Contents

Displaying 14271-14280 of 25133 results.
Content: 14624
Category: 18
Sub Category:
Heading: 'മാര്‍ തോമാശ്ലീഹായും കേരളവും' പ്രകാശനം ചെയ്തു
Content: കാക്കനാട്: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ ആര്‍ സി) മുപ്പത്തിയഞ്ചാമത്തെ പുസ്തകം, 'മാര്‍ തോമാശ്ലീഹായും കേരളവും', കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍വെച്ച് സീറോമലബാര്‍ സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മണ്ണുത്തി വെറ്റിനറി കോളേജ് പ്രൊഫസര്‍ ജോസഫ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു. മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ സാഹചര്യങ്ങളും സാധ്യതകളും സവിശേഷതകളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സഭാചരിത്രപഠനത്തില്‍ അവഗാഹം നേടിയ ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ്. ഈ ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ എല്‍ ആര്‍ സി യുടെ ഓഫീസില്‍ ലഭ്യമാണ്.
Image: /content_image/India/India-2020-10-23-06:08:39.jpg
Keywords: ആലഞ്ചേരി
Content: 14625
Category: 18
Sub Category:
Heading: 'ഫ്രത്തേല്ലി തൂത്തി' ലോകത്തെ സമാധാനത്തിലേക്കു നയിക്കാനുള്ള മാര്‍ഗരേഖ
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) ലോകത്തെ സമാധാനത്തിലേക്കു നയിക്കാനുള്ള മാര്‍ഗരേഖയാണെന്നു പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച ഫ്രത്തെല്ലി തൂത്തി ഗ്ലോബല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രത്തെല്ലി തൂത്തി ചാക്രിക ലേഖനത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു വെബിനാറില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. പ്രഫ. കെ.എം. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, യുഎഇ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-23-06:12:56.jpg
Keywords: ചാക്രിക
Content: 14626
Category: 1
Sub Category:
Heading: മെത്രാന്‍ നിയമനം: വത്തിക്കാന്‍ ചൈന കരാര്‍ പുതുക്കി
Content: ബെയ്ജിംഗ്/വത്തിക്കാന്‍ സിറ്റി: ചൈനയിലെ ബിഷപ്പുമാരുടെ അംഗീകാരം സംബന്ധിച്ച കരാര്‍ വത്തിക്കാനും ചൈനയും രണ്ടു വര്‍ഷത്തേക്കുകൂടി പുതുക്കി. 2018ല്‍ ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പൗരോഹിത്യവുമായി ബന്ധപ്പെട്ട ഈ കരാറില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രണ്ടു വര്‍ഷം മുന്‍പ് ഈ കരാറിനു വത്തിക്കാന്‍ തയാറായത്. ചൈനയുടെയും വത്തിക്കാന്റെയും ശ്രമഫലമായി മെത്രാന്മാരുടെ നിയമനം അടക്കമുള്ള കരാർ വ്യവസ്ഥകൾ പാലിക്കാൻ സാധിച്ചെന്നു സെപ്റ്റംബർ പത്താം തീയതി നടത്തിയ പത്രസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സാവോ ലിജിയാൻ അവകാശപ്പെട്ടിരിന്നു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നാണ് ചൈനയിൽനിന്ന് ഈ രണ്ടുവർഷത്തിനിടയിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ചൈനീസ് പ്രവിശ്യകളിൽ ദേവാലയങ്ങൾ തകർക്കുന്നതും കുരിശുകള്‍ നീക്കം ചെയ്യുന്നതും നിത്യസംഭവമായി മാറി. രഹസ്യ സഭയിലെ വൈദികരും വിശ്വാസികളും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. രാജ്യത്തുള്ള എല്ലാ മതങ്ങളെയും 'ചൈനീസ് വത്ക്കരിക്കുക' എന്ന ലക്ഷ്യവുമായി പ്രസിഡൻറ് ഷി ജിന്‍പിംഗ് മുന്നോട്ടു പോവുകയാണ്. കരാര്‍ വീണ്ടും പുതുക്കിയതോടെ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുമോയെന്ന ആശങ്ക പങ്കുവഹിക്കുന്നവരുണ്ടെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-23-06:24:17.jpg
Keywords: ചൈന, വത്തി
Content: 14627
Category: 1
Sub Category:
Heading: വീണ്ടും പ്രോലൈഫ് പോളണ്ട്: ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭരണഘടനാ കോടതി
Content: വാര്‍സോ: ക്രിസ്തീയ മൂല്യങ്ങളെ ശക്തമായ രീതിയില്‍ യൂറോപ്പിന് സാക്ഷ്യമേകുന്ന പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭരണഘടനാ കോടതി. ജനിക്കുമ്പോള്‍ വൈകല്യമുണ്ടാകും എന്നതിന്റെ പേരില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു. എല്ലാവരുടെയും ജീവന്‍ ഏതു വിധവും സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം 1993ലെ ഗര്‍ഭഛിദ്രനിയമത്തില്‍ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് പ്രോലൈഫ് ചിന്താഗതിയെ ചേര്‍ത്തു പിടിച്ചുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 1993ൽ പാസാക്കിയ ഇപ്പോഴുള്ള ഗര്‍ഭഛിദ്ര നിയമപ്രകാരം ബലാത്സംഘം മൂലമോ അടുത്തബന്ധുക്കൾ തമ്മിലുള്ള അവിഹിതബന്ധത്തിലോ ജനിക്കുന്ന കുട്ടികളെ ഗർഭഛിദ്രം ചെയ്യാൻ അനുവാദമുണ്ട്. ഓരോ വര്‍ഷവും ഏതാണ്ട് 700 മുതല്‍ 1800 വരെ നിയമാനുസൃത അബോര്‍ഷനുകളാണ് രാജ്യത്തു നടക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹ നിയമത്തിലും ശക്തമായ നിലപാടുള്ള രാജ്യമാണ് പോളണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും കത്തോലിക്ക കുടുംബ മൂല്യങ്ങള്‍ക്കും നിരക്കാത്തതുമായ പാശ്ചാത്യ സ്വാതന്ത്ര്യ വാദികളുടെ സ്വവര്‍ഗ്ഗാനുരാഗ നിലപാട് സമൂഹത്തിന് അപകടകരമാണെന്നു രാജ്യം ഭരിക്കുന്ന പോളണ്ടിലെ വലതുപക്ഷ 'ലോ ആന്‍ഡ്‌ ജസ്റ്റിസ്' പാര്‍ട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-23-07:00:48.jpg
Keywords: പോളണ്ട
Content: 14628
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ക്രൈസ്തവ നരഹത്യയെപ്പറ്റി പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ
Content: കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ഹോട്ടലുകളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ശ്രീലങ്കയിലെ മുന്‍ ഇന്റലിജന്‍സ് മേധാവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 280 പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 8,000 പോലീസുകാരുള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 10,000 പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് ആ സമയത്തെ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്.ഐ.എസ്) ഡയറക്ടറായ നിളന്ത ജയവര്‍ധന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുവാനായി നിയോഗിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിക്ക് മുന്‍പാകെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് വെളിപ്പെടുത്തിയത്. കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ പ്രതിനിധിയായി എന്‍ക്വയറിയില്‍ പങ്കെടുത്ത ഷാമില്‍ പെരേരയുടെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് മുന്‍ ഇന്റലിജന്‍സ് മേധാവി ഈ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഏപ്രില്‍ 21ന് നടന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് ഏപ്രില്‍ 4-ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ജയവര്‍ധന പറഞ്ഞു. തന്റെ ഏജന്‍സി ഏപ്രില്‍ 20ന് തന്നെ വിദേശ എംബസിസകള്‍ക്കും, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണങ്ങളുടെ സൂത്രധാരനായ സഹ്രാന്‍ ഹാഷിമിനെ കുറിച്ച് അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് 2019 ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും, എന്നാല്‍ സിരിസേന സഹ്രാന്‍ ഹാഷിമിനെ പിടിക്കുവാന്‍ ഉത്തരവിടുന്നതിന് പകരം, നിസംഗത കാണിക്കുക മാത്രമാണ് ചെയ്തെന്നും ജയവര്‍ധനയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. 2019 ഏപ്രില്‍ 21നാണ് കൊളംബോയിലെ രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും, ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, മൂന്നു ഹോട്ടലുകളിലും തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 45 വിദേശികള്‍ ഉള്‍പ്പെടെ 280 പേര്‍ കൊല്ലപ്പെട്ടു. ഐ‌എസ് അനുകൂല സംഘടനയായ സഹ്രാന്‍ ഹാഷിമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ജെ.ടി) ആണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പിന്നീട് വ്യക്തമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-23-07:27:11.jpg
Keywords: ശ്രീലങ്ക
Content: 14629
Category: 14
Sub Category:
Heading: 30 അടി വീതി 100 അടി ഉയരം: പോളിഷ് കെട്ടിടത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ പടുകൂറ്റന്‍ ചുവര്‍ചിത്രം
Content: സ്റ്റാലോവ വോള: രണ്ടരപതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ വിശുദ്ധന്റെ പടുകൂറ്റന്‍ ചുവര്‍ച്ചിത്രം ആശീര്‍വദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് സാന്‍ഡോമിയേഴ്സിലെ മുന്‍ സഹായ മെത്രാനായിരുന്ന എഡ്വേര്‍ഡ് ഫ്രാങ്കോവ്സ്കിയാണ് തെക്ക്-കിഴക്കന്‍ പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ ജോണ്‍ പോള്‍ II അവന്യൂ അപ്പാര്‍ട്ട്മെന്റിന്റെ ഭിത്തിയില്‍ വരച്ചിരിക്കുന്ന 30 അടി വീതിയും 100 അടി ഉയരവുമുള്ള ചുവര്‍ച്ചിത്രത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. അധികാരദണ്ഡും പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലാണ് വിശുദ്ധന്റെ ചുവര്‍ച്ചിത്രം വരച്ചിരിക്കുന്നത്. ചുവര്‍ച്ചിത്രത്തിന്റെ അടിയിലായി സ്റ്റാലോവ വോള നഗരത്തെക്കുറിച്ച് വിശുദ്ധന്‍ പറഞ്ഞിരിക്കുന്ന “അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വലിയ വിശ്വാസത്തിന്റെ പ്രതീകമായ സ്റ്റാലോവ വോള നഗരത്തെ ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു” എന്ന വാക്യവും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചുവര്‍ച്ചിത്രം രൂപകല്‍പ്പന ചെയ്യുന്നതിനായി നടത്തിയ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പിയോട്ടര്‍ ടോപ്പ്സില്‍ക്കോ എന്ന കലാകാരനാണ് ചിത്രത്തിന് പിന്നില്‍. വിശുദ്ധന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 42-മത് വാര്‍ഷികദിനമായ ഒക്ടോബര്‍ 16ന് ചുവര്‍ച്ചിത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരിക്കുന്ന വീഡിയോ സ്റ്റാലോവ വോളയുടെ മേയറായ ലുക്ക്ജൂസ് നഡ്ബെറെന്‍സി പുറത്തുവിട്ടിരുന്നു. </p> <blockquote class="twitter-tweet"><p lang="pl" dir="ltr">W Stalowej Woli na 30 metrowej ścianie wieżowca powstał niezwykły mural z wizerunkiem Świętego Jana Pawła II. Na krótkim filmie widać jak autor Piotr Topczyłko tworzy piękny mural Papieża. <br>Janie Pawle II nasz święty orędowniku, miej w opiece Miasto i Mieszkańców Stalowej Woli. <a href="https://t.co/Ejv8xmpHqY">pic.twitter.com/Ejv8xmpHqY</a></p>&mdash; Lucjusz Nadbereżny (@lucjuszn) <a href="https://twitter.com/lucjuszn/status/1317149590576074759?ref_src=twsrc%5Etfw">October 16, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നഗരത്തിലെ കെട്ടിടങ്ങളുടേയും പാര്‍പ്പിടങ്ങളുടേയും ചുമതലയുള്ള ഹൗസിംഗ് കോഓപ്പറേറ്റീവിന്റെ അനുമതിയോടെയാണ് ചുവര്‍ച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്റ്റാലോവ വോള നഗരം സന്ദര്‍ശിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എതിര്‍പ്പിനെപ്പോലും വകവെക്കാതെ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പോളണ്ട്’ ദേവാലയം നിര്‍മ്മിച്ച നഗരവാസികളുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ചിരിന്നു. 1973-ല്‍ ക്രാക്കോവിലെ മെത്രാപ്പോലീത്തയായിരിക്കെ വിശുദ്ധനാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പിന്നീട് മാര്‍പാപ്പയായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-23-07:59:17.jpg
Keywords: ജോണ്‍ പോള്‍, ട്രംപ
Content: 14630
Category: 1
Sub Category:
Heading: ലണ്ടന്‍ ദേവാലയത്തിലെ കുരിശ് പിഴുതുമാറ്റിയത് മുസ്ലീം യുവാവ്: തീവ്ര നിലപാടിന്റെ ഭാഗമാണോയെന്ന സംശയം ശക്തം
Content: ലണ്ടന്‍: പട്ടാപ്പകല്‍ കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ മുകളില്‍ കയറി ക്രൂശിതരൂപം പിഴുതുമാറ്റിയ പ്രതി അറസ്റ്റില്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 ഞായറാഴ്ച കുരിശ് ബലപ്രയോഗത്തിലൂടെ പിഴുതെടുത്ത യൂസഫ്‌ അല്‍വാലി എന്ന പത്തൊന്‍പതുകാരനായ മുസ്ലീം യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. പിഴുതുമാറ്റിയ കുരിശ് തെരുവില്‍ വലിച്ചെറിഞ്ഞത് ലണ്ടനില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധതയുടെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. താന്‍ ധരിച്ചിരുന്ന കോട്ട് കുരിശിന്റെ മുകളില്‍ തൂക്കി തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് കുരിശ് ഇളക്കി മാറ്റുവാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം കുരിശ് പിഴുതുമാറ്റിയത് തീവ്ര നിലപാടിന്റെ ഭാഗമാണോയെന്ന സംശയം ബലപ്പെടുകയാണ്. മുന്‍പ് ബാസില്‍ഡോണില്‍ താമസിച്ചിരുന്ന യുവാവിന് ഇപ്പോള്‍ കൃത്യമായ താമസസ്ഥലമില്ല. തന്റെ പേരും, വിലാസവും മാത്രമാണ് യുവാവ് വെളിപ്പെടുത്തിയിട്ടുള്ളു എന്നാണ് പുറത്തുവരുന്ന വിവരം. കുറ്റകരമായ നാശനഷ്ടം വരുത്തിയെന്ന കുറ്റമാണ് ആദ്യം ചാര്‍ജ്ജ് ചെയ്തതെങ്കിലും, ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മതവിദ്വേഷം മൂലം കുറ്റകരമായ നാശനഷ്ടമുണ്ടാക്കി എന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. അതേസമയം പോലീസ് രേഖകളില്‍ ഇതിനെ തീവ്രവാദ ആക്രമണമായിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും, പ്രദേശവാസികളില്‍ പലരും ഈ കുറ്റകൃത്യത്തെ ഭീകരാക്രമണമായിട്ട് തന്നെയാണ് കണക്കാക്കുന്നത്. ലണ്ടന്റെ കിഴക്കുഭാഗത്ത് വളര്‍ന്നുവരുന്ന മതതീവ്രവാദത്തിലുള്ള ആശങ്കയും പ്രദേശവാസികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ നന്ദിയുണ്ടെന്നു ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റാരോപിതനായ വ്യക്തിയോട് അനുകമ്പാപൂര്‍വ്വമായ നിലപാടാണ് സഭയ്ക്കുള്ളതെങ്കിലും, പകല്‍ വെളിച്ചത്തില്‍ ദേവാലയത്തിന്റെ മുകളില്‍ കയറി കുരിശ് പിഴുതുമാറ്റിയത് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം നടപ്പിലാക്കിയതാണെന്ന് തന്നെയാണ് അനുമാനിക്കപ്പെടുന്നത്. ലണ്ടനില്‍ ക്രൈസ്തവ വിരുദ്ധതയിലൂന്നിയ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടരാവുന്ന മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും ആശങ്കക്ക് കാരണമായിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തി റിമാന്‍ഡിലാണിപ്പോള്‍. നവംബര്‍ 18-ന് സ്നെയേഴ്സ്ബ്രൂക്ക് ക്രൌണ്‍ കോടതിയില്‍വെച്ചായിരിക്കും യൂസഫ്‌ അല്‍വാലിയുടെ അടുത്ത വിചാരണ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-23-22:05:18.jpg
Keywords: ലണ്ട, കുരിശ
Content: 14631
Category: 18
Sub Category:
Heading: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ ഉപവാസം സമരം നടത്തി
Content: തിരുവനന്തപുരം: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാന പ്രകാരം സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ഉപവാസത്തിന്റെ നാലാം ദിവസമായ ഇന്നലെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ ഉപവാസം സമരം നടത്തി. വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ്ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജര്‍ മലങ്കര അതിരൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍. ഡോ.വര്‍ക്കി ആറ്റുപുറത്ത്, നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് അനില്‍, ഫാ. വൈ. ഡയ്‌സണ്‍, മോണ്‍. വി.പി. ജോസ്, സാലു പതാലില്‍, ഡി.ആര്‍. ജോസ്, ജിമ്മി ജോണ്‍, ബെന്നി ബിസ്വാള്‍ എന്നിവര്‍ ഇന്നലെ ഉപവസിച്ചു. ഉപവാസം ഇന്നും തുടരും.
Image: /content_image/India/India-2020-10-24-07:15:38.jpg
Keywords: കാത്തലിക്
Content: 14632
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ വിതരണം ഭാരതത്തിലും ആരംഭിച്ചു
Content: മുംബൈ: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ 'ഫ്രത്തേലി തൂത്തി' അഥവാ ‘എല്ലാവരും സഹോദരങ്ങള്‍’ ഭാരതത്തിലും വിതരണം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വിതരണത്തിന് തുടക്കം കുറിച്ചത്. പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് പ്രസിദ്ധീകരണത്തിന്‍റെ ആദ്യപ്രതി പ്രദര്‍ശിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആഹ്വാനം ചെയ്തു. എന്നെയും എന്‍റേതും എന്ന വ്യക്തിമാഹാത്മ്യവാദം ജീവിതത്തില്‍നിന്നും മാറ്റി, അപരനോടു പരിഗണനയുള്ള ജീവിതശൈലി ഉള്‍ക്കൊള്ളണമെന്ന് പാപ്പ തന്‍റെ ചാക്രികലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ഗ്രേഷസ് പറഞ്ഞു. മഹാമാരിയുടെ കെടുതിയിലും മറ്റു കാരണങ്ങളാലും പതറിനില്ക്കുന്ന മാനവികതയെ സാഹോദര്യത്തിലേയ്ക്കും സാമൂഹിക സൗഹാര്‍ദ്ദത്തിലേയ്ക്കും ക്ഷണിക്കുന്ന പാപ്പയുടെ പ്രബോധനത്തെ പിന്‍തുണച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇന്ത്യന്‍ പതിപ്പിന്‍റെ പ്രസിദ്ധീകരണം പുറത്തുവിടുന്നതെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-24-07:46:21.jpg
Keywords: ചാക്രിക
Content: 14633
Category: 10
Sub Category:
Heading: തെരഞ്ഞെടുപ്പില്‍ ദൈവഹിതം നിറവേറാന്‍ അമേരിക്കന്‍ ക്രൈസ്തവര്‍ നാളെ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു
Content: ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ ദൈവഹിതം തെരഞ്ഞെടുപ്പില്‍ നിറവേറാന്‍ നാളെ ഒക്‌ടോബർ 25 ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ അമേരിക്കൻ ജനത. ലോക പ്രശസ്ത വചനപ്രഘോഷകനും ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ സിഇഒയുമായ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് അമേരിക്കന്‍ ക്രൈസ്തവ സമൂഹം ഉപവാസ പ്രാര്‍ത്ഥനയ്ക്കായി തയാറെടുക്കുന്നത്. യേശു ക്രിസ്തുവിനെ പിഞ്ചെല്ലുന്ന ക്രൈസ്തവ സമൂഹം രാജ്യത്തിനുവേണ്ടി ഒക്‌ടോബർ 25 ഞായറാഴ്ച പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവെക്കണമെന്നും നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ദൈവീക ഇടപെടലുണ്ടാകാനും ദൈവഹിതം നിറവേറാനുമായുള്ള ഈ ഉപവാസപ്രാർത്ഥനയിൽ വ്യക്തികളും കുടുംബങ്ങളും ദൈവാലയങ്ങളും അണിചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫ്രാങ്ക്‌ളിൻ ഗ്രഹാം പ്രസ്താവനയില്‍ കുറിച്ചു. അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും ഓര്‍മ്മിപ്പിച്ച് സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഫ്രാങ്ക്‌ളിൻ ഗ്രഹാം ‘പ്രാര്‍ത്ഥനാ റാലി 2020’ സംഘടിപ്പിച്ചിരിന്നു. ഇതില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധവും മഹാമാരിയും മൂലം കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. രാജ്യത്തെ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഭരണാധികാരി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹമാണ് അമേരിക്കന്‍ ക്രൈസ്തവ സമൂഹം പങ്കുവെയ്ക്കുന്നത്. ജോ ബൈഡന്‍ കമല ഹാരിസ് സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗര്‍ഭഛിദ്ര നയം ഉദാരവത്ക്കരിക്കുമോയെന്ന ആശങ്ക നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുക. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവരും നൊവേന ചൊല്ലി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കന്‍ മെത്രാന്‍ സംഘം അഭ്യര്‍ത്ഥിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-24-10:25:49.jpg
Keywords: അമേരിക്ക,ഗ്രഹാ