Contents

Displaying 14451-14460 of 25133 results.
Content: 14804
Category: 24
Sub Category:
Heading: ഈ തിരുന്നാളാഘോഷം ശ്രദ്ധേയം: ഇടവകാംഗങ്ങള്‍ കവര്‍ തുറന്നപ്പോള്‍ 501 രൂപയും വികാരിയച്ചന്‍റെ പേരുപോലും വയ്ക്കാത്തൊരു കത്തും
Content: പള്ളിയിലെ തിരുന്നാൾ നടത്തിപ്പിന്, കവർ അങ്ങോട്ടു കൊടുക്കുന്ന പതിവേ ഞങ്ങൾ തൃശ്ശൂരുകാർക്കുള്ളൂ. കാരണം തിരുനാൾ സംഘാടനത്തിനാവശ്യമായ സംഖ്യ, ഇടവക ജനങ്ങളിൽ നിന്നു തന്നെ സമാഹരിക്കുന്ന ശൈലിയാണ്, കാലങ്ങളായി ഇവിടെ പിന്തുടർന്നു പോരുന്നത്. ഈ ദിവസങ്ങളിലാചരിച്ച കോലഴി സെൻ്റ് ബെനഡിക്ട് പളളിയിലെ പെരുന്നാളാഘോഷം പക്ഷേ, വേറിട്ടതായി.പെരുന്നാൾ നടത്തിപ്പു സംഖ്യ അങ്ങോട്ടു കൊടുക്കുന്നതിനു പകരം ഇടവക കുടുംബങ്ങൾക്ക് ഇങ്ങോട്ടു നൽകി ഇന്നിൻ്റെ പ്രതിസന്ധിയ്ക്ക് ഒരു കൈത്താങ്ങേകുകയായിരുന്നു, കോലഴിയിലെ വികാരിയച്ചനും തിരുന്നാളാഘോഷ കമ്മിറ്റിയും. പെരുന്നാളിനോടനുബന്ധിച്ച് കുടുംബ കൂട്ടായ്മ ഭാരവാഹികൾ പതിവുപോലെ വീടുകളിലെയ്ക്കെത്തിച്ച പെരുന്നാൾ സപ്ലിമെൻ്റിനോടൊപ്പം ഒരു കവറും കൂടി വെച്ചിരുന്നു. നേരത്തെ നൽകാറുള്ള കവറിൽ നിന്നും ഒരൊറ്റ വ്യത്യാസം മാത്രം. നേരത്തെ തിരുനാൾ നടത്തിപ്പിനാവശ്യമായ സംഖ്യയിടാനുള്ള ഒട്ടിക്കാത്ത കവറായിരുന്നെങ്കിൽ ഇപ്പോൾ നൽകിയ കവറുകൾ ഒട്ടിച്ചതാണ്. ഇടവകാംഗങ്ങൾ ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ ഉള്ളിൽ 501രൂപയും വികാരിയച്ചൻ്റെ പേരുപോലും വയ്ക്കാത്തൊരു കത്തും. വികാരിയച്ചനായ ബാസ്റ്റ്യൻ പുന്നോലിപ്പറമ്പിലച്ചൻ 2020 ഫെബ്രുവരിയിലാണ് കോലഴി സെൻ്റ് ബെനഡിക്ട് പള്ളിയിൽ പുതുതായി ചുമതലയേറ്റത്. മാർച്ചിൽ നമ്മുടെ നാട്ടിലും വ്യാപിച്ച കോവിഡ് പ്രതിസന്ധിയിൽ, ചെറിയ ഇടവകയായിരുന്നീട്ടും കുടുംബാംഗങ്ങളെ കാണാനോ പരിചയപ്പെടാനോ അച്ചന് സാധിച്ചിരുന്നില്ല. എങ്കിലും അവരെയോർത്ത് പ്രാർഥിക്കുന്നുണ്ടെന്ന്‌, അച്ചനവർക്കെഴുതിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.തങ്ങൾ ഒറ്റപ്പെട്ടിട്ടില്ലെന്നും താങ്ങായും കരുത്തായും പ്രാർത്ഥനയിലും ഒരു വലിയ സമൂഹം തങ്ങളോട് കൂടെയുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായി, ഇടവക കുടുംബങ്ങൾക്കുളള വികാരിയച്ചൻ്റെ കത്ത്. സർവ്വസാധാരണക്കാരായ ആളുകളുൾപ്പെടുന്ന ഇടവകയിൽ, കുറെയധികം പേരെയെങ്കിലും കോവിഡ് പ്രതിസന്ധി, സാമ്പത്തിക ക്ലേശത്തിലാക്കിയിട്ടുണ്ട്. അവർക്ക് എറെ ആത്മവിശ്വാസം പ്രദാനം ചെയ്യുന്ന ഒരു സന്ദേശവും ഈ കത്തിലുണ്ട്.ഒപ്പം ഒരു തിരുനാൾ സന്തോഷവും. 501/-രൂപ കൊണ്ട്, ഒരു കുടുംബത്തിൻ്റെ മുഴുവൻ ആവശ്യങ്ങളും നിർവ്വഹിക്കാൻ പര്യാപ്തമായിട്ടല്ല; എങ്കിലും ഇതൊരു നേർസാക്ഷ്യമാണ്. ഇടവകയുടെ വളർച്ചയ്ക്ക് എന്നും കൂടെ നിന്നിട്ടുള്ള ഇടവക സമൂഹത്തിന്, ഒരു ബുദ്ധിമുട്ട് വന്നപ്പോൾ കൈത്താങ്ങേകാൻ അതേ ഇടവക കൂടെയുണ്ടായി എന്നതിൻ്റെ നേർസാക്ഷ്യം. കൂരാകൂരിരുട്ടിൽ മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം ഇനിയും അവശേഷിക്കുന്നുണ്ടെന്നതിൻ്റെ ഓർമ്മപ്പെടുത്തൽ. മലയാളിയ്ക്ക് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല; കാരണം ഈ കോവിഡ് കാലത്ത്, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഇടവകകളുടേയും പ്രസ്ഥാനങ്ങളുടെയും സർവോപരി സർക്കാരിൻ്റേയും നേതൃത്വത്തിൽ ആ നുറുങ്ങുവെട്ടം നാം കണ്ടതാണ്. ഇനിയും നന്മകളുണ്ടാകട്ടെ.
Image:
Keywords: തിരുനാ
Content: 14805
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാനക്ക് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവുമായി ഫ്രഞ്ച് ജനത തെരുവില്‍
Content: പാരീസ്: ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഹൃദയവുമായ വിശുദ്ധ കുര്‍ബാനയോടുള്ള അടങ്ങാത്ത ആഗ്രഹവുമായി ഫ്രഞ്ച് കത്തോലിക്കര്‍ പൊതു കുര്‍ബാനകള്‍ക്കേര്‍പ്പെടുത്തിയ നിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി വിവിധ നഗരങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 30ന് ആരംഭിച്ച ദേശവ്യാപകവും ഭാഗികവുമായ രണ്ടാം ലോക്ക്ഡൌണിലും പൊതു കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. തെക്ക് പടിഞ്ഞാറന്‍ നഗരമായ ബോര്‍ഡ്യൂക്സിലെ കത്തീഡ്രലിന് പുറത്ത് ഞായറാഴ്ച സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍, പ്രാര്‍ത്ഥനയും സ്തുതി ഗീതങ്ങളുമായി മുന്നൂറിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ഫേസ്മാസ്കും ധരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ശനിയാഴ്ച റെന്നെസിലെ കത്തീഡ്രലിന് പുറത്തു നടത്തിയ കൂട്ടായ്മയില്‍ ഏതാണ്ട് 250 വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. നാന്റെസിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഴയെപ്പോലും വകവെക്കാതെയാണ് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തത്. സ്ട്രാസ്ബര്‍ഗ്, വെഴ്സായ്ലസ് തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഫ്രാന്‍സിന്റെ രണ്ടാം ലോക്ക്ഡൌണില്‍ പരമാവധി 30 പേരെ പങ്കെടുപ്പിച്ചുകൊണ്ട് കല്യാണങ്ങളും, മൃതസംസ്കാരവും ദേവാലയങ്ങളില്‍ നടത്താമെങ്കിലും, വലിയ കൂട്ടായ്മകള്‍ക്ക് നിരോധനമുണ്ട്. “നമുക്ക് പ്രാര്‍ത്ഥിക്കാം”, “ഞങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാന വേണം” തുടങ്ങിയ ബാനറുകളുമായിട്ടായിരുന്നു വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ബോര്‍ഡ്യൂക്സിലെ കത്തീഡ്രലിന് പുറത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയെ പ്രതിഷേധ പ്രകടനമായി കണക്കിലെടുത്ത് കൂട്ടായ്മ സംഘടിപ്പിച്ചവരെ പോലീസ് ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രണ്ടാം ലോക്ക്ഡൌണില്‍ തുറന്ന്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്ന ദേവാലയങ്ങളിലേക്കാള്‍ കൂടുതല്‍ രോഗബാധ സാധ്യതയെന്നാണ് വിശ്വാസീ സമൂഹം പറയുന്നത്.
Image: /content_image/News/News-2020-11-16-22:11:02.jpg
Keywords: കുര്‍ബാന
Content: 14806
Category: 18
Sub Category:
Heading: കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകന്‍ ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി അന്തരിച്ചു
Content: കടുത്തുരുത്തി: കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതന്‍ ഡയറക്ടറുമായിരുന്ന ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വി ഡി (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദേവാലയത്തില്‍. അഞ്ചു വര്‍ഷമായി എസ് വി ഡി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനായിരുന്ന ഫാ.പൊട്ടനാനി, കുടുംബങ്ങളുടെ വിശുദ്ധീകരണ വളര്ച്ചിയ്ക്കായി സ്വയം സമര്‍പ്പിച്ച വൈദികനായിരുന്നു. 1964 മുതല്‍ ധ്യാനങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹം 1985 മുതല്‍ കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതനില്‍ തുടര്‍ച്ചയായി ദാമ്പത്യ കാരിസ് ധ്യാനങ്ങള്‍ നടത്തി. 1998 മുതല്‍ ഒന്പതു വര്‍ഷം കേരള കരിസ്മാറ്റിക് സര്‍വ്വീസ് ടീമിന്റെ (കെഎസ് ടി) ലോര്‍ഡ്സ് കപ്പിള്‍സ് മിനിസ്ട്രിയുടെ ആനിമേറ്ററായിരുന്നു. 1933 മാര്‍ച്ച് 28ന് പാലാ രൂപതയില്‍ തിടനാട് ഇടവകയില്‍ പൊട്ടനാനിയില്‍ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനായി ജനിച്ചു. സഹോദരങ്ങള്‍: സിസ്റ്റര്‍ കാതറിന്‍ (പ്രഭുദാസി സിസ്‌റ്റേഴ്‌സ് ഓഫ് അജ്മീര്‍), പെണ്ണമ്മ, പരേതരായ സിസ്റ്റര്‍ ക്ലെമന്സ്ദ (പ്രഭുദാസി സിസ്‌റ്റേഴ്‌സ് ഓഫ് അജ്മീര്‍), പി.സി. ജോസഫ്, (ചെറുപുഷ്പ മിഷന്‍ ലീഗ് സഹസ്ഥാപകന്‍), ഏലിക്കുട്ടി.
Image: /content_image/India/India-2020-11-17-05:22:37.jpg
Keywords: കരിസ്മാറ്റിക്
Content: 14807
Category: 18
Sub Category:
Heading: അഴീക്കോട് ഭാരതപ്രവേശന തിരുനാളിനു കൊടിയേറി
Content: കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഭാരതപ്രവേശന തിരുനാളിനു കൊടിയേറി. തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവിസ് പനയ്ക്കല്‍ സിഎം ഐ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. അജോ പുളിക്കന്‍, ഫാ. ഡേവിസ് കാച്ചപ്പിള്ളി സിഎംഐ എന്നിവര്‍ സഹകാര്‍മികരായി. ഇന്നു മുതല്‍ 21 വരെ വൈകീട്ട് അഞ്ചിന് ദിവ്യബലി, വചനപ്രഘോഷണം, തിരുശേഷിപ്പ് വന്ദനം. തിരുനാള്‍ ദിനമായ 22 ന് രാവിലെ 10 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ബോട്ട് വെഞ്ചരിപ്പ്, ഭാരതപ്രവേശന ജലഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ എസിവി ചാനലിലും മാര്‍ത്തോമ പൊന്തിഫിക്കല്‍ െ്രെഷന്‍ എന്ന യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യു മെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് കാച്ചപ്പിള്ളി സിഎംഐ പറഞ്ഞു.
Image:
Keywords: തോമാ
Content: 14808
Category: 18
Sub Category:
Heading: യുവജനതയുടെ സര്‍ഗത്മക കഴിവുകള്‍ ഉണര്‍ത്തിക്കൊണ്ട് മാനന്തവാടി രൂപതയുടെ പേള്‍ 2020
Content: യുവജനതയുടെ സര്‍ഗത്മക കഴിവുകള്‍ ഉണര്‍ത്തിക്കൊണ്ട് കെ സി വൈ എം മാനന്തവാടി രൂപത നേതൃത്വത്തില്‍ പേള്‍ 2020 കലമത്സരം നടത്തപ്പെട്ടു. നവംബര്‍ 14,15,തിയതികളില്‍ ഓണ്‍ലൈനായി നടത്തപ്പെട്ട മത്സരങ്ങളുടെ രൂപതതല ഉദ്ഘാടനം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കെഞ്ചിര സിനിമയിലെ നായിക കുമാരി വിനുഷ രവി നിര്‍വ്വഹിച്ചു. മാനന്തവാടി രൂപതയിലെ 13 മേഖലകളിലായി നടത്തപ്പെട്ട മത്സരത്തില്‍ യുവജനങ്ങള്‍ അവരുടെ കഴിവുകളെ മാറ്റുരച്ചു. കോവിഡ് സാഹചര്യങ്ങള്‍ മറികടന്ന് രൂപതയിലെ യുവജനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഒത്തുചേരുകയും അവരുടെ കഴിവുകള്‍ കോര്‍ത്തിണക്കുകയുമാണ് പേള്‍ 2020 ന്റെ വേദിയെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര പറഞ്ഞു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ റവ ഫാ. അഗസ്റ്റിന്‍ ചിറയ്ക്കത്തോട്ടത്തില്‍ ആമുഖ പ്രഭാഷണം നടത്തി. റേഡിയോ മറ്റൊലി ഡയറക്ടറും, കെ സി വൈ എം ദ്വാരക മേഖല ഡയറക്ടറുമായ റവ. ഫാ. ബിജോ കറുകപ്പള്ളിയും, കെസിവൈഎം മുന്‍ സെക്രട്ടറി ജെസ്റ്റിന്‍ ചെഞ്ചട്ടയിലും ആശംസകള്‍ അറിയിച്ച് സംസാരിച്ചു. കെസിവൈഎം. മാനന്തവാടി രൂപത ആനിമേറ്റര്‍ സി. സാലി സിഎംസി, ജനറല്‍ സെക്രട്ടറി റോസ് മേരി തേറുകാട്ടില്‍, സെക്രട്ടറിമാരായ ശ്രീ. ജിയോ മച്ചുക്കുഴിയില്‍, കുമാരി. മേബിള്‍ പുള്ളോലിക്കല്‍, ട്രഷറര്‍ ശ്രീ. ടിബിന്‍ പാറയ്ക്കല്‍, കോഡിനേറ്റര്‍ ശ്രീ. ഡെറിന്‍ കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2020-11-17-05:35:20.jpg
Keywords: മാനന്തവാടി
Content: 14809
Category: 13
Sub Category:
Heading: നിന്റെ കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടൂ, ആ ദരിദ്രൻ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കുമെന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ടെന്നും എന്നാൽ അതോടൊപ്പം നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണമെന്നും ആ ദരിദ്രൻ ക്രിസ്തുവാണ് എന്ന ചിന്താഗതിയോടെ നമ്മുടെ കരം പാവപ്പെട്ടവന്‍റെ നേർക്കു നീട്ടണമെന്നും പാപ്പ പറഞ്ഞു. പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: അവിടെ ദരിദ്രനുണ്ട്, എന്നാല്‍ നാം മറുവശത്തേക്കു നോക്കുന്നു. നിൻറെ കരം പാവപ്പെട്ടവൻറെ നേർക്കു നീട്ടൂ. ആ ദരിദ്രൻ ക്രിസ്തുവാണ്. ചിലർ പറയുന്നു: “ഈ വൈദികരും മെത്രാന്മാരുമൊക്കെ ദരിദ്രരെക്കുറിച്ച് പറയുന്നു. എന്നാൽ നിത്യജീവിതത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. സഹോദരാ, സോദരാ, നോക്കൂ, പാവപ്പെട്ടവരാണ് സുവിശേഷത്തിൻറെ ഹൃദയഭാഗത്തുള്ളത്. ദരിദ്രരെക്കുറിച്ച് സംസാരിക്കാൻ നമ്മെ പഠിപ്പിച്ചത് യേശുവാണ്. അവിടുന്ന് വന്നത് പാവപ്പെട്ടവർക്കു വേണ്ടിയാണ്. ദരിദ്രൻറെ നേരേ കൈനീട്ടൂ. നിനക്ക് സമൃദ്ധമായി ലഭിച്ചിട്ടുണ്ട്. എന്നിട്ടും നീ നിൻറെ സഹോദരനും സഹോദരിയും പട്ടിണി മൂലം മരിക്കാൻ അനുവദിക്കുകയാണോ? പ്രിയ സഹോദരീ സഹോദരന്മാരേ, യേശു ഇന്ന് നമ്മോട് പറയുന്ന കാര്യങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ പറയട്ടെ, ഹൃദയത്തിൽ ആവർത്തിക്കുക: “ദരിദ്രരുടെ നേരെ കൈ നീട്ടുക”. യേശു വേറൊരു കാര്യം പറയുന്നു, "നിനക്കറിയാമോ, ഞാൻ ദരിദ്രനാണ്". ഇത് യേശു നമ്മോടു പറയുന്നു: "ഞാൻ ദരിദ്രനാണ്". പാപ്പ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-17-13:38:54.jpg
Keywords: ക്രിസ്തു, ദരിദ്ര
Content: 14810
Category: 1
Sub Category:
Heading: ബെയ്റൂട്ടിലെ ക്രിസ്തീയ പുനരുദ്ധാരണത്തിന് അറുപത് ലക്ഷം ഡോളർ പ്രഖ്യാപിച്ച് സന്നദ്ധസംഘടന
Content: ബെയ്റൂട്ട്: ഓഗസ്റ്റില്‍ സ്ഫോടനത്തിൽ തകർന്ന ബെയ്റൂട്ട് നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അറുപത് ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന കത്തോലിക്ക സന്നദ്ധസംഘടന. ദേവാലയങ്ങൾക്കും, സന്യാസ ഭവനങ്ങൾക്കുമുൾപ്പെടെ സംഘടനയുടെ സഹായം ലഭിക്കും. ഓഗസ്റ്റ് നാലാം തീയതി ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2700 ടൺ അമോണിയം നൈട്രേറ്റിന് തീ പിടിച്ചതാണ് നഗരത്തെ ആകമാനം പിടിച്ചുകുലുക്കിയ സ്ഫോടനത്തിന് കാരണമായത്. സ്ഫോടനത്തിന്റെ ഫലമായി 204 ആളുകൾ കൊല്ലപ്പെടുകയും, 6500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ലക്ഷം ആളുകൾ ഭവനരഹിതരായി. 15 ബില്യൺ ഡോളറിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു. മേൽക്കൂര തകർന്ന സെന്റ് സേവ്യേഴ്സ് മെൽകൈറ്റ് കത്തോലിക്കാ ദേവാലയമാണ് പുനരുദ്ധാരണ പദ്ധതിയുടെ പട്ടികയിലുള്ള ഒരു ദേവാലയം. ജനിച്ചുവളർന്ന നാട്ടിൽ തുടരാൻ താല്പര്യമുള്ളവർക്ക് പ്രതീക്ഷ പകരാൻ തങ്ങൾ ശ്രമിക്കുമെന്ന് ഇടവക വികാരിയായ ഫാ. നിക്കോളസ് റിയാച്ചി എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും, സ്ഫോടനവും മൂലം നിസഹായരായ ആളുകൾ ലെബനോനിൽ തുടരണമെന്നുണ്ടെങ്കിൽ സഹായം അത്യന്താപേക്ഷിതമാണെന്ന്, ക്രൈസ്തവർ ഇല്ലാത്ത പശ്ചിമേഷ്യയെ പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന ഫ്രാൻസിസ് മാർപാപ്പ മുന്‍പ് പറഞ്ഞ വാചകം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനസംഖ്യയുടെ 20 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് അഞ്ച് ശതമാനം മാത്രമാണ്. ഇറാഖിലെ ഏകദേശം രണ്ട് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പലായനം ചെയ്തു. സിറിയയിൽനിന്ന് ഒരുലക്ഷത്തോളം ക്രൈസ്തവരാണ് മറ്റു രാജ്യങ്ങളിലേക്ക് എല്ലാമുപേക്ഷിച്ചു പോയത്. ഈജിപ്തിൽ കോപ്റ്റിക്ക് ക്രൈസ്തവർ കടുത്ത പീഡനങ്ങളെ അഭിമുഖീകരിക്കുന്നു. ക്രൈസ്തവർക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിച്ചിരുന്ന പശ്ചിമേഷ്യയിലെ ഒരു രാജ്യം ലബനോൻ മാത്രമായിരുന്നു. എന്നാൽ സുരക്ഷാഭീതി മൂലം നിരവധി ക്രൈസ്തവർ ഇപ്പോൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നുണ്ടെന്നു ഫാ. നിക്കോളസ് റിയാച്ചി വെളിപ്പെടുത്തി. സെന്റ് സേവ്യേഴ്സ് ദേവാലയത്തിന്റെ സമീപത്തുനിന്ന് മാത്രം 10% ക്രൈസ്തവർ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്ന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. പില്‍ക്കാലത്ത് ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.
Image: /content_image/News/News-2020-11-18-09:46:18.jpg
Keywords: ബെയ്റൂ
Content: 14811
Category: 18
Sub Category:
Heading: അഴീക്കോട് ഭാരതപ്രവേശന തിരുനാളിനു കൊടിയേറി
Content: കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഭാരതപ്രവേശന തിരുനാളിനു കൊടിയേറി. തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവിസ് പനയ്ക്കല്‍ സിഎം ഐ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. അജോ പുളിക്കന്‍, ഫാ. ഡേവിസ് കാച്ചപ്പിള്ളി സിഎംഐ എന്നിവര്‍ സഹകാര്‍മികരായി. ഇന്നു മുതല്‍ 21 വരെ വൈകീട്ട് അഞ്ചിന് ദിവ്യബലി, വചനപ്രഘോഷണം, തിരുശേഷിപ്പ് വന്ദനം. തിരുനാള്‍ ദിനമായ 22 ന് രാവിലെ 10 ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ബോട്ട് വെഞ്ചരിപ്പ്, ഭാരതപ്രവേശന ജലഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ എസിവി ചാനലിലും മാര്‍ത്തോമ പൊന്തിഫിക്കല്‍ ഷ്രൈന്‍ എന്ന യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യു മെന്നു തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് കാച്ചപ്പിള്ളി സിഎംഐ പറഞ്ഞു.
Image: /content_image/India/India-2020-11-17-06:34:52.jpg
Keywords:
Content: 14812
Category: 1
Sub Category:
Heading: ബെയ്റൂട്ടിലെ ക്രിസ്തീയ പുനരുദ്ധാരണത്തിന് അറുപത് ലക്ഷം ഡോളർ പ്രഖ്യാപിച്ച് സന്നദ്ധസംഘടന
Content: ബെയ്റൂട്ട്: ഓഗസ്റ്റില്‍ സ്ഫോടനത്തിൽ തകർന്ന ബെയ്റൂട്ട് നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അറുപത് ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കത്തോലിക്ക സന്നദ്ധസംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. ദേവാലയങ്ങൾക്കും, സന്യാസ ഭവനങ്ങൾക്കുമുൾപ്പെടെ സംഘടനയുടെ സഹായം ലഭിക്കും. ഓഗസ്റ്റ് നാലാം തീയതി ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2700 ടൺ അമോണിയം നൈട്രേറ്റിന് തീ പിടിച്ചതാണ് നഗരത്തെ ആകമാനം പിടിച്ചുകുലുക്കിയ സ്ഫോടനത്തിന് കാരണമായത്. സ്ഫോടനത്തിന്റെ ഫലമായി 204 ആളുകൾ കൊല്ലപ്പെടുകയും, 6500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ലക്ഷം ആളുകൾ ഭവനരഹിതരായി. 15 ബില്യൺ ഡോളറിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു. മേൽക്കൂര തകർന്ന സെന്റ് സേവ്യേഴ്സ് മെൽകൈറ്റ് കത്തോലിക്കാ ദേവാലയമാണ് പുനരുദ്ധാരണ പദ്ധതിയുടെ പട്ടികയിലുള്ള ഒരു ദേവാലയം. ജനിച്ചുവളർന്ന നാട്ടിൽ തുടരാൻ താല്പര്യമുള്ളവർക്ക് പ്രതീക്ഷ പകരാൻ തങ്ങൾ ശ്രമിക്കുമെന്ന് ഇടവക വികാരിയായ ഫാ. നിക്കോളസ് റിയാച്ചി എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും, സ്ഫോടനവും മൂലം നിസഹായരായ ആളുകൾ ലെബനോനിൽ തുടരണമെന്നുണ്ടെങ്കിൽ സഹായം അത്യന്താപേക്ഷിതമാണെന്ന്, ക്രൈസ്തവർ ഇല്ലാത്ത പശ്ചിമേഷ്യയെ പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന ഫ്രാൻസിസ് മാർപാപ്പ മുന്‍പ് പറഞ്ഞ വാചകം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനസംഖ്യയുടെ 20 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് അഞ്ച് ശതമാനം മാത്രമാണ്. ഇറാഖിലെ ഏകദേശം രണ്ട് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പലായനം ചെയ്തു. സിറിയയിൽനിന്ന് ഒരുലക്ഷത്തോളം ക്രൈസ്തവരാണ് മറ്റു രാജ്യങ്ങളിലേക്ക് എല്ലാമുപേക്ഷിച്ചു പോയത്. ഈജിപ്തിൽ കോപ്റ്റിക്ക് ക്രൈസ്തവർ കടുത്ത പീഡനങ്ങളെ അഭിമുഖീകരിക്കുന്നു. ക്രൈസ്തവർക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിച്ചിരുന്ന പശ്ചിമേഷ്യയിലെ ഒരു രാജ്യം ലബനോൻ മാത്രമായിരുന്നു. എന്നാൽ സുരക്ഷാഭീതി മൂലം നിരവധി ക്രൈസ്തവർ ഇപ്പോൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നുണ്ടെന്നു ഫാ. നിക്കോളസ് റിയാച്ചി വെളിപ്പെടുത്തി. സെന്റ് സേവ്യേഴ്സ് ദേവാലയത്തിന്റെ സമീപത്തുനിന്ന് മാത്രം 10% ക്രൈസ്തവർ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്ന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. പില്‍ക്കാലത്ത് ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.
Image: /content_image/News/News-2020-11-17-15:51:23.jpg
Keywords: ബെയ്റൂ
Content: 14813
Category: 1
Sub Category:
Heading: തുർക്കിയുടെ ഇടപെടല്‍ ചെറുക്കാന്‍ യുഎസ് ഭരണകൂടത്തോട് അഭ്യർത്ഥിച്ച് ക്രിസ്ത്യൻ നേതാക്കള്‍
Content: കാലിഫോര്‍ണിയ: അർമേനിയ അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ തുർക്കിയുടെ ഇടപെടല്‍ ചെറുക്കാന്‍ യു.എസ് ഭരണകൂടത്തോട് അഭ്യർത്ഥിച്ച് ക്രിസ്ത്യൻ നേതാക്കളുടെ കൂട്ടായ്മ. ‘ഫിലോസ് പ്രോജക്ട്’ എന്ന കൂട്ടായ്മയുടെ കീഴിലുള്ള നാല്‍പ്പതിൽപ്പരം ക്രിസ്ത്യൻ നേതാക്കൾ ഒപ്പ് രേഖപ്പെടുത്തിയ തുറന്ന കത്താണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ആക്രമണാത്മക വിദേശനയമാണ് തുർക്കി നിലവിൽ കൈക്കൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച നേതാക്കള്‍ നാഗാര്‍ണോ കരാബാക് മേഖലയ്ക്കു എതിരായ തുർക്കിയുടെയും അസർബൈജാന്റെയും ആക്രമണങ്ങളെ അമേരിക്ക അപലപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിപുരാതന ക്രിസ്ത്യൻ രാഷ്ട്രമായ അർമേനിയയെ തുർക്കി സേനയുടെ പിന്തുണയോടെ സിറിയയിൽനിന്നും ലിബിയയിൽനിന്നും എത്തിക്കുന്ന ഇസ്ലാമിക പോരാളികളുടെ ബലത്തിൽ അസർബൈജാൻ അർമേനിയയെ അക്രമിക്കുകയാണെന്ന്‍ ഫിലോസ് പ്രൊജക്ട് പ്രസിഡന്റ് റോബർട്ട് നിക്കോൾസൺ ആരോപിച്ചു. 1894നും 1924നും ഇടയിൽ ഓട്ടോമൻ സാമ്രാജ്യം 15 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നുവെന്നും ഒരു നൂറ്റാണ്ടു മുന്‍പ് നടന്ന ഈ വംശഹത്യയെ ലോകം കണ്ടില്ലെന്ന് നടിച്ചുവെന്നും എന്നാൽ ഇത്തവണയും അത് അവഗണിക്കുന്നത് ദാരുണമായ തെറ്റാണെന്നും റോബർട്ട് നിക്കോൾസൺ ചൂണ്ടിക്കാട്ടി. അർമേനിയയിലെയും ദുരിതബാധിത പ്രദേശങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ സഹായങ്ങൾ അയയ്ക്കണമെന്നും പ്രശ്നം പരിഹരിക്കാൻ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും യു.എസ് സർക്കാരിനോട് ക്രിസ്തീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-17-21:23:39.jpg
Keywords: അര്‍മേനിയ