category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാനിലെ സ്വിസ് ഗാർഡിലേക്ക് ഫിലിപ്പിനോ സ്വദേശി: ചരിത്രത്തിൽ ഇതാദ്യം
Contentവത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി ഫിലിപ്പീൻസിൽ വേരുകളുള്ള സ്വിറ്റ്സർലൻഡ് സ്വദേശി വത്തിക്കാന്റെ സ്വിസ് ഗാർഡിലെ അംഗമായി ചുമതലയേറ്റു. വിൻസെന്റ് ലുത്തി എന്ന ഇരുപത്തിരണ്ടുകാരനാണ് 37 പുതിയ സ്വിസ് ഗാർഡുകൾക്ക് ഒപ്പം ഒക്ടോബർ നാലാം തീയതി വത്തിക്കാന്റെയും മാർപാപ്പയുടെയും സംരക്ഷണ ചുമതല ഏറ്റെടുത്തത്. നിലവില്‍ കത്തോലിക്ക വിശ്വാസികളായ സ്വിറ്റ്സർലൻഡ് പൗരന്മാർക്ക് മാത്രമേ സ്വിസ് ഗാർഡില്‍ അംഗമാകാൻ സാധിക്കുമായിരിന്നുള്ളൂ. വിൻസെന്റിന്റെ അമ്മ ഫിലിപ്പീൻസുകാരിയും, പിതാവ് സ്വിറ്റ്സർലണ്ട് സ്വദേശിയുമാണ്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം മെയ് മാസം നടത്തേണ്ടിയിരുന്ന നിയമന ചടങ്ങുകൾ ഒക്ടോബർ മാസത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു. നിയന്ത്രണങ്ങൾ പാലിച്ചു തന്നെയാണ് ഒക്ടോബർ നാലാം തീയതിയിലെയും സത്യപ്രതിജ്ഞ ചടങ്ങ് അടക്കമുള്ളവ നടന്നത്. ഇതിന് മുമ്പായി ഫ്രാൻസിസ് പാപ്പ, പുതിയ ഗാർഡുകളെയും, അവരുടെ മാതാപിതാക്കളെയും നേരിട്ടുകണ്ട്, പത്രോസിന്റെ പിൻഗാമിക്ക് സുരക്ഷ നൽകാൻ യുവത്വത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കന്നതിന് നന്ദി അറിയിച്ചു. വത്തിക്കാനിൽ ചിലവിടുന്ന നാളുകൾ അവരുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായിരിക്കുമെന്ന് പാപ്പ ഓർമിപ്പിച്ചു. 1506ലാണ് വത്തിക്കാൻ സ്വിസ് ഗാർഡിന് രൂപം നൽകിയത്. വളരെ ചെറിയ ഒരു സംഘമാണെങ്കിലും, ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന ഒരു സൈനിക സംഘമായാണ് സ്വിസ് ഗാർഡുകള്‍ അറിയപ്പെടുന്നത്. ഇവരുടെ യൂണിഫോമും പ്രശസ്തമാണ്. വത്തിക്കാനെയും, മാർപാപ്പയെയും മാർപാപ്പയുടെ വസതിയെയും സംരക്ഷിക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-12 18:51:00
Keywordsഫിലിപ്പീ, ആദ്യ
Created Date2020-10-13 00:22:47