Contents
Displaying 14311-14320 of 25133 results.
Content:
14664
Category: 1
Sub Category:
Heading: അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ ശക്തം: എതിര്‍പ്പ് അറിയിച്ച് മെത്രാന്‍ സമിതി
Content: ബ്യൂണസ് അയേഴ്സ്: തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്‍ ഉടന്‍ തന്നെ പരിഗണനയിലെടുക്കുമെന്ന വാര്‍ത്തകള്‍ ശക്തമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അര്‍ജന്റീനയിലെ മെത്രാന്‍ സമിതിയുടെ പ്രസ്താവന. ജീവിതാന്തസ്സും, മനുഷ്യാവകാശങ്ങളുടെ പ്രചാരണവും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും അബോര്‍ഷന്‍ നിയമപരമാക്കുവാനുള്ള നീക്കങ്ങള്‍ അനാവശ്യമാണെന്നും അര്‍ജന്റീനയിലെ മെത്രാന്‍ സമിതി ഒക്ടോബര്‍ 22ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബ്യൂണസ് അയേഴ്സിലെ പ്രോലൈഫ് വക്താവായ മാര്‍ട്ടിന്‍ സെബാല്ലോസ് അയേര്‍സായും ഗര്‍ഭഛിദ്രം നിയമപരമാക്കുവാനുള്ള നടപടികള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നവംബര്‍ 3ന് മുന്‍പ് ബില്‍ അവതരിപ്പിക്കുവാന്‍ സാധ്യതയില്ലെന്നാണ് സെബാല്ലോസ് പറയുന്നത്. 2018-ലെ ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്ലാന്‍ഡ് പാരന്റ്ഹുഡ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള ഗര്‍ഭഛിദ്ര അനുകൂല സംഘടനകള്‍ക്കുള്ള ഫണ്ടിംഗ് അമേരിക്കയിലെ ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതിനാല്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരെന്ന് വ്യക്തമായതിനു ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അര്‍ജന്റീനന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പോലെയുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയോടെ മാര്‍ച്ചില്‍ അവതരിപ്പിക്കുവാനിരുന്ന ഈ ബില്‍ കൊറോണയെ തുടര്‍ന്ന്‍ മാറ്റിവെക്കുകയായിരുന്നു. അര്‍ജന്റീനയിലെ നിലവിലെ അബോര്‍ഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഗര്‍ഭഛിദ്ര അനുകൂലികള്‍ വിജയിക്കുമോ എന്ന ആശങ്ക വെനിസ്വേല ആസ്ഥാനമായുള്ള പ്രോലൈഫ് പ്രവര്‍ത്തകയായ ക്രിസ്റ്റിന്‍ ഡെ മാര്‍സെല്ലൂസ് വോള്‍മര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അബോര്‍ഷന്‍ നിയവിധേയമാക്കുക മാത്രമല്ല, അബോര്‍ഷന്‍ ആവശ്യപ്പെടുന്ന സ്ത്രീകള്‍ക്ക് അബോര്‍ഷന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുപോലും കുറ്റകരമാക്കുവനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അലയന്‍സ് ഡിഫന്‍സ് ഫ്രീഡമിന്റെ മുതിര്‍ന്ന കൗണ്‍സിലറായ നെയ്‌ഡി കാസില്ലാസ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു. ഗര്‍ഭധാരണം മുതല്‍ 14 ആഴ്ചകള്‍ വരെയുള്ള അബോര്‍ഷന്‍ നിയമപരമാക്കുകയും, അതിനുശേഷമുള്ള അബോര്‍ഷന് നിലവിലെ നിയമത്തിലെ ഒഴിവുകഴിവുകള്‍ അനുവദിക്കുകയും ചെയ്യുന്ന ബില്ലിന്റെ കരടുരൂപം 2018-ല്‍ ചേംബര്‍ ഓഫ് ഡെപ്പ്യൂട്ടീസ് പാസ്സാക്കിയെങ്കിലും സെനറ്റ് ആ ബില്‍ തള്ളിക്കളയുകയായിരുന്നു. അമ്മയുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥ, ബലാല്‍സംഗത്തിന്റെ ഫലമായുള്ള ഗര്‍ഭധാരണം പോലെയുള്ള ചില പ്രത്യേക സാഹചര്യങ്ങളിലെ ഭ്രൂണഹത്യ ഒഴിവാക്കിയാല്‍ നിലവില്‍ അര്‍ജന്റീനയില്‍ അബോര്‍ഷന്‍ കുറ്റകരമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-27-20:47:55.jpg
Keywords: അര്‍ജന്റീന

14665
Category: 1
Sub Category:
Heading: തിരുസഭയുടെ സ്വവര്‍ഗ്ഗ വിവാഹ നിലപാടില്‍ മാറ്റമില്ല: വിശദീകരണവുമായി സിബിസിഐ
Content: മുംബൈ: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ‘ഫ്രാന്‍ചെസ്‌കോ’ എന്ന ഡോക്യൂമെന്ററിയില്‍ സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതി. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം കത്തോലിക്ക സഭ അംഗീകരിക്കുന്നില്ലെന്നും അതു സംബന്ധിച്ച വിശ്വാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. പാപ്പയുടെ പരാമര്‍ശങ്ങളെക്കുറിച്ച് വിവിധ കോണുകളില്‍ നിന്നും അന്വേഷണങ്ങള്‍ ഉയരുകയും, പരിശുദ്ധ പിതാവിന്റെ പരാമര്‍ശങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ആവശ്യമായിരിക്കുകയാണെന്ന ആമുഖത്തോടെയാണ് സിബിസിഐ പ്രസിഡന്റും, മുംബൈ അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഒപ്പിട്ടിരിക്കുന്ന സര്‍ക്കുലര്‍ ആരംഭിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളെ സംബന്ധിച്ച സഭാ പ്രബോധനങ്ങളോടുള്ള പൂര്‍ണ്ണ സ്വരൈക്യത്തോടു കൂടിതന്നെയാണ് പാപ്പ ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. ദുര്‍ബ്ബല വിഭാഗങ്ങളോട് സഹാനുഭൂതി കാണിക്കണമെന്നും, അവരെ സംരക്ഷിക്കണമെന്നും പാപ്പ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. പരിശുദ്ധ പിതാവ് ശരിക്കും എന്താണ് ഉദ്ദേശിച്ചത് ? സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് തങ്ങള്‍ ജന്മം കൊണ്ട കുടുംബത്തില്‍ ജീവിക്കുവാനുള്ള അവകാശം ഉണ്ടെന്നാണ് പാപ്പ പറഞ്ഞതെന്ന് സ്പാനിഷ് ഭാഷയില്‍ നിന്നുള്ള ശരിയായ തര്‍ജ്ജമയെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ വിശദീകരിച്ചു. സ്വവര്‍ഗ്ഗാനുരാഗികളെ ഒരിക്കലും കുടുംബത്തില്‍ പുറംതള്ളരുതെന്നാണ് പാപ്പ ഉദ്ദേശിച്ചതെന്നും പിന്നീട് പാപ്പ നടത്തിയ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ ‘പൊതു കൂട്ടായ്മ'യെ കുറിച്ച് പരാമര്‍ശിക്കുക വഴി അവരുടെ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നല്ല, മറിച്ച് കൂട്ടായ്മയില്‍ ജീവിക്കുന്നവര്‍ക്കുള്ള പൊതു സംരക്ഷണം അവര്‍ക്കു നല്‍കണമെന്നാണ് പാപ്പ ഉദ്ദേശിച്ചതെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നുമാണ് സഭാ പ്രബോധനം ഉരുത്തിരിഞ്ഞതെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തന്റെ ആശങ്കയാണ് പാപ്പ പ്രകടിപ്പിച്ചതെന്നും, ഇന്‍ഷൂറന്‍സ്, സാമൂഹിക സുരക്ഷപോലെയുള്ള പരിരക്ഷകള്‍ അവര്‍ക്ക് നല്‍കണമെന്നുമാണ് പരിശുദ്ധ പിതാവ് ഉദ്ദേശിച്ചതെന്നും സര്‍ക്കുലറില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-27-23:03:50.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ

14666
Category: 18
Sub Category:
Heading: ദൈവകാരുണ്യം പ്രഘോഷിക്കുന്ന പ്രേഷിതരായി യുവജനങ്ങള്‍ മാറണമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി/ കോട്ടയം: സമൂഹത്തില്‍ ദൈവകാരുണ്യം പ്രഘോഷിക്കുന്ന പ്രേഷിതരായി യുവജനങ്ങള്‍ മാറണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ യുവജന ദിനത്തില്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകമാസകലമുള്ള യുവജനങ്ങള്‍ വലിയ ആശങ്കകളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് യുവജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കാനും അവര്‍ക്ക് ആത്മബലം പകര്‍ന്നു നല്‍കാനും യുവജനസംഘടനകള്‍ക്ക് കഴിയണം. കോവിഡ് കാലം തീരുംവരെ എല്ലാ യുവജനങ്ങളും ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കണം. മിശിഹായുടെ രക്ഷാകര്‍മം തുടരുന്നവരാണ് യുവജനസംഘടനകള്‍ എന്ന് ഓര്‍മിക്കണമെന്നും വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുറ്റിസിനെ യുവജനങ്ങള്‍ മാതൃകയാക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ആധുനിക സമൂഹ മാധ്യമങ്ങള്‍ സുവിശേഷ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കണം. ദൈവപ്രവര്‍ത്തനം എപ്പോഴും മനുഷ്യ സഹകരണത്തോടെയാണ് നടക്കുന്നത്. മനുഷ്യരിലൂടെയുള്ള ദൈവിക പ്രവര്‍ത്തനം എളുപ്പമാക്കാന്‍ പ്രാര്‍ഥന സഹായിക്കുമെന്നും അതിനാല്‍ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. യുവജനങ്ങള്‍ പ്രതിസന്ധികളില്‍ ആടിയുലയുന്ന വഞ്ചിയാകരുതെന്നും നിരാശയിലേക്ക് വഴുതിവീഴരുതെന്നും നമ്മള്‍ ഈസ്റ്ററിന്റെ ജനതയാണെന്ന് മറക്കരുതെന്നും മുഖ്യ സന്ദേശം നല്‍കി സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. സ്‌നേഹത്തിന്റെ സംസ്‌കാരം സൃഷ്ടിക്കുന്നവരാകണം യുവജനങ്ങളെന്നും മിശിഹായോട് ചേര്‍ന്ന് നിന്നാല്‍ പ്രതീക്ഷകള്‍ക്ക് അന്ത്യമുണ്ടാകില്ലെന്നും കമ്മീഷന്‍ അംഗവും ഛാന്ദാ ബിഷപ്പുമായ മാര്‍ എഫ്രേം നരികുളം പറഞ്ഞു. വിശുദ്ധ ജോണ്‍ പോള്‍ പാപ്പാ യുവജനങ്ങളെ കൂടെ നിര്‍ത്താന്‍ സഭയ്ക്കും കാര്‍ളോ അക്യുറ്റിസ് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ യുവജനങ്ങള്‍ക്കും മാതൃകയാണെന്നും കമ്മീഷന്‍ അംഗവും ഡല്‍ഹി ഫരീദാബാദ് രൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ പറഞ്ഞു. സീറോമലബാര്‍ യുവജന സംഘടനാ മധ്യസ്ഥന്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ തിരുനാളിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ യുവജനദിന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം യുവജനങ്ങള്‍ പങ്കുചേര്‍ന്നു. വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെയും കാര്‍ളോയുടെയും വീഡിയോ ബയോഗ്രഫി അടങ്ങിയ പ്രോഗ്രാം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. എസ്.എം.വൈ.എം. ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡപ്യൂട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, സെക്രട്ടറി വിപിന്‍ പോള്‍, ഫാ. ജെറി, സി. ജിസ്ലെറ്റ്, അഞ്ജന ട്രീസ ജോസഫ്, വിനോദ് റിച്ചാര്‍ഡ്‌സണ്‍, പ്രിന്‍സ് ജോര്‍ജ്, ജോസ്‌മോന്‍ കെ. ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2020-10-28-10:27:56.jpg
Keywords: ആലഞ്ചേ

14667
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം എതിര്‍ക്കുന്നത് തികച്ചും വിരോധാഭാസം: ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍
Content: കോട്ടയം: നിലവിലുള്ള സംവരണ വ്യവസ്ഥയില്‍ യാതൊരു കുറവും വരുത്താതെ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്നത് തികച്ചും വിരോധാഭാസമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ദളിതര്‍ക്കും അധഃസ്ഥിതര്‍ക്കും ഒഴികെ മറ്റൊരു സമുദായത്തിനും പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഏതൊരു സമുദായത്തിലെയും സാമ്പത്തികമായി പിന്നാക്കം നിലനില്‍ക്കുന്നവര്‍ക്ക് ആയിരിക്കണം സംവരണം ലഭിക്കേണ്ടതെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഡ്വ.പി.പി. ജോസഫ് അഭിപ്രായപ്പെട്ടു. അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനില പീറ്റര്‍, ജസിലാല്‍ റംസാഗി, ജോര്‍ജ് മന്നാകുളത്തില്‍, പി.എസ്. കുര്യാക്കോസ്, ജിജി പേരകശേരി, ഹെന്‍റി ജോണ്‍, എച്ച്.പി. ഷാബു, ജോര്‍ജുകുട്ടി കുന്നേല്‍, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-28-11:08:00.jpg
Keywords: ഗ്ലോബല്‍ ക്രിസ്ത്യന്‍

14668
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം: ലീഗിന്റെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവന്നുവെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന മുന്നാക്ക വിഭാഗത്തിലെ പിന്നോക്കകാര്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണ വിഷയത്തില്‍ ലീഗിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. ഇന്നു ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വ്യക്തമായ നിലപാടോടെ തുറന്നടിച്ചിരിക്കുന്നത്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ ഹാഗിയ സോഫിയ വിഷയത്തിലും കണ്ടതാണെന്നും അദ്ദേഹം കുറിച്ചു. സാമ്പത്തിക സംവരണ വിഷയത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളെ വ്യക്തമായ രീതിയില്‍ വിശകലനം ചെയ്താണ് കുറിപ്പെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്‌സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലര്‍ത്തരുതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ലേഖനം അവസാനിക്കുന്നത്. വര്‍ഗ്ഗീയ നിലപാടുകളെ തുറന്നുക്കാട്ടിയുള്ള ആര്‍ച്ച് ബിഷപ്പിന്റെ കുറിപ്പ് നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്. #{black->none->b->ലേഖനത്തിന്റെ പൂര്‍ണ്ണരൂപം }# കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍ സാധിച്ചു. ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നതു തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്നു കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുത് എന്നു ശഠിക്കുന്നത് എന്തു വികാരമാണ്? ഈ വിഷയത്തില്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാലാകാലങ്ങളായി സ്വീകരിച്ചുപോന്നിട്ടുള്ള നിലപാടുകളെ വിലയിരുത്തിയാല്‍ ഇപ്പോള്‍ സാന്പത്തിക സംവരണത്തിനെതിരായി സമ്മര്‍ദതന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ മനോഭാവം നമുക്കു മനസിലാക്കാന്‍ സാധിക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളിലൂടെ നമുക്കൊന്നു കടന്നുപോകാം. #{green->none->b->ഭാരതീയ ജനതാ പാര്‍ട്ടി }# രാജ്യത്തു സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്ത് 10% സാന്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. അവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടുതന്നെയാണു സാന്പത്തിക സംവരണം ഇപ്പോള്‍ ഇന്ത്യയില്‍ പ്രായോഗികമാകാന്‍ കാരണം. #{green->none->b->കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ }# ജാതി-മത രഹിത സമൂഹങ്ങള്‍ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദര്‍ശങ്ങളില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണല്ലോ. അവരുടെ ഈ ആദര്‍ശങ്ങള്‍ക്ക് എതിരല്ല സാമ്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകള്‍ക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു സാധിക്കുകയില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ എല്‍ഡിഎഫ് സംവിധാനം, ഇതുവരെ യാതൊരു സംവരണവും ലഭിക്കാത്ത വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സാന്പത്തിക സംവരണത്തെ അംഗീകരിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കു ശേഷം സംസ്ഥാനത്ത് ഈ സംവരണം നടപ്പിലാക്കിയതില്‍ കാലതാമസം ഉണ്ടായി എന്ന വസ്തുത നിലനില്‍ക്കുന്‌പോഴും ചില പരിമിതികളോടെയാണെങ്കിലും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കി എന്നതു സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ ഇ ഡബ്ല്യുഎസ് സംവരണത്തിനെതിരായി സംഘടിത രാഷ്ട്രീയ- സാമുദായിക നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി സമഗ്രമാണ്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ 579-ാമത് നിര്‍ദേശമായി, ജാതിസംവരണം ഇന്നുള്ള തോതില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10% സാന്പത്തിക സംവരണം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു കേരള ജനത അംഗീകരിച്ചു എന്നതിന്റെ തെളിവുകുടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അവരുടെ വിജയമെന്നു പറയാം. ഇപ്രകാരം പ്രകടനപത്രികയിലൂടെ അവര്‍ പ്രഖ്യാപിച്ച നയം ഇപ്പോള്‍ നിയമപരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട് ഈ വിഷയത്തില്‍ സുവ്യക്തമാണ്. #{green->none->b->ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് }# ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് 1992 ല്‍ നരസിംഹറാവു സര്‍ക്കാരാണ്. എന്നാല്‍, ഭരണഘടനാ പരിരക്ഷ ലഭിക്കാതിരുന്നതു കാരണം ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതിയില്‍ ഇതു പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്നു സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി 2006 ല്‍ സിന്‍ഹു കമ്മീഷനെ നിയമിച്ചത് മന്‍മോഹന്‍സിംഗ് സര്‍ക്കാരാണ്. കൂടാതെ ബിജെപി സര്‍ക്കാര്‍ സാന്പത്തിക സംവരണത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നൂറ്റിമൂന്നാം ഭരണഘടനാഭേദഗതി പാസായതു കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ എംപി മാരുടെയും പിന്തുണയോടുകൂടി തന്നെയാണ്. ഏറ്റവും കൗതുകകരമായ കാര്യം ബിജെപി യെക്കാള്‍ ഉദാരമായ നയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളിലെ എട്ടു ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനം എന്ന ഒരൊറ്റ മാനദണ്ഡം മാത്രം നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ള അഞ്ച് ഏക്കര്‍ കൃഷിഭൂമി പരിധി, ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീട്, നാല് സെന്റ് വരെയുള്ള ഹൗസ് പ്ലോട്ട് എന്നീ മാനദണ്ഡങ്ങളെല്ലാം എടുത്തുകളഞ്ഞ ഏക സര്‍ക്കാര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇപ്രകാരം തന്നെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂര്‍വമായിട്ടുള്ള നിലപാടുകളാണ് സ്വീകരിച്ചുവരുന്നത് എന്നു നമുക്കു കാണാന്‍ സാധിക്കും #{green->none->b->മുസ്ലിം ലീഗ് }# സാമ്പത്തിക സംവരണ വിഷയത്തില്‍ ഭാരതത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും മാത്രമാണ്. ഇത് ഒരിക്കലും എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് എന്ന് കണക്കാക്കാന്‍ സാധിക്കുകയില്ല. കാരണം വ്യത്യസ്തമായ ചിന്താധാരകളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോള്‍ ലീഗ് ശക്തമായി എതിര്‍ക്കുകയാണു ചെയ്യുന്നത്. പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതിനെ അനുകൂലിച്ചു. അന്നു സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്തു. അന്ന് എതിര്‍ത്ത് വോട്ട് ചെയ്ത മൂന്നുപേര്‍ മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎം(ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുള്‍ മുസ്ലീമിന്‍)ന്റെ ഒരംഗവും ആയിരുന്നു. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണ്. ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ ഹാഗിയ സോഫിയ വിഷയത്തിലും നമ്മള്‍ കണ്ടതാണ്. ഒരു മതത്തിനാകെ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 12% വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങള്‍ ഇതര സമൂഹങ്ങള്‍ക്കു ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികള്‍ ഏതാണ്ടു പൂര്‍ണമായും മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ്. സ്‌കോളര്‍ഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളില്‍ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍പോലും സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുമ്പോള്‍ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്നു. സൗജന്യ കോച്ചിംഗ് സെന്ററുകള്‍, മഹല്‍ സോഫ്റ്റ് തുടങ്ങിയ ധാരാളം സൗജന്യ പദ്ധതികള്‍ വേറെയും ഉണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ മതപഠന ത്തിനു സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്. ഇക്കാര്യങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ലീഗ് ഉള്‍പ്പെടെ പുലര്‍ത്തിയ ജാഗ്രത മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതേസമയം, ഇവര്‍ മറ്റു സമുദായങ്ങള്‍ക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ശക്തമായി എതിര്‍ക്കുന്നു എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത് സ്വന്തം സമുദായബോധം നല്ലതാണ്, ആവശ്യവുമാണ്. എന്നാല്‍ അതു മറ്റു സമുദായങ്ങള്‍ക്കു ദോഷകരമാകരുത്. #{green->none->b->യുഡിഎഫ് }# കേരളത്തില്‍ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാന്‍ സാധിക്കാത്തവിധം ഈ മുന്നണി ദുര്‍ബലമായിരിക്കുകയാണോ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അതിന്റെ ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാന്‍ സാധിക്കാത്തതെന്ത് വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ട്. ഇപ്പോള്‍ ജമാഅത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകള്‍ക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്നു പറയുമ്പോള്‍ ഇവരുടെ ഭീകരതയുടെ ആഴം മനസിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും #{green->none->b->ബഹുസ്വരതയും മതേതരത്വവും }# ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം. ഈ നാട് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ സമൂഹങ്ങളെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും പരിഗണിക്കാന്‍ മുന്നണികള്‍ക്കു സാധിക്കണം. എന്നാല്‍, ഏതാനും വോട്ടിനുവേണ്ടി സംഘടിത വര്‍ഗീയ പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടിലേര്‍പ്പെടുന്ന മുന്നണി സംവിധാനങ്ങളെ ഇതര വിഭാഗങ്ങള്‍ക്കു തികഞ്ഞ ആശങ്കയോടുകൂടി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്‌സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലര്‍ത്തരുത്. തിരുത്താനുള്ള അവസരങ്ങള്‍ ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്നുകൂടി ഓര്‍മിപ്പിക്കുന്നു. ഭാരത സംസ്‌കാരത്തിന്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളുമല്ല ജനാധിപത്യ ഭാരതത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത് എന്നത് ആരും മറക്കാതിരിക്കട്ടെ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-28-11:45:40.jpg
Keywords: വര്‍ഗീ, മുസ്ലി

14669
Category: 1
Sub Category:
Heading: സാമുവല്‍ പാറ്റി: കത്തോലിക്ക സ്കൂളുകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ
Content: പാരീസ്: ഫ്രാൻസിലെ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള വിദ്യാലയത്തിലെ അധ്യാപകനായിരുന്ന സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ, രാജ്യത്തെ കത്തോലിക്കാ സ്കൂളുകള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച്. ഒക്ടോബർ 19നു പുറത്തുവിട്ട കുറിപ്പിൽ വിദ്യാഭ്യാസ സമിതിയുടെ സെക്രട്ടറി ജനറൽ ഫിലിപ്പ് ഡെലോർമിയും ഒപ്പുവച്ചിട്ടുണ്ട്. അറിവില്ലായ്മയെ ചെറുക്കാനായി തങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും കത്തോലിക്കാ വിദ്യാലയങ്ങളുടെ സേവനം സുപ്രധാനമാണെന്നും ആർച്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച് അഭിപ്രായപ്പെട്ടു. തങ്ങളുടെ ബഹുമാനവും, പ്രാർത്ഥനയും അവരോടൊപ്പം ഉണ്ടെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിന്റെ ചിത്രം വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപണത്തിന് പിന്നാലെയാണ് അബ്ദുള്ളക്ക അൻസൊറോവ് എന്ന യുവാവ് നടുറോഡിൽ സാമുവലിന്റെ കഴുത്തറുത്ത് കൊല ചെയ്തത്. പോലീസെത്തി ഇയാളെ ഉടനെ തന്നെ വെടിവെച്ച് കൊലപ്പെടുത്തി. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചാണ് അൻസൊറോവ് അധ്യാപകന്റെ തലയറുത്തതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരിന്നു. നിരവധി കത്തോലിക്ക നേതാക്കൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സാമുവൽ പാറ്റിയോടുള്ള ആദര സൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊല ചെയ്ത കത്തോലിക്കാ വൈദികനായിരുന്ന ഫാ. ജാക്വിസ് ഹാമലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ കഴിഞ്ഞദിവസം ഒത്തുചേർന്നിരിന്നു. ഹാമൽ രക്തസാക്ഷിയായ സെന്റ് എറ്റിനി ഡു റൂവ്റേ എന്ന ദേവാലയത്തിനു സമീപത്തെ സ്മാരകത്തിലാണ് റൂവൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഡോമിനിക്ക് ലെബ്രൂണും, യഹൂദ, മുസ്ലിം നേതാക്കളും അനുശോചനം അർപ്പിക്കാനായി എത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-28-12:37:01.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്

14670
Category: 24
Sub Category:
Heading: മൂന്നു കരങ്ങളുള്ള ദൈവമാതാവിന്റെ ഐക്കൺ
Content: എട്ടാം നൂറ്റാണ്ടിൽ ലെയോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (717-740) പൗരസ്ത്യ സഭയില്‍ ഐക്കണോക്ലാസം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുന്നതിനു എഡി 726 ലാണ് ലെയോ രാജാവു കല്പന പുറപ്പെടുവിച്ചത്. അതേതുടര്‍ന്ന് പ്രതിമകള്‍ക്കും ചിത്രങ്ങള്‍ക്കും എതിരെ രൂക്ഷമയ ഒരു വിപ്ലവംതന്നെ പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ‘ഐക്കണോക്ലാസം' എന്നറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സന്യാസികള്‍ ലെയോ മൂന്നാമന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും സ്ഥാപിക്കുന്നതും വണങ്ങുന്നതും അദ്ദേഹം നിരോധിച്ചു. ഡമാസ്‌ക്കസിലെ വി.ജോണ്‍ (675-749) തിരുസ്വരൂപങ്ങളും ഐക്കണുകളും പുന: പ്രതിഷ്ഠിക്കുന്നതിനായി പ്രബോധനങ്ങള്‍ നടത്തി. ഇതിൽ കോപാകുലനായ ലെയോ മൂന്നാമൻ രാജാവ് ദമാസ്ക്കസിലെ ഖലീഫയെ വിവരമറിയിക്കുകയും ജോൺ, ഖലീഫാത്തിനെതിരെ രാജദ്രോഹക്കുറ്റം ചെയ്യുകയാണെന്നു അസത്യം പ്രചരിപ്പിക്കുകയും ചെയ്തു. ജോണിന്റെ കൈകൾ മുറിക്കാനും അതു ചന്തയിൽ കൊണ്ടുവരാനും ഖലീഫ ഉത്തരവിട്ടു. വൈകുന്നേരം ആയപ്പോൾ ജോൺ തന്റെ മുറിച്ചുമാറ്റിയ കൈ ഖലീഫയോടു ആവശ്യപ്പെടുകയും അതുമായി ദൈവമാതാവിന്റെ ഐക്കണു മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു. വിശ്വാസ സംരക്ഷണത്തിനു വേണ്ടി എഴുതിയ തന്റെ കൈ സുഖമാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.. നീണ്ട പ്രാർത്ഥനയ്ക്കൊടുവിൽ ഉറങ്ങിയ പോയ ജോണിനു ദൈവമാതാവു സ്വപ്നത്തിൽ ദർശനം നൽകി സൗഖ്യം നൽകി. ഉറക്കം ഉണർന്നപ്പോൾ ജോണിന്റെ കരം സുഖപ്പെട്ടിരുന്നു. അതിന്റെ ഉപകാരസ്മരണയ്ക്കായി ജോൺ വെള്ളികൊണ്ടുള്ളൊരു കരം ആ മാതൃചിത്രത്തിൽ വരച്ചു ചേർത്തു. പാരമ്പര്യമനുസരിച്ചു "കൃപ നിറഞ്ഞവളേ എല്ലാ സൃഷ്ടികളും നിന്നിൽ സന്തോഷിക്കട്ടെ" എന്ന ഒരു മരിയൻ സ്ത്രോത ഗീതവും ജോൺ എഴുതി. വിശുദ്ധ ബേസിലിന്റെ ആരാധനക്രമത്തിൽ ഈ ഗാനം ഉൾച്ചേർത്തിട്ടുണ്ട്. പിന്നിടു ജോൺ സന്യാസിയായി ജീവിച്ച വിശുദ്ധ നാട്ടിലെ സെന്റ്. സാവാ ആശ്രമത്തിലേക്കു ഈ ഐക്കൺ കൊണ്ടുപോയി. പതിമൂന്നാം നൂറ്റാണ്ടിൽ സെർബിയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ സാവയ്ക്കു അതു സമ്മാനമായി ലഭിച്ചു. തുർക്കികൾ സെർബിയ ആക്രമിച്ചപ്പോൾ ഐക്കൺ സംരക്ഷിക്കുന്നതിനായി അതു ഒരു കഴുതയുടെ പുറത്തു കെട്ടി വിട്ടു. അതോസ് മലമുകളിലേക്കു പോയ കഴുത ഹിലാൻഡർ ആശ്രമത്തിനു മുന്നിൽ എത്തിയപ്പോൾ തനിയെ നിന്നു. ഐക്കൺ തിരിച്ചറിഞ്ഞ സന്യാസിമാർ ദൈവമാതാവിന്റെ ചിത്രം ആശ്രമ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു. ജൂലൈ പന്ത്രണ്ടിനാണു സെർബിയൻ സഭ ഈ ഐക്കണിന്റെ ഓർമ്മ ആഘോഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-10-28-13:31:43.jpg
Keywords: ഐക്ക, മാതാ

14671
Category: 1
Sub Category:
Heading: നവംബര്‍ മാസത്തിലെ ദണ്ഡ വിമോചനം: കോവിഡ് പശ്ചാത്തലത്തില്‍ ഇളവുകളുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍: ലോകമെമ്പാടും കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടരുന്ന സാഹചര്യത്തില്‍ മരണം മൂലം വേര്‍പിരിഞ്ഞ് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കള്‍ക്കുള്ള പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നവംബര്‍ മാസത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ വത്തിക്കാന്‍ ഇളവ് വരുത്തി. മരിച്ചവരുടെ മാസമായ നവംബര്‍ മാസം മുഴുവനും പൂര്‍ണ്ണ ദണ്ഡവിമോചനം സാധ്യമാണെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി ഇക്കഴിഞ്ഞ 23ന് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുള്ളത്. ഇതുവഴി ദേവാലയങ്ങളിലേയും, സെമിത്തേരികളിലേയും തിരക്ക് ഒഴിവാക്കുവാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നതായി അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൌറോ പിയാസെന്‍സാ പ്രസ്താവനയില്‍ കുറിച്ചു. കോവിഡ് പശ്ചാത്തലത്തിലുള്ള നവംബര്‍ ഒന്നിലെ സകലവിശുദ്ധരുടെ ദിനാചരണത്തിന്റേയും,പിറ്റേദിവസത്തിലെ സകല മരിച്ച വിശ്വാസികളുടെയും ദിനാചരണത്തിന്റേയും പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വേണ്ടിയുള്ള കാലയളവ് നീട്ടണമെന്ന മെത്രാന്‍മാരുടെ അപേക്ഷ പരിഗണിച്ചാണ് ദണ്ഡവിമോചനത്തിന്റെ കാലയളവ് നവംബര്‍ മാസം മുഴുവനും നീട്ടിയിരിക്കുന്നതെന്നു വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പിയാസെന്‍സാ വ്യക്തമാക്കി. പകര്‍ച്ചവ്യാധി കാരണം വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം സാധ്യമാക്കുവാന്‍ കഴിയുമെന്ന്‍ അറിയിപ്പിലുണ്ട്. പുറത്തുപോകുവാന്‍ കഴിയുന്നവര്‍ കൂടുതലായി കുര്‍ബാനകളില്‍ പങ്കുകൊള്ളുവാനും, കുമ്പസാരിക്കുവാനും, സെമിത്തേരി സന്ദര്‍ശനം നടത്തുവാനും ശ്രമിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നവംബര്‍ മാസത്തില്‍ സാധ്യമായത്ര കൂദാശകള്‍ നല്‍കുവാന്‍ ശ്രമിക്കണമെന്നു വൈദികരോടും വത്തിക്കാന്‍ ആഹ്വാനം നല്കിയിട്ടുണ്ട്. നല്ല കുമ്പസാരം, യോഗ്യമായ രീതിയിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം, പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങി പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വേണ്ടിയുള്ള പതിവ് വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. വിശ്വാസികൾക്ക് സകല മരിച്ചവരുടെയും ഓർമദിവസമായ നവംബർ രണ്ടിലെ പൂർണദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം നവംബർ രണ്ടിന് മുമ്പുള്ളതോ കഴിഞ്ഞ് വരുന്നതോയായ ഞായറാഴ്ചകളോ, അല്ലെങ്കിൽ നവംബർ ഒന്നിലെ സകല പുണ്യവാൻമാരുടെയും തിരുനാൾ ദിനത്തിലും നേടാൻ സഭ ഈ സാഹചര്യത്തിൽ അവസരം നൽകുന്നുണ്ട്. അതിന് പള്ളിയോ, തിരുകർമങ്ങൾക്ക് അവസരം ഉള്ള മറ്റെവിടെയെങ്കിലുമോ സന്ദര്‍ശനം നടത്തി ഒരു സ്വർഗ്ഗസ്ഥനായ എന്ന പ്രാർത്ഥനയും, ഒരു വിശ്വാസപ്രമാണവും ചൊല്ലി കാഴ്ചവക്കണം. വയോധികര്‍ക്കും, രോഗാവസ്ഥ ഉള്ളവർക്കും ദേവാലയത്തില്‍ പോയി കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ച്, മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കാനും സാധിക്കാത്തത് കൊണ്ട് ആയിരിക്കുന്ന ഭവനത്തിൽ തന്നെ കർത്താവിന്റെയോ, പരിശുദ്ധ അമ്മയുടെയോ ചിത്രത്തിന് മുമ്പിൽ മരിച്ചുപോയ വിശ്വാസികൾക്ക് വേണ്ടിയുള്ള നമസ്കാരമോ, ജപമാലയോ, കരുണകൊന്തയോ ചൊല്ലി പ്രാർത്ഥിച്ചാൽ മതിയാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. മരിച്ചവരുടെ തിരുനാള്‍ ദിനത്തില്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാന ചൊല്ലി വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നത് ഉചിതമാണെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-10-28-14:49:43.jpg
Keywords: ദണ്ഡവി

14672
Category: 1
Sub Category:
Heading: മലേഷ്യന്‍ ചരിത്രത്തിലെ പ്രഥമ കര്‍ദ്ദിനാള്‍ സോട്ടെര്‍ ഫെര്‍ണാണ്ടെസ് ദിവംഗതനായി
Content: പെടാലിങ് ജായ: മലേഷ്യയുടെ ചരിത്രത്തിലെ ആദ്യത്തെ കത്തോലിക്കാ കര്‍ദ്ദിനാളും ക്വാലാലംപൂര്‍ മുന്‍ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദ്ദിനാള്‍ അന്തോണി സോട്ടെര്‍ ഫെര്‍ണാണ്ടെസ് അന്തരിച്ചു. ഇന്ന്‍ (ഒക്ടോബര്‍ 28) ഉച്ചയോടു കൂടിയാണ് ചേരാസിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ ഹോമില്‍വെച്ചു അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 88 വയസ്സായിരുന്നു. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ ചേരാസിലെ ഭവനത്തില്‍ ഇമ്മ്യൂണോ തെറാപ്പിക്കും റേഡിയോ തെറാപ്പിക്കും വിധേയനായിരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടസ്. 1966-ല്‍ പെനാങ്ങില്‍വെച്ചാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം 1978-ല്‍ അദ്ദേഹം പെനാങ്ങ് രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 1983-ല്‍ ക്വാലാലംപൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട അദ്ദേഹം നീണ്ട 20 വര്‍ഷത്തെ സേവനത്തിനു ശേഷം 2013-ലാണ് ക്വാലാലംപൂര്‍ മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2016-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ മലേഷ്യക്കാരന്‍ എന്ന പേരോടുകൂടി ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തുകയായിരിന്നു. 1987 മുതല്‍ 1990 വരേയും 2000 മുതല്‍ 2003 വരേയും കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടസ് മലേഷ്യ-സിംഗപ്പൂര്‍-ബ്രൂണായി കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി സേവനം ചെയ്തിരുന്നു. ധീരതയോടും, ആത്മാര്‍ത്ഥതയോടും കൂടി മലേഷ്യന്‍ കത്തോലിക്കാ സഭയെ നയിച്ച അസാമാന്യ നേതാവ് എന്ന വിശേഷണമാണ് കര്‍ദ്ദിനാളിനെക്കുറിച്ച് അറിയുന്നവര്‍ നല്‍കുന്നത്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റിലേഷന്‍സ് മീഡിയ ഓഫീസര്‍ പട്രീഷ്യ പെരേര അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-28-15:48:20.jpg
Keywords: മലേഷ്യ, പ്രഥമ

14673
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ അറസ്റ്റിലായ ഇസ്ലാമിക തീവ്രവാദി ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍
Content: മ്യൂണിച്ച്: ജര്‍മ്മനിയില്‍ അധികാരികളുടെ നിരീക്ഷണത്തിലിരിക്കേ അന്‍പത്തിയഞ്ചുകാരനായ വിനോദ സഞ്ചാരിയെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്ത സിറിയന്‍ സ്വദേശിയും ഐസിസ് അംഗവുമായ ഇസ്ലാമിക തീവ്രവാദി ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുവാനും, ക്രിസ്ത്യാനികളുടെ നാവരിയുവാനും പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. തോമസ് എല്‍ എന്ന അന്‍പത്തിയഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തിയ അബ്ദുള്ള എ.എച്ച്.എച്ച് എന്ന ഇസ്ലാമിക തീവ്രവാദി യുവാവിനെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടു വയസ്സുള്ളപ്പോള്‍ ജുവനൈല്‍ ജെയിലായ അബ്ദുള്ള കൊലപാതകത്തിന് അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. അബ്ദുള്ളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍പത്തിയഞ്ചുകാരനും മുറിവേറ്റ അന്‍പത്തിമൂന്നുകാരനും പടിഞ്ഞാറന്‍ ജെര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്‌ഫാലിയയില്‍ നിന്നും അവധിയാഘോഷിക്കുവാന്‍ എത്തിയവരായിരിന്നു. “ക്രിസ്ത്യാനികളേ, നിങ്ങളെ ഞാന്‍ കൊന്നൊടുക്കും. നിങ്ങള്‍ക്ക് വലിയ വായുണ്ട്, ഞാന്‍ നിങ്ങളുടെ നാവരിയും” എന്നാണ് ഒരു ക്രൈസ്തവനെഴുതിയ കത്തില്‍ അബ്ദുള്ള പറഞ്ഞിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ജിഹാദികളെ റിക്രൂട്ട് ചെയ്ത കുറ്റത്തിനാണ് 2018-ല്‍ അബ്ദുള്ള ജയിലിലാകുന്നത്. വിചാരണയ്ക്കിടയില്‍ അബ്ദുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തെക്കുറിച്ചറിയുവാന്‍ അബ്ദുള്ള ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന്‍ 2019ല്‍ അബ്ദുള്ളയുടെ അഭയാര്‍ത്ഥി പദവി നഷ്ടമായെങ്കിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം സിറിയയിലേക്ക് നാടുകടത്തുവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സംഭവം നടക്കുന്ന ദിവസത്തിന് രണ്ടു ദിവസം മുന്‍പ് തന്നെ അബ്ദുള്ള ഡൊമസ്റ്റിക് ഇന്റലിജന്‍സ് എജന്‍സിയുടെ സാക്സോണി ശാഖയുടെ നിരീക്ഷണത്തിന്‍ കീഴിലായിരുന്നുവെന്ന്‍ ഏജന്‍സിയുടെ സാക്സോണി ബ്രാഞ്ച് തലവനായ ഡിര്‍ക്ക്-മാര്‍ട്ടിന്‍ ക്രിസ്റ്റ്യന്‍ സമ്മതിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ അബ്ദുള്ളയുടെ മാനസിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മോചിതനായ ശേഷവും അബ്ദുള്ള ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സാക്സോണി സ്റ്റേറ്റ് പോലീസ് തലവനായ പെട്രിക് ക്ലെയിനും പറഞ്ഞു. അബ്ദുള്ളയെപ്പോലെ നിരീക്ഷണത്തില്‍ കഴിയുന്ന ഏതാണ്ട് അറുനൂറോളം തീവ്രവാദികള്‍ ജര്‍മ്മനിയില്‍ ഉണ്ടെന്നാണ് സാക്സോണി സംസ്ഥാന പോലീസ് പറയുന്നത്. മതനിന്ദയുടെ പേരില്‍ ഫ്രഞ്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതിന്റെ അലയടികള്‍ അവസാനിക്കും മുന്‍പ് മറ്റൊരു നിരപരാധിയെകൂടി അഭയാര്‍ത്ഥിയായെത്തിയ തീവ്രവാദി കൊലപ്പെടുത്തിയത് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-28-18:36:15.jpg
Keywords: ജര്‍മ്മ