category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാനിൽ ക്രിസ്തുമസ് ട്രീ തയാര്‍
Contentവത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്താണ് ഈ വർഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. സ്ലോവേനിയയിൽ നിന്നുകൊണ്ടുവന്ന 28.9 മീറ്റർ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തിൽ പെടുന്ന പൈൻ മരമാണ് ഇത്തവണത്തെ ട്രീയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഡിസംബർ 11ന് വൈകിട്ട് നാലരയോടെ വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് വര്‍ണ്ണാലങ്കാരങ്ങളാല്‍ മനോഹരമാക്കിയ ട്രീയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. സ്ഥലത്തെ തൊണ്ണൂറു ശതമാനവും വനമേഖലയാണ്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വർഷം പഴക്കമുള്ള മരം സ്ലോവേനിയയിൽ (61.80 മീറ്റർ) ആണ് ഉള്ളത്. ജനുവരി 10 വരെ പുൽക്കൂടും ട്രീയും വത്തിക്കാൻ ചത്വരത്തിൽ നിലനിര്‍ത്തുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-30 16:30:00
Keywordsട്രീ
Created Date2020-11-30 16:30:43