category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സകല വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ വിശേഷങ്ങളുമായി "ഹോളിവീൻ" ആഘോഷങ്ങൾക്കൊരുങ്ങി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റും
Contentബർമിങ്ഹാം: നാളെയുടെ വാഗ്ദാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തുവാൻ,അവർ അനുദിനം വിശുദ്ധിയിൽ വളരാൻ, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ് മിനിസ്ട്രിയുടെയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ "ഹോളിവീൻ " ആഘോഷങ്ങൾ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബർ 31ന് നടക്കുന്നു. ക്രൈസ്തവ മാഹാത്മ്യത്തിന്റെ വളർച്ചയ്ക്കായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ, ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് നടക്കുന്ന ഹോളിവീൻ ആഘോഷങ്ങളിലേക്ക് 6 മുതൽ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഓൺലൈനിൽ സൂം ( ZOOM ) ആപ്പ് വഴി പങ്കെടുക്കണമെന്ന് യേശുനാമത്തിൽ അഭ്യർത്ഥിക്കുന്നു. കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ആത്മീയ തലത്തിലുള്ള വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് യുകെ സമയം രാവിലെ 11 മണിക്ക് 87466737421 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് . >> #{green->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# >> തോമസ് 07877 508926.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-26 22:58:00
Keywordsസെഹിയോ
Created Date2020-10-27 13:42:25