Contents

Displaying 14241-14250 of 25133 results.
Content: 14594
Category: 1
Sub Category:
Heading: എൽജിബിറ്റി ലൈംഗീക പാഠ്യപദ്ധതിക്കെതിരെ ഘാന മെത്രാൻ സമിതി
Content: അക്ര: യുനെസ്കോ രൂപം നൽകിയ എൽജിബിറ്റി അനുകൂല ലൈംഗീക പാഠ്യപദ്ധതിക്കെതിരെ ( കോംബ്രിഹെൻസീവ് സെക്ഷ്വാലിറ്റി എഡ്യൂക്കേഷൻ) ഘാനയിലെ കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി. സ്വവർഗ്ഗലൈംഗികത, ട്രാൻസ്ജെൻഡർ ചിന്താഗതി തുടങ്ങിയവ വിദ്യാർത്ഥികളുടെയിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ പാഠ്യ പദ്ധതി ഘാനയിലെ വിദ്യാലയങ്ങളിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതെന്ന് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ബിഷപ്പ് ഫിലിപ്പ് നാമേ ആരോപിച്ചു. 2019 സെപ്റ്റംബർ മാസം വിവിധ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മാത്യു ഒപുക്കോ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ബിഷപ്പ് ഫിലിപ്പ് കൂട്ടിച്ചേർത്തു. പുതിയ പാഠ്യപദ്ധതിയിലെ ഉള്ളടക്കം വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ പാശ്ചാത്യ സർക്കാർ ഇതര പ്രസ്ഥാനങ്ങൾ കാണിക്കുന്ന താല്പര്യം കൂടിക്കാഴ്ചയിൽ ഒപുക്കോ വിശദീകരിച്ചിരുന്നു. കൂടാതെ താനും, സർക്കാരും യുനെസ്കോയുടെ പാഠ്യപദ്ധതി നടപ്പിലാക്കാൻ ഒരുങ്ങിയിട്ടില്ലെന്നും മാത്യു ഒപുക്കോ വ്യക്തമാക്കിയിരുന്നതാണ്. അഞ്ചു വയസ്സ് പ്രായമുള്ളവർക്ക് പോലും ലൈംഗികവിദ്യാഭ്യാസം നൽകാൻ നടത്തുന്ന ശ്രമം അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ബിഷപ്പ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് രാഷ്ട്രീയക്കാരോടും, മാതാപിതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. "കുട്ടികളെ മൂല്യം പഠിപ്പിക്കാൻ ഇപ്പോൾ തന്നെ കുറെ കഷ്ടപ്പെടുന്നുണ്ട്. അതിനിടയിലാണ് ഇങ്ങനെ ഒരു പാഠ്യപദ്ധതി നടപ്പിൽ വരുത്താൻ ശ്രമം നടക്കുന്നത്. ഇത് ഒട്ടും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല". ബിഷപ്പ് പറഞ്ഞു. രാജ്യത്തെ മുസ്‌ലിം നേതാക്കളും പാഠ്യപദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഘാനയിലെ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കോംബ്രിഹെൻസീവ് സെക്ഷ്വാലിറ്റി എഡ്യുക്കേഷനെ കുട്ടികൾക്കെതിരെ നടക്കുന്ന യുദ്ധമായാണ് അന്താരാഷ്ട്ര സംഘടനയായ സ്റ്റോപ്പ്സിഎസ്ഇ.ഓർഗ് വിശേഷിപ്പിക്കുന്നത്. എൽജിബിടി ചിന്താഗതി, ഭ്രൂണഹത്യ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് പാഠ്യപദ്ധതിക്ക് പിന്നിലുള്ളതെന്ന് സംഘടന ആരോപണം ഉയർത്തുന്നു.
Image: /content_image/News/News-2020-10-19-11:23:08.jpg
Keywords: ഘാന
Content: 14595
Category: 1
Sub Category:
Heading: ലണ്ടനിലെ ദേവാലയത്തിൽ നിന്ന് അജ്ഞാതൻ കുരിശ് പിഴുതുമാറ്റി: വ്യാപക പ്രതിഷേധം
Content: ലണ്ടന്‍: പകല്‍ വെളിച്ചത്തില്‍ കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് മുകളിലുള്ള വലിയ കുരിശ് അജ്ഞാതനായ യുവാവ് പിഴുതെടുക്കുന്ന വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം. സമീപത്തുള്ള റോഡിലൂടെ കടന്നുപോകുന്ന ആളുകളെ പോലും വകവെക്കാതേ യുവാവ് കുരിശ് പകല്‍ വെളിച്ചത്തില്‍ പിഴുതുമാറ്റുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ‘ലണ്ടന്‍ ആന്‍ഡ്‌ യു.കെ ക്രൈം’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ലഭിച്ച വീഡിയോ ‘ക്രൈംവാച്ച് യു.കെ’ എന്ന ഫേസ്ബുക്ക് പേജിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 18-നാണ് സംഭവം നടന്നതെന്നു കരുതപ്പെടുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This happened in chadwell heath today <br><br>Cc <a href="https://twitter.com/Ig1Ig3?ref_src=twsrc%5Etfw">@Ig1Ig3</a> <a href="https://t.co/QK5TRAPpy5">pic.twitter.com/QK5TRAPpy5</a></p>&mdash; London &amp; UK Crime (@CrimeLdn) <a href="https://twitter.com/CrimeLdn/status/1317842564515549186?ref_src=twsrc%5Etfw">October 18, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> താന്‍ ധരിച്ചിരുന്ന കോട്ട് കുരിശിന്റെ മുകളില്‍ തൂക്കി തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് യുവാവ് കുരിശ് ഇളക്കി മാറ്റുവാന്‍ ശ്രമിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് ശേഷമുണ്ടായ ജനരോഷത്തെ തുടര്‍ന്ന്‍ സംശയിക്കപ്പെടുന്ന ഒരാളെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുരിശ് കണ്ടെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചുവെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും ബാര്‍കിംഗ് ആന്‍ഡ്‌ ഡാഗെന്‍ഹാം മെട്രോപ്പൊളിറ്റന്‍ പോലീസ് അറിയിച്ചു. വിഷയത്തിൽ വ്യാപക അന്വേഷണം നടന്നുവരികയാണ്. അതേസമയം ഹീനമായ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ച ഉടന്‍തന്നെ തങ്ങള്‍ സംഭവസ്ഥലത്തെത്തിയെന്നും “കുറ്റകരമായ നാശനഷ്ടം” വരുത്തിയതായി സംശയിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞതായി ബ്രേബര്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതവിദ്വേഷവുമായി ബന്ധപ്പെട്ടതൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യൂറോപ്പിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നതായി നേരത്തെയും റിപ്പോർട്ട് പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-19-13:37:00.jpg
Keywords: യൂറോ, ക്രൈസ്തവ
Content: 14596
Category: 13
Sub Category:
Heading: കത്തോലിക്ക രാഷ്ട്രീയക്കാർ ഭ്രൂണഹത്യക്കും, ദയാവധത്തിനുമെതിരെ പോരാടണം: കർദ്ദിനാൾ മുള്ളർ
Content: റോം: കത്തോലിക്കാ രാഷ്ട്രീയക്കാർ ഭ്രൂണഹത്യക്കും, ദയാവധത്തിനുമെതിരെ പോരാടണമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളര്‍. കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ദയാവധം ജീവനെ ഹനിക്കുന്നതായതിനാൽ അതിനെ അംഗീകരിക്കാൻ സാധിക്കില്ലായെന്നും ഇതിനു സമാനമായി ഭ്രൂണഹത്യയിൽ അമ്മയുടെ ഉദരത്തിലുളള ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നതിനാൽ അതും അംഗീകരിക്കാൻ സാധിക്കില്ലായെന്ന് കർദ്ദിനാൾ വ്യക്തമാക്കി. മനുഷ്യജീവന് വലിയ വിലയുണ്ട്. ദയാവധം, ഭ്രൂണഹത്യ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടാൻ തയ്യാറായാൽ മാത്രമേ ഒരു രാഷ്ട്രീയക്കാരന്, കത്തോലിക്കാ രാഷ്ട്രീയക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കാൻ അവകാശം ലഭിക്കുകയുള്ളൂ. തന്റെ ഉദരത്തിലുള്ള മനുഷ്യജീവനെ നശിപ്പിക്കാൻ അമ്മമാർക്കും അവകാശമില്ല. ഏകാധിപത്യ ഭരണത്തിലായാലും, ജനാധിപത്യ ഭരണത്തിലായാലും ജീവനുവേണ്ടി നിലകൊള്ളാനുള്ള ഉത്തരവാദിത്തം കത്തോലിക്കാ രാഷ്ട്രീയക്കാർക്കുണ്ടെന്നും കർദ്ദിനാൾ മുള്ളർ ഓർമിപ്പിച്ചു. ജീവൻ ദൈവത്തിൽ നിന്ന് വരുന്നതാണെന്ന് വിശ്വാസികൾ പറയുമെങ്കിലും, ജീവൻ ഉപഭോഗവസ്തുവായി കണക്കാക്കേണ്ട ഒന്നല്ലെന്ന് ദൈവത്തിൽ വിശ്വാസമില്ലാത്ത ആളുകൾക്ക് പോലും സ്വന്തം ബുദ്ധിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും കർദ്ദിനാൾ പറഞ്ഞു. തിരുസഭയിലെ ആനുകാലിക വിഷയങ്ങളിലും പൊതു സമൂഹത്തിൽ ഉയരുന്ന പ്രശ്നങ്ങളിലും ശക്തമായ നിലപാട് പ്രകടിപ്പിക്കുന്ന കർദ്ദിനാൾ ജെറാള്‍ഡ്‌ മുള്ളറുടെ വാക്കുകൾക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. ഇതു വരും ദിവസങ്ങളിൽ ചർച്ചയായേക്കുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-19-16:10:40.jpg
Keywords: മുള്ളർ
Content: 14597
Category: 18
Sub Category:
Heading: ആദരാഞ്ജലി അർപ്പിച്ച് മാർ ക്രിസോസ്റ്റോമും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും
Content: തി​രു​വ​ല്ല: കാ​ലം ചെ​യ്ത ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ 103 ാം വ​യ​സി​ലും ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത എ​ത്തി. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത രാവിലെയാ​ണ് തി​രു​വ​ല്ല ഡോ.​അ​ല​ക്‌​സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ​ത്. വീ​ല്‍ ചെ​യ​റി​ല്‍ ഇ​രു​ന്ന് അ​ദ്ദേ​ഹം ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഭൗ​തി​ക​ശ​രീ​ര​ത്തി​നു മു​മ്പി​ല്‍ പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ത്ഥിച്ചു. സ​ഭാ നേ​തൃ​ത്വ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലം ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ച്ച ജോ​സ​ഫ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​ന്ന​ലെ​ത​ന്നെ മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഇ​ന്നു​രാ​വി​ലെ തി​രു​വ​ല്ല​യി​ലെ​ത്തി ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ലോ​ക​സ​ഭാ നേ​തൃ​ത്വ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലം മാ​ര്‍​ഗ​ദ​ര്‍​ശ​നം ന​ല്‍​കി​യ വ്യ​ക്തി​ത്വ​മാ​ണ് ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​തെ​ന്ന് ക​ര്‍​ദ്ദിനാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി അ​നു​സ്മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അടക്കമുള്ള മെത്രാന്മാരും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.
Image: /content_image/India/India-2020-10-19-18:11:50.jpg
Keywords: ആദരാഞ്ജ
Content: 14598
Category: 13
Sub Category:
Heading: സിറിയയിലെ 'ശരിയത്ത്' അടിച്ചമര്‍ത്തലിൽ ക്രൈസ്തവർക്ക് സാന്ത്വനമായി ഫ്രാന്‍സിസ്കന്‍ വൈദികർ
Content: ഇഡ്ലിബ് (സിറിയ): പടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്നായെ, യാക്കൊബിയെ ഗ്രാമങ്ങളില്‍ ഇസ്ലാമിക സംഘടനകളുടെ നിയന്ത്രണത്തില്‍ 'ശരിയത്ത്' നിയമങ്ങള്‍ക്ക് വിധേയരായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞുവരുന്ന നിസ്സഹായരായ ക്രൈസ്തവർക്കിടയിൽ നിസ്തുല സേവനവുമായി ഫ്രാന്‍സിസ്കന്‍ സന്യാസികൾ. കര്‍ക്കശമായ ഇസ്ലാമിക ശരിയത്ത് നിയമങ്ങളും, ക്രൂരമായ പീഡനങ്ങളും സഹിച്ചുകൊണ്ട് ഇവിടെ നിലനിൽപ്പിനായി പൊരുതുന്ന വിവിധ സഭകളില്‍പ്പെട്ട മുന്നൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവും, പ്രതീക്ഷയും പകര്‍ന്നുകൊണ്ട് ഫാ. ലുആയി ബ്ഷാരത്ത് (40), ഫാ. ഹന്നാ ജല്ലൌഫ് (67) എന്നീ ഫ്രാന്‍സിസ്കന്‍ വൈദികരാണ് കര്‍മ്മനിരതരായിരിക്കുന്നത്. ഫ്രാന്‍സിസ്കന്‍ സഭയുടെ സിറിയ-ലെബനോന്‍-ജോര്‍ദ്ദാന്‍ മേഖല ഉള്‍പ്പെടുന്ന സെന്റ്‌ പോള്‍ പ്രവിശ്യയുടെ മേല്‍നോട്ടക്കാരനായ ഫാ. ഫിറാസ് ലുഫ്തിയാണ് അടിച്ചമർത്തപ്പെട്ട ക്രൈസ്തവർക്കിടയിൽ തങ്ങൾ നടത്തുന്ന സേവനങ്ങളെക്കുറിച്ച് വിവരിച്ചത്. മത, രാഷ്ട്രീയ, വര്‍ഗ്ഗ, വംശ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ട പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ ഈ വൈദികർ എപ്പോഴും സന്നദ്ധരാണെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’നു നല്‍കിയ അഭിമുഖത്തില്‍ ഫാ. ഫിറാസ് പറഞ്ഞു. മേഖലയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ ഈ വൈദികരുടെ ആശ്രമം നിരവധി മുസ്ലീം കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മേഖലയില്‍ തുടരുന്നത് അപകടമാണെന്നറിഞ്ഞിട്ടുപോലും അതൊരു ഉപേക്ഷിക്കപ്പെടേണ്ട മേഖലയല്ലെന്ന തോന്നലാണ് അവിടെ പിടിച്ചു നിര്‍ത്തിയതെന്നു ഫാ. ഫിറാസ് പറയുന്നു. വിശുദ്ധ പൗലോസ് തന്റെ സുവിശേഷ പ്രഘോഷണ യാത്ര ആരംഭിച്ച അന്ത്യോക്യയ്ക്ക് സമീപമാണ് ഈ പ്രദേശമെന്നത് മറ്റൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖല ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലായതിന് ശേഷമാണ് സ്ഥലത്തെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായത്. ക്രൈസ്തവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കിയ തീവ്രവാദികള്‍ ശരിയത്ത് നിയമം പ്രാബല്യത്തില്‍ വരുത്തുകയും, സ്വന്തം ഗ്രാമങ്ങളില്‍ പോലും ക്രൈസ്തവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചിരിക്കണമെന്നതു അടക്കമുള്ള കര്‍ശന നിയമങ്ങള്‍ക്ക് പുറമേ, പീഡനവും, അക്രമങ്ങളും പതിവായിരുന്നു. ക്രൈസ്തവരിൽ ചിലര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫാ. ഫിറാസ് വിവരിച്ചു. 2013-ല്‍ ഫാ. ഫ്രാങ്കോയിസ് മുറാദ്വാസിനെ തലയറുത്ത് കൊലപ്പെടുത്തിയ കാര്യവും, സമീപകാലത്ത് ക്രിസ്ത്യന്‍ സ്കൂള്‍ അദ്ധ്യാപികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയിറക്കുവാനും, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനും മറ്റുള്ള കാര്യങ്ങൾക്കും സ്വാതന്ത്ര്യമില്ലാതെ നിസ്സഹായ അവസ്ഥയില്‍ കഴിയുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് ഈ വൈദികർ നല്‍കുന്ന സഹായങ്ങള്‍ അനേകരുടെ കണ്ണീരൊപ്പുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-19-21:07:19.jpg
Keywords: സിറിയ
Content: 14599
Category: 18
Sub Category:
Heading: ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്കു അന്ത്യാഞ്ജലി
Content: തിരുവല്ല: ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പ്രാർത്ഥനയോടെ ക്രൈസ്തവ സമൂഹം യാത്രാമൊഴി നൽകി. തിരുവല്ല സെന്റ്‌ തോമസ് പള്ളിയുടെ മെത്രാപ്പോലീത്താമാരുടെ കബറിങ്കൽ സഭ തെരഞ്ഞെടുത്ത ചുരുക്കം പേർ മാത്രം സാക്ഷിയായി സഭാധ്യക്ഷന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് നാലോടെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. ജനലക്ഷങ്ങൾ ഒഴുകി എത്തേണ്ടിയിരുന്ന സംസ്‌‌കാര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണംമൂലം എല്ലാവർക്കും എത്താനായില്ല. എന്നാൽ ആയിരങ്ങളാണ് ടെലിവിഷനിലും നവമാധ്യമങ്ങളിലും ക്രമീകരിച്ച ലൈവ് ടെലികാസ്റ്റിങ് കണ്ടത്. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് സംസ്‌‌കാര ചടങ്ങുകൾ നടന്നത്. ഡോ. യുയാക്കിം മാർ കൂറിലോസ് ധ്യാനപ്രസംഗം നടത്തി. ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. ഐസക് മാർ മക്കാറിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യുസ്‌ മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ സഹനേതൃത്വം നൽകി. രാവിലെ 8.30ന്‌ മൂന്നാം ശുശ്രൂഷയോടെയാണ് ചടങ്ങുകൾ നടന്നത്. പകൽ രണ്ടോടെ പൊതുജനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞു. തുടർന്ന് സംസ്‌‌കാര ചടങ്ങുകൾ ആരംഭിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സംസ്ഥാന സർക്കാരിനുവേണ്ടി റീത്ത് സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭയിലെ ഗീവർഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ‌ ക്രിസോസ്റ്റമോസ്, ഡോ. ഗീവർഗീസ് മാർ ദിയസ്കോറസ്, ജോഷ്വ മാർ നിക്കോദീമോസ്, ഡോ. സഖറിയാസ് മാർ അപ്രേം, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, ഐസക് മാർ ഒസ്താത്തിയോസ്, സഖറിയാസ് മാ‌ർ പോളിക്കാർപ്പോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ്, തോമസ് മാർ അലക്സന്ത്രയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, മാത്യൂസ് മാർ അപ്രേം, മലബാർ സ്വതന്ത്ര്യ സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മലങ്കര കത്തോലിക്കാ സഭയിലെ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ക്നാനായ സഭയിലെ കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, സിഎസ്ഐ സഭയിലെ ബിഷപ് തോമസ് കെ.ഉമ്മൻ, ബിഷപ് വി.എസ്.ഫ്രാൻസിസ്, ബിഷപ് ഉമ്മൻ ജോർജ്, ബിഷപ് തോമസ് സാമുവൽ, ബിഷപ് കെ.ജി.ദാനിയൽ, ലത്തീൻ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരായ ഡോ. സെൽവിസ്‌റ്റർ പൊന്നുമുത്തൻ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, ഇവൻജലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, കൽദായ സഭയിലെ മാർ ഔഗിൻ കുര്യാക്കോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എന്നിവർ ഭൗതിക ശരീരത്തിനരികെ പ്രാർത്ഥന നടത്തി.
Image: /content_image/India/India-2020-10-20-08:20:21.jpg
Keywords: മാർത്തോ
Content: 14600
Category: 1
Sub Category:
Heading: ചിലി പ്രക്ഷോഭകർ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി
Content: റൊസാരിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ 1973-1990 കാലയളവില്‍ അധികാരത്തിലിരുന്ന സൈനിക സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റെ പിനോഷെയുടെ കാലത്തെ കുപ്രസിദ്ധമായ ഭരണഘടന പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായതിനെ തുടർന്ന് തലസ്ഥാന നഗരമായ സാന്റിയാഗോയിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. ‘ദി അസംപ്ഷന്‍ ഓഫ് ദി വെർജിൻ മേരി’ ദേവാലയവും, ഔര്‍ ലേഡി ഓഫ് മൗണ്ട് മിലിട്ടറി (കാരാബിനെറോസ്) കത്തീഡ്രലുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അഗ്നിക്കിരയായത്. പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള ദേവാലയം പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രക്ഷോഭകര്‍ ദേവാലയങ്ങള്‍ ലക്ഷ്യം വെച്ചതിന്റെ കാരണം ഇനിയും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഞായറാഴ്ച സെന്‍ട്രല്‍ സാന്റിയാഗോ സ്ക്വയറില്‍ തടിച്ചു കൂടിയ പതിനായിരകണക്കിന് പ്രക്ഷോഭകരില്‍ ചിലര്‍ ഉച്ചയായതോടെ അക്രമാസക്തരാവുകയായിരുന്നു. ദേവാലയങ്ങളുടെ പിന്നിലൂടെ പ്രവേശിച്ച അക്രമികള്‍ ദേവാലയത്തിലെ വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്യുകയും, ദേവാലയത്തിലെ വിവിധ വസ്തുക്കൾകൊണ്ട് തന്നെ തടസം സൃഷ്ടിച്ച ശേഷം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. വരുന്ന ഒക്ടോബര്‍ 25-ന് സ്വേച്ഛാധിപത്യകാലത്തെ ഭരണഘടന പരിഷ്കരിക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയുള്ള പൊതുജന ഹിതപരിശോധന നടക്കുവാനിരിക്കേയാണ് ദേവാലയങ്ങള്‍ അഗ്നിക്കിരയായിരിക്കുന്നത്. ക്രിസ്തീയ വിരുദ്ധത പ്രകടിപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ, കത്തോലിക്കാ സഭ ശക്തമായി അപലപിച്ചു. പ്രക്ഷോഭങ്ങളുടെ മറവില്‍ അക്രമികളും, സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നത് തടയണമെന്നു സഭാനേതൃത്വം ആവശ്യപ്പെട്ടു. അക്രമം തെറ്റാണെന്നും അക്രമം വിതക്കുന്നവന്‍ നാശവും, വേദനയും മരണവും കൊയ്യുമെന്നും സാന്റിയാഗോ മെത്രാപ്പോലീത്ത അക്രമത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു. സ്നേഹം അക്രമത്തേക്കാളും, വിദ്വേഷത്തേക്കാളും ശക്തമാണെന്നും, നല്ലവരായ ചിലി ജനത അക്രമത്തെ തടയണമെന്നും അഗ്നിക്കിരയായ ദേവാലയങ്ങളുടെ ഇടവകക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. അഴിഞ്ഞാട്ടക്കാരായ കായികമത്സര ആരാധകരും, സംഘടിത കുറ്റവാളികളും പ്രതിഷേധത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-20-10:34:30.jpg
Keywords: ചിലി
Content: 14601
Category: 18
Sub Category:
Heading: വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ക​​​ര്‍​​ദ്ദി​നാ​​​ള്‍ ആലഞ്ചേരി
Content: കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ​​രം​​​ഗ​​​ത്ത് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും ഇ​​ന്‍റ​​ർ ച​​ർ​​ച്ച് കൗ​​ൺ​​സി​​ൽ ഓ​​ഫ് കേ​​ര​​ള ചെ​​യ​​ർ​​മാ​​നു​​മാ​​യ ക​​​ര്‍​​ദ്ദി​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ‌ നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ നി​​​ഷേ​​​ധ​​​വും നി​​​ര​​​വ​​​ധി ത​​​വ​​​ണ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തു​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഉ​​​പ​​​വാ​​​സ സ​​​മ​​​രം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ഡോ. ​​​പോ​​​ള്‍ മു​​​ല്ല​​​ശേ​​​രി എ​​​ന്നി​​​വ​​​ര്‍ ഉ​​​പ​​​വാ​​​സ​​​സ​​​മ​​​രം ന​​​ട​​​ത്തും. ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ്ര​​​ശ്‌​​​ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​ത​​​ന്നെ മു​​​ന്‍​കൈ​​​യെ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ അ​​​വ​​​ഗ​​​ണി​​​ച്ചു​ മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​സ​​​മീ​​​പ​​​ന​​​ങ്ങ​​​ള്‍ പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Image: /content_image/India/India-2020-10-20-12:54:41.jpg
Keywords: ആലഞ്ചേ
Content: 14602
Category: 1
Sub Category:
Heading: സാമുവൽ പാറ്റിയുടെ കൊലപാതകം: ഐഎസ് കഴുത്തറുത്ത ഫാ. ഹാമെലിന്റെ സ്മാരകത്തിൽ അനുശോചനം രേഖപ്പെടുത്തി മതനേതാക്കൾ
Content: പാരീസ്: ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ സാമുവൽ പാറ്റിയോടുള്ള ആദരസൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമെലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ ഒത്തു ചേർന്നു. ഹാമെൽ രക്തസാക്ഷിയായ സെന്റ് എറ്റിനി ഡു റൂവ്റേ ദേവാലയത്തിനു സമീപത്തെ സ്മാരകത്തിലാണ് റൂവൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഡോമിനിക്ക് ലെബ്രൂണും, യഹൂദ, മുസ്ലിം നേതാക്കളും അനുശോചനം അർപ്പിക്കാനായി എത്തിയത്. ഒരു മിനിറ്റ് നേരം നിശബ്ദരായി അവർ പ്രാർത്ഥന സമർപ്പിച്ചു. റൂവനിലെ മതാന്തര കമ്മിറ്റി അധ്യാപകന്റെ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ അവഹേളിച്ചുയെന്ന ആരോപണം ഉന്നയിച്ചാണ് ചെചൻ വംശജനായ അബ്ദുള്ളക്ക അൻസൊറോവ് എന്ന യുവാവ് നടുറോഡിൽ ചരിത്ര അധ്യാപകനായിരുന്ന സാമുവേലിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചാണ് 18 വയസുകാരനായ അൻസൊറോവ് അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദൈവം ആരെയും കൊല ചെയ്യാൻ ആവശ്യപ്പെടുകയില്ലെന്ന്, കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അക്രമത്തിന്റെ പാത വെടിഞ്ഞ് സംവാദത്തിന്റെ പാത സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പരിശീലനം തങ്ങളുടെ യുവജനങ്ങൾക്ക് നൽകാൻ തങ്ങൾക്ക് കടമയുണ്ടെന്നും മതാന്തര കമ്മിറ്റിയിലെ ഓരോ അംഗവും വ്യക്തമാക്കി. ഒക്ടോബർ 17നു പുറത്തുവിട്ട മറ്റൊരു കുറുപ്പിൽ ആർച്ച് ബിഷപ്പ് ഡോമിനിക്ക് ലെബ്രൂൺ സാമുവൽ പാറ്റിയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിച്ചു. ലെബ്രൂണിന്റെ രൂപതയിലെ അംഗമായിരുന്നു ഫാ. ഹാമെൽ. മറ്റ് ഏതാനും ഫ്രഞ്ച് മെത്രാന്മാരും പാറ്റിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2016 ജൂലൈ മാസം ഇരുപത്തിയാറാം തീയതിയാണ് വിശുദ്ധ കുർബാന അർപ്പിക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതേവർഷം തന്നെ രൂപത ഹാമെലിന്റെ നാമകരണ നടപടികൾക്കും തുടക്കമിട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-20-14:02:53.jpg
Keywords: ഇസ്ലാമിക്
Content: 14603
Category: 1
Sub Category:
Heading: ക്രിസ്തുമസ് ഇറാഖികള്‍ക്കു ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കണം: കര്‍ദ്ദിനാള്‍ സാകോ പ്രസിഡന്റിനോട്
Content: ബാഗ്ദാദ്: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ് മുഴുവന്‍ ഇറാഖികള്‍ക്കും ഔദ്യോഗിക പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ കല്‍ദായ കത്തോലിക്കാ സഭയുടെ ബാബിലോണ്‍ പാത്രിയാര്‍ക്കേറ്റിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിക്ക് സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 ശനിയാഴ്ച ഇറാഖി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് കര്‍ദ്ദിനാള്‍ സാകോ ഈ അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചത്. കര്‍ദ്ദിനാളിന് ഊഷ്മളമായ സ്വീകരണം നല്‍കിയ പ്രസിഡന്റ് രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും, തീവ്രവാദികളുടെ മതപീഡനത്തെ ഭയന്ന് മൊസൂളില്‍ നിന്നും, നിനവേയില്‍ നിന്നും പലായനം ചെയ്ത ഇറാഖി ക്രിസ്ത്യാനികളെ സ്വദേശത്തെക്ക് തിരികെകൊണ്ടുവരുവാന്‍ തന്നേക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന്‍ ഉറപ്പുനല്‍കിയതായും കല്‍ദായ പാത്രിയാര്‍ക്കേറ്റിനേയും, ഇറാഖി പ്രസിഡന്റിനേയും ഉദ്ധരിച്ചുകൊണ്ട് ഔദ്യോഗിക വൃന്ദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ സജീവ പങ്കാളിത്തത്തില്‍ നിന്നും ഇറാഖി ക്രൈസ്തവരെ വിലക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ബര്‍ഹാം സാലി എടുത്ത് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇറാഖി കുര്‍ദ്ദിഷ് വംശജനായ ബര്‍ഹാം സാലി മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖില്‍ നിന്നും നാടുകടത്തപ്പെട്ട വ്യക്തിയാണ്. 2018 ഒക്ടോബറിലാണ് അദ്ദേഹം ഇറാഖി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-20-17:45:38.jpg
Keywords: ഇറാഖ