Contents
Displaying 14371-14380 of 25133 results.
Content:
14724
Category: 4
Sub Category:
Heading: നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 11
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} ആഗസ്റ്റ് 25-നു രാവിലെ സരങ്കോടിനടുത്തുള്ള ഗുട്ടിംഗിയ ഗ്രാമത്തിൽ ആയുധധാരികളായ ഒരു സംഘം എത്തി. ആക്രമണത്തെ ഭയന്ന്, 24 ക്രിസ്തീയ കുടുംബങ്ങളും വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു. അവർ ജീവനും കൊണ്ടോടുമ്പോൾ, ഹിന്ദുക്കളാകാതെ ഒരിക്കലും ഗ്രാമത്തിലേക്ക് തിരിച്ചുവരുവാൻ അനുവദിക്കയില്ലെന്ന് അക്രമിസംഘം വിളിച്ചു കൂവുന്നുണ്ടായിരുന്നു. കാട്ടിനുള്ളിൽ കോരിച്ചൊരിയുന്ന മഴയത്ത് നാലു ദിവസം പട്ടിണി സഹിച്ചശേഷം മണിക്കൂറുകളോളം നടന്നാണ് അവർ ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പിൽ എത്തിയത്. മൂന്ന് ആഴ്ചകൾക്കു ശേഷം രുണിമ ഡിഗൾ ഭർത്താവ് ഈശ്വറുമൊത്ത് അവളുടെ പിതൃഗ്രാമത്തിലേക്ക് യാത്രയായി. നാലു മക്കളെയും അഭയാർത്ഥി ക്യാമ്പിൽ നിർത്തിയാണ് അവർ പോയത്. കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തിരുന്ന വീട് പരിശോധിക്കാനുള്ള വ്യഗ്രത കൊണ്ട് സ്വന്തം ഗ്രാമത്തത്തിലൂടെയാണ് സെപ്തംബർ 20-ആം തീയതി അവർ മടങ്ങിയത്. ഈശ്വറും ഭാര്യയും ഗ്രാമത്തിൽ വന്ന വാർത്ത അറിഞ്ഞ ഉടനെ ഒരു ഡസൻ മതഭ്രാന്തന്മാർ അവരെ അന്വേഷിച്ചിറങ്ങി. എല്ലാ വീടുകളിലും തിരഞ്ഞിട്ട് അവർക്ക് ഈശ്വറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഗുട്ടിംഗിയ ഗ്രാമത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലേക്ക് പോകുവാനുള്ള ബസിൽ കയറാൻ പോകുമ്പോൾ ഈശ്വറും രുണിമയും അവരെ അന്വേഷിച്ചിരുന്ന അക്രമിസംഘത്തിന്റെ മുന്നിൽ ചെന്നുപെട്ടു. "ഹിന്ദുവാകാതെ ഈ ഗ്രാമത്തിലേക്ക് മടങ്ങാൻ നിനക്ക് എങ്ങനെ ധൈര്യമുണ്ടായി?" എന്ന് ചോദിച്ച് അവർ അയാളെ തള്ളി. ഭർത്താവിനെ സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്ന രുണിമയെ അവർ തള്ളിമാറ്റി. "അവർ എന്റെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. അദ്ദേഹത്തെ വെട്ടിനുറുക്കുന്നതു കണ്ട ഞാൻ ബോധമറ്റു വീണു. ഓർമ വന്നപ്പോൾ ചുറ്റുപാടും ആരും ഉണ്ടായിരുന്നില്ല. രക്തപ്പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ." ആ വിധവ വിതുമ്പിക്കൊണ്ട് പറഞ്ഞു. ബോധം തെളിഞ്ഞപ്പോൾ രുണിമ അവിടെനിന്ന് ഉറ്റവരും അടുത്തുള്ള സി.ആർ.പി.എഫ്.ക്യാമ്പിൽ ചെന്ന് - അത് ഒരു കി.,മീ. അകലെ പപ്പുംഗിയ എന്ന സ്ഥലത്തായിരുന്നു - ഭർത്താവ് കൊല്ലപ്പെട്ട വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തത്ക്ഷണം അവളെയും കൂട്ടി അവർ കൊലപാതകസ്ഥലത്തെത്തി. എന്നാൽ അതിനിടയിൽ സംഭവസ്ഥലത്തെ രക്തക്കറകൾ പോലും നീക്കിയിരുന്നു. സി.ആർ.പി.എഫ്. അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറും എസ്.പി.യും സ്ഥലത്തെത്തി. അവരോടും രുണിമ തന്റെ ഭീകരാനുഭവം വിശദീകരിച്ചു. കൊലപാതകം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞ് ഈ പൈശാചിക കൃത്യം അംഗീകരിക്കാനോ ക്രിമിനൽ കേസ് രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ല. (കന്ധമാലിൽ പരക്കെ പ്രയോഗിച്ചിരുന്ന ഒരു കുതന്ത്രമാണ്. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കൽ "ശവം പോലും ഇല്ലാതാക്കി നഷ്ടപരിഹാരം നിഷേധിക്കുന്നു.") പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ "Kandhamal - a blot on Indian Secularism" (കന്ധമാൽ ഭാരതത്തിന്റെ മതേതരത്വത്തിന് ഒരു കളങ്കം) എന്ന എന്റെ ഗ്രന്ഥത്തിൽ, ഈശ്വറിന്റെ പോലീസ് അംഗീകരിക്കാത്ത കൊലപാതകത്തെക്കുറിച്ച് വിശദീകരിച്ചതിന്റെയും ആവർത്തിച്ചുള്ള പരാതികളുടെയും ഫലമായി അധികാരികൾ നിലപാട് മാറ്റി. എട്ട് മാസങ്ങൾക്കു ശേഷം അവർ കൊലപാതകം നടന്നതായി അംഗീകരിച്ചു. 2009 ഏപ്രിൽ ഒഡീഷാ സർക്കാർ ആ വിധവയ്ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകി. കേന്ദ്ര സർക്കാരിൽ നിന്ന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. "ഞാൻ കുറ്റവാളികൾക്കെതിരെ പരാതിപ്പെട്ടതിനാൽ അവർ എന്നെത്തേടി നടക്കുകയാണ്. പ്രതികളെ ബന്ധനസ്ഥരാക്കാതെ എനിക്ക് എങ്ങനെയാണ് എന്റെ ഗ്രാമത്തിൽ പ്രവേശിക്കാനാകുക? "2009 ജനുവരിയിൽ ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പിൽവച്ച് രുണിമ പരിതപിച്ചു. ക്രൈസ്തവ വിരുദ്ധ കലാപങ്ങളുടെ ഇരകളായ നൂറുകണക്കിന് വിശ്വാസികളെ അലട്ടിയിരുന്ന ചോദ്യമാണ് ആ വിധവയിൽ നിന്ന് മുഴങ്ങിക്കേട്ടത്. ("ആ സമത്ത് ബഹുഭൂരിപക്ഷം കുറ്റവാളികളും സ്വതന്ത്രരായി വിഹരിക്കുകയായിരുന്നു. രജിസ്റ്റർ ചെയ്ത 828 ക്രിമിനൽ കേസുകളിലായി, 11,348 പേർ കുറ്റാരോപിതരായിരുന്നെങ്കിലും, 2009 ഏപ്രിൽ വരെ 700-ൽ താഴെ പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിരുന്നുള്ളൂ.") അതൊക്കെയാണെങ്കിലും, ആ വിധവ തന്റെ വിശ്വാസത്തിൽ അചഞ്ചലയായി നിലകൊണ്ടു. "എന്തുതന്നെ സംഭവിച്ചാലും എന്റെ വിശ്വാസം ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഏതു വിശ്വാസത്തിനു വേണ്ടിയാണോ എന്റെ ഭർത്താവ് കൊല്ലപ്പെട്ടത്, ആ വിശ്വാസം എനിക്ക് എങ്ങനെ തള്ളിക്കളയാനൊക്കും ?" രുണിമ ചോദിച്ചു. മൂന്നു വർഷങ്ങൾക്കുശേഷം കന്ധമാലിലെ അനാഥരുടെയും വിധവകളുടെയും സമ്മേളനത്തിൽവച്ച് ഞാൻ അവരെ വീണ്ടും കണ്ടുമുട്ടിയപ്പോഴും തന്റെ പലായനം അവസാനിച്ചിട്ടില്ലെന്ന് രുണിമ എടുത്തുപറഞ്ഞു. 2012-ലെ നവവത്സരപ്പുലരിയിൽ, നുവാഗാമിലെ പാസ്റ്ററിൽ സെന്ററിലെ കൂടിക്കാഴ്ചയിൽ രുണിമ പറഞ്ഞു: "എന്റെ ഇളയ ആൺകുട്ടികൾ രണ്ടുപേരും ഇപ്പോൾ ക്രിസ്ത്യൻ ഹോസ്റ്റലിലാണ്. ഒരു വാടകവീട്ടിലാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്. ഞാൻ ദിവസവും കൂലിപ്പണിക്കു പോയിട്ടാണ് കുടുംബം പോറ്റുന്നത്. "ഇതിനകം രുണിമയുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടാമത്തെ മകളാകട്ടെ, അമ്മയോടൊപ്പം വാടക വീട്ടിൽ താമസിച്ച് ഉദയഗിരിയിലെ ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്നു. #{black->none->b->വിശ്വാസത്തിനു വേണ്ടി വീട്ടുകാരെ വെടിഞ്ഞ വിധവ }# പാസ്റ്ററായ തന്റെ ഭർത്താവ് ദിവ്യസുന്ദർ ഡിഗളിനെ കാവിപ്പട ആക്രമിക്കാൻ പദ്ധതിയിട്ടുണ്ടെന്ന് ആഗസ്റ്റ് 24-നാണ് പുഷ്‌പാഞ്‌ജലി പോണ്ട അറിഞ്ഞത്. ആ നിമിഷം മുതൽ അവൾ ഉത്കണ്ഠാകുലയായി. ഞായറാഴ്ച്ച രാവിലെയുള്ള ശുശ്രൂഷയ്ക്കായി ദ്രെപാംഗിയ എന്ന സ്ഥലത്തേക്ക് പോയിരുന്ന ഭർത്താവിനെ ഫോണിൽ വിളിച്ചു. "അവർ നിങ്ങളെ അന്വേഷിക്കുകയാണ്. ദയവായി, ഇങ്ങോട്ടു വരരുത്. അവിടെത്തന്നെ താമസിക്കുക," പുഷ്‌പാഞ്‌ജലി അന്നു വൈകിട്ട് ഭർത്താവിന് മുന്നറിയിപ്പ് നൽകി. യാത്രചെയ്തിരുന്ന ക്രൈസ്തവരെ കാവിപ്പട ആക്രമിച്ചിരുന്നതുകൊണ്ട് പാസ്റ്റർ ദിവ്യസുന്ദർ ആ ഗ്രാമത്തിൽതന്നെ തങ്ങി. അടുത്ത ദിവസം വൈകിട്ട് ഒരു ലോറിയിൽ അക്രമിസംഘം പുഷ്പ്പാഞ്ജലിയുടെ വസതിയിലെത്തി. ഭർത്താവ് എവിടെയാണെന്നാണ് അവർ അന്വേഷിച്ചത്. പാസ്റ്റർ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ലക്‌ഷ്യം. അദ്ദേഹം ഞായറാഴ്ച്ച ശുശ്രൂഷ കഴിഞ്ഞ് താസിച്ചിരുന്ന ഗ്രാമമേതെന്ന് അവർക്ക് അറിയാമായിരുന്നു. ഉടനെ അവർ എട്ടു കി.മീ. ദൂരെയുള്ള ദ്രെപാംഗിയയിലേക്ക് തിരിച്ചു. "രാത്രിമുതൽ അദ്ദേഹത്തിന്റെ (മൊബൈൽ) ഫോണിൽനിന്ന് ഒരു മറുപടിയും ലഭിക്കാതിരുന്നതിനാൽ ഞാൻ ആകെ അസ്വസ്ഥയായി. നേരം വെളുത്തപ്പോൾ ഞാൻ മകളെയുംകൊണ്ട് അങ്ങോട്ട് പോയി," മുപ്പത്തെട്ടുകാരിയായ ആ വിധവ പറഞ്ഞു. ഒരു പാസ്റ്റർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ജഡം വഴിയോരത്ത് കിടക്കുകയാണെന്നും വഴിമധ്യേ ഒരു ചെറുപ്പക്കാരൻ അവരെ ധരിപ്പിച്ചു. ഈ വാർത്ത ഉണ്ടാക്കിയ ഞെട്ടൽ വകവെയ്ക്കാതെ അവൾ നടപ്പു തുടർന്നു. ഗ്രാമത്തിലെത്തിയപ്പോൾ അവൾ കണ്ടകാഴ്ച്ച ഭയാനകമായിരുന്നു. കുത്തും വെട്ടുമേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭർത്താവിന്റെ ശരീരം. ഏതാനും ഹിന്ദുയുവാക്കളുടെ സഹായത്തോടെ മൃതശരീരം സൈക്കിളിൽ കെട്ടിവച്ച് അവൾ സ്വന്തം ഗ്രാമത്തിൽ എത്തിച്ചു. ഈ ദാരുണരംഗത്തിന് സാക്ഷിയായി അവളുടെ എട്ടുവയസുള്ള മകൾ കരഞ്ഞു കൊണ്ട് പിന്നിൽ നടന്നിരുന്നു. പുഷ്‌പാഞ്‌ജലിയുടെ ദുരിതങ്ങൾ ഇതോടെ അവസാനിച്ചില്ല. ഭർത്താവിനെ വധിച്ച സംഘത്തലവൻ അവളെ സമീപിച്ച് പോലീസിൽ പരാതിപ്പെടുകയോ സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ കൈപ്പറ്റുകയോ ചെയ്‌താൽ അവളെയും കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. നഷ്ടധൈര്യയായ ആ വിധവ, മകളെയുംകൂട്ടി റൈക്കിയിലെ, അഭയാർത്ഥി ക്യാമ്പിലേക്ക് മാറിത്താമസിച്ചു. അക്രമികൾ അഭയാർത്ഥി ക്യാമ്പിൽ വന്നുപോലും അവളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തന്മൂലം അവൾ ഭുവനേശ്വറിലുള്ള വൈ.എം.സി.എ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. നാനൂറിൽപരം അഭയാർത്ഥികൾ ഇതിനകം അവിടെ എത്തിയിരുന്നു. രണ്ടു മാസക്കാലം അവിടെ താസിച്ചതിനുശേഷം പുഷ്‌പാഞ്‌ജലി കട്ടക്കിലെ ഒരു വാടകവീട്ടിലേക്ക് താമസം മാറി. മകളെ അവിടെയുള്ള ക്രിസ്ത്യൻ സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാനായിരുന്നു അത്. കാവിപ്പടയുടെ തുടർച്ചയായ ഭീഷണികൾക്കു പുറമെ, സ്വന്തം വീട്ടുകാരുടെ എതിർപ്പും ആ വിധവയ്ക്ക് ഏറെ വിഷമമുണ്ടാക്കി. തന്റെ ഉറ്റവരുടെയും ഉടയവരുടെയും പ്രതികരണം അവൾ വിവരിച്ചു: "എന്നെ ഹിന്ദുമതത്തിലേക്ക് പിൻതിരിപ്പിക്കുവാൻ പരിശ്രമിക്കുകയാണ് അവർ. ക്രിസ്ത്യൻ വിധവയായി ജീവിക്കുന്നത് ഏറ്റവും ദുസ്സഹമായിരിക്കും എന്ന് അവർ എന്നെ ഭയപ്പെടുത്തുന്നു." എന്നാൽ, വിശ്വാസത്തിനുവേണ്ടി വീട്ടുകാരെ വകവെയ്ക്കാതെ, മുന്നോട്ടുപോകാൻ തന്നെയാണ് പുഷ്‌പാഞ്‌ജലി തീരുമാനിച്ചത്. "ഹിന്ദുമതത്തിലേക്കു തിരിച്ചുചെന്നാൽ സർവസഹായ സഹകരണങ്ങളും നൽകാമെന്ന് എന്റെ വീട്ടുകാർ ഉറപ്പുനൽകിയിട്ടുണ്ട്. പക്ഷേ, ഞാൻ തിരിച്ചുപോവുകയില്ല. ഞാൻ ക്രിസ്ത്യാനിയായി ജീവിക്കും, അങ്ങനെ തന്നെ മരിക്കുകയും ചെയ്യും." ദൃഢസ്വരത്തിൽ പുഷ്പാഞ്ജലി പ്രഖ്യാപിച്ചു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പുഷ്‌പാഞ്‌ജലി പാസ്റ്റർ ദിവ്യ സുന്ദറുമായി പ്രണയത്തിലായതിനുശേഷമാണ് ക്രിസ്ത്യാനിയായതും അദ്ദേഹത്തെ വിവാഹം ചെയ്‌തതും. #{black->none->b-> നിരക്ഷരയെങ്കിലും വിശ്വാസത്തിൽ അചഞ്ചലയായ വിധവ }# കൊല്ലപ്പെട്ട പാസ്റ്റർ മദൻ നായകിന്റെ വിധവയായ, നിരക്ഷരയായ സാവിത്രി നായക് 2009 ജനുവരി 11-ന് ദോക്കേടി ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. അവിടെ സമാധാനം പുന:സ്ഥാപിച്ചിരിക്കുമെന്നു വിചാരിച്ചാണ് അവർ ഉദയഗിരിയിലെ അഭ്യാർത്ഥിക്യാമ്പിൽ നിന്ന് പുറപ്പെട്ടത്. "എന്തുകൊണ്ടാണ് ഹിന്ദുവാകാതെ നിങ്ങൾ മടങ്ങിവന്നത്?" ഗ്രാമത്തിലെത്തിയ ഉടനെ മതഭ്രാന്തന്മാർ അവളെ തടഞ്ഞുനിർത്തി ചോദിച്ചു. "അവർ എന്റെമേൽ മണ്ണെണ്ണ ഒഴിച്ചു. എന്നെ ജീവനോടെ കത്തിച്ചുകളയാനായിരുന്നു അവരുടെ നീക്കം." 60 വയസ് കഴിഞ്ഞ, നിരക്ഷരയായ വിധവ, തന്റെ ഭീകരാനുഭവം അനുസ്മരിച്ചു. ആ വിധവയുടെ ഭാഗ്യമെന്ന് പറയാം. ഹിന്ദു ഗ്രാമത്തലവൻ ആ സമയത്ത് അവിടെ വരാനിടയായി. വിധവയെ തീ കൊളുത്താൻ തയ്യാറായി നിന്നിരുന്ന സംഘത്തോട് അദ്ദേഹം ചോദിച്ചു. "നിങ്ങൾ എന്തുകൊണ്ടാണ് ഈ വൃദ്ധയെ കൊല്ലാൻ ശ്രമിക്കുന്നത്?" അവളെ വിട്ടയയ്ക്കുക." അവളുടെ പാസ്റ്ററായ ഭർത്താവിനെ അക്രമികൾ നേരത്തെ കൊന്നിട്ടുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ മുതിർന്ന ഹിന്ദുവിന്റെ വാക്കുകൾ അനുസരിച്ച് അക്രമികൾ സാവിത്രിയെ വിട്ടയച്ചു. എങ്കിലും ക്രിസ്ത്യാനിയായിആ ഗ്രാമത്തിൽ ജീവിക്കുവാൻ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്താൻ അവർ മറന്നില്ല. തന്റെ ഭർത്താവ് അഭിമുഖീകരിക്കേണ്ടി വന്നതുപോലുള്ള അനുഭവം നേരിടേണ്ടിവന്നതിൽ സ്തബ്‌ധയായ വിധവ അഭയാർത്ഥികേന്ദ്രത്തിലേക്കു തിരിച്ചുപോയി. ക്രിസ്ത്യാനിയായതിന്റെ പേരിൽ സാവിത്രിക്കുണ്ടായ യാതനകൾക്ക് തുടക്കം കുറിച്ചത് ആഗസ്റ്റ് 26-നാണ്. അവളുടെ ഗ്രാമത്തിലെ ക്രിസ്തീയഭവനങ്ങൾ കൊള്ളയടിച്ച് അഗ്നിക്കിരയാക്കിയത് അന്നായിരുന്നു. സായുധസംഘത്തെ ഭയന്ന് മറ്റു ക്രൈസ്തവരെല്ലാം ജീവനും കൊണ്ടോടി. അവരുടെ ഒപ്പം ഓടിയെത്താൻ പ്രായമേറിയ ആ സ്ത്രീ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ശ്രീതിക്കുട എന്ന സ്ഥലത്ത് ഞായറാഴ്‌ച്ച ശുശ്രൂഷ നടത്തുകയായിരുന്നു ഭർത്താവ് പാസ്റ്റർ മദൻ. ശശികാന്ത നായക്, ഫിദെം നായക് എന്നീ രണ്ടു പാസ്റ്റർമാരും മടക്കയാത്രയിൽ പാസ്റ്റർ മദന്റെ കൂടെ ഉണ്ടായിരുന്നു. ഗുർപാകിയ എന്ന സ്ഥലത്തെത്തിയപ്പോൾ, ക്രൈസ്തവരെ തേടി നടന്നിരുന്ന ഒരു അക്രമിസംഘം അവരെ തടഞ്ഞു. മൂന്നുപേരുടെയും ബാഗുകൾ പരിശോധിച്ചപ്പോൾ ബൈബിൾ കണ്ടതോടെ അവർ പാസ്റ്റർമാരാണെന്ന് മതഭ്രാന്തന്മാർക്ക് ഉറപ്പായി. ക്രിസ്‌തീയ വിശ്വാസം ഉപേക്ഷിക്കുന്നതിന്റെ തെളിവായി ബൈബിൾ കത്തിച്ചു കളയാൻ അവർ കൽപ്പിച്ചു. പക്ഷെ യഥാർത്ഥ വിശ്വാസികളെപോലെ പാസ്റ്റർമാർ ആ കൽപ്പന അവഗണിക്കുകയാണ് ചെയ്‌തത്. തന്നെയുമല്ല തങ്ങളുടെ വിശ്വാസം ഒരിക്കലും ത്യജിക്കുകയില്ലെന്ന് അവർ ആവർത്തിക്കുകയും ചെയ്‌തു. ആ വിശ്വാസപ്രഖ്യാപനത്തിൽ ക്ഷുഭിതരായ അക്രമികൾ അവർ മൂന്നുപേരുടെയും കൈകൾ ബന്ധിച്ചശേഷം പൈശാചികമായ രീതിയിൽ അടിച്ച് കൊലപ്പെടുത്തി. എന്നിട്ടും അവരുടെ കോപം അടങ്ങിയില്ല. മൃതശരീരങ്ങൾ തുണ്ടംതുണ്ടമായി വെട്ടിനുറുക്കി, ബൈബിളുകളോടൊപ്പം അഗ്നിക്കിരയാക്കി. "ഞാൻ സംഭവസ്ഥലത്തു ചെല്ലുമ്പോൾ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ മാത്രമേ, അവിടെ ഉണ്ടായിരുന്നുള്ളു. മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ അവിടെ എത്തിയത്," ഈറനണിഞ്ഞ മിഴികളോടെ ആ വിധവ വിവരിച്ചു. "ഭാവിയെപ്പറ്റി ഉൽക്കണ്ഠയുണ്ടോ?" എന്ന ചോദ്യത്തിന് സാവിത്രി ശാന്തമായാണ് മറുപടി പറഞ്ഞത്: "എനിക്ക് പേടിയോ, ആശങ്കയോ ഇല്ല. എന്റെ ഭർത്താവ് വിശ്വാസത്തിനുവേണ്ടി മരണമടഞ്ഞു. ഞാനും ആ വിശ്വാസം ഉപേക്ഷിക്കുകയില്ല." സാവിത്രിയുടെ ഏകമകൻ ശിശിർ ഇതിനകം കന്ധമാലിനു പുറത്ത് പാസ്റ്ററായി ശുശ്രൂഷ ചെയ്യാൻ ആരംഭിച്ചിരുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: മാനഭംഗം ചെയ്യപ്പെട്ട സിസ്റ്ററിന് 'യേശു കുരിശില്‍ അമര്‍ത്യന്‍' ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2020-11-04-18:50:29.jpg
Keywords: കന്ധമാ

14725
Category: 1
Sub Category:
Heading: പ്രതിഷേധം ഫലം കണ്ടു: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു
Content: കൊച്ചി: ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വിവേചനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജസ്റ്റിസ് ജെ. ബി. കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷനില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട ഐഎഎസ്), ജേക്കബ് പുന്നൂസ് (റിട്ട ഐപിഎസ്) എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കീഴില്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രത്യേകമായി മാറ്റിവെയ്ക്കുന്ന വിവേചനപരമായ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ അനുകൂല്യങ്ങളും 80% മുസ്ലിങ്ങള്‍ക്കും ഇരുപതു ശതമാനം ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന ഇതര ന്യൂനപക്ഷങ്ങള്‍ക്കുമായിരിന്നു മാറ്റിവെച്ചിരിന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയും കത്തോലിക്ക മെത്രാന്‍ സമിതി വിവേചനം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തിരിന്നു. ഇതിനാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-04-22:32:40.jpg
Keywords: ന്യൂനപക്ഷ

14726
Category: 18
Sub Category:
Heading: കോവിഡ് സ്‌റ്റോപ്പ് ബൈ മി: ക്യാംപെയിനുമായി കത്തോലിക്ക കോണ്‍ഗ്രസ്
Content: തൊടുപുഴ: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സ്‌റ്റോപ്പ് ബൈ മി എന്ന ക്യാംപെയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം തൊടുപുഴ തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടി നിര്‍വഹിച്ചു. രാജ്യത്തെ കോവിഡ് മഹാമാരിയില്‍ നിന്നു രക്ഷിക്കുവാന്‍ പൗരബോധം ഉയര്‍ത്തുകയെന്നതാണ് കാന്പയിനിലൂടെ കത്തോലിക്ക കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം പറഞ്ഞു. രൂപത ഡയറക്ടര്‍ ഫാ. തോമസ് ചെറുപറമ്പില്‍ വിഷയാവതരണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി മുഖ്യപ്രഭാഷണം നടത്തി.തൊടുപുഴ ടൗണ്‍ പള്ളി വികാരി ഫാ.ജിയോ തടിക്കാട്ട്,ഗ്ലോബല്‍ സെക്രട്ടറിമാരായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, സെര്‍വ് പീപ്പിള്‍ ഫൗണ്ടേ ഷന്‍ ഡയറക്ടര്‍ അജിത് മാത്യു, ഭാരവാഹികളായ ജോസ് പുതിയേടം,ജിബോയിച്ചന്‍ വടക്കന്‍,ജോണ്‍ മുണ്ട ന്‍കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-11-05-06:47:05.jpg
Keywords: കോണ്‍ഗ്ര

14727
Category: 10
Sub Category:
Heading: ദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥന: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥനയെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. നവംബര്‍ 4 ബുധനാഴ്ച ട്വിറ്ററിലാണ് പാപ്പ സന്ദേശം പങ്കുവെച്ചത്. "പ്രാര്‍ത്ഥനയുടെ ദിവ്യഗുരുവായ യേശുവിന്‍റെ ഗുരുകുലത്തിലേയ്ക്കു നമുക്കു പോകാം. സര്‍വ്വോപരി ദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥനയെന്ന് അവിടുത്തെ സന്നിധിയില്‍നിന്നും പഠിക്കാം; നിഷ്ക്കര്‍ഷയോടെ പഠിച്ചെടുക്കേണ്ടൊരു കലയാണിത്; സകലതും ദൈവത്തില്‍നിന്നും ആരംഭിച്ച് അവസാനം അവിടുന്നില്‍ അവസാനിക്കുന്നുവെന്ന് പ്രാര്‍ത്ഥനയിലൂടെ നമുക്കു പഠിക്കാം". ഫ്രാന്‍സിസ് പാപ്പ ട്വീറ്റ് ചെയ്തു. #പൊതുകൂടിക്കാഴ്ചയോടെയായിരിന്നു പാപ്പയുടെ ട്വീറ്റ്.
Image: /content_image/News/News-2020-11-05-06:57:52.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

14728
Category: 10
Sub Category:
Heading: കൂട്ടക്കൊല നടന്ന നീസ് ബസിലിക്കയില്‍ വിശുദ്ധ ജലം തളിച്ച് പരിഹാര പ്രാര്‍ത്ഥന നടത്തി
Content: നീസ്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ഇസ്ലാമിക തീവ്രവാദി മൂന്നു നിരപരാധികളെ കത്തിക്കിരയാക്കിയ നീസിലെ നോട്രഡാം ബസിലിക്ക ദേവാലയത്തില്‍ വിശുദ്ധ ജലം തളിച്ച് ശുദ്ധീകരിച്ചു പരിഹാര പ്രാര്‍ത്ഥന നടത്തി. മാഴ്സില്ലേ മെത്രാപ്പോലീത്ത ജീന്‍ മാര്‍ക്ക് അവെലിന്‍, മൊണാക്കോ മെത്രാപ്പോലീത്ത ഡോമിനിക്ക്-മേരി ഡേവിഡ്, നീസ് മെത്രാന്‍ ആന്‍ഡ്രി മാര്‍സ്യൂ എന്നിവര്‍ സംയുക്തമായാണ് തിരുസഭ നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയിലുള്ള ശുദ്ധീകരണ കര്‍മ്മം നടത്തിയത്. നരഹത്യ പോലെയുള്ള ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ദേവാലയത്തിനകത്ത് നടന്നാല്‍ അനുതാപ പ്രാര്‍ത്ഥന ചൊല്ലി വിശുദ്ധീകരിക്കുക എന്നത് തിരുസഭയുടെ പാരമ്പര്യമാണ്. പര്‍പ്പിള്‍ നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ച മെത്രാന്മാര്‍ ഇരുട്ട് നിറഞ്ഞ ദേവാലയത്തില്‍ പ്രവേശിച്ചു ദേവാലയത്തിനകം മുഴുവന്‍ വിശുദ്ധ ജലം തളിച്ച് ശുദ്ധീകരിക്കുകയായിരിന്നു. ഹന്നാന്‍ വെള്ളം തളിച്ച് ശുദ്ധീകരിച്ച ശേഷമാണ് ദേവാലയത്തിലെ ദീപങ്ങള്‍ തെളിച്ചത്. നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി ഉള്‍പ്പെടെ ചുരുക്കം ചില വിശ്വാസികളും ദേവാലയത്തിനുള്ളില്‍ സന്നിഹിതരായിരുന്നു. ദേവാലയത്തില്‍ പ്രവേശിച്ചവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും വലിയ പുരുഷന്മാരുടെ സംഘം തന്നെ ദേവാലയത്തിന് പുറത്ത് തടിച്ചുകൂടുകയായിരിന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ പറ്റിയുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച കാരണത്താല്‍ പാരീസില്‍ ഒരു സ്കൂള്‍ അധ്യാപകനെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് കൈകൊണ്ട നടപടികളോടുള്ള പ്രതികാരമെന്ന നിലയിലാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ബ്രാഹിം ഔസ്സാവി എന്ന ഇരുപത്തിയൊന്നുകാരന്‍ ഇസ്ലാമിക തീവ്രവാദി മൂന്നു നിരപരാധികളെ കത്തിക്കിരയാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇറ്റലിയിലേക്ക് പോകുന്ന ഒരു അഭയാര്‍ത്ഥി ബോട്ടില്‍ ഔസ്സാവി ഫ്രാന്‍സില്‍ എത്തിയത്. 14 പ്രാവശ്യം വെടിയേറ്റ ഔസ്സാവി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് 25നും 63നും ഇടയില്‍ പ്രായമുള്ള അഞ്ചു പേരെകൂടി ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് മറ്റൊരു ഫ്രഞ്ച് പട്ടണമായ ല്യോണില്‍ ഫാ. നിക്കോളാസ് കാകാവെലാകിസ് എന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികനു വെടിയേറ്റിരുന്നു. അദ്ദേഹമിപ്പോള്‍ ആശുപത്രിയിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-05-07:33:49.jpg
Keywords: പ്രാര്‍ത്ഥ

14729
Category: 18
Sub Category:
Heading: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഒടുവില്‍ ധാരണ
Content: തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികളെ തുടര്‍ന്ന് 2016 മുതല്‍ നിയമിതരായ അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആഭിമുഖ്യത്തില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഇതിന്‍റെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കുന്നതായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അറിയിച്ചു. നിലവിലുള്ള സംരക്ഷിത അദ്ധ്യാപകരെ വിവിധ മാനേജ്മെന്‍റ് പുനര്‍വിന്യസിക്കണം എന്ന് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ അര്‍ഹമായ തസ്തികകളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകരുടെയും നിയമനങ്ങള്‍ അംഗീകാരം നല്‍കാന്‍ തീരുമാനമായി തുടര്‍ വര്‍ഷങ്ങളില്‍ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിലെ ഉത്തരവിന് വിധേയമായിട്ടായിരിക്കും നടപ്പിലാക്കുന്നത്. 2016 മുതല്‍ നിയമിതരായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ നിയമനം ഉടന്‍ അംഗീകരിക്കാനും ചലഞ്ച് ഫണ്ട് വിതരണം ത്വരിതഗതിയില്‍ നടപ്പിലാക്കാനും ധാരണയായി. ചര്‍ച്ചയില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരും കെ സി ബി സി ക്ക് വേണ്ടി കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഡോ.ചാള്‍സ് ലിയോണ്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കരി വേലിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് എന്നിവരും പങ്കെടുത്തു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമരപ്പന്തലിലെത്തി ചര്‍ച്ചകളിലെ ധാരണകള്‍ വിശദീകരിച്ചു. രണ്ടാഴ്ചമുമ്പാണ് കേരളത്തിലെ മുന്ന് സഭകളെ പ്രതിനിധീകരിച്ച് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശേരി. പത്തനംതിട്ട ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍ തുടങ്ങിയവര്‍ നിരാഹരം അനുഷ്ടിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. സമരത്തിന്റെ അവസാന ദിനം നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തിലാണ് ക്രമീകരിച്ചത്. ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ സമരം ഉദ്ഘാടനം ചെയ്യ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ വൈസ് പ്രസിഡന്‍റ് ഡി.ആര്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു
Image: /content_image/India/India-2020-11-05-10:47:31.jpg
Keywords: കെസിബിസി

14730
Category: 1
Sub Category:
Heading: പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ ഇനി വത്തിക്കാന്റെ അനുവാദം നിർബന്ധം: കാനോൻ നിയമം പുതുക്കി പാപ്പ
Content: റോം: പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ വത്തിക്കാന്റെ അനുവാദം നിർബന്ധമാക്കി ഫ്രാൻസിസ് മാർപാപ്പ കാനോൻ നിയമത്തിൽ തിരുത്തൽ വരുത്തി. ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ സഭകളെയും, കോൺഗ്രിഗേഷനുകളെയും സംബന്ധിച്ച 579-മത് കാനോൻ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സന്യാസസഭകൾക്ക് അനുവാദം നൽകുമ്പോൾ വത്തിക്കാനെ അറിയിക്കണമെന്ന് 2016ൽ വത്തിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് വത്തിക്കാൻ രേഖമൂലം നൽകുന്ന അനുവാദം ഉണ്ടെങ്കിൽ മാത്രമേ മെത്രാന്മാർക്ക് സന്യാസസഭകൾ തങ്ങളുടെ രൂപതയിൽ സ്ഥാപിക്കാൻ സാധിക്കൂ. ഈ വിഷയത്തിൽ അവസാന തീരുമാനം വത്തിക്കാന്റേത് ആയിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ 'ഓതൻറ്റിക്കം കരിസ്മാറ്റിസ്' എന്ന അപ്പസ്തോലിക ലേഖനത്തിൽ പറയുന്നു. നവംബർ പത്താം തീയതി മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. അശ്രദ്ധമായ രീതിയിൽ മെത്രാന്മാർ സന്യാസ സഭകൾക്ക് അനുവാദം നൽകാതിരിക്കാൻ വേണ്ടിയാണ് 2016ൽ വത്തിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ ഇറക്കിയതെന്ന് 2016 ജൂൺ മാസം ലൊസർവത്തോറ റൊമാനോയിൽ എഴുതിയ ലേഖനത്തിൽ കോൺഗ്രിഗേഷൻ ഫോർ ഇൻസ്റ്റിറ്റ്യൂട്ടസ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക്ക് ലൈഫിന്റെ തലവൻ ജോസ് റോഡിഗ്രസ് കോർബല്ലോ വിശദീകരിച്ചിരുന്നു. അധികാരത്തിനുവേണ്ടിയുള്ള പിടിവലി, അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയവയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സന്യാസ സഭകളുടെയും, കോൺഗ്രിഗേഷൻ കളുടെയും തുടക്കക്കാരുടെ ആത്മീയതയെ പറ്റി അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് അപ്പസ്തോലിക ലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2020-11-05-16:45:53.jpg
Keywords: പാപ്പ

14731
Category: 1
Sub Category:
Heading: ചൈനീസ് ഭരണകൂടത്തിന്റെ അപമാനം സഹിക്കാനാവാതെ കത്തോലിക്ക സന്യാസിനികള്‍: കോണ്‍വെന്റ് ഉപേക്ഷിച്ചു
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിരന്തര അപമാനവും ശല്യവും സഹിക്ക വയ്യാതെ വടക്കന്‍ പ്രവിശ്യയായ ഷാന്‍സിയിലെ എട്ടു കത്തോലിക്ക കന്യാസ്ത്രീകള്‍ തങ്ങളുടെ കോണ്‍വെന്റ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. “അപകടകാരികള്‍” എന്ന്‍ മുദ്രകുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ നിരന്തരം അപമാനിച്ചിരുന്നുവെന്ന്‍ കന്യാസ്ത്രീമാരില്‍ ഒരാള്‍ പറഞ്ഞതായി ചൈനയിലെ മനുഷ്യാവകാശ-മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ബിറ്റര്‍വിന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശങ്ങളില്‍ താമസിച്ചിട്ടുള്ള കാരണവും, സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് അസോസിയേഷനില്‍ ചേരാന്‍ വിസമ്മതിച്ചതിനാലും കന്യാസ്ത്രീകള്‍ വളരെക്കാലമായി സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കോണ്‍വെന്റ് ഉപേക്ഷിച്ച കന്യാസ്ത്രീകള്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം വ്യക്തമല്ല. തങ്ങള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ പേപ്പറില്‍ രേഖപ്പെടുത്തുവനും, കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ വിവരിക്കുവാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നും, തങ്ങള്‍ യാത്ര ചെയ്ത വാഹനങ്ങളുടെ നമ്പര്‍ വരെ ഓര്‍മ്മിച്ചുവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഒരു കന്യാസ്ത്രീ വിവരിച്ചു. തങ്ങളെ നിരീക്ഷിക്കുവാന്‍ സര്‍ക്കാര്‍ ചിലരെ വാടകക്കെടുത്തിരിക്കുകയാണെന്നും രാത്രിയില്‍ പോലും ഇവര്‍ ശല്യം ചെയ്തിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. ഒരു പോലീസ് ഓഫീസറേയും, രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരേയുമാണ് കന്യാസ്ത്രീമാരെ നിരീക്ഷിക്കുവാന്‍ നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീമാരേയും അവരെ സന്ദര്‍ശിക്കുന്നവരേയും നിരീക്ഷിക്കുവാന്‍ നാലു ക്യാമറകളും കോണ്‍വെന്റില്‍ സ്ഥാപിച്ചിരുന്നു. ഇതിനുപുറമേ കുരിശ്, വിശുദ്ധ രൂപങ്ങള്‍ പോലെയുള്ള മതപരമായ ചിഹ്നങ്ങള്‍ കോണ്‍വെന്റില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ കോണ്‍വെന്റ് ഇടിച്ചുനിരത്തുമെന്ന സര്‍ക്കാരിന്റെ ഭീഷണിയും കോണ്‍വെന്റ് ഉപേക്ഷിക്കുവാന്‍ കന്യാസ്ത്രീമാരെ പ്രേരിപ്പിച്ച മറ്റൊരു കാരണമാണെന്ന് ബിറ്റര്‍വിന്റര്‍ പറയുന്നു. ത്യാഗത്തിന്റെ അടയാളമാണ് കുരിശെന്നും അത് നീക്കം ചെയ്യുക എന്നാല്‍ സ്വന്തം മാംസം മുറിച്ച് മാറ്റുന്നപോലെയാണെന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. വീടുകളിലെ മതപരമായ ചിത്രങ്ങള്‍ മാറ്റി മാവോയുടേയോ, ഷി ജിന്‍പിംഗിന്റേയോ ചിത്രങ്ങള്‍ വെക്കുവാന്‍ ആളുകളെ ഷാന്‍സിയിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണെന്നും, അല്ലാത്ത പക്ഷം കൊറോണ കാലത്തെ സാമ്പത്തിക സഹായം ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ദേവാലയങ്ങളില്‍ നിന്നും പത്തുകല്‍പ്പനകള്‍ നീക്കം ചെയ്ത് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകാരത്തോടെ തിരുത്തല്‍ വരുത്തിയ ബൈബിള്‍ പതിപ്പ് പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനവും ഭരണകൂട വൃത്തങ്ങളില്‍ നിന്ന്‍ പുറത്തുവന്നിട്ടുണ്ട്. മരിച്ചിട്ട് വര്‍ഷങ്ങളായവരുടെ സ്മരണയ്ക്കു പോലും അവസരമില്ലാത്ത സ്ഥിതിയാണ് ചൈനയില്‍ ഉള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 20 സ്വീഡന്‍ സ്വദേശികളായ മിഷ്ണറിമാരുടെ ശവക്കല്ലറകളിലെ ശിലാ ഫലകങ്ങള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവര്‍ പോലും ഇതിലുണ്ടെന്നാണ് ബിറ്റര്‍ വിന്ററിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-05-17:45:09.jpg
Keywords: ചൈനീ

14732
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കായുള്ള കമ്മീഷന്‍ രൂപീകരണം: തീരുമാനത്തെ സ്വാഗതം ചെയ്ത് കെസിബിസി
Content: കൊച്ചി: വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കെസിബിസി പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ കേരളയുടെ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മലയോര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളുകളും ദളിത് ക്രൈസ്തവരും എല്ലാം ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ തിരിച്ചറിയുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും കമ്മീഷന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടും. ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളുടെ നടത്തിപ്പില്‍പോലും ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ കമ്മീഷന്റെ നിയമനം പ്രതീക്ഷ നല്‍കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2020-11-06-04:16:26.jpg
Keywords: ആലഞ്ചേ

14733
Category: 18
Sub Category:
Heading: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസും കെആര്‍എല്‍സിസിയും
Content: കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ച കേരള സര്‍ക്കാര്‍ തീരുമാനം കത്തോലിക്ക കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംസ്ഥാനത്തെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളുടെ എല്ലാ തലങ്ങളിലുമുള്ള പിന്നാക്കാവസ്ഥകളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചു കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ അടിയന്തര യോഗം ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഗ്‌ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ അടിയന്തര യോഗം ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക അവശതകള്‍ പുറത്തുകൊണ്ടുവരും. ക്രൈസ്തവരെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന കെആര്‍എല്‍സിസിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജും സംസ്ഥാന സര്‍ക്കാരിനു നന്ദി പറഞ്ഞു.
Image: /content_image/India/India-2020-11-06-04:52:57.jpg
Keywords: ലത്തീന്‍, ലാറ്റി