീജിയണൽ ഡയറക്ടർ വൈദികരും കമ്മീഷൻ അംഗങ്ങളും വിവിധയിടങ്ങളില്‍ ദീപം തെളിയിച്ചു. </p> <iframe src="https://www.youtube.com/embed/nvUB2ffzDnI" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> 'സഖറിയായെപ്പോലെ വിശ്വാസത്തിൽ മറവി ബാധിക്കുമ്പോൾ പ്രാർത്ഥനയിൽ ദൈവീക ശക്തി പ്രകടമാകാൻ വേണ്ടി ആഗ്രഹിച്ചു വേണം പ്രാർത്ഥിക്കുവാൻ' എന്ന് വചനം പങ്കുവെച്ചു മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജനറാൾ-ഇൻ-ചാർജ് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ ആമുഖ സന്ദേശം നല്‍കി. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചേലയ്ക്കൽ തന്റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.ആദിമ സഭയുടെ കൂട്ടായ്മ ചൈതന്യം ഉൾകൊള്ളുവാനും അൾത്താര കേന്ദ്രീകൃതമായ സമൂഹങ്ങളെ വാർത്തെടുക്കുവാൻ യത്നിക്കുവാനും കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര നൽകിയ സമാപന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മാർ ജോസഫ് സ്രാമ്പിക്കൽ സമാപന ആശീർവാദം നൽകിയതോടുകൂടി ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് വിരാമമായി. ലണ്ടൻ റീജിയണിലെ മാർ സ്ലീവ മിഷനിൽപ്പെട്ട കാന്റർബറി കുടുംബ കൂട്ടായ്മയുടെ യോഗത്തിൽ സജീവ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ പിതാവും മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്‌ക്കൽ, ഫാ. ഹാൻസ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ, ഇടവക /മിഷൻ /നിയുക്ത മിഷൻ കോർഡിനേറ്റർമാരും ഉണ്ടായിരുന്നു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മ യോഗത്തിൽ മെർലിൻ സിജു പ്രാർത്ഥനകക്ക് നേതൃത്വം നൽകി. ഉദ്ഘാടന അവസരത്തിൽ ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ / സ്ഥാപനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-30-07:05:08.jpg
Keywords: കുടുംബ, ഗ്രേറ്റ് ബ്രിട്ട
Content: 14909
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സംഘടന
Content: വാഷിംഗ്‌ടണ്‍ ഡി.സി: ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും, പ്രതിരോധിക്കുവാനുമായി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്‌ടണില്‍വെച്ചായിരുന്നു 'ഓര്‍ത്തഡോക്സ് പബ്ലിക്ക് അഫയേഴ്സ് കമ്മിറ്റി' (ഒ.പി.എ.സി) എന്ന സംഘടനയുടെ ഉദ്ഘാടനം. ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള സംഘടനയാണെങ്കിലും സഭാഭേദമന്യേ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലും വിവേചനവും വെളിച്ചത്തു കൊണ്ടുവരുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഒ.പി.എ.സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ പോരാടുവാന്‍ സമാനമനസ്കരായവരുമായി പങ്കാളിത്തം ഉണ്ടാക്കുവാന്‍ സംഘടന ആഗ്രഹിക്കുന്നുണ്ടെന്നും മുന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് റ്റു ദി പ്രസിഡന്റും ഒ.പി.എ.സി യുടെ സഹസ്ഥാപകനും, ചെയര്‍മാനുമായ ജോര്‍ജ്ജ് ജിജിക്കോസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ തുര്‍ക്കിയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി മാറ്റിയതാണ് സംഘടന സ്ഥാപിക്കുവാനുള്ള പ്രധാന കാരണമെന്ന്‍ സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ നിക്കോളാസ് ഫുരിസ് പറയുന്നത്. ഇത്തരത്തിലുള്ള ആത്മീയ മോഷണങ്ങള്‍ ആധുനിക ലോകത്ത് അനുവദനീയമല്ല. ഇതിനെതിരെ തങ്ങള്‍ പോരാടും. തങ്ങളുടെ ഉപദേശക സമിതിയിലുള്ളതു ഉന്നത വിദ്യാഭ്യാസ വിദഗ്ദരോ, ദൈവശാസ്ത്രജ്ഞരോ, മതപണ്ഡിതന്‍മാരോ അല്ലെന്നും മതപീഡനം നേരിട്ടിട്ടുള്ള സാധാരണക്കാരുടെ സേവനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വളരെക്കാലമായി ലോകമോ മാധ്യമങ്ങളോ ചെവികൊടുത്തിട്ടില്ലാത്ത അവരുടെ അനുഭവങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫുരിസ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-30-11:24:12.jpg
Keywords: ക്രൈസ്തവ, പീഡന
Content: 14910
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകല്‍, ക്രൂര പീഡനം, മതപരിവര്‍ത്തന വിവാഹം: സഹായം അഭ്യര്‍ത്ഥിച്ച് പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടി
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ബിസ്മില്ലാപൂറില്‍ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്ത ആളുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത്. സെപ്റ്റംബർ 28നു തട്ടിക്കൊണ്ടു പോയ ഷീസ മക്ക്സൂദ് എന്ന പതിനാറുകാരിയാണ് 'ഭര്‍തൃതടങ്കലില്‍' നിന്ന്‍ രക്ഷപ്പെട്ടതിന് ശേഷവും വധഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍ സഹായം അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടളളാ ഹൈദർ എന്നൊരാളും കൂട്ടുകാരുമാണ് ഷീസയെ തട്ടിക്കൊണ്ടുപോയത്. തിരികെ സ്വന്തം വീട്ടില്‍ എത്തിയ പെൺകുട്ടിക്കും, വീട്ടുകാർക്കും ഹൈദറിന്‍റെ വധഭീഷണി തുടര്‍ച്ചയായി ലഭിക്കുകയായിരിന്നു. അമ്മയായ ഗുൽസാർ ബീവിയും, പന്ത്രണ്ടു വയസ്സുകാരി സഹോദരിയും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ഷീസ മക്ക്സൂദിനെ തട്ടിക്കൊണ്ടുപോകുന്നത്. പിതാവായ മക്ക്സൂദ് മാസിഹും, രണ്ടു സഹോദരന്മാരും ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു. രാത്രി 10 മണിയോടെ ടളളാ ഹൈദറും, സംഘവും വീട്ടിൽ അതിക്രമിച്ച് കയറിയത്. കരഞ്ഞ് നിലവിളിച്ചെങ്കിലും ഷീസയെ അക്രമിസംഘം പിടിച്ചുകൊണ്ടുപോയി. സമീപത്ത് താമസിക്കുന്ന രണ്ട് ബന്ധുക്കൾ കരച്ചിൽ കേട്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഹൈദറും, സംഘവും സ്ഥലംവിട്ടിരുന്നു. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഷീസ വെളിപ്പെടുത്തി. അവർ കുറച്ചു നേരം വാഹനമോടിച്ചതിന് ശേഷം ഒഴിഞ്ഞ ഒരു വീട്ടിലേക്ക് ഷീസയെ കൊണ്ടുപോയി പീഡിപ്പിച്ചു. ഏറെ നില വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. മൂന്നു ദിവസത്തിനു ശേഷം ഒരു മോസ്ക്കിൽ കൊണ്ടുപോയി തോക്ക് ചൂണ്ടി കാണിച്ച് തന്നെ അവർ മതം മാറ്റുകയായിരിന്നുവെന്നും ഷീസ പറഞ്ഞു. പിന്നീട് മത കോടതിയിലേക്ക് കൊണ്ടുപോയി ഹൈദറെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് ഒപ്പിട്ട് തന്നില്ലെങ്കിൽ പിതാവിനെയും, സഹോദരന്മാരെയും വധിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നു ഭയം മൂലം സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകുകയായിരിന്നു. അവിടെ നിന്ന് റോഷൻവാലയിലുളള ഹൈദറുടെ വീട്ടിലേക്ക് അവളെ പിടിച്ചുകൊണ്ടുപോയി. ഒന്നര മാസത്തോളം താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഷീസ മക്ക്സൂദ് പറഞ്ഞു. നവംബർ മാസം തുടക്കത്തിൽ ഹൈദർ മുറിയിൽനിന്നും ഫോൺ എടുക്കാൻ മറന്നു പോയ അവസരം പ്രയോജനപ്പെടുത്തി ഷീസ ഫോണിൽ സഹോദരനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. നീതി തേടി ഈ കുടുംബം അലയുകയാണ്. തുടർച്ചയായി വധഭീഷണി വരുന്നതിനാൽ തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ഫൈസലാബാദ് പോലീസിനോട് ഷീസയും കുടുംബവും അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-30-14:55:36.jpg
Keywords: പാക്കി
Content: 14911
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകല്‍, ക്രൂര പീഡനം, മതപരിവര്‍ത്തന വിവാഹം: സഹായം അഭ്യര്‍ത്ഥിച്ച് പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടി
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ബിസ്മില്ലാപൂറില്‍ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്ത ആളുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത്. സെപ്റ്റംബർ 28നു തട്ടിക്കൊണ്ടു പോയ ഷീസ മക്ക്സൂദ് എന്ന പതിനാറുകാരിയാണ് 'ഭര്‍തൃതടങ്കലില്‍' നിന്ന്‍ രക്ഷപ്പെട്ടതിന് ശേഷവും വധഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍ സഹായം അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടളളാ ഹൈദർ എന്നൊരാളും കൂട്ടുകാരുമാണ് ഷീസയെ തട്ടിക്കൊണ്ടുപോയത്. തിരികെ സ്വന്തം വീട്ടില്‍ എത്തിയ പെൺകുട്ടിക്കും, വീട്ടുകാർക്കും ഹൈദറിന്‍റെ വധഭീഷണി തുടര്‍ച്ചയായി ലഭിക്കുകയായിരിന്നു. അമ്മയായ ഗുൽസാർ ബീവിയും, പന്ത്രണ്ടു വയസ്സുകാരി സഹോദരിയും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ഷീസ മക്ക്സൂദിനെ തട്ടിക്കൊണ്ടുപോകുന്നത്. പിതാവായ മക്ക്സൂദ് മാസിഹും, രണ്ടു സഹോദരന്മാരും ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു. രാത്രി 10 മണിയോടെ ടളളാ ഹൈദറും, സംഘവും വീട്ടിൽ അതിക്രമിച്ച് കയറിയത്. കരഞ്ഞ് നിലവിളിച്ചെങ്കിലും ഷീസയെ അക്രമിസംഘം പിടിച്ചുകൊണ്ടുപോയി. സമീപത്ത് താമസിക്കുന്ന രണ്ട് ബന്ധുക്കൾ കരച്ചിൽ കേട്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഹൈദറും, സംഘവും സ്ഥലംവിട്ടിരുന്നു. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഷീസ വെളിപ്പെടുത്തി. അവർ കുറച്ചു നേരം വാഹനമോടിച്ചതിന് ശേഷം ഒഴിഞ്ഞ ഒരു വീട്ടിലേക്ക് ഷീസയെ കൊണ്ടുപോയി പീഡിപ്പിച്ചു. ഏറെ നില വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. മൂന്നു ദിവസത്തിനു ശേഷം ഒരു മോസ്ക്കിൽ കൊണ്ടുപോയി തോക്ക് ചൂണ്ടി കാണിച്ച് തന്നെ അവർ മതം മാറ്റുകയായിരിന്നുവെന്നും ഷീസ പറഞ്ഞു. പിന്നീട് മത കോടതിയിലേക്ക് കൊണ്ടുപോയി ഹൈദറെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് ഒപ്പിട്ട് തന്നില്ലെങ്കിൽ പിതാവിനെയും, സഹോദരന്മാരെയും വധിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നു ഭയം മൂലം സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകുകയായിരിന്നു. അവിടെ നിന്ന് റോഷൻവാലയിലുളള ഹൈദറുടെ വീട്ടിലേക്ക് അവളെ പിടിച്ചുകൊണ്ടുപോയി. ഒന്നര മാസത്തോളം താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഷീസ മക്ക്സൂദ് പറഞ്ഞു. നവംബർ മാസം തുടക്കത്തിൽ ഹൈദർ മുറിയിൽനിന്നും ഫോൺ എടുക്കാൻ മറന്നു പോയ അവസരം പ്രയോജനപ്പെടുത്തി ഷീസ ഫോണിൽ സഹോദരനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. നീതി തേടി ഈ കുടുംബം അലയുകയാണ്. തുടർച്ചയായി വധഭീഷണി വരുന്നതിനാൽ തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ഫൈസലാബാദ് പോലീസിനോട് ഷീസയും കുടുംബവും അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-30-15:27:32.jpg
Keywords: പാക്ക, പെൺ
Content: 14912
Category: 14
Sub Category:
Heading: വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ തയാര്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്താണ് ഈ വർഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. സ്ലോവേനിയയിൽ നിന്നുകൊണ്ടുവന്ന 28.9 മീറ്റർ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തിൽ പെടുന്ന പൈൻ മരമാണ് ഇത്തവണത്തെ ട്രീയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഡിസംബർ 11ന് വൈകിട്ട് നാലരയോടെ വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് വര്‍ണ്ണാലങ്കാരങ്ങളാല്‍ മനോഹരമാക്കിയ ട്രീയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. സ്ഥലത്തെ തൊണ്ണൂറു ശതമാനവും വനമേഖലയാണ്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വർഷം പഴക്കമുള്ള മരം സ്ലോവേനിയയിൽ (61.80 മീറ്റർ) ആണ് ഉള്ളത്. ജനുവരി 10 വരെ പുൽക്കൂടും ട്രീയും വത്തിക്കാൻ ചത്വരത്തിൽ നിലനിര്‍ത്തുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു.
Image: /content_image/News/News-2020-11-30-16:30:43.jpg
Keywords: ട്രീ
Content: 14913
Category: 1
Sub Category:
Heading: വൈദികർക്കും വിശ്വാസികൾക്കും സഹായമേകാൻ കൊളംബിയൻ സഭ ഭൂതോച്ചാടന പുസ്തകം പുറത്തിറക്കി
Content: ബൊഗോട്ട: ഭൂതോച്ചാടനം ചെയ്യാൻ ആഗ്രഹിക്കുന്ന വൈദികർക്കും, പൈശാചിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വിശ്വാസികൾക്കും വേണ്ടി കൊളംബിയയിലെ മെത്രാൻസമിതി ഭൂതോച്ചാടനത്തെ പറ്റിയുള്ള പുസ്തകം പുറത്തിറക്കി. 'എക്സോർസിസം ആന്‍ഡ് ലിബറേഷൻ പ്രയർ' എന്ന പേരിൽ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂതോച്ചാടനത്തെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ വർഷം നവംബർ മാസം സംഘടിപ്പിച്ച കോഴ്സിൽ ഉരുത്തിരിഞ്ഞ ചർച്ചകളിൽ നിന്നാണ് പുസ്തകത്തിലെ ഉള്ളടക്കം പിറവി എടുത്തതെന്ന് കൊളംബിയൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പറയുന്നു. ഭൂതോച്ചാടനത്തിന്റെ ദൈവശാസ്ത്രപരമായ എല്ലാ മാനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഭാപ്രബോധനത്തിനു വേണ്ടിയുള്ള മെത്രാൻ സമിതിയുടെ ഉപവകുപ്പിന്റെ അധ്യക്ഷനായ ഫാ. ജോർജ് ബുസ്റ്റാമെന്റെ മോറയാണ് പുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സഭ പഠനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ദൈവശാസ്ത്രപരമായ മുന്നൊരുക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഭൂതോച്ചാടനത്തെപ്പറ്റി വലിയ ബോധ്യം ഇല്ലാത്തതിനാൽ, പൈശാചിക ബാധയിൽ നിന്നുള്ള മോചനത്തിനായി തെറ്റായ സ്ഥലങ്ങളിൽ അവർ എത്തിപ്പെടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇത് വൈദികർക്ക് വളരെയധികം സഹായകരമായി തീരുമെന്ന പ്രത്യാശയും ഫാ. ജോർജ് പ്രകടിപ്പിച്ചു. വൈദികരും, അവരുടെ സഹായികളും മാത്രമല്ല, വിവിധ സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് തീരുമാനം എടുക്കാൻ വേണ്ടി കത്തോലിക്കരും, അകത്തോലിക്കരും ഒരേപോലെ ഭൂതോച്ചാടനത്തെ പറ്റി ബോധ്യമുള്ളവരായിരിക്കണമെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവെച്ചു. ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ 75% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-30-16:47:48.jpg
Keywords: ഭൂതോച്ചാടന
Content: 14914
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | ആറാം സംഭവം
Content: ദൈവം പ്രവാചകന്മാരിലൂടെ രക്ഷകനെപ്പറ്റിയുള്ള പ്രത്യാശ നൽകുന്നു.
Image:
Keywords: രക്ഷയുടെ വഴി, ആറാം സംഭവം