Contents
Displaying 14321-14330 of 25133 results.
Content:
14674
Category: 4
Sub Category:
Heading: കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 10
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} "ഏകാകിനിയായ യഥാർത്ഥ വിധവ ദൈവത്തിൽ പ്രത്യാശയർപ്പിച്ചു കൊണ്ട് അപേക്ഷകളിലും പ്രാർത്ഥനകളിലും ദിനരാത്രങ്ങൾ ചെലവഴിക്കുന്നു" (1 തിമോ 5:5). ഭർത്താക്കന്മാർ ക്രൂരമായി മർദ്ദിക്കപ്പെടുകയും അവരുടെ കൺമുന്നിൽ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ ഭവനങ്ങൾ അഗ്നിക്കിരയാക്കി. വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊല്ലുമെന്ന് നിരാലംബയായ വിധവകൾക്ക് ഭീഷണിയുണ്ടായി. നടുക്കുന്ന ഈ ഓർമ്മകൾ അവരെ വേട്ടയാടിയിട്ടും, അത് അവരുടെ വിശ്വാസത്തെ അൽപം പോലും ഇളക്കിയില്ല. തങ്ങളുടെ ഭർത്താക്കന്മാരുടെ ധീര രക്തസാക്ഷിത്വത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട അവർ, വിശ്വാസത്തിൽ പാറ പോലെ ഉറച്ചുനിന്നു. ഭവനരഹിതരും ബലഹീനരുമായെങ്കിലും, നഷ്ടധൈര്യരാകാതെ വിശ്വാസം മുറുകെപ്പിടിക്കുന്നതിലും മക്കളെ പോറ്റുന്ന ഭാരം വഹിക്കുന്നതിലും കന്ധമാലിലെ വിധവകൾ പ്രകടിപ്പിച്ച ധീരതയും നിശ്ചയദാർഢ്യവും തികച്ചും വിസ്മയജനകമാണ്. മുംബൈയിലെ നിർമ്മല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്ക് 'ഒറീസ്സയിലെ കന്ധമാൽ ജില്ലയിലെ സാമുദായിക സംഘട്ടനങ്ങൾക്ക് ഇരയായത്തീർന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് നടത്തിയ പഠനം' വിധവകളുടെ വിശ്വാസത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നുണ്ട്. "സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ശ്രദ്ധേയമായ സംഗതി, അവിടത്തെ സ്ത്രീജനങ്ങൾ, തങ്ങളുടെ നേർക്കുണ്ടായ ആക്രമണങ്ങളെ ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കുകയും, ആ വിശ്വാസമാണ് അവരുടെ ജീവിതത്തെ പ്രത്യാശാഭരിതമാക്കുന്നതെന്നു അംഗീകരിക്കുകയും ചെയ്തവരാണ്". ഈ റിപ്പോർട്ടിന്റെ 83-ആം പേജിൽ ഇങ്ങനെ പറയുന്നു: "സമാധാനത്തിൽ ജീവിക്കണമെന്നും കഴിഞ്ഞകാല ദുരന്തങ്ങളൊക്കെ വിസ്മരിക്കപ്പെടണമെന്നും മാത്രമാണ് അവർ ആഗ്രഹിച്ചത്. വിശ്വാസത്തെ പ്രതി തന്റെ അനുയായികൾ സഹിക്കേണ്ടിവരുമെന്നുള്ള യേശുക്രിസ്തുവിന്റെ പ്രബോധനത്തിൽ, ആ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസമാണ്, ദുരിതങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കാൻ അവരെ പ്രാപ്‌തരാക്കിയത്." കന്ധമാലിൽ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവ സഹോദരന്മാരുടെ വിധവകൾ, വർഷങ്ങൾ കഴിഞ്ഞിട്ടും, അവരുടെ പലായനം തുടരുകയാണ്. ഏതാനും വിധവകൾ ഭർത്തൃഘാതകരുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ മൂലം സ്വന്തം ഗ്രാമത്തിൽ ജീവിക്കാൻ ഭയപ്പെടുന്നു. അസ്മിത ഡിഗാളിന്റെ കദനകഥ ഇത് വ്യക്തമാക്കുന്നു. {{ പാറക്കല്ലു കൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ്' -> http://pravachakasabdam.com/index.php/site/news/14265}}. ഭർത്താക്കന്മാരുടെ കൊലപാതകികൾക്കെതിരെ അതിവേഗ കോടതിയിൽ സാക്ഷ്യം നൽകിയ വിധവകൾക്ക് നിരന്തരമായ ഭീഷണി നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിൽ, താമസസ്ഥലം ഇടവിട്ട് മാറാതെ മറ്റു മാർഗ്ഗമില്ലെന്ന് കനകരേഖയുടെ ദുരവസ്ഥ വ്യക്തമാക്കുന്നു. ('ഭർത്തൃവിശ്വാസ സംരക്ഷണം വ്രതമാക്കിയ വിധവ', പേജ് 78, ലിഡിയ ഡിഗളിന്റെ വിശ്വാസം വെടിയാതെ വീരമൃത്യു വരിച്ച പാസ്റ്റർ', പേജ് 38 എണ്ണത്തിലും ഈ സ്ഥിതി മുഴച്ചു നിൽക്കുന്നു.) നിരന്തരമായ ഭീഷണിമൂലം തുടർച്ചയായി താമസസ്ഥലം മാറുന്നത് മറ്റൊരു ഗുരുതരമായ പ്രശ്‌നത്തിനു വഴിയൊരുക്കി. തങ്ങളുടെ കുഞ്ഞുമക്കളെ പരിചരിക്കാനുള്ള അവകാശം തീർത്തും ഉപേക്ഷിക്കുന്നതിന് വിധവകൾ നിര്ബന്ധിതരായി. സ്വന്തം അമ്മമാരുടെ പരിചരണം ഈ കുട്ടികൾക്ക് നിഷേധിക്കപ്പെട്ടു. മക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ പഠനം തടസമില്ലാതെ തുടരുന്നതിനും അവരെ ഒഡീഷയ്ക്ക് പുറത്തുപോലുമുള്ള ക്രിസ്തീയ ഹോസ്റ്റലുകളിൽ പാർപ്പിക്കുകയാണ് പല വിധവകളും ചെയ്‌തത്. എന്തായാലും വിശ്വാസത്തിൽ പാറയുടെ ഉറപ്പ് നിലനിറുത്തുന്നവരാണ് കന്ധമാലിലെ വിധവകൾ. ഈ ധീരവനിതകളുടെ ജീവിതത്തിലെ ആവേശോജ്ജ്വലമായ ഏതാനും അനുഭവങ്ങൾ ഇവിടെ ചേർക്കുന്നു. #{black->none->b->ഭർത്തൃവിശ്വാസ സംരക്ഷണം വ്രതമാക്കിയ വിധവ }# കാവിപ്പട തങ്ങളെ ആക്രമിക്കുവാൻ തയ്യാറെടുക്കുകയാണെന്ന് കേട്ടപ്പോൾ ടിയാംഗിയയിലെ മിക്കവാറും എല്ലാ ക്രൈസ്തവരും ആഗസ്റ്റ് 25-ന് കാട്ടിലേക്ക് പലായനം ചെയ്തു. എന്നാൽ പരികിത് നായക്കും, സുഹൃത്തുക്കളായ ബിക്രം നായക്കും, ത്രിനാഥ് ഡിഗളും, അവരുടെ പള്ളിയും അതിനോടനുബന്ധിച്ചുള്ള വസ്തുവകകളും സംരക്ഷിക്കുന്നതിന് ഗ്രാമത്തിൽത്തന്നെ തങ്ങി. പക്ഷേ അവർക്ക് നേരിടാൻ പറ്റാത്ത ഒരു വലിയ സംഘമായിരുന്നു ആക്രമണത്തിനെത്തിയത്. പരികിത് കാപാലികരുടെ പിടിയിൽനിന്ന് ഒരു കണക്കിന് ഓടിരക്ഷപ്പെട്ടു. എന്നാൽ അവന്റെ രണ്ടു സുഹൃത്തുക്കളെയും അക്രമികൾ വെട്ടിക്കൊന്നു. "അവിടത്തെ എല്ലാ ക്രിസ്‌തീയഭവനങ്ങളും ദൈവാലയവും തീവച്ചതിനുശേഷമാണ് ആ സംഘം മടങ്ങിപ്പോയത്," പരികിതിന്റെ പത്നി കനകരേഖ തന്റെ ഭർത്താവ് ദാരുണമായി കൊല്ലപ്പെട്ടതിന്റെ ചുരുളഴിച്ചു.ടിയാംഗിയയിൽ നിന്ന് പലായനം ചെയ്ത കനകരേഖ 15 കി.മീ. അകലെയുള്ള റൈക്കിയയിൽ താമസിച്ചിരുന്ന മാതാപിതാക്കളുടെ അടുത്ത് എത്തിച്ചേർന്നു നാലും ഒന്നും വയസ്സുള്ള രണ്ടു പെൺമക്കളെയും കൊണ്ടായിരുന്നു ആ 'അമ്മ ജീവനും കൊണ്ടോടിയത്. ഭാര്യയും മക്കളും റൈക്കിയയിലെ അവളുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന്, കാട്ടിലേക്ക് രക്ഷപ്പെട്ട മറ്റു ക്രൈസ്തവരിൽ നിന്ന് പരികിത് മനസ്സിലാക്കി. ഭാര്യാഭവനത്തിൽ നിന്ന് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് അയാൾ വളഞ്ഞവഴിയിലൂടെ യാത്ര തിരിച്ചു. ആഗസ്റ്റ് 27-ന് ആ കുടുംബം സൈക്കിളിലാണ് തിരിച്ചുവന്നിരുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ, മണിക്കേശ്വർ ഗ്രാമത്തിലെ ദൈവാലയം നശിപ്പിച്ചതിനുശേഷം വരികയായിരുന്ന അക്രമികളുടെ മുന്നിലാണ് അവർ ചെന്നുപെട്ടത്. അവരിൽ ചിലർ പരികിതിനെ തിരിച്ചറിഞ്ഞു. അവർ അയാളെ പിടികൂടി, അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുവാൻ ശ്രമിച്ചു. കൊച്ചുമക്കളേയും കൊണ്ട് കനകരേഖ ആ സംഘത്തെ പിന്തുടർന്നു. "നീ ഹിന്ദുമതം സ്വീകരിച്ചുവോ?" അവർ ആക്രോശിച്ചു. "ഞാൻ എന്തിന് ഹിന്ദുവാകണം? ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്," പരികിത് തിരിച്ചടിച്ചു. കോപാകുലരായ അവർ അയാളെ തലങ്ങുംവിലങ്ങും മർദ്ദിച്ചു. എന്നിട്ടും പരികിത് ധൈര്യം കൈവെടിഞ്ഞില്ല, 11 വർഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച അയാൾ ആവേശത്തോടെ വിളിച്ചു പറഞ്ഞു: "ഞാൻ ക്രിസ്തുവിലുള്ള വിശ്വാസത്തിൽനിന്ന് പിന്തിരിയുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല." ഇത്രയും ആയപ്പോൾ അവർ ഗ്രാമത്തലവനെ മൊബൈൽ ഫോണിൽ വിളിച്ച് തങ്ങൾ പരികിതിനെ പിടിച്ചുവച്ചിരിക്കുന്ന വിവരം അറിയിച്ചു. "അയാളെ കൊന്നുകളയണോ?" എന്ന ചോദ്യത്തിന്, പരികിത് മുമ്പ് അവരുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ള നിലയ്ക്ക്, "ഉടനെ വേണം" എന്നായിരുന്നു ഗ്രാമത്തലവന്റെ മറുപടി. "അവർ സൈക്കിൾ ചങ്ങലകൊണ്ട് എന്റെ ഭർത്താവിനെ അടിച്ചു. അദ്ദേഹം നിലത്തുവീണു. "കനകരേഖ വിവരിച്ചു. പിന്നീട് ചങ്ങല കൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കി പരികിതിനെ വലിച്ചിഴച്ചു കൊണ്ടുപോയി. അവരെ പിന്തുടർന്ന കനകരേഖയോട് "കടന്നു പോടീ " എന്ന് ചിലർ ആക്രോശിച്ചു. എന്നിട്ടും തന്റെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് കനക രേഖ ആ കിരാതസംഘത്തെ അനുധാവനം ചെയ്‌തു. പരികിതിനെ കുറച്ചു ദൂരം കൊണ്ടുപോയശേഷം മൃഗീയമായി തല്ലിക്കൊന്നു. ശരീരം തുണ്ടംതുണ്ടമായി വെട്ടിമുറിച്ച് എല്ലാം കൂട്ടിയിട്ടു. തീ കൊളുത്തി. തീ പടരാത്തതു കൊണ്ട് അവർ ശരീര ഭാഗങ്ങൾ മണ്ണിട്ടുമൂടിയശേഷം സ്ഥലം വിട്ടു. രണ്ടുദിവസം കഴിഞ്ഞ്, പോലീസ് സംഭവസ്ഥലത്തെത്തിയ ശേഷമാണ് മൃതസംസ്കാരം നടത്തിയത്. ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പിൽവച്ച്. 2009 ജനുവരിയിലാണ് കനകരേഖ ഈ കദനകഥ വിവരിച്ചത്. "വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തെ പ്രതിയാണ് എന്റെ ഭർത്താവ് ജീവൻ ബലിയർപ്പിച്ചത്. എന്ത് സംഭവിച്ചാലും ഞാൻ എന്റെ വിശ്വാസം കൈവെടിയില്ല," ഭർത്താവിന്റെ രക്തസാക്ഷിത്വത്തിനുശേഷം തന്റെ വിശ്വാസം ദൃഢപ്പെട്ടതു പോലെ ആ വിധവ പറഞ്ഞു. 2009 മെയ് മാസത്തിൽ ഉദയഗിരിയിലെ അഭയാർത്ഥി ക്യാമ്പ് അടച്ചശേഷം, കനകരേഖ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറി. എന്നാൽ പുതിയ ഭീഷണികൾ ഉയർന്നപ്പോൾ, 2010 ജൂലൈയിൽ അവൾക്ക് കന്ധമാലിൽ നിന്ന് തന്നെ പലായനം ചെയ്യേണ്ടിവന്നു. അതിവേഗ കോടതിയിൽ പരികിതിന്റെ കൊലപാതക വിചാരണക്കിടയിൽ അമ്മയും മൂത്തമകൾ ലിപ്‌സറാണിയും നിഷേധിക്കാനാവാത്ത സാക്ഷ്യമൊഴി നൽകിയതാണ് കാവിഅണികളെ പ്രകോപിച്ചത്. മറ്റ് ആറു കൊലക്കേസുകളിലും ഏഴു തീവയ്‌പുകളിലും പ്രതിയായ മനോജ് പ്രധാൻ ആയിരുന്നു ഈ കൊലപാതകത്തിനും നേതൃത്വം വഹിച്ചത്. അതിവേഗ കോടതി വിധവയുടെയും മകളുടെയും സാക്ഷ്യമൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രധാൻ കുറ്റവാളിയാണെന്ന് കണ്ടെത്തി. ജയിലിൽ കിടക്കുമ്പോൾ എം.എൽ.എ.ആയി തെരഞ്ഞെടുക്കപ്പെട്ട അയാളെ കോടതി ഏഴു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. രണ്ടു കൊലപാതകങ്ങൾ ഉൾപ്പെടെ, അരഡസൻ കേസുകളിൽ കോടതി ഇതിനകം വെറുതെ വിട്ടിരുന്ന ബി.ജെ.പി. നേതാവ് പരികിതിന്റെ കൊലപാതകത്തിനാണ് ആദ്യമായി ശിക്ഷിക്കപ്പെട്ടത്. പോലീസിന്റെ വഴിപാടുപോലെയുള്ള കുറ്റാന്വേഷണത്തിനു പുറമെ,കാവിപ്പടയുടെ ഭീഷണിമൂലം ഭയചകിതരായ ദൃക് സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറിയതും 'കന്ദമാലിലെ കശാപ്പുകാരൻ' എന്നുപോലും വിളിക്കപ്പെടുന്ന ആ എം.എൽ.എ. കേസുകളിൽ കുറ്റവിമുക്തനാവാൻ വഴി തെളിച്ചിരുന്നു. തങ്ങളുടെ നേതാവ് ശിക്ഷിക്കപ്പെട്ടതോടെ, ആ വിധവയെ അവർ ഭീഷണിപ്പെടുത്തുവാൻ തുടങ്ങി. അതുകൊണ്ട്, കനകരേഖയ്ക്ക് പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് കന്ധമാലിൽ നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്നു. 2010 ആഗസ്റ്റ് 22-ന് ദേശീയ ജനകീയ ട്രൈബ്യൂണലിനു മുമ്പാകെ കനകരേഖ ക്രിസ്ത്യാനിയായി ജീവിക്കുന്നതിനു താൻ സഹിക്കേണ്ടിവന്ന ദുരിതങ്ങൾ, കണ്ണീരൊഴുക്കി വിവരിച്ചപ്പോൾ, അചഞ്ചലമായ വിശ്വാസമാണ് പ്രകടമായത്. ഭർത്താവിന്റെ രക്തസാക്ഷിത്വത്തിനുശേഷം രണ്ടു വർഷം കഴിഞ്ഞാണ് ഈ പൊതുവിചാരണ അരങ്ങേറിയത്. അവിടെ സന്നിഹിതരായിരുന്ന അഞ്ഞൂറോളം ആളുകളെ അതിശയിപ്പിക്കുമാറ് കനകരേഖ ഉച്ചത്തിൽ ഉദ്ഘോഷിച്ചു. "എന്റെ ഭർത്താവ് ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി എന്റെ കൺമുന്നിലാണ് കൊല്ലപ്പെട്ടത്. ജീവനുള്ള കാലത്തോളം ഞാൻ ക്രിസ്ത്യാനിയായിരിക്കും." #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: വിശ്വാസത്തിന് വേണ്ടി വീട്ടുകാരെ വെടിഞ്ഞ വിധവ ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-10-28-19:55:46.jpg
Keywords: കന്ധമാല്‍

14675
Category: 18
Sub Category:
Heading: ലീഗിന്റെയും പോഷകസംഘടനകളുടെയും സംവരണകാര്യത്തിലെ നിലപാട് ഇരട്ടത്താപ്പ്: കെസിവൈഎം മാനന്തവാടി രൂപത
Content: പ്രമുഖ രാഷ്ട്രീയ പാർട്ടിയെന്നും മതേതര പാർട്ടിയെന്നും അവകാശപ്പെടുമ്പോഴും ചില കാര്യങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന നയത്തിൽ നിന്ന് മുസ്ലീംലീഗ് പിൻമാറണമെന്ന് കെസിവൈഎം മാനന്തവാടി രൂപത അടിയന്തിര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് എതിർക്കുകയും അതേസമയം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളുടെ 80 ശതമാനവും ഒരു സമുദായം മാത്രം സ്വന്തമാക്കുന്നതിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്ന വിരുദ്ധനിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തിന് ഭൂഷണമല്ലാത്ത ഇത്തരം നിലപാടുകള്‍ ഒഴിവാക്കുകയും ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് സംലഭ്യമാക്കുകയും ചെയ്യണം. ന്യൂനപക്ഷത്തിൽ ഭൂരിപക്ഷം നിൽക്കുന്നവർ മറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതും അവരെ ചൂഷണം ചെയ്യുന്നതും ഇനിയും അംഗീകരിക്കാന്‍ ആവില്ല. സാമ്പത്തിക സംവരണ വിഭാഗത്തിൽ മുസ്ലിംലീഗിന്റെ നിലപാടിനോടും മതസ്പർദ ഉണ്ടാകുന്ന വിധത്തിലുള്ള പ്രസ്താവനകളോടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ വിഷയത്തില്‍ മുസ്ലീംലീഗ് പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയണം. വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് മതേതരത്വത്തിന്റെ മുഖംമൂടിയണിയുകയും അതേസമയം ഒരു സമുദായത്തിന് വേണ്ടി മാത്രം നിലപാടുകളെടുക്കുകയും ചെയ്യുന്നതിലൂടെ മറ്റ് സമുദായങ്ങളെ അവഹേളിക്കുകയും അവരുടെ അവകാശങ്ങളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന നയങ്ങൾ ഒഴിവാക്കണം എന്നും കെ.സി.വൈ.എം. മാനന്തവാടി രൂപത വ്യക്തമാക്കി. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, വൈസ് പ്രസിഡന്റ് റ്റെസിൻ വയലിൽ, ജനറൽ സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ, ആനിമേറ്റർ സിസ്റ്റർ സാലി സിഎംസി, സെക്രട്ടറിമാരായ ജിയോ മച്ചുകുഴിയിൽ,മേബിൾ പുള്ളോലിക്കൽ, ട്രഷറർ ടിബിൻ പാറക്കൽ, കോ- ഓഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2020-10-28-23:31:10.jpg
Keywords: ലീഗ

14676
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണം നടന്ന ശ്രീലങ്കന്‍ ക്രൈസ്തവ ദേവാലയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു
Content: കൊളംബോ: കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണമുണ്ടായ വടക്കന്‍ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സന്ദര്‍ശിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ വ്യത്യസ്ത ബോംബ് സ്‌ഫോടനത്തില്‍ 258 പേരാണു മരിച്ചത്. സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പോംപിയോ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഈസ്റ്റർ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായ സെന്റ് ആന്റണിയുടെ ദേവാലയത്തിൽ താന്‍ പുഷ്പചക്രം അർപ്പിച്ചുവെന്നും അക്രമാസക്തമായ തീവ്രവാദത്തെ പരാജയപ്പെടുത്താനും കുറ്റവാളികളെ കൊണ്ടുവരാനും ഞങ്ങൾ ശ്രീലങ്കൻ ജനതയോടും ലോകത്തോടും ഒപ്പം നിൽക്കുന്നുവെന്നും പോംപിയോ ട്വീറ്റ് ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുള്ള തൗഹീദ് ജമാത്ത് ഭീകരസംഘടനയിലെ ഒന്പതു ഭീകരരാണ് ചാവേര്‍ ആക്രമണം നടത്തിയത്. സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരും അഞ്ച് അമേരിക്കക്കാരും കൊല്ലപ്പെട്ടു. സെന്റ് ആന്റണീസ് പള്ളിയില്‍ മാത്രം 93 പേരാണു മരിച്ചത്. ഭീകരാക്രമണത്തില്‍ തകര്‍ന്ന പള്ളി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്നു മാസത്തിനുശേഷം ആരാധനയ്ക്കായി തുറന്നു കൊടുത്തു. ഭീകരാക്രമണം നടന്നശേഷം ശ്രീലങ്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെന്റ് ആന്റണീസ് പള്ളിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-29-07:04:07.jpg
Keywords: ഈസ്റ്റ

14677
Category: 18
Sub Category:
Heading: വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-29-07:10:50.jpg
Keywords: വര്‍ഗീയ

14678
Category: 18
Sub Category:
Heading: മാര്‍ത്തോമ്മാ സഭയുടെ പുതിയ പരമാധ്യക്ഷന്റെ സ്ഥാനാരോഹണം നവംബര്‍ 14ന്
Content: തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നവംബര്‍ 14നു സ്ഥാനാരോഹണം ചെയ്യും. സഭയുടെ ഇരുപത്തിരണ്ടാമതു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തെ തുടര്‍ന്നു സഭാധ്യക്ഷ ചുമതല നിര്‍വഹിച്ചുവരുന്ന മാര്‍ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം സഭ ആസ്ഥാനത്തെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ തയാറാക്കുന്ന താത്കാലിക മദ്ബഹായിലാണ് നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. തുടര്‍ന്ന് അനുമോദന സമ്മേളനം ചേരും. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.
Image: /content_image/India/India-2020-10-29-07:24:59.jpg
Keywords: മാര്‍ത്തോമ്മാ

14679
Category: 13
Sub Category:
Heading: 'കുഷ്ഠ രോഗികളുടെ അമ്മ' വാൻഡാ ബ്ളെൻസ്കയുടെ നാമകരണ നടപടികൾ ആരംഭിച്ചു
Content: വാർസോ: കുഷ്ഠരോഗികളുടെ അമ്മയെന്നറിയപ്പെടുന്ന പോളണ്ടുകാരി മിഷ്ണറി ഡോക്ടർ വാൻഡാ ബ്ളെൻസ്കയുടെ നാമകരണ നടപടികൾ, ഡോക്ടർമാരുടെ പ്രത്യേക മധ്യസ്ഥൻ വിശുദ്ധ ലൂക്കായുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 18ന് ആരംഭിച്ചു. യേശുവിലുള്ള വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്ത് ഉഗാണ്ടയിൽ കുഷ്ഠ രോഗികളുടെ പരിചരണത്തിനായി നാൽപതിലേറെ വർഷങ്ങൾ ജീവിതം സമര്‍പ്പിച്ച ബ്ളെൻസ്ക തദ്ദേശീയരായ ഡോക്ടർമാർക്ക് പരിശീലനം നല്കുകയും ബുലൂബായിലെ സെന്റ് ഫ്രാൻസീസ് ഹോസ്പിറ്റൽ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിരിന്നു. തന്റെ എല്ലാ ശുശ്രൂഷകളും വാൻഡാ ബ്ളെൻസ്ക പ്രാർത്ഥനയിൽ അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയിരുന്നതെന്ന് നാമകരണ നടപടികളുടെ ഉദ്ഘാടന ശേഷം നടന്ന കുർബാന മധ്യേ പോസ്നാന്‍ ബിഷപ്പ് ഡാമിയൻ ബ്രിൽ പറഞ്ഞു. തന്റെ ജീവിതവീഥി തെരഞ്ഞെടുക്കുമ്പോൾ തന്നെ അവൾ ദൈവ കൃപയോട് സഹകരിച്ചിരുന്നു. വിദ്യാർത്ഥിനിയായിരിക്കുമ്പോഴേ മിഷ്ണറി വേലകളിൽ ഏർപ്പെട്ടിരുന്ന അവർ തന്റെ വിശ്വാസമെന്ന കൃപയ്ക്ക് കർത്താവിനോട് കൃതജ്ഞതയുള്ളവളായിരുന്നുവെന്നും ബിഷപ്പ് സ്മരിച്ചു. ഇനി മുതൽ "ദൈവദാസി" എന്ന വിശേഷണത്തോടെ ബ്ളെൻസ്കയെ അഭിസംബോധന ചെയ്യാം എന്ന പ്രഖ്യാപനമുണ്ടായപ്പോൾ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് വിശ്വാസികൾ അത് സ്വീകരിച്ചതെന്ന് പോസ്നാൻ രൂപത പ്രസ്താവനയില്‍ കുറിച്ചു. ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡ്ക്കി കോവിഡ് ബാധയെത്തുടർന്ന് ഐസോലേഷനിലായതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ പകരം സഹായ മെത്രാനായ ബിഷപ്പ് ബ്രില്ലിനെ നിയോഗിക്കുകയായിരുന്നു. 1911 ഒക്ടോബർ 30ന് പോസ്നാനിൽ ജനിച്ച ബ്ളെൻസ്ക രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ പോളണ്ടിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. യുദ്ധകാലത്ത് പോളീഷ് പ്രതിരോധ പ്രസ്ഥാനമായ ഹോം ആർമിയിൽ സേവനം ചെയ്ത അവർ പിന്നീട് ഉപരിപഠനത്തിനായി ജർമ്മനിയിലേക്കും ബ്രിട്ടനിലേക്കും പോയി. 1951ൽ ഉഗാണ്ടയിലെത്തിയ അവർ ബുലൂബാ ഗ്രാമത്തിലെ കുഷ്ഠരോഗ പരിചരണ കേന്ദ്രത്തിൽ ശുശ്രൂഷ ആരംഭിച്ചു. 100 കിടക്കകളുള്ള ആശുപത്രിയായി അതിനെ പരിവർത്തനപ്പെടുത്തിയത് ബ്ളെൻസ്കയാണ്. നിസ്തുലമായ അവരുടെ സേവനം കണക്കിലെടുത്ത് വിശിഷ്ട പൗരത്വം നൽകി ഉഗാണ്ടൻ സർക്കാർ ആദരിച്ചു. 1983ൽ നേതൃ സ്ഥാനമൊഴിഞ്ഞെങ്കിലും അടുത്ത 11 വർഷം കൂടി ബ്ളെൻസ്ക ആശുപത്രിയിൽ സേവനം ചെയ്തു. പിന്നീട് പോളണ്ടിൽ തിരിച്ചെത്തിയ അവർ 2014 ൽ ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോൾ 103 വയസ്സുണ്ടായിരുന്നു. ഡോക്ടർമാർ രോഗികളെ ഭയപ്പെടുകയല്ല സ്നേഹിക്കുകയാണ് വേണ്ടതെന്ന് ബ്ളെൻസ്ക പറയാറുണ്ടായിരുന്നെന്ന് ബിഷപ്പ് ബ്രിൽ സ്മരിച്ചു. ഏറ്റവും നല്ല ഔഷധം സ്നേഹമാണെന്നും ഡോക്ടർ രോഗിയുടെ സുഹൃത്തായിരിക്കണമെന്നും വാൻഡാ ബ്ളെൻസ്ക തന്റെ ജീവിത കാലയളവില്‍ പറയാറുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-29-08:27:30.jpg
Keywords: കുഷ്ഠ

14680
Category: 1
Sub Category:
Heading: മുസ്ലിം പള്ളിയാക്കി മാറ്റിയ തുര്‍ക്കിയിലെ കോറ ക്രൈസ്തവ ദേവാലയത്തിൽ നാളെ ആദ്യ ഇസ്ലാമിക പ്രാർത്ഥന
Content: ഇസ്താംബൂള്‍: മുസ്ലിം പള്ളിയാക്കി മാറ്റിയ ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയത്തിൽ നിന്നും നാളെ ഒക്ടോബർ 30 വെള്ളിയാഴ്ച ഇസ്ലാമിക പ്രാർത്ഥന ഉയരും. തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ പ്രത്യേകം താൽപര്യമെടുത്താണ് ഏറെനാളായി മ്യൂസിയമായി പ്രവർത്തിച്ചിരുന്ന ദേവാലയം മുസ്ലിം പള്ളിയാക്കിമാറ്റിയത്. എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിയുന്നത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ട്. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഏര്‍ദോഗന്‍ ഭരണകൂടം ഒരുങ്ങുന്നത്. പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ അനുവാദം നൽകിയതും കൗൺസിൽ ഓഫ് സ്റ്റേറ്റാണ്. ദേവാലയത്തിലെ ക്രിസ്തീയ ചിത്രങ്ങൾ അടക്കമുള്ളവ ഇതിനോടകം മറച്ചു കഴിഞ്ഞു. പുരാതന ചിത്രങ്ങൾ മറച്ചുവെക്കുന്നത് കോറയുടെ കലാമൂല്യം നശിപ്പിക്കുമെന്ന് ഇസ്താംബൂൾ മെട്രോപോളിറ്റൻ മുൻസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാഹിർ പൊളാട്ട് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. തീവ്ര ഇസ്ളാമികവാദമുള്ള എര്‍ദോഗന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധ സ്വരങ്ങളാണ് ഉയരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-29-15:13:35.jpg
Keywords: കോറ, തുര്‍ക്കി

14681
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയത്തില്‍ തീവ്രവാദി ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു
Content: പാരീസ്: സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ ദാരുണ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നു പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ നോട്ര-ഡാം ബസിലിക്കയിലാണ് കത്തി ഉപയോഗിച്ചു ആക്രമണം നടത്തിയത്. അല്ലാഹു അക്ബര്‍ എന്ന്‍ ഉച്ചരിച്ച് തീവ്രവാദി ഒരു സ്ത്രീയുടെ തല അറുത്തു മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം ഭീകര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു. നഗരത്തിലെ നോട്രഡാം പള്ളിയിലും സമീപത്തുമായാണ് കത്തി ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിൽ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നഗരത്തിലെ പ്രധാന വാണിജ്യ തെരുവായ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് ആയുധങ്ങൾ സഹിതം പോലീസ് സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനിടയിലും ശേഷവും ആക്രമണകാരി ആവർത്തിച്ച് "അല്ലാഹു അക്ബർ" എന്ന് ആക്രോശിച്ചതായി ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">À <a href="https://twitter.com/hashtag/Nice06?src=hash&ref_src=twsrc%5Etfw">#Nice06</a> c’est tout le monde chrétien qui a été visé. J’adresse à tous les chrétiens de France et du monde mes pensées. <a href="https://t.co/CAyHtKaHNg">pic.twitter.com/CAyHtKaHNg</a></p>— Christian Estrosi (@cestrosi) <a href="https://twitter.com/cestrosi/status/1321761159054299136?ref_src=twsrc%5Etfw">October 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഈ മാസത്തിന്റെ ആരംഭത്തില്‍ പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ തീവ്ര ഇസ്ളാമിക നിലപാടുള്ള യുവാവ് തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം. പ്രവാചകനിന്ദയുള്ള കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് അധ്യാപകന്റെ തീവ്രവാദി അധ്യാപകന്റെ തലയറുത്തത്. പാറ്റിയുടെ കൊലപാതകത്തിന് ശേഷം ഫ്രഞ്ച് ഉദ്യോഗസ്ഥർ ഇത്തരം കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം രാജ്യത്തുണ്ടെന്ന കാര്യം പല തവണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലേ നടന്ന നീസ് ആക്രമണത്തിനു ബന്ധമുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-29-17:38:59.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്

14682
Category: 1
Sub Category:
Heading: ഫ്രഞ്ച് ബസിലിക്കയിലെ ഭീകരാക്രമണം: ഇരകൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്നു ഫ്രാന്‍സിലെ നീസ് നഗരത്തിലെ നോട്രഡാം ബസിലിക്കയില്‍ മൂന്നു ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ഭീകരതയും അക്രമവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഭവത്തില്‍ വിലപിക്കുന്ന കത്തോലിക്കാ സമൂഹത്തിന് പാപ്പ ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്നും പാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി മാർപാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും അക്രമം അവസാനിപ്പിക്കാൻ നമ്മുക്ക് പരസ്പരം സഹോദരന്മാരായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്രഡാം കത്തീഡ്രലിന് ഉള്ളിൽ പ്രാദേശിക സമയം രാവിലെ ഒൻപതോടെയാണ് കത്തികൊണ്ടുള്ള ആക്രമണം നടന്നത്. അക്രമി പൊലീസ് പിടിയിലായി. ആക്രമണസമയം ആരാധനാലയത്തിൽ നിരവധി പേർ ഉണ്ടായിരുന്നു. ആദ്യ ഇരയായ സ്ത്രീയുടെ കഴുത്തറത്താണ് തീവ്രവാദി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ 45 വയസ്സുള്ള കപ്യാര്‍ അടക്കം രണ്ടു പേരെ തീവ്രവാദി കുത്തി കൊലപ്പെടുത്തി. അല്ലാഹു അക്ബര്‍ എന്ന്‍ ആക്രോശിച്ചുകൊണ്ടാണ് പ്രതി ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയെ അക്രമി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കത്തീഡ്രലിൽ ഉണ്ടായ ആക്രമണം ഒരേ സമയം രാജ്യത്തോടും ഫ്രാൻസിന്റെ സംസ്കാരത്തോടുമുള്ള ആക്രമണമാണെന്ന് നീസിലെ ജനപ്രതിനിധി എറിക് ഇയോട്ടി ട്വിറ്ററിൽ രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലേ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്ഥലത്തെത്തിയിരിന്നു. മതനിന്ദ ആരോപിച്ച് പാരിസിൽ അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഫ്രാൻസ് മുക്തമാകുന്നതിനിടെയാണ് പുതിയ ആക്രമണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-29-20:08:59.jpg
Keywords: പാപ്പ

14683
Category: 1
Sub Category:
Heading: ഫ്രാന്‍സ് ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ യൂറോപ്പിന് മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണിക്കെതിരെ ഉയര്‍ത്തെണീക്കണമെന്ന ആഹ്വാനവുമായാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ രംഗത്തെത്തിയത്. ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ട ഭീകര മതഭ്രാന്താണ് ഇസ്ലാമിക തീവ്രവാദമെന്നു കര്‍ദ്ദിനാള്‍ സാറ അല്പം മുന്‍പ് ട്വീറ്റ് ചെയ്തു. "ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്, അതിനെതിരെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ടതുണ്ട്. അവര്‍ തങ്ങളുടെ യുദ്ധം അവസാനിപ്പിക്കില്ല. നിർഭാഗ്യവശാൽ, ആഫ്രിക്കക്കാരായ ഞങ്ങള്‍ക്ക് ഇത് നന്നായി അറിയാം. നിഷ്ഠൂരന്മാർ എപ്പോഴും സമാധാനത്തിന്റെ ശത്രുക്കളാണ്. പാശ്ചാത്യ രാജ്യങ്ങള്‍, ഇപ്പോൾ ഫ്രാൻസ്, ഇത് മനസ്സിലാക്കണം. നമുക്ക് പ്രാർത്ഥിക്കാം". കര്‍ദ്ദിനാള്‍ സാറ ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">L’islamisme est un fanatisme monstrueux qui doit être combattu avec force et détermination. Il n’arrêtera pas sa guerre. Nous africains le savons hélas trop bien. Les barbares sont toujours les ennemis de la paix. L’Occident, aujourd’hui la France, doit le comprendre. Prions. +RS</p>— Cardinal R. Sarah (@Card_R_Sarah) <a href="https://twitter.com/Card_R_Sarah/status/1321764990873985024?ref_src=twsrc%5Etfw">October 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സമാനമായ സന്ദേശം അദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നാലായിരത്തിലധികം ആളുകളാണ് കര്‍ദ്ദിനാള്‍ സാറയുടെ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദി അല്ലാഹു അക്ബര്‍ വിളിച്ച് ബസിലിക്ക ദേവാലയത്തില്‍ മൂന്നു ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി കുത്തികൊലപ്പെടുത്തി മണിക്കൂറുകള്‍ പിന്നിടും മുന്പാണ് അദ്ദേഹത്തിന്റെ ട്വീറ്റെന്നത് ശ്രദ്ധേയമാണ്. #{black->none->b->Must Read: }# {{ യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിനെതിരെ മുന്നറിയിപ്പുമായി കർദ്ദിനാൾ സാറ -> http://www.pravachakasabdam.com/index.php/site/news/10083}} യൂറോപ്പിനെ സാരമായി ബാധിച്ചിരിക്കുന്ന ഇസ്ലാമിക അധിനിവേശത്തിനെതിരെ ഇതിനും മുന്‍പും ധൈര്യസമേതം തുറന്ന പ്രസ്താവന നടത്തിയിട്ടുള്ള തിരുസഭയിലെ അപൂര്‍വ്വ വ്യക്തിത്വമാണ് കര്‍ദ്ദിനാള്‍ സാറയുടേത്. ബൈബിൾ ഉപയോഗിച്ച് അഭയാർത്ഥി പ്രവാഹത്തെ ന്യായീകരിക്കുന്നവർ തെറ്റായ ബൈബിൾ വ്യാഖ്യാനമാണ് നടത്തുന്നതെന്നും ഇസ്ലാം മതം ഭൂരിപക്ഷമായ രാജ്യത്ത് നിന്നാണ് താൻ വരുന്നതെന്നും അതിനാൽ താൻ പറയുന്നതിന്റെ യാഥാർത്ഥ്യത്തെ പറ്റി തനിക്ക് ബോധ്യമുണ്ടെന്നും യൂറോപ്പ് ഇല്ലാതായാൽ ഇസ്ലാം ലോകം കീഴടക്കുമെന്നും കഴിഞ്ഞ വര്‍ഷം വാല്യുവേര്‍സ് ആക്റ്റുലെസ്' എന്ന ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-29-23:08:18.jpg
Keywords: സാറ, റോബര്‍ട്ട് സാറ