Contents

Displaying 14221-14230 of 25133 results.
Content: 14574
Category: 18
Sub Category:
Heading: 'ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് പാവങ്ങളോടുള്ള വെല്ലുവിളി'
Content: കാഞ്ഞിരപ്പള്ളി: ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പിഎസ് സി നിയമനങ്ങള്‍ക്ക് 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം അനുവദിക്കുക, വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കുക, കാര്‍ഷിക ബില്‍ പിന്‍വലിക്കുക എന്നീ ജനകീയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതികളുടെ ആഭിമുഖ്യത്തില്‍ നില്‍പ്പ് സമരങ്ങള്‍ സംഘടിപ്പിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നിരക്ഷരരും ദരിദ്രരും നിരാലംബരുമായ പാവങ്ങളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ജെസ്യൂട്ട് സഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച എന്‍ഐഎയുടെ നടപടി രാജ്യത്തെ പാവങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാടിന് ഉദാഹരണമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ പറഞ്ഞു. ഗ്ലോബല്‍ സമിതിയംഗം ജെയിംസ് പെരുമാകുന്നേല്‍, ജോജോ തെക്കുംചേരിക്കുന്നേല്‍, ടെസി ബിജു പാഴിയാങ്കല്‍, ജോസ് മടുക്കക്കുഴി, സണ്ണിക്കുട്ടി അഴകംപ്രായില്‍, ചക്കോച്ചന്‍ വെട്ടിക്കാട്ടില്‍, ആന്‍സി സാജന്‍ പുന്നമറ്റത്തില്‍, ഷീല തോമസ് തൂമ്പുങ്കല്‍, ബിജു പത്യാല, സിനി ജീബു നീറണാക്കുന്നേല്‍, ജോയി പുളിക്കല്‍, ഷാജി പുതിയപറമ്പില്‍, മനോജ് മറ്റമുണ്ടയില്‍, സിബി തൂമ്പുങ്കല്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ നില്‍പ്പ് സമരത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2020-10-16-10:41:16.jpg
Keywords: സ്റ്റാന്‍
Content: 14575
Category: 1
Sub Category:
Heading: വത്തിക്കാൻ സ്വിസ് ഗാര്‍ഡ് സേനയില്‍ കോവിഡ് വ്യാപിക്കുന്നു
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ സുരക്ഷാസേനയായ സ്വിസ് ഗാർഡുമാരിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടുവെന്ന്‍ സ്വിസ് ഗാർഡ്സ് ഇന്നലെ വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും ചെറിയ ആർമിയായ സ്വിസ് ഗാർഡ്സ് ഇതുവരെ ആകെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വരെ കൂടുതൽ പരിശോധനകൾക്കായി ഉടനെ തന്നെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 135 പേർ അടങ്ങിയതാണ് സ്വിസ് ഗാർഡ്സ്. സ്വിസ് ഗാർഡ്സ് സേവനം ചെയ്യുന്ന ഇടങ്ങളിൽ രോഗം വ്യാപനം ലഘൂകരിക്കുവാൻ നടപടികൾ സ്വീകരിക്കുമെന്ന്‍ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് വ്യക്തമാക്കി. ആദ്യം നാല് സ്വിസ് ഗാർഡുകൾക്ക് കോവിഡ് ബാധിച്ചതായി ശനിയാഴ്ച വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഴുപേര്‍ക്ക് കൂടി രോഗം വ്യാപിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരേയും നിരീക്ഷിക്കുന്നുണ്ടെന്ന് പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ആദ്യഘട്ടത്തില്‍ കോവിഡ് ഏറ്റവും ആദ്യം ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരിന്നു ഇറ്റലി. ഒക്ടോബർ 15 വരെ രാജ്യത്ത് 3,81,602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തു 36,372 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-16-11:29:50.jpg
Keywords: സ്വിസ്
Content: 14576
Category: 1
Sub Category:
Heading: അഭയാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയ വൈദികന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ആഫ്രിക്കന്‍ അഭയാർത്ഥിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ വൈദികൻ ഫാ. റോബർട്ടോ മൽഗെസിനിയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് വൈദികന്‍റെ കുടുംബത്തെ പാപ്പ നേരിട്ടു കണ്ട് സംസാരിച്ചത്. വൈദികന്‍ നടത്തിയ ത്യാഗോജ്ജലമായ ശുശ്രൂഷകള്‍ക്ക് നന്ദി അറിയിച്ച പാപ്പ മാതാപിതാക്കള്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ട വൈദികന്റെ മാതാപിതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പാപ്പ തന്റെ സന്ദേശത്തിലും പ്രത്യേകം പരാമര്‍ശം നടത്തി. “ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൊല്ലപ്പെട്ട കോമോ രൂപതയിലെ വൈദികന്റെ മാതാപിതാക്കളെ കണ്ടിരിന്നു: മറ്റുള്ളവരോടുള്ള സേവനത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടു. പാവങ്ങള്‍ക്കായി സേവനം ചെയ്യവേ സ്വപുത്രൻ ജീവൻ നൽകിയ മകനെ കുറിച്ചുള്ള കണ്ണീർ അവരുടേതു മാത്രമാണെന്നും വേദനിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടിവരുമ്പോൾ നമുക്കു വാക്കുകൾ കിട്ടാതെവരുംമെന്നും അതിനു കാരണം നമുക്ക് അവരുടെ വേദനയിലേക്കിറങ്ങാൻ കഴിയുന്നില്ല എന്നതാണെന്നും പാപ്പ പറഞ്ഞു. മാര്‍പാപ്പയുമായി കൂഡ്ഡിക്കാഴ്ചയില്‍ കോമോയിലെ ബിഷപ്പ് ഓസ്കാർ കന്റോണി വൈദികന്റെ മാതാപിതാക്കളോടു ഒപ്പമുണ്ടായിരിന്നു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള പരിചരണം കൊണ്ട് പ്രസിദ്ധനായിരിന്ന ഫാ. റോബർട്ടോ മൽഗെസിനി സെപ്റ്റംബർ 15ന് വടക്കൻ ഇറ്റാലിയൻ നഗരമായ കോമോയിൽവെച്ചാണ് ടുണീഷ്യൻ വംശജനായ അഭയാര്‍ത്ഥിയുടെ കുത്തേറ്റു മരിച്ചത്. കൊലപാതകിയായ പ്രതി വൈദികനില്‍ നിന്ന്‍ സഹായം സ്വീകരിച്ച ആളായിരിന്നു. കഴിഞ്ഞ ആഴ്ച വൈദികന്റെ രക്തസാക്ഷിത്വത്തിന് ആദരം അർപ്പിക്കാൻ മരണാനന്തര ബഹുമതിയായി ഉന്നത സിവിലിയൻ പുരസ്‌ക്കാരമായ ഗോൾഡൻ മെഡൽ വൈദികന്‍റെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് ഇറ്റാലിയൻ പ്രസിഡന്റ് സെര്‍ജിയോ മത്തരേല പ്രഖ്യാപിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-16-13:08:08.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 14577
Category: 10
Sub Category:
Heading: വിശുദ്ധ ജുനിപെറോയുടെ രൂപം തകര്‍ത്ത സ്ഥലത്തു ഭൂതോച്ചാടനം നടത്താന്‍ അമേരിക്കന്‍ ആർച്ച് ബിഷപ്പ്
Content: സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻ റാഫേലിലുള്ള സെന്റ് റാഫേൽ മിഷൻ ദേവാലയത്തോട് ചേര്‍ന്നുള്ള വിശുദ്ധ ജുനിപെറോ സെറയുടെ രൂപം തകർത്ത സ്ഥലത്ത് ഭൂതോച്ചാടനം നടത്താൻ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയുടെ തീരുമാനം. നാളെ ഒക്ടോബര്‍ 17നു ഭൂതോച്ചാടന ശുശ്രൂഷ നടത്തുവാനാണ് പദ്ധതി. ഇക്കഴിഞ്ഞ കൊളംബസ് ദിനത്തോടനുബന്ധിച്ചു നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ ചില വ്യക്തികൾ അക്രമാസക്തരായി സെന്റ് ജൂനിപെറോയുടെ രൂപം നശിപ്പിക്കുകയായിരിന്നു. വിശ്വാസത്തിന്റെ പ്രതീകങ്ങൾ പൊതുസ്ഥലങ്ങളിൽ മാത്രമല്ല, ഇപ്പോൾ നമ്മുടെ സ്ഥാപനങ്ങൾക്കുള്ളിലും, പള്ളികൾക്കകത്തും വരെ ആക്രമിക്കപ്പെടുന്നുവെന്നും ഇത്തരത്തിലുള്ള പ്രവർത്തി ഒരു സമൂഹവും അംഗീകരിക്കുന്നില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശ്വാസികളോ, കത്തോലിക്കരോ ആയ നമ്മൾ ഏതു വിശുദ്ധ പ്രതീകങ്ങൾ ഉപയോഗിക്കണമെന്നതു നിയമലംഘകരായ ഈ സംഘം അല്ല തീരുമാനിക്കേണ്ടതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പതിനെട്ടാം നൂറ്റാണ്ടിൽ ആധുനിക ലോകത്തിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിൽ ശക്തമായ ഇടപെടല്‍ നടത്തിയ വിശുദ്ധ സെറ സ്പെയിനിൽ നിന്ന് മെക്സിക്കോയിലെത്തിയ ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു. അവിടെ നിന്ന് അദ്ദേഹം കാൽനടയായി കാലിഫോർണിയയിലെത്തി. ഇവിടെ അദ്ദേഹം മിഷനുകളുടെ ഒരു നിര തന്നെ സ്ഥാപിച്ചു, അവ ഇന്ന് അറിയപ്പെടുന്ന സിറ്റികളാണ്. കാലിഫോർണിയ മിഷൻ പ്രവർത്തനത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 21 മിഷനുകളിൽ ഒമ്പതും അദ്ദേഹം വ്യക്തിപരമായി സ്ഥാപിച്ചു. സെന്റ് ജുനിപെറോ സെറ തന്റെ ശുശ്രൂഷയ്ക്കിടെ ആറായിരത്തോളം സ്വദേശികളെ സ്നാനപ്പെടുത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ബിഷപ്പ് സെറയും സഹ പ്രവർത്തകരായ ഫ്രാൻസിസ്കൻ സന്യാസിമാരും, സ്വജീവന്‍ പണയപ്പെടുത്തിയും ആ നാട്ടിലെ ജനങ്ങളെ സ്പെയിൻകാരുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിച്ചുവെന്നും ആർച്ച് ബിഷപ്പ് കോർഡിലിയോൺ സ്മരിച്ചു. കോളനിവൽക്കരണത്തിന്റെ ഈ അടിച്ചമർത്തലിൽ നിന്ന് ആഴത്തിലുള്ളതും നീണ്ടുനിൽക്കുന്നതുമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. അത് സുഖപ്പെടുത്തേണ്ടതുമുണ്ട്. എന്നാൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ത്യാഗം ചെയ്ത ഒരു മഹാനായ മനുഷ്യനെ നിന്ദിക്കുക വഴിയല്ല ഇത് നേടേണ്ടത്. അനുരഞ്ജനത്തിനും, സൗഖ്യത്തിനും മുൻപ് സത്യം തിരിച്ചറിയണം. അമേരിക്കയിലെ മറ്റു ഏത് വിശ്വാസത്തെയും പോലെ, ദശലക്ഷക്കണക്കിന് കത്തോലിക്കരുടെ വിശ്വാസത്തിന്റെ പ്രതീകങ്ങളെ ആക്രമിക്കുന്നത് തെറ്റാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നഗരത്തിലെ ഗോൾഡൻ ഗേറ്റ് പാർക്കിലെ സെന്റ് ജുനിപെറോ സെറയുടെ ഒരു രൂപം പൊളിച്ചുമാറ്റിയതിനു മറുപടിയായി ആർച്ച് ബിഷപ്പ് കോർഡിലിയോൺ നേതൃത്വം നൽകിയ ജപമാലയിലും, മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയിലും നിരവധി ആളുകൾ പങ്കുചേർന്നിരുന്നു. ജപമാല പ്രാർത്ഥനയും, ഭൂതോച്ചാടനവും പാപപരിഹാര കര്‍മ്മങ്ങളുടെ ഭാഗമായിരുന്നു. അത് വീണ്ടും ആവര്‍ത്തിക്കുവാനാണ് ആര്‍ച്ച് ബിഷപ്പിന്റെ തീരുമാനം. അതേസമയം രാജ്യത്തു ക്രിസ്തീയ പ്രതീകങ്ങള്‍ തകര്‍ക്കുന്നത് തുടര്‍ക്കഥയായി മാറുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-16-15:33:49.jpg
Keywords: ഭൂതോച്ചാ, ജൂനി
Content: 14578
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീ ജീവനോടെ ഉണ്ടെന്ന് വെളിപ്പെടുത്തല്‍
Content: ബമാകൊ: ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയന്‍ കത്തോലിക്ക സന്യാസിനി സിസ്റ്റർ ഗ്ലോറിയ സെസിലിയ ജീവനോടെ ഉണ്ടെന്നു വെളിപ്പെടുത്തല്‍. എന്നാൽ സിസ്റ്ററിന് സഹായം അത്യന്താപേക്ഷിതമാണെന്നും അടുത്തിടെ തീവ്രവാദികളില്‍ നിന്ന് മോചനം ലഭിച്ച ഫ്രഞ്ച് മനുഷ്യാവകാശ പ്രവർത്തകയായ സോഫി പെട്രോനിന്‍ വെളിപ്പെടുത്തി. ഒക്ടോബർ എട്ടാം തീയതിയാണ് ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ തീവ്രവാദികൾ വിട്ടയച്ചത്. സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി ആവശ്യപ്പെട്ടു. കൊളംബിയൻ സന്യാസിനിയായ ഗ്ലോറിയയുടെ ഒപ്പമായിരുന്നു താൻ കൂടുതൽ സമയവും കഴിഞ്ഞിരുന്നതെന്ന് സോഫി പെട്രോനിന്‍ പറഞ്ഞു. 30 ക്യാമ്പുകളിലൂടെയെങ്കിലും തങ്ങളെ കൊണ്ടുപോയിട്ടുണ്ട്. പുതപ്പും ഭക്ഷണവും, വെള്ളവും പരസ്പരം തങ്ങൾ പങ്കുവെച്ചു. തീവ്രവാദികൾ ഉപദ്രവിച്ചിട്ടില്ലെന്നും സോഫിയ വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീയുടെ മോചനം ആവശ്യപ്പെട്ട് സിസ്റ്റര്‍ സേവനം ചെയ്തുകൊണ്ടിരിന്ന ബമാകൊ രൂപതയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജിയാൻ സെർബോയും വീണ്ടും രംഗത്ത് വന്നു. "സിസ്റ്റർ സെസിലിയയുടെയും, മറ്റുള്ളവരുടെയും മോചനത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നുണ്ട്. അവർ സേവനം ചെയ്യാൻ എത്തിയിട്ട് തട്ടിക്കൊണ്ടുപോകലിനു ഇരയായി ഇത് രാജ്യത്തിന് നാണക്കേടാണ്" അദ്ദേഹം പറഞ്ഞു. 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-16-16:32:20.jpg
Keywords: കന്യാ
Content: 14579
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീ ജീവനോടെ ഉണ്ടെന്ന് വെളിപ്പെടുത്തല്‍
Content: ബമാകൊ: ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയന്‍ കത്തോലിക്ക സന്യാസിനി സിസ്റ്റർ ഗ്ലോറിയ സെസിലിയ ജീവനോടെ ഉണ്ടെന്നു വെളിപ്പെടുത്തല്‍. എന്നാൽ സിസ്റ്ററിന് സഹായം അത്യന്താപേക്ഷിതമാണെന്നും അടുത്തിടെ തീവ്രവാദികളില്‍ നിന്ന് മോചനം ലഭിച്ച ഫ്രഞ്ച് മനുഷ്യാവകാശ പ്രവർത്തകയായ സോഫി പെട്രോനിന്‍ വെളിപ്പെടുത്തി. ഒക്ടോബർ എട്ടാം തീയതിയാണ് ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ തീവ്രവാദികൾ വിട്ടയച്ചത്. സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി ആവശ്യപ്പെട്ടു. കൊളംബിയൻ സന്യാസിനിയായ ഗ്ലോറിയയുടെ ഒപ്പമായിരുന്നു താൻ കൂടുതൽ സമയവും കഴിഞ്ഞിരുന്നതെന്ന് സോഫി പെട്രോനിന്‍ പറഞ്ഞു. 30 ക്യാമ്പുകളിലൂടെയെങ്കിലും തങ്ങളെ കൊണ്ടുപോയിട്ടുണ്ട്. പുതപ്പും ഭക്ഷണവും, വെള്ളവും പരസ്പരം തങ്ങൾ പങ്കുവെച്ചു. തീവ്രവാദികൾ ഉപദ്രവിച്ചിട്ടില്ലെന്നും സോഫിയ വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീയുടെ മോചനം ആവശ്യപ്പെട്ട് സിസ്റ്റര്‍ സേവനം ചെയ്തുകൊണ്ടിരിന്ന ബമാകൊ രൂപതയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജിയാൻ സെർബോയും വീണ്ടും രംഗത്ത് വന്നു. "സിസ്റ്റർ സെസിലിയയുടെയും, മറ്റുള്ളവരുടെയും മോചനത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നുണ്ട്. അവർ സേവനം ചെയ്യാൻ എത്തിയിട്ട് തട്ടിക്കൊണ്ടുപോകലിനു ഇരയായി ഇത് രാജ്യത്തിന് നാണക്കേടാണ്" അദ്ദേഹം പറഞ്ഞു. 2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-16-16:44:48.jpg
Keywords: കന്യാ, ആഫ്രി
Content: 14580
Category: 13
Sub Category:
Heading: മാലിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷ്ണറിയെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി
Content: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മാലിയിലെ തിമ്പുക്ടുവില്‍ പ്രേഷിതവേലയില്‍ സജീവമായിരിന്ന സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷ്ണറിയെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തി. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത്-അല്‍ നാസര്‍ അല്‍-ഇസ്ലാം (ജെ.എന്‍.ഐ.എം) എന്ന തീവ്രവാദി സംഘടനയാണ് വടക്ക്-കിഴക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ സ്വദേശിനിയായ ബിയാട്രിസ് സ്റ്റോയ്ക്ക്ളിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2016 മുതല്‍ ബിയാട്രിസ് തീവ്രവാദികളുടെ പിടിയിലായിരിന്നു. കൊലപാതക വിവരം സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 2012-ല്‍ ബിയാട്രിസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നുവെങ്കിലും ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന ഉപാധിയോടെ പിന്നീട് വിട്ടയച്ചിരിന്നു. എന്നാല്‍ 2016-ല്‍ വീണ്ടും പിടിയിലായി. 2016 ജനുവരി 8ന് പിക്ക്അപ്പ് വാനുകളില്‍ എത്തിയ ആയുധധാരികളായ തീവ്രവാദികള്‍ ബിയാട്രിസിനെ വീണ്ടും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയിലുള്ള ബിയാട്രിസിന്റെ വീഡിയോ പിറ്റേവര്‍ഷം പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി ബിയാട്രിസിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മാലി സര്‍ക്കാരുമായി സഹകരിച്ച് നടത്തിവരികയായിരുന്നുവെന്നു ദുഃഖം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹപൗര കൊല്ലപ്പെട്ട വിവരം ഖേദപൂര്‍വ്വം അറിയിക്കുകയാണെന്നും ക്രൂരമായ പ്രവര്‍ത്തിയെ അപലപിക്കുകയും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന്‍ വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് പറഞ്ഞു.നിലവിലെ സാഹചര്യം വ്യക്തമല്ലെങ്കിലും കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുമെന്നും ബിയാട്രിസിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാന്‍ വേണ്ടത് ചെയ്യണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹേഗിലെ ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്സര്‍ലന്‍ഡ് നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു ബിയാട്രിസിന്റെ കൊലപാതകം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-16-19:03:46.jpg
Keywords: മിഷ്ണറി
Content: 14581
Category: 13
Sub Category:
Heading: കുഷ്ഠരോഗികളുടെ ആശ്രയമായിരിന്ന മോണ്‍. ഡോ. ബെയ്ന്‍ അന്തരിച്ചു
Content: തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ആദ്യകാല ഡോക്ടറും മോണ്‍സിഞ്ഞോറുമായ ഡോ. ബെയ്ന്‍(87) ജര്‍മനിയില്‍ വ്യാഴാഴ്ച അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അനേകം കുഷ്ഠരോഗികള്‍ക്കു പുതുജീവന്‍ നല്‍കിയ ഡോക്ടറാണ് ഇദ്ദേഹം. 1964 മുതല്‍ 1968 വരെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടില്‍ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്. ഡാമിയന്‍ കുഷ്ഠരോഗാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററും വിരലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ഇല്ലാതായിപ്പോയ കുഷ്ഠരോഗികള്‍ക്കു ധരിക്കാന്‍ ചെരിപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ തയാറാക്കാനുള്ള വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ചത് ഇദ്ദേഹമാണ്. പിന്നീട് കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ രോഗികളുണ്ടായിരുന്ന ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം മാറി. അവിടത്തെ ആശുപത്രിയുടെ മേധാവിയായി സേവനം ചെയ്തപ്പോഴും 2001 വരെ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുഷ്ഠരോഗികള്‍ക്കു ശസ്ത്രക്രിയകള്‍ നടത്താനും ചികിത്സിക്കാനും അദ്ദേഹം എത്തിയിരുന്നു. ജര്‍മനിയില്‍നിന്ന് എംബിബിഎസ് പഠനത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറിയിലും ഓര്‍ത്തോപീഡിക്കിലും സ്‌പെഷലൈസേഷന്‍ എടുത്ത ശേഷമാണു കേരളത്തിലെത്തിയത്. തുടര്‍ന്ന് ചികിത്സയോടൊപ്പം സെമിനാരിയിലെ പഠനത്തിനുശേഷം 1993 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഏഴു വര്‍ഷം മുന്പാണു ജര്‍മനിയിലേക്കു മടങ്ങിയത്‌
Image: /content_image/News/News-2020-10-17-06:43:55.jpg
Keywords: രോഗി
Content: 14582
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി: പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
Content: ലണ്ടൻ: മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ഫാ. സ്റ്റാൻ സ്വാമിയെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരികെ അയക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആവശ്യപ്പെട്ടു. എപ്പാർക്കിയുടെ ലണ്ടൻ റീജിയണിലെ അൽമായ പരിശീലന പരിപാടി ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഒരു ദൈവിക ശുശ്രൂഷയായി കണ്ടുകൊണ്ട് ദുർബലരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഭ എന്നും പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ഫാ. സ്റ്റാൻ സ്വാമിയെപ്പലെയുള്ള നിസ്വാർഥമതികളായ നിരവധി പ്രേഷിതരിലൂടെയാണ് ഈ ദൈവീകശുശ്രൂഷയിൽ സഭ പങ്കാളിയാകുന്നത്. ആദിവാസികളുടെയും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളെ തകർക്കാനുള്ള ഈ ശ്രമത്തിൽ നിന്നും അധികാരികൾ പിൻവാങ്ങണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ സമിതി കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് ഫാ. സ്റ്റാൻ സ്വാമിയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി അറസറ്റ് ചെയ്തത്. എന്നാൽ തനിക്ക് ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടാതിരിക്കുവാനും എല്ലാവർക്കും തുല്യപരിഗണ ഉറപ്പുവരുത്തുവാനും ഭരണകൂടം തയാറാകണമെന്നും ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
Image: /content_image/News/News-2020-10-17-06:58:11.jpg
Keywords: സ്റ്റാന്‍, ആദിവാസി
Content: 14583
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?
Content: പരിശുദ്ധ കന്യകാമറിയം എന്നെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ? മറിയം കത്തെഴുതിയതായി ചരിത്രത്തിൽ ഉറപ്പുള്ള തെളിവുകൾ ഒന്നും ഇല്ലങ്കിലും മറിയത്തിന്റെ ഈ ഭൂമിയിലെ ജീവിതത്തിനിടയിൽ ഒരു വിശുദ്ധൻ്റെ കത്തിനു മറുപടിയായി കത്തെഴുതി എന്നു ശക്തമായ പാരമ്പര്യം സഭയിലുണ്ട്. ആ വിശുദ്ധൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17. ഏഡി 35 ൽ സിറിയയിലാണ് വിശുദ്ധ ഇഗ്നേഷ്യസ് ജനിച്ചത്. സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ്. ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ശിശുക്കളെപ്പോലെ ആകുവിൻ എന്നു പറഞ്ഞ് യേശു ഒരു ശിശുവിനെ സുവിശേഷത്തിൽ ചൂണ്ടി കാണിക്കുന്നു.(മത്തായി 18 : 3 ) സഭാ പാരമ്പര്യമനുസരിച്ച് ഈ ശിശു അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസാണന്നു പറയപ്പെടുന്നു. കാലക്രമേണ അദേഹം അന്ത്യോക്യായിലെ മൂന്നാമത്തെ മെത്രാനും ആദിമസഭയിലെ വലിയ ഒരു സഭാ പിതാവുമായി. പരിശുദ്ധ കന്യാകാമറിയത്തിന്റെ സ്വർഗ്ഗാരോപണം എന്നാണു കൃത്യമായി പറയാൻ കഴിയുകയില്ല. പക്ഷേ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ എഡി 44 നും 55 നും ഇടയ്ക്കാണു ഇതു സംഭവിച്ചത്. അങ്ങനെയാണങ്കിൽ വിശുദ്ധ ഇഗ്നേനേഷ്യസ് പരിശുദ്ധ കന്യകാമറിയത്തെ കണ്ടിട്ടുണ്ടാവാം. ഇഗ്നേഷ്യസിന്റെ ഗുരുവായ വി. യോഹന്നാൻ മറിയത്തെ ഭവനത്തിൽ സ്വീകരിച്ചതിനാൽ, യോഹന്നാന്റെ വീട്ടിൽ വച്ചു ഇഗ്നേനേഷ്യസ്‌ പരിശുദ്ധ മറിയത്തെ കണ്ടിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ അവർ തമ്മിൽ കത്തിടപാടുകൾക്കു സാധ്യതയുണ്ട്. എന്തു തന്നെയായാലും മധ്യകാലഘട്ടത്തിലെ സുവർണ്ണ ഐതീഹ്യത്തിൽ ( Golden Legend ) മറിയവും ഇഗ്നേഷ്യസും തമ്മിൽ കത്തിടപാടുകൾ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യം കത്തെഴുതിയതു വി. ഇഗ്നേഷ്യസാണ്. ക്രിസ്തുവിനു ജന്മം നൽകിയ മറിയത്തിന് അവളുടെ ഇഗ്നേഷ്യസ്. എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ഒരു തുടക്കക്കാരനും നിന്റെ യോഹന്നാന്റെ ശിഷ്യനുമായ എന്നെ നീ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. യോഹന്നാനിൽ നിന്നാണ് യേശുവിനെപ്പറ്റിയും അവന്റെ പ്രബോധങ്ങളെപ്പറ്റിയും അത്ഭുതകരമായ പല കാര്യങ്ങളെപ്പറ്റിയും പഠിച്ചത്. അവ കേട്ടു ഞാൻ പലപ്പോഴും അത്ഭുത സ്‌തംഭനായിട്ടുണ്ട്. നീ എല്ലായ്പ്പോഴും ഈശോയോടും അടുത്തായിരുന്നതുകൊണ്ടും അവൻ്റെ രഹസ്യങ്ങൾ നിന്നോടു പങ്കുവച്ചിരുന്നതുകൊണ്ടും ഞാൻ കേട്ട കാര്യങ്ങൾ ഉറപ്പിക്കുക എന്നതാണ് എൻ്റെ ഹൃദയാഭിലാഷം. ഞങ്ങളോടു വാത്സല്യം കാണിക്കണമേ, പ്രത്യേകമായി പുതുതായി മാമ്മോദീസാ സ്വീകരിച്ച് എന്നോടൊപ്പമുള്ളവരുടെ വിശ്വാസം അങ്ങു വഴിയും അങ്ങിലൂടെയും അങ്ങിലും വർദ്ധിപ്പിക്കണമേ. ഇഗ്നേഷ്യസിൻ്റെ ഈ കത്തിനു പരിശുദ്ധ കന്യകാമറിയം മറുപടി അയച്ചു എന്നും പാരമ്പര്യത്തിൽ പറയുന്നു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട സഹ ശിഷ്യൻ ഇഗ്നേഷ്യസിന്, ക്രിസ്തുവിൻ്റെ എളിയ ദാസി എഴുതുന്ന കത്ത് എന്നാണ് കത്ത് ആരംഭിക്കുന്നത്. യോഹന്നാനിൽ നിന്നു നീ കേട്ടതും പഠിച്ചതുമായ കാര്യങ്ങൾ സത്യമാണ്. അവയെ വിശ്വസിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുക. ക്രിസ്തീയ സമർപ്പണം നിർവ്വഹിക്കുന്നതിലും ജീവിതത്തെ രൂപപ്പെടുത്തുന്നതിലും അവ നിയന്ത്രിക്കുന്നതിലും ദൃഢചിത്തനാവുക. നിന്നെയും നിൻ്റെ കൂടെയുള്ളവരെയും സന്ദർശിക്കാൻ യോഹന്നാനൊടൊപ്പം ഞാൻ വരും. വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും അവ ധൈര്യപൂർവ്വം പ്രഘോഷിക്കുകയും ചെയ്യുക. പീഡനങ്ങളുടെ കാഠിന്യം നിന്നെ ചഞ്ചലചിത്തനാകാൻ അനുവദിക്കരുത് . നിൻ്റെ ആത്മാവ് ധൈര്യമുള്ളതായിരിക്കുകയും നിൻ്റെ രക്ഷയായ ദൈവത്തിൽ സന്തോഷിക്കുകയും ചെയ്യട്ടെ. ഈ കത്തുകളുടെ സത്യാവസ്ഥ അറിയിലില്ലങ്കിലും നൂറ്റാണ്ടുകളായി ഈ കഥ കൈമാറി വരുന്നു. ഈ കത്തിൻ്റെ ശരി തെറ്റുകൾ തിരയുന്നതിനു പകരം ഈ കത്തിൻ്റെ സന്ദേശം നമുക്കു ജീവിതത്തിൽ പ്രാവർത്തികമാക്കാം. പരിശുദ്ധ കന്യകാമറിയത്തോടുള്ള സവിശേഷമായ ബന്ധത്തിൽ വളരുക. അപ്പോൾ അമ്മ നമ്മളെ വിശുദ്ധ കുർബാനയിലേക്കു വളർത്തും. പരിശുദ്ധ മറിയത്തോടപ്പം വളർന്ന ഇഗ്‌നേഷ്യസ് വിശുദ്ധ കുർബാനയെ "അമർത്യതയുടെ ഔഷധമായി" കണ്ടതിൻ അതിശയോക്തി പറയാനാവില്ല.
Image: /content_image/SocialMedia/SocialMedia-2020-10-17-07:08:05.jpg
Keywords: കന്യകാ