Contents
Displaying 14191-14200 of 25133 results.
Content:
14544
Category: 13
Sub Category:
Heading: ഇന്ന് വാഴ്ത്തപ്പെട്ട കാർളോയുടെ പ്രഥമ തിരുനാൾ: മക്കൾ ഇല്ലാത്തവർക്കായി പ്രാർത്ഥിക്കാം
Content: ഇന്ന് 2020 ഒക്ടോബർ 12. വാഴ്ത്തപ്പെട്ട കാർളോയുടെ പ്രഥമ തിരുനാൾ. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ കാർളോ അക്യുറ്റിസിനോട് മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കാതിരിക്കില്ല. കാരണം പതിനഞ്ചാം വയസിൽ, കാർളോ അക്യുറ്റിസ് ലുക്കീമിയ ബാധിച്ച് മരിക്കുമ്പോൾ, അവന്റെ മാതാപിതാക്കൾക്ക് നഷ്ടമായത് അവരുടെ ഏക മകനെയാണ്. ഒരു മകൻ നഷ്ടമായ വേദന പരിഹരിക്കാൻ കാർളോയുടെ പിടിവാശിക്ക് മുമ്പിൽ അവസാനം ദൈവത്തിന് അവൻ്റെ മാതാപിതാക്കൾക്ക് രണ്ട് മക്കളെ പകരം കൊടുക്കേണ്ടി വന്നു. കാർളോ അക്യുറ്റിസിൻ്റെ ഇരട്ടകളായ കുഞ്ഞ് സഹോദരങ്ങൾ ഉണ്ടായ കഥ താഴെ ചേർക്കുന്നു: പതിനഞ്ചാമത്തെ വയസ്സിൽ മരിക്കുന്നതിനുമുമ്പ്, കാർളോ അമ്മയെ ഓർമിപ്പിച്ചു: "വിഷമിക്കേണ്ട, അമ്മേ, ഞാൻ അമ്മക്ക് ധാരാളം അടയാളങ്ങൾ തരാം". തുടർന്ന്, മകന്റെ മരണശേഷം അമ്മ അന്റോണിയ സാൽസാനോ ഇടയ്ക്കിട തന്റെ മകനെ സ്വപ്നം കാണാറുണ്ടായിരുന്നു. ഒരിയ്ക്കൽ കാർളോ സ്വപ്നത്തിൽ അവന്റെ അമ്മയോട് പറഞ്ഞു: "എന്റെ അമ്മ വീണ്ടും അമ്മയാകുമെന്ന്". കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന അന്റോണിയ തൻ്റെ മകനായ കാർളോയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. അധികം വൈകാതെ 43-ാം വയസിൽ അവൾ വീണ്ടും ഗർഭം ധരിച്ചു. അത്ഭുതമെന്നു പറയട്ടെ, കാർളോ മരിച്ച് നാലു വർഷം പൂർത്തിയാകുന്ന അന്ന്, കാർലോയുടെ അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഫ്രാൻസെസ്കയും മിഷേലും എന്ന് വിളിക്കപ്പെടുന്ന ഇരട്ട കുട്ടികൾ (ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും). കാർളോയ്ക്ക് ഉറച്ചതും കൃത്യവുമായ വിശ്വാസം ഉണ്ടായിരുന്നു: കുട്ടിക്കാലത്ത് എല്ലായ്പ്പോഴും പള്ളിയിൽ പോകാൻ അവൻ ആഗ്രഹിച്ചിരുന്നു. പേരിന് മാത്രം ദൈവ വിശ്വാസം ഉണ്ടായിരുന്ന അമ്മ ദൈവത്തോട് അടുക്കാൻ കാരണം മകൻ കാർളോയുടെ ജീവിത വിശുദ്ധിയും ഭക്തിയും ആണ്. കാർളോയുടെ ഇരട്ട സഹോദരങ്ങളായ ഫ്രാൻസെസ്കയും മിഷേലും അവരുടെ മൂത്ത സഹോദരനെപ്പോലെ, ഏഴാമത്തെ വയസ്സിൽ തന്നെ ആദ്യകുർബാന സ്വീകരിച്ചു. അവർ എല്ലാ ദിവസവും വി. കുർബാനയിൽ പങ്കെടുക്കുകയും ജപമാല ചൊല്ലുകയും ചെയ്യും. സമയം കിട്ടുമ്പോൾ എല്ലാം അവർ ദിവ്യകാരുണ്യ ആരാധന നടത്തുവാനും പരിശ്രമിക്കാറുണ്ട്. ഇപ്പോൾ തന്നെ നിരവധി വിശുദ്ധരുടെ ജീവചരിത്രം വായിക്കുകയും അവരോടുള്ള ഭക്തിയിൽ വളരാനും പരിശ്രമിക്കുന്നു. ഒക്ടോബർ പത്തിന് അസ്സീസിയിൽ വച്ച് തങ്ങളുടെ ജ്യേഷ്ഠനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തുന്ന തിരുക്കർമ്മങ്ങളിലാണ് ഈ ഇരട്ട സഹോദരങ്ങളുടെ മുഖം ലോകം ഒന്ന് വ്യക്തമായി കാണുന്നത്. ഈ അധുനിക നൂറ്റാണ്ടിൽ എല്ലാവർക്കും മതിപ്പ് ഉളവാക്കുന്ന ഒരു മകൻ ഉള്ളത് ഏത് മാതാപിതാക്കളുടെയും അഭിമാനവും ഒരു സ്വകാര്യ അഹങ്കാരവുമാണ്. പ്രത്യേകിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്ന് വന്ന ഒരു മകനാണെങ്കിൽ പിന്നെ പറയുകയും വേണ്ട. വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറിയ 15 വയസ്സുള്ള കാർളോ എന്ന കൗമാരക്കാരനെപ്പോലെ അവൻ്റെ കൊച്ച് സഹോദരങ്ങളും വിശുദ്ധരായി വളരട്ടെ എന്ന പ്രാർത്ഥനയോടെയും ആശംസകളോടെയും, സി. സോണിയ തെരേസ് ഡി. എസ്. ജെ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-12-11:09:47.jpg
Keywords: കാർളോ, കാര്‍ളോ

14545
Category: 11
Sub Category:
Heading: വത്തിക്കാനിലെ സ്വിസ് ഗാർഡിലേക്ക് ഫിലിപ്പിനോ സ്വദേശി: ചരിത്രത്തിൽ ഇതാദ്യം
Content: വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി ഫിലിപ്പീൻസിൽ വേരുകളുള്ള സ്വിറ്റ്സർലൻഡ് സ്വദേശി വത്തിക്കാന്റെ സ്വിസ് ഗാർഡിലെ അംഗമായി ചുമതലയേറ്റു. വിൻസെന്റ് ലുത്തി എന്ന ഇരുപത്തിരണ്ടുകാരനാണ് 37 പുതിയ സ്വിസ് ഗാർഡുകൾക്ക് ഒപ്പം ഒക്ടോബർ നാലാം തീയതി വത്തിക്കാന്റെയും മാർപാപ്പയുടെയും സംരക്ഷണ ചുമതല ഏറ്റെടുത്തത്. നിലവില്‍ കത്തോലിക്ക വിശ്വാസികളായ സ്വിറ്റ്സർലൻഡ് പൗരന്മാർക്ക് മാത്രമേ സ്വിസ് ഗാർഡില്‍ അംഗമാകാൻ സാധിക്കുമായിരിന്നുള്ളൂ. വിൻസെന്റിന്റെ അമ്മ ഫിലിപ്പീൻസുകാരിയും, പിതാവ് സ്വിറ്റ്സർലണ്ട് സ്വദേശിയുമാണ്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം മെയ് മാസം നടത്തേണ്ടിയിരുന്ന നിയമന ചടങ്ങുകൾ ഒക്ടോബർ മാസത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു. നിയന്ത്രണങ്ങൾ പാലിച്ചു തന്നെയാണ് ഒക്ടോബർ നാലാം തീയതിയിലെയും സത്യപ്രതിജ്ഞ ചടങ്ങ് അടക്കമുള്ളവ നടന്നത്. ഇതിന് മുമ്പായി ഫ്രാൻസിസ് പാപ്പ, പുതിയ ഗാർഡുകളെയും, അവരുടെ മാതാപിതാക്കളെയും നേരിട്ടുകണ്ട്, പത്രോസിന്റെ പിൻഗാമിക്ക് സുരക്ഷ നൽകാൻ യുവത്വത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കന്നതിന് നന്ദി അറിയിച്ചു. വത്തിക്കാനിൽ ചിലവിടുന്ന നാളുകൾ അവരുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായിരിക്കുമെന്ന് പാപ്പ ഓർമിപ്പിച്ചു. 1506ലാണ് വത്തിക്കാൻ സ്വിസ് ഗാർഡിന് രൂപം നൽകിയത്. വളരെ ചെറിയ ഒരു സംഘമാണെങ്കിലും, ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന ഒരു സൈനിക സംഘമായാണ് സ്വിസ് ഗാർഡുകള്‍ അറിയപ്പെടുന്നത്. ഇവരുടെ യൂണിഫോമും പ്രശസ്തമാണ്. വത്തിക്കാനെയും, മാർപാപ്പയെയും മാർപാപ്പയുടെ വസതിയെയും സംരക്ഷിക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-12-18:52:47.jpg
Keywords: ഫിലിപ്പീ, ആദ്യ

14546
Category: 14
Sub Category:
Heading: സമാധാന ശ്രമങ്ങൾക്കായി ഐറിഷ് വൈദികൻ സ്ഥാപിച്ച സംഘടനയ്ക്കു യുഎന്നിന്റെ അംഗീകാരം
Content: നെയ്റോബി: ആഫ്രിക്കയിലുടനീളം വിവിധ സമാധാന ശ്രമങ്ങൾക്കും ചർച്ചകൾക്കും ചുക്കാൻ പിടിക്കുന്ന ഐറിഷ് വൈദികൻ സ്ഥാപിച്ച സർക്കാരിതര സംഘടനയ്ക്കു ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. 2009ൽ കെനിയ ആസ്ഥാനമായി ആരംഭിച്ച ശാലോം സെന്റർ ഫോർ കോൺഫ്ലിക്റ്റ് റസല്യൂഷൻ ആൻഡ് റീകൺസീലിയേഷൻ എന്ന സംഘടനയ്ക്കാണ് അന്താരാഷ്ട്ര സമ്പർക്കങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ വകുപ്പ് ഔദ്യോഗിക അംഗീകാരം നല്‍കിയത്. ഐറിഷ് മിഷ്ണറിയായ ഫാ. പാട്രിക് ഡിവൈനാണ് ശാലോം സെന്ററിന് രൂപം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുതും, വലുതുമായ നിരവധി പ്രസ്ഥാനങ്ങളുമായി ഐക്യരാഷ്ട്രസഭയുടെ സമ്പർക്ക വിഭാഗത്തിന് ബന്ധമുണ്ട്. ഈ പ്രസ്ഥാനങ്ങൾക്കെല്ലാം ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് പ്രവേശിച്ച് കൂടിക്കാഴ്ചകളിലും, മറ്റു ചടങ്ങുകളിലും പങ്കെടുക്കാൻ അനുമതിയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടുകൂടി ഏകദേശം 1500 സംഘടനകളുമായി ശാലോം സെന്ററിന് ബന്ധപ്പെടാനും ലോകരാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ഫലപ്രദമായി ഇടപെടാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെനിയയിലും ഉഗാണ്ടയിലും സീഷെൽസിലുമുളള ഐക്യരാഷ്ട്രസഭയുടെ ഇൻഫോർമേഷൻ സെന്ററും ശാലോമിന് അംഗീകാരം നല്‍കുന്നതിനു വേണ്ടി തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശധ്വംസനങ്ങള്‍ക്കു ഇരകളാക്കപ്പെടുന്നവർക്ക് നീതി നടത്തിക്കൊടുക്കാൻ സംഘടന അക്ഷീണ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവും സംഘടനയ്ക്കുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-12-20:18:41.jpg
Keywords: ഐറിഷ്, അയര്‍

14547
Category: 13
Sub Category:
Heading: മെത്രാന്‍ പദവിയില്‍ നിന്ന് ഇടവക വൈദികനിലേക്ക്: എളിമയുടെ പാഠം പകര്‍ന്ന് മാര്‍ ജോണ്‍ വടക്കേലും
Content: ബിജ്‌നോര്‍: ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ തന്റെ ശിഷ്ട്ടകാലം ഇടവക വികാരിയായി സേവനം ചെയ്യുവാന്‍ തീരുമാനിച്ചത് ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷം മെത്രാന്‍ സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ഇടവക വികാരിയായി സേവനം ചെയ്യുവാന്‍ തീരുമാനിക്കുകയായിരിന്നു. കത്തവ്‌ളിയിലെ സെന്റ് തോമസ് പള്ളിയുടെ വികാരിയായും അതോടുചേര്‍ന്നുള്ള സിഎംഐ ആശ്രമത്തിന്റെ ഡയറക്ടറയുമാണു മുന്‍ മെത്രാന്‍ സേവനം ചെയ്യുക. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുതിയ മെത്രാനായി ചുമതലയേറ്റ മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിനോട് ഇടവക വൈദികനായി സേവനം ചെയ്യാനുള്ള താത്പര്യം അദ്ദേഹം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നിയമനം. സഭ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിശ്വാസികള്‍ക്കു പ്രചോദനവും ക്രിസ്തുവിന്റെ ധീര സാക്ഷ്യവുമേകാനാണു വൈദിക ശുശ്രൂഷയിലേക്കു തിരിച്ചുവന്നതെന്ന് അദ്ദേഹം പറഞ്ഞു. 1943ല്‍ കോതമംഗലത്ത് ജനിച്ച ഇദ്ദേഹം 1975 ഡിസംബര്‍ 19നാണു തിരുപ്പട്ടം സ്വീകരിച്ചത്. അന്നു മുതല്‍ ബിജ്‌നോറിലെ അജപാലന രംഗത്ത് സജീവമായിരുന്നു. 2009 ല്‍ മാര്‍ ഗ്രേഷ്യസ് മുണ്ടാടന്‍ സ്ഥാനമൊഴിയുന്‌പോള്‍ അദ്ദേഹത്തിന്റെ വികാരി ജനറാളായിരുന്നു മാര്‍ വടക്കേല്‍. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന ബിജ്‌നോര്‍ രൂപതയുടെ പത്തു വര്‍ഷത്തെ ഇടയ ദൗത്യത്തില്‍നിന്നു കഴിഞ്ഞ വര്‍ഷമാണു വിരമിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ തീരുമാനം എടുത്ത് സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായനും രംഗത്ത് വന്നിരിന്നു. 68 വയസ്സു പ്രായമുള്ള അദ്ദേഹം സേലത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർപൂരിലെ അന്നായ് വേളാങ്കണ്ണി ദേവാലയത്തില്‍ സഹവികാരിയായി സേവനം ചെയ്യുകയാണ് ഇപ്പോള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-13-08:04:13.jpg
Keywords: സേല, മെത്രാ

14548
Category: 18
Sub Category:
Heading: 'ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനം'
Content: കൊച്ചി: ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്ന് ഉടന്‍ വിട്ടയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ തെറ്റായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യവേ സീറോ മലങ്കരസഭ മേജര്‍ ആര്ച്ച്ബി ഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടത് 'സത്യമേവ ജയതേ'എന്ന മുദ്രാവാക്യത്തിന്റെ അടിത്തറയിലാണ്. സത്യം ജയിക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നു കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. ഒരധര്‍മവും ന്യായീകരിക്കപ്പെടരുതെന്ന ഭാരതത്തിന്റെ പാരമ്പര്യവും പശ്ചാത്തലവും മറന്നുകൊണ്ടാണ് ഫാ. സ്റ്റാന്‍ സ്വാമിയെ തടങ്കലിലാക്കിയിട്ടുള്ളതെന്ന് എഴുത്തുകാരനും നോവലിസ്റ്റുമായ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ മനഃസാക്ഷി സംശയരഹിതമായി ഫാ. സ്റ്റാന്‍ സ്വാമിയോടൊപ്പമുണ്ട്. അദ്ദേഹം ആര്‍ക്ക് എന്ത് ദ്രോഹം ചെയ്തെന്നു വെളിപ്പെടുത്തുവാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യഭ്യാസ, ആരോഗ്യ മേഖലകളില്‍ പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഈശോസഭാംഗങ്ങള്‍ ആദിവാസി ഗ്രാമങ്ങളില്‍ ചെയ്തുവരുന്ന സാമൂഹിക ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഫാ. സ്റ്റാന്‍ സ്വാമി ചെയ്തു വരുന്നതെന്നു കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ചൂണ്ടിക്കാട്ടി. ആഗോള ഈശോ സഭയുടെ പ്രതിനിധി ഫാ. എം.കെ. ജോര്‍ജ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ ഫാ. ഇ.പി. മാത്യു, മുന്‍ കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, പി.സി. തോമസ്, മുന്‍ എംപി തമ്പാന്‍ തോമസ്, ഷാജി ജോര്‍ജ്, ജോസഫ് ജൂഡ്, പി.കെ. ജോസഫ്, അഡ്വ. ബിജു പറയനിലം, അഡ്വ. ഷെറി ജെ. തോമസ്, ജെയിന്‍ ആന്‍സില്‍, കെ.എം. മാത്യു, ജോയി ഗോതുരുത്ത്, ക്രിസ്റ്റി ചക്കാലയ്ക്കല്‍, ഫാ. പ്രിന്‍സ് ക്ലാരന്‍സ്, സാബു ജോസ്, ഫാ. ബിനോയ് പിച്ചളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു
Image: /content_image/India/India-2020-10-13-08:57:07.jpg
Keywords: സ്റ്റാന്‍, ആദിവാസി

14549
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം
Content: ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം. ജസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് സൗത്ത് ഏഷ്യ ഇന്നലെ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി ദേശീയ ഐക്യദാര്‍ഢ്യദിനം ആചരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇന്നലെ ഡല്‍ഹി ജന്തര്‍മന്തറില്‍ അണിനിരന്നു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, മനുഷ്യാവകാശ പ്രവര്‍ത്തകരായ ഹര്‍ഷ മന്ദര്‍, പ്രഫ. അപൂര്‍വാനന്ദ, പോള്‍ ദിവാകര്‍, സിപിഐ നേതാവ് ആനി രാജ, ശബ്‌നം ഹാഷ്മി, രവി നായര്‍, മൈക്കല്‍ വില്യംസ്, ഹെന്റി തിഫാംഗ്‌നെ, അവിനാഷ് കുമാര്‍, വൃന്ദ ഗ്രോവര്‍, ജോണ്‍ ദയാല്‍, മേധാ പട്കര്‍, ഫാ. സ്റ്റന്‍സിലാവോസ് ഡിസൂസ, ഫാ. ജര്‍വിസ് ഡിസൂസ എന്നിവര്‍ ഐക്യദാര്‍ഢ്യ ധര്‍ണയില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ വൈദികന്റെ മോചനം ആവശ്യപ്പെട്ടു ഐക്യദാര്‍ഢ്യദിനാചരണം നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-13-09:25:13.jpg
Keywords: സ്റ്റാന്‍

14550
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ബലമേകിയത് തുര്‍ക്കി? ബന്ധം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്
Content: ഇസ്താംബൂള്‍/ ഡമാസ്ക്കസ്: ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമായി മാറിയ, മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവ നരഹത്യയ്ക്കു നേതൃത്വം നല്‍കിയ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐസിസുമായി (ഐ.എസ്.ഐ.എസ്) തുര്‍ക്കിക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. വടക്കന്‍ സിറിയയിലെ ടെല്‍ അബ്യാദ്, സെറെ കാനിയെ മേഖലകളില്‍ വിമത പോരാളികള്‍ക്കൊപ്പം സിറിയന്‍ സൈന്യവുമായി പോരാടിക്കൊണ്ടിരിക്കുന്ന തുര്‍ക്കി സേനയില്‍ നാല്‍പ്പതോളം മുന്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ ഉണ്ടെന്നാണ് റൊജാവ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ നാഷ്ണല്‍ ആര്‍മിയിലെ അംഗങ്ങളാണിവര്‍. അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് ടെല്‍ അബ്യാദ്. ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി ടെല്‍ അബ്യാദ്, സെറെ കാനിയെ മേഖലകളില്‍ നടന്നുവരുന്ന അധിനിവേശത്തിന്റെ ഫലമായി ക്രൈസ്തവര്‍ അടങ്ങുന്ന മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരുള്‍പ്പെടുന്ന ആയിരങ്ങളാണ് ഭവനരഹിതരായത്. അധിനിവേശം മൂലം പലായനം ചെയ്ത അവര്‍ക്കിപ്പോള്‍ സ്വന്തം ദേശത്തേക്ക് തിരിച്ചുവരുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് റൊജാവ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ ഉദ്ധരിച്ച് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വംശഹത്യ അടക്കമുള്ള നിരവധി പൈശാചിക കുറ്റകൃത്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന തുര്‍ക്കി സേന നടത്തിവരുന്നത്. റിപ്പോര്‍ട്ടില്‍ പേരെടുത്ത പറഞ്ഞിരിക്കുന്ന പലരും ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ്. തുര്‍ക്കിയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ തുര്‍ക്കി ഇന്റലിജന്‍സുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ സിറിയയിലെ തുര്‍ക്കി സൈന്യത്തെ അര്‍മേനിയയുമായി പോരാടിക്കൊണ്ടിരുന്ന അസര്‍ബൈജാന്റെ സഹായത്തിനയച്ച തുര്‍ക്കി നടപടി ആഗോളതലത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ഐസിസ് തീവ്രവാദികളുമായി തുര്‍ക്കിക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഐഎസ് തീവ്രവാദികള്‍ മധ്യപൂര്‍വ്വേഷ്യയില്‍ നടത്തിയ നരഹത്യയില്‍ ഏറ്റവും കൂടുതല്‍ ഇരകളായത് ക്രൈസ്തവരായിരിന്നു. തുര്‍ക്കി തങ്ങളുടെ സൈനീക നടപടികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിനെ ആശ്രയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനും മുന്‍പും പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി ഭരണാധികാരി തയിപ് ഏര്‍ദോഗന്‍റെ നടപടി വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. അധികാരത്തിന് വേണ്ടിയുള്ള തീവ്ര ഇസ്ളാമിക നിലപാടാണ് അദ്ദേഹത്തെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുവാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അജണ്ട തുര്‍ക്കി ലോകമെങ്ങും വ്യാപിപ്പിക്കുകയാണോ എന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-13-12:24:11.jpg
Keywords: തുര്‍ക്കി, ഇസ്ലാമിക്

14551
Category: 18
Sub Category:
Heading: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇന്നേക്ക് ഒരു വയസ്സ്
Content: കുഴിക്കാട്ടുശേരി: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഒക്ടോബര്‍ 13നാണ് കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി, ബ്രസീലിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ സ്ത്രീയും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ് എന്നിവരോടൊപ്പം മറിയം ത്രേസ്യയെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാര്‍ഷികവും കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രവുമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ഇന്നു നടക്കും. വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യന്‍ ജോസഫ് വിതയത്തില്‍ അച്ചനും അന്ത്യവിശ്രമം ചെയ്യുന്ന കുഴിക്കാട്ടുശേരി കബറിട കപ്പേളയില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷനായ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image: /content_image/India/India-2020-10-13-14:08:19.jpg
Keywords: മറിയം ത്രേസ്യ

14552
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഡൊമിനിക് ജാലയെ അനുസ്മരിച്ച് മേഘാലയ മുഖ്യമന്ത്രി
Content: ഷില്ലോംഗ്: അന്തരിച്ച ഷില്ലോംഗ് ആർച്ച് ബിഷപ്പ് ഡൊമിനിക് ജാലയുടെ ഒന്നാം ചരമവാർഷികത്തില്‍ അനുസ്മരണവുമായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ. ഒക്ടോബർ പത്തിന് തലസ്ഥാന നഗരിയായ ഷില്ലോംഗിൽ സ്ഥാപിച്ച ആർച്ച് ബിഷപ്പിന്റെ പ്രതിമ അനാവരണം ചെയ്ത മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് ജാല അനേകരുടെ ഹൃദയങ്ങളെ സ്പർശിച്ചിരിന്നുവെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ ദിവസം അമേരിക്കയിൽ നടന്ന കാറപകടത്തിലാണ് ആർച്ച് ബിഷപ്പ് മരണമടഞ്ഞത്. ഷില്ലോംഗിനു സമീപമുള്ള ലൈത്തും ഖ്‌റായിലെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ നാമത്തിലുള്ള കത്തീഡലിൽവെച്ച് പരേതന്റെ ആത്മശാന്തിക്കായി വിശുദ്ധ കുർബാന സംഘടിപ്പിക്കപ്പെട്ടിരിന്നു. വിശുദ്ധ കുർബാനയിൽ കോൺറാഡ് സാംഗ്മയും പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന് ആർച്ച് ബിഷപ്പ് നൽകിയ സംഭാവന ബൃഹത്തായിരുന്നുവെന്നും അനേകരുടെ ജീവിതങ്ങളെ ധന്യമാക്കിയ അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരപൂർവും ഓർക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പിതാവിന്റെ ജീവിതവും സന്ദേശങ്ങളും നമ്മെ തുടർന്നും ഉത്തേജിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ വലിയ കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പിതാവിന്റെ എളിമയും ജ്ഞാനവുമാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നതെന്നും കൂട്ടിച്ചേർത്തു. തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ആർച്ച് ബിഷപ്പിനെ ക്ഷണിക്കുവാൻ പോയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. കുർബാനക്ക് ശേഷം ജീവിതത്തിലെ വിവിധ തുറകളിൽ പെട്ട ആളുകൾ ആര്‍ച്ച് ബിഷപ്പ് ജാലയുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കുവാന്‍ എത്തിയിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ പത്തിന് അമേരിക്കയിലെ കാലിഫോർണിയയിലെ ക്ലിയർ ലേക്കിലേക്കു പോകുമ്പോള്‍ ഓക്‌ലാൻഡ് കൊലുസാ കൗണ്ടിയിൽവെച്ച് ബിഷപ്പും സംഘവും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരിന്നു. ആര്‍ച്ച് ബിഷപ്പ് ജാലയെ കൂടാതെ മലയാളി വൈദികനും മൂവാറ്റുപുഴ രണ്ടാർ സെയ്ന്റ് മൈക്കിൾസ് ഇടവകാംഗവുമായ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-13-15:29:07.jpg
Keywords: മേഘാല

14553
Category: 13
Sub Category:
Heading: അമി ബാരെറ്റിനെ പിന്തുണച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രകടനം: പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സുപ്രീം കോടതിയിലെ ആദ്യത്തെ പ്രോലൈഫ് വനിത ജഡ്ജിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ അമി കോണി ബാരെറ്റിന് പിന്തുണ അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രകടനം. ഇന്നലെ ഒക്ടോബര്‍ 12നു സെനറ്റ് കണ്‍ഫര്‍മേഷന്‍ ഹിയറിംഗിനായി കാപ്പിറ്റോള്‍ ഹില്ലില്‍ അമി എത്തിയപ്പോള്‍ പ്രാര്‍ത്ഥനയും പ്രോലൈഫ് മുദ്രാവാക്യങ്ങളുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ പരസ്യ പിന്തുണ അറിയിക്കുകയായിരിന്നു. “റോയ് വി. വേഡ് പോകണം”, “അമിയെ തെരഞ്ഞെടുക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങളും ‘ജയ്’ വിളികളുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പ്ലക്കാര്‍ഡുകളുമായി കാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയത്. </p> <iframe src="https://www.youtube.com/embed/E2MF_ZOZ-gw" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ഇതിനിടെ അമിയുടെ ശുപാര്‍ശയ്ക്കെതിരെ പ്രതിഷേധവുമായി സുപ്രീം കോടതി പരിസരത്ത് തടിച്ചുകൂടിയ ഒരു സംഘം അബോര്‍ഷന്‍ അനുകൂലികള്‍ ജാഥയായി സെനറ്റിന് പുറത്ത് എത്തിയെങ്കിലും പ്രോലൈഫ് പ്രവര്‍ത്തകരുടെ ആഹ്ലാദാരവത്തില്‍ അവരുടെ പ്രതിഷേധം മുങ്ങിപ്പോയി. ഒട്ടേറെ സവിശേഷതകളോടെയാണ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയും, പ്രോലൈഫ് അനുകൂലിയുമായ അമി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കുന്ന ‘റോയ് വി. വേഡ്’ നിയമം ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് അബോര്‍ഷന്‍ അനുകൂലികളും സാത്താന്‍ ആരാധകരും. അമിയുടെ യേശുവിലുള്ള അടിയുറച്ച വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക നിലപാടും രാജ്യത്തെ ലിബറല്‍ നിലപാടുള്ളവരെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. ഡെമോക്രാറ്റുകളില്‍ ബഹുഭൂരിഭാഗവും അമിയെ എതിര്‍ത്തുകൊണ്ട് മുന്നോട്ടുവന്നത് ഇത് ശരിവെയ്ക്കുകയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതു മുതല്‍, തന്നെ പിന്തുണച്ചുകൊണ്ടിരിക്കുന്നവര്‍ക്കും തന്നെ സ്വീകരിക്കുവാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നവര്‍ക്കും ഹിയറിംഗിന്റെ തുടക്കത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ അമി നന്ദി അറിയിച്ചു. അന്തരിച്ച ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഒഴിവിലേക്കാണ് ട്രംപ് നാല്‍പ്പത്തിയെട്ടുകാരിയായ അമിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. യേശുവിലുള്ള ആഴമായ വിശ്വാസത്തെ മുറുകെ പിടിക്കുന്ന തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ അമിയുടെ നാമനിര്‍ദേശം സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടര്‍ന്ന് സെനറ്റും വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന പേരോടെ അവര്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ഇതിനു പ്രാര്‍ത്ഥന കൊണ്ട് ബലമേകുകയാണ് പ്രോലൈഫ് പ്രവര്‍ത്തകരും ക്രൈസ്തവരും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-13-16:22:33.jpg
Keywords: അമി ബാര, പ്രോലൈ