Contents

Displaying 14231-14240 of 25133 results.
Content: 14584
Category: 10
Sub Category:
Heading: സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയുടെ അവസാന ദിനങ്ങളെക്കുറിച്ചു ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍
Content: അസീസ്സി: ദിവ്യകാരുണ്യ അത്ഭുത പ്രചരണത്തിനായി ജീവിതം നീക്കിവെയ്ക്കുകയും തന്റെ സഹനങ്ങളെ ഫ്രാന്‍സിസ് പാപ്പയ്ക്കും തിരുസഭയ്ക്കും സമര്‍പ്പിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെടുകയും ചെയ്ത സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ അവസാന ദിവസങ്ങളെക്കുറിച്ചു വിവരിച്ച് ഡോക്ടര്‍മാര്‍. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ കാര്‍ളോയെ ചികിത്സിച്ച ഡോക്ടര്‍മാരുടേയും, ആശുപത്രി ചാപ്ലൈന്റേയും വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്. ആശുപത്രിയില്‍ വെച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കാര്‍ളോക്കുണ്ടായ നിര്‍വൃതിയും, ഭക്തിയും തന്നെ അത്ഭുതപ്പെടുത്തിയെന്നു സെന്റ്‌ ജെറാള്‍ഡ് ആശുപത്രി ചാപ്ലൈനായ ഫാ. സാണ്ട്രോ വില്ല ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് അസീസ്സിയില്‍വെച്ച് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട അക്യൂട്ടിസ് കോമായിലേക്ക് പോകുന്നതിന്റെ തൊട്ട് മുന്നിലത്തെ ദിവസം കാര്‍ളോക്ക് വിശുദ്ധ കുര്‍ബാന നല്‍കിയത് ഫാ. വില്ലയായിരുന്നു. വിശുദ്ധ കുര്‍ബാനക്കായി കാര്‍ളോ ദാഹിച്ചിരുന്നപോലെയാണ് ദിവ്യകാരുണ്യം അവനു നല്‍കിയപ്പോള്‍ തനിക്ക് തോന്നിയതെന്നു ഫാ. വില്ല പറയുന്നു. അവന്റെ ജീവിതത്തെക്കുറിച്ച് പഠിച്ചപ്പോള്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ അവന്‍ അഗാധമായി വിശ്വസിച്ചിരുന്നുവെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ്‌ ജെറാള്‍ഡ് ആശുപത്രിയിലെ പീഡിയാട്രിക് ക്ലിനിക്കിലെ ഡോക്ടര്‍മാരായ ഡോ. ആണ്ട്രിയ ബിയൊണ്ടിയും, ഡോ. മോംസിളോ ജാന്‍കൊവിച്ചും കാര്‍ളോയേ കുറിച്ചുള്ള തങ്ങളുടെ ഓര്‍മ്മകള്‍ രേഖപ്പെടുത്തിയ പ്രസ്താവന അസീസ്സിയിലെ പരിപാടിയില്‍ വായിച്ചിരിന്നു. തങ്ങളുടെ വാര്‍ഡിലൂടെ പാഞ്ഞുപോയ ഒരുല്‍ക്കയെപ്പോലെയായിരുന്നു കാര്‍ളോ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവന്റെ നോട്ടത്തില്‍ ധൈര്യവും, സ്നേഹവും, സഹതാപവും ഉണ്ടായിരുന്നുവെന്നും ദൈവത്തിലുള്ള തന്റെ വിശ്വാസം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുവാന്‍ കാര്‍ളോ ആഗ്രഹിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ സ്മരിച്ചു. മാതാപിതാക്കള്‍ പള്ളിയില്‍ പോകുന്നത് നിറുത്തിയെങ്കിലും ബാലനായ കാര്‍ളോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് നിറുത്തിയിരുന്നില്ല. ആഴ്ചതോറുമുള്ള കുമ്പസാരവും കാര്‍ലോയുടെ പതിവായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വിവരിക്കുന്ന ഒരു വെബ്സൈറ്റ് തന്നെ കാര്‍ളോ നിര്‍മ്മിച്ചിരുന്നു. 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. “സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ അതിവേഗപാതയാണ് വിശുദ്ധ കുര്‍ബാന” എന്ന കാര്‍ളോയുടെ വാക്കുകള്‍ ആലേഖനം ചെയ്ത പെട്ടകത്തിലാണ് അവന്റെ ഹൃദയം തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-17-07:27:32.jpg
Keywords: കാര്‍ളോ
Content: 14585
Category: 11
Sub Category:
Heading: കുരിശും മാതാവും ജപമാല മണികളും: 2023 ലോകയുവജന സംഗമത്തിന്റെ ലോഗോ പുറത്തിറക്കി
Content: ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ 2023ൽ നടത്താനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോ സംഘാടകർ പുറത്തിറക്കി. ലോക യുവജന സമ്മേളനം ആരംഭിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഇന്നലെ ഒക്ടോബർ 16നാണ് ലോഗോ പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. 'മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു' എന്ന ലൂക്കാ സുവിശേഷത്തിലെ ബൈബിൾ വചനത്തെ പ്രമേയമാക്കിയാണ് ബിയാട്രിസ് റൂക്ക് അൻറ്റൂണിസ് എന്ന പോർച്ചുഗീസ് ഡിസൈനർ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. പോർച്ചുഗീസ് പതാകയിലെ പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങൾ ലോഗോ രൂപകല്പനയിൽ ഉപയോഗിച്ചിട്ടുണ്ട്. കുരിശാണ് ലോഗോയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഫാത്തിമ മാതാവിനോടുള്ള പോർച്ചുഗീസ് ജനതയുടെ വിശ്വാസത്തെ സൂചിപ്പിക്കാനായി ജപമാല മണികളും ലോഗോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുവജനങ്ങളുടെ പ്രതീകമായിട്ടാണ് ലോഗോയിൽ പരിശുദ്ധ കന്യകാമറിയത്തെ ലൂക്കാ 1: 39 വചനത്തെ അടിസ്ഥാനമാക്കി ഒരു യുവതിയായി ചിത്രീകരിച്ചിരിക്കുന്നത്. ഈ വചന ഭാഗത്ത് പറഞ്ഞിരിക്കുന്നതുപോലെ ദൈവ ഹിതം നിറവേറ്റാനും സഹോദരിയായ എലിസബത്തിനെ ശുശ്രൂഷിക്കാനും മറിയം എപ്പോഴും തയ്യാറായിരുന്നുവെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു. 2019ൽ പനാമയിലാണ് ഏറ്റവും ഒടുവിലായി ലോക യുവജന സംഗമം നടന്നത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുന്നതായി വത്തിക്കാന്‍ അറിയിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-17-07:48:38.jpg
Keywords: യുവജന
Content: 14586
Category: 1
Sub Category:
Heading: എംസിബിഎസ് സഭയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം
Content: "തമ്മിലടി രൂക്ഷം, എംസിബിഎസ് സഭയുടെ ഭരണം മാർപ്പാപ്പ ഏറ്റെടുത്തു" എന്ന തലക്കെട്ടിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി ഓൺലൈൻ മഞ്ഞപ്പത്രങ്ങളിലാണ് ഒരേ വ്യാജവാർത്ത പ്രചരിക്കുന്നതായി കാണുന്നത്. വാർത്തയ്‌ക്കൊപ്പം മിക്ക പോർട്ടലുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക സർക്കുലറിൽ വാസ്തവമെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, വാർത്തയായി നൽകിയിരിക്കുന്നത് അതിന് വിരുദ്ധമായ കാര്യങ്ങളാണ്. ഒരേ വാചകങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ ഓൺലൈൻ പോർട്ടലുകളും തങ്ങളുടെ വാർത്തയിൽ നൽകിയിരിക്കുന്നത് എന്നതിനാൽ, ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത് ഏതോ ചില വ്യക്തികളുടെ ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമായാവണം. കേരളത്തിലും വെളിയിലും മാതൃകാപരമായി ശുശ്രൂഷ ചെയ്യുന്ന ഒരു സന്യാസ സമൂഹത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ പൊതുസമൂഹവും, ക്രൈസ്തവരും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. #{blue->none->b->വാസ്തവമെന്ത്? ‍}# വിരലിലെണ്ണാവുന്ന സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകളും അത്തരത്തിൽ രൂപപ്പെട്ട അനാവശ്യ തർക്കങ്ങളും മൂലം ചില അസ്വസ്ഥതകൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി എംസിബിഎസ് സന്യാസസമൂഹത്തിൽ രൂപപ്പെട്ടിരുന്നു എന്നുള്ളത് വാസ്തവമാണ്. എംസിബിഎസ് പോലുള്ള പൊന്തിഫിക്കൽ കോൺഗ്രിഗേഷനുകളുടെ കാര്യത്തിൽ ഇത്തരം ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്ന പക്ഷം, സർവ്വസമ്മതനായ, പുറത്തുനിന്നുള്ള ഒരു വ്യക്തിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുക എന്നുള്ളത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്. സമാന സാഹചര്യങ്ങളിൽ മറ്റ് പല കോൺഗ്രിഗേഷനുകളുടെ കാര്യത്തിലും വത്തിക്കാനിൽനിന്ന് ഇത്തരം വ്യക്തികളെ നിയമിക്കുകയുണ്ടായിട്ടുണ്ട്. ഇരുപക്ഷങ്ങൾക്കും പറയാനുള്ളത് കേട്ട് വാസ്തവങ്ങൾ വിലയിരുത്തി തിരുസംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവാദിത്തമേൽപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ടൈറ്റിൽ അപ്പസ്തോലിക്ക് വിസിറ്റർ എന്നതായിരിക്കും. കോൺഗ്രിഗേഷന്റെ ഭരണവുമായി പ്രസ്തുത വ്യക്തിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. ചുമതലകളും, അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത് പതിവുപോലെതന്നെ സുപ്പീരിയർ ജനറാളിലും പ്രൊവിൻഷ്യൽ സുപ്പീരിയർമാരിലുമായായിരിക്കും. എംസിബിഎസ് കോൺഗ്രിഗേഷന്റെ വിഷയത്തിൽ ചിലർ നിരന്തരമായി റോമിലേക്ക് പരാതികൾ അയയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിഎംഐ വൈദികനും മുൻ പ്രയോർ ജനറാളുമായ ഫാ. പോൾ ആച്ചാണ്ടിയെ അപ്പസ്തോലിക്ക് വിസിറ്ററായി നിയോഗിക്കാൻ പൗരസ്ത്യ തിരുസംഘം തീരുമാനിച്ചത്. തന്റെ സഭാംഗങ്ങൾക്കായി എംസിബിഎസ് സുപ്പീരിയർ ജനറാൾ ഒക്ടോബർ പതിനഞ്ചിന് എഴുതിയിരിക്കുന്ന സർക്കുലറിൽ വളരെ വ്യക്തമായി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അപ്പസ്തോലിക്ക് നൂൺഷ്യോയിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് അദ്ദേഹം എഴുതിയിരിക്കുന്നതിനപ്പുറം മറ്റ് രേഖകളൊന്നും ലഭ്യമല്ല. ജനറാളച്ചൻ പറഞ്ഞിരിക്കുന്നത് വാസ്തവമല്ല എന്ന അഭിപ്രായവും ആർക്കുമില്ല. ആ സ്ഥിതിക്ക്, മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമെന്ന് വളരെ വ്യക്തമാണ്. ബഹു. ഫാ. പോൾ ആച്ചാണ്ടി സിഎംഐക്ക് നൽകിയിരിക്കുന്ന അപ്പസ്തോലിക്ക് വിസിറ്റർ എന്ന സ്ഥാനത്തെ, അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ, അപ്പസ്തോലിക്ക് വികാർ എന്നിങ്ങനെയുള്ള മറ്റ് സ്ഥാനനാമങ്ങളുമായി ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിലാണ് ചിലർ ഈ വിവരം ആരംഭം മുതൽ പ്രചരിപ്പിച്ചത്. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയും, കോൺഗ്രിഗേഷനിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന അബദ്ധധാരണ പടർത്തുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം എന്ന് നിശ്ചയം. വാസ്തവങ്ങൾ ഇപ്രകാരമായിരിക്കെ, ചിലരുടെ ഗൂഢലക്ഷ്യങ്ങളോടെയുള്ള അബദ്ധ പ്രചാരണങ്ങളിൽ പതിച്ച് തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
Image: /content_image/News/News-2020-10-17-16:35:33.jpg
Keywords: വ്യാജ
Content: 14587
Category: 1
Sub Category:
Heading: മാര്‍ത്തോമ്മാ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു
Content: തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരിന്നു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാണ്. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പോലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. ‌സഭയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ച മെത്രാപ്പോലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു. ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പോലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. പ്രളയ ദുരിതം നേരിടുന്നവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പോലീത്തയുടെ ആർദ്ര മനസ്സിന്റെ ഉദാഹരണമാണ്. മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്നു വിലക്ക് നീക്കിയതും മെത്രാപ്പോലീത്തയാണ്. ഇതിനായി കൺവൻഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തി. മാരാമൺ പാലക്കുന്നത്ത് തീത്തൂസ് രണ്ടാമൻ മെത്രാപ്പോലീത്തയുടെ സഹോദരൻ കടോൺ തോമസിന്റെ മകൻ ലൂക്കോസിന്റെയും മാരാമൺ പുത്തൂർ വീട്ടിൽ മറിയാമ്മയുടെയും മകനായി 1931 ജൂൺ 27 നു ജനിച്ച ബേബി എന്നു വിളിപ്പേരുള്ള പി.ടി. ജോസഫാണ് പിൽക്കാലത്ത് ജോസഫ് മാർ ഐറേനിയസ് സഫ്രഗൻ മെത്രാപ്പോലീത്തയും തുടർന്ന് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായത്. മാരാമൺ കൺവൻഷൻ നഗറിനോടു ചേർന്ന പാലക്കുന്നത്തു കടോൺ തോമസ് പി. ലൂക്കോസ്, കറ്റാനം കാര്യാടിയിൽ മറിയാമ്മ, വെൺമണി കീരിക്കാട്ട് സരോ രാജൻ എന്നിവരാണ് സഹോദരങ്ങൾ. കോഴഞ്ചേരി, മാരാമൺ, ആലുവ യുസി കോളജ്, ബെംഗളൂരു യുടി കോളജ്, വിർജീനിയ സെമിനാരി വൈക്ലിഫ് ഓക്സ്ഫോഡ്, സെന്റ് അഗസ്റ്റിൻ കാന്റർബറി എന്നിവിടങ്ങളിലെ  വിദ്യാഭ്യാസത്തിനു ശേഷം വിർജീനിയ സെമിനാരി, സെറാംപുർ സർവകലാശാല, അലഹാബാദ് കാർഷിക സർവകലാശാല എന്നിവിടങ്ങളിൽനിന്നു ഡോക്ടറേറ്റ് നേടി. മാരാമൺ മാർത്തോമ്മാ ഇടവകയിൽ അംഗമായ ഡോ. ജോസഫ് മാർത്തോമ്മാ 1957 ജൂൺ 29 നാണ് ശെമ്മാശനായത്. 1957 ഒക്ടോബർ 18ന് കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന് ഈശോമാർ തിമോത്തിയോസിനൊപ്പം എപ്പിസ്കോപ്പയായി. 1999 മാർച്ച് 15 നു സഫ്രഗനും 2007 ഒക്ടോബർ രണ്ടിനു മെത്രാപ്പോലീത്തയുമായി. റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളിലെ വികാരി, സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ്, നാഷനൽ കൗ‍ൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്‌ഷൻ സിഎസ്ഐ– സിഎ‍ൻഐ– മാർത്തോമ്മാ സഭ ഐക്യസമിതി, മാർത്തോമ്മാ–യാക്കോബായ ഡയലോഗ് എന്നിവയിലെ നേതൃത്വം തുടങ്ങിയ ചുമതലകൾ വഹിച്ചു. തിരുവനന്തപുരം ഹോസ്പിറ്റൽ ആൻഡ് ഗൈഡൻസ് സെന്റർ, തിരുവനന്തപുരം മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ, ആയൂർ മാർത്തോമ്മാ കോളജ് ഓഫ് ടെക്നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചൽ ഐടിസി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിട്ടു. ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർച്ചിനു നേതൃത്വം നൽകി. തെക്കൻ തിരുവിതാംകൂർ വികസന–മിഷനറി പ്രവർത്തനം, ഹോസ്ക്കോട്ട–അങ്കോല മിഷനറി പ്രവർത്തനം, ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ–പ്രളയ ദുരിതാശ്വാസ പ്രവർത്തനം, സൂനാമി ദുരിതാശ്വാസ പ്രവർത്തനം, നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ നേതൃത്വം, യുഎൻ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ് തുടങ്ങിയവയിലൂടെ അദ്ദേഹം ആഗോള ശ്രദ്ധനേടിയിരിന്നു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2007 ഒക്ടോബർ 2ന് ആണ് ഡോ. ജോസഫ് മാർ ഐറേനിയസ് മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാകുന്നത്.
Image: /content_image/News/News-2020-10-18-06:26:18.jpg
Keywords: മാർത്തോ
Content: 14588
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ വസതിയിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഫ്രാന്‍സിസ് പാപ്പ താമസിച്ചു വരുന്ന കാസാ സാന്താ മാര്‍ത്തായിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ്. രോഗ ബാധിതനായ വ്യക്തിയെ ഇവിടെ നിന്നും മാറ്റി ഒറ്റക്ക് പാര്‍പ്പിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഒക്ടോബര്‍ 17ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരും ക്വാറന്റീനിലാണ്. കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ സ്വിസ്സ് ഗാര്‍ഡുകളില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കാസാ സാന്താ മാര്‍ത്തയിലെ അന്തേവാസിക്ക് കൊറോണ സ്ഥിരീകരിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. രോഗ ബാധിതരായ മൂന്നു വത്തിക്കാന്‍ അന്തേവാസികള്‍ രോഗവിമുക്തി നേടിയ വിവരവും അറിയിപ്പിലുണ്ട്. വത്തിക്കാനും, വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റും നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി തുടരുമെന്നും കാസാ സാന്തായിലെ മാര്‍ത്തയിലെ അന്തേവാസികളുടെ ആരോഗ്യം നിരന്തരം നിരീക്ഷണത്തിലാണെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു. വത്തിക്കാന്റെ സുരക്ഷാ ചുമതലയുള്ള 135 പേരടങ്ങുന്ന സ്വിസ്സ് ഗാര്‍ഡ് സേനയിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡ്സ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സേനയിലെ മറ്റുള്ള അംഗങ്ങളുടെ കോവിഡ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2020-10-18-10:15:57.jpg
Keywords: പാപ്പ, കോവിഡ
Content: 14589
Category: 18
Sub Category:
Heading: 'ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കണം'
Content: കോ​ട്ട​യം: ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ, പ​ട്ടി​ക​ജാ​തി വി​ക​സ​ന മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ത​പാ​ൽ മാ​ർ​ഗ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.
Image: /content_image/India/India-2020-10-18-11:09:40.jpg
Keywords: ദളിത
Content: 14590
Category: 13
Sub Category:
Heading: യേശു ഏല്‍പ്പിച്ച സുവിശേഷദൗത്യം സധൈര്യം തുടരും: വത്തിക്കാന്റെ മിഷന്‍ ഞായർ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ലോക മിഷന്‍ ഞായറാഘോഷം ആഗോള സഭയെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ ഉറവിടമാണെന്നും, എന്തൊക്കെ സംഭവിച്ചാലും യേശു നമ്മെ ഏല്‍പ്പിച്ച സുവിശേഷദൗത്യം സഭ ഉപേക്ഷിക്കുകയില്ലെന്നും, അതിൽ ഒരിക്കലും ഭയപ്പെടില്ലെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ച ‘ലോക മിഷന്‍ ഞായര്‍ സന്ദേശം. ഇന്ന് ലോക മിഷന്‍ ഞായറാചരണത്തിന്റെ മുന്നോടിയായി വത്തിക്കാന്‍ പ്രസ്സ് ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജനതകള്‍ക്കുള്ള വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായ മോണ്‍. പ്രോട്ടാസ് റുഗാംബ്വ ഫ്രാന്‍സിസ് പാപ്പയുടെ ‘ലോക മിഷന്‍ ദിനാചരണം 2020’യുടെ സന്ദേശം വായിച്ചത്. “ഇതാ ഞാന്‍, എന്നെ അയച്ചാലും” എന്ന തിരുവചനമാണ് ഇക്കൊല്ലത്തെ മിഷന്‍ ദിനാചരണത്തിന്റെ ആപ്തവാക്യം. നാം ഓരോരുത്തരും സുവിശേഷവല്‍ക്കരണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഇക്കൊല്ലത്തെ ആപ്തവാക്യത്തിന്റെ കാതലെന്ന്‍ ആർച്ച് ബിഷപ്പ് റുഗാംബ്വ പറഞ്ഞു. കൊറോണ മഹാമാരിയുടേതായ ഈ പ്രത്യേക സാഹചര്യത്തില്‍ വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയായിരിക്കും തിരുസഭ തന്റെ സുവിശേഷ വല്‍ക്കരണ ദൗത്യം മുന്നോട്ടുകൊണ്ടുപോവുകയെന്നു സന്ദേശത്തില്‍ പറയുന്നുണ്ട്. യേശുവിനെ അയക്കുകയും നിലനിറുത്തുകയും ചെയ്ത അതേ പിതാവ് തന്നെയാണ് നമ്മളെ അയച്ചിരിക്കുന്നതും പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നിലനിറുത്തുന്നതെന്നും, മാമ്മോദീസ മുങ്ങിയ നമ്മളെല്ലാവരും സഭയുടെ മിഷന്‍ ദൗത്യത്തില്‍ പങ്കുകൊള്ളുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്നും മോണ്‍. റുഗാംബ്വ പറഞ്ഞു. സുവിശേഷവല്‍ക്കരണത്തില്‍ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളും, പരിശുദ്ധ പിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഫണ്ടും വഹിക്കുന്ന പങ്കിനെക്കുറിച്ച് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് (പി.എം.എസ്) പ്രസിഡന്റായ ജിയാംപിയട്രോ ഡാല്‍ ടോസോ മെത്രാപ്പോലീത്ത വിവരിക്കുകയുണ്ടായി. സാധാരണഗതിയില്‍ മിഷന്‍ ഞായറിലെ ദേവാലയ നേര്‍ച്ചപ്പണം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിലേക്കാണ് പോകുന്നത്. ഇതുവരെ 250 പദ്ധതികളിലായി 1,299,700 ഡോളറും, 4,73,41 യൂറോയും വകയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം പൊന്തിഫിക്കല്‍ സൊസൈറ്റികളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക വര്‍ഷമാണെന്ന് പി.എം.എസ് സെക്രട്ടറി ജെനറല്‍ ഫാ. തദേവൂസ് ജെ നൊവാക് ഒ.എം.ഐ പറഞ്ഞത്.
Image: /content_image/News/News-2020-10-18-16:45:19.jpg
Keywords: മിഷൻ
Content: 14591
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ നിലനിൽപ്പിനായി തുര്‍ക്കിക്കെതിരെ ഉപരോധം വേണം: അമേരിക്കയോട് മനുഷ്യാവകാശ സംഘടനാ നേതാക്കള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മതപരമായ ഇടപെടല്‍ നടത്തുന്ന തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്ന്‍ പ്രമുഖ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടു ആവശ്യപ്പെട്ടു. “തുര്‍ക്കി മറ്റൊരു ക്രിസ്ത്യന്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു, എന്തുകൊണ്ടാണ് ട്രംപ് ഭരണകൂടം നിശബ്ദമായിരിക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കി ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടന ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചക്കിടയിലാണ് തുര്‍ക്കിയുടെ ക്രൈസ്തവവിരുദ്ധതക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്. ക്രൈസ്തവര്‍ക്കെതിരായ ശത്രുതയാണ് തുര്‍ക്കിയുടെ നടപടിക്ക് പിന്നിലെ കാരണമെന്ന മുന്നറിയിപ്പും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ നല്‍കി. അര്‍മേനിയ - അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി നടത്തുന്ന പക്ഷപാതപരമായ ഇടപെടലുകളായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു. ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് പ്രസിഡന്റ് തൗഫീക്ക് ബക്ലീനി, അമേരിക്കയിലെ അര്‍മേനിയന്‍ നാഷ്ണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരം ഹാംപരിയാന്‍, നാഗോര്‍ണോ കാരബാക്ക് റിപ്പബ്ലിക്കിന്റെ അമേരിക്കയിലെ സ്ഥിരപ്രതിനിധി റോബര്‍ട്ട് അവെട്ടിസ്യാന്‍, അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്കേല്‍ റൂബിന്‍, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സിലെ റിച്ച് ഗാസല്‍, ഹെല്ലെനിക്ക് അമേരിക്കന്‍ നേതൃത്വ സമിതിയിലെ എന്‍ഡി സെമെനിഡെസ് തുടങ്ങിയ പ്രമുഖരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. അമേരിക്കയുടെ നിലവിലെ തുര്‍ക്കിയെ സംബന്ധിച്ചുള്ള നയം പ്രാവർത്തികമല്ലെന്നും, ക്രൈസ്തവർക്കെതിരായ തുര്‍ക്കിയുടെ ശത്രുതയുടെ വെളിച്ചത്തില്‍ ട്രംപും, കോണ്‍ഗ്രസ്സും തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്നും ബക്ലീനി ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര കരാറുകള്‍ ലംഘിച്ചതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. 2019-ല്‍ വടക്കന്‍ സിറിയയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ ഏതാണ്ട് 800 പ്രാവശ്യമാണ് തുര്‍ക്കി ലംഘിച്ചതെന്ന്‍ റിച്ച് ഗാസല്‍ ചൂണ്ടിക്കാട്ടി. അര്‍മേനിയയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തീവ്രവാദി ഷെല്ലാക്രമണങ്ങളുടെ പിന്നിലും തുര്‍ക്കിക്ക് പങ്കുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ആരോപിച്ചു. അര്‍മേനിയന്‍ ജനതയോട് മാത്രമല്ല, ക്രൈസ്തവലോകത്തോട് മുഴുവനുമാണ് തുര്‍ക്കിയുടെ ശത്രുതയെന്നു മൈക്കേല്‍ റൂബിന്‍ പറയുന്നു. മുന്‍പ് സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അര്‍മേനിയയും, അസര്‍ബൈജാനും തമ്മിലുള്ള യുദ്ധത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയക്കെതിരെ പോരാടുവാന്‍ മുന്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അംഗങ്ങളായ തീവ്രവാദികളെ തുര്‍ക്കി സിറിയയില്‍ നിന്നും കയറ്റിവിട്ടിട്ടുണ്ടെന്ന റിപ്പോർട്ടും അടുത്ത നാളിൽ പുറത്തുവന്നിരിന്നു. ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത നടപടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന പൊതുവികാരം ആഗോളതലത്തില്‍ തന്നെ പ്രബലപ്പെടുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-18-19:16:24.jpg
Keywords: തുർക്കി
Content: 14592
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ഒക്ടോബർ 25 മുതൽ: രെജിസ്ട്രേഷൻ തുടരുന്നു
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒക്ടോബർ മാസത്തിലെ സ്കൂൾ അവധിക്കാലത്ത് 25 മുതൽ 27 വരെയും ( ഞായർ, തിങ്കൾ, ചൊവ്വ) തുടർന്ന് 28 മുതൽ 30 വരെയും (ബുധൻ, വ്യാഴം, വെള്ളി ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. >>കൂടുതൽ വിവരങ്ങൾക്ക്: >> തോമസ് 07877508926.
Image: /content_image/Events/Events-2020-10-19-08:18:43.jpg
Keywords: ധ്യാന
Content: 14593
Category: 18
Sub Category:
Heading: ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത അശരണർക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിത്വം: പ്രധാനമന്ത്രി
Content: ന്യൂ​ഡ​ൽ​ഹി: മാ​ർ​ത്തോമ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ശ​ര​ണ​ർ​ക്കും ദ​രി​ദ്ര​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ചു. മാ​ന​വി​ക​ത​യെ സേ​വി​ക്കു​ക​യും ദ​രി​ദ്ര​രു​ടെ​യും താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ​യും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്ത ശ്ര​ദ്ധേ​യ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ത്ത​മ ആ​ശ​യ​ങ്ങ​ൾ എ​പ്പോ​ഴും ഓ​ർ​മി​ക്കുമെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു
Image: /content_image/India/India-2020-10-19-10:41:13.jpg
Keywords: മോദി