category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അമി കോണിയെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍
Contentവാഷിംഗ്ടണ്‍ ഡി‌സി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ്‌ ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ്‌ വോട്ടെടുപ്പിലാണ്‌ 52-48 നിലയിൽ ജഡ്ജ്‌ ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി ബാരറ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തനാൾ മുതൽ സുപ്രിം കോടതിയിൽ തെരഞ്ഞെടുക്കപ്പെടുന്നത് തടയാൻ ഡെമോക്രാറ്റുകളും ലെഫ്റ്റിസ്റ്റ്‌ ഐഡിയോളജിയുടെ വക്താക്കളായ മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രോലൈഫ് സമൂഹവും ക്രൈസ്തവ വിശ്വാസികളും അമിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. ഡെമോക്രാറ്റുകളുടെ എതിര്‍പ്രചരണത്തെ അസ്ഥാനത്താക്കിയാണ് അമി വിജയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കത്തോലിക്ക വിശ്വാസിയായ അമി കോണി ബാരെറ്റിനെ നാമനിര്‍ദേശം ചെയ്തത്. നാമനിര്‍ദേശം പുറത്തുവന്ന നാള്‍ മുതല്‍ അമി കോണി ബാരെറ്റിന്റെ അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളും വലിയ ചര്‍ച്ചയായിരിന്നു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംഗില്‍ അമിയുടെ കത്തോലിക്ക വിശ്വാസവും പ്രോലൈഫ് ചിന്താഗതിയും വരെ ചര്‍ച്ചയില്‍ ഇടം നേടി. താന്‍ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അമി സെനറ്റില്‍ ഉറച്ചുവ്യക്തമാക്കി. കഴിഞ്ഞ 38 വര്‍ഷങ്ങളായി ന്യൂ ഓര്‍ലീന്‍സിന്റെ സമീപത്തുള്ള സെന്റ്‌ കാതറിന്‍ ഓഫ് സിയന്നാ കത്തോലിക്ക ദേവാലയത്തിലെ സ്ഥിര ഡീക്കനായി സേവനം ചെയ്തുവരികയാണ് അമിയുടെ പിതാവ് ബാരെറ്റ് കോണി. അമി ബാരെറ്റിന്റെ ദൈവവിശ്വാസത്തിനും കരിസ്മാറ്റിക് ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിനും പിന്നില്‍ പിതാവായ മൈക്ക് കോണിയുടെ സ്വാധീനം ചെറുതല്ലായെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ജസ്റ്റിസ് അമിയുടെ നിയമനത്തോടെ സുപ്രീം കോടതിയിൽ പ്രോലൈഫ് നിലപാടുകാരായ ജസ്റ്റിസുമാരുടെ എണ്ണം ഒൻപതിൽ ആറ് എന്ന ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതിയിൽ പ്രോലൈഫ് നിലപാടുകാരായ ജസ്റ്റീസുമാരുടെ എണ്ണം ഭൂരിപക്ഷമായ പശ്ചാത്തലത്തില്‍ ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് ‘റോ വെഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച 1973ലെ കുപ്രസിദ്ധ വിധി പുനഃപരിശോധിക്കപ്പെടാനുള്ള സാധ്യത സജീവമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-27 16:52:00
Keywordsഅമി ബാര, പ്രോലൈ
Created Date2020-10-27 22:24:55