Contents

Displaying 14401-14410 of 25133 results.
Content: 14754
Category: 18
Sub Category:
Heading: മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു
Content: റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടില്‍ റമ്പാന്‍ പട്ടം സ്വീകരിച്ചു. ഇന്നലെ രാവിലെ റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടന്ന ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നിയുക്ത മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, പത്തനംതിട്ട രൂപാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ക്‌നാനായ സഭയിലെ കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു. രാവിലെ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച വിശുദ്ധ കുര്‍ബാന മധ്യേയാണ് നിയുക്ത മെത്രാനു ഗീവര്‍ഗീസ് എന്ന പേരില്‍ റമ്പാന്‍പട്ടം നല്‍കിയത്. പൂര്‍ണസന്ന്യാസ പട്ടത്തിന്റെ ഭാഗമായി കറുത്ത കുപ്പായവും മസ്‌നപ്‌സായും അരക്കെട്ടും ധരിപ്പിച്ച് മുഖ്യകാര്‍മികന്‍ അഭിനവ റമ്പാന്റെ പാദങ്ങള്‍ കഴുകി ചെരിപ്പ് അണിയിക്കുകയും തോളില്‍ വഹിക്കാന്‍ മരക്കുരിശും കഴുത്തില്‍ അണിയാന്‍ കുരിശുമാലയും നല്‍കിയതോടെയാണ് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചത്. മോണ്‍. ജോര്‍ജ് കുരിശുമ്മൂട്ടിലിന്റെ മെത്രാഭിഷേകം 14ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍.
Image: /content_image/News/News-2020-11-09-06:44:17.jpg
Keywords: ക്നാനാ
Content: 14755
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന്: സകല വിശുദ്ധരുടെ മാധ്യസ്ഥം തേടി സെഹിയോൻ യുകെ
Content: സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന് നടക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക. കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. >>>>>> സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മോൺസിഞ്ഞോർ ഷോൺ ഹീലി , പ്രശസ്‌ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ സന്തോഷ് ടി എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE }} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{green->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2020-11-09-06:51:38.jpg
Keywords: സെഹിയോ
Content: 14756
Category: 1
Sub Category:
Heading: നിയുക്ത പ്രസിഡന്റ് ജോ ബൈഡനു അഭിനന്ദനം അറിയിച്ച് അമേരിക്കൻ മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌.സി: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനു അഭിനന്ദനം അറിയിച്ച് അമേരിക്കൻ മെത്രാൻ സമിതി. പൊതു നന്മയെ കരുതി വിട്ടുവീഴ്ചകളും, സംവാദങ്ങളും സാധ്യമാക്കണമെന്ന് മാധ്യമങ്ങളിലെ പ്രസിഡന്‍ഷ്യല്‍ വിജയത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിനുശേഷം അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസ് ഗോമസ് പ്രസ്താവനയില്‍ പറഞ്ഞു. ജോൺ എഫ് കെന്നഡിക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കത്തോലിക്ക പ്രസിഡന്റാണ് ബൈഡനെന്ന് ആർച്ച് ബിഷപ്പ് ഗോമസ് സ്മരിച്ചു. കത്തോലിക്ക വിശ്വാസികളും, അമേരിക്കൻ പൗരന്മാരും എന്ന നിലയിൽ നമ്മുടെ ലക്ഷ്യങ്ങളും, നമ്മൾ പ്രാധാന്യം നൽകേണ്ട കാര്യങ്ങളും വ്യക്തമാണ്. ക്രിസ്തുവിനെ അനുഗമിക്കാനും ക്രിസ്തു സ്നേഹത്തിനു സാക്ഷ്യം നൽകാനും, ദൈവരാജ്യം സ്ഥാപിക്കാനുമായാണ് നാമിവിടെ ആയിരിക്കുന്നത്. സമാധാനവും, സാഹോദര്യവും, പരസ്പര ധാരണയും സമൂഹത്തിൽ വളർത്താൻ കത്തോലിക്കാ വിശ്വാസികൾക്ക് കടമ ഉണ്ടെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. ഒരു ജനാധിപത്യവ്യവസ്ഥയിൽ ജീവിക്കുമ്പോൾ നിയമപരമായ കാര്യങ്ങളിലും, മറ്റ് പൊതു കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ തന്നെ മറ്റുള്ളവരെ ബഹുമാനത്തോടെ കാണുകയും, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു. മിഷ്ണറിമാരും, ഭരണഘടനാ ശിൽപികളും ദർശിച്ച, എല്ലാ മനുഷ്യജീവനും, മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്ന, ഒരു ദൈവത്തിന് കീഴിലുള്ള ഒരു ജനതയായി മാറാൻ പരിശുദ്ധ കന്യകാമറിയം രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പെൻസിൽവാനിയ, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലീഡ് നില മെച്ചപ്പെടുത്തിയതോടുകൂടിയാണ് ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി ശനിയാഴ്ച മാധ്യമങ്ങൾ പ്രഖ്യാപിച്ചത്. ഗര്‍ഭഛിദ്ര അനുകൂല നിലപാടുള്ള ജോ ബൈഡനെതിരെ സഭാനേതൃത്വത്തില്‍ നിന്ന്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരിന്നു. ഇതിന്റെ പേരില്‍ ദിവ്യകാരുണ്യം വരെ അദ്ദേഹത്തിന് നിഷേധിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് പദവിയിലിരുന്ന സമയത്ത് ഭ്രൂണഹത്യ വിരുദ്ധ നിലപാടുകളെടുത്ത ഡൊണാൾഡ് ട്രംപിനെ മെത്രാൻ സമിതി പിന്തുണ നല്‍കിയിരിന്നു. മത സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടി ട്രംപ് എടുത്ത നിലപാടുകളും അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രശംസ പിടിച്ചുപറ്റി. അടുത്തിടെയാണ് ആമി കോണി ബാരറ്റ് എന്ന പ്രോലൈഫ് നിലപാടുകളുള്ള വനിതയെ ഡൊണാൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ രാജ്യത്തേക്ക് വരുന്ന അഭയാർത്ഥികളെ നിയന്ത്രിക്കുന്ന വിഷയത്തിലും, തടവ് പുള്ളികൾക്ക് വധശിക്ഷ നൽകുന്ന വിഷയത്തിലും മെത്രാൻ സമിതി ട്രംപിന്റെ നിലപാടിനെ തള്ളിക്കളഞ്ഞിരിന്നു. കത്തോലിക്ക സഭാംഗമായ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന് ക്രിസ്തീയ ധാര്‍മ്മികത മുറുകെ പിടിക്കാനും സത്യവിശ്വാസത്തിന് വേണ്ടി നിലകൊള്ളാനും ക്രിസ്തീയ മൂല്യങ്ങളിലൂടെ ലോകത്ത് സമാധാനം സ്ഥാപിക്കാനും കര്‍ത്താവ് ശക്തി നല്‍കട്ടെയെന്ന് നമ്മുക്ക് ആശംസിക്കാം, പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-09-07:26:15.jpg
Keywords: അമേരിക്ക
Content: 14757
Category: 1
Sub Category:
Heading: ഫ്രഞ്ച് ബസിലിക്കയിലെ ഇസ്ലാമിക ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാർപാപ്പ കാണും
Content: പാരീസ്: രണ്ടാഴ്ച മുന്‍പ് ഫ്രാൻസിലെ നീസിലെ നോട്രഡാം കത്തോലിക്ക ബസിലിക്ക ദേവാലയത്തില്‍ ഇസ്ലാമിക ഭീകരാക്രമണത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പയെ കാണുന്നതിനുള്ള അവസരം ഒരുക്കുമെന്ന് നീസിലെ മേയർ അനുശോചന യോഗത്തിൽ വാക്കുകൊടുത്തു. തീവ്രവാദി കഴുത്തറുത്ത കൊല്ലപ്പെടുത്തിയ നദീനെ ഡെല്ലിവേഴ്സ് എന്ന അറുപത് വയസുകാരിയുടെ വലിയ സ്വപ്നമായിരുന്നു റോമിൽ പോയി പാപ്പയെ കാണണമെന്നത്. നീസിലെ പള്ളിയിലെ ഹന്നാൻ വെള്ളം സൂക്ഷിച്ചിരിന്ന തൊട്ടിയുടെ അടുത്ത് വച്ചാണ് നദീനെ കൊല്ലപ്പെട്ടത്. “പ്രിയ നാദിനെ… മറ്റ് കുടുംബങ്ങൾക്കൊപ്പം നിങ്ങളുടെ ഭർത്താവ് ജോഫ്രിയുമായി റോമിൽ പോയി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ഞാൻ സാക്ഷാത്കരിക്കും”. മേയര്‍ പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി കൊല്ലപ്പെട്ട മൂന്ന് പേരുടെയും ചിത്രങ്ങളിൽ സമ്മേളനത്തിൽ പൂച്ചെണ്ടുകൾ അർപ്പിച്ചു. സിമോൺ ബരെട്ടോ സിൽവ എല്ലാദിവസവും പള്ളിയിൽ പോയി പ്രാര്‍ത്ഥിച്ചിരുന്നയാളാണെന്ന് പ്രധാനമന്ത്രി അനുസ്മരണ യോഗത്തിൽ പറഞ്ഞു. 2016ൽ നീസിൽ ഭീകര ആക്രമണത്തിൽ ഇരയായവരുടെ കുടുംബാംഗങ്ങളെയും പാപ്പ കണ്ടിരുന്നു. നിലവില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നു ഫ്രാൻസ് രണ്ടാം ഘട്ട ലോക്ഡൗണിലാണ്. അതിന് ശേഷമായിരിക്കും പാപ്പയുമായുള്ള കൂടിക്കാഴ്ച നടക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-09-13:34:02.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 14758
Category: 13
Sub Category:
Heading: ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച കൗമാരക്കാരന്‍ റോയിഗ് വാഴ്ത്തപ്പെട്ട പദവിയില്‍
Content: ബാഴ്‌സലോണ: സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച പത്തൊൻപതുകാരന്‍ ജോവാൻ റോയിഗ് ഡിഗ്ലെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. നവംബർ 7നു ബാഴ്‌സലോണയിലെ സാഗ്രഡ ഫാമിലിയ ബസിലിക്കയില്‍ നടന്ന വിശുദ്ധ കുർബാന മദ്ധ്യേയാണ് റോയിഗിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1936 -ൽ ക്രിസ്തീയ വിശ്വാസത്തോടും, വിശ്വാസികളോടും ഉള്ള വിദ്വേഷം പ്രകടമായിരുന്ന കാലഘട്ടത്തിൽ നടന്ന സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിലാണ് ജോവാൻ റോയിഗ് ഡിഗ്ലെ കൊല്ലപ്പെട്ടത്. കടുത്ത വിദ്വേഷ ചിന്തകളുടെ ഭാഗമായി അക്കാലത്തു ബാഴ്‌സലോണയിലെ പള്ളികൾ എല്ലാം തന്നെ അടച്ചുപൂട്ടുകയും, കത്തിക്കുകയും ചെയ്തിരുന്നു. വിശുദ്ധ കുർബാന പരസ്യമായി നടത്താൻ കഴിയാതിരുന്ന ആ സമയത്തു റോയിഗ് ഡിഗ്ലെ എന്ന ചെറുപ്പക്കാരന്റെ വിശുദ്ധ കുർബാനയോടുള്ള അസാധാരണമായ ഭക്തിയെക്കുറിച്ചറിഞ്ഞ ഒരു വൈദികൻ, വിശുദ്ധ കുർബാന അത്യാവശ്യമുള്ള ആളുകൾക്ക് അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനു വേണ്ടി ദിവ്യകാരുണ്യം ഉൾക്കൊള്ളുന്ന ഒരു കുസ്തോതി ഈ ചെറുപ്പക്കാരനെ ഏൽപ്പിച്ചു. തന്നെ കൊല്ലുന്നതിനു വേണ്ടി സൈനികർ തന്റെ പിന്നാലെ ഉണ്ടെന്നും, എന്നാൽ അതിലൊന്നും തനിക്കു ഭയമില്ലെന്നും, താൻ തന്റെ ദൈവത്തെ എപ്പോഴും കൂടെ കൊണ്ട് പോകുന്നെന്നും ഒരിക്കൽ ഒരു വീട് സന്ദർശനത്തിനിടയിൽ അവൻ പറഞ്ഞു.

Hace pocos minutos, se ha mostrado la imagen del nuevo beato Joan Roig Diggle en la @sagradafamilia.

Demos gracias a Dios. pic.twitter.com/zfG0dqgGuU
— EsglésiaBarcelona ES (@esglesiabcn_es) November 7, 2020

ഒടുവില്‍ അന്വേഷിച്ചു നടന്ന സൈന്യം വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ, താൻ പിടിയിലായി എന്ന് മനസ്സിലാക്കിയ ജോവാൻ, ശേഷിച്ചിരിന്ന തിരുവോസ്തി മുഴുവൻ അവരുടെ കൈകളിൽപ്പെടാതിരിക്കാൻ ഉള്‍ക്കൊള്ളുകയായിരിന്നു. ഇതിന് പിന്നാലെ സൈന്യത്തിന് കീഴടങ്ങിയ അവനെ അവർ സാന്താ കൊളോമ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് 1936 സെപ്റ്റംബർ 11ന് ജോവാൻ റോയിഗ് ഡിഗ്ലെയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരിന്നു. "ഞാൻ നിങ്ങളോട് ക്ഷമിക്കുന്നതുപോലെ ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ" ഇതായിരുന്നു വാഴ്ത്തപ്പെട്ട ജോവാൻ റോയിഗിന്റെ അവസാന വാക്കുകൾ. സഭയുടെ വിശ്വാസത്തിന്റെ ഒരു വലിയ പരിരക്ഷകനും, ക്രിസ്തുവിനോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിന്റെ ഒരു വലിയ സാക്ഷിയുമാണ് ഈ ചെറുപ്പക്കാരനെന്ന് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിൽ ബാഴ്‌സലോണയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജോസ് ഒമെല്ല പറഞ്ഞു. ക്രിസ്ത്യാനികളായ നാം നമ്മുടെ വിശ്വാസത്തിൽ ഉറച്ചു ജീവിക്കാനാണു വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ജോവാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന്‍ കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു. 1917 മെയ് 12ന് ബാഴ്‌സലോണയിലാണ് ജോവാൻ ജനിച്ചത്. പിതാവ് റാമോൺ റോയിഗ് ഫ്യൂന്റേയും, അമ്മ മോഡ് ഡിഗിൾ പക്കറിംഗും ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നു. പിയാരിസ്റ്റ് പിതാക്കന്മാരും, ഡി ലാ സല്ലെ ബ്രദേഴ്‌സും നടത്തുന്ന സ്കൂളുകളിലാണ് അദ്ദേഹം പഠിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ മറ്റു ജോലികൾ ചെയ്തുകൊണ്ടാണ് അദ്ദേഹം പഠിച്ചത്. അദ്ദേഹത്തിന്റെ അധ്യാപകരിൽ ഫാ. ഇഗ്നേഷ്യോ കാസനോവാസ്, വാഴ്ത്തപ്പെട്ട ഫ്രാൻസിസ്കോ കാർസെല്ലർ എന്നിവരും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ പട്ടികയിലുണ്ട്. കുടുംബം പിന്നീട് മസ്നോയിലേക്ക് താമസം മാറ്റി. അവിടെവെച്ച് ജോവാൻ 1932ൽ ആൽബർട്ട് ബോണറ്റ് ആരംഭിച്ച ഫെഡറേഷൻ ഓഫ് യംഗ് ക്രിസ്ത്യൻസ് ഓഫ് കാറ്റലോണിയയിൽ (എഫ്ജെസിസി) ചേർന്നു. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന് മുമ്പ് അതിൽ 8,000 അംഗങ്ങളുണ്ടായിരുന്നു. എഫ്ജെസിസി വാർത്താക്കുറിപ്പിൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതിയിരുന്ന അദ്ദേഹം പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മതപഠനത്തിനു നേതൃത്വം നൽകുന്നതിന് നിയമിക്കപ്പെട്ടു. മസ്‌നോവിൽ ആർക്കും തന്നെ അദ്ദേഹത്തെ അറിയില്ലായിരുന്നെങ്കിലും, വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും തീവ്രമായ സ്നേഹവും പെട്ടെന്നുതന്നെ പ്രസിദ്ധമായി. വിശുദ്ധ കുർബാനക്ക് മുന്നിൽ സമയം കടന്നു പോകുന്നതറിയാതെ അദ്ദേഹം മണിക്കൂറുകൾ ചെലവഴിച്ചു. യുവാവിന്റെ മാതൃക അദ്ദേഹത്തിന്റെ വാക്കുകളേക്കാൾ ജനങ്ങളിൽ പരിവർത്തനമുണ്ടാക്കി. "ഞാൻ സാധാരണയായി ദിവസത്തിൽ രണ്ട് മണിക്കൂറെങ്കിലും എന്റെ ആത്മീയജീവിതത്തിനായി വിശുദ്ധ കുർബാന, ധ്യാനം, ആരാധന എന്നിവയ്ക്കായി നീക്കിവയ്ക്കുന്നു, ഇത് വളരെ കുറവാണ്, പക്ഷെ ഇതിൽ കൂടുതൽ നൽകാൻ എനിക്ക് കഴിയുന്നില്ല"- 1936-ൽ മസ്നോ വികാരി ഫാ. ജോസ് ഗിലി ഡോറിയ ജോവാൻ തന്നോട് പറഞ്ഞതായി എഴുതി. ആദിമ ക്രൈസ്തവരെപോലെ, ദൈവകൃപയോടും ധൈര്യത്തോടും കൂടി രക്തസാക്ഷിത്വം സ്വീകരിക്കാൻ എല്ലാവരും ഇപ്പോഴും തയ്യാറാകണമെന്ന് 1936 ജൂലൈയിൽ ജോവാൻ തന്റെ എഫ്ജെസിസിയിലെ സഹപ്രവർത്തകരോട് പറഞ്ഞിരിന്നു. തുടർന്നുണ്ടായ കടുത്ത പീഡനത്തിൽ, കാറ്റലോണിയയിൽ നാൽപ്പതോളം പുരോഹിതന്മാരുൾപ്പെടെ മുന്നൂറോളം ചെറുപ്പക്കാർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എഫ്ജെസിസിയുടെ ആസ്ഥാനം കത്തിച്ചതടക്കമുള്ള നിരവധി പീഡനങ്ങള്‍ ഉണ്ടായ ആ സമയത്തു ജോവാൻ മറ്റുള്ളവരെ സന്ദർശിച്ച്‌ അവർക്കു ആശ്വാസവും ധൈര്യവും പകർന്നു. മുറിവേറ്റവരെ ശുശ്രൂഷിച്ചു, തങ്ങളുടെ ഇടയിൽ നിന്ന് മരിച്ചവരെ കണ്ടെത്താനായി ആശുപത്രികൾ കയറിയിറങ്ങിയിരിന്നു. കോവിഡ് മൂലം വളരെ പരിമിതമായി നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിൽ സ്‌പെയിനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ബിഷപ്പ് ബെർണാഡിറ്റോ ഔസാ, ബാഴ്‌സലോണയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ലൂയിസ് മാർട്ടിനെസ് സിസ്റ്റാച്ച് എന്നിവർ പങ്കെടുത്തു. ഈ ചെറുപ്പക്കാരന്റെ മാതൃകയും, തീക്ഷ്ണതയും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ, ക്രിസ്തീയ വിശ്വാസത്തിൽ പൂർണ്ണമായും ജീവിക്കാനുള്ള ആഗ്രഹം ജനിപ്പിക്കട്ടെയെന്ന്‍ മാർപാപ്പ ഇന്നലെ പറഞ്ഞു. വാഴ്ത്തപ്പെട്ട ഡിഗ്ലിന്റെ ശരീരം ബാഴ്സലോണയിലെ എൽ മസ്നോയിലെ സെന്റ് പീറ്റർ ഇടവക ചാപ്പലിലാണ് സംസ്കരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-09-16:19:35.jpg
Keywords: ദിവ്യകാരുണ്യ
Content: 14759
Category: 1
Sub Category:
Heading: ഇറ്റലിയിലെ പുതിയ കൊറോണ നിയന്ത്രണങ്ങളില്‍ ദേവാലയങ്ങള്‍ക്ക് ഇളവ്
Content: റോം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ പുതിയ കൊറോണ നിയന്ത്രണങ്ങളില്‍ ദേവാലയങ്ങള്‍ക്ക് ഇളവ്. ദേവാലയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കുമായി തുറന്ന്‍ പ്രവര്‍ത്തിക്കാമെന്ന് പുതിയ ലോക്ക്ഡൌണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വത്തിക്കാന്‍ മ്യൂസിയം അടച്ചിടുവാന്‍ ഫ്രാന്‍സിസ് പാപ്പ ഉത്തരവിട്ടതിന്റെ തൊട്ടുപിന്നാലെയാണ് വിശുദ്ധ കുര്‍ബനയും ശുശ്രൂഷകളും തുടരാമെന്ന വിവരം ഇറ്റലിയിലെ മെത്രാന്‍ സമിതി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേരത്തെ രോഗ വ്യാപനത്തെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയുടെ വ്യാഴാഴ്ച തോറുമുള്ള പൊതു അഭിസംബോധനകള്‍ വീണ്ടും ഓണ്‍ലൈനിലൂടെ പുനഃക്രമീകരിച്ചിരിന്നു. പുതിയ സാഹചര്യം കണക്കിലെടുത്ത് വിവേകത്തോടും ജാഗ്രതയോടും കൂടി ശുശ്രൂഷകള്‍ തുടരുവാന്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആരാധനകള്‍ പരമാവധി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുവാനാണ് മെത്രാന്‍ സമിതിയുടെ ശുപാര്‍ശ. ദേവാലയങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇറ്റലിയില്‍ ഡിസംബര്‍ മൂന്നു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗബാധയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് കര്‍ഫ്യു നീട്ടാനും സാധ്യതയുണ്ട്. കൊറോണ നിരക്ക് വര്‍ദ്ധിക്കുവാന്‍ സാധ്യതകൂടിയ പ്രദേശങ്ങളെ തിരിച്ചറിയുവാന്‍ ത്രിതല പദ്ധതിക്ക് തന്നെ ഇറ്റാലിയന്‍ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. അതനുസരിച്ച് കൊറോണ കേസുകളുടെ തോതനുസരിച്ച് പ്രദേശങ്ങളെ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ സോണുകളായി തിരിച്ചിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-09-18:24:50.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 14760
Category: 18
Sub Category:
Heading: മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി'യുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തു
Content: തിരുവനന്തപുരം: സാഹോദര്യവും സാമൂഹിക സൗഹൃദവും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി'യുടെ മലയാള പരിഭാഷ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി അല്‍മായ പ്രതിനിധി ജോൺ വിനേഷ്യസ് ഏറ്റുവാങ്ങി. കത്തോലിക്ക സഭയുടെ ഔദ്യോഗിക മുഖപത്രമായ ഒസ്സർവത്തൊരെ റൊമാനോയുടെ ഏഷ്യയിലെ പ്രസാധകരായ കാർമ്മൽ ഇന്റർനാഷ്ണൽ പബ്ലിഷിംഗ് ഹൗസാണ് പരിഭാഷ നടത്തിയിട്ടുള്ളത്. പ്രകാശന ചടങ്ങിൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ.സി.ഡി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് നെല്ലിക്കശ്ശേരി ഒ.സി.ഡി എന്നിവർ സന്നിഹിതരായിരുന്നു. എട്ട് അധ്യായങ്ങളും 287 കണ്ണികകളുമുള്ള ഈ ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം മാർപാപ്പ ഊട്ടിയുറപ്പിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-09-20:00:39.jpg
Keywords: ചാക്രിക
Content: 14761
Category: 18
Sub Category:
Heading: ഗുജറാത്തി എഴുത്തുകാരനായ സ്പാനിഷ് ജെസ്യൂട്ട് വൈദികന്‍ ഫാ. കാര്‍ലോസ് അന്തരിച്ചു
Content: അഹമ്മദാബാദ്: സ്‌പെയിന്‍ സ്വദേശിയും പ്രമുഖ ഗുജറാത്തി എഴുത്തുകാരനുമായ ഫാ. കാര്‍ലോസ് ഗോണ്‍സാലസ് വാലസ് അന്തരിച്ചു. സ്‌പെയിനിലായിരുന്നു അന്ത്യം. ഗുജറാത്ത് സര്‍വകലാശാലയില്‍ അനേകം വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം ഗുജറാത്തി ഭാഷയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫാ. വാലസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും അനുശോചിച്ചു. "ഫാ. വാലസ് പലർക്കും, പ്രത്യേകിച്ച് ഗുജറാത്തിൽ തന്നെ പ്രിയങ്കരനായിരുന്നു. ഗണിതം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വ്യത്യസ്തനായി. സമൂഹത്തെ സേവിക്കുന്നതിലും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സങ്കടമുണ്ട്. ആത്മാവു സമാധാനത്തില്‍ വിശ്രമം കൊള്ളട്ടെ". മോദി ട്വീറ്റ് ചെയ്തു.

Father Vallés endeared himself to many, especially in Gujarat. He distinguished himself in diverse areas such as mathematics and Gujarati literature. He was also passionate about serving society. Saddened by his demise. May his soul rest in peace.
— Narendra Modi (@narendramodi) November 9, 2020

1925 നവംബര്‍ നാലിന് ഈശോസഭ വൈദികനായ ഫാ. വാലസ് സ്‌പെയിനിലെ ലോഗ്രോനോയിലാണു ജനിച്ചത്. പതിനഞ്ചാം വയസില്‍ മിഷ്ണറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി. മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാ. വാലസ് 1960ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര അധ്യാപകനായി. നിത്യതയിലേക്ക് യാത്രയായപ്പോള്‍ 95 വയസ്സുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-10-07:59:00.jpg
Keywords: കാര്‍
Content: 14762
Category: 18
Sub Category:
Heading: രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥിര നിക്ഷേപമായി ക്രൈസ്തവ സമുദായത്തെ കാണേണ്ട: മുന്നറിയിപ്പുമായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും വര്‍ഗീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ടുബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയാറല്ല. ഇന്നലെകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്പുതന്നെ അപകടത്തിലാകും. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. തീവ്രവാദവും അഴിമതിയും ധൂര്‍ത്തും എക്കാലവും എതിര്‍ക്കപ്പെടണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നിരന്തരമുയരുന്ന വെല്ലുവിളികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകണം. സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ നി‍ന്ന് ക്രൈസ്തവരായ ജനപ്രതിനിധികള്‍ കാലങ്ങളായി ഒളിച്ചോട്ടം നടത്തുകയാണ്. അധികാരത്തിലേറാനുള്ള ഏണിപ്പടികള്‍ മാത്രമായി സമുദായത്തെ കാണുകയും അതുകഴിഞ്ഞാല്‍ അവജ്ഞയും അവഗണനയും നിരന്തരം ആവര്‍ത്തിക്കുകയുമാണ്.ഇതിന് അവസാനമുണ്ടാകണം. തെരഞ്ഞെടുപ്പുകളിലെ സാമുദായിക നിലപാടുകളെക്കുറിച്ച് വിലയിരുത്താനും പങ്കുവയ്ക്കാനും വിവിധ തലങ്ങളില്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-10-09:23:53.jpg
Keywords: സി‌ബി‌സി‌ഐ
Content: 14763
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവർക്ക് പുറമേ കൊറോണ പോരാളികളെയും സ്മരിച്ച് ഫിലിപ്പീൻസ് ദേവാലയങ്ങൾ ചുവപ്പിൽ മുങ്ങും
Content: മനില: അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് പുറമേ കൊറോണക്കിരയായവര്‍ക്കും, കൊറോണയ്ക്കെതിരെ പോരാടുന്നവര്‍ക്കുമായി ഇക്കൊല്ലത്തെ “ചുവപ്പ് ബുധന്‍” ദിനാചരണം (റെഡ് വെനസ്ഡേ) സമര്‍പ്പിക്കുന്നുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍)ന്റെ ഫിലിപ്പീന്‍സ് ഘടകം. കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അന്ധകാരത്തിനിടയില്‍ പ്രതീക്ഷയെ ആളിക്കത്തിക്കുകയാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധൻ ആചരണത്തിന്റെ ലക്ഷ്യമെന്നും എ.സി.എന്‍ ഫിലിപ്പീന്‍സിന്റെ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് പറഞ്ഞു. നവംബര്‍ 25നാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ആചരണം. ചുവപ്പ് ബുധന്‍ ആചരണത്തില്‍ പങ്കുചേരുവാന്‍ രൂപതകളേയും, ഇടവകകളേയും, സഭാ സ്ഥാപനങ്ങളേയും മെത്രാപ്പോലീത്ത ക്ഷണിച്ചു. ചുവപ്പെന്നാല്‍ സ്നേഹമാണെന്നും, കൊറോണയ്ക്കെതിരെ സഭ ഒറ്റക്കെട്ടാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പ്രതീക്ഷ അസ്തമിക്കുകയും, വിശ്വാസം ക്ഷയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന്‍ പോരാടുന്നവരുടെ ധൈര്യവും, രോഗമുക്തി നേടിയവരുടെ ക്ഷമയും, എല്ലാത്തിനുമുപരിയായി സഭയിലൂടെയും സ്വന്തം ജനത്തിലൂടെയും പ്രകടമായ ദൈവ കാരുണ്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ആചരണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനും, മതപീഡനത്തിനിരയാകുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും വേണ്ടി ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ആണ് ചുവപ്പ് ബുധന്‍ ആചരണം 2016-ല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലാണ് ചുവപ്പ് ബുധന്‍ ആദ്യമായി ആചരിച്ചത്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവന്ന നിറത്തില്‍ ദേവാലയങ്ങള്‍ അലങ്കരിക്കുന്നതാണ് ചുവപ്പ് ബുധന്‍ ആചരണത്തിന്റെ ഏറ്റവും വലിയ സവിശേഷത. പൊന്തിഫിക്കൽ സംഘടനയുടെ ഈ ശ്രദ്ധേയമായ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ ഈ ദിവസം ചുവപ്പ് നിറങ്ങളാൽ അലങ്കരിക്കാറുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-10-12:01:20.jpg
Keywords: ചുവപ്പ