category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം
Contentഓൺലൈനിലെ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം കുറിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷമാണ് ദീപം തെളിയിച്ചു ബിഷപ്പ് സ്രാമ്പിക്കൽ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ഷാജി തോമസ് എന്നിവരും എട്ടു റീജിയണൽ ഡയറക്ടർ വൈദികരും കമ്മീഷൻ അംഗങ്ങളും വിവിധയിടങ്ങളില്‍ ദീപം തെളിയിച്ചു. </p> <iframe src="https://www.youtube.com/embed/nvUB2ffzDnI" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> 'സഖറിയായെപ്പോലെ വിശ്വാസത്തിൽ മറവി ബാധിക്കുമ്പോൾ പ്രാർത്ഥനയിൽ ദൈവീക ശക്തി പ്രകടമാകാൻ വേണ്ടി ആഗ്രഹിച്ചു വേണം പ്രാർത്ഥിക്കുവാൻ' എന്ന് വചനം പങ്കുവെച്ചു മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജനറാൾ-ഇൻ-ചാർജ് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ ആമുഖ സന്ദേശം നല്‍കി. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചേലയ്ക്കൽ തന്റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.ആദിമ സഭയുടെ കൂട്ടായ്മ ചൈതന്യം ഉൾകൊള്ളുവാനും അൾത്താര കേന്ദ്രീകൃതമായ സമൂഹങ്ങളെ വാർത്തെടുക്കുവാൻ യത്നിക്കുവാനും കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര നൽകിയ സമാപന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മാർ ജോസഫ് സ്രാമ്പിക്കൽ സമാപന ആശീർവാദം നൽകിയതോടുകൂടി ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് വിരാമമായി. ലണ്ടൻ റീജിയണിലെ മാർ സ്ലീവ മിഷനിൽപ്പെട്ട കാന്റർബറി കുടുംബ കൂട്ടായ്മയുടെ യോഗത്തിൽ സജീവ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ പിതാവും മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്‌ക്കൽ, ഫാ. ഹാൻസ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ, ഇടവക /മിഷൻ /നിയുക്ത മിഷൻ കോർഡിനേറ്റർമാരും ഉണ്ടായിരുന്നു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മ യോഗത്തിൽ മെർലിൻ സിജു പ്രാർത്ഥനകക്ക് നേതൃത്വം നൽകി. ഉദ്ഘാടന അവസരത്തിൽ ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ / സ്ഥാപനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-30 07:00:00
Keywordsകുടുംബ, ഗ്രേറ്റ് ബ്രിട്ട
Created Date2020-11-30 07:05:08