Contents

Displaying 14531-14540 of 25133 results.
Content: 14885
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പഠനമികവിനായി ടാലന്റ് അക്കാഡമിക്കു തുടക്കം
Content: കൊച്ചി: ദളിത് ക്രൈസ്തവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമികവിനും പ്രോത്സാഹനത്തിനുമായി കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ ടാലന്റ് അക്കാഡമിക്കു തുടക്കം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ടാലന്റ് അക്കാഡമി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നു മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖ പ്രസംഗം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി. ഷാജ്കുമാര്‍, എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ടാലന്റ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ ടാലന്റ് ആന്‍ഡ് സ്കില്‍ ഡവലപ്മെന്റ് ട്രെയ്നിംഗ് പ്രോഗ്രാം (ടിഎസ്ഡിടിപി) നടത്തും. തെരഞ്ഞെടുക്കപ്പെട്ട 51 വിദ്യാര്‍ഥികള്‍ക്കാകും പ്രവേശനം. എഫ്സിസി കോണ്‍ഗ്രിഗേഷന്റെ പിന്തുണയോടെയാകും പ്രോഗ്രാം നടത്തുക. ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള കോട്ടയം കുമാ രനെല്ലൂര്‍ ശാന്തിനിലയത്തിലെ ശാന്തി ഫാമിലി കൗണ്‍സലിംഗ് ആന്‍ഡ് പേഴ്സണല്‍ ഡെവലപ്മെന്റ് സെന്ററിലാണു പരിശീലന പരിപാടി നടക്കുകയെന്നു കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
Image: /content_image/India/India-2020-11-27-10:57:14.jpg
Keywords: ദളിത
Content: 14886
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/എന്‍ജിനിയറിഗ് കോളജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കവിയരുത് (ബിപിഎല്‍ കാര്‍ക്ക് മുന്‍ഗണന). അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. {{ http://www.minoritywelfare.kerala.gov.in/ ‍-> http://www.minoritywelfare.kerala.gov.in/}} ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18. ഫോണ്‍: 0471 2300524.
Image: /content_image/India/India-2020-11-27-11:05:22.jpg
Keywords: ന്യൂനപക്ഷ
Content: 14887
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടില്‍ വഴിത്തിരിവ്
Content: റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രിസ്തുമസ് ഒരുക്കമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടില്‍ വഴിത്തിരിവ്. ഏഷ്യന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പ്രത്യേകം പരാമര്‍ശിച്ചിരിന്ന ഛത്തീസ്ഗഡ് ‘ക്രിസ്ത്യന്‍ ഫോറ’ത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സിന്ധ്വാരം ഗ്രാമത്തില്‍ നവംബര്‍ 25ന് ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണ വാര്‍ത്ത താന്‍ പങ്കുവെച്ചുവെന്നും പോലീസ് നടപടിയില്‍ സംഭവം സമുദായത്തിന്റെ പേരില്‍ നടന്ന അക്രമണമല്ലായെന്നു വ്യക്തമായതായും വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Image: /content_image/News/News-2020-11-27-11:34:18.jpg
Keywords: ഛത്തീ, ജാർഖ
Content: 14888
Category: 14
Sub Category:
Heading: യുവജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആശ്വാസകേന്ദ്രമായി ബെത്ലഹേമിലെ 'പൂജരാജാക്കളുടെ ഭവനം'
Content: ബെത്ലഹേം: കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ വിശുദ്ധനാട്ടിലെ യുവജനങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടെ യുവജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമുള്ള സാംസ്കാരിക സംവാദ വിശ്രമ കേന്ദ്രമായി ബെത്ലഹേമിലെ പൂജരാജാക്കളുടെ ഭവനം (The House of Magi). പത്തൊന്‍പതാം നൂറ്റാണ്ടിലെ കെട്ടിടം നവീകരിച്ചും രൂപപ്പെടുത്തിയുമാണ് പൂജരാജാക്കളുടെ സ്മാരകമെന്നോണം പുതിയഭവനം പണിതീര്‍ത്തിരിക്കുന്നത്. തിരുപ്പിറവിയുടെ ബസിലിക്കയില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയായിട്ടാണ് പൂജരാജാക്കളുടെ ഭവനം സ്ഥിതിചെയ്യുന്നതെന്നതു ശ്രദ്ധേയമാണ്. വിശുദ്ധനാട്ടിലെ പൊതുവായ മന്ദിരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രോ തേറാ സാന്താ അസോസിയേഷന്‍റെ (Pro Terra Santa Association) കീഴിലാണ് ഭവനം നിര്‍മ്മിച്ചിരിക്കുന്നത്. യുവാക്കള്‍ക്കായുള്ള നൈപുണ്യ പരിശീലനകേന്ദ്രം, ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഉപദേശകേന്ദ്രം, മാനസികാരോഗ്യ സ്ഥാപനം എന്നിവ നിലകൊള്ളുന്നത് മൂന്നുരാജാക്കളുടെ ഭവനത്തിലാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ വിശുദ്ധനാട്ടിലെ യുവജനങ്ങളെ തുണയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മൂന്നു രാജാക്കാന്മാരുടെ ഭവനനിര്‍മ്മാണം നടത്തിയതെന്ന് പദ്ധതിയുടെ ഉത്തരവാദിത്വം വഹിക്കുന്ന വിന്‍ചേന്‍സോ ബലേമോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വിദൂരങ്ങളില്‍നിന്ന് തിരുപ്പിറവിയുടെ സാക്ഷികളായി ഒത്തുചേര്‍ന്ന പൂജരാജാക്കളുടെ പ്രതീകമായ ഇവിടെ പ്രത്യാശയിലേയ്ക്കുള്ള സഞ്ചാരത്തിന്‍റെ സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-27-13:21:42.jpg
Keywords: പൂജ
Content: 14889
Category: 1
Sub Category:
Heading: മറഡോണയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും സൗഹൃദ നിമിഷങ്ങള്‍ സ്മരിച്ചും ഫ്രാന്‍സിസ് പാപ്പ
Content: റോം: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുമായുള്ള സൗഹൃദനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വിയോഗവാര്‍ത്ത അറിഞ്ഞതോടെ അടുത്ത കാലത്തായി കണ്ടുമുട്ടിയ കൂടിക്കാഴ്ച പാപ്പ ഓര്‍ത്തെടുത്തുവെന്നും പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ മറഡോണയെ അനുസ്മരിച്ചതായും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ, പേപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും മുന്‍പ് അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ ദേശീയ ടീമിന്‍റെ കുമ്പസാരക്കാരനും ആത്മീയോപദേഷ്ടാവുമായിരുന്നതിനാല്‍ മറഡോണയ്ക്ക് പാപ്പയുമായി പ്രത്യേക അടുപ്പുമുണ്ടായിരിന്നുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 സെപ്തംബറില്‍ വത്തിക്കാനിലെ സാന്താ മാര്‍ത്തയില്‍ വന്നതും, 2015 മാര്‍ച്ചില്‍ ഇറ്റലി-അര്‍ജന്‍റീന സൗഹൃദ മത്സരത്തിലൂടെ കൂട്ടികളുടെ സംഘടന, സ്കോളാസ് ഒക്കുരേന്തസ്സിന്‍റെ (Scholas Occurentes) യൂറോപ്പിലെ പ്രചാരണത്തിനായി എത്തിയപ്പോള്‍ വത്തിക്കാനില്‍ പാപ്പയെ കണ്ട് ആലിംഗനം ചെയ്തതും തന്റെ പത്താം നമ്പര്‍ പതിപ്പിച്ച പാപ്പയുടെ പേരോടു കൂടിയ അര്‍ജന്റീനിയന്‍ ജേഴ്സി സമ്മാനിച്ചതും, ലോകത്തുള്ള പാവങ്ങളായ കുട്ടികള്‍ക്കുവേണ്ടി റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ ഇറങ്ങിയതും ഇവരുടെ ഊഷ്മളമായ സൗഹൃദത്തിന്റെ തെളിവുകളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-27-14:31:59.jpg
Keywords: പാപ്പ
Content: 14890
Category: 14
Sub Category:
Heading: യേശു ബാല്യകാലം ചെലവഴിച്ചതെന്ന് കരുതപ്പെടുന്ന ഭവനം കണ്ടെത്തി
Content: നസ്രത്ത്/ലണ്ടന്‍: ഇസ്രായേലിലെ നസ്രത്തിൽ സന്യാസിനി മഠത്തിന്റെ താഴയായി കണ്ടെത്തിയ കല്ലും, കുമ്മായവും ഉപയോഗിച്ച് നിർമിച്ച ഭവനം യേശുക്രിസ്തു ബാല്യകാലത്തിൽ ജീവിച്ച വീടാകാൻ സാധ്യതയുണ്ടെന്ന വാദവുമായി പ്രശസ്ത ബ്രിട്ടീഷ് ഗവേഷകന്‍ കെൻ ഡാര്‍ക്ക്. ഡെയിലി മെയിൽ എന്ന മാധ്യമത്തോടാണ് റീഡിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ കെൻ ഡാർക്ക് വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. 1880ൽ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് ഇവിടുത്തെ ജലസംഭരണി കണ്ടതാണ് വഴിത്തിരിവായി മാറിയത്. ഏറെ വിദഗ്ധമായി നിർമ്മിക്കപ്പെട്ട ഭവനം, ആശാരിയായിരുന്ന യൗസേപ്പിതാവ് നിർമ്മിച്ചതായിരിക്കും എന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയായിരുന്നു. അക്കാലത്ത് ആശാരി പണിയിൽ വിദഗ്ധരായിരുന്ന ആളുകൾക്ക് മറ്റ് നിർമാണ ജോലികളിലും വൈദഗ്ധ്യം ഉണ്ടായിരുന്നു. ഒരു ഗുഹയുടെ ഭാഗമായി നിർമിച്ച ഭവനത്തിന് സ്വീകരണമുറിയും, മുറ്റവുമെല്ലാമുണ്ടായിരുന്നു. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും വീടിന്റെ പ്രത്യേകതയാണ്. 2006 മുതലാണ് കെൻ ഡാർക്ക് ഇവിടെ ഗവേഷണം നടത്തുന്നത്. കെൻ ഡാർക്ക് ഗവേഷണം നടത്തുന്ന ഭവനം മംഗളവാർത്ത ദേവാലയത്തിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ബൈബിൾ ഗവേഷകനായ വിക്ടർ ഗുയരിനാണ് 1880 കളിൽ ഇത് യൗസേപ്പിതാവിന്റെ ഭവനമാണെന്ന് ആദ്യമായി പറയുന്നത്. നീണ്ട 50 വർഷത്തോളം അവിടെ ഗവേഷണം നടന്നു. എന്നാൽ പിന്നീട്, ഭവനത്തിലെ ഗവേഷണങ്ങൾ മന്ദഗതിയിലായി. ഡാർക്കിന്റെ വരവോടുകൂടിയാണ് വീണ്ടും ഗവേഷണം ഊർജ്ജസ്വലമായത്. 2015ൽ 'ഹാസ് ജീസസ് നസ്രത്ത് ഹൗസ് ബീൻ ഫൗണ്ട്' എന്ന പേരിൽ ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂവിൽ അദ്ദേഹം ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ബൈസന്റൈൻ, കുരിശുയുദ്ധ കാലഘട്ടത്തിലടക്കം ദേവാലയങ്ങൾ ഭവനത്തിനു മുകളിൽ നിർമിച്ചതാണ് അതിനു സംരക്ഷണം നൽകിയത്. ബൈസന്റൈൻ സമൂഹം താൻ ഇപ്പോൾ ഗവേഷണം നടത്തുന്ന വീട് യൗസേപ്പിതാവിന്റെ ഭവനമാണെന്ന് കരുതിയിരിക്കാമെന്നാണ് കെൻ ഡാർക്ക് തന്റെ പ്രബന്ധത്തിൽ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-27-16:28:44.jpg
Keywords: പുരാതന, ഗവേഷണ
Content: 14891
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | അഞ്ചാം സംഭവം | ദൈവം ഇസ്രയേലിനെ സ്വന്തം ജനമായി തിരഞ്ഞെടുക്കുന്നു
Content: പൂർവ്വപിതാക്കന്മാരുടെ കാലശേഷം, ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചുകൊണ്ടു ദൈവം അവരെ സ്വന്തം ജനമായി തിരഞ്ഞെടുത്തു. സജീവനായ ഏകസത്യ ദൈവവും പരിപാലിക്കുന്ന പിതാവും, നീതിമാനായ വിധികർത്താവുമായി ദൈവത്തെ അംഗീകരിച്ച് ആരാധിക്കുന്നതിനു വേണ്ടിയും, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനു വേണ്ടിയും ദൈവം മോശവഴി അവർക്കു തന്റെ നിയമം നൽകുകയും , അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. ക്രിസ്തുവിൽ ഉറപ്പിക്കപ്പെടുവാനിരുന്ന നവീനവും പരിപൂർണ്ണവുമായ പുതിയ ഉടമ്പടിയുടെ തയാറെടുപ്പും പ്രതിരൂപവുമായി ഇവയെല്ലാം സംഭവിച്ചു.
Image:
Keywords: രക്ഷയുടെ വഴി, അഞ്ചാം സംഭവം
Content: 14892
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് ഹംഗേറിയന്‍ ഭരണകൂടം: കെട്ടിടങ്ങള്‍ രക്തവര്‍ണ്ണമണിഞ്ഞു
Content: ബുഡാപെസ്റ്റ്: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’ ആചരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഹംഗേറിയന്‍ ഭരണകൂടം. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്രസിദ്ധ സ്മാരകങ്ങളും കെട്ടിടങ്ങളും ചുവപ്പണിഞ്ഞു.ബുഡാപെസ്റ്റിലെ പ്രശസ്തമായ എലിസബത്ത് ബ്രിഡ്‌ജ് ഉള്‍പ്പെടെയുള്ള പ്രസിദ്ധ നിര്‍മ്മിതികള്‍ ചുവപ്പ് കളറില്‍ അലങ്കരിച്ചുവെന്നത് ശ്രദ്ധേയമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിനം പ്രതി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇക്കാര്യം ലോകശ്രദ്ധയില്‍ കൊണ്ടുവരികയുമാണ്‌ ‘ചുവപ്പ് ബുധന്‍’ ആചരണത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനായുള്ള ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി അസ്ബേജ് ട്രിസ്റ്റാന്‍ സ്മരിച്ചു. എലിസബത്ത് ബ്രിഡ്‌ജിനു പുറമേ, സെന്റ്‌ ഗെല്ലെര്‍ട്ടിന്റെ പ്രതിമ, ബ്ലസ്ഡ് വിര്‍ജിന്‍ മേരി ദേവാലയം, മദര്‍ ഓഫ് ഗോഡ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സിലാഗി ഡെസ്സോ സ്ക്വയറിലെ റിഫോംഡ് ദേവാലയം, ബുഡവറിലെ ലൂഥറന്‍ ചര്‍ച്ച് തുടങ്ങിയ പ്രധാന നിര്‍മ്മിതികളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ രക്തവര്‍ണ്ണമണിഞ്ഞു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഓരോ വര്‍ഷവും ഏതാണ്ട് മൂവായിരത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന കാര്യം അസ്ബേജ് ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/RedWednesday?src=hash&amp;ref_src=twsrc%5Etfw">#RedWednesday</a> commemoration in Budapest, Hungary. Pray &amp; act for the persecuted Christians! <a href="https://t.co/ZMZYtyBcGE">pic.twitter.com/ZMZYtyBcGE</a></p>&mdash; Tristan Azbej ن (@tristan_azbej) <a href="https://twitter.com/tristan_azbej/status/1331732706745589766?ref_src=twsrc%5Etfw">November 25, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രൈസ്തവരുടെ നേര്‍ക്കുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എ.സി.എന്‍ ആരംഭം കുറിച്ച ചുവപ്പ് ബുധന്‍ ആചരണത്തിന് വലിയ രീതിയിലുള്ള പിന്തുണ നല്കുക വഴി തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തോടുള്ള ആഴമായ അനുഭാവം ആവര്‍ത്തിച്ചിരിക്കുകയാണ് ഹംഗറി. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി വലിയ രീതിയില്‍ സാമ്പത്തിക സഹായം നല്‍കുന്ന വിരലില്‍ എണ്ണാവുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഹംഗേറിയ. 2016ല്‍ ഇംഗ്ലണ്ടിലാണ് ചുവപ്പ് ബുധന്‍ ആദ്യമായി ആചരിച്ചത്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവന്ന നിറത്തില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളും നിര്‍മ്മിതികളും ചുവന്ന കളറില്‍ അലങ്കരിക്കുന്നതാണ് ചുവപ്പ് ബുധന്‍ ആചരണത്തിന്റെ ഏറ്റവും വലിയ സവിശേഷത. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-27-20:52:47.jpg
Keywords: ഹംഗറി, ഹംഗേ
Content: 14893
Category: 9
Sub Category:
Heading: ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷാചാരണം 2020-21 ന്റെ പ്രൗഡഗംഭീരമായ ഉദ്ഘാടനത്തിന് കാന്റർബ്റി വേദിയാകുന്നു
Content: ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം 2020 - 21, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റർബ്റി ഉൾപ്പെടെയുള്ള മാർ സ്ലീവാ മിഷന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷൻ അറിയിച്ചു. ഉത്ഘാടനത്തിന്റെ തത്സമയം ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേരുവാനും തുടർന്ന് വരും ദിവസങ്ങളിലുള്ള കുടുംബപ്രാർത്ഥനകളിൽ അത് തുടരുവാനും അഭിവന്ദ്യ പിതാവ് ആഗ്രഹിക്കുന്നു. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്മ വർഷാചരണം. രൂപതയുടെ കർമ്മപദ്ധതിയായ 'ലിവിങ് സ്റ്റോൺ' ലെ നാലാമത്തെ വർഷമായ കുടുംബകൂട്ടായ്മ വർഷം മികവുറ്റതാക്കി മാറ്റുവാൻ ഉള്ള പരിശ്രമത്തിലാണ് രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്ക്കലും ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങരയും നേതൃനിരയിൽ ഉള്ള കുടുംബകൂട്ടായ്മ കമ്മീഷൻ. താഴെപറയുന്ന വ്യക്തികളെ ഉൾകൊള്ളിച്ചാണ് രൂപതാ കുടുംബകൂട്ടായ്മ കമ്മീഷൻ രൂപീകൃതമായിരിക്കുന്നത് #{black->none->b->രക്ഷാധികാരി:}# മാർ ജോസഫ് സ്രാമ്പിക്കൽ, #{black->none->b->വികാരി ജനറാൽ- ഇൻ-ചാർജ്:}# മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചേലയ്ക്കൽ, #{black->none->b->ചെയർമാൻ:}# ഫാദർ ഹാൻസ് പുതിയകുളങ്ങര, #{black->none->b->കോർഡിനേറ്റർ:}# ഷാജി തോമസ് (നോറിച്ച്) #{black->none->b->സെക്രട്ടറി:}# റെനി സിജു (എയിൽസ്ഫോഡ്), #{black->none->b->പി ർ ഒ:}# വിനോദ് തോമസ് (ലെസ്റ്റർ), #{black->none->b->ആഡ് ഹോക്ക് പാസ്റ്ററൽ കൌൺസിൽ പ്രതിനിധി:}# ഡീക്കൻ അനിൽ ലൂക്കോസ്. #{black->none->b->മറ്റ് അംഗങ്ങൾ;}# 1) ഫിലിപ്പ് കണ്ടൊത്ത് (ബ്രിസ്റ്റോൾ - കാർഡിഫ് ), 2) ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ് ), 3) ക്രിസ്റ്റി സെബാസ്റ്റ്യൻ (കവൻട്രി), 4) ജെയിംസ് മാത്യു (ഗ്ലാസ്ഗോ), 5) തോമസ് ആന്റണി (ലണ്ടൻ), 6) കെ. എം ചെറിയാൻ (മാഞ്ചെസ്റ്റർ), 7) ജിതിൻ ജോൺ (സൗത്താംപ്റ്റൺ), 8) ആന്റണി മടുക്കകുഴി (പ്രെസ്റ്റൺ).
Image: /content_image/Events/Events-2020-11-28-01:44:51.jpg
Keywords: ഗ്രേറ്റ്‌ ബ്രിട്ടൻ, സീറോ മലബാർ, രൂപത, കുടുംബകൂട്ടായ്‌മ വർഷാചാരണം
Content: 14894
Category: 18
Sub Category:
Heading: 'എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം'
Content: പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി അജ്ഞരായ ആളുകള്‍ക്ക് അഭിഭാഷകര്‍ ആശ്വാസമായി മാറണം. നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്ന സവിശേഷമായ ദൗത്യം അഭിഭാഷകര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ.ജോസഫ് വെണ്മാരനത്ത്, എംസിഎ ആത്മീയ ഉപദേഷ്ടാവ് ഫാ.ജോണ്‍ അരീക്കല്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2020-11-28-09:30:24.jpg
Keywords: ബാവ