Contents
Displaying 14251-14260 of 25133 results.
Content:
14604
Category: 10
Sub Category:
Heading: പെറുവില്‍ 'അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ പര്യടനം': വ്യോമസേനയും സൈന്യവും അടക്കം വരവേറ്റത് പതിനായിരങ്ങൾ
Content: ലിമാ, പെറു: തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ അഭിമാനസ്തംഭമായ അത്ഭുതങ്ങളുടെ നാഥനായ ക്രിസ്തുവിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിവരാറുള്ള “അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ” (ലോര്‍ഡ് ഓഫ് മിറക്കിള്‍സ്) പ്രദക്ഷിണം നടന്നു. പെറുവില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ഇരുണ്ട നിറമുള്ള ക്രിസ്തുവിന്റെ ചിത്രവും വഹിച്ചുകൊണ്ട് ഒക്ടോബര്‍ 18 ഞായറാഴ്ച വടക്കന്‍ പെറുവിലെ പിയൂര നഗരവീഥിയിലൂടെ നടത്തിയ പര്യടനം ആയിരങ്ങളാണ് തങ്ങളുടെ ഭവനങ്ങളില്‍ നിന്നുകൊണ്ട് വീക്ഷിച്ചത്. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് നാഷ്ണല്‍ പോലീസിന്റെ സഹായത്തോടെ കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പര്യടനം സംഘടിപ്പിച്ചത്. പെറുവിലെ ഏറ്റവും വലിയ വാര്‍ഷിക ആഘോഷങ്ങളിലൊന്നാണ് “അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ” പ്രദക്ഷിണം. ന്യൂയെസ്ട്രാ സെനോരാ ഡെ ലാസ് മെഴ്സിഡെസ് ആര്‍ച്ച്എപ്പിസ്കോപ്പല്‍ ചാപ്പലില്‍ നിന്നും ആരംഭിച്ച പര്യടനം പിയൂരയിലെ കത്തീഡ്രലിലൂടെയാണ് കടന്നു പോയത്. തങ്ങളുടെ വീടുകളുടെ ബാല്‍ക്കണികളിലും, വാതിലുകൾക്കും ജനാലകൾക്കും അരികെയും മേല്‍ക്കൂരകളിലും നിന്നുകൊണ്ട് ആയിരങ്ങള്‍ കൈവീശിയും, മുട്ടുകുത്തിയും, ബലൂണുകള്‍ പറത്തിയും, സ്തുതി ഗീതങ്ങള്‍ ആലപിച്ചും അത്ഭുതങ്ങളുടെ നാഥനെ വരവേറ്റു. പെറു എയര്‍ ഫോഴ്സും, സൈന്യവും, സാന്താ ജൂലിയ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരും നേഴ്സുമാരും അത്ഭുതങ്ങളുടെ കര്‍ത്താവിന് ആദരവ് അര്‍പ്പിക്കുകയുണ്ടായി. അപോയോ II സാന്റാ റോസാ ആശുപത്രിയുടെ മുന്നില്‍ പര്യടനമെത്തിയപ്പോള്‍ പിയൂര മെത്രാപ്പോലീത്ത മോണ്‍. ജോസ് അന്റോണിയോ എഗൂരെന്‍ ആശുപത്രിയില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പര്യടനം ആരംഭിച്ചത്. മൂന്ന്‍ നൂറ്റാണ്ടിലധികം പെറുവിന്റെ ചരിത്രത്തിലെ പല വലിയ ദുരന്തങ്ങളില്‍ നിന്നും, ഭൂകമ്പങ്ങളില്‍ നിന്നും അത്ഭുതങ്ങളുടെ കര്‍ത്താവ് പെറു ജനതയെ രക്ഷിക്കുകയും ആശ്വാസം പകരുകയും ചെയ്തിട്ടുണ്ടെന്ന് വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത സ്മരിച്ചു. ഈ മഹാമാരിയില്‍ നിന്നും കര്‍ത്താവ് നമ്മളെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭാഷയില്‍ ‘സെനോര്‍ ഡെ ലോസ് മിലാഗ്രോസ്’ എന്നറിയപ്പെടുന്ന “അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ” ചിത്രം പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അജ്ഞാതനായ ആഫ്രിക്കന്‍ അടിമയാല്‍ വരക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. നിരവധി ഭൂകമ്പങ്ങളെ അതിജീവിച്ച ചരിത്രവും ഈ ചിത്രത്തിനുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-20-20:31:40.jpg
Keywords: കർത്താ

14605
Category: 18
Sub Category:
Heading: മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്നു
Content: മുംബൈ: മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നു ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ. ഇക്കാര്യം ഉള്‍പ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി രേഖ ശര്‍മ ചര്‍ച്ച ചെയ്തു. മഹാരാഷ്ട്ര വനിതാ കമ്മീഷനു സ്ഥിരം അധ്യക്ഷയെ നിയമിക്കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-10-21-07:06:42.jpg
Keywords: ലവ് ജിഹാ

14606
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിവേചനം തടയുന്നതില്‍ പരാജയപ്പെട്ടു: തെറ്റ് സമ്മതിച്ച് പാര്‍ലമെന്റ് സമിതി
Content: ഇസ്ലാമാബാദ്: ക്രൈസ്തവരും ഹൈന്ദവരും അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നതു തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് പാര്‍ലമെന്റ് സമിതി. ന്യൂനപക്ഷങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ഭരണകൂടത്തിനു വീഴ്ചയുണ്ടായതായി സമിതി അധ്യക്ഷനായ സെനറ്റര്‍ അന്‍വറുള്‍ ഹഖ് കക്കര്‍ ഡോണ്‍ ദിനപത്രത്തോടു പറഞ്ഞു. അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകളില്‍ പലതിലും സ്വമേധയായുള്ള സമ്മതം പ്രകടമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹസമയത്ത് രക്ഷിതാവിന്റെ സാന്നിധ്യം നിര്‍ബന്ധമാക്കുന്ന നിയമമുണ്ടാക്കുന്നതു നല്ലതായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തിലെ പാര്‍ലമെന്റ് സമിതി, ന്യൂനപക്ഷ ഹിന്ദുപെണ്‍കുട്ടികള്‍ കൂടുതലായി മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെടുന്ന സിന്ധ് പ്രവിശ്യയിലടക്കം സന്ദര്‍ശനം നടത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തിലെ പാര്‍ലമെന്റ് സമിതി, ന്യൂനപക്ഷ പെണ്‍കുട്ടികള്‍ കൂടുതലായി മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെടുന്ന സിന്ധ് പ്രവിശ്യയിലടക്കം സന്ദര്‍ശനം നടത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യകളിലും നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പഞ്ചാബ് പ്രവിശ്യയിലാണു ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിനിരയാകുന്നത്. അതേസമയം, രണ്ടു വിധത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആക്ടിവിസ്റ്റ് കൃഷന്‍ ശര്‍മ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയി തടവിലിട്ട് മതംമാറ്റുന്നതാണ് ഒന്ന്. പോലീസും കോടതിയുമടക്കം രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളും നിയമങ്ങളെല്ലാം കാറ്റില്‍ പ്പറത്തി മതപരിവര്‍ത്തനത്തെ സഹായിക്കുന്നതാണ് രണ്ടാമത്തെ രീതി. പാക്ക് ഭരണകൂടം തെറ്റ് സമ്മതിച്ചെങ്കിലും വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താത്തത് വിഷയം വീണ്ടും സങ്കീര്‍ണ്ണമാക്കുകയാണ്. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ രാജ്യത്തു അനുഭവിക്കുന്ന കടുത്ത വിവേചനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പോലും പ്രതിഷേധം ശക്തമാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കടുത്ത നീതി നിഷേധത്തിന് ഇരയായ പാക്ക് ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹ്ബാസിനെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയാണ് മരിയ. കോടതി പ്രഖ്യാപിച്ച ഭർത്താവിൽ നിന്ന് മരിയ രക്ഷപ്പെട്ടെങ്കിലും കുടുംബം വധഭീഷണി നേരിടുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-21-08:33:06.jpg
Keywords: പാക്ക

14607
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയും
Content: റാഞ്ചി: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലും രംഗത്ത്. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യാവകാശ സംഘടനകൾക്ക് എതിരെന്ന മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം തള്ളി. നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നും പറഞ്ഞ് വിഷയത്തെ ന്യായീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം ചെയ്തിട്ടുള്ളത്. ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ കേസ് വ്യാജവും കെട്ടിച്ചമച്ചച്ചതുമാണെന്ന വസ്തുത അന്താരാഷ്ട്ര തലത്തിൽ പോലും ആവർത്തിക്കുമ്പോഴും കേന്ദ്ര സർക്കാർ വൈദികനെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കുന്നത് ഞെട്ടലോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-21-09:15:38.jpg
Keywords: സ്റ്റാൻ

14608
Category: 18
Sub Category:
Heading: ബിഷപ്പുമാരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി
Content: തിരുവനന്തപുരം: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, വൈസ് ചെയര്‍മാനും കൊല്ലം ബിഷപ്പുമായ ഡോ. പോള്‍ ആന്റണി മുല്ലശേരി, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലെയോണ്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ എന്നിവരും പങ്കെടുത്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉപവാസ സ മരം ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് ആരംഭിച്ച ഉപവാസം വൈകുന്നേരം നാലിന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കരിക്കിന്‍വെള്ളം നല്‍കി അവസാനിപ്പിച്ചു. തിരുവനന്തപുരം മലങ്കര അതിരൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍. ഡോ.വര്‍ക്കി ആറ്റുപുറത്ത് പ്രാരംഭ പ്രാര്‍ഥന നടത്തി. സമരത്തിന് പിന്തുണയുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ആര്‍. ക്രിസ്തുദാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ കെ. മുരളീധരന്‍, എം. വിന്‍സന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്സോണ്‍ ഏബ്രഹാം, തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡെയ്‌സണ്‍, നെയ്യാറ്റിന്‍കര രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് അനില്‍, പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സി.സി. ജോണ്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആര്‍. ജോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് വി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച ആശാവഹമാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശന്പളം നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ഉപവാസ സമരം നടത്തുന്നത്. അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. നാളെ തിരുവനന്തപുരം മേജര്‍ അതിരൂപത മലങ്കര ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ സമരം നടത്തും. അധ്യാപക നിയമന വിഷയത്തില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കൊല്ലം കളക്ടറേറ്റുകള്‍ക്കു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്.
Image: /content_image/India/India-2020-10-21-11:28:06.jpg
Keywords: അധ്യാപക

14609
Category: 1
Sub Category:
Heading: ജർമ്മനിയിലെ അൽഫോൻസ വിശുദ്ധ അന്നാ ഷേഫറിൻ്റെ വിശുദ്ധ പദവിക്ക് ഇന്നേക്ക് 8 വർഷം
Content: "സഭയുടെ ആകാശത്തേക്കു ഒരു പുതിയ നക്ഷത്രം ഉയർന്നിരിക്കുന്നു." അന്നാ ഷേഫറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു തലേന്നു 1999 മാർച്ച് 6 നു റോമിൽ ദിവ്യബലി അർപ്പിക്കുമ്പോൾ അന്നു വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ തന്റെ പ്രസംഗം ആരംഭിച്ചതു ഇപ്രകാരം. പതിമൂന്നു വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 21-നു അന്നയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ പഴയ കർദ്ദിനാൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയിരുന്ന അന്നു ജർമ്മനിയിൽ നിന്നു വിശ്വസികളോടു അദ്ദേഹം പറഞ്ഞു " നിങ്ങളുടെ നഷത്രം സാർവ്വത്രിക സഭയ്ക്കു വേണ്ടി ഇപ്പോൾ പ്രകാശിക്കുന്നു." അൾത്താരയിലെ വണക്കത്തിലേക്കു എത്തപ്പെടാൻ അവൾ പിന്നിട്ട വഴികൾ കഠിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിറുത്തി കുടുംബ സംരക്ഷണത്തിനായി മറ്റു വീടുകളിൽ ജോലിക്കു പോയി മുടങ്ങി. ഒരു സന്യാസ സഭയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. 1898 ൽ ഈശോയുടെ ഒരു ദർശനം അവൾക്കുണ്ടാവുകയും നീണ്ട സഹനങ്ങൾക്കു യാതനകൾക്കു വേണ്ടിയുള്ളതാണ് അവളുടെ ജീവിതം എന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. 1901 ഫെബ്രുവരി 4 നു വസ്ത്രം കഴുകുന്ന ലോണ്ടറിയിൽ വസ്ത്രം അലക്കുന്നതിനിടയിൽ അന്നാ തെന്നി വീഴുകയും അലക്കുയന്ത്രത്തിലെ ചൂടു കുഴൽ അവളുടെ കാലുകളെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാരകമായ പൊള്ളൽ അന്നയുടെ ശരീരത്തെ തളർത്തിയിരുന്നു. പിന്നീടു ഓപ്പറേഷനുകളുടെ ഒരു നീണ്ട നിരയായിരുന്നു. മുറിവുകൾ വൃത്തിയാക്കുമ്പോൾ വേദന കൊണ്ടു അവൾ പുളഞ്ഞിരുന്നു. അന്നയുടെ ഡോക്ടർ ഡോ. വാൾഡിൻ അവളെ ശുശ്രൂഷിക്കുന്നതിൽ സജീവശ്രദ്ധാലുവായിരുന്നു എങ്കിലും ചർമ്മം കൂട്ടി യോചിപ്പിക്കുന്ന ചികത്സാ രീതികൾ വിജയം കണ്ടില്ല. അതവളെ കിടക്കയിൽ ബന്ധനത്തിലാക്കി. സന്യാസസഭയിൽ ചേരാനുള്ള അവളുടെ ചിരകാല അഭിലാഷത്തിനു അതു കാർമേഘം വീഴ്ത്തി. അമ്മയാണ് അന്ത്യം വരെ അവളെ വീട്ടിൽ പരിചരിച്ചിരുന്നത്. കൊടിയ സഹനങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസം അവളെ കൈവിട്ടില്ല. വേദന നിമിത്തം ഉറക്കമൊഴിഞ്ഞ നാളുകൾ അവളുടെ കളി കൂട്ടുകാരിയായി, പക്ഷേ ഈ രാവുകൾ ഈശോയിലേക്കും മറിയത്തിലേക്കും അവളെ കൂടുതൽ അടിപ്പിച്ചു. ജപമാല പ്രാർത്ഥന ഈശോയുടെ ജീവിതത്തെ അടുത്തു കാണാനുള്ള അവസരമായാണു അന്ന കണ്ടിരുന്നത്. വലിയ വേദനകൾ വരുമ്പോൾ ദീർഘമേറിയ പ്രാർത്ഥനകൾ ജപിക്കുവാൻ അവൾക്കു സാധിച്ചിരുന്നില്ല അപ്പോൾ കുരിശു രൂപത്തിലേക്കു നോക്കി ചൊല്ലിയിരുന്ന കൊച്ചു സുകൃതജപ പ്രാർത്ഥനകൾ ആയിരുന്നു അന്നയുടെ ശക്തികേന്ദ്രം . ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാൽ അവൾ സ്വയം എരിഞ്ഞിരുന്നു. അന്നാ ഷേഫറിനു ഒരു പുരോഹിതൻ അനുദിനവും വിശുദ്ധ കുർബാന കൊണ്ടുവന്നു കൊടുത്തിരുന്നു. അവൾ ഇപ്രകാരം തന്റെ ഡയറിയിൽ കുറിച്ചു :" ഒരോ ദിവ്യകാരുണ്യ സ്വീകരണശേഷവും ഞാൻ എത്ര മാത്രം സന്തോഷവതിയാണന്നു അക്ഷരങ്ങൾ കൊണ്ടു വിവരിക്കാൻ എനിക്കു കഴിയുകയില്ല. അപ്പോൾ ഞാൻ എന്റെ ഈ ഭൂമിയിലെ സഹനങ്ങൾ മറക്കുകയും വലിയ തീക്ഷ്ണതയോടെ എന്റെ പാവപ്പെട്ട ആത്മാവ് ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന എന്റെ ദൈവവും രക്ഷകനുമായ ഈശോയിലേക്കു കൂടുതൽ അടുക്കുകയും ചെയ്യുന്നു.!" 1910 മുതൽ പഞ്ചക്ഷതം അന്നക്കു ഉണ്ടാകാൻ തുടങ്ങി, അതു രഹസ്യമായി സൂക്ഷിക്കാൻ പരിശ്രമിച്ചിരുന്നുവെങ്കിലും, പലപ്പോഴും സാധിച്ചിരുന്നില്ല. നിസ്വാർത്ഥതയും പ്രാർത്ഥനയും അവളുടെ പുണ്യജീവിതത്തിനു കൂടുതൽ തിളക്കമേകി. മറ്റുള്ളവർക്കു കത്തെഴുതുക അവർക്കു വേണ്ടി പ്രാർത്ഥിക്കുക, ജീവിത ക്ലേശങ്ങളുമായി അടുക്കൽ വരുന്നവരെ അവർ അവിശ്വസികൾ ആണങ്കിൽ പോലും അവരെ ശ്രവിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക ഇതൊക്കെ അന്നയുടെ ദിനചര്യകൾ ആയിരുന്നു. 1925ൽ അന്നയുടെ വൻകുടലിനു ക്യാൻസർ സ്ഥിരീകരിച്ചു, തളർവാതം അവളുടെ സുക്ഷ്മന നാഡിയെയും ബാധിച്ചു, സംസാരിക്കുന്നതിലും എഴുതുന്നതിലും ക്ലേശങ്ങൾ ആയി. ഒക്ടോബർ അഞ്ചാം തീയതി വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെ അവൾ പറഞ്ഞു : ഈശോയെ ഞാൻ നിനക്കു വേണ്ടി ജീവിക്കുന്നു" നിമിഷങ്ങൾക്കകം അവൾ മരണമടഞ്ഞു. ഒരു വിശുദ്ധയുടെ കബറടക്ക ശുശ്രൂഷയിലാണ് തങ്ങൾ പങ്കെടുക്കുന്നത് എന്നു അന്നാ ഷേഫറിനെ ഒരിക്കലെങ്കിലും കണ്ടിരുന്നവർക്കു അറിയാമായിരുന്നു. അന്നയുടെ വിശുദ്ധി കേട്ടറിഞ്ഞവർ 'അവളുടെ കബറിടത്തിങ്കലേക്ക് ഒഴുകിയെത്തി. 1929 മുതൽ വി. അന്നയുടെ മധ്യസ്ഥതയിൽ നടന്നതായി രേഖപ്പെടുത്തിയ പതിനയ്യായിരത്തിൽ കൂടുതൽ അത്ഭുതങ്ങൾ ഉണ്ട്. 1998 ആയപ്പോഴേക്കും മിൻഡെൽസ്റ്റെറ്റൻ ഇടവകയിൽ തന്നെ അഞ്ഞൂറോളം അത്ഭുഭുതങ്ങൾ നടന്നതായി രേഖങ്ങൾ ഉണ്ട്. 1973 ലാണ് നാമകരണത്തിനുള്ള നടപടികൾ ആരംഭിച്ചത് ഇതിനു വേണ്ടി ഇരുപതിനായിരത്തോളം കത്തുകളും സാക്ഷ്യങ്ങളും പരിശോധിക്കുകയുണ്ടായി. 1999 മാർച്ചുമാസം ഏഴാം തീയതി അന്നാ ഷേഫറെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞു: " വാ. അന്ന ഷേഫറിന്റെ ജീവിതത്തിലേക്കു നമ്മൾ നോക്കുമ്പോൾ വി. പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ "പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്‍െറ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു."(റോമാ 5:5) ഈ വചനത്തിനുള്ള വ്യാഖ്യാനം നമ്മൾ വായിക്കുന്നു. ദൈവഹിതത്തിനു തന്നെത്തന്നെ കീഴടക്കുന്ന സമരത്തിൽ അവൾ തീർച്ചയായും ഉപേക്ഷകാണിച്ചില്ല. സഹനങ്ങളും ബലഹീനതകളും ദൈവം അവന്റെ സുവിശേഷം രചിക്കുന്ന താളുകളായി അവൾ മനസ്സിലാക്കിയിരുന്നു... അവളുടെ രോഗ കിടക്ക ലോകം മുഴുവൻ വ്യാപിക്കുന്ന ശുശ്രൂഷയുടെ പിള്ളത്തൊട്ടിലാക്കി അവൾ മാറ്റി. " ഭരണങ്ങാനത്തെ വി. അൽഫോൻസായെപ്പോലെ സഹനങ്ങളെ ദൈവസ്നേഹത്തിന്റെ നിറചാർത്തുകളായി സ്വീകരിച്ച ഒരു വലിയ കന്യകയായിരുന്നു വി. അന്നാ ഷേഫർ.
Image: /content_image/News/News-2020-10-21-12:04:04.jpg
Keywords: ജർമ്മ

14610
Category: 13
Sub Category:
Heading: ജർമ്മനിയിലെ അൽഫോൻസ വിശുദ്ധ അന്നാ ഷേഫറിന്റെ വിശുദ്ധ പദവിക്ക് ഇന്നേക്ക് 8 വർഷം
Content: "സഭയുടെ ആകാശത്തേക്കു ഒരു പുതിയ നക്ഷത്രം ഉയർന്നിരിക്കുന്നു." അന്നാ ഷേഫറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു തലേന്നു 1999 മാർച്ച് 6 നു റോമിൽ ദിവ്യബലി അർപ്പിക്കുമ്പോൾ അന്നു വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ തന്റെ പ്രസംഗം ആരംഭിച്ചതു ഇപ്രകാരം. പതിമൂന്നു വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 21-നു അന്നയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ പഴയ കർദ്ദിനാൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയിരുന്ന അന്നു ജർമ്മനിയിൽ നിന്നു വിശ്വസികളോടു അദ്ദേഹം പറഞ്ഞു " നിങ്ങളുടെ നഷത്രം സാർവ്വത്രിക സഭയ്ക്കു വേണ്ടി ഇപ്പോൾ പ്രകാശിക്കുന്നു." അൾത്താരയിലെ വണക്കത്തിലേക്കു എത്തപ്പെടാൻ അവൾ പിന്നിട്ട വഴികൾ കഠിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിറുത്തി കുടുംബ സംരക്ഷണത്തിനായി മറ്റു വീടുകളിൽ ജോലിക്കു പോയി മുടങ്ങി. ഒരു സന്യാസ സഭയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. 1898 ൽ ഈശോയുടെ ഒരു ദർശനം അവൾക്കുണ്ടാവുകയും നീണ്ട സഹനങ്ങൾക്കു യാതനകൾക്കു വേണ്ടിയുള്ളതാണ് അവളുടെ ജീവിതം എന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. 1901 ഫെബ്രുവരി 4 നു വസ്ത്രം കഴുകുന്ന ലോണ്ടറിയിൽ വസ്ത്രം അലക്കുന്നതിനിടയിൽ അന്നാ തെന്നി വീഴുകയും അലക്കുയന്ത്രത്തിലെ ചൂടു കുഴൽ അവളുടെ കാലുകളെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാരകമായ പൊള്ളൽ അന്നയുടെ ശരീരത്തെ തളർത്തിയിരുന്നു. പിന്നീടു ഓപ്പറേഷനുകളുടെ ഒരു നീണ്ട നിരയായിരുന്നു. മുറിവുകൾ വൃത്തിയാക്കുമ്പോൾ വേദന കൊണ്ടു അവൾ പുളഞ്ഞിരുന്നു. അന്നയുടെ ഡോക്ടർ ഡോ. വാൾഡിൻ അവളെ ശുശ്രൂഷിക്കുന്നതിൽ സജീവശ്രദ്ധാലുവായിരുന്നു എങ്കിലും ചർമ്മം കൂട്ടി യോചിപ്പിക്കുന്ന ചികത്സാ രീതികൾ വിജയം കണ്ടില്ല. അതവളെ കിടക്കയിൽ ബന്ധനത്തിലാക്കി. സന്യാസസഭയിൽ ചേരാനുള്ള അവളുടെ ചിരകാല അഭിലാഷത്തിനു അതു കാർമേഘം വീഴ്ത്തി. അമ്മയാണ് അന്ത്യം വരെ അവളെ വീട്ടിൽ പരിചരിച്ചിരുന്നത്. കൊടിയ സഹനങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസം അവളെ കൈവിട്ടില്ല. വേദന നിമിത്തം ഉറക്കമൊഴിഞ്ഞ നാളുകൾ അവളുടെ കളി കൂട്ടുകാരിയായി, പക്ഷേ ഈ രാവുകൾ ഈശോയിലേക്കും മറിയത്തിലേക്കും അവളെ കൂടുതൽ അടിപ്പിച്ചു. ജപമാല പ്രാർത്ഥന ഈശോയുടെ ജീവിതത്തെ അടുത്തു കാണാനുള്ള അവസരമായാണു അന്ന കണ്ടിരുന്നത്. വലിയ വേദനകൾ വരുമ്പോൾ ദീർഘമേറിയ പ്രാർത്ഥനകൾ ജപിക്കുവാൻ അവൾക്കു സാധിച്ചിരുന്നില്ല അപ്പോൾ കുരിശു രൂപത്തിലേക്കു നോക്കി ചൊല്ലിയിരുന്ന കൊച്ചു സുകൃതജപ പ്രാർത്ഥനകൾ ആയിരുന്നു അന്നയുടെ ശക്തികേന്ദ്രം . ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാൽ അവൾ സ്വയം എരിഞ്ഞിരുന്നു. അന്നാ ഷേഫറിനു ഒരു പുരോഹിതൻ അനുദിനവും വിശുദ്ധ കുർബാന കൊണ്ടുവന്നു കൊടുത്തിരുന്നു. അവൾ ഇപ്രകാരം തന്റെ ഡയറിയിൽ കുറിച്ചു :" ഒരോ ദിവ്യകാരുണ്യ സ്വീകരണശേഷവും ഞാൻ എത്ര മാത്രം സന്തോഷവതിയാണന്നു അക്ഷരങ്ങൾ കൊണ്ടു വിവരിക്കാൻ എനിക്കു കഴിയുകയില്ല. അപ്പോൾ ഞാൻ എന്റെ ഈ ഭൂമിയിലെ സഹനങ്ങൾ മറക്കുകയും വലിയ തീക്ഷ്ണതയോടെ എന്റെ പാവപ്പെട്ട ആത്മാവ് ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന എന്റെ ദൈവവും രക്ഷകനുമായ ഈശോയിലേക്കു കൂടുതൽ അടുക്കുകയും ചെയ്യുന്നു.!" 1910 മുതൽ പഞ്ചക്ഷതം അന്നക്കു ഉണ്ടാകാൻ തുടങ്ങി, അതു രഹസ്യമായി സൂക്ഷിക്കാൻ പരിശ്രമിച്ചിരുന്നുവെങ്കിലും, പലപ്പോഴും സാധിച്ചിരുന്നില്ല. നിസ്വാർത്ഥതയും പ്രാർത്ഥനയും അവളുടെ പുണ്യജീവിതത്തിനു കൂടുതൽ തിളക്കമേകി. മറ്റുള്ളവർക്കു കത്തെഴുതുക അവർക്കു വേണ്ടി പ്രാർത്ഥിക്കുക, ജീവിത ക്ലേശങ്ങളുമായി അടുക്കൽ വരുന്നവരെ അവർ അവിശ്വസികൾ ആണങ്കിൽ പോലും അവരെ ശ്രവിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക ഇതൊക്കെ അന്നയുടെ ദിനചര്യകൾ ആയിരുന്നു. 1925ൽ അന്നയുടെ വൻകുടലിനു ക്യാൻസർ സ്ഥിരീകരിച്ചു, തളർവാതം അവളുടെ സുക്ഷ്മന നാഡിയെയും ബാധിച്ചു, സംസാരിക്കുന്നതിലും എഴുതുന്നതിലും ക്ലേശങ്ങൾ ആയി. ഒക്ടോബർ അഞ്ചാം തീയതി വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെ അവൾ പറഞ്ഞു : ഈശോയെ ഞാൻ നിനക്കു വേണ്ടി ജീവിക്കുന്നു" നിമിഷങ്ങൾക്കകം അവൾ മരണമടഞ്ഞു. ഒരു വിശുദ്ധയുടെ കബറടക്ക ശുശ്രൂഷയിലാണ് തങ്ങൾ പങ്കെടുക്കുന്നത് എന്നു അന്നാ ഷേഫറിനെ ഒരിക്കലെങ്കിലും കണ്ടിരുന്നവർക്കു അറിയാമായിരുന്നു. അന്നയുടെ വിശുദ്ധി കേട്ടറിഞ്ഞവർ 'അവളുടെ കബറിടത്തിങ്കലേക്ക് ഒഴുകിയെത്തി. 1929 മുതൽ വി. അന്നയുടെ മധ്യസ്ഥതയിൽ നടന്നതായി രേഖപ്പെടുത്തിയ പതിനയ്യായിരത്തിൽ കൂടുതൽ അത്ഭുതങ്ങൾ ഉണ്ട്. 1998 ആയപ്പോഴേക്കും മിൻഡെൽസ്റ്റെറ്റൻ ഇടവകയിൽ തന്നെ അഞ്ഞൂറോളം അത്ഭുഭുതങ്ങൾ നടന്നതായി രേഖങ്ങൾ ഉണ്ട്. 1973 ലാണ് നാമകരണത്തിനുള്ള നടപടികൾ ആരംഭിച്ചത് ഇതിനു വേണ്ടി ഇരുപതിനായിരത്തോളം കത്തുകളും സാക്ഷ്യങ്ങളും പരിശോധിക്കുകയുണ്ടായി. 1999 മാർച്ചുമാസം ഏഴാം തീയതി അന്നാ ഷേഫറെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞു: " വാ. അന്ന ഷേഫറിന്റെ ജീവിതത്തി
Image: /content_image/News/News-2020-10-21-12:05:59.jpg

14611
Category: 1
Sub Category:
Heading: മരിയ ഷഹ്ബാസ് ആവർത്തിക്കുന്നു: കറാച്ചിയിൽ പതിമൂന്നുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു
Content: കറാച്ചി: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് വീണ്ടും തുടർക്കഥയാകുന്നു. കറാച്ചിയിലെ സെൻറ് ആൻ്റണി ഇടവകാംഗമായ ആര്‍സൂ മസി എന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രദേശവാസിയായ മുസ്ലീം തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ആര്‍സൂ മസി തൻ്റെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അലി അസ്ഹര്‍ എന്ന മുസ്ലീം യുവാവ് അവളെ തട്ടിക്കൊണ്ടുപോയത്. രാജാ ലാല്‍ മസിയുടേയും, റീത്ത മസിയുടേയും നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് ആര്‍സൂ. ഒക്ടോബര്‍ 13നാണ് സംഭവം. താനും തൻ്റെ ഭര്‍ത്താവും ജോലിക്ക് പോയിരിക്കുകയായിരുന്നെന്നും, തങ്ങളുടെ ഒരു ബന്ധു ഫോണ്‍ വിളിച്ചറിയിച്ചപ്പോഴാണ് മകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നുമാണ് ആര്‍സൂവിന്റെ അമ്മയായ റീത്ത മസി പറയുന്നത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അവര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് പതിവ് ശൈലി ആവർത്തിക്കുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് മാതാപിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആര്‍സൂവിന് 18 വയസ്സായെന്നും, അലി അസ്ഹറിനെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെടുന്ന വിവാഹ രേഖകള്‍ കാണിക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത തങ്ങളുടെ മകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് തങ്ങള്‍ക്ക് ഭയമുണ്ടെന്നു രാജാ ലാല്‍ മസി പറഞ്ഞു. സഭാധികാരികളുമായി ബന്ധപ്പെട്ടതിനെ തുടർന്ന്, നിയമനടപടികള്‍ ആരംഭിക്കുന്നതിന് വേണ്ട സഹായം ചെയ്യാമെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത നടപടിയെ അപലപിച്ചുകൊണ്ട് നാഷണല്‍ ക്രിസ്റ്റ്യന്‍ പാര്‍ട്ടിയുടെ പ്രസിഡന്റായ ഷാബ്ബിര്‍ ഷഫ്കാത്ത് രംഗത്തെത്തിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തിന്റെ പ്രധാന ഉപകരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ മോചിതയായ വാർത്ത വന്നു അധികം നാളാകുന്നതിന് മുൻപാണ് വീണ്ടും സമാനമായ വാർത്ത പുറത്തുവരുന്നത്. മതന്യൂനപക്ഷത്തില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കുന്നത് കുറ്റകരമാക്കണമെന്ന്, ഈ വര്‍ഷം മാര്‍ച്ചില്‍ പാക്കിസ്ഥാനി മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-21-14:27:52.jpg

14612
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദി കഴുത്തറുത്ത സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം: തീവ്ര നിലപാടുള്ള മോസ്‌ക്ക് അടച്ചുപൂട്ടി
Content: പാരീസ്: മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്. പൊതു ചടങ്ങില്‍വെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി പ്രിയപ്പെട്ടവർക്കു സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊര്‍ബോണ്‍ സർവകലാശാലയില്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജീൻ മൈക്കൽ ബ്ലാങ്ക്വർ അറിയിച്ചു. അതേസമയം ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാരീസ് മോസ്‌ക്ക് അടച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. തീവ്രവാദ നിലപാടുകൾ പ്രചരിപ്പിക്കാൻ മോസ്‌ക്ക് ഇടപെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോസ്‌ക്ക് അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സാമുവൽ പാറ്റി എന്ന നാൽപ്പത്തിയേഴുകാരനായ അധ്യാപകനെ ഇസ്ലാമിക തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുൻപ് ഭീകരൻ, സാമുവൽ പാറ്റിയുടെ സ്കൂളിലെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്രാൻസിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തോലിക്ക സഭ അടക്കം വിവിധ ക്രൈസ്തവ സഭകൾ മതഭീകരതയെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. 2016 ജൂലൈ 26നു തീവ്ര ഇസ്ലാമിക നിലപാടുള്ള യുവാക്കൾ ബലിയർപ്പിച്ചുകൊണ്ടിരുന്ന വയോധികനായ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. സാമുവൽ പാറ്റിയുടെ മരണത്തോടെ ഫാ. ജാക്വസിനെ കുറിച്ചുള്ള ഓർമ്മകളും സജീവമാകുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-21-16:03:15.jpg
Keywords: ഫ്രാൻസിൽ

14613
Category: 4
Sub Category:
Heading: ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 9
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} നുവാഗാമിനടുത്തുള്ള കൊഞ്ചമെൻടിയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടർ തോമസ് ചെല്ലനച്ചൻ ആഗസ്റ്റ് 25-ന് ജീവനോടെ കത്തിച്ചാമ്പലാവുന്നതിൽ നിന്ന് ദൈവാനുഗ്രഹംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. "അവർ എന്റെ ശിരസ്സിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്താൻ ഒരുത്തൻ തീപ്പെട്ടിക്കൊള്ളി കൈയിൽ പിടിച്ച് ഒരുങ്ങി നിന്നു. അവസാന നിമിഷം ആരോ അയാളെ തള്ളിമാറ്റി. അല്ലാത്തപക്ഷം ഈ കദനകഥ പറയുവാൻ ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല." ചെല്ലനച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന വൈദികൻ വ്യക്തമാക്കി. ആക്രമിക്കപ്പെടുന്ന സമയത്ത് 56 വയസ്സായിരുന്നു ചെല്ലനച്ചനും പാസ്റ്ററൽ സെന്ററിൽ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരുന്ന കസിയാൻ പ്രധാനച്ചനും ചെറുപ്പക്കാരിയായ സിസ്റ്റർ മീനയും അത്ഭുതകരമായി തലേദിവസം രക്ഷപെട്ടശേഷമായിരുന്ന ഈ പീഡാനുഭവം. ആഗസ്റ്റ് 24-ആം തീയതി ഉച്ചകഴിഞ്ഞ് അഞ്ഞൂറോളം പേർ വരുന്ന അക്രമിസംഘം കൊലവിളിയുമായി പാസ്റ്ററൽ സെന്ററിലേക്ക് ഇരച്ചുകയറിയപ്പോൾ, പിൻവശത്തെ എട്ടടി ഉയരമുള്ള മതിൽ ഏറെ വിഷമിച്ച് ചാടിക്കടന്നായിരുന്നു അവർ രക്ഷപ്പെട്ടത്. "ചില്ലുകഷണങ്ങൾ പാകിയിരുന്ന മതിലിനു മുകളിൽ ഞാൻ ആദ്യം വളരെ കഷ്ടപ്പെട്ടാണ് കയറിയത്. എന്നിട്ട് സിസ്റ്റർ മീനയെ മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. കരയാനല്ലാതെ, മുകളിലേക്ക് കയറാൻ സിസ്റ്ററിന് സാധിച്ചില്ല." ആ നാട്ടുകാരൻ കൂടിയായ കസിയാനച്ചൻ ഓർത്തു. പെട്ടെന്ന് ചെല്ലനച്ചന് ഒരാശയം തോന്നി. അദ്ദേഹം അടുത്തുകിടന്നിരുന്ന വലിയ മരക്കഷണം കൊണ്ടുവന്നു മതിലിന്മേൽ ചാരിവച്ചു. സിസ്റ്റർ മീന അതിന്മേൽ കയറിനിന്നു. പിന്നെ ഒട്ടും വൈകിയില്ല, കസിയാനച്ചൻ സിസ്റ്ററിനെ വലിച്ച് മതിലിന്റെ മുകളിലെത്തിച്ചു. അനന്തരം അവർ ഇരുവരും ചേർന്ന് ചെല്ലനച്ചനെ മതിലിന്റെ മുകളിലെത്തിക്കാനുള്ള ശ്രമമായി. ഈ സമയമെല്ലാം അക്രമിസംഘം സ്ഫോടകവസ്തുക്കളും പെട്രോളും ഉപയോഗിച്ച് കെട്ടിടസമുച്ചയത്തിനകത്ത് കണ്ണിൽ കണ്ടതെല്ലാം തീ കൊളുത്തുകയായിരുന്നു. പൊട്ടിത്തെറികൾ വർധിക്കുന്നതുകണ്ട് ചെല്ലനച്ചൻ ഭയചകിതനായി. മതിലിന്റെ മുകളിൽ കയറുവാനുള്ള ശ്രമംതന്നെ അദ്ദേഹം ഉപേക്ഷിച്ച മട്ടായി. ഒടുവിൽ കസിയാനച്ചനും സിസ്റ്റർ മീനയും ഒത്തുപിടിച്ചുയർത്തിയാണ് ഒരു വിധത്തിൽ അദ്ദേഹത്തെ മുകളിലെത്തിച്ചത്. ഇതിനകം വൈദികരെയും കന്യാസ്ത്രീയെയും പിടികൂടാൻ ഫലവൃക്ഷങ്ങൾ നിറഞ്ഞ ആ ഏഴ് ഏക്കർ പറമ്പിൽ ചികഞ്ഞു നോക്കുകയായിരുന്നു അക്രമിസംഘം. അവർ മതിലിനടുത്തെത്തുമ്പോഴേക്കും മൂവരും കുറ്റിച്ചെടികളുടെ ഇടയിലേക്ക് ചാടി മറഞ്ഞു. "കെട്ടിടം മുഴുവൻ തീയും പുകയും പറക്കുന്ന കാഴ്ച എനിക്ക് ഹൃദയഭേദകമായിരുന്നു." ചെല്ലനച്ചൻ അനുസ്മരിച്ചു. 200 അതിഥികൾക്ക് താമസസൗകര്യമുണ്ടായിരുന്ന, വിശാലമായ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് കാഞ്ഞിരപ്പള്ളിക്കാരനായ ചെല്ലനച്ചൻ ആയിരുന്നു. 2001-ൽ ആയിരുന്നു ഉദ്ഘാടനം. അതിഥികൾക്ക് തനിച്ച് താമസിക്കാവുന്ന 25 മുറികളും, വിശാലമായ ഡോർമെറ്ററികളും, മറ്റു സൗകര്യങ്ങളും ഒത്തിണങ്ങിയ ഈ സ്ഥാപനം കന്ധമാലിലെ ഏറ്റവും വലിയ സമ്മേളനസ്ഥലമായിരുന്നു. വിവിധ സാമൂഹിക സംഘടനകളും സർക്കാർപോലും പരിപാടികൾക്കായി ഈ കെട്ടിടമാണ് വാടകയ്ക്ക് എടുത്തിരുന്നത്. പിൻഭാഗത്തുള്ള കുന്നിൻ ചെരിവിലുന്ന് ചെല്ലനച്ചനും മറ്റുള്ളവരും പാസ്റ്ററൽ സെന്റർ സമുച്ചച്ചയം കത്തുന്ന ഭയാനകരംഗം കണ്ടു. അവരോട് അനുഭാവമുള്ള ഹിന്ദുക്കൾ മുന്നറിയിപ്പ് നൽകി. അക്രമികളുടെ കണ്ണിൽ പെട്ടാൽ ജീവനോടെ വെച്ചേക്കില്ലെന്ന്, വൈകാതെ രണ്ടു വൈദികരും സിസ്റ്ററും ഉൾവനത്തിലേക്ക് നീങ്ങി. കസിയാനച്ചന് അവിടെത്തന്നെ ബന്ധുക്കളുണ്ടായിരുന്നതിനാൽ അദ്ദേഹം ആ രാത്രി അവരുടെകൂടെ താമസിക്കുവാൻ പോയി. കന്ധമാലിന് അന്യരായിരുന്ന ചെല്ലനച്ചനും സിസ്റ്റർ മീനയും നുവാഗാമിലേക്ക് തിരിച്ചുവന്ന് പ്രഹ്ളാദ് പ്രധാൻ എന്ന ഹിന്ദുസുഹൃത്തിന്റെ ഭവനത്തിൽ ആ രാത്രി അഭയം തേടി. വൈദികനെയും കന്യാസ്ത്രീയെയും തന്റെ വസതിയിൽ പാർപ്പിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് പ്രഹ്ളാദ് മുന്നിൽ കണ്ടു. അതുകൊണ്ട് അതിഥികളെ പിറ്റേന്നു വെളുക്കും മുമ്പ് പുറത്തുള്ള വാടകയ്ക്ക് കൊടുക്കുന്ന ചെറിയ മുറികളിലേക്ക് മാറ്റി. പുറത്തുനിന്ന് പൂട്ടി. ആരെങ്കിലും അന്വേഷിച്ചെത്തിയാൽ ആരും അകത്തില്ലെന്നു കരുതുമല്ലോ . എല്ലാം ഭദ്രമാണെന്ന് അദ്ദേഹം കരുതി. ചെല്ലനച്ചനെയും സിസ്റ്ററെയും ഗ്രാമത്തിൽ കണ്ട കാര്യം അറിഞ്ഞ മതഭ്രാന്തന്മാർ അവരെ പിടികൂടാൻ നെട്ടോട്ടമോടുകയായിരുന്നു. അക്രമിസംഘം പ്രഹ്ളാദിന്റെ വീട്ടിൽ അവരെ തിരഞ്ഞെങ്കിലും നിരാശരായി മടങ്ങി. പിന്നീട്, പൂട്ടിയിട്ട മുറിക്കുള്ളിൽ ചെല്ലനച്ചൻ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കേട്ട അക്രമികൾ ഉച്ചയോടെ വാതിലുകൾ ബലം പ്രയോഗിച്ചു തുറന്നു. ആ കലാപകാരികൾ അച്ചനേയും കന്യാസ്ത്രീയെയും കുറ്റവാളികളെയെന്നപോലെ വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുവന്നു. "തുടർന്ന് നടന്നതെല്ലാം കാൽവരിയിലേക്കുള്ള യാത്രപോലെ ആയിരുന്നു." ചെല്ലനച്ചൻ നടുക്കത്തോടെ അനുസ്മരിച്ചു. ജീവനോടെ കത്തിച്ചു കളയാനായിരുന്നു അവരുടെ പരിപാടി. എന്തുകൊണ്ടോ അത് ഉപേക്ഷിച്ചു. 50 പേരുടെ ഒരു സായുധസംഘം അവരെ മർദ്ദിച്ചവശരാക്കിയതിനുശേഷം പ്രദർശനവസ്തുക്കളെപോലെ നിരത്തിലൂടെ നടത്തിച്ച് കത്തോലിക്കാ സാമൂഹികപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന "ജനവികാസ്" കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. "അവർ എന്റെ കുപ്പായം വലിച്ചുകീറി. സുസ്റ്റർ മീനയെ വിവസ്ത്രയാക്കാൻ തുനിഞ്ഞപ്പോൾ ഞാൻ എതിർത്തു. അന്നേരം എന്നെ ഇരുമ്പു വടികൾ കൊണ്ട് കൂടുതൽ പ്രഹരിച്ചു. സിസ്റ്ററെ അകത്തുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്യുന്നതിന് അവർക്ക് മടിയോ പേടിയോ ഉണ്ടായില്ല. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന എന്നെ ആ സമയമത്രയും അവർ തൊഴിക്കുകയും പരിഹസിക്കുകയും അശ്ലീല വാക്കുകൾ ഉരുവിടുന്നതിന് നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു." ചെല്ലനച്ചൻ വിവരിച്ചു. പിന്നീട് അവർ ഇരുവരെയും അർദ്ധനഗ്‌നരാക്കി തെരുവീഥിയിലൂടെ ഘോഷയാത്രപോലെ കൊണ്ടുപോയി. ആ മുതിർന്ന വൈദികനോട് ഇരുപത്തെട്ടുകാരിയായ സന്യാസിയുമായി പെരുവഴിയിൽവച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻവരെ ആ മനുഷ്യ പിശാചുക്കൾ ആജ്ഞാപിച്ചു. "ഞാൻ വിസമ്മതിച്ചപ്പോൾ എന്നെ പൊതിരെ തല്ലി. എന്നിട്ട് ഞങ്ങളെ സമീപത്തുള്ള സർക്കാർ കാര്യാലയത്തിലേക്ക് വലിച്ചിഴച്ചെത്തിച്ചു. നിർഭാഗ്യകരമെന്നു പറയട്ടെ. അതെല്ലാം കണ്ടുകൊണ്ട് നിസംഗരായി പന്ത്രണ്ട് പോലീസുകാർ അവിടെ നിന്നിരുന്നു," അച്ചൻ വിലപിച്ചുകൊണ്ട് അനുസ്മരിച്ചു. മർദ്ദനത്തിനിടയിൽ ചെല്ലനച്ചൻ പോലീസ് സഹായത്തിനായി അഭ്യർത്ഥിച്ചത് അക്രമികളെ കൂടുതൽ കുപിതനാക്കി. രക്തമൊലിച്ച് അവശനായിരുന്ന അദ്ദേഹത്തെ അവർ കൂടുതൽ ആവേശത്തോടെ മർദ്ദിച്ചു. അധികം കഴിയുന്നതിനു മുമ്പ് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്മാരും അവരുടെകൂടെ ചേർന്നു. എല്ലാവരും ചേർന്ന് വൈദികനെയും സന്യാസിനിയെയും നുവാഗാമിലെ പോലീസ് കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ച് ഒരാൾ തന്റെ ഷൂ ഊരി ചെല്ലനച്ചന്റെ മുഖത്തടിച്ചു.അതുണ്ടാക്കിയ മുറിൽ പിന്നീട് അരഡസൻ തുന്നലിടേണ്ടിവന്നു. വൈകിട്ട് ഉന്നതപോലീസ് ഉദ്യോഗസ്ഥനെത്തി അവരെ ബല്ലിഗുഡ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ഈ പീഡനം അവസാനിച്ചത്. ബലാത്സംഗം സ്ഥിരീകരിക്കുന്നതിന് അധികാരികൾ അവർ രണ്ടു പേരോടും വിശദമായി സംസാരിച്ച്, മൊഴിയെടുത്തു. തുടർന്ന് സിസ്റ്ററിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. "അവസാനം, സി.ആർ.പി.എഫിന്റെ ക്യാമ്പിലെത്തിയപ്പോൾ സമയം പാതിരാ കഴിഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന മലയാളികളായ ജവാന്മാർ ഞങ്ങളോട് സ്നേഹപൂർവ്വം പെരുമാറി. അവർ ഞങ്ങൾക്ക് വസ്ത്രങ്ങളും ചെരുപ്പുകളും തന്നു," ചെല്ലനച്ചൻ അനുസ്മരിച്ചു. നേരം വെളുത്തപ്പോൾ, രണ്ടു പേർക്കും ജവാന്മാർ പ്രഭാതഭക്ഷണവും നൽകി. അതിനുശേഷം ബലാത്സംഗ കേസ് രേഖപ്പെടുത്തുന്നതിന് വൈദികനെയും കന്യാസ്ത്രീയെയും ബല്ലിഗുഡ പോലീസ് സ്റ്റേഷനിലേക്ക് വീണ്ടും കൊണ്ടുപോയി. ഉച്ച കഴിഞ്ഞതോടെയാണ് പോലീസ് നടപടികളെല്ലാം പൂർത്തിയായത്. തുടർന്ന് ബല്ലിഗുഡയിൽ നിന്ന് 280 കി.മീ. അകലെയുള്ള ഭുവനേശ്വറിലേക്ക് പുറപ്പെട്ട ബസിൽ കയറ്റിവിട്ടു. ആഗസ്റ്റ് 28-ന് പുലർച്ചെ ഭുവനേശ്വറിൽ എത്തിച്ചേർന്ന ഉടൻതന്നെ, മാനസികമായി തളർന്നിരുന്നു സിസ്റ്ററെ ഒരു മഠത്തിൽ പരിചരിച്ചു. ചെല്ലനച്ചനെ, ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗ്ഗം മുംബൈയിലേക്ക് കൊണ്ടുപോയി. ഈ ദുരിതങ്ങളെല്ലാം സഹിക്കാൻ എങ്ങനെയാണ് സാധിച്ചത് എന്ന ചോദ്യത്തിന് ചെല്ലനച്ചൻ മറുപടി നൽകി: "ഞങ്ങൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആജ്ഞാപിച്ചത് അനുസരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്. കഴിവിന്റെ പരമാവധി ഞങ്ങൾ എതിർക്കുകയുണ്ടായി. ക്രിസ്തുവിനെപ്രതി, പീഡിപ്പിക്കപ്പെട്ട അവസ്ഥയായിരുന്നു ഞങ്ങളുടേത്." ചെല്ലനച്ചനെ സംബന്ധിച്ചിടത്തോളം യുവസന്യാസിനി തന്റെ സാന്നിധ്യത്തിൽ ബലാത്സംഗംചെയ്യപ്പെട്ട ദുരന്തം കഴിഞ്ഞാൽ ഏറ്റവും വേദനിപ്പിച്ചത് ആ പ്രദേശത്തുള്ളവരും തനിക്ക് ദീർഘകാലം പരിചയമുള്ളവരുമായ ഹിന്ദു 'മാന്യന്മാരുടെ' പ്രതികരണമായിരുന്നു. അച്ചൻ വിതുമ്പിക്കൊണ്ട് വിവരിച്ചതുപോലെ, തന്നെയും ആ കന്യാസ്ത്രീയെയും അർദ്ധനഗ്നരായി പെരുവഴിയിലൂടെ നടത്തിച്ചതും നോക്കി ആ സുഹൃത്തുക്കൾ' നിശബ്ദരായി നിൽക്കുകയായിരുന്നു. "ഞങ്ങളെ പീഡിപ്പിച്ചിരുന്നവരെ തടയണമെന്ന് കേണപേക്ഷിച്ചത് അവർ അവഗണിക്കുകയാണ് ചെയ്‌തത്. യേശുവിനെ കാൽവരിയിലേക്ക് കൊണ്ടുപോയതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഞങ്ങളുടെ ആ പീഡാനുഭവയാത്ര," ചെല്ലനച്ചൻ വിവരിച്ചു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: വിധവകളുടെയും സന്യാസിനികളുടെയും ക്രിസ്തു വിശ്വാസത്തിന് പാറയുടെ ഉറപ്പ് ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-10-21-19:48:00.jpg
Keywords: കന്ധമാല്‍