Contents
Displaying 14291-14300 of 25133 results.
Content:
14644
Category: 18
Sub Category:
Heading: കുരിശ് അവഹേളനം: കുരിശുമലയിൽ കാവൽസമരവുമായി താമരശ്ശേരി രൂപത കെസിവൈഎം
Content: താമരശ്ശേരി: കുരിശ് രൂപം അവഹേളിച്ചുകൊണ്ട് യുവാക്കൾ നടത്തിയ കടന്നാക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് കുരിശുമലയിൽ കാവൽസമരം നടത്താന്‍ താമരശ്ശേരി രൂപത. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലും സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിലും ചെയ്തികൾ അടുത്തകാലത്ത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കെസിവൈഎം താമരശേരി രൂപത പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. അരുവിത്തറ പള്ളിയുടെ ബോർഡു മായിച്ച സംഭവവും പൂഞ്ഞാറിലെ കുരിശുമലയിലെ വിശുദ്ധ കുരിശിൽ നടത്തിയ അവഹേളനങ്ങളും ഇത് തെളിയിക്കുന്നതാണെന്ന് രൂപത കെസിവൈഎം പ്രസ്താവനയില്‍ കുറിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായി ഇത്തരം സംഭവങ്ങളെ വിലയിരുത്തപ്പെടേണ്ടതുണ്ട്. നീചവും മതനിന്ദപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ (26/10/20 തിങ്കളാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവകയുടെയും ആഭിമുഖ്യത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തപ്പെടുക. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് കെസിവൈഎം രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ, രൂപത പ്രസിഡന്റ് വിശാഖ് തോമസ്, ജനറൽ. സെക്രട്ടറി അഭിലാഷ് കുടിപ്പാറ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2020-10-25-19:39:42.jpg
Keywords: കുരിശ

14645
Category: 1
Sub Category:
Heading: കർദ്ദിനാൾ പദവിയിലേക്ക് 13 പേർ കൂടി: 9 പേര്‍ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം
Content: വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിലേക്ക് പുതിയതായി 13 പേരെ കൂടി ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തു. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷമാണ് പാപ്പ കർദ്ദിനാളുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. നവംബർ 28നു നടക്കുന്ന കൺസിസ്റ്ററിയിൽ ഇവർ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി, മെത്രാൻമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലായി മാർപാപ്പ അടുത്തിടെ തിരഞ്ഞെടുത്ത മാരിയോ ഗ്രച്ച്, കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ച ഒഴിവിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് മര്‍സെലോ സെമെറാരോ തുടങ്ങിയവർ പട്ടികയിലുണ്ട്. 2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നയാളാണ് ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി. 2005 മുതൽ 2019ൽ വാഷിംഗ്ടൺ ആർച്ച് ബിഷപ്പായി നിയമനം ലഭിക്കുന്നതുവരെ അറ്റ്ലാൻറ്റ അതിരൂപതയിലാണ് ഗ്രിഗറി സേവനം ചെയ്തിരുന്നത്. കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ബിഷപ്പാണ് അദ്ദേഹം. തന്റെ ധ്യാന ഗുരുവായ ഫാ. റെനീറോ കന്താലമെസയ്ക്കും പാപ്പ കർദ്ദിനാൾ പദവി നൽകി. കർദ്ദിനാൾ തിരുസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുളളവർ ഇവരാണ്; ചിലിയിലെ സാന്തിയാഗോ ആർച്ച് ബിഷപ്പ് സെലസ്റ്റിനോ ഏയോസ് ബ്രാകൊ, കിഗാളി ആർച്ച് ബിഷപ്പ് ആൻറ്റോയിൻ കബാണ്ട, ഫിലിപ്പീൻസിലെ കാപ്പിസ് ആർച്ച് ബിഷപ്പ് ജോസ് ഫുയർട്ടേ, ബ്രൂണയിൽ നിന്നും കൊർണേലിയൂസ് സിം, ഇറ്റലിയിൽ നിന്നും ആർച്ച് ബിഷപ്പ് അഗസ്റ്റോ പൗലോ ലോജുഡിസ്, ഫ്രാ മൗറോ ഗംബേറ്റി, മോൺസിഞ്ഞോർ എൻറികോ ഫെറോസി മെക്സിക്കോയിൽ നിന്നും എമിരിറ്റസ് ബിഷപ്പ് ഫിലിപ്പ് അരിസ്മെൻഡി എസ്കൂവൽ, ആർച്ച് ബിഷപ്പ് സിൽവാനോ മരിയ തോമാസി. കർദ്ദിനാൾ പദവി നൽകപ്പെടാൻ പോകുന്ന ഒന്‍പതു പേർ 80 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇവർക്ക് മാത്രമാണ് അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളൂ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-25-21:25:24.jpg
Keywords: പദവിയി

14646
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിക്കു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു
Content: ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിക്കു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു. ഫാ. സ്റ്റാന്‍ സ്വാമി ഇപ്പോള്‍ നവി മുംബയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ്.എല്‍ഗര്‍ പരിഷത് കേസില്‍ ഒക്ടോബര്‍ എട്ടിനാണ് ഫാ. സ്റ്റാന്‍ സ്വാമി(83)യെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങളും പ്രായാധിക്യവും കോവിഡ് ആശങ്കയും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്കിയത്. ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ബഗൈച കാമ്പസില്‍നിന്നായിരുന്നു എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ഇവിടെ നടത്തിയ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ല.
Image: /content_image/India/India-2020-10-26-05:46:24.jpg
Keywords: സ്റ്റാന്‍

14647
Category: 18
Sub Category:
Heading: കുരിശ് അവഹേളിച്ചതില്‍ വ്യാപക പ്രതിഷേധം
Content: തിരുവമ്പാടി/പൂഞ്ഞാര്‍: കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിക്കു സമീപം കക്കാടംപൊയില്‍ വാളംതോട് കുരിശുമലയിലും കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനു സമീപം പുല്ലേപാറ കുരിശടിയിലും വിശുദ്ധ കുരിശിനെ സാമൂഹികവിരുദ്ധര്‍ അവഹേളിച്ചതില്‍ വ്യാപക പ്രതിഷേധം. വിനോദസഞ്ചാരികളായി വരുന്ന സാമൂഹികവിരുദ്ധര്‍ കക്കാടംപൊയില്‍ വാളംതോട് ഗീവര്‍ഗീസ് നഗര്‍ മലകളിലെ വിശ്വാസപ്രതീകമായ കുരിശിന്റെ മുകളില്‍ കയറിനിന്ന് അപമാനിക്കുന്ന രീതിയില്‍ ഫോട്ടോ എടുക്കുകയും വിശ്വാസീസമൂഹത്തെ അവഹേളിക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണെന്നാണു പരാതി. നിരവധി തവണ ഇടവകാംഗങ്ങളാല്‍ പിടിക്കപ്പെട്ടിട്ടും പോലീസ് കേസ് എടുത്തിട്ടും ഇത് ആവര്‍ത്തിക്കുന്നതു ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കാനും മതേതര ഐക്യം തകര്‍ക്കാനുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഘടിതരായി വരുന്നവര്‍ നാട്ടുകാരോട് അപമര്യാദയായി പെരുമാറുകയും സ്ത്രീകളോടു മാന്യതയില്ലാതെ പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഇവര്‍ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ പറന്പില്‍ കയറി കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. കക്കാടംപൊയില്‍ പള്ളിയുടെ കോന്പൗണ്ടിലും സെമിത്തേരിയിലും കയറി ശല്യം ചെയ്യുന്നതും പതിവാണ്. കുരിശിനു മുകളില്‍ കയറുകയും െ്രെകസ്തവരെയും െ്രെകസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് താമരശേരി രൂപതയും ഇടവകസമൂഹവും വിവിധ െ്രെകസ്തവ സംഘടനകളും ആവശ്യപ്പെട്ടു. നീചവും മതനിന്ദാപരവുമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെയും കക്കാടംപൊയില്‍ ഇടവക ജനത്തിന്റെയും നേതൃത്വത്തില്‍ കക്കാടംപൊയില്‍ കുരിശുമലയില്‍ കാവല്‍സമരം നടത്തും. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമരം ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരപരിപാടികള്‍ നടത്തുക. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും സാമൂഹ്യവിരുദ്ധര്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള തീര്‍ഥാടന കേന്ദ്രമായ പുല്ലേപാറ കുരിശടിയിലെ കുരിശില്‍ കയറി ഇരിക്കുകയും അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഏതാനും നാളുകളായി ഇവര്‍ കുരിശടിയില്‍ എത്തി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു. പുല്ലേപാറയില്‍ പൂഞ്ഞാര്‍ ഫൊറോനയ്ക്കു മുക്കാല്‍ ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലത്താണ് കുരിശു സ്ഥാപിച്ചിട്ടുള്ളത്. നോന്പുകാലത്താണ് പ്രധാനമായും ഇവിടെ തിരുക്കര്‍മങ്ങള്‍ നടത്താറുള്ളത്. ചാപ്പല്‍ രീതിയില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നും വികാരി ഫാ. മാത്യു കടൂക്കുന്നേല്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി വികാരി ഫാ. മാത്യു കടൂക്കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര ഇടവക പ്രതിനിധിയോഗം സംഭവത്തില്‍ പ്രതിഷേധിക്കുകയും വികാരിയുടെ നേതൃത്വത്തില്‍ പോലീസ് അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തു.
Image: /content_image/India/India-2020-10-26-05:59:32.jpg

14648
Category: 18
Sub Category:
Heading: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Content: കൊച്ചി: വിവിധ ഉത്തരവുകളിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിനു ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതുമായ സഭാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പ്പിനെയുമാണ് സര്‍ക്കാരിന്റെ ഈ നടപടികള്‍ അപകടത്തിലായിരിക്കുന്നത്. 2016-17 വര്‍ഷം മുതല്‍ നടത്തിയിട്ടുള്ള ആയിരക്കണക്കിന് അധ്യാപക നിയമനങ്ങള്‍ ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. 2013-14 വര്‍ഷം കോളജുകളില്‍ അനുവദിച്ച വിവിധ കോഴ്സുകളില്‍ അധ്യാപക നിയമനത്തിന് ഉത്തരവുകള്‍ നല്‍കിയിട്ടില്ല. 2014-15 വര്‍ഷം അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല. ഏകജാലക സംവിധാനത്തിന്റെ അശാസ്ത്രീയമായ നടപടിക്രമങ്ങള്‍ മൂലം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള ചലഞ്ച് ഫണ്ട് പദ്ധതിയില്‍ ഇനിയും സ്വകാര്യ സ്കൂളുകളോട് അനുഭാവപൂര്‍വമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ല. സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കാണിക്കുന്ന നിഷേധാത്മകവും വിവേചനപരവുമായ നടപടികള്‍ പിന്‍വലിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് കാത്തലിക് ടീച്ചേഴ്സ് ഡില്‍ഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് കമ്മീഷന്‍ പൂര്‍ണ പിന്‍തുണയും സഹകരണവും വാഗ്ദാനം ചെയ്തു. കമ്മീഷന്‍ സംഘടിപ്പിച്ച വെബിനാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. വിവിധ സഭാ അധ്യക്ഷരായ കുര്യാക്കോസ് മാര്‍ തെയോഫിലോസ് (യാക്കോബായ), മലങ്കര മാര്‍ത്തോമാ സഭാ ബിഷപ് ഗീവര്‍ഗീസ് മാര്‍ തെയോഡേഷ്യസ്, അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റ് സഭാ അധ്യക്ഷന്‍ ഔഗന്‍ മാര്‍ കുര്യാക്കോസ്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഫാ. ജോണ്‍സണ്‍ പുറ്റാലില്‍ (മലങ്കര ഓര്‍ത്തോഡോക്സ് ചര്‍ച്ച്), സിഎസ്ഐ സഭാ പ്രതിനിധി ടി.ജെ മാത്യു, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഇന്റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-26-08:28:19.jpg
Keywords: ന്യൂനപക്ഷ

14649
Category: 1
Sub Category:
Heading: കോവിഡ്: ദശലക്ഷങ്ങള്‍ അണിനിരക്കുന്ന ഗ്വാഡലൂപ്പ തിരുനാള്‍ റദ്ദാക്കി
Content: മെക്സിക്കോ സിറ്റി: അമേരിക്കന്‍ വന്‍കരകളുടെ മധ്യസ്ഥയായ ഗ്വാഡലൂപ്പ മാതാവിന്റെ പ്രശസ്തമായ തിരുനാള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നു റദ്ദാക്കി. സാധാരണഗതിയില്‍ ദശലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുള്ളതാണ് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസലിക്കയില്‍ നടത്തിവരാറുള്ള തിരുനാള്‍. പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 12ന് നടക്കേണ്ടിയിരുന്ന ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ റദ്ദാക്കിയ വിവരം മെക്സിക്കോ സിറ്റി മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസാണ് മാധ്യമങ്ങളെ അറിയിച്ചത്. പകര്‍ച്ചവ്യാധി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരുനാള്‍ ഇടവക ദേവാലയങ്ങളിലും, വീടുകളിലും ആഘോഷിക്കുവാന്‍ കര്‍ദ്ദിനാള്‍ റീറ്റസും, മെക്സിക്കന്‍ മെത്രാന്‍ സമിതിയും, ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസലിക്ക നേതൃത്വവും വിശ്വാസികളോട് ആഹ്വാനം ചെയ്തു. മെക്സിക്കോയുടെ സാംസ്കാരിക പ്രതീകം കൂടിയായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ സാധാരണഗതിയില്‍ ഡിസംബര്‍ 11 രാത്രിയോടെയാണ് തുടങ്ങാറുള്ളത്. മെക്സിക്കോയില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് ഗ്വാഡലൂപ്പ മാതാവിന്റെ ബസലിക്കയിലേക്ക് തീര്‍ത്ഥാടനം നടത്താറുള്ളത്. മൈലുകളോളം സഞ്ചരിച്ച് കാല്‍നടയായും വിശ്വാസികള്‍ ദേവാലയത്തില്‍ എത്താറുണ്ട്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ‘മെക്‌സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്.
Image: /content_image/News/News-2020-10-26-12:41:38.jpg
Keywords: ഗ്വാഡ

14650
Category: 11
Sub Category:
Heading: പ്രായമായവരേക്കാൾ സഭയുടെ ഔദ്യോഗിക പ്രബോധനം പൂർണമായി അംഗീകരിക്കാൻ സാധ്യത യുവജനങ്ങളെന്ന് പഠനഫലം
Content: വാഷിംഗ്ടണ്‍ ഡിസി: പ്രായമായവരേക്കാൾ യുവജനങ്ങളായിരിക്കും കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം പൂർണമായി അംഗീകരിക്കാൻ കൂടുതൽ സാധ്യതയെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. വോട്ടിംഗ് പ്രായം എത്തിയവരിൽ അഞ്ചിലൊരാൾ സഭയുടെ പ്രബോധനം പൂർണമായി അംഗീകരിക്കാൻ തയ്യാറാണെന്ന് റിയൽ ക്ലിയർ ഓപ്ഷൻ റിസർച്ചും, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കും സംയുക്തമായി നടത്തിയ സർവ്വേയിൽ പറയുന്നു. 1490 കത്തോലിക്കാ വിശ്വാസികളുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സമാനമായ മൂന്ന് സർവ്വേ ഈ വർഷം തന്നെ നടന്നിരുന്നു. 18-34 വയസ്സ് വരെയുള്ള വിശ്വാസികളുടെ വിഭാഗത്തിൽ 25 ശതമാനം ആളുകൾ സഭയുടെ വിശ്വാസം പൂർണ്ണമായി അംഗീകരിക്കുന്നവരാണ്. 35-54 വയസ്സുളള ആളുകളുടെ വിഭാഗത്തിൽ 21 ശതമാനം പേരും, 55 വയസ്സിന് മുകളിലുള്ള ആളുകളുടെ വിഭാഗത്തിൽ 16 ശതമാനം പേരും സഭാ പഠനങ്ങളെ പൂർണമായിട്ട് അംഗീകരിക്കുന്നു. 88 ശതമാനം ആളുകൾ ദൈവവിശ്വാസം തങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്ന് വെളിപ്പെടുത്തി. 55 ശതമാനം ആളുകൾ മത വിശ്വാസം അത്യന്താപേക്ഷിതമാണെന്നു പ്രസ്താവിച്ചു. സർവ്വേ നടത്തിയവരിൽ പത്തിൽ നാലു പേർ, കൊറോണവൈറസ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നുവെന്ന് പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിയാല്‍ നേരത്തെതിനേക്കാൾ കൂടുതലായി ദേവാലയത്തിൽ പോകുമെന്ന് 50 ശതമാനത്തിനു മുകളിൽ വിശ്വാസികൾ ഓഗസ്റ്റ് മാസം നടത്തിയ സർവ്വേയിൽ വെളിപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-26-13:50:20.jpg
Keywords: പ്രബോധനം

14651
Category: 1
Sub Category:
Heading: കോവിഡ് ബാധിച്ച നയതന്ത്ര പ്രതിനിധി ഫ്രാന്‍സിസ് പാപ്പയെ സന്ദർശിച്ചതായി റിപ്പോർട്ട്
Content: റോം∙ കോവിഡ് ബാധിച്ച നയതന്ത്ര പ്രതിനിധി ഫ്രാന്‍സിസ് മാർപാപ്പയെ സന്ദർശിച്ചതായി റിപ്പോർട്ട്. ഓസ്ട്രേലിയായിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യെല്ലാനയ്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറിനു അദ്ദേഹം വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചിരിന്നു. പിന്നീട് ഓസ്ട്രേലിയയിൽ നടത്തിയ ടെസ്റ്റില്‍ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരിന്നു. ഒക്ടോബര്‍ 9നു സിഡ്നിയില്‍ നടത്തിയ ടെസ്റ്റിലാണ് രോഗവിവരം സ്ഥിരീകരിച്ചത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഫ്രാന്‍സിസ് പാപ്പ താമസിച്ചു വരുന്ന കാസാ സാന്താ മാര്‍ത്തായിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരിന്നു. വത്തിക്കാന്റെ സുരക്ഷാ ചുമതലയുള്ള 135 പേരടങ്ങുന്ന സ്വിസ്സ് ഗാര്‍ഡ് സേനയിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡ്സ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വത്തിക്കാനില്‍ രോഗബാധ ഒരിടവേളയ്ക്കു ശേഷം വീണ്ടും വ്യാപിക്കുന്നത് ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-26-16:21:07.jpg
Keywords: കൊറോ, കോവിഡ്

14652
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്യായ അറസ്റ്റിനെതിരെ ബ്രിട്ടനിലും പ്രതിഷേധം
Content: ലണ്ടന്‍: മഹാരാഷ്ട്രയില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലും പ്രതിഷേധം. ബ്രിട്ടനില്‍ ശുശ്രൂഷ ചെയ്യുന്ന ഈശോസഭാംഗങ്ങളായ വൈദികരും അവരുമായി ബന്ധപ്പെട്ട അല്‍മായരും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഓഫീസിന് മുന്നിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന പത്രിക ബ്രിട്ടനിലെ ജെസ്യൂട്ട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാളായ ഫാ. ഡാമിയന്‍ ഹോവാര്‍ഡ് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൈത്രി ഇസ്സാര്‍ കുമാറിന് കൈമാറുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിഷേധക്കാരുമായി സംസാരിക്കുവാനോ, പത്രിക സ്വീകരിക്കുവാനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് പത്രിക പോസ്റ്റ് ചെയ്യുകയായിരുന്നു. വെസ്മിന്‍സ്റ്റര്‍ കൗണ്‍സിലിന്റെ അനുമതിയോടെ മെട്രോപ്പൊളിറ്റന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരെ സഹായിക്കുകയും ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയാണ് ഇപ്പോള്‍ തടവില്‍ കഴിയുന്നതെന്നും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഫാ. ഡാമിയന്‍ ഹോവാര്‍ഡ് പറഞ്ഞു. എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമി നീതിക്കും, സമാധാനത്തിനും വേണ്ടിയാണ് തന്റെ ജീവിതകാലം ചിലവഴിച്ചതെന്ന കാര്യം ജെസ്യൂട്ട് മിഷന്റെ ഡയറക്ടറായ പോള്‍ ചിറ്റ്നിസ് ഓര്‍മ്മിപ്പിച്ചു. തികച്ചും വ്യാജമായ കുറ്റാരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നതെന്നും, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ അവകാശപ്പെടുന്ന സഹിഷ്ണുതക്ക് വിരുദ്ധമാണിതെന്നും, കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെയുള്ള ഒരു വൃദ്ധനെ ജയിലില്‍ പാര്‍പ്പിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്നും മോചിപ്പിക്കുന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളുടെ പാര്‍ലമെന്‍റ് അംഗത്തിന് കത്തെഴുതുവാന്‍ ഈശോ സഭയുടെ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റ് കാര്യാലയം തങ്ങളുമായി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഗോള കത്തോലിക്ക സമൂഹവും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതത്തിലെ അന്‍പതു വര്‍ഷങ്ങള്‍ ദളിതുരുടേയും, ആദിവാസികളുടേയും ക്ഷേമത്തിനായാണ് ഫാ. സ്റ്റാന്‍ സ്വാമി ചിലവഴിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ യുപിഎ ചുമത്തി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെ അവസാന ഉദാഹരണമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-26-19:00:30.jpg

14653
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപ്പോയി വിവാഹം ചെയ്ത സംഭവം: പ്രതിഷേധം കനക്കുന്നു, കറാച്ചിയില്‍ പ്രതിഷേധ ധര്‍ണ്ണ
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി. ‘ആര്‍സൂവിനെ തിരികെ തരൂ’, ‘തട്ടിക്കൊണ്ടുപോയവരെ ശിക്ഷിക്കൂ’ എന്നീ മുദ്രാവാക്യങ്ങളുമായി ഒക്ടോബര്‍ 24ന് കറാച്ചി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ ക്രൈസ്തവര്‍ക്കും, ഹൈന്ദവര്‍ക്കും പുറമേ ഏതാനും മുസ്ലീങ്ങളും പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളുടേയും, മനുഷ്യാവകാശ സംഘടനകളുടേയും സഹായത്തോടെ പാക്കിസ്ഥാനിലെ ‘നാഷ്ണല്‍ പീസ് കമ്മിറ്റി ഇന്റര്‍ഫെയിത്ത് ഹാര്‍മണി’യാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ആര്‍സൂവിന് നീതി ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് നാഷണല്‍ പീസ് കമ്മിറ്റിയുടെ സിന്ധ് മേഖലാ ചെയര്‍മാനായ നസീര്‍ റാസ ആവശ്യപ്പെട്ടു. മുസ്ലീങ്ങളല്ലാത്ത പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് ഫലപ്രദമായ നടപടികള്‍ എത്രയും പെട്ടെന്ന് രാജ്യത്തു കൈകൊള്ളണമെന്നും നസീര്‍ റാസ പറഞ്ഞു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയംഗവും സിന്ധ് പ്രവിശ്യയിലെ അസംബ്ലി പ്രതിനിധിയുമായ അന്തോണി നവീദും ധര്‍ണ്ണയില്‍ പങ്കെടുത്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചുവെന്നും അധികം താമസിയാതെ തന്നെ തീര്‍പ്പുണ്ടാകുമെന്നും നവീദ് അന്തോണി പറഞ്ഞു. ആര്‍സൂവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മനുഷ്യജീവിക്കും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും, നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്യുവാനോ, വിവാഹം ചെയ്യുവാനോ ആര്‍ക്കും അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ വൈസ് ചെയര്‍മാനായ അസദ് ബട്ട് ചൂണ്ടിക്കാട്ടി. ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരുന്നതാണ് ആര്‍സൂവിന്റെ കേസെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നിയമപരമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരനായ മുസ്ലീം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സു മസിയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ആര്‍സുവിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും, അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അലി അസ്ഹറിന്റെ കൂടെ ഇറങ്ങിവന്നതെന്നും തെളിയിക്കുന്ന രേഖകള്‍ തട്ടിക്കൊണ്ടുപോയ വ്യക്തി ഹാജരാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നാണ് ആര്‍സുവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാബിര്‍ മൈക്കേല്‍ ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്റെ നില പരുങ്ങലിലാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-26-22:12:20.jpg
Keywords: പാക്ക