Content | വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ചാലകശക്തി പ്രാർത്ഥനാകൂട്ടായ്മകളാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇത് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ നമ്മുക്ക് മനസിലാകുമെന്നും പാപ്പ പറഞ്ഞു. ഇന്നലെ ബുധനാഴ്ച (25/11/20) പേപ്പൽ ഭവനത്തിലെ ലൈബ്രറിയില്‍ നിന്ന് ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനാകൂട്ടായ്മകളില്‍ പങ്കുകൊള്ളുന്നവർ യേശുവിൻറെ സാന്നിധ്യം നേരിട്ടനുഭവിക്കുകയും പരിശുദ്ധാരൂപിയുടെ സ്പർശമേല്ക്കുകയും ചെയ്യുന്നുവെന്നും യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സംഭവകഥ സ്വർഗ്ഗാരോഹണത്തോടെ അവസാനിക്കുന്നില്ലായെന്നും അത് തങ്ങളുടെ ജീവിതത്തിൽ തുടരുന്നുവെന്നും ആദ്യസമൂഹത്തിലെ അംഗങ്ങൾ മനസ്സിലാക്കിയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
കർത്താവ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ പറയുകയും അവിടുന്നുമായുള്ള കൂട്ടായ്മയിലാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ, സകലവും സജീവമാകും. പ്രാർത്ഥന പ്രകാശവും ഊഷ്മളതയും പകരുന്നു. ആത്മാവിൻറെ ദാനം അവരിൽ തീക്ഷണത ഉളവാക്കുന്നു. യേശുവിനെ ഓർക്കുകയും അവിടത്തെ വീണ്ടും സന്നിഹിതനാക്കുകയും ചെയ്യുന്നു; പോകുന്നതിനും പ്രഘോഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമുള്ള “പ്രചോദനം” അവിടുന്നിലും അവിടത്തെ ആത്മാവിലും നിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. ഒരോ മനുഷ്യനെയും സ്നേഹിക്കുകയും സുവിശേഷം സകലരോടും പ്രഘോഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ രഹസ്യത്തിൽ ക്രൈസ്തവൻ പ്രാർത്ഥനവഴി ഒന്നിക്കുന്നു.
തന്റെ സന്ദേശത്തില്‍ സഭാ ജീവിതത്തിൻറെ അത്യന്താപേക്ഷിതമായ നാല് സവിശേഷതകൾ പാപ്പ വിവരിച്ചു: ഒന്ന്, അപ്പോസ്തലന്മാരുടെ പ്രബോധനങ്ങൾ ശ്രവിക്കൽ, രണ്ട് - പരസ്പര കൂട്ടായ്മ കാത്തുപരിപാലിക്കൽ, മൂന്ന്- അപ്പം മുറിക്കൽ, നാല്, പ്രാർത്ഥന. ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഉറച്ചുനിൽക്കുന്നെങ്കിൽ മാത്രമേ സഭയുടെ അസ്തിത്വത്തിന് അർത്ഥമുള്ളൂ എന്ന് അവ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതാണ് ക്രിസ്തുവുമായി നമ്മെ ഐക്യത്തിലാക്കാനുള്ള മാർഗ്ഗം. പ്രസംഗവും പ്രബോധനങ്ങളും ഗുരുവിൻറെ വചനങ്ങൾക്കും ചെയ്തികൾക്കും സാക്ഷ്യം നല്കുന്നു; സാഹോദര്യ കൂട്ടായ്മയ്ക്കായുള്ള നിരന്തരമായ അന്വേഷണം സ്വാർത്ഥതയിലും വ്യതിരിക്തതാവാദങ്ങളിലും നിന്ന് സംരക്ഷണമേകുന്നു. അപ്പം മുറിക്കലാകട്ടെ യേശുവിൻറെ സാന്നിധ്യത്തിൻറെ കൂദാശയെ നമ്മുടെ മദ്ധ്യേ സാക്ഷാത്കൃതമാക്കുന്നു: വിശുദ്ധ കുർബാനയിൽ അവിടുന്നുണ്ട്. അവിടുന്നു നമ്മോടുകൂടെ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നു. പാപ്പ കൂട്ടിച്ചേര്‍ത്തു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|