Content | വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സുപ്രീം കോടതിയിലെ ആദ്യത്തെ പ്രോലൈഫ് വനിത ജഡ്ജിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ അമി കോണി ബാരെറ്റിന് പിന്തുണ അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രകടനം. ഇന്നലെ ഒക്ടോബര്‍ 12നു സെനറ്റ് കണ്‍ഫര്‍മേഷന്‍ ഹിയറിംഗിനായി കാപ്പിറ്റോള്‍ ഹില്ലില്‍ അമി എത്തിയപ്പോള്‍ പ്രാര്‍ത്ഥനയും പ്രോലൈഫ് മുദ്രാവാക്യങ്ങളുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ പരസ്യ പിന്തുണ അറിയിക്കുകയായിരിന്നു. “റോയ് വി. വേഡ് പോകണം”, “അമിയെ തെരഞ്ഞെടുക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങളും ‘ജയ്’ വിളികളുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പ്ലക്കാര്‍ഡുകളുമായി കാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയത്. </p> <iframe src="https://www.youtube.com/embed/E2MF_ZOZ-gw" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ഇതിനിടെ അമിയുടെ ശുപാര്‍ശയ്ക്കെതിരെ പ്രതിഷേധവുമായി സുപ്രീം കോടതി പരിസരത്ത് തടിച്ചുകൂടിയ ഒരു സംഘം അബോര്‍ഷന്‍ അനുകൂലികള്‍ ജാഥയായി സെനറ്റിന് പുറത്ത് എത്തിയെങ്കിലും പ്രോലൈഫ് പ്രവര്‍ത്തകരുടെ ആഹ്ലാദാരവത്തില്‍ അവരുടെ പ്രതിഷേധം മുങ്ങിപ്പോയി. ഒട്ടേറെ സവിശേഷതകളോടെയാണ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയും, പ്രോലൈഫ് അനുകൂലിയുമായ അമി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കുന്ന ‘റോയ് വി. വേഡ്’ നിയമം ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് അബോര്‍ഷന്‍ അനുകൂലികളും സാത്താന്‍ ആരാധകരും.
അമിയുടെ യേശുവിലുള്ള അടിയുറച്ച വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക നിലപാടും രാജ്യത്തെ ലിബറല്‍ നിലപാടുള്ളവരെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. ഡെമോക്രാറ്റുകളില്‍ ബഹുഭൂരിഭാഗവും അമിയെ എതിര്‍ത്തുകൊണ്ട് മുന്നോട്ടുവന്നത് ഇത് ശരിവെയ്ക്കുകയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതു മുതല്‍, തന്നെ പിന്തുണച്ചുകൊണ്ടിരിക്കുന്നവര്‍ക്കും തന്നെ സ്വീകരിക്കുവാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നവര്‍ക്കും ഹിയറിംഗിന്റെ തുടക്കത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ അമി നന്ദി അറിയിച്ചു.
അന്തരിച്ച ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഒഴിവിലേക്കാണ് ട്രംപ് നാല്‍പ്പത്തിയെട്ടുകാരിയായ അമിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. യേശുവിലുള്ള ആഴമായ വിശ്വാസത്തെ മുറുകെ പിടിക്കുന്ന തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ അമിയുടെ നാമനിര്‍ദേശം സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടര്‍ന്ന് സെനറ്റും വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന പേരോടെ അവര്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ഇതിനു പ്രാര്‍ത്ഥന കൊണ്ട് ബലമേകുകയാണ് പ്രോലൈഫ് പ്രവര്‍ത്തകരും ക്രൈസ്തവരും.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |