Contents

Displaying 14261-14270 of 25133 results.
Content: 14614
Category: 18
Sub Category:
Heading: ആദ്യ ചിത്രത്തിന് അംഗീകാരം: കേരളം ഫിലിം ക്രിട്ടിക്സ് പുരസ്‌കാര നിറവിൽ ഫാ. റോയ് കാരക്കാട്ട്
Content: കൊച്ചി: കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടി ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭാംഗമായ ഫാ. റോയ് കാരക്കാട്ട്. അദ്ദേഹം സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ്  44–ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ നവാഗത പ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.  മലയാളത്തിൽ ഒരു വൈദികൻ സംവിധാനം ചെയ്ത് പൂർത്തീകരിച്ച ആദ്യ ഫീച്ചർ ഫിലിം ആണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  ഒരു മലഞ്ചെരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് പ്രമേയം. സമാന ചിന്താഗതിക്കരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത സിനിമയാണ് ‘കാറ്റിനരികെ’ എന്ന് ഫാ. റോയ് കാരക്കാട്ട് പറയുന്നു.  ‘സിനിമയിലൂടെ ആദർശങ്ങളും നല്ല സന്ദേശങ്ങളും പകർന്നുകൊടുക്കുക എന്നുള്ളതാണ് തന്റെ ഉദ്ദേശ്യം. പുതിയ ചില കഥകൾ മനസ്സിൽ ഉണ്ടെന്നും പഠനം കഴിഞ്ഞാൽ ഉടൻ പുതിയ സിനിമക്കായുള്ള ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയി അച്ചന്റെ സുഹൃത്തും വൈദികനുമായ ആന്റണിയുമായി ചേർന്നാണ് കഥ എഴുതിയത്. ചെറുപ്പം മുതൽ തന്നെ കഥ എഴുതുമായിരുന്നുവെന്ന് വൈദികൻ പറയുന്നു. അത് സെമിനാരിയിൽ ചേർന്നതിനുശേഷവും തുടർന്നു.  കോളജ് മാഗസിനിൽ എഴുതിത്തുടങ്ങി, അതിനു ശേഷം ജേർണലിസം പഠിക്കുകയും ചങ്ങനാശേരി മീഡിയ വില്ലേജിൽ എത്തപ്പെടുകയും ചെയ്തു.  അവിടെ നിന്നും സിനിമ പഠിച്ചതിന്‌ ശേഷം ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ചെയ്തു.  2018 അദ്ദേഹം ചെയ്ത 'ദി ലാസ്റ്റ് ഡ്രോപ്പ്' എന്ന ഹ്രസ്വ ചിത്രത്തിന് കൽക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ചു. കലയോട് വളരെയധികം താല്പര്യമുള്ള  ഫാ. റോയ് കാരക്കാട്ട് ഇപ്പോൾ സിനിമയിൽ പി എച്ച് ഡി  ചെയ്തുകൊണ്ടിരിക്കുകയാണ്.    #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-21-21:42:34.jpg
Keywords: സിനിമ, ചലച്ചി
Content: 14615
Category: 14
Sub Category:
Heading: ആദ്യ ചിത്രത്തിന് അംഗീകാരം: കേരളം ഫിലിം ക്രിട്ടിക്സ് പുരസ്‌കാര നിറവിൽ ഫാ. റോയ് കാരക്കാട്ട്
Content: കൊച്ചി: കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടി ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭാംഗമായ ഫാ. റോയ് കാരക്കാട്ട്. അദ്ദേഹം സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ്  44–ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ നവാഗത പ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.  മലയാളത്തിൽ ഒരു വൈദികൻ സംവിധാനം ചെയ്ത് പൂർത്തീകരിച്ച ആദ്യ ഫീച്ചർ ഫിലിം ആണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  ഒരു മലഞ്ചെരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് പ്രമേയം. സമാന ചിന്താഗതിക്കരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത സിനിമയാണ് ‘കാറ്റിനരികെ’ എന്ന് ഫാ. റോയ് കാരക്കാട്ട് പറയുന്നു.  ‘സിനിമയിലൂടെ ആദർശങ്ങളും നല്ല സന്ദേശങ്ങളും പകർന്നുകൊടുക്കുക എന്നുള്ളതാണ് തന്റെ ഉദ്ദേശ്യം. പുതിയ ചില കഥകൾ മനസ്സിൽ ഉണ്ടെന്നും പഠനം കഴിഞ്ഞാൽ ഉടൻ പുതിയ സിനിമക്കായുള്ള ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയി അച്ചന്റെ സുഹൃത്തും വൈദികനുമായ ആന്റണിയുമായി ചേർന്നാണ് കഥ എഴുതിയത്. ചെറുപ്പം മുതൽ തന്നെ കഥ എഴുതുമായിരുന്നുവെന്ന് വൈദികൻ പറയുന്നു. അത് സെമിനാരിയിൽ ചേർന്നതിനുശേഷവും തുടർന്നു.  കോളജ് മാഗസിനിൽ എഴുതിത്തുടങ്ങി, അതിനു ശേഷം ജേർണലിസം പഠിക്കുകയും ചങ്ങനാശേരി മീഡിയ വില്ലേജിൽ എത്തപ്പെടുകയും ചെയ്തു.  അവിടെ നിന്നും സിനിമ പഠിച്ചതിന്‌ ശേഷം ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ചെയ്തു.  2018 അദ്ദേഹം ചെയ്ത 'ദി ലാസ്റ്റ് ഡ്രോപ്പ്' എന്ന ഹ്രസ്വ ചിത്രത്തിന് കൽക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ചു. കലയോട് വളരെയധികം താല്പര്യമുള്ള  ഫാ. റോയ് കാരക്കാട്ട് ഇപ്പോൾ സിനിമയിൽ പി എച്ച് ഡി  ചെയ്തുകൊണ്ടിരിക്കുകയാണ്.    #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-21-21:44:00.jpg
Keywords: സിനിമ, ചലച്ചി
Content: 14616
Category: 10
Sub Category:
Heading: മൂന്നാഴ്ചയ്ക്കിടെ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ കബറിടത്തിലെത്തിയത് 41,000 സന്ദര്‍ശകര്‍
Content: അസീസ്സി: പതിനഞ്ചാം വയസ്സില്‍ അന്തരിച്ച ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ 19 ദിവസത്തിനിടെ കാര്‍ളോയുടെ ശവകുടീരം സന്ദര്‍ശിച്ചത് 41,000-ത്തിലധികം ആളുകള്‍. ഇറ്റലിയിലെ അസീസ്സി രൂപതയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിനും 19നും ഇടയില്‍ കൊറോണ പകര്‍ച്ചവ്യാധിയെപ്പോലും വകക്കാതെ ദിനംപ്രതി ശരാശരി 2,170 പേര്‍ വീതം അസീസ്സി സെന്റ്‌ മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന കബറിടം കാണുവാന്‍ എത്തിയെന്നാണ് രൂപതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ളോയുടെ ഭൗതീകശരീരം സന്ദര്‍ശകര്‍ക്ക് കാണുന്നതിനായി സുതാര്യമായ ചില്ലോടുകൂടിയ മാര്‍ബിള്‍ പെട്ടകത്തിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ കാർളോയുടെ ഏതാനും ശരീരഭാഗങ്ങൾ അഴുകിയിട്ടില്ലെന്നും എന്നാൽ ശരീരം പൂർണമായും അഴുകാത്ത നിലയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും രൂപത വ്യക്തമാക്കിയിരിന്നു. ഇനിയുള്ള ദിവസങ്ങളില്‍ കാര്‍ളോയുടെ ഭൗതീകശരീരം സന്ദര്‍ശകര്‍ക്ക് കാണുവാന്‍ കഴിയില്ലെങ്കിലും കല്ലറക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാര്‍ളോ അക്യൂട്ടിസ്. ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-21-22:20:10.jpg
Keywords: കാർളോ
Content: 14617
Category: 18
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്
Content: ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്ത്. ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വൈ​ദി​ക​നെ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ആ​രോ​പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പീ​പ്പി​ൾ​സ് യൂ​ണി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് (പി​യു​സി​എ​ൽ) എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​ണ്‍ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, കോ​ണ്‍ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ, ഡി​എം​കെ നേ​താ​വ് എം. ​ക​നി​മൊ​ഴി, എ​ൻ​സി​പി നേ​താ​വ് സു​പ്രി​യ സു​ലെ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്‍റെ വായ ​മൂ​ടി​ക്കെ​ട്ടാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ, രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ പോ​ലെ​യു​ള്ള ഒ​രാ​ളെ കേ​സി​ൽ കു​ടു​ക്കി​യ​തി​ലൂ​ടെ കേ​ന്ദ്രം എ​ല്ലാ അ​തി​ർ വ​ര​ന്പു​ക​ളും പി​ന്നി​ട്ട രീ​തി​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ജാ​ർ​ഖ​ണ്ഡി​ലെ ഗ്രാ​മ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​ക​ളി​ലും ആ​ദി​വാ​സി​ക​ൾ​ക്കും ദ​ളി​തു​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളാ​ണ് ഫാ. ​സ്റ്റാ​ൻ സ്വാ​മി. അ​ദ്ദേ​ഹം ഒ​രു രോ​ഗി​യാ​ണെ​ന്ന​തു പോ​ലും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഹേ​മ​ന്ത് സോ​റ​ൻ കു​റ്റ​പ്പെ​ടു​ത്തി. മ​നു​ഷ്യ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ലം​ഘി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ സ​മൂ​ഹം മൗ​നം വെ​ടി​ഞ്ഞ് രം​ഗ​ത്തെ​ത്ത​ണ​മെ​ന്നു സീ​താ​റാം യെ​ച്ചൂ​രി​യും ക​നി​മൊ​ഴി​യും ആ​വ​ശ്യ​പ്പെ​ട്ടു.
Image: /content_image/India/India-2020-10-22-06:21:07.jpg
Keywords: സ്റ്റാൻ
Content: 14618
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം സ്വാഗതം ചെയ്യുന്നതായി ആര്‍ച്ച്‌ ബിഷപ്പ് പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി 12-ാം തീയതി പ്രാബല്യത്തില്‍ കൊണ്ടുവന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണം (EWS Reservation) കേരള സംസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും പ്രാബല്യത്തില്‍ കൊണ്ടുവന്നതിനെ സ്വാഗതം ചെയ്യുന്നതായി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. അതിശക്തമായ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി, നാളിതുവരെ യാതൊരു പരിഗണനയും ലഭിക്കാതെ പുറന്തള്ളപ്പെട്ടു കിടന്നിരുന്ന ദരിദ്രജനവിഭാഗങ്ങളോട് നീതി പുലര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ ഘടനാപരമായി ലഭിച്ചിരിക്കുന്ന ഈ സംവരണാനുകൂല്യം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിഷനുകള്‍ ലഭിക്കുന്നതിനും അധ്യാപകനിയമനത്തിലും സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിനുമായി പരമാവധി പ്രയോജനപ്പെടുത്താന്‍ സംവരണപരിധിയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2020-10-22-06:30:16.jpg
Keywords: ചങ്ങനാശ്ശേരി
Content: 14619
Category: 24
Sub Category:
Heading: ഹരിത സാന്ത്വനം; തൃശ്ശൂർ അതിരൂപതയുടെ കാർഷിക മുന്നേറ്റം
Content: ലോക്ക് ഡൗൺ പൊതു സമൂഹത്തിൽ പ്രത്യേകിച്ച്, കർഷകരിൽ സൃഷ്ടിച്ച വലിയൊരു പ്രതിസന്ധിയ്ക്ക് പരിഹാരമേകിയതാണ്, തൃശ്ശൂർ അതിരൂപതയും അതിൻ്റെ സാമൂഹ്യ സേവന വിഭാഗവുമായ സാന്ത്വനവും.2020ലെ ലോക പരിസ്ഥിതി ദിനം, ചെടികൾ വിതരണം ചെയ്യുന്ന പതിവു ശൈലിയിൽ നിന്നും മാറി, കാർഷിക നവോത്ഥാന ചരിത്രത്തിൽ പുതിയൊരേട്, തൃശ്ശൂർ അതിരൂപത നാടിനു വേണ്ടി സമർപ്പിക്കുകയായിരുന്നു. വേറിട്ട ആസൂത്രണത്തിലൂടെ തൃശ്ശൂർ അതിരൂപതയിലേയും തൃശ്ശൂർ ജില്ലയിലേയും സാധാരണ കർഷക കുടുംബങ്ങളുടെ സാമ്പത്തിക ഉത്തേജനം ലക്ഷ്യം വെച്ച് പൊതുസമൂഹത്തിന് സമർപ്പിച്ചത്, ജൈവ കാർഷികോൽപ്പന്നങ്ങളുടെ വലിയൊരു വിപണി തന്നെയാണ്‌. കർഷക ആത്മഹത്യകൾ കൊണ്ടും ബാങ്കുകളുടെ ജപ്തി നടപടികൾ കൊണ്ടും സമ്പുഷ്ടമാണ്, ഇന്നിൻ്റെ മാധ്യമ വാർത്തകൾ. ഇതോടൊപ്പം തന്നെ നമ്മുടെ നാട്ടിലെ കർഷകരനുഭവിക്കുന്ന വലിയൊരു ദുരിതമാണ്, പതിനായിരവും ലക്ഷവും ലോണെടുത്തും സ്വർണ്ണം പണയം വെച്ചും ഇറക്കിയ കൃഷിയുടെ വിളവെടുപ്പിൻ്റെ സമയത്തുണ്ടാകുന്ന വില തകർച്ച. ഇതോടു ചേർന്ന്, ഇടനിലക്കാരുടെ ചൂഷണം കൂടിയാവുമ്പോൾ ഇറക്കിയ കൃഷിയുടെ മുടക്കുമുതൽ പോലും തിരികെ കിട്ടാത്ത സാഹചര്യം, എത്രയോ കർഷക കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രയാസത്തിലേയ്ക്കും തുടർന്ന് ആത്മഹത്യയിലേയ്ക്കും കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. അത്തരം വാർത്തകളിൽ ഭൂരിപക്ഷവും പിറ്റേ ദിവസത്തെ പത്രവായനയോടൊപ്പമുള്ള വെറുമൊരു നിശ്വാസമായോ സാമൂഹ്യ മാധ്യമങ്ങളിലെ വെറുമൊരു കുറിപ്പായോ അവശേഷിക്കുകയാണ്, സാധാരണ പതിവ്. വമ്പൻ പ്രസ്ഥാനങ്ങളും നേതാക്കളുമൊക്കെ പ്രസ്താവനകളിലൂടെ തീർക്കുന്ന കർഷക ആകുലതകൾക്കപ്പുറം, സാക്ഷര കേരളത്തിൽ പോലും പ്രായോഗികമായ പരിഹാരം ഇക്കാര്യത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വരെയുണ്ടായിട്ടില്ലെന്നത്, എത്രയോ വേദനാജനകമാണ്. എന്തുകൊണ്ടോ,അന്നമൂട്ടുന്ന കർഷകനെ മറന്നുള്ള വികസന മുന്നേറ്റങ്ങളും കാര്യപ്രാപ്തി അവകാശപ്പെടാനില്ലാത്ത പദ്ധതികളുമാണ്, ഒരു പരിധി വരെ നമ്മുടെ നാടിൻ്റെ ശാപം. ലോക്ക് ഡൗൺ കാലത്ത് നാം മാധ്യമങ്ങളിലൂടെ കണ്ട, പാലക്കാട്ടെ വഴുതന കർഷകനേയും പെരുമ്പാവൂരിലെ കൈതച്ചക്ക കർഷകരേയും കേരള സമൂഹം പെട്ടന്ന് മറക്കാനിടയില്ല. വിളവെടുപ്പിന് പാകമായ ഏക്കറുകണക്കിന് ഭൂമിയിലെ വഴുതന കൃഷി, വാങ്ങാനാളില്ലെന്ന ഒരൊറ്റക്കാരണത്താൽ ട്രാക്ടർ കൊണ്ട് ഉഴുതുമറിച്ച് നശിപ്പിച്ചു കളഞ്ഞ പാലക്കാട്ടെ ആ കർഷകൻ്റെ ശാപം, ആർക്കാണ് പേറാനാകുക. യഥാർത്ഥത്തിൽ ഇതോടു ചേർത്തു വായിക്കേണ്ടതായിരുന്നു; അട്ടപ്പാടിയിലെ നേന്ത്രവാഴ കർഷകരുടെ ദുരിതകഥ. ലോക്ക് ഡൗണിൻ്റെ ദുരിതത്തിനിടെ വേനൽ മഴയും കടുത്തതോടെ, വാങ്ങാനാളില്ലാതെ വെറും 5 രൂപയ്ക്കും എട്ടു രൂപയ്ക്കും വരെ വിലപേശപ്പെട്ടിരുന്ന ഏഴര ടണ്ണോളം വരുന്ന നേന്ത്രക്കായ, തൃശൂർ അതിരൂപതയുടെ കാര്യമാത്ര പ്രസക്തമായ ഇടപെടലിലൂടെ കിലോ ഗ്രാമിന് 40 രൂപ കിട്ടത്തക്ക രീതിയിൽ, വിപണിയിലെത്തിച്ചതും മാതൃ വേദിയും കെ.സി.വൈ.എം., ഉൾപ്പടെയുള്ള യുവജനസംഘടനകളുടെ പിൻബലത്തിൽ, നേന്ത്രക്കായയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി, വലിയ വിപണി കണ്ടെത്തിയതും വാർത്തയായതിനു പിന്നിൽ തൃശ്ശൂർ അതിരൂപതാധ്യക്ഷനായ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ദിശാബോധവും അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനത്തിൻ്റെ സയറ്റക്ടർ ഫാ.ജോയ് മൂക്കനച്ചൻ്റെ പ്രായോഗിക ബുദ്ധിയുമുണ്ടായിരുന്നു. അത്തരമൊരു പരിഹാരമാർഗ്ഗത്തിൻ്റെ തുടർച്ച തന്നെയാകണം, ലോക പരിസ്ഥിതി ദിനത്തിലെ ഈ പുതു സംരംഭം.അങ്ങിനെ തൃശ്ശൂരിലെ കർഷക ദുരിതങ്ങൾക്ക് സ്ഥൈര്യ സ്വഭാവമുള്ള പരിഹാരവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഈ പദ്ധതി പ്രകാരം, കർഷകർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങൾ ഒരു മടിയും കൂടാതെ അതിരൂപതാ കേന്ദ്രത്തിലെത്തിയ്ക്കാം. ഇപ്പോൾ എല്ലാ ആഴ്ചയിലേയും, ചൊവ്വ-വ്യാഴം ദിവസങ്ങൾ, തൃശ്ശൂർ അതിരൂപത കാര്യാലയമുറ്റം ജില്ലയുടെ തന്നെ ജൈവകാർഷിക വിപണിയാണ്. ജൈവ പച്ചക്കറികൾ മാന്യമായ വിലയ്ക്ക് സംഭരിക്കുകയും മാന്യമായ വിലയ്ക്കു തന്നെ വിൽപ്പനയ്ക്കു വെയ്ക്കുകയും ചെയ്യുന്നൊരിടം. ഒരു പക്ഷേ തമിഴ്നാട്ടിലെ മുഖ്യ പ്രദേശങ്ങളിൽ പിന്തുടരുന്ന "ഉഴവൂർ ചന്ത" യുടെ പരിഷ്കൃത രൂപം. നാം ഇന്നേ വരെ കണ്ടും കേട്ടും പരിചയിച്ച കാർഷിക ചന്തകളിൽ നിന്നും വ്യത്യസ്തമായി, കാർഷികോൽപ്പന്നങ്ങളിൽ, പ്രസ്തുത കർഷകൻ്റെ പേരും അഡ്രസും ഫോൺ നമ്പറും പ്രദർശിക്കപ്പെടുന്ന ഒരു വേറിട്ട വിപണി. ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന കാർഷിക ബില്ലിലെ ഒരു പ്രധാന നിർദേശം. നാടും നാട്ടുകാരും സഹകരണം ആരംഭിച്ചു കഴിഞ്ഞു. അതു കൊണ്ടു തന്നെ ഇപ്പോൾ തൃശ്ശൂരിലെ കർഷകൻ്റെ കഥ, കണ്ണീരിൻ്റേയും കദനത്തിൻ്റെതും മാത്രമല്ല; മറിച്ച് സന്തോഷത്തിൻ്റെയും സംതൃപ്തിയുടേതുമാണ്. ഇതൊരു വലിയ കാർഷിക മുന്നേറ്റമാണ്. ദിശാബോധവും മികച്ച ആസൂത്രണവുമുണ്ടെങ്കിൽ രാജ്യമൊട്ടുക്കും മാതൃകയാക്കാവുന്ന വലിയ മുന്നേറ്റം. അതിരൂപത നിലവിൽ അറിയപ്പെടുന്ന മേഖലകളായ ആതുരശുശ്രൂഷ, വിദ്യാഭ്യാസ രംഗം, സാമൂഹിക ഇടപെടലുകൾ എന്നിവക്കൊപ്പം കേരളം കാതോർത്തിരുന്ന ഒരു കാർഷിക ഇടപെടലിൻ്റെ ആസൂത്രണ മികവോടെയുള്ള പ്രായോഗികത. നല്ല കാര്യങ്ങളെ നെഞ്ചേറ്റിയിട്ടുള്ള തൃശ്ശൂർ, ഈ സംരംഭത്തേയും ഹൃദയത്തോട് ചേർത്തു നിറുത്തുമെന്നുറപ്പുണ്ട്. കൃഷിയും കൃഷിരീതികളും കർഷകനും ഉൽപ്പാദന മികവുകൊണ്ടും ജൈവികമായ ശൈലികൾക്കൊണ്ടും പുനർനിർവചിയ്ക്കപ്പെടുകയാണിവിടെ. നന്ദിയും അഭിനന്ദനവുമൊക്കെ പറഞ്ഞ്, ഈ പദ്ധതിയുടെ പ്രായോജകരുടെ ആസൂത്രണത്തിനും ബുദ്ധിയ്ക്കും ദീർഘവീക്ഷണത്തിനും വിലയിടാൻ ഞാനാളല്ല. എങ്കിലും Hats off you Our dearest Mar Andrews Thazhath Mar Tony Neelankavil Rev Fr Joy Mookkan ഇനിയീ ജൈവ വിപണി വിജയിപ്പിക്കേണ്ടത് നാം നാട്ടുകാരുടെ കൂടി ഉത്തരവാദിത്വമാണ്. കീടനാശിനിയും രാസവളങ്ങളുപയോഗിച്ച്, അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറിയേക്കാൾ ഒരു പക്ഷേ ഇവിടെ വിലയൽപ്പം ഉയർന്നേക്കാം. പക്ഷേ ഓർക്കുക; നന്നേ വില കുറച്ച് ലഭ്യമാകുന്ന വിളകൾ, ഇടനിലക്കാരൻ്റെ വലിയ ലാഭം കൂടി (ഉദാഹരണത്തിന്, കേവലം 8 രൂപയ്ക്ക് രാസവളങ്ങളും കീടനാശിനിയും മാത്രം ഉപയോഗിച്ചു ശീലമുള്ള അന്യസംസ്ഥാന കർഷകനിൽ നിന്നും ലഭ്യമാകുന്ന തക്കാളി, 40 രൂപയ്ക്ക് വിൽപ്പനക്കെത്തുമ്പോൾ ) ചേർത്ത് മാർക്കറ്റിൽ ലഭ്യമാക്കുമ്പോൾ, അത്തരം വിളകൾ കഴുകിശുചീകരിക്കാനുള്ള ജൈവ ലായനികൾ കൂടി നാം അടുക്കളയിലിപ്പോൾ പതിവാക്കിയിരിക്കുന്നുവെന്ന സത്യം. ഇവിടെ നിങ്ങൾക്കുറപ്പിക്കാം; തീർച്ചയായും ജൈവികമായിരിക്കും, വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന വിളകൾ.അതിൻ്റെ ഗന്ധം നമ്മുടെ നാട്ടിലെ മണ്ണിൻ്റേതു കൂടിയാണ്. അതിൽ നമ്മുടെ നാട്ടിൽ തന്നെയുള്ള കർഷകൻ്റെ ഫോൺ നമ്പർ കൂടി ചേർത്തുവെച്ചിട്ടുണ്ട്. അവൻ്റെ വിയർപ്പിനും അധ്വാനത്തിനും ഇവിടെ ആദരവും വിലയുമുണ്ട്.കാരണം, കാർഷിക ചന്തയുടെ നടത്തിപ്പിനു വരുന്ന ചെറിയ ഒരു വിഹിതമൊഴികെ ബാക്കിയെല്ലാം കർഷകനു തന്നെയാണ് ലഭ്യമാകുന്ന രീതിയിലാണിവിടെ ക്രമീകരണം. ഒരു കാര്യം നമുക്കുറപ്പിയ്ക്കാം; സമൂഹത്തിൽ, കർഷകൻ്റെ അന്തസ്സും മൂല്യവും കൃഷിയോടുള്ള താൽപ്പര്യവും ഈ വിപണിയിലൂടെ കുതിക്കുകയാണ്. ഇതവർക്കും കൃഷിയുടെ നാമുൾപ്പടെയുള്ള പിൻഗാമികൾക്കും വലിയ പ്രചോദനം കൂടിയാണ്. ഒരു പരിധി വരെ കൃഷിയെയും കൃഷിരീതികളേയും മറന്ന നമ്മുടെ പുതു തലമുറയ്ക്ക്, തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കുന്നൊരിടം ഇവിടെയുണ്ടെന്ന സംതൃപ്തിയും. തരിശായി കിടക്കുന്നയിടങ്ങളിലൊക്കെ ജൈവകൃഷി പിന്തുടരാനും അങ്ങിനെ നമ്മുടെ തൃശ്ശൂരിനെ കാർഷിക സ്വയംപര്യാപ്തതയിലേക്കെത്തിക്കാനുമുള്ള സാധ്യത കൂടിയാണ് ഈ വിപണി. ആ സാധ്യതകളെ പ്രായോഗികതലത്തിലേക്കെത്തിക്കണമെങ്കിൽ നമ്മുടെ ജാഗ്രതയും കരുതലും ആവശ്യമാണ്. ജൈവകർഷകരെ പ്രോൽസാഹിപ്പിച്ചും ഈ വിപണന സാധ്യത അവരിലേക്കെത്തിച്ചും കാർഷിക ചന്തയിലെത്തി ഉൽപ്പന്നങ്ങൾ വാങ്ങിയും ഈ സംരംഭം നമ്മുടേതു കൂടിയാക്കാം. ഡോ. ഡെയ്സൻ പാണേങ്ങാടൻ, ജോ. സെക്രട്ടറി, തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ
Image: /content_image/SocialMedia/SocialMedia-2020-10-22-06:42:44.jpg
Keywords: തൃശൂർ
Content: 14620
Category: 1
Sub Category:
Heading: തുർക്കി അടുത്ത ക്രൈസ്തവ വംശഹത്യ നടത്താൻ സാധ്യതയുണ്ട്: മുന്നറിയിപ്പുമായി അർമേനിയൻ സഭാതലവൻ
Content: യെരെവാൻ: മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ തുർക്കി അടുത്ത വംശഹത്യ നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അർമേനിയൻ അപ്പസ്തോലിക് സഭയുടെ തലവൻ പാത്രിയാർക്ക് കാതോലിക്കോസ് കാരിക്കിൻ രണ്ടാമൻ രംഗത്തെത്തി. നാഗോർനോ കാരബാക്ക് പ്രവിശ്യയിൽ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കാതോലിക്കോസ് കാരിക്കിൻ പ്രതികരണം നടത്തിയിരിക്കുന്നത്. ഒരു കാരണവുമില്ലാതെ സാധാരണക്കാരെ ബോംബിട്ട് കൊല്ലുന്നതും, ദേവാലയങ്ങളും, ചരിത്രസ്മാരകങ്ങളും തകർക്കുന്നതും വംശഹത്യയല്ലാതെ എന്താണെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദ്യമുയർത്തി. തർക്കമുള്ള പ്രദേശത്തിന്റെ സ്വയം ഭരണാധികാരം അംഗീകരിച്ചാൽ മാത്രമേ ഒരു വംശഹത്യ ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയൻ വംശജർക്കെതിരെ തുർക്കി നടത്തിയ നരനായാട്ടിൽ 15 ലക്ഷം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇതാണ് ചരിത്രത്തിൽ 'അർമേനിയൻ വംശഹത്യ' എന്ന പേരിൽ അറിയപ്പെടുന്നത്. ഒന്നാംലോകയുദ്ധത്തില്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ റഷ്യക്കൊപ്പം ചേരുമെന്ന് ഭയന്നാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ അവരെ വംശഹത്യ നടത്തിയത്. അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍ഗാമികളായ തുര്‍ക്കി അംഗീകരിക്കുന്നില്ല. അർമേനിയൻ ഭൂരിപക്ഷമുള്ള നാഗോർനോ കാരബാക്ക് പ്രവിശ്യയെ ചൊല്ലി 1988 മുതൽ അസർബൈജാനും, അർമേനിയയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം നാഗോർനോ കാരബാക്ക് പ്രവിശ സ്വയംഭരണപ്രദേശമായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് തർക്കങ്ങൾ തുടർന്നെങ്കിലും ഈ വർഷം സെപ്റ്റംബർ മാസമാണ് സായുധ പോരാട്ടം രൂക്ഷമാകുന്നത്. അയൽരാജ്യങ്ങളും പ്രശ്നത്തിൽ ഇടപെട്ടു. തുർക്കി പരസ്യമായി തന്നെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് പിന്തുണ നൽകുമെന്ന് ഇതിനിടയിൽ പ്രഖ്യാപനം നടത്തി. ഇതേ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചിരിന്നവരെ തുർക്കി സൈന്യത്തിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. അതേസമയം യുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അർമേനിയയിൽ എത്തുന്നവർക്ക് സഹായം നൽകാൻ തങ്ങൾ എല്ലാ സജ്ജമാക്കിയിട്ടുണ്ടെന്ന് കാതോലിക്കോസ് കാരിക്കിൻ പറഞ്ഞു. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര ഇടപെടലും അദ്ദേഹം അഭ്യർത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-22-12:26:10.jpg
Keywords: തുർക്കി
Content: 14621
Category: 1
Sub Category:
Heading: 'സ്വവര്‍ഗ്ഗ വിവാഹ'ത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
Content: ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് "തിന്മ" എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം ഇന്ന് "നന്മ" എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് "സ്വവര്‍ഗ്ഗ വിവാഹം". #{red->n->n->എന്താണ് "സ്വവര്‍ഗ്ഗ വിവാഹം"?}# "സ്വവര്‍ഗ്ഗ വിവാഹം" എന്ന പ്രയോഗം തന്നെ അബദ്ധമാണ്. കാരണം ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ ഒരു ബന്ധത്തെ മാത്രമേ "വിവാഹം" എന്നു വിളിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിക്കുന്ന സമ്പ്രദായത്തെ "വിവാഹം" എന്നു വിളിക്കുക സാധ്യമല്ല. #{red->n->n->എന്താണ് "സ്വവര്‍ഗ്ഗ ഭോഗം"?}# "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു. അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും "സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്." എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയല്ല. യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല" (CCC 2357) #{red->n->n->വിവാഹം ദൈവിക പദ്ധതിയില്‍}# വിശുദ്ധ ഗ്രന്ഥം തുടങ്ങുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്ന വിവരണത്തോടെയാണ്; അവസാനിക്കുന്നത് "കുഞ്ഞാടിന്‍റെ വിവാഹസദ്യ"യെപ്പറ്റിയുള്ള ദര്‍ശനത്തോടെയും. വിവാഹവും അതിന്‍റെ "രഹസ്യവും" അതിന്‍റെ സ്ഥാപനവും ദൈവം അതിനു കൊടുത്ത അര്‍ത്ഥവും അതിന്‍റെ ഉത്ഭവവും ലക്ഷ്യവും വി.ഗ്രന്ഥത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഇതു മുഴുവനും "സ്ത്രീയും പുരുഷനും" എന്നുള്ള പ്രകൃതിയില്‍ ആലേഖിതമാണ്. അതിനു വിരുദ്ധമായി അത് പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ ഉള്ള ബന്ധമാകുമ്പോള്‍ അത് മാരകമായ പാപമായി തീരുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ദാമ്പത്യജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ കൂട്ടായ്മ സൃഷ്ടാവു സ്ഥാപിച്ചതും അവിടുന്നു നല്‍കിയ നിയമങ്ങളില്‍ അധിഷ്ഠിതവുമാണ്. അതിനാല്‍ വിവാഹത്തിന്‍റെ കര്‍ത്താവ് ദൈവം തന്നെയാണ്. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്ക്കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചിരിക്കുന്നതു കൊണ്ട് വിവാഹ ബന്ധത്തിലൂടെയുള്ള അവരുടെ പരസ്പരസ്നേഹം ദൈവത്തിനു മനുഷ്യനോടുള്ള നിരുപാധികവും വീഴ്ചയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമായി തീരുന്നു. അതിനാല്‍തന്നെ ഈ ബന്ധത്തെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരുമായി ഒന്നു ചേര്‍ക്കുന്ന ഒരു സംവിധാനമായി തരം താഴ്ത്തുന്നവര്‍ ദൈവ സ്നേഹത്തിന്‍റെ പ്രതീകത്തെ തന്നെയാണ് തരം താഴ്ത്തുന്നത്. അങ്ങനെ അത് ദൈവ സ്നേഹത്തിനെതിരായ പാപമായി തീരുന്നു. കാനയിലെ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. വിവാഹത്തിന്‍റെ നന്മയുടെ ഉറപ്പാണ് അവിടെ സഭ കാണുന്നത്. അന്നുമുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണ്. ഇത് എപ്രകാരമായിരിക്കുമെന്ന് യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു. യേശുവിന്‍റെ ഈ പഠിപ്പിക്കലുകള്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നു ചേരുന്ന വിവാഹം ദൈവത്തില്‍ നിന്നുള്ളതും അവിഭാജ്യവുമാണെന്ന് പ്രഖ്യാപിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ ഐക്യം ഉളവാക്കുന്നതും സ്രഷ്ടാവ് സ്ഥാപിച്ചിട്ടുള്ളതുമായ ഉടമ്പടിയെ, ക്രിസ്തുവിനോടും, സഭയോടും ബന്ധപ്പെടുത്തിക്കൊണ്ട് "വലിയ രഹസ്യം" എന്നാണ് പൗലോസ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത്. #{red->n->n->സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭയും ദൈവവചനവും}# "സഭയുടെ വിശ്വാസം ഇതാണ്: സൃഷ്ടിയുടെ ക്രമത്തില്‍ സ്ത്രീയും പുരുഷനും ഒരാള്‍ക്ക് മറ്റേയാളുടെ പരസ്പരപൂരക ഗുണങ്ങള്‍ ആവശ്യമായിരിക്കുകയും കുട്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി അവര്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. അതുകൊണ്ട് സ്വവര്‍ഗരതിപരമായ പ്രവൃത്തികള്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ല. ഒരമ്മയും അപ്പനും തമ്മിലുള്ള ഐക്യത്തില്‍ നിന്ന്‍ ഉത്ഭവിക്കാത്തവനായി ഒരു മനുഷ്യനും ഈ ഭൂമിയിലില്ല. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണമില്ലാതിരിക്കുകയും മനുഷ്യപ്രകൃതിയും സൃഷ്ടിയുടെ ദൈവിക ക്രമവുമനുസരിച്ചുള്ള സ്ത്രീപുരുഷ ഐക്യത്തിന്‍റെ ശാരീരിക ഫലപൂര്‍ണത നിര്‍ബന്ധപൂര്‍വ്വം നഷ്ടപ്പെടുകയും ചെയ്യുകയെന്നത് സ്വവര്‍ഗ രതിഭാവമുള്ള അനേകരുടെ വേദനാജനകമായ അനുഭവമാണ്. എന്നാലും ദൈവം മിക്കപ്പോഴും ആത്മാക്കളെ അസാധാരണ മാര്‍ഗത്തിലൂടെ തന്നിലേക്കു നയിക്കുന്നു. ഒരു അഭാവം, ഒരു നഷ്ടം, ഒരു മുറിവ്, അതു സ്വീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്‌താല്‍ ദൈവകരങ്ങളിലേക്ക് തന്നെത്തന്നെ നൽകാനുള്ള ശക്തികേന്ദ്രമായിത്തീരാന്‍ അതിനു കഴിയും. എല്ലാറ്റില്‍ നിന്നും നന്മകൊണ്ടു വരുന്നവനാണല്ലോ ദൈവം. അവിടത്തെ മഹത്വം സൃഷ്ടികര്‍മ്മത്തിലെന്നതിനെക്കാള്‍ കൂടുതല്‍ വീണ്ടെടുപ്പില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും" (YOUCAT 65). "ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ശാരീരികമായി ഒരാളെ മറ്റേയാള്‍ക്കു വേണ്ടി നിശ്ചയിച്ചു. സ്വവര്‍ഗഭോഗപരമായ വികാരങ്ങള്‍ അനുഭവിക്കുന്നവരെ സഭ കലവറയില്ലാതെ സ്വീകരിക്കുന്നു. അവര്‍ ആ അനുഭവങ്ങള്‍ മൂലം വിവേചനയ്ക്കു വിധേയരാകരുത്. അതേസമയം, സ്വവര്‍ഗഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, സൃഷ്ടിയുടെ ക്രമത്തിനു വിരുദ്ധമാണെന്ന് സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു" (YOUCAT 415). "രൂഢമൂലമായ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്‍റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍, തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്‍റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു" (CCC 2358). "സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്‍റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്‍റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്" (CCC 2359). സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ ഈ മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (cf: 1 കൊറി 6:9). പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. "...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു." (റോമാ. 1:26-27). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തിൽ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (cf:റോമാ:1:32). സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ കത്തോലിക്കാ സഭ കലവറയില്ലാതെ സ്നേഹിക്കുന്നു. ആദരവോടും, സഹാനുഭൂതിയോടും, പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍‍ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2020-10-22-14:34:58.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ
Content: 14622
Category: 10
Sub Category:
Heading: കാര്‍ളോ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു
Content: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലനായ കാര്‍ളോ അക്യൂട്ടിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതോടെ കടുത്ത ദിവ്യകാരുണ്യ ഭക്തനായ കാര്‍ളോയുടെ മരണത്തിന് തൊട്ടുപിന്നാലെ മെക്സിക്കോയില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മെക്സിക്കോയിലെ ടിക്സ്റ്റ്ലായില്‍ നടന്ന ഈ ദിവ്യകാരുണ്യ അത്ഭുതം വാഴ്ത്തപ്പെട്ട കാര്‍ളോയുടെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണെന്ന ഫാ. മാര്‍ക്ക് ഗോറിങ് എന്ന വൈദികന്റെ വെളിപ്പെടുത്തലാണ് ഈ ദിവ്യകാരുണ്യ അത്ഭുതത്തെ വീണ്ടും ശ്രദ്ധേയമാക്കുന്നത്. കാര്‍ളോ മരിച്ചതിന്റെ തൊട്ടുപിന്നാലെ അത്ഭുതം സംഭവിച്ചതിനാലാണ് ഈ അത്ഭുതത്തെ അതുമായി ബന്ധപ്പെടുത്തുന്നതിന്റെ പിന്നിലെ കാരണമെന്ന് കാനഡയിലെ ഒട്ടാവയിലെ സെന്റ്‌ മേരീസ് ഇടവക വികാരിയായ ഫാ. ഗോരിങ്ങ് പറയുന്നു. 2006 ഒക്ടോബര്‍ 12നാണ് കാര്‍ളോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 21നാണ് അത്ഭുതം നടന്നത്. മെക്സിക്കോയിലെ ഒരു കന്യാസ്ത്രീ തിരുവോസ്തി നല്‍കുന്നതിനിടയിലാണ് അത്ഭുതം ശ്രദ്ധയില്‍പ്പെട്ടത്. തിരുവോസ്തി സ്വീകരിക്കുവാന്‍ തയ്യാറായി നിന്നിരുന്ന ആള്‍ തനിക്ക് നല്‍കുവാന്‍ എടുത്തിരിക്കുന്ന തിരുവോസ്തി കടുത്ത ചുവന്ന നിറത്തിലുള്ള വസ്തുവായി മാറിയിരിക്കുന്നത് കണ്ട് അമ്പരന്നുവെന്ന് ‘യൂക്കരിസ്റ്റിക് മിറക്കിള്‍സ് ഓഫ് ദി വേള്‍ഡ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് ഫാ. ഗോരിങ്ങ് വിവരിച്ചു. ശരീരത്തില്‍ നിന്നും രക്തം പുറത്തുവന്നതു പോലെയായിരുന്നു അതെന്നാണ്‌ പുസ്തകത്തില്‍ പറയുന്നത്. അത്ഭുതത്തെക്കുറിച്ച് പ്രഗല്‍ഭരായ ഫോറന്‍സിക് വിദഗ്ദരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടു പഠനങ്ങളില്‍ കണ്ടത് സമാനമായ യാഥാര്‍ത്ഥ്യമാണെന്നും പരിശോധനകളില്‍ മനുഷ്യ ഹൃദയ പേശികളിലെ കോശങ്ങളും കണ്ടെത്തിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. കട്ടപിടിച്ച രക്തത്തിന് സമാനമായ ചുവന്ന തിരുവോസ്തിയില്‍ ഹീമോഗ്ലോബിനും, മനുഷ്യ ശരീരത്തില്‍ ഉള്ള ഡി.എന്‍.എയും കാണുവാന്‍ കഴിഞ്ഞെന്നും പരിശോധനകള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷമായ ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ച ലാന്‍സിയാനോയിലെ തിരുവോസ്തിയിലും, ടൂറിനിലെ കച്ചയിലും കണ്ടെത്തിയതിന് സമാനമായി എബി പോസിറ്റീവ് രക്തമാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2006-ന് ശേഷം രക്തത്തിന്റെ പുറംഭാഗം ഭാഗികമായി കട്ടപിടിച്ച അവസ്ഥയിലാണെങ്കിലും അടിഭാഗം ഇപ്പോഴും പുതുരക്തം പോലെയാണ് ഉള്ളതെന്നും വൈദികന്‍ വിവരിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കാര്‍ളോയുടെ വാഴ്ത്തപ്പെട്ട പദവിയോടെ കൌമാര ബാലന്റെ മരണത്തോട് ചേര്‍ന്ന് സംഭവിച്ച ദിവ്യകാരുണ്യ അത്ഭുത വാര്‍ത്ത നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-22-16:29:17.jpg
Keywords: കാര്‍ളോ
Content: 14623
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചുള്ള സഭാപ്രബോധനത്തില്‍ മാറ്റമില്ല: കെസിബിസി
Content: കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്ന്‌ കേരള കത്തോലിക്ക മെത്രാന്‍ സമിതി. എവ്ജനി അഫിനിവ്സ്കി എന്ന സംവിധായകന്‍ 'ഫ്രാന്‍ചെസ്കോ' എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററിയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ്‌ പാപ്പ ന്യായീകരിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്‍ കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. ജേക്കബ്‌ ജി. പാലയ്ക്കാപ്പിളളി പ്രസ്താവനയില്‍ പറഞ്ഞു. വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായ പ്രബോധനങ്ങള്‍ ഡോക്യുമെന്ററികളിലൂടെയല്ല സഭ നടത്താറുള്ളത്‌. “എല്‍ജിബിടി” അവസ്ഥകളിലുള്ളവര്‍ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്നേഹവും അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും ഫ്രാന്‍സിസ്‌ പാപ്പാ ഇതിനുമുന്‍പും പഠിപ്പിച്ചിട്ടുള്ളതാണ്‌. വിശ്വാസ തിരുസംഘം 1975-ല്‍ ലൈംഗീക ധാര്‍മ്മികതയെക്കുറിച്ച്‌ പുറപ്പെടുവിച്ച പ്രബോധനരേഖയിലും സമാനമായ നിലപാടാണ്‌ കത്തോലിക്കാസഭ സ്വീകരിച്ചിട്ടുള്ളത്‌. സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ്ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ച്‌ മനസ്സിലാക്കണമെന്നതാണ്‌ സഭയുടെ നിലപാട്‌. സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കുടുംബത്തിനു തുല്യമായ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്‌. സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാസഭ കരുതുന്നില്ല, എന്നാല്‍ ഇതിനെ സിവില്‍ ബന്ധമായി വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്‌. ഇപ്രകാരം സിവില്‍ ബന്ധങ്ങളില്‍ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്‌. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച “സ്നേഹത്തിന്റെ സന്തോഷം” എന്ന (Amoris Latitia). പ്രബോധനരേഖയില്‍ പ്രതിപാദിക്കുന്ന അജപാലന ആഭിമുഖ്യമാണ്‌ ഈ വിഷയത്തില്‍ മാര്‍പാപ്പായുടെ ഓദ്യോഗിക നിലപാട്‌. ഈ നിലപാടില്‍ മാര്‍പാപ്പ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ്‌ പാംപ്ലാനി വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ധാര്‍മ്മികതയെക്കുറിച്ച്‌ നാളിതുവരെ സഭ നല്‍കിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാന്‍സിസ്‌ പാപ്പ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാര്‍ത്തകളില്‍ വാര്‍ത്തകളില്‍ വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും കെ‌സി‌ബി‌സിയുടെ പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-22-19:13:26.jpg
Keywords: കെസിബിസി