category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുരിശ് അവഹേളനം: കുരിശുമലയിൽ കാവൽസമരവുമായി താമരശ്ശേരി രൂപത കെ‌സി‌വൈ‌എം‌
Contentതാമരശ്ശേരി: കുരിശ് രൂപം അവഹേളിച്ചുകൊണ്ട് യുവാക്കൾ നടത്തിയ കടന്നാക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് കുരിശുമലയിൽ കാവൽസമരം നടത്താന്‍ താമരശ്ശേരി രൂപത. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലും സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിലും ചെയ്തികൾ അടുത്തകാലത്ത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കെ‌സി‌വൈ‌എം താമരശേരി രൂപത പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. അരുവിത്തറ പള്ളിയുടെ ബോർഡു മായിച്ച സംഭവവും പൂഞ്ഞാറിലെ കുരിശുമലയിലെ വിശുദ്ധ കുരിശിൽ നടത്തിയ അവഹേളനങ്ങളും ഇത് തെളിയിക്കുന്നതാണെന്ന് രൂപത കെ‌സി‌വൈ‌എം പ്രസ്താവനയില്‍ കുറിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായി ഇത്തരം സംഭവങ്ങളെ വിലയിരുത്തപ്പെടേണ്ടതുണ്ട്. നീചവും മതനിന്ദപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ (26/10/20 തിങ്കളാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവകയുടെയും ആഭിമുഖ്യത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തപ്പെടുക. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് കെ‌സി‌വൈ‌എം രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ, രൂപത പ്രസിഡന്റ്‌ വിശാഖ് തോമസ്, ജനറൽ. സെക്രട്ടറി അഭിലാഷ് കുടിപ്പാറ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-25 19:39:00
Keywordsകുരിശ
Created Date2020-10-26 01:09:42