Contents
Displaying 14201-14210 of 25133 results.
Content:
14554
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല, ഉപവാസം: ലോകത്തിനായി അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരത്തിന് ആരംഭം
Content: ഹേണ്‍ഡോണ്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ പ്രാര്‍ത്ഥനയിലൂടേയും ഉപവാസത്തിലൂടേയും ഒന്നിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം (ഇന്റര്‍നാഷ്ണല്‍ വീക്ക് ഓഫ് പ്രെയര്‍ ആന്‍ഡ് ഫാസ്റ്റിംഗ്- ഐ.ഡബ്ല്യു.പി.എഫ്) ആരംഭിച്ചു. ഇന്നലെ ഒക്ടോബര്‍ 12ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനാവാരം ഒക്ടോബര്‍ 20നാണ് അവസാനിക്കുക. 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസവാരത്തിന്റെ ഓരോ ദിവസവും വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും ജപമാലയും വചനപ്രഘോഷണങ്ങളും വിര്‍ച്വലായി ക്രമീകരിച്ചിട്ടുണ്ട്. മരിയന്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ലീജിയണ്‍ മേരി, പ്രീസ്റ്റ്സ് ഫോര്‍ ലൈഫ് എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ഉപവാസ പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുന്നത്. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ജപമാല, ഉപവാസം എന്നീ ആത്മീയ ആയുധങ്ങള്‍ കൊണ്ട് മാത്രമേ ലോകവും സഭയും ഇന്ന്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളുവെന്നും, ഈ ആത്മീയ ആയുധങ്ങള്‍ തിന്മയെ നശിപ്പിക്കുവാന്‍ കെല്‍പ്പുള്ളതാണെന്ന് കര്‍ത്താവും ദൈവമാതാവും വിശുദ്ധരും പറഞ്ഞിട്ടുണ്ടെന്നും ഐ.ഡബ്ല്യു.പി.എഫ് സംഘാടകര്‍ പറഞ്ഞു. അമേരിക്കയുടേയും ലോകത്തിന്റേയും മാനസാന്തരത്തിനായി ഒന്‍പതു ദിവസവും പ്രാര്‍ത്ഥനാപൂര്‍വ്വം എന്തെങ്കിലും ത്യജിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു. സാംസ്കാരിക അധഃപതനത്തിനെതിരേയും, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ഐ.ഡബ്ല്യു.പി.എഫ് ആഹ്വാനം നല്‍കി. അമേരിക്കയിലെ ടെക്സാസ് ടൈലര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ജോസഫ് സ്റ്റിക്ക്ലാന്‍ഡ്, ലിറ്റിൽ വർക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റര്‍ ഡയ്ഡ്രി ബർണി, ഫാ. ഫ്രാങ്ക് പാവോണെ, ഫാ. ഡൊണാള്‍ഡ് കാല്ലോവേ, ഫാ. റോബര്‍ട്ട് ആള്‍ട്ടിയര്‍, കടുത്ത കത്തോലിക്ക വിശ്വാസിയുമായ മെക്സിക്കന്‍ അഭിനേതാവും നിര്‍മ്മാതാവും മോഡലുമായ എഡുറാഡോ വേരാസ്റ്റെഗുയി, ഡീക്കന്‍ ഹാരോള്‍ഡ് ബുര്‍ക്കെ-സിവേഴ്സ്, ജെസ്സെ റൊമേരോ, പാട്രീഷ്യ സാന്‍ഡോവല്‍, ഡോ. സെഗുണ്ടാ അക്കൊസ്റ്റാ, ജോവാന്‍, ഡേവ് മാരോണി തുടങ്ങിയവരാണ് ഇക്കൊല്ലത്തെ ഉപവാസ പ്രാര്‍ത്ഥനാവാരത്തിന്റെ മുഖ്യ പ്രഭാഷകര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-13-18:29:45.jpg
Keywords: ഉപവാസ, പ്രാര്‍ത്ഥനാ

14555
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ റെയ്ഡ്: ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്
Content: ന്യൂഡല്‍ഹി: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ വീടും വീട്ടിലെ മുഴുവന്‍ സാധനങ്ങളും ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. ആദിവാസികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ഏറെ പ്രിയങ്കരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എന്‍ഐഎ വെട്ടില്ലായിരിക്കുന്നത്. ഒരു സാധാരണ ഇരുമ്പു മേശയും പഴയൊരു അലമാരയും മൂന്നു പ്ലാസ്റ്റിക് കസേരകളും കനംകുറഞ്ഞ ഒരു കിടക്കയുമാണ് പോലീസിന് ആകെ പിടിച്ചെടുക്കാനായതെന്നു മുപ്പതംഗ പോലീസ് സംഘത്തിനു നേതൃത്വം നല്‍കിയ പ്രവീണ്‍ കുമാര്‍, നാംകും പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ജയ്ദീപ് ടോപ്പാ, സബ് ഇന്‍സ്‌പെക്ടര്‍ ബുദിലാല്‍ മുര്‍മു എന്നിവര്‍ പറഞ്ഞു. മുംബൈയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വൈദികന്റെ റാഞ്ചിയിലെ വസതിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു റെയ്ഡ്. ഒരു വര്‍ഷത്തിലേറെ മുന്പുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരേയുള്ള കേസില്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന കാരണത്താലാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതെന്ന വിശദീകരണമാണ് ഖുണ്ടി ജില്ലയിലെ പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ നല്‍കുന്നത്. സെന്‍സസ് കണക്കെടുക്കുമ്പോള്‍ ജാര്‍ഖണ്ഡിലെ സര്‍ന ആദിവാസികള്‍ക്കു പ്രത്യേക കോഡ് വേണമെന്ന ആവശ്യത്തെ പിന്തുണച്ചു ഫാ. സ്റ്റാന്‍ സ്വാമി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണു വലിയ കുറ്റമായി കണക്കാക്കി കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നായിരുന്നു ഈ കേസില്‍ പോലീസ് എഫ്‌ഐആര്‍ എടുത്തത്. വൈദികനു പുറമെ മറ്റു 20 പേര്‍ക്കെതിരേയും കേസെടുത്തെങ്കിലും മറ്റുള്ളവര്‍ക്കെതിരേ നടപടിയുണ്ടായില്ല. കഴിഞ്ഞ ജൂലൈയില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി 15 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും തെളിവുകളില്ലാതെ വിട്ടയച്ച ശേഷമായിരുന്നു കഴിഞ്ഞ ദിവസം വയോധികനായ വൈദികനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന തനിക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളൊന്നും ഒരിക്കലും ഇല്ലെന്നും തന്റെ കംപ്യൂട്ടറില്‍ നിന്നു കണ്ടെത്തിയെന്നു പറയുന്ന ചിലതു കൃത്രിമമായി ഉണ്ടാക്കിയെടുത്തു തന്നെ കുടുക്കാനായി സ്ഥാപിച്ചതാണെന്നും വൈദികന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിന്നു. ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ കേസ് വ്യാജവും കെട്ടിച്ചമച്ചച്ചതുമാണെന്ന വസ്തുത ദേശീയതലത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവത്തിലും വൈദികനെതിരെ കുരുക്ക് മുറുക്കുവാനാണ് അന്വേഷണ ഏജന്‍സി ശ്രമിക്കുന്നത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. പിന്നീട് അധികാരത്തിലേറിയ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഫാ. സ്റ്റാന്‍ സ്വാമിയേ അറസ്റ്റ് ചെയ്ത നടപടിയില്‍ ഹേമന്ദ് സോറന്‍ അടക്കം നിരവധി പ്രമുഖര്‍ അപലപിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-14-09:39:27.jpg
Keywords: സ്റ്റാന്‍, ആദിവാസി

14556
Category: 18
Sub Category:
Heading: സന്യാസ അവഹേളനം: ക്രൈസ്തവ വിശ്വാസികൾ സമരം നടത്തി
Content: കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെയും കന്യാസ്ത്രീകളെയും അധിക്ഷേപിച്ച സാമുവൽ കൂടൽ എന്ന വ്ലോഗറെ അറസ്റ്റ് ചെയ്യാതെ നിഷ്ക്രിയത്വം തുടരുന്ന പോലീസ് നയത്തിനെതിരെ ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ നിൽപ്പ് സമരം നടത്തി. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിസിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ക്രൈസ്തവ വിശ്വാസത്തെ തുടർച്ചയായി അധിക്ഷേപിക്കുന്നത് വിവിധ സ്ഥലങ്ങളിൽ നിന്ന് തുടരുമ്പോഴും, വിശ്വാസികൾ പരാതി നൽകിയിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ പോലീസ് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ലായെന്നും ഇതിനെതിരെ ഒരു സൂചന പ്രതിഷേധമാണ് സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. വിശ്വാസികൾ വിവിധ ഇടങ്ങളിലായി നൂറ്റി അറുപതോളം പരാതികൾ കൊടുത്തിട്ടും അതൊന്നും പരിഗണിക്കാത്തത് ക്രൈസ്തവരോട് കാണിക്കുന്ന അവഗണനയാണെന്നും, ക്രൈസ്തവർ പരസ്യമായി പ്രതികരിക്കാത്തത്, ക്രൈസ്തവ നോടുള്ള അവഗണന തുടരുന്നതിന് പ്രധാനകാരണം ആണെന്നും ഡിസിഫ് പ്രവർത്തകർ പറഞ്ഞു. ഇനിയും നടപടികൾ എടുത്തില്ലെങ്കിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും ഡിസിഎഫ് മുന്നറിയിപ്പ് നൽകി. സമരപരിപാടികൾക്ക് ഡിസിഎഫ് പ്രസിഡൻറ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ സെബിൻ ജോസഫ്, പ്രജീഷ് കെജെ, സിജോ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-14-10:43:04.jpg
Keywords: സാമുവേ

14557
Category: 9
Sub Category:
Heading: "കുടുംബത്തിന്റെ വെല്ലുവിളികൾ": സെഹിയോൻ യുകെ ഒരുക്കുന്ന ഓൺലൈൻ ധ്യാനം 15,16 തീയതികളിൽ, രെജിസ്ട്രേഷൻ തുടരുന്നു
Content: കുടുംബജീവിതത്തിൽ യേശുവിന് ഒന്നാംസ്ഥാനം കൊടുക്കുകവഴി ജീവിതവിജയം നേടാനുതകുന്ന സുവിശേഷവും സന്ദേശവുമായി സെഹിയോൻ യുകെ ഇന്നും നാളെയുമായി (ഒക്ടോബർ 15,16 തീയതികളിൽ)രണ്ടുദിവസത്തെ ഓൺലൈൻ ധ്യാനം നടത്തുന്നു. കുടുംബ ബന്ധങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന തിന്മകളെ യേശുവിനോട് ചേർന്നുനിന്ന് ജീവിതത്തിൽ നിന്നകറ്റിനിർത്തപ്പെടുവാൻ അനുഗ്രഹമേകുന്ന ഈ ശുശ്രൂഷയ്ക്ക് പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ഡീക്കൻ ജോസഫ്, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ധ്യാനത്തിന്റെ സമയം WWW.SEHIONUK.ORG/REGISTER എന്ന വെബ്‌സൈറ്റിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. സെഹിയോൻ യുകെ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2020-10-14-10:51:51.jpg
Keywords: സെഹിയോ

14558
Category: 1
Sub Category:
Heading: കർദ്ദിനാൾ പെൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു: നന്ദി അറിയിച്ച് പാപ്പ
Content: വത്തിക്കാൻ സിറ്റി: കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന വ്യാജ ആരോപണത്തെ തുടർന്ന് തടവിലാകുകയും പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിടുകയും ചെയ്ത ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ്ജ് പെൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയാണ് 79 വയസ്സുകാരനായ പെൽ പാപ്പയെ കണ്ടത്. തന്നെ കാണാൻ എത്തിയതിന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പെല്ലിനോട് നന്ദി പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച് മറ്റു വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടില്ല. കൂടിക്കാഴ്ച നന്നായിരുന്നുവെന്ന് വത്തിക്കാനിലെ മാധ്യമപ്രവർത്തകരോട് കർദ്ദിനാൾ പിന്നീട് പറഞ്ഞു. വത്തിക്കാനിലെ സാമ്പത്തിക വിഭാഗത്തിന്റെ പ്രിഫക്റ്റായി സേവനം ചെയ്തു വരുന്നതിനിടയിലാണ് കർദ്ദിനാൾ പെൽ കുറ്റാരോപിതനാകുന്നത്. തുടർന്ന് 2017ൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വിചാരണ നേരിടാനായി മടങ്ങി. 400 ദിവസം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. ആറു വർഷത്തെ ശിക്ഷയാണ് ജോർജ്ജ് പെല്ലിന് കോടതി വിധിച്ചതെങ്കിലും കഴിഞ്ഞ ഏപ്രിൽ ഏഴാം തീയതി തെളിവുകളുടെ അഭാവത്തിൽ ഓസ്ട്രേലിയൻ ഹൈക്കോടതി കർദ്ദിനാളിനെ വെറുതെ വിടുകയായിരുന്നു. ഇതേദിവസം അന്യായമായി ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർക്കുവേണ്ടി ജോർജ് പെല്ലിന്റെ പേര് പരാമർശിക്കാതെ മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. </p> <iframe src="https://www.youtube.com/embed/c0D5ltErWNE" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം തലവൻ കർദിനാൾ ആഞ്ചലോ ബെച്യു സെപ്റ്റംബർ 24നു രാജിവെച്ചതിനു പിന്നാലെയാണ് കർദ്ദിനാൾ പെൽ വത്തിക്കാനിൽ എത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. എന്നാൽ കർദ്ദിനാൾ ബെച്യുവിന്റെ രാജിയും, കർദ്ദിനാൾ ജോർജ്ജ് പെല്ലിന്റെ സന്ദർശനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-14-11:52:25.jpg
Keywords: പെൽ

14559
Category: 13
Sub Category:
Heading: സിസ്റ്റർ മരിയ കാതറിന: ഒറ്റപ്പെടല്‍ നേരിടുന്ന അമ്മമാരെ കൈപിടിച്ച് ഉയര്‍ത്തുന്ന ഇന്തോനേഷ്യൻ കന്യാസ്ത്രീ
Content: സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ അതിജീവനത്തിനായി പാടുപെടുന്ന നിര്‍ധനരായ അമ്മമാര്‍ക്ക് താങ്ങും തണലുമായി കത്തോലിക്ക സന്യാസിനി. ഫ്രാൻസിസ്കൻ സഭാംഗമായ സിസ്റ്റർ മരിയ കാതറിനയാണ് ഗാർഹിക പീഡനം, ഭർത്താക്കന്മാരുടെ വിയോഗം, തുടങ്ങീ കടുത്ത വേദനകളിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്ക് കഴിഞ്ഞ നാലു വര്‍ഷമായി ആശ്വാസമായി മാറിയിരിക്കുന്നത്. ഒറ്റപ്പെടലിന്റെയും ദാരിദ്ര്യത്തിന്റെയും ഭാരം പേറുന്ന അമ്മമാര്‍ക്കായി 2016ലാണ് സിസ്റ്റർ കാതറിന 'അസോസിയേഷൻ ഓഫ് സിംഗിൾ മദേഴ്‌സ്' എന്ന സംഘടന സ്ഥാപിച്ചത്. ജാതി മതഭേദമന്യേ അഞ്ഞൂറിലധികം സ്ത്രീകള്‍ ഇതില്‍ നിന്ന്‍ സേവനം സ്വീകരിക്കുന്നുണ്ട്. ഹെയർഡ്രെസിംഗ്, പാചകം, തയ്യൽ, എംബ്രോയിഡറി തുടങ്ങി വിവിധ ജീവിത വരുമാന മാര്‍ഗോപാധികള്‍ സിസ്റ്റർ ഇതിലൂടെ അവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുടുംബത്തെ പോറ്റുന്നതിനും മക്കളുടെ വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമ്പാദിക്കാൻ അവരെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുവാന്‍ സഹായിക്കുക എന്നതാണ് തങ്ങളുടെ ഉദ്യമം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് സിസ്റ്റർ കാതറിന പറയുന്നു. 1978-ലാണ് സിസ്റ്റർ ഫ്രാന്‍സിസ്കന്‍ സഭയുടെ ലാപുംഗിലെ സെന്റ് ഗ്രിഗറി മഠത്തിൽ ചേർന്നത്. ദരിദ്രരെ സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും സഭയുടെ സ്ഥാപക സിസ്റ്റർ മരിയ അൻസെൽമ ബോപ്പ് എന്നിവരാണ് സിസ്റ്ററിന്റെ പ്രചോദനം. സന്യാസത്തിന്റെ ആദ്യഘട്ടങ്ങളിൽ അവർ സേവനം ചെയ്തത് ലാംപുംഗിലെ തെരുവുകുട്ടികളുടെയും, ടാക്‌സി ഡ്രൈവർമാരുടെയും നടുവിലായിരിന്നു. പ്രാർത്ഥനയും ദരിദ്രരോടുള്ള സ്നേഹവും, താന്‍ ചെയ്യുന്ന ശുശ്രൂഷയില്‍ കണ്ടെത്തുന്ന ആനന്ദവും തന്നെ ഇതിനായി രൂപപ്പെടുത്തിയെന്ന് സിസ്റ്റര്‍ പറയുന്നു. വിവിധ മത പശ്ചാത്തലത്തിൽ നിന്നുള്ളവരുമായി ഇടപെടാൻ കഴിയുന്നതും, ഒരു ക്രിസ്ത്യാനി ആണെന്നുള്ള കാര്യം അവർ ഒരു പ്രശ്നമായി കണക്കാക്കാത്തതും ഒരു വലിയ കാര്യമായി സിസ്റ്റർ കരുതുന്നു. ഒറ്റപ്പെട്ട അമ്മമാർ ഉൾപ്പെടെ, ദരിദ്രരും നിസ്സഹായരുമായ സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ദുരിതത്തെയും വേദനയെയും കഷ്ടപ്പാടുകളെയും നാം തിരിച്ചറിയണമെന്നും അതിനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പ്രചോദനം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവർക്കുള്ള സഭയാകാൻ ഫ്രാൻസിസ് മാർപാപ്പ തിരുസഭയോട് ആവശ്യപ്പെടുന്നു. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുന്ന 'വൃത്തിഹീനവും ദുർഗന്ധവുമുള്ള' ഒരു സഭയാണ് പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നത്. നിർധനരായ ആരും സഹായത്തിനില്ലാത്ത അമ്മമാരെ സഹായിക്കാനുള്ള ഒരു പ്രചോദനം ഇത് തനിക്ക് നല്‍കിയെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യക്കടത്തിനു ഇരകളാകുന്ന സഹോദരിമാരെ സഹായിക്കുന്നതിനായി വനിതാ സമൂഹം നടത്തുന്ന "താലിത കും ഇന്തോനേഷ്യ" യിലെ അംഗം കൂടിയാണ് സിസ്റ്റർ മരിയ കാതറിന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-14-13:33:37.jpg
Keywords: ഇന്തോനേഷ്യ

14560
Category: 14
Sub Category:
Heading: 'നിൻ മുന്‍പില്‍ വന്നിതാ': ശൂന്യതകൾക്കു നടുവിൽ പ്രതീക്ഷ പകരുന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വിഷാദത്തിന്റെയും ദുഃഖഭാരം പേറുന്നവര്‍ക്ക് ആശ്വാസം പകരുന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രതീക്ഷയറ്റു പോകുന്ന നിമിഷങ്ങളില്‍ ആശ്വാസദായകനായ യേശുവിൽ അഭയം പ്രാപിക്കാൻ പ്രചോദനമേകിയും ജീവിതം അർത്ഥശൂന്യമാകുമ്പോഴും ചേർത്തുപിടിയ്ക്കുന്ന ദിവ്യനാഥാണ് ഈശോയെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുമുള്ള 'നിന്‍ മുന്‍പില്‍ വന്നിതാ' എന്ന ഗാനമാണ് അനേകര്‍ക്ക് ഇടയില്‍ തരംഗമാകുന്നത്. റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ജിയോ ടോം നമ്പുടാകം സി.എസ്.എസ്.ആർ എഴുതിയ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലി ഈണം പകര്‍ന്നു. അഞ്ജു ജോസഫ് ആലപിച്ച ഗാനത്തിന് രാജേഷ് ചേർത്തല, ഫ്രാൻസിസ് സേവ്യർ, പ്രദീപ് ടോം എന്നിവർ ചേർന്നാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്. നിരാശയിലും വേദനയിലും ജീവിത വീഴ്ചകളെ കുറിച്ച് ചിന്തിക്കാതെ യേശുവിലേക്ക് നോക്കുവാന്‍ പ്രചോദനം നൽകുന്ന ഗാനം അനേകരുടെ ഹൃദയം കവരുകയാണ്. ഓഗസ്റ്റ് ഒന്‍പതിനാണ് ഗാനം പുറത്തിറക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-14-15:27:00.jpg
Keywords: ഗാന, സംഗീത

14561
Category: 1
Sub Category:
Heading: കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നാല് മില്യണ്‍ ഡോളറിന്റെ സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍
Content: ലിവര്‍പ്പൂള്‍: കൊറോണ പകര്‍ച്ചവ്യാധി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൈത്താങ്ങ്. 1, 2 ഗ്രേഡുകളില്‍പ്പെട്ട കത്തോലിക്കാ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അനുദിന ചെലവുകള്‍ക്കുമായി സര്‍ക്കാരിന്റെ ഹെറിറ്റേജ് സ്റ്റിമുലസ് ഫണ്ടിന്റെ ഭാഗമായ കള്‍ച്ചര്‍ റിക്കവറി ഫണ്ടില്‍ നിന്നും 40 ലക്ഷം ഡോളറാണ് ഇംഗ്ലീഷ് മെത്രാന്‍ സമിതിയുടെ സ്ഥാപനമായ ‘ദി കാത്തലിക് ട്രസ്റ്റ് ഫോര്‍ ഇംഗ്ലണ്ട്'ന് ലഭിക്കുക. ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൂടാതെ വിശ്വാസികള്‍ക്കും, സന്ദര്‍ശകര്‍ക്കും വേണ്ടി ദേവാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും. മഹാമാരിയെ തുടര്‍ന്നു പ്രതിസന്ധിയിലായ കലാസംസ്കാരിക പൈതൃക മേഖലകളിലേക്കുള്ള മൊത്തം 200 കോടി ഡോളറിന്റെ സാമ്പത്തിക സഹായത്തിന് യോഗ്യത നേടിയ 445 സ്ഥാപനങ്ങളില്‍ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും മെത്രാന്‍ സമിതിയെയും ഉള്‍പ്പെടുത്തുകയായിരിന്നു. ഇതുള്‍പ്പെടുന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒക്ടോബര്‍ 9നാണ് പുറത്തുവിട്ടത്. ഗ്രേഡ് 2ല്‍ ഉള്‍പ്പെടുന്ന ലിവര്‍പൂളിലെ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പൊളിറ്റന്‍ ദേവാലയത്തിന് 6,00,000 ഡോളറും, ഗ്രേഡ് 1-ല്‍ ഉള്‍പ്പെടുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിന് 2,50,000 ഡോളറും ലഭിക്കും. സാമ്പത്തിക സഹായത്തിനു, ഇംഗ്ലീഷ് ആന്‍ഡ് വെല്‍ഷ് ബിഷപ്പ്സ് പാട്രിമണി കമ്മിറ്റിയുടെ ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് സ്റ്റാക്ക് സര്‍ക്കാരിനു നന്ദി അറിയിച്ചു. മഹത്തായ സഹായത്തിന് തങ്ങള്‍ വളരെയധികം നന്ദിയുള്ളവരാണെന്നും, ലോക്ക്ഡൌണ്‍ കാലഘട്ടത്തില്‍ ദേവാലയങ്ങള്‍ അടച്ചിട്ടിരുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചിരുന്നില്ലെന്നും, പകര്‍ച്ചവ്യാധിയെ തുടര്‍ന്നു അതിജീവനത്തിനുള്ള ഫണ്ട് കണ്ടെത്തുവാന്‍ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ദേവാലയങ്ങള്‍ക്ക് ഈ സഹായം പുതിയ പ്രതീക്ഷ നല്‍കുകയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-14-16:08:07.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ

14562
Category: 4
Sub Category:
Heading: "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 8
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} "എന്റെ ശരീരത്തിൽ അനേകം വെടിയുണ്ടകളുണ്ട്, സാർ. ഇവ നീക്കം ചെയ്യുവാൻ, ദയവായി, എന്നെ സഹായിക്കാമോ?" വിരമിച്ച പോലീസുകാരൻ, ജൂനോസ് നായകിന്റെ അപേക്ഷ എന്നെ സ്തബ്ധനാക്കി. രണ്ടു വർഷമായി, രണ്ടു ഡസനിലേറെ വെടിയുണ്ടകൾ ശരീരത്തിൽ വഹിച്ചു കൊണ്ട് ജീവിക്കുകയാണ് ഈ മനുഷ്യൻ! ജൂനോസിനെ ഞാൻ ആദ്യമായി കണ്ടുമുട്ടിയത് 2010 ആഗസ്റ്റിൽ, ദേശീയ ജനകീയ ട്രൈബൂണൽ, ന്യൂഡൽഹിയിൽ നടന്ന അവസരത്തിലാണ്. ജനകീയ കോടതിയുടെ വേദിയായിരുന്ന കോൺസ്റ്റിട്യൂഷൻ ക്ലബിലെ പച്ചപ്പുൽത്തകിടിയിലിരുന്നു കൊണ്ട്, താൻ രക്തസാക്ഷിയാവുന്നതിൽ നിന്ന് രക്ഷപ്പെട്ട ഉദ്വേഗജനകമായ കഥ ജൂനോസ് വിവരിച്ചു. ക്രൈസ്തവവിരുദ്ധ കലാപം ആളിപ്പടരുന്നതിനിടയിൽ കാവിപ്പട ഗദഗുഡ ഭാഗത്തുള്ള അഞ്ഞൂറ് കുടുബങ്ങളിൽ നൂറിലധികവും ക്രൈസ്തവ കുടുബങ്ങളായിരുന്നു.ശക്തമായ ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഭൂരിപക്ഷം ക്രിസ്ത്യാനികളും ഗ്രാമീണ വിദ്യാലയത്തിൽ അഭയംതേടി. മറ്റുള്ളവർ കാട്ടിലേക്ക് പലായനം ചെയ്തു. ഭീഷണി വകവയ്ക്കാതെ ഗദഗുഡയിൽ തന്നെ താമസിച്ച ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ ജൂനോസിന്റെയും സഹോദരൻ ലാൽജിയുടെയും കുടുംബങ്ങളുമുണ്ടായിരുന്നു. "ഭീഷണിയുടെ മുന്നിൽ ഭീരുക്കളെപ്പോലെ ഒളിച്ചോടാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു." പോലീസ് കോൺസ്റ്റബിളായിരുന്ന ജൂനോസ് ആവേശത്തോടെ പറഞ്ഞു. 1982-ൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടയിൽ പരുക്കുപറ്റിയതിനാൽ സർക്കാർ സേവനത്തിൽ നിന്ന് സ്വയം രാജിവെച്ചൊഴിഞ്ഞതാണ് ജൂനോസ്. തങ്ങളുടെ കൽപന ഗൗനിക്കാതെ ക്രിസ്ത്യാനിയായി തുടർന്നവരെ നെട്ടോട്ടമിട്ടിട്ടുണ്ടെന്ന് ഹിന്ദുവായ അടുത്തബന്ധു ജൂനോസിന് മുന്നറിയിപ്പ് നൽകി. എത്രയുംവേഗം പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്ത് അവരുമായി അനുരജ്ഞനപ്പെടണമെന്ന് അയാൾ ഉപദേശിച്ചു. "ക്ഷേത്രത്തിൽ പോയി പുനർപരിവർത്തന ചടങ്ങിൽ പങ്കെടുത്താലും നിങ്ങളുടെ വിശ്വാസം രഹസ്യത്തിൽ പാലിക്കാമല്ലോ?" മറ്റൊരു ഹിന്ദു സുഹൃത്ത് ഉപദേശിച്ചു. പക്ഷേ, വിശ്വാസത്തിന്റെ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ജൂനോസ് സന്നദ്ധനായിരുന്നില്ല. അക്രമിസംഘം തങ്ങളുടെ ദൈവാലയം തകർക്കുന്ന ആരവം കേട്ടുകൊണ്ടാണ് സെപ്റ്റംബർ 30-ന് അവിടത്തെ ക്രിസ്ത്യാനികൾ ഞെട്ടിയുണർന്നത്. വൈകാതെ അക്രമികൾ ക്രിസ്തീയഭവനങ്ങൾക്കുനേരെ പാഞ്ഞടുത്തപ്പോൾ ജൂനോസും മറ്റുവിശ്വാസികളും ജീവനും കൊണ്ടോടി. ക്രിസ്തുമത വിരോധികളുടെ 30 ദിവസത്തെ കാലാവധിതീരുന്ന സെപ്റ്റംബർ 30-ആം തീയതിയായിരുന്നു ഈ ആക്രമണം. ഓടുന്നതിനിടയ്ക്ക്, തന്റെ ജ്യേഷ്ഠൻ ലാൽജിയുടെ വീട് അക്രമികൾ വളഞ്ഞിരിക്കുന്നത് ജൂനോസ് കണ്ടു. ജ്യേഷ്ഠത്തി മന്ദാകിനിയെ വാൾ കൊണ്ട് തലയ്ക്കു മാരകമായി പരുക്കേൽപ്പിച്ചിരുന്നുവെന്ന് പിന്നീട് അദ്ദേഹം മനസ്സിലാക്കി. മന്ദാകിനി കൊല്ലപ്പെട്ടില്ലെങ്കിലും തലച്ചോറിനേറ്റ ക്ഷതം നിമിത്തം, സമനിലതെറ്റി, പിന്നീട് ഭ്രാന്തിയായിത്തീർന്നു. ഭാര്യയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ ലാൽജിയെ കലാപകാരികൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ചുമലിലൂടെ വാൾ കുത്തിയിറക്കുകയും ചെയ്തു. ജീവനുവേണ്ടി പലായനം ചെയ്യുന്ന ക്രൈസ്തവരുടെ നേരെ അക്രമിസംഘം നിറയൊഴിച്ചു. വെടിയുണ്ടകളേറ്റ് ജൂനോസ് പിടഞ്ഞുവീണു. ഒരു മണിക്കൂറിനുശേഷമാണ് അധികാരികളും പോലീസും ഗദ്ഗുഡയിൽ എത്തിയത്. അവർ ജൂനോസ്, ലാൽജി, മന്ദാകിനി എന്നിവർ ഉൾപ്പെടെ മുറിവേറ്റവരെയെല്ലാം ഒരു വാനിൽ കയറ്റി ഉദയഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദയഗിരിക്കു ചുറ്റുമുള്ള പല ക്രൈസ്തവ കേന്ദ്രങ്ങളും, അന്ന് അതിരാവിലെ ഒരേസമയത്ത്, ആക്രമിക്കപ്പെട്ടിരുന്നതിനാൽ ക്ഷതമേറ്റവരെക്കൊണ്ട് ആശുപത്രിയും പരിസരവും നിറഞ്ഞിരുന്നു. സെപ്റ്റംബർ 30-നായിരുന്നു വ്യാപകമായ ഈ ആക്രമണ പരമ്പര. വെടിയുണ്ട തുളഞ്ഞുകയറി വലതുകൈയിലും ഇടതുതുടയിലും ഗുരുതരമായി പരുക്കേറ്റ ജൂനോസ് ഉൾപ്പെടെ ആറ് ക്രൈസ്തവരെ 130 കി.മീ. ദൂരെയുള്ള ബെരാംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജൂനോസിന്റെ 32 വയസ്സുള്ള മകൻ സുജാൻ, തന്റെ പിതാവ്, അമ്മാവൻ ലാൽജി, അമ്മായി മന്ദാകിനി തുടങ്ങിയവരെ ആ സർക്കാർ വാഹനത്തിൽ അനുയാത്ര ചെയ്തിരുന്നു."പരുക്കേറ്റവരുടെകൂടെ മൂന്നു മണിക്കൂർ നേരം ആംബുലൻസിൽ യാത്ര ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല." സുജാൻ പറഞ്ഞു. ലാൽജിയുടെ നില തീർത്തും മോശമായിരുന്നതുകൊണ്ട് ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജൂനോസിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ എത്രയും വേഗം 170 കി.മീ അകലെ കട്ടക്കിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വന്തം ചെലവിൽ എത്തിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. സുജാന്റെ പക്കൽ അന്നേരം പണം ഉണ്ടായിരുന്നില്ല. ബെരാംപൂരിലുള്ള തന്റെ സ്നേഹിതരെ സുജാൻ വിവരമറിയിച്ചു. അവിടെ നിന്നാണ് അയാൾ ധനതത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയിരുന്നത്. അവർ പണം സമാഹരിച്ച് എത്തി. ഒരു വാൻ വാടകയ്‌ക്കെടുത്ത് അന്ന് രാത്രി തന്നെ ജൂനോസിനെ കട്ടക്കിലെ ആശുപത്രീയിലെത്തിച്ചു. പിറ്റേന്നു രാവിലെ സുജാന് കിട്ടിയ വാർത്ത ബെരാംപൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മാവൻ ലാൽജി മരിച്ചു എന്നായിരുന്നു. ഉള്ളിൽ സ്റ്റീൽ ദണ്ഡുവച്ച് ജൂനോസിന്റെ തകർന്ന വലതുകൈ ഡോക്ടർമാർ തുന്നിച്ചേർത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറിയിരുന്ന ഏതാനും വെടിയുണ്ടകൾ അവർ നീക്കം ചെയ്തു. എന്നാൽ വലതുകരത്തിലും ഇടതുതുടയിലും ഉണ്ടായിരുന്ന ചെറിയ രണ്ടു ഡസനിലേറെ വെടിയുണ്ടകൾ നീക്കം ചെയ്തില്ല. രണ്ട് ആഴ്ചകൾക്കുശേഷം ജൂനോസിനെ ഡിസ്‌ചാർജ് ചെയ്തു. പിന്നീട്, ശേഷിക്കുന്ന വെടിയുണ്ടകൾ സൗകര്യംപോലെ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശവും നൽകി. കട്ടക്കിൽ നിന്ന് 250 കി.മീ അകലെയുള്ള റുദാഗിയ ഗ്രാമത്തിലെ അഭയാർത്ഥി ക്യാമ്പിലേക്കാണ് സുജാൻ തന്റെ പിതാവിനെ കൊണ്ടുപോയത്. അവിടെ നരകിച്ചുകഴിഞ്ഞിരുന്ന നൂറുകണക്കിന് ഭവനരഹിത ക്രൈസ്തവരുടെ കൂട്ടത്തിൽ സുജാന്റെ അമ്മയും സഹോദരിയും ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. കൊടുംതണുപ്പുകാലത്ത് ദുരിതാശ്വാസ ക്യാമ്പിലെ പ്ലാസ്റ്റിക്ക് കൂടാരത്തിൽ വേദനകൊണ്ട് പുളയുകയല്ലാതെ, മറ്റൊന്നും ചെയ്യുവാൻ, ജൂനോസിന് കഴിഞ്ഞിരുന്നില്ല. ഗത്യന്തരമില്ലാതെ സുജാൻ രണ്ടു ദിവസത്തിനുള്ളിൽ ജൂനോസിനെ വീണ്ടും ബെരാം പൂരിലേക്ക് കൊണ്ടുപോയി. അവിടെ, ക്രൈസ്തവ അഭയാർത്ഥികളെ സൗജന്യമായി ശുശ്രൂഷിച്ചിരുന്ന ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂനോസിന്റെ നില സാവധാനത്തിൽ മെച്ചപ്പെട്ടു. മാരകമായി മുറിവേറ്റവരും തീർത്തും നിർധനരുമായ ക്രൈസ്തവർ തിങ്ങിനിറഞ്ഞിരുന്ന ആശുപത്രിയിൽ നിന്ന് രണ്ട് ആഴ്ചകഴിഞ്ഞ് ജൂനോസിനെ ഡിസ്‌ചാർജ് ചെയ്തു. അതിശൈത്യമുള്ള സമയത്ത് വലതുകൈയിലെ നൂറിലേറെ തുന്നലുകളും അവഗണിച്ച് കന്ധമാലിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മടങ്ങിപോകുന്നതിലുള്ള അപകടം ജൂനോസിനും സുജാനും അറിയാമായിരുന്നു. അതുകൊണ്ട് ബെരാംപൂരിൽ നിന്ന് 350 കി.മീ അകലെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള അമ്മാവനെ സുജാൻ ബന്ധപ്പെട്ടു. അദ്ദേഹം അവരെ വിശാഖപട്ടണത്തേക്ക് ക്ഷണിക്കുകയും അവിടത്തെ കിംഗ് ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനോസിനെ പ്രവേശിപ്പിക്കുകയും ചെയ്തു. സർക്കാർ ആശുപത്രിയിലെ സൗജന്യചികിത്സ ഒരു മാസത്തോളം ദീർഘിച്ചു . അതിനിടയിൽ ജൂനോസിന്റെ കയ്യിൽ നിന്ന് രണ്ടു വെടിയുണ്ടകൾ കൂടി ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ആ സർക്കാർ ആശുപത്രിയിലാണ് പിതാവും പുത്രനും 2008-ലെ ക്രിസ്‌മസ് ആഘോഷിച്ചത്. അതേസമയം അവരുടെ മറ്റു കുടുംബാംഗങ്ങൾ റൂദംഗിയയിലെ അഭയാർത്ഥി ക്യാമ്പിൽ ദുരിതമനുഭവിക്കുകയായിരുന്നു. കന്ധമാൽ ജില്ലാ അധികാരികൾ ജനുവരി ആരംഭത്തിൽ റുദംഗിയയിലെ അഭ്യാർത്ഥിക്യാമ്പ് അടച്ചുപൂട്ടി. അതോടൊപ്പം അവിടെയുള്ള അന്തേവാസികളെല്ലാം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോവുകയോ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുകയോ ചെയ്യണമെന്ന് കൽപിച്ചു. ക്രിസ്തീയ വിശ്വാസം പരിത്യജിക്കാതെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി വരരുതെന്നായിരുന്നു കാവിപ്പടയുടെ കൽപന. അതുകൊണ്ട് കന്ധമാലിനുപുറത്ത് കഴിയുവാൻ ജൂനോസും കുടുംബവും നിശ്ചയിച്ചു. തന്നെയുമല്ല, ജൂനോസിനെ ആക്രമിച്ചതിന്റെ പേരിൽ തങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുത്തതിനാൽ അക്രമികൾ അവരെ തുടർന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. കേസ് പിൻവലിക്കുകയും, കേസുമൂലം അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് മാപ്പുപറഞ്ഞ് പുനർപരിവർത്തനം നടത്തി, ക്രിസ്തുമതം ഉപേക്ഷിച്ചാൽ മാത്രമേ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കൂ എന്നും കാവി അണികൾ ശഠിച്ചു. തന്നിമിത്തം ജൂനോസ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, കന്ധമാലിന് പുറത്ത്, ബഞ്ചാംനഗർ എന്ന സ്ഥലത്ത് അവർ ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു. ഈ കഥ കേട്ടപ്പോൾ ജൂനോസിന്റെ വിശ്വാസത്തിന്റെ ആഴം അളക്കുന്നതിനു ഞാൻ ചോദിച്ചു: "യേശു രക്ഷകനാണെന്നല്ലേ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. പക്ഷേ, അതുകാരണം, നിങ്ങൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്? ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. ജ്യേഷ്ഠത്തി ഭ്രാന്തിയായി, നിങ്ങൾ വികലാംഗനും. വിശ്വാസത്തിനുവേണ്ടി ഇത്രയേറെ സഹിച്ചതിനുശേഷവും യേശു രക്ഷകനാണെന്നു വിശ്വസിക്കുന്നുണ്ടോ?" "നോക്കൂ, എത്രമാത്രം വെടിയുണ്ടകളാണ് അവർ എന്റെ നേരെ വർഷിച്ചത്. അവയിൽ ഒന്നുപോലും എന്റെ ഹൃദയത്തിൽ തറച്ചില്ല. ഇത് ഒരു അത്ഭുതമല്ലേ? യേശു ഇന്നും ജീവിക്കുന്നു. അതുകൊണ്ടുതന്നെ ഞാനും ജീവനോടെ ഇരിക്കുന്നു," വെടിയുണ്ടകൾ തുളഞ്ഞ തന്റെ കൈ നെഞ്ചത്തുവച്ച് ജൂനോസ് തിരിച്ചു ചോദിച്ചു. തന്റെ പിതാവ് കൺ മുമ്പിൽ വെടിയേറ്റു വീണതോടെ ആരംഭിച്ച ദുരിതങ്ങൾ സുജാന്റെ മനസ് മടുപ്പിച്ചതുമില്ല. "ഞങ്ങൾ സുഖമായി ജീവിച്ചു വരികയായിരുന്നു. ഇത്രയേറെ ദുരന്തങ്ങൾ സഹിക്കാൻ ഞങ്ങൾക്ക് എപ്രകാരം സാധിച്ചുവെന്ന് എനിക്കറിയില്ല. ഞങ്ങളുടെ വിശ്വാസം പരീക്ഷിക്കുവാൻ ദൈവം തീരുമാനിച്ചിരിക്കണം," സുജാൻ എടുത്തു പറഞ്ഞു. രണ്ടുവർഷം കഴിഞ്ഞിട്ടും വെടിയുണ്ടകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ലാത്ത ചലനമറ്റ വലതുകൈയ്യും ഇടതുകാലും ജൂനോസിനെ വിഷമിപ്പിച്ചിരുന്നു. എങ്കിലും ക്രിസ്തീയ പ്രത്യാശയ്ക്ക് സാക്ഷ്യം നൽകിക്കൊണ്ട് ജൂനോസ് പറഞ്ഞു. "എന്റെ കാലിൽ ഇപ്പോഴും അസഹനീയമായ വേദനയുണ്ട്. വലതുകരമോ അതിലെ വിരലുകളോ അനക്കുവാൻ കഴിയുന്നില്ല. ഡോക്ടർമാർ നിർദേശിച്ചതുപോലെ, ശസ്ത്രക്രിയയയ്ക്കു വിധേയനാകാൻ എന്റെ പക്കൽ പണമില്ല. ദൈവം തന്നെ വഴി കാണിച്ചുതരും." #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: ക്രിസ്തുവിനെ പ്രതിപീഡിതനായ ചെല്ലനച്ചന്‍ ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-10-14-17:34:05.jpg
Keywords: കന്ധമാല്‍

14563
Category: 10
Sub Category:
Heading: കോവിഡിനിടയിലും ഫാത്തിമനാഥയുടെ സന്നിധിയില്‍ എത്തിയത് ആയിരങ്ങള്‍
Content: ഫാത്തിമ: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ പോര്‍ച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തിച്ചുപ്പിടിച്ച മെഴുകുതിരികളുമായി കഴിഞ്ഞ ദിവസം എത്തിയത് ആയിരങ്ങള്‍. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ആറായിരത്തോളം വിശ്വാസികള്‍ ജാഗരണ പ്രാര്‍ത്ഥനയിലും ജപമാലയിലും പങ്കെടുത്തുവെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1917-ല്‍ നടന്ന ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ഓര്‍മ്മ പുതുക്കുവാന്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ഏതാണ്ട് ഒരുലക്ഷത്തോളം വിശ്വാസികളാണ് ഫാത്തിമായില്‍ എത്തിക്കൊണ്ടിരുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും പ്രതികൂലമായ സാഹചര്യം പോലും കണക്കിലെടുക്കാതെ ആയിരകണക്കിന് വിശ്വാസികള്‍ ഇത്തവണയും തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയെന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത്തവണ മാതൃസന്നിധിയില്‍ എത്തിയ വിശ്വാസികളില്‍ ഭൂരിഭാഗം പേരും കൊറോണയുടെ അന്ത്യത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും അനേകര്‍ പ്രാര്‍ത്ഥന നടത്തി. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. 2017-ല്‍ ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-14-19:28:36.jpg
Keywords: ഫാത്തിമ