Content | പൂർവ്വപിതാക്കന്മാരുടെ കാലശേഷം, ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചുകൊണ്ടു ദൈവം അവരെ സ്വന്തം ജനമായി തിരഞ്ഞെടുത്തു. സജീവനായ ഏകസത്യ ദൈവവും പരിപാലിക്കുന്ന പിതാവും, നീതിമാനായ വിധികർത്താവുമായി ദൈവത്തെ അംഗീകരിച്ച് ആരാധിക്കുന്നതിനു വേണ്ടിയും, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനു വേണ്ടിയും ദൈവം മോശവഴി അവർക്കു തന്റെ നിയമം നൽകുകയും , അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. ക്രിസ്തുവിൽ ഉറപ്പിക്കപ്പെടുവാനിരുന്ന നവീനവും പരിപൂർണ്ണവുമായ പുതിയ ഉടമ്പടിയുടെ തയാറെടുപ്പും പ്രതിരൂപവുമായി ഇവയെല്ലാം സംഭവിച്ചു. |