Contents
Displaying 14211-14220 of 25133 results.
Content:
14564
Category: 18
Sub Category:
Heading: വചന തിരുമണിക്കൂര്‍ ആചരിക്കുവാന്‍ ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: അതിരൂപത ബൈബിള്‍ അപ്പസ്തോലേറ്റ് കുടുംബകൂട്ടായ്മ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ മുഴുവന്‍ ഇടവകകളും വചനാധിഷ്ഠിത ആത്മീയ ശുശ്രൂഷയായ വചന തിരുമണിക്കൂര്‍ നവംബര്‍ 29ന് രാത്രി ഏഴുമുതല്‍ എട്ടുവരെ നടത്തും. അതിരൂപതയുടെ ഔദ്യോഗിക യൂട്യുബ് ചാനലായ മാക് ടിവി യുമായി സഹകരിച്ച് കോവിഡ് 19 എന്ന മഹാമാരിയില്‍നിന്നും ദൈവവചനത്തിന്റെ ശക്തിയാല്‍ എല്ലാവരും മോചനം നേടുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്പത്തി മുതല്‍ വെളിപാടുവരെയുള്ള വിശുദ്ധ ബൈബിളിലെ പുസ്തകങ്ങള്‍ അതിരൂപതയില്‍ നാം ഒരു കുടുംബം എന്ന ആദര്‍ശവാക്യം ദൈവവചനത്തിന്റെ ചുവടുപിടിച്ചുകൊണ്ടു 365 പേര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍കൊണ്ട് പാരായണം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ പിതാക്കന്മാര്‍, വികാരിജനറാള്‍ മോണ്‍. തോമസ് പാടിയത്ത്, ഫൊറോനാ വികാരിമാര്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് ഫൊറോനാ ഡയറക്ടര്‍മാര്‍, അനിമേറ്റര്‍മാര്‍, കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. അതിരൂപത ഡയറക്ടര്‍ ഫാ. ജെന്നി കായംകുളത്തുശേരി, ജനറല്‍ കണ്‍വീനര്‍ ജോബ് ആന്റണി പവ്വത്തില്‍, സെക്രട്ടറി ടോമി ആന്റണി കൈതക്കളം, ബ്രദര്‍ അനുകൂല്‍ കറുകപ്പറന്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഇതിന്റെ ആദ്യഘട്ട ഒരുക്കം പൂര്‍ത്തിയായതായി ബൈബിള്‍ അപ്പസ്തോലേറ്റ് സഹരക്ഷാധികാരി വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് അറിയിച്ചു.
Image: /content_image/India/India-2020-10-15-09:13:37.jpg
Keywords: ചങ്ങനാശേരി

14565
Category: 4
Sub Category:
Heading: വിശുദ്ധ അമ്മ ത്രേസ്യ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ
Content: ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസികളായിരുന്നതിനു പുറമേ അവർ ഇരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യ വിഷയം. #{black->none->b-> 1. പ്രാർത്ഥനാ ജീവിതത്തിൽ പുരോഗമിക്കുക }# അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറ പ്രാർത്ഥനയ്ക്കു അമ്മ ത്രേസ്യാ കൊടുത്ത വലിയ പ്രാധാന്യമാണ്. നിരവധി വർഷങ്ങൾ അവൾ സമരപ്പെട്ടങ്കിലും ആദ്ധ്യാത്മിക ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത സത്യം പ്രാർത്ഥനയിലുള്ള സ്ഥിരോത്സഹമാണന്നു പഠിപ്പിക്കുന്നു. പ്രാർത്ഥന ഉപക്ഷിക്കാതിരിക്കാൻ നമ്മൾ നിശ്ചയദാർഢ്യമുള്ള തീരുമാനം എടുക്കണം. നാം ഒരിക്കലും പ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് വിശുദ്ധ ത്രേസ്യാ നിർബന്ധിക്കുന്നു. ശ്വാസകോശത്തിനു വായു എത്രമാത്രം ആവശ്യമാണോ അതുപോലെ തന്നെ പ്രാർത്ഥന ആത്മാവിൻ്റെ ജീവൻ നിലനിർത്തുന്ന ജീവവായുവാണ് . ആരോഗ്യമുള്ള ശ്വാസകോശത്തിന് ശുദ്ധ വായു ആവശ്യമാണ്; ആരോഗ്യമുള്ള ആത്മാവ് ഉണ്ടാകണമെങ്കിൽ പ്രാർത്ഥനയാകുന്ന ഓക്സിജൻ ആത്മാവിനു അത്യാവശ്യമാണ്. #{black->none->b-> 2. പ്രാർത്ഥന ദൈവവുമായി സൗഹൃദത്തിലാവലാണ്}# നീ സംസാരിക്കാൻ ആരംഭിക്കുന്നതിനു മുമ്പ് നീ സംസാരിക്കാൻ പോകുന്ന വിഷയത്തെ നിർവചിക്കുക. ഇങ്ങനെ ചെയ്താൽ ധാരാളം സംശയങ്ങൾ ഒഴിവാക്കാൻ കഴിയും. കത്തോലിക്കാ ചരിത്രത്തിലെ പ്രാർത്ഥനയുടെ ഏറ്റവും ക്ലാസിക്കൽ നിർവചനം നൽകുന്നത് ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായാണ് : “എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാവുന്നവരുമായി ഒറ്റയ്ക്ക് കൂടുതൽ സമയം ചെലവഴിക്കുകയല്ലാതെ മറ്റൊന്നുമല്ല പ്രാർത്ഥന.” അതായത് പ്രാർത്ഥനയെന്നാൽ ദൈവവുമായി ചങ്ങാത്തിലാവുക എന്നർത്ഥം. ദൈവത്തെ സ്വന്തമാക്കാനുള്ള എറ്റവും എളുപ്പമായ മാർഗ്ഗം അവനുമായി സൗഹൃദത്തിലാവുക എന്നതാണന്നു അമ്മ ത്രേസ്യായുടെ ജീവിതം പഠിപ്പിക്കുന്നു. #{black->none->b-> 3. ക്രിസ്തുവിനോടുള്ള സ്നേഹം ജീവിതത്തിൻ്റെ ഭാഗമാക്കുക. }# പ്രാർത്ഥനയിൽ വളരുന്നനതിനുള്ള ഒരു സൂചന അമ്മ ത്രേസ്യാ നമുക്കു നൽകുന്നു. ക്രിസ്തുവിൻ്റെ മനുഷ്യത്വത്തെപ്പറ്റി ധ്യാനിച്ചു നിരവധി കൃപകളിൽ വളരാൻ സഭയിലെ ഈ വനിതാ വേദപാരംഗത നമ്മളെ ഉപദേശിക്കുന്നു. മനുഷ്യനായി അവതരിച്ച ദൈവപുത്രനുമായി സമയം ചിലവിടുമ്പോൾ അതു പ്രാർത്ഥനാ ജീവിതത്തിലുള്ള വളർച്ചയല്ലാതെ മറ്റൊന്നുമല്ല അത്. "ക്രിസ്തുവിനെപ്പറ്റിയുള്ള അടുത്ത അറിവ് അവനെ കൂടുതൽ തീക്ഷ്ണമായി സ്നേഹിക്കുവാനും അവനെ കൂടുതൽ അടുത്ത് അനുഗമിക്കാനും അവസരം നൽകും" എന്ന് വിശുദ്ധ ഇഗ്ഷ്യേസ് ലെയോള പഠിപ്പിക്കുന്നു. "ഈശോയ്ക്ക് ഇപ്പോൾ നിങ്ങളുടേതല്ലാതെ ഈ ഭൂമിയിൽ കരങ്ങളോ കാലുകളോ ഇല്ല. ക്രിസ്തു, അനുകമ്പയോടെ ഈ ലോകത്തെ നോക്കുന്ന കണ്ണുകൾ നിങ്ങളുടേതാണ്. നന്മ ചെയ്യാനായി ക്രിസ്തു സഞ്ചരിക്കുന്ന കാലുകൾ നിങ്ങളുടേതാണ്. ലോകത്തെ ആശീർവ്വദിക്കാനായി ക്രിസ്തു ഉയർത്തുന്ന കരങ്ങൾ നിങ്ങളുടേതാണ്.” എന്ന അമ്മ ത്രേസ്യായുടെ വാക്കുകൾ ജീവിതത്തിനു തെളിമ നൽകുന്നു. #{black->none->b-> 4. ക്രിസ്തുവിനെ അവൻ്റെ സഹനങ്ങളിൽ സ്നേഹിക്കുക. }# ക്രിസ്തുവിൻ്റെ സഹനങ്ങളെ സ്നേഹിക്കുക അവയോടൊപ്പം സഹിക്കുക എന്നത് എല്ലാ വിശുദ്ധരുടെയും ജീവിതത്തിലെ ഒരു പൊതു ഘടകമായി മനസ്സിലാക്കാം. മനുഷ്യരോടുള്ള ക്രിസ്തുവിൻ്റെ സ്നേഹം മനസ്സിലാക്കണമെങ്കിൽ അവൻ്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനം നമ്മുടെ ജീവിതത്തിൽ ഒരു ശീലമാക്കണം. വിശുദ്ധ പാദ്രേ പിയോ, സിയന്നായിലെ വി. കത്രീന വി. ഫൗസ്റ്റീന എന്നിവർ നിരന്തരം ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്നു. അമ്മ ത്രേസ്യ ഒരിക്കൽ ക്രിസ്തുവിൻ്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചപ്പോൾ ക്രിസ്തു (ഇതാ മനുഷ്യൻ Ecce Homo) എന്ന ആത്മീയ നിർവൃതിയിലേക്ക് അവളെ നയിച്ചു. ക്രിസ്തുവിൻ്റെ ശിരസ്സിൽ കിരീടമണിഞ്ഞവനായ കണ്ട ത്രേസ്യാ അവനോടുള്ള സ്നേഹം തദവസരത്തിൽ പരസ്യമായി ഏറ്റുപറഞ്ഞു. സഹിക്കുന്ന വ്യക്തി പ്രാർത്ഥിക്കുന്നില്ല എന്നു ഒരിക്കലും ചിന്തിക്കരുതെന്നും സഹിക്കുമ്പോൾ ഒരു വ്യക്തി അവൻ്റെ സഹനങ്ങൾ ദൈവത്തിനു സമർപ്പിക്കുകയാണന്നും അമ്മ ത്രേസ്യാ ഓർമ്മിപ്പിക്കുന്നു. #{black->none->b-> 5. പരിശുദ്ധാത്മാവ് ദൈവിക ഗുരുനാഥൻ ആണന്നു മറക്കാതിരിക്കുക }# ഒരിക്കൽ അമ്മ ത്രേസ്യായ്ക്കു പ്രാർത്ഥനാ ജിവിതത്തിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ ഒരു ഈശോ സഭാ വൈദീകൻ്റെ ഉപദേശം തേടുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഉപദേശം ലളിതമായി മായിരുന്നു: " പരിശുദ്ധാത്മാവിനോടു നിരന്തരം പ്രാർത്ഥിക്കുക " ആ നിമിഷം മുതൽ ഈ വലിയ ഉപേദേശത്തെ അമ്മ ത്രേസ്യാ അക്ഷരം പ്രതി അനുസരിച്ചു. അത് വിശുദ്ധയുടെ ജീവിതത്തിൽ നല്ല പരിവർത്തനം കൊണ്ടുവന്നു. വിശുദ്ധ പൗലോസ് റോമാക്കാർക്കുള്ള ലേഖനത്തിൽ പരിശുദ്ധാത്മാവ് പ്രാർത്ഥനാ ജീവിതത്തിൽ നമ്മളെ സഹായിക്കുന്നതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: " നമ്മുടെ ബലഹീനതയില്‍ ആത്‌മാവ് നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു." (റോമാ 8 : 26) . ഏറ്റവും നല്ല അധ്യാപകനും പ്രാർത്ഥനയുടെ ആന്തരിക നാഥനുമായ പരിശുദ്ധാത്മാവിൻ്റെ നിമന്ത്രണങ്ങളെ നമുക്കും കാതോർക്കാം. #{black->none->b-> 6. ആത്മീയ നിയന്താവിനു സ്ഥാനം നൽകുക }# ആത്മീയ ജീവിതത്തിൽ നിരന്തരമായ വളർച്ച കൈവരിക്കുന്നതിന് വിജ്ഞാനവും വിശുദ്ധിയുമുള്ള ആത്മീയ നിയന്താവ് വളരെ അത്യത്യാപേഷിതമാണ്. ആത്മീയ അന്ധകാരം നാമെല്ലാവരും ചിലപ്പോൾ അനുഭവിക്കുന്നതാണ്. ചില അവസരങ്ങളിൽ പിശാച് പോലും പ്രകാശത്തിന്റെ മാലാഖയായി വേഷംകെട്ടുമ്പോൾ വിവേചനാ ശക്തിയുള്ള ഒരു ആത്മീയ നിയന്താവ് ഇല്ലങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ വരും. തൻ്റെ ജീവിതകാല ഘട്ടത്തിൽ അമ്മ ത്രേസ്യാ, ആവിലയിലെ നിരവധി ആത്മീയ നിയന്താക്കളെ സമീപിച്ചിരുന്നു. ഇവരിൽ കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ (കർമലീത്താ സഭ ), വിശുദ്ധ ഫ്രാൻസിസ് ബോർജിയ (ഈശോ സഭ ), അൽകന്റാരയിലെ വിശുദ്ധ പീറ്റർ (ഫ്രാൻസിസ്കൻ സഭ ) തുടങ്ങിയവർ ഇന്നു കത്തോലിക്കാ സഭയിൽ വിശുദ്ധരാണ്. നമ്മുടെ ജീവിതത്തിലും തക്ക സമയത്തു വിവേചനപരമായി തീരുമാനം എടുക്കാൻ വിശുദ്ധിയും വിജ്ഞാനവുമുള്ള ആത്മീയ നിയന്താവിൻ്റെ സാന്നിധ്യവും സഹായവും നമുക്കു സഹായകരമാകും. #{black->none->b-> 7. മാനസാന്തരവും നവീകരണവും ജീവിതത്തിൻ്റെ ഭാഗമാക്കുക }# അമ്മ ത്രേസ്യായുടെ ജീവിതത്തിലെ പ്രധാനമായ ഒരു ആകർഷണം മാനസാന്തരത്തിനും നവീകരണത്തിനുമായി അവൾ കൈ കൊണ്ട ധീരമായ നിലപാടുകൾ ആയിരുന്നു. കുരിശിലെ വിശുദ്ധ യോഹന്നാനോടൊപ്പം കർമ്മലീത്താ സഭയെ നവീകരിക്കാൻ അമ്മ ത്രേസ്യാ ഉപകരണമായി. മറ്റുള്ളവരെ മാനസാന്തരപ്പെടുത്താനുള്ള മാർഗ്ഗം സ്വയം നവീകരണത്തിലാണ് ആരംഭിക്കുന്നത് എന്ന സത്യം അമ്മ ത്രേസ്യാ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. "മാനസാന്തരപ്പെടുവിൻ ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”(മർക്കോ.1:15). എന്ന ഈശോയുടെ പരസ്യ ജീവിതത്തിലെ ആഹ്വാനം അമ്മ ത്രേസ്യാ തൻ്റെ നവീകരണ പ്രയത്നങ്ങളുടെ ഹൃദയമായി സ്വീകരിച്ചിരുന്നു. #{black->none->b-> 8. ആത്മീയ ക്ലാസിക്കുകളുടെ രചിതാവ് }# ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ രചനകൾ ആത്മീയ ക്ലാസിക്കുകളായ രചനകൾ ആണന്നു സംശയമില്ലാതെ തന്നെ പറയാൻ കഴിയും. അമ്മ ത്രേസ്യായുടെ രചനകളിലെ അടിസ്ഥാന വിഷയങ്ങളിലൊന്ന് പ്രാർത്ഥനയുടെ പ്രാധാന്യമാണ്, കൂടാതെ തൻ്റെ മണവാളനും സ്വർഗ്ഗീയ രാജകുമാരനുമായ ഈശോയുമായി ആത്മീയ സായൂജ്യത്തിൽ എത്തുന്നതിനുള്ള വഴികളും അവളുടെ പ്രധാന വിഷയമായിരുന്നു. പ്രാർത്ഥനാാ ജീവിതത്തെ ഗൗരവ്വവമായി കണക്കിലെടുക്കുന്നവർ നിർബദ്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളാണ് അമ്മ ത്രേസ്യായുടെ രചനകൾ. സ്വയംകൃതചരിത്രം ( Her life) “സുകൃതസരണി (The Way of Perfection) ആഭ്യന്തരഹർമ്മ്യം.(The Interior Castle) എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. #{black->none->b-> 9. കുരിശ് സ്വർഗ്ഗത്തിലേക്കുള്ള പാലമാണന്നു തിരിച്ചറിയുക }# കുരികൾ സ്വർഗ്ഗത്തിലേക്കു നമ്മെ നയിക്കുന്ന പാലങ്ങളാണ്. ഈശോ സുവിശേഷങ്ങളിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്: “ ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌് അനുദിനം തന്‍െറ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ” (ലൂക്കാ 9 : 23). വിശുദ്ധരുടെ ജീവിതത്തിലെ മറ്റൊരു പൊതു ഘടകം അവരുടെ ജീവിതത്തിലെ കുരിശിന്റെ യാഥാർത്ഥ്യമാണ്. “ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിരവധി ചെറിയ കുരിശുകൾ നൽകുകയും ചെയ്യട്ടെ!" വി. ലൂയിസ് ദേ മോണ്ട്ഫോർട്ട് തന്റെ സുഹൃത്തുക്കളെ ആശീർവ്വദിച്ചിരുന്നത് ഇപ്രകാരമായിരുന്നു. .അമ്മ ത്രേസ്യായുടെ ഏറ്റവും അടുത്ത സുഹൃത്ത് ഈശോയുടെ കുരിശായിരുന്നു. അവളുടെ ആരോഗ്യം മിക്കപ്പോഴും വളരെ ദുർബലമായിരുന്നു; വളരെ ചെറുപ്പത്തിൽ തന്നെ മരണ വത്രത്തിൽ അകപ്പെട്ടു . കൂടാതെ, കർമ്മലീത്താ സഭയെ നവീകരിക്കാൻ പരിശ്രമിച്ചപ്പോൾ മഠങ്ങളിലെ പല കന്യാസ്ത്രീകളിൽ നിന്നും നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. സുഖപ്രദമായ ജീവിതശൈലി സ്വപ്നം കണ്ട ചില കർമ്മലീത്താ വൈദീകരിൽ നിന്നു അമ്മ ത്രേസ്യായ്ക്കു തടസ്സങ്ങൾ നേരിട്ടിരുന്നു. ജീവിത പ്രതിസന്ധികൾക്കിടയിൽ നിരുത്സാഹിയും ഹൃദയം തകർന്നവളും ആകുന്നതിനു പകരം, അവൾ സന്തോഷത്തോടെ കർത്താവിൽ കൂടുതൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു. #{black->none->b-> 10. പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പ് പിതാവിനോടുമുള്ള ഭക്തിയിൽ വളരുക. }# വിശുദ്ധ അമ്മ ത്രേസ്യായുടെ സന്യാസജീവിതത്തിലുടനീളം പരിശുദ്ധ കന്യകാമറിയത്തെ അളവറ്റു സ്നേഹിച്ചിരുന്നു. കർമ്മല മാതാവിനോടു വിശുദ്ധയ്ക്കു സവിശേഷമായ ഭക്തി ഉണ്ടായിരുന്നു. കർമ്മല ഉത്തരീയം അണിയുവാൻ അവൾ നിരന്തരം മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ആദ്രതയിലും കരുതലുമുള്ള സ്നേഹത്തിലും അമ്മ ത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയിരുന്നു. തൻ്റെ ജീവിതകാലത്തു മരണകരമായ ഒരു രോഗത്തിൽ നിന്നു രക്ഷ നേടിയത് യൗസേപ്പിതാവിനോടുള്ള സ്വർഗ്ഗീയ മധ്യസ്ഥതയാലാണന്നു പരസ്യമായി വിശുദ്ധ ഏറ്റുപറഞ്ഞിട്ടുണ്ട്. അമ്മ ത്രേസ്യാ സ്ഥാപിച്ച മഠങ്ങൾക്കു വിശുദ്ധ യൗസേപ്പിതാവിൻ്റെ (San Jose) പേരാണ് നൽകിയിരുന്നത്. “വിശുദ്ധി എന്നത് കുറച്ചു പേർക്കു മാത്രമുള്ള ആനുകൂല്യമല്ല, അത് എല്ലാവരുടെയും കടമയാണ് " എന്ന കൽക്കത്തയിലെ വിശുദ്ധ മദർ തേരാസയുടെ വാക്കുകൾ ഈ ദിനത്തിൽ നമുക്കു ഓർമ്മിക്കാം. സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ യാത്രയിൽ വിശുദ്ധ അമ്മ ത്രേസ്യാ നമുക്കു നിരന്തരം പ്രചോദനമാകട്ടെ. ഹൃദയത്തിൻ്റെ അഗാധതയിൽ ക്രിസ്തുവുമായി നടത്തുന്ന സ്നേഹ സംഭാഷണങ്ങളാകട്ടെ നമ്മുടെ ജീവിതത്തിനു ശക്തിയും സൗന്ദര്യവും സമ്മാനിക്കേണ്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-10-15-09:33:16.jpg
Keywords: ആവില

14566
Category: 18
Sub Category:
Heading: യേശുവിനായി അനേകം ആത്മാക്കളെ നേടിയ ആൻ്റണി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇനി ഓര്‍മ്മ
Content: തൃശൂർ: ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ തുടക്കം മുതൽ ഗാന ശുശ്രൂഷയിലൂടെ യേശുവിനായി അനേകരെ നേടിയ ബ്രദര്‍ ആൻ്റണി ജോര്‍ജ്ജ് ഫെർണാണ്ടസ് അന്തരിച്ചു. 55 വയസായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. പോട്ട ഡിവൈൻ ധ്യാന ശുശ്രൂഷകളുടെ തുടക്കം മുതൽ ധ്യാനകേന്ദ്ര സ്ഥാപകരായ ഫാ.മാത്യു നായ്ക്കംപറമ്പിൽ, ഫാ.ജോർജ് പനയ്ക്കൽ എന്നിവർക്കൊപ്പം ആൻ്റണി ഫെർണാണ്ടസ് ഗാനശുശ്രൂഷ നടത്തിയിരുന്നു. ഗാനശുശ്രൂഷകൾക്കും വചന ശുശ്രൂഷകൾക്കും നേതൃത്വം കൊടുത്ത് അനേകരെ ദൈവത്തിലേയ്ക്ക് അടുപ്പിച്ച ആന്റണി ഫെർണ്ണാണ്ടസ് ‘കർത്താവ് അഭിഷേകം ചെയ്ത ദൈവദാസൻ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കൊറോണ ലോക്ക് ഡൗൺ കാലം വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ലോകമെമ്പാടുമുള്ള ശുശ്രൂഷകളിൽ ആൻ്റണി ഫെർണാണ്ടസ് നിറ സാന്നിധ്യമായിരിന്നു. ലോക്ക് ഡൗൺകാലത്ത് ടെലിവിഷൻ ശുശ്രൂഷകളിലൂടെ ആൻറണി ഫെർണാണ്ടാസ് തന്റെ ശുശ്രൂഷ തുടര്‍ന്നിരിന്നു. കൊല്ലം രൂപത തങ്കശ്ശേരി ഇടവകാംഗമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-15-11:31:56.jpg
Keywords: ഡിവൈൻ

14567
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പിനെ തിരികെ പ്രവേശിപ്പിക്കണം: ബെലാറസിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Content: വാഷിംഗ്ടണ്‍ ഡി.സി: ബെലാറസിലേക്ക് പ്രവേശനം നിഷേധിച്ചതു മൂലം പോളണ്ടിൽ കഴിയുന്ന മിൻസ്ക് & മഹ്ലിയോ ആർച്ച് ബിഷപ്പ് തദേവുസ് കോണ്ട്രൂസ്യൂവിച്ച്സിനെ രാജ്യത്തു തിരികെ പ്രവേശിപ്പിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബെലാറസ് സര്‍ക്കാരോട് ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പിനെ തിരികെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നത് അനീതിയും, മതസ്വാതന്ത്ര്യ ലംഘനവുമാണെന്ന് മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി. പോളിഷ് വേരുകളുള്ള ബെലാറസ് പൗരനായ ആർച്ച് ബിഷപ്പ് തദേവൂസിനെ ഓഗസ്റ്റ് 31നു സുരക്ഷാസേന അതിർത്തിയിൽവെച്ച് തടയുകയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ആർച്ച് ബിഷപ്പിന് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിരിന്നില്ല. സുരക്ഷാസേനയുടെ നടപടി അത്ഭുതപ്പെടുത്തിയെന്നാണ് ആർച്ച് ബിഷപ്പ് പ്രതികരിച്ചത്. സർക്കാരിന്റെ തീരുമാനം ന്യായീകരിക്കാൻ സാധിക്കാത്തതും, നിയമവിരുദ്ധവുണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. മെത്രാപ്പോലീത്തയോടുള്ള വിവേചന നടപടി സര്‍ക്കാര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതാം തീയതി ബെലാറസിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തിവരുന്ന പ്രതിഷേധ പ്രകടനങ്ങൾ രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. 1994 മുതൽ ലുക്കാഷെങ്കോയാണ് ബെലാറസിന്റെ പ്രസിഡന്റ്. ആർച്ച് ബിഷപ്പിന്റെ വിഷയത്തെപ്പറ്റി മുഴുവൻ വിവരങ്ങളും അറിയില്ലെന്നും ഒരുപക്ഷേ ആർച്ച് ബിഷപ്പ് തദേവൂസിന് ഒന്നിൽ കൂടുതൽ രാജ്യങ്ങളുടെ പൗരത്വം ഉണ്ടായിരിക്കാമെന്നും അലക്സാണ്ടർ പ്രതികരണം നടത്തിയെന്ന് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബെലാറസ് ടെലഗ്രാഫ് ഏജൻസി ബെൽറ്റ പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് അടിസ്ഥനമില്ലെന്നാണ് വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-15-12:45:26.jpg
Keywords: യുഎസ്, പോംപി

14568
Category: 1
Sub Category:
Heading: റോമന്‍ കൂരിയ നവീകരണം: 'സി9' പാപ്പയുടെ അധ്യക്ഷതയില്‍ വിര്‍ച്വല്‍ യോഗം ചേര്‍ന്നു
Content: വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘം ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. എല്ലാ മൂന്നാം മാസങ്ങളിലും വത്തിക്കാനില്‍ സംഗമിച്ചിരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനമാണ് നീണ്ട ഇടവേളയ്ക്കുശേഷം ഒക്ടോബര്‍ 13 ചൊവ്വാഴ്ച വിര്‍ച്വലായി നടത്തപ്പെട്ടത്. റോമന്‍ കൂരിയയുടെ നവീകരണം സംബന്ധിച്ച അപ്പസ്തോലിക പ്രബോധനത്തിന്‍റെ കരടുരൂപം പരിശോധിക്കുവാനായി ചേര്‍ന്ന മുപ്പത്തിനാലാമത് യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ നിന്നും പങ്കെടുത്തു. സി9 സംഘത്തിലുള്ള മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും യോഗത്തില്‍ പങ്കുചേര്‍ന്നിരിന്നു. സഭയുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച പുതിയ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പണിപ്പുരയില്‍ നടന്ന ഏകദിന ഓണ്‍ലൈന്‍ സംഗമത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. കര്‍ദ്ദിനാള്‍ സംഘത്തിനൊപ്പം വത്തിക്കാന്‍റെ വിവിധ വകുപ്പുകള്‍ നടത്തുന്ന പരിശോധന പൂര്‍ത്തിയായാല്‍, 1988-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് പ്രബോധിപ്പിച്ചിട്ടുള്ള “പാസ്തോര്‍ ബോനൂസ്” (Pastor Bonus), ‘നല്ലിടയന്‍’ എന്ന പ്രബോധനത്തിന്‍റെ പരിഷ്ക്കരണവും റോമന്‍ കൂരിയയുടെ നവീകരണ പദ്ധതികള്‍ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പുതിയ പ്രബോധനം. ഭരണപരമായും സാമ്പത്തികമായും സഭാനവീകരണം ഇപ്പോള്‍ പുരോഗമിക്കവെയാണ് മാര്‍പാപ്പ വത്തിക്കാന്‍റെ നവീകരിച്ച ഭരണഘടന തയ്യാറാക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 17-മുതല്‍ 19വരെ തിയതികളിലായിരുന്നു ഇതിന് മുന്‍പ് സി9 കര്‍ദ്ദിനാളുമാര്‍ യോഗം ചേര്‍ന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-15-14:27:30.jpg
Keywords: കൂരിയ, റോമ

14569
Category: 10
Sub Category:
Heading: അന്ന് ആര്‍ത്തി മനുഷ്യ മാംസത്തോട്, ഇന്ന് ബൈബിളിനോട്: അത്ഭുതമായി പാപ്പുവയിലെ ഗോത്ര സമൂഹത്തിന്റെ മാനസാന്തരം
Content: ന്യൂ ഗിനിയ: മനുഷ്യമാംസം ഭക്ഷിച്ചിരുന്ന പാപ്പുവ ന്യൂ ഗിനിയയിലെ യാലി ഗോത്രവർഗക്കാർക്കുണ്ടായ അത്ഭുതകരമായ നവീകരണം ക്രിസ്തീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന, മനുഷ്യ മാംസം ഭക്ഷിച്ചിരിന്ന ഇവർ ഇന്ന് സുവിശേഷത്തിനു വേണ്ടി ദാഹിക്കുന്നുവെന്ന വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റ് മാസം, മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് എന്ന മിഷ്ണറി സംഘടന 2500 ബൈബിൾ കോപ്പികളാണ് ഇവിടേക്ക് എത്തിച്ചത്. ഒരു ദിവസം മുഴുവൻ കാൽനടയായി നടന്ന് ബൈബിൾ വാങ്ങാനായി എത്തിയ ആളുകൾ ഇവരുടെ ഇടയിലുണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഗാനങ്ങൾ പാടിയും, നൃത്തം ചെയ്തുമാണ് യാലി ഗോത്ര വംശജർ സുവിശേഷത്തെ വരവേറ്റതെന്ന് മിഷ്ണറി പ്രവര്‍ത്തകര്‍ പറയുന്നു. ഒരു വിശുദ്ധമായ സ്ഥലത്ത് എത്തിയത് പോലെയാണ് പ്രദേശത്ത് കാലുകുത്തിയപ്പോൾ തങ്ങൾക്ക് തോന്നിയതെന്ന് മിഷൻ ഏവിയേഷൻ ഫെലോഷിപ്പിന്റെ പാപ്പുവ ന്യൂ ഗിനിയയിലെ ചുമതല വഹിക്കുന്ന ഡേവ് റിഞ്ജൻബർഗ് വെളിപ്പെടുത്തി. ഇപ്പോൾ എത്തിച്ചിരിക്കുന്ന ബൈബിൾ കോപ്പികളിൽ 1400 എണ്ണം കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. ഇന്തോനേഷ്യൻ മഞ്ഞു മലനിരകളിൽ കഴിയുന്ന അക്രമകാരികളായ മനുഷ്യരായാണ് യാലി ഗോത്രവർഗ്ഗക്കാർ അറിയപ്പെട്ടിരുന്നത്. ഇവർ മനുഷ്യ മാംസത്തിനു വേണ്ടി മറ്റുള്ള ഗോത്രവർഗക്കാരെ വേട്ടയാടി പിടികൂടിയിരുന്നു. മലനിരകൾക്ക് അപ്പുറത്ത് മനുഷ്യവാസമുണ്ടെന്ന് യാലി ഗോത്ര വർഗ്ഗക്കാർ കരുതിയിരിന്നില്ല. മിഷ്ണറിമാർ ഇവിടേയ്ക്ക് എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങൾ പഴയ ജീവിതരീതി തന്നെ പിന്തുടരുമായിരുന്നുവെന്ന് യാലി ഗോത്രത്തിലെ ഒരു മുതിർന്ന അംഗം പറഞ്ഞു. സ്റ്റാൻ ഡേൽ, ബിൽ മാസ്റ്റേഴ്സ് എന്ന രണ്ട് മിഷ്ണറിമാരാണ് ആദ്യമായി യാലി ഗോത്ര വർഗക്കാരുടെ ഇടയിൽ സുവിശേഷവുമായി കടന്നുചെന്നത്. ക്രൈസ്തവനായി മാറിയ ഒരു യാലി ഗോത്രവർഗക്കാരനോടൊപ്പം ചേർന്ന് സ്റ്റാൻ ഡേൽ മർക്കോസിന്റെ സുവിശേഷം അവരുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. 1968ൽ ഏതാനും മിഷ്ണറിമാരോടൊപ്പം ഇരുവരും തിരികെ ഇവിടെ എത്തിയെങ്കിലും യാലി ഗോത്രക്കാർ അവരെ കൊലപ്പെടുത്തി. ഇതിനിടയിൽ ഗോത്രവർഗ്ഗക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട മിഷ്ണറിമാരിൽ ഒരാളുടെ മകന് ഒരു യാലി ഗോത്രവർഗക്കാരൻ തന്റെ ഭവനത്തിൽ അഭയം നൽകി. പിന്നീട് നടന്ന തിരച്ചിലിൽ ഇയാളെ മറ്റുള്ള ഗോത്രവർഗ്ഗക്കാർ കണ്ടെത്തി. എന്നാൽ ഇതൊരു ശുഭ സൂചനയായാണ് യാലി ഗോത്ര വംശജർ കരുതിയത്. പിന്നീട് മിഷ്ണറിമാർക്ക് തങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ അവർ സ്വാതന്ത്ര്യം നൽകുകയായിരുന്നു. ഇന്നു ഗോത്ര സമൂഹത്തില്‍ നിന്ന്‍ നിരവധിയാളുകളാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-15-16:00:05.jpg
Keywords: ഗോത്ര

14570
Category: 13
Sub Category:
Heading: ഹെലികോപ്റ്റര്‍ ദുരന്തം വഴിത്തിരിവായി: നിരീശ്വരവാദിയായിരിന്ന ബീറ്റ്സണ്‍ ഇപ്പോള്‍ ക്രിസ്തുവിന്റെ അനുയായി
Content: “ദൈവമേ എന്നെ മരണത്തിനു വിട്ടുകൊടുക്കരുതേ”- 2013-ല്‍ അബുദാബിയില്‍ പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിനിടയില്‍ നിരീശ്വരവാദിയായ പ്രിവറ്റെ ഡില്ലോണ്‍ ബീറ്റ്സണ്‍ ദൈവത്തെ വിളിച്ചപേക്ഷിച്ച വാക്കുകളാണിത്. മരണത്തെ മുന്നില്‍ കണ്ടപ്പോള്‍ താന്‍ യാഥാര്‍ത്ഥ്യമല്ലെന്ന് വിശ്വസിച്ചിരുന്ന ദൈവത്തെ വിളിച്ചപേക്ഷിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ബീറ്റ്സണ്‍ പറയുന്നത്. എന്നാല്‍ കൗമാരം മുതല്‍ കടുത്ത നിരീശ്വരവാദിയായിരുന്ന ബീറ്റ്സണ്‍ ഇപ്പോള്‍ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തെ പുല്‍കി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുകയാണ്. ദൈവം എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും അവിടുത്തെ വിശ്വസിക്കുന്നവര്‍ വെറും കെട്ടുകഥകളെ പിന്തുടരുന്നവര്‍ ആണെന്നുമായിരുന്നു താന്‍ വിശ്വസിച്ചിരുന്നതെന്നു ബീറ്റ്സണ്‍ പറയുന്നു. എന്നിട്ടും ഹെലികോപ്റ്റര്‍ നിലം പതിക്കുവാനെടുത്ത 10 സെക്കന്റുകള്‍ക്കുള്ളില്‍ താന്‍ ദൈവത്തെ വിളിച്ചുവെന്ന് ബീറ്റ്സണ്‍ സമ്മതിക്കുന്നു. ചിതറിത്തെറിച്ച ഹെലികോപ്റ്ററിനുള്ളില്‍ നിന്നും തെറിച്ചു വീണ താന്‍ മണലില്‍ പൂണ്ടുപോയെന്നാണ് ആ ഭയാനകമായ നിമിഷങ്ങളെ ഓര്‍ത്തെടുത്തു അദ്ദേഹം വിവരിക്കുന്നത്. ചുറ്റും ഇരുട്ടും, പൊടിയുമായിരുന്നെന്നും, ആ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് ദൈവത്തെ വിളിച്ചു കരഞ്ഞ ബീറ്റ്സണ്‍ പിന്നീട് ദൈവാനുഭവത്തിലേക്ക് കടന്നുവരികയായിരിന്നു. ജിമ്മില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കണ്ടുമുട്ടിയ ഒരു മനുഷ്യനാണ് ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും മൗണ്ട് ഗ്രാവട്ടിലെ ഹില്‍സോംഗിലുള്ള ആല്‍ഫ കോഴ്സിലേക്ക് അദ്ദേഹമാണ് തന്നെ ചേര്‍ത്തതെന്നും ബീറ്റ്സണ്‍ പറയുന്നു. കത്തോലിക്കാ സഭയില്‍ ചേരുവാനുള്ള ആഗ്രഹം ബീറ്റ്സണുണ്ടായതും അപ്പോഴാണ്. പ്രാർത്ഥിക്കുക, ദൈവകൃപയും കാരുണ്യവും കൂടാതെ നമ്മുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല, ചെറുപ്പകാലത്തു തന്നേ ഈശോയേ അറിഞ്ഞിരുന്നുവെങ്കിൽ, ഈശോ തന്നെ സ്നേഹിച്ചിരുന്നുവെന്നു അറിഞ്ഞിരുന്നുവെങ്കിൽ തൻ്റെ ജീവിതം വളരെ വ്യത്യസ്തമാകുമായിരുന്നു. ബീറ്റ്സണ്‍ പറയുന്നു. അന്നെര്‍ളിയിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍വെച്ച് കത്തോലിക്കാ മതബോധനം പഠിച്ച ബീറ്റ്സണ്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31നാണ് വിശ്വാസ സ്ഥിരീകരണം നടത്തിയത്. കണ്ടുമുട്ടുന്നവർക്കെല്ലാം തനിക്കു ലഭിച്ച വിശ്വാസവും ദൈവീക അനുഭവവും പങ്കുവയ്ക്കുകയാണ് യുവാവ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-15-19:14:19.jpg
Keywords: നിരീശ്വര

14571
Category: 18
Sub Category:
Heading: 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി': ആദ്യ ബാച്ച് വൈദിക വിദ്യാർത്ഥികൾ സന്യാസ വസ്ത്രം സ്വീകരിച്ചു
Content: അട്ടപ്പാടി: സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ബിനോയി കരിമരുതിങ്കലും ആരംഭിച്ച 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) സമൂഹത്തിലെ ആദ്യ ബാച്ച് വൈദിക വിദ്യാർത്ഥികൾ സന്യാസവസ്ത്രം സ്വീകരിച്ചു. ഇന്നു (ഒക്ടോബർ 15)അട്ടപ്പാടി താവളത്തിനടുത്ത് പാടവയൽ എന്ന സ്ഥലത്തെ പിഡിഎം ആശ്രമത്തിന്റെ ചാപ്പലിൽ നടന്ന ശുശ്രൂഷകള്‍ക്കിടെ മാർ ജേക്കബ് മനത്തോടത്തില്‍ നിന്നാണ് വൈദിക വിദ്യാര്‍ത്ഥികള്‍ സന്യാസവ്രതം സ്വീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശുശ്രൂഷകളില്‍ ഫാ. സേവ്യർ ഖാൻ വട്ടായില്‍, ഫാ. ബിനോയ് കരിമരുത്തിങ്കൽ, സിസ്റ്റർ എയ്‌മി ഇമ്മാനുവേല്‍, സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് ആലയ്ക്കക്കുന്നേൽ, സെഹിയോൻ ധ്യാനകേന്ദ്രം ജോയിന്റ് ഡയറക്ടർ ഫാ. ആൻ്റണി നെടുംപുറത്ത്, ഫാ. സാംസൺ മണ്ണൂർ, ഫാ. ജോയ് ചെമ്പകശ്ശേരി, സി. ബെനീറ്റ സിഎംസി എന്നിവരും പങ്കെടുത്തു. 2018 ഏപ്രിലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാള്‍ ദിനത്തിലാണ് 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) എന്ന പേരില്‍ വൈദികരുടെ പയസ് യൂണിയന്‍ തുടങ്ങാന്‍ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തു അനുവാദം നല്‍കിയത്. പയസ് യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരുടെ പരിശീലന കാര്യങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും വേണ്ടി ഫാ. ബിനോയി കരിമരുതിങ്കലിന് അന്നു ബിഷപ്പ് പ്രത്യേക ചുമതല നല്‍കിയിരിന്നു. ലോക സുവിശേഷവത്കരണം ലക്ഷ്യംവെച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുക, പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുക എന്നതാണ് കോണ്‍ഗ്രിഗേഷന്‍റെ ഉദ്ദേശ്യലക്ഷ്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-15-20:51:19.jpg
Keywords: വട്ടായി

14572
Category: 1
Sub Category:
Heading: ബിഷപ്പ് മര്‍സെലോ സെമെറാരോ വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ പുതിയ തലവന്‍
Content: റോം: ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനും, സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് മര്‍സെലോ സെമെറാരോയെ വത്തിക്കാന്‍ നാമകരണ സംഘത്തിന്‍റെ പ്രീഫെക്ടായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നാണ് പുറത്തുവന്നത്. സാമ്പത്തിക വിവാദത്തില്‍പ്പെട്ട് രാജിസമര്‍പ്പിച്ച മുന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യുവിന്റെ സ്ഥാനത്തേക്കാണ് 72 വയസ്സുള്ള ബിഷപ്പ് സെമെറാരോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1947 ഡിസംബർ 22ന് തെക്കൻ ഇറ്റലിയിലെ മോണ്ടെറോണി ഡി ലെക്സിലാണ് ബിഷപ്പ് മര്‍സെലോ ജനിച്ചത്. 1971ൽ പൗരോഹിത്യം സ്വീകരിച്ചു. 1998 ൽ അപുലിയയിൽ ഒറിയയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 2001ലെ രൂപതാ മെത്രാന്മാരുടെ പങ്കിനെ കുറിച്ച് വിശകലനം ചെയ്ത ബിഷപ്പുമാരുടെ സിനഡിന്റെ സ്പെഷ്യൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു. ഇറ്റാലിയൻ ബിഷപ്പുമാരുടെ ഉപദേശക കമ്മീഷനിലെ അംഗം, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ ഉപദേഷ്ടാവ്, ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ അംഗം തുടങ്ങീ വിവിധ മേഖലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-15-23:35:46.jpg
Keywords: വിശുദ്ധരുടെ

14573
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണമെന്നു മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലിനു മുന്നില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാനിന്റെ മോചനം ഉടന്‍ നടപ്പാക്കണമെന്നും കര്‍ദ്ദിനാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തില്‍ മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ, മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത്, എംസിവൈഎം തിരുവനന്തപുരം മേജര്‍ അതിഭദ്രാസന അസി.ഡയറക്ടര്‍ ഫാ. അരുണ്‍ ഏറത്ത് , ഫാ. ജോണ്‍ അരീക്കല്‍, ഫാ. തോമസ് കയ്യാലയ്ക്കല്‍, ഫാ. തോമസ് മുകളുംപുറത്ത്, ഫാ. ജേക്കബ് ഇളമ്പള്ളൂര്‍, ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍, ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, ഫാ. ജോണ്‍ പാലവിള കിഴക്കേതില്‍, സിസ്റ്റര്‍ കാതറിന്‍, സിസ്റ്റര്‍, സ്വസ്തി എസ്‌ഐസി മേജര്‍ അതിഭദ്രാസന പ്രസിഡന്റ് ജെറിന്‍ മാത്യു പുതുവീട്ടില്‍, ജനറല്‍ സെക്രട്ടറി ലിജു ബാബു കോട്ടവട്ടം, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ.ജെര്‍മൈന്‍ ജേക്കബ് ഡിഎം, ട്രഷറര്‍ ജിജു ജസ്റ്റിന്‍ കോഴിയോട് ,സഭാതല പ്രസിഡന്റ് ജിത്ത് ജോണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. മേജര്‍ അതിഭദ്രാസനത്തിലെ 217 യൂണിറ്റുകളിലും വൈദിക ജില്ലാവികാരിമാരുടെയും ജില്ലാ ഡയറക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രതിഷേധജ്വാല നടത്തി.
Image: /content_image/India/India-2020-10-16-09:51:24.jpg
Keywords: ബാവ