Contents
Displaying 14301-14310 of 25133 results.
Content:
14654
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപ്പോയി വിവാഹം ചെയ്ത സംഭവം: പ്രതിഷേധം കനക്കുന്നു, കറാച്ചിയില്‍ പ്രതിഷേധ ധര്‍ണ്ണ
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി. ‘ആര്‍സൂവിനെ തിരികെ തരൂ’, ‘തട്ടിക്കൊണ്ടുപോയവരെ ശിക്ഷിക്കൂ’ എന്നീ മുദ്രാവാക്യങ്ങളുമായി ഒക്ടോബര്‍ 24ന് കറാച്ചി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ ക്രൈസ്തവര്‍ക്കും, ഹൈന്ദവര്‍ക്കും പുറമേ ഏതാനും മുസ്ലീങ്ങളും പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളുടേയും, മനുഷ്യാവകാശ സംഘടനകളുടേയും സഹായത്തോടെ പാക്കിസ്ഥാനിലെ ‘നാഷ്ണല്‍ പീസ് കമ്മിറ്റി ഇന്റര്‍ഫെയിത്ത് ഹാര്‍മണി’യാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ആര്‍സൂവിന് നീതി ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് നാഷണല്‍ പീസ് കമ്മിറ്റിയുടെ സിന്ധ് മേഖലാ ചെയര്‍മാനായ നസീര്‍ റാസ പറഞ്ഞു. മുസ്ലീങ്ങളല്ലാത്ത പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് ഫലപ്രദമായ നടപടികള്‍ എത്രയും പെട്ടെന്ന് രാജ്യത്തു കൈകൊള്ളണമെന്നും നസീര്‍ റാസ പറഞ്ഞു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയംഗവും സിന്ധ് പ്രവിശ്യയിലെ അസംബ്ലി പ്രതിനിധിയുമായ അന്തോണി നവീദും ധര്‍ണ്ണയില്‍ പങ്കെടുത്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചുവെന്നും അധികം താമസിയാതെ തന്നെ തീര്‍പ്പുണ്ടാകുമെന്നും നവീദ് അന്തോണി പറഞ്ഞു. ആര്‍സൂവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മനുഷ്യജീവിക്കും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും, നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്യുവാനോ, വിവാഹം ചെയ്യുവാനോ ആര്‍ക്കും അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ വൈസ് ചെയര്‍മാനായ അസദ് ബട്ട് ചൂണ്ടിക്കാട്ടി. ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരുന്നതാണ് ആര്‍സൂവിന്റെ കേസെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നിയമപരമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരനായ മുസ്ലീം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സു മസിയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ആര്‍സുവിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും, അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അലി അസ്ഹറിന്റെ കൂടെ ഇറങ്ങിവന്നതെന്നും തെളിയിക്കുന്ന രേഖകള്‍ തട്ടിക്കൊണ്ടുപോയ വ്യക്തി ഹാജരാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നാണ് ആര്‍സുവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാബിര്‍ മൈക്കേല്‍ ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്റെ നില പരുങ്ങലിലാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-26-22:17:50.jpg
Keywords: മരിയ ഷഹ്, പാക്ക

14655
Category: 18
Sub Category:
Heading: താമരശേരി രൂപത കെസിവൈഎം കാവല്‍ സമരം നടത്തി
Content: കൂടരഞ്ഞി: താമരശേരി രൂപതയിലെ കക്കാടംപൊയിലില്‍ വിനോദ സഞ്ചാരത്തിന്റെ മറവില്‍ കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശിന് മുകളില്‍ യുവാക്കള്‍ കയറി നില്‍ക്കുകയും കുരിശിനെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കാവല്‍ സമരം നടത്തി കെസിവൈഎം. ഇന്നലെ കക്കാടംപൊയിലില്‍ നടന്ന കാവല്‍ സമരം താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇന്നുവരെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ തലമുറയും വിശ്വാസത്തെ സംരക്ഷിക്കുമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. ഈ കാലഘട്ടത്തില്‍ ക്രൈസ്തവരെ സംരക്ഷിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കക്കാടംപൊയില്‍ ഇടവക വികാരി ഫാ. സുധീപ് കിഴക്കരക്കാട്ട്, താമരശേരി രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, കെസിവൈഎം താമരശേരി രൂപത ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളക്കാംകുടി, ഫാ. ജേക്കബ് കപ്പലുമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-27-07:55:06.jpg
Keywords: കെസിവൈഎം

14656
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" ഓൺലൈനിൽ ഒക്ടോബർ 30 മുതൽ: രെജിസ്ട്രേഷൻ തുടരുന്നു
Content: ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ " ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ഇംഗ്ലീഷിൽ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകൾ നയിക്കും. വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" 30ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെയും 31നും 1 നും ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമായിരിക്കും. {{ AFCMUK.ORG/REGISTER -> http://afcmuk.org/REGISTER/ }} എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജീവിത വിശുദ്ധിയെയും സന്മാർഗത്തെയും ലക്ഷ്യമാക്കി നടക്കുന്ന ഏറെ അനുഗ്രഹീതമായ ഈ യുവജന ധ്യാനത്തിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. >> #{red->n->n->കൂടുതൽ വിവരങ്ങൾക്ക് }# സ്നേഹ : 07443043667
Image: /content_image/Events/Events-2020-10-27-08:04:08.jpg
Keywords: അഭിഷേകാഗ്നി

14657
Category: 9
Sub Category:
Heading: സെഹിയോൻ നൈറ്റ് വിജിൽ 30ന്
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE }} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. {green->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ജേക്കബ് 07960 149670.
Image: /content_image/Events/Events-2020-10-27-08:08:51.jpg
Keywords: സെഹിയോ

14658
Category: 9
Sub Category:
Heading: സകല വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ വിശേഷങ്ങളുമായി "ഹോളിവീൻ" ആഘോഷങ്ങൾക്കൊരുങ്ങി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റും
Content: ബർമിങ്ഹാം: നാളെയുടെ വാഗ്ദാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തുവാൻ,അവർ അനുദിനം വിശുദ്ധിയിൽ വളരാൻ, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ് മിനിസ്ട്രിയുടെയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ "ഹോളിവീൻ " ആഘോഷങ്ങൾ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബർ 31ന് നടക്കുന്നു. ക്രൈസ്തവ മാഹാത്മ്യത്തിന്റെ വളർച്ചയ്ക്കായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ, ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് നടക്കുന്ന ഹോളിവീൻ ആഘോഷങ്ങളിലേക്ക് 6 മുതൽ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഓൺലൈനിൽ സൂം ( ZOOM ) ആപ്പ് വഴി പങ്കെടുക്കണമെന്ന് യേശുനാമത്തിൽ അഭ്യർത്ഥിക്കുന്നു. കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ആത്മീയ തലത്തിലുള്ള വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് യുകെ സമയം രാവിലെ 11 മണിക്ക് 87466737421 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് . >> #{green->none->b->കൂടുതൽ വിവരങ്ങൾക്ക് }# >> തോമസ് 07877 508926.
Image: /content_image/Events/Events-2020-10-27-08:12:25.jpg

14659
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ് തിരുകർമ്മങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കുവാന്‍ തീരുമാനം
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഈ വർഷത്തെ ക്രിസ്തുമസ് ദിന തിരുകർമ്മങ്ങൾ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ നടക്കും. വിവിധ എംബസികൾക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അയച്ച കത്തിൽ നയതന്ത്ര പ്രതിനിധികൾക്കും ഇത്തവണത്തെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വർഷവും വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പ്രത്യേകത ക്ഷണിതാക്കളായാണ് തിരുപ്പിറവി ചടങ്ങുകളിൽ പങ്കെടുക്കാറുള്ളത്. ഓൺലൈനായി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് വത്തിക്കാനിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ട്. (ഇത് പ്രവാചകശബ്ദത്തിന്റെ യൂട്യൂബ്/ഫേസ്ബുക്ക് പേജുകളില്‍ ലഭ്യമാക്കുന്നതാണ്). ഇറ്റലിയിൽ രണ്ട് മാസം നീണ്ടുനിന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് വത്തിക്കാനിൽ നടന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിലും വിശ്വാസികൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഏതാനും ആഴ്ചകളായി കൊറോണാ വൈറസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ മാസം തുടക്കം മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക്കു നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാവർഷവും മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ഈസ്റ്റർ, ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ ആയിരങ്ങളാണ് പങ്കെടുക്കാൻ എത്താറുള്ളത്. മറ്റ് ഏതാനും പൊതു ചടങ്ങുകളും കൂടി റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ക്രിസ്മസ് ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ജനാലയിലൂടെ പാപ്പ നൽകുന്ന 'ഉർബി എറ്റ് ഒർബി' ആശിർവാദം ഇത്തവണയും കാണും. അതേസമയം മാർപാപ്പയുടെ ഞായറാഴ്ച ത്രികാല പ്രാർത്ഥനയും, ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയും സാധാരണ പോലെ നടക്കും. ജനുവരി മാസത്തെ എപ്പിഫനി തിരുനാൾ ചടങ്ങുകൾ ഉൾപ്പെടെയുള്ളവ പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ വത്തിക്കാനിൽ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദനഹാ തിരുനാളിൽ എല്ലാ വർഷവും ചെയ്യുന്നതുപോലെ വത്തിക്കാൻ ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് പാപ്പ ജ്ഞാനസ്നാനം നൽകി, അവർക്കുവേണ്ടി വിശുദ്ധകുർബാന അർപ്പിക്കുമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-27-12:06:57.jpg
Keywords: ക്രിസ്തുമസ്

14660
Category: 1
Sub Category:
Heading: പോളണ്ടിലെ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തിന് പിന്നാലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം
Content: വാര്‍സോ: പോളണ്ടില്‍ കഴിഞ്ഞയാഴ്ച നടപ്പിലാക്കിയ പ്രോലൈഫ് നിയമത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ വിവിധ സ്ഥലങ്ങളിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം. അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനാളുകളാണ് തെരുവുകളും ദേവാലയങ്ങളും കീഴടക്കിയത്. കഴിഞ്ഞ നാലു ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങളില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. ജനിക്കുമ്പോള്‍ വൈകല്യമുണ്ടാകും എന്നതിന്റെ പേരില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചതിന് പിന്നാലെയാണ് ആക്രമണം. ദേവാലയങ്ങള്‍ക്ക് മുന്നില്‍ അസഭ്യവര്‍ഷവുമായി തടിച്ചുകൂടിയ ഗര്‍ഭഛിദ്ര അനുകൂലികളായ പ്രതിഷേധക്കാര്‍ വിശ്വാസികളെ ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയും, വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തുകയും ചെയ്തു. ഇടതുപക്ഷ എംപിമാരുടെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. വാര്‍സോയിലെ ക്രാക്കോവിലെ പോസ്നാന്‍ ദേവാലയത്തിന്റെ നിയന്ത്രണം മണിക്കൂറുകളോളം പ്രതിഷേധക്കാരുടെ കൈകളിലായിരുന്നു. വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ദേവാലയത്തിലെത്തിയ ഗര്‍ഭഛിദ്ര അനുകൂലികള്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും, മണിക്കൂറുകളോളം ദേവാലയം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ജീവന്‍ വിരുദ്ധ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയുവാന്‍ കത്തോലിക്കാ വിശ്വാസികളും രംഗത്തുണ്ടായിരുന്നു. ക്രാക്കോവ് അതിരൂപതാ കാര്യാലയത്തിനു മുന്നില്‍ ഒരുമിച്ച് കൂടിയശേഷമാണ് വിശ്വാസികള്‍ ദേവാലയ സംരക്ഷണത്തിനായി പല സംഘങ്ങളായി പിരിഞ്ഞത്. അതിരൂപതാ കാര്യാലയത്തിന്റെ മുന്നിലും പ്രതിഷേധം നടന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്നു ദേവാലയ സംരക്ഷണത്തിനായി രംഗത്തിറങ്ങിയ പിയോട്ടര്‍ എന്ന യുവാവ് വെളിപ്പെടുത്തി. പ്രോലൈഫ് നിയമത്തിന്റെ പേരില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും പിയോട്ടര്‍ പറഞ്ഞു. ഇടതുപക്ഷ അനുകൂലികളുടെ കമ്മിറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ഡെമോക്രസിയും (കെ.ഒ.ഡി) അവരുടെ അബോര്‍ഷന്‍ അനുകൂല വിഭാഗമായ സ്ട്രാജ്ക് കൊബിയറ്റുമാണ് (സ്ത്രീകളുടെ സമരം) ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമയുദ്ധത്തില്‍ ലഭിച്ച വിജയത്തിലെ അലയടികള്‍ ഒടുങ്ങുന്നതിന് മുന്‍പ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതില്‍ പോളണ്ടിലെ കത്തോലിക്കര്‍ ആശങ്കയിലാണ്. അതേസമയം ദേവാലയത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ കത്തോലിക്ക യുവജനങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-27-13:45:08.jpg
Keywords: പോളണ്ട, പോളിഷ

14661
Category: 7
Sub Category:
Heading: ജപമാലയെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ
Content: ജപമാല മാതാവിനോടുള്ള പ്രാർത്ഥനയല്ലേ? നാം ദൈവത്തോടല്ലേ പ്രാർത്ഥിക്കേണ്ടത്? നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന എന്തിനാണ് ഇങ്ങനെ ആവർത്തിച്ചു ചൊല്ലുന്നത്? ഇത്തരത്തില്‍ ഉയരാവുന്ന നിരവധിയായ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിക്കൊണ്ട് റവ. ഡോ. അരുൺ കലമറ്റത്തിൽ
Image:
Keywords: ജപമാല

14662
Category: 11
Sub Category:
Heading: അമി കോണിയെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍
Content: വാഷിംഗ്ടണ്‍ ഡിസി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ് ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ് വോട്ടെടുപ്പിലാണ് 52-48 നിലയിൽ ജഡ്ജ് ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി ബാരറ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തനാൾ മുതൽ സുപ്രിം കോടതിയിൽ തെരഞ്ഞെടുക്കപ്പെടുന്നത് തടയാൻ ഡെമോക്രാറ്റുകളും ലെഫ്റ്റിസ്റ്റ് ഐഡിയോളജിയുടെ വക്താക്കളായ മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രോലൈഫ് സമൂഹവും ക്രൈസ്തവ വിശ്വാസികളും അമിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. ഡെമോക്രാറ്റുകളുടെ എതിര്‍പ്രചരണത്തെ അസ്ഥാനത്താക്കിയാണ് അമി വിജയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കത്തോലിക്ക വിശ്വാസിയായ അമി കോണി ബാരെറ്റിനെ നാമനിര്‍ദേശം ചെയ്തത്. നാമനിര്‍ദേശം പുറത്തുവന്ന നാള്‍ മുതല്‍ അമി കോണി ബാരെറ്റിന്റെ അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളും വലിയ ചര്‍ച്ചയായിരിന്നു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംഗില്‍ അമിയുടെ കത്തോലിക്ക വിശ്വാസവും പ്രോലൈഫ് ചിന്താഗതിയും വരെ ചര്‍ച്ചയില്‍ ഇടം നേടി. താന്‍ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അമി സെനറ്റില്‍ ഉറച്ചുവ്യക്തമാക്കി. കഴിഞ്ഞ 38 വര്‍ഷങ്ങളായി ന്യൂ ഓര്‍ലീന്‍സിന്റെ സമീപത്തുള്ള സെന്റ് കാതറിന്‍ ഓഫ് സിയന്നാ കത്തോലിക്ക ദേവാലയത്തിലെ സ്ഥിര ഡീക്കനായി സേവനം ചെയ്തുവരികയാണ് അമിയുടെ പിതാവ് ബാരെറ്റ് കോണി. അമി ബാരെറ്റിന്റെ ദൈവവിശ്വാസത്തിനും കരിസ്മാറ്റിക് ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിനും പിന്നില്‍ പിതാവായ മൈക്ക് കോണിയുടെ സ്വാധീനം ചെറുതല്ലായെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ജസ്റ്റിസ് അമിയുടെ നിയമനത്തോടെ സുപ്രീം കോടതിയിൽ പ്രോലൈഫ് നിലപാടുകാരായ ജസ്റ്റിസുമാരുടെ എണ്ണം ഒൻപതിൽ ആറ് എന്ന ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതിയിൽ പ്രോലൈഫ് നിലപാടുകാരായ ജസ്റ്റീസുമാരുടെ എണ്ണം ഭൂരിപക്ഷമായ പശ്ചാത്തലത്തില്‍ ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് ‘റോ വെഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച 1973ലെ കുപ്രസിദ്ധ വിധി പുനഃപരിശോധിക്കപ്പെടാനുള്ള സാധ്യത സജീവമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-27-16:54:55.jpg
Keywords: അമി ബാര, പ്രോലൈ

14663
Category: 18
Sub Category:
Heading: സംവരണ വിദ്യാഭ്യാസ വിഷയങ്ങള്‍: സീറോമലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Content: കാക്കനാട്: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ്പ് തോമസ് തറയിലും തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി. സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇ. ഡബ്ലിയു. എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച പ്രതിനിധി സംഘം പി. എസ്. സി. നിയമനങ്ങളില്‍ 2019 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യം കൂടി നല്‍കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംവരണാവകാശം നിശ്ചയിക്കുന്നതില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു പുനഃപരിശോധിക്കണം. ഇതുവഴി സംവരണത്തിന് അര്‍ഹരായ ധാരാളം പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ സംവരാണാനുകൂല്യം നഷ്ടമാകുന്നുവെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. സാമ്പത്തിക സംവരണത്തെക്കുറിച്ചു നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ചും സഭാനേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിനു വേണ്ടി, അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്‍റര്‍ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് താഴത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ആയിരക്കണക്കിനു അധ്യാപക- അനധ്യാപക നിയമനങ്ങള്‍ക്കു സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ന്യൂനപക്ഷ മനേജ്മെന്‍റുകള്‍ക്കു ഭരണഘടന അനുവദിച്ചുതരുന്ന നിയമനാവകാശം നിലനിര്‍ത്തിക്കൊണ്ട് ഒരു ഒറ്റത്തവണ ഒത്തുതീര്‍പ്പിലൂടെ പ്രശ്നം പരിഹരിക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി. ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിലെ ക്രൈസ്തവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതിപരമായ അവഗണനയെക്കുറിച്ചും പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 2017ല്‍ വരുത്തിയ ഭേദഗതി റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു വേണ്ടിയുള്ള 10% സംവരണ വിഷയം 2020 ജനുവരി മാസം കൂടിയ സീറോമലബാര്‍ മെത്രാന്‍ സിനഡ് ചര്‍ച്ചചെയ്യുകയും ഈ വിഷയത്തില്‍ സത്വര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് തീരുമാനപ്രകാരം മുഖ്യമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു. സംവരണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തുടര്‍നടപടികള്‍ ഉറപ്പുവരുത്തുവാന്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷനെ സിനഡ് ചുമതലപ്പെടുത്തുകയും ചെയ്തു. വിവിധ കോഴ്സുകളില്‍ 10% സംവരണം ഏര്‍പ്പെടുത്താനുള്ള നിരവധി ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കമ്മീഷന്‍ നടത്തിയിരുന്നു. സംവരേണതര വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഭരണാഘടനാനുസൃതമുള്ള ആനുകൂല്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നു ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-27-19:36:37.jpg
Keywords: മുഖ്യമന്ത്രി, പിണറായി