Contents

Displaying 14351-14360 of 25133 results.
Content: 14704
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണത്തിന് ശേഷം നീസിലെ ബസിലിക്ക ദേവാലയത്തില്‍ വീണ്ടും വിശുദ്ധ കുര്‍ബാന
Content: പാരീസ്: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇസ്ലാമിക തീവ്രവാദി മൂന്നുപേരെ ദാരുണമായി കൊലപ്പെടുത്തിയ നീസിലെ പരിശുദ്ധ ദൈവമാതാവിന്റെ ബസിലിക്കയില്‍ ഇന്നലെ വീണ്ടും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കനത്ത സുരക്ഷാവലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് നീസിലെ മെത്രാന്‍ ഡോ. ആന്ദ്രേ മര്‍സോ കാര്‍മികത്വം വഹിച്ചു. പട്ടണത്തിലെ ചുരുക്കം ഇടവക വൈദികരും ഇടവകാംഗങ്ങളും മാത്രമേ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പള്ളിയില്‍ എത്തിയിരുന്നുള്ളൂ. നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസിയും സന്നിഹിതനായിരുന്നു. ദേവാലയത്തില്‍വെച്ചു നരഹത്യ നടന്നതിനാല്‍ വിശുദ്ധ വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് പ്രത്യേക പരിഹാര പ്രാര്‍ത്ഥനകള്‍ നടന്നു. അതേസമയം ഫ്രാന്‍സിലെ എല്ലാ ദേവാലയങ്ങളിലും ഇന്നലെ നടന്ന സകല വിശുദ്ധരുടെ തിരുനാള്‍ കര്‍മ്മങ്ങളില്‍ നീസിലെ രക്തസാക്ഷികളായ ദേവാലയ ശുശ്രൂഷി വിന്‍സെന്റ് ലോക്ക് (54), നാദനെ ദെവിയ്യെ (60), ബ്രസീല്‍ സ്വദേശിനി സിമോണെ ബരേത്തോ സില്‍വ (44) എന്നിവരെ പ്രത്യേകം സ്മരിച്ചു. ക്രൈസ്തവരായതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതെന്നും കൊന്നവര്‍ ദൈവനാമത്തില്‍ കൊല്ലുന്നു എന്ന് അവകാശപ്പെട്ടവരാണെന്നും ബൂര്‍ജിലെ ആര്‍ച്ച് ബിഷപ്പ് ഡോ. ജെറോം ബോ പറഞ്ഞു. ദൈവനാമത്തില്‍ നമുക്ക് ആരേയും കൊല്ലാനാവില്ല. കാരണം അപരനെ നിഷേധിക്കുന്നവന്‍ ദൈവത്തെയാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ക്രൈസ്തവ നരഹത്യയില്‍ വ്യാപക അന്വേഷണം തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-02-07:07:16.jpg
Keywords: ഇസ്ലാമിക
Content: 14705
Category: 18
Sub Category:
Heading: ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍
Content: കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി(കെആര്‍എല്‍സിബിസി)യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി)ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ് തറയിലിനെ നിയമിച്ചു. രണ്ടു ദിവസങ്ങളിലായി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി യോഗമാണ് ഫാ. തോമസ് തറയിലിനു പുതിയ ചുമതലകള്‍ നല്കിയത്. ഒമ്പതു വര്‍ഷമായി കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഫാ. ഫ്രാന്‍സിന് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസിയുടെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിജയപുരം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായും ജീസസ് യൂത്തിന്റെ അന്തര്‍ദേശീയ ചാപ്ലിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ മാസം 14ന് അദ്ദേഹം പുതിയ ഉത്തരവാദിത്വമേറ്റെടുക്കും.
Image: /content_image/India/India-2020-11-02-07:22:27.jpg
Keywords: ലത്തീന്‍, ലാറ്റി
Content: 14706
Category: 13
Sub Category:
Heading: 'നൈറ്റ്സ് ഓഫ് കൊളംബസ്' സ്ഥാപകന്‍ ഫാ. മക്ഗിവ്നി വാഴ്ത്തപ്പെട്ട പദവിയിൽ
Content: ഹാര്‍ട്ട്ഫോര്‍ഡ്: ഒരു നൂറ്റാണ്ടിലേറെ കാലമായി ജീവകാരുണ്യ രംഗത്ത് സജീവമായ കത്തോലിക്ക സന്നദ്ധ സംഘടന 'നൈറ്റ്സ് ഓഫ് കൊളംബസ്' സ്ഥാപകന്‍ ഫാ. മൈക്കേല്‍ മക്ഗിവ്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് കണക്റ്റികട്ടിലെ ഹാര്‍ട്ട്ഫോര്‍ഡിലെ സെന്റ്‌ ജോസഫ് കത്തീഡ്രലില്‍വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഫാ. മക്ഗിവ്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ഉത്തരവ് ചടങ്ങില്‍ വായിച്ചു. നെവാര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സീന്‍ ഒ’മാലി, ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. വാഴ്ത്തപ്പെട്ട മക്ഗിവ്നി ജനിച്ച ഓഗസ്റ്റ് 12നും (1852), മരണപ്പെട്ട ഓഗസ്റ്റ് 14നും (1890) ഇടക്കുള്ള ഓഗസ്റ്റ് 13 ആണ് അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈന്‍ കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുവിശേഷം പ്രഘോഷിക്കുവാനുള്ള മക്ഗിവ്നിയുടെ ആവേശവും, തന്റെ സഹോദരീ-സഹോദരന്‍മാരോടുള്ള അദ്ദേഹത്തിന്റെ ഔദാര്യ മനോഭാവവും, ക്രിസ്തീയ ഐക്യവും, സാഹോദര്യത്തിന്റേയും അസാധാരണ സാക്ഷ്യമാണ് മക്ഗിവ്നിയെ വാഴ്ത്തപ്പെട്ട പദവിക്കര്‍ഹനാക്കിയതെന്ന് പാപ്പ അപ്പസ്തോലിക സന്ദേശത്തില്‍ കുറിച്ചു. ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ലോറി പാപ്പയുടെ കത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ വായിച്ചു തീര്‍ന്ന ഉടന്‍ ഫാ. മക്ഗിവ്നിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്സൻ ഫാ. മക്ഗിവ്നിയുടെ ജീവചരിത്രം വായിച്ചു. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്താല്‍ രോഗശാന്തി ലഭിച്ച മൈക്കേല്‍ ഷാച്ചെലും, മാതാപിതാക്കളും സഹോദരന്‍മാരും ഫാ. മക്ഗിവ്നിയുടെ തിരുശേഷിപ്പടങ്ങിയ അരുളിക്ക കര്‍ദ്ദിനാള്‍ ടോബിന് കൈമാറി. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ജലാംശം കൂടിയ മാരകമായ രോഗാവസ്ഥയില്‍ നിന്നും മൈക്കേല്‍ ഷാച്ചെലിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഫാ. മക്ഗിവ്നിയുടെ മാധ്യസ്ഥമാണെന്ന് വത്തിക്കാന്‍ അംഗീകരിച്ചിരിന്നു. ഫാ. മൈക്കേല്‍ മക്ഗിവ്നി തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച നൈറ്റ്സ് ഓഫ് കൊളംബസ് ഇന്ന്‍ 20 ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു അന്താരാഷ്‌ട്ര ജീവകാരുണ്യ സംഘടനായി വളര്‍ന്നു കഴിഞ്ഞുവെന്നു കർദ്ദിനാൾ ടോബിന്‍ സ്മരിച്ചു. ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം നൽകിയ സംഘടനയാണ് നൈറ്റ്സ് ഓഫ് കൊളംബസ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-02-13:46:56.jpg
Keywords: കൊളംബസ്
Content: 14707
Category: 1
Sub Category:
Heading: ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഇക്വഡോർ രൂപത
Content: ഇക്വഡോർ: സകല മരിച്ചവരുടെയും തിരുനാളിനോട് അനുബന്ധിച്ച് ഇക്വഡോറിലെ ഗുയാകുൽ അതിരൂപത ഗർഭസ്ഥ ശിശുക്കൾക്കും ഗർഭഛിദ്രത്തിന് ഇരയായ കുഞ്ഞുങ്ങൾക്കും വേണ്ടി നവംബർ നാലാം തീയതി പ്രത്യേകം വിശുദ്ധ കുർബാന അർപ്പിക്കും. ഭൂമിയിൽ പിറന്നുവീണ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ 11 നവജാത ശിശുക്കളുടെ മൃതസംസ്കാര ശുശ്രൂഷയും രൂപതയിൽ നടക്കും. അതിരൂപതയെ കൂടാതെ സാമൂഹ്യ സേവനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗുയാകുലിലെ ബോർഡ് ഓഫ് ചാരിറ്റിയും, 'ബേബീസ് ഇൻ ദി ഹേർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സംഘടനയും ചേർന്നാണ് ശുശ്രൂഷകൾ ക്രമീകരിക്കുന്നത്. ഗുയാകുൽ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ലൂയിസ് കബ്രേറ വിശുദ്ധ കുർബാന അർപ്പണത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. സഹായമെത്രാൻ ജിയോവാനി ബാറ്റിസ്റ്റ പികോളി സഹകാർമികനാകും. മൃതസംസ്കാരം നടത്തുന്ന ശിശുക്കളുടെ ശരീരം അതിരൂപതയ്ക്ക് സെപ്റ്റംബർ ഇരുപതാം തീയതിയാണ് ലഭിച്ചത്. ബോർഡ് ഓഫ് ചാരിറ്റി നൽകിയ സംഭാവന ഉപയോഗിച്ച് മൃതസംസ്കാര ശുശ്രൂഷകൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ അതിരൂപതയുടെ കല്ലറയിൽ നടത്തിയിട്ടുണ്ട്. ഭ്രൂണഹത്യയിലൂടെ മരണമടഞ്ഞ ശിശുക്കളും, മറ്റു കാരണങ്ങളാൽ മരണമടഞ്ഞ ശിശുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് 'ബേബീസ് ഇൻ ദി ഹേർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സംഘടനയിലെ അംഗമായ പേർല പോസ്റ്റോ കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രൻസയോട് പറഞ്ഞു. ഭ്രൂണഹത്യയ്ക്ക് ശേഷം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കൾക്ക് കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതിന് പദ്ധതിയുണ്ടെന്നും, അതിനുവേണ്ടി മുൻസിപ്പാലിറ്റിയുടെ അനുവാദത്തിനു വേണ്ടി ശ്രമം തുടരുകയാണെന്നും പേർല പോസ്റ്റോ വ്യക്തമാക്കി. 'വെർജിൻ മദർ ഓഫ് ദി ബോൺ ആൻഡ് അൺബോൺ' പ്രതിമയും നവംബർ നാലാം തീയതി നടക്കുന്ന ചടങ്ങുകൾക്കിടയിൽ അനാച്ഛാദനം ചെയ്യും.
Image: /content_image/News/News-2020-11-02-16:36:56.jpg
Keywords: ഗർഭസ്ഥ
Content: 14708
Category: 1
Sub Category:
Heading: പ്രതിഷേധത്തിന് ഫലം: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയുടെ മോചനത്തിനായി ഇടപെടലുമായി സിന്ധ് ഗവണ്‍മെന്‍റ്
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നു വയസുള്ള ആര്‍സൂ രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം അയച്ച സിന്ധ് ഹൈക്കോടതിവിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്‍മെന്റ് കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ആര്‍സൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തില്‍ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും, ആര്‍സൂവിന് നീതി ലഭിക്കുവാന്‍ കോടതിയാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്‍മെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിക്കുമെന്ന്‍ സര്‍ദാരി വ്യക്തമാക്കിയതായാണ് 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. പി.പി.പിയുടെ നേതൃത്വത്തിലുള്ള സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ 2013-ല്‍ ബാല വിവാഹം നിരോധിച്ചുകൊണ്ടുള്ള സിന്ധ് ചൈല്‍ഡ് മാര്യേജ് ആക്ട് പാസ്സാക്കിയിട്ടുള്ളതാണെന്നും നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ പാര്‍ട്ടി പോരാടുമെന്നും സര്‍ദാരിയുടെ ട്വീറ്റില്‍ പറയുന്നു. ആര്‍സൂവിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേര്‍ക്ക് കറാച്ചിയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സര്‍ദാരിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ മൂന്നു പേരും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ്‌ സെഷന്‍സ് ജഡ്ജി ഫൈസാ ഖലീല സമക്ഷം ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് സമ്മതിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി സിന്ധ് ഹൈക്കോടതി മുന്‍പാകെ പ്രതിഭാഗം വക്കീല്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ആര്‍സൂവിന് 18 വയസ്സ് തികഞ്ഞുവെന്ന്‍ അവകാശപ്പെട്ടുകൊണ്ട്‌ അസ്ഹര്‍ അലി സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ വ്യാജമാണെന്നാണ് തെളിവുകൾ സഹിതം ആര്‍സൂവിന്റെ അമ്മ ചൂണ്ടിക്കാട്ടുന്നത്. ആര്‍സൂവിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ബാല വിവാഹവും പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പാക്ക് ക്രൈസ്തവർ നേരിടുന്ന മതപീഡനത്തില്‍ ഐക്യരാഷ്ട്ര സഭയും, പ്രമുഖ മനുഷ്യാവകാശ സംഘടനകളും നിഷ്ക്രിയരാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഓപ്പണ്‍ ഡോഴ്സിന്റെ 2020-ലെ പട്ടികയനുസരിച്ച് ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ അഞ്ചാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-02-18:57:30.jpg
Keywords: ആര്‍സൂ, പാക്ക
Content: 14709
Category: 24
Sub Category:
Heading: സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വിശുദ്ധ ജോൺ പോൾ രണ്ടാമൻ നൽകിയ അമൂല്യ സമ്മാനം
Content: മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ അപ്പനും അമ്മയ്ക്കു ചേട്ടനു നൽകിയ അമൂല്യ സമ്മാനത്തിന്റെ കഥ. കരോൾ വോയ്റ്റിലക്കു കുഞ്ഞുനാളിലെ അമ്മയും ഏക സഹോദരനും നഷ്ടപ്പെട്ടിരുന്നു. ഇരുപതിന്റെ ആരംഭത്തിൽ ഏക ആശ്രയമായിരുന്ന പിതാവും മരണത്തിനു കീഴടങ്ങി. ഈ ആഘാതങ്ങൾ മുന്നോട്ടുള്ള കരോളിന്റെ ജീവിതത്തെയും തീരുമാനങ്ങളെയും സ്വാധീനിച്ചു എന്നതിൽ തർക്കമില്ല. കരോളിനു പൗരോഹിത്യത്തിലേക്കുള്ള വിളി ലഭിക്കുമ്പോൾ ഹിറ്റ്ലറിന്റെ നാസി പട്ടാളം പോളണ്ട് കീഴടക്കിയിരുന്നു. പുരോഹിതരും വൈദീക വിദ്യാർത്ഥികളും നാസികളുടെ പ്രത്യേക ടാർജെറ്റ് ഗ്രൂപ്പായിരുന്നതിനാൽ , കരോൾ പിടിക്കപ്പെട്ടിരുന്നെങ്കിൽ മരണത്തിലേക്കു അവർ തള്ളി വിട്ടേനേ. ജീവനു വന്ന ഭീഷണി വകവയ്ക്കാതെ രഹസ്യമായി വൈദിക പഠനം ആരംഭിച്ച കരോൾ, കെമിക്കൽ ഫാക്ടറിയിലും പാറമടിയിലും ജോലി ചെയ്തു. മേലധികാരികളുടെ ഒരു ചെറു സംശയം പോലും മരണത്തിലേക്കു തള്ളിവിടുമായിരുന്ന സാഹചര്യത്തിലും റിസ്കെടുത്ത കരോൾ രഹസ്യമായി സെമിനാരി പഠനം പൂർത്തിയാക്കി. വൈദീകനാകണമെന്ന കരോളിന്റെ ആഗ്രഹത്തിനു സഹ ജോലിക്കാർ എല്ലാ സഹായവും ചെയ്തു നൽകി. 1945 ജനുവരി പതിനെട്ടാം തീയതി നാസി പട്ടാളത്തിന്റെ ക്രാക്കോവിലെ അധിവാസം അവസാനിച്ചു. യുദ്ധത്തിൽ തകർന്നടിഞ്ഞ നഗരത്തെ പുനർനിർമ്മിക്കാൻ ജനങ്ങൾ തുടക്കം കുറിച്ചപ്പോൾ മറ്റൊരു ദു:ഖവാർത്ത അവരെ തേടിയെത്തി. റഷ്യൻ കമ്യുണിസ്റ്റു പട്ടാളം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പോളണ്ടു വീണ്ടും അടുത്ത അടിമത്തത്തിലേക്കു കടന്നു പോയി. ചരിത്രപ്രസിദ്ധമായ ജഗീലോണിൻ (Jagiellonian) യൂണിവേഴ്സിറ്റി പുനർനിർമ്മിച്ചതോടെ പോളണ്ടിലെ ബൗദ്ധിക ജീവിതം സാവധാനം ഉയിർത്തെഴുന്നേറ്റു, കരോൾ വോയ്റ്റില ദൈവശാസ്ത്ര പഠനം അവിടെ പൂർത്തിയാക്കുകയും പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കഠിനമായ ആത്മീയ നിഷ്ഠകളും പരീക്ഷകളും വിജയകരമായി പൂർത്തിയാക്കിയ കരോൾ ജോസഫ് വോയ്റ്റില 1946 ലെ സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ കാർഡിനൽ സാഫിയായുടെ (Cardinal Sapieha) സ്വകാര്യ ചാപ്പലിൽ വച്ചു പൗരോഹിത്യപട്ടം സ്വീകരിച്ചു. സകല വിശുദ്ധരുടെയും ഗണത്തിലേക്കു ഒരു പിൽക്കാല വിശുദ്ധനും പിറവി കൊണ്ട ദിനം. പിറ്റേന്നായിരുന്നു പ്രഥമ ദിവ്യബലി അർപ്പണം, സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ . തനിക്കു പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നതിനാൽ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യ ദിനം (1945 നവംബർ 2) കരോളച്ചൻ മൂന്നു വിശുദ്ധ കുർബാന അർപ്പിച്ചു. അപ്പനും അമ്മയ്ക്കും സഹോദരനും വേണ്ടി. സന്തോഷവും സങ്കടവും ഒന്നു ചേർന്ന പുണ്യ ദിനം. പൗരോഹിത്യത്തിന്റെ മഹോന്നതയിൽ ആനന്ദിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവരില്ലാത്തതിന്റെ ഹൃദയം നൊമ്പരം.മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു അന്നേ കരോളച്ചൻ മനസ്സിലാക്കിയിരുന്നു. പിന്നിടു കരോളച്ചൻ മെത്രാനും മാർപാപ്പായും ആയപ്പോൾ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ശീലം സഭയിൽ അദ്ദേഹം പ്രോത്സാഹിച്ചു. …മരിച്ച വിശ്വസികളെ ദൈവത്തിനു ഭരമേല്പിക്കുമ്പോൾ നമുക്കു അവരോടുള്ള ഐക്യദാർഢ്യം നമ്മൾ അംഗീകരിക്കുകയും പുണ്യവാന്മാരുടെ ഐക്യം എന്ന വിസ്മയകരമായ രഹസ്യത്തിലൂടെ അവരുടെ രക്ഷയിൽ നമ്മൾ പങ്കുചേരുകയും ചെയ്യുന്നു. ശുദ്ധികരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കാൻ വിശ്വസികളുടെ പ്രാർത്ഥനയ്ക്കും അൾത്താരയിലെ ബലികൾക്കും, ദാനധർമ്മങ്ങൾക്കും മറ്റു ഭക്ത കൃത്യങ്ങൾക്കും കഴിയുമെന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മരിച്ചവർക്കുവണ്ടി, തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ഞാൻ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുന്നു. മരണമടഞ്ഞ നമ്മുടെ സഹോദരി സഹോദരന്മാർ, കുടുംബാംഗങ്ങൾ എന്നിവർക്കു അവരുടെ പാപങ്ങളുടെ കടങ്ങളിൽ നിന്നു വിടുതൽ ലഭിക്കുകയും “ വരിക ഓ എന്റെ പ്രിയപ്പെട്ട ആത്മാവേ. എന്റെ നന്മയുടെ കരങ്ങളിൽ നിന്നു നിനക്കു നിത്യ സന്തോഷം പ്രദാനം ചെയ്യുന്ന നിത്യവിശ്രാന്തി വരിക” എന്ന ദൈവ സ്വരം കേൾക്കുകയും ചെയ്യുമാറാകട്ടെ. മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ സഭ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ഈ നവംബർ മാസത്തിൽ മരണം മൂലം നമ്മിൽ നിന്നു വേർപിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവരെ നമ്മുടെ വിശുദ്ധ കുർബാനയിലും പ്രാർത്ഥനയിലും സ്മരിക്കാം.
Image: /content_image/SocialMedia/SocialMedia-2020-11-02-19:30:00.jpg
Keywords: ജോണ്‍ പോള്‍
Content: 14710
Category: 18
Sub Category:
Heading: നീസ് ബസിലിക്ക ആക്രമണത്തെ ന്യായീകരിച്ച കവി മുനാവര്‍ റാണയ്‌ക്കെതിരെ കേസ്
Content: ലക്‌നൌ: പ്രവാചകനെക്കുറിച്ചുള്ളകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ സമീപദിവസങ്ങളില്‍ നടന്ന മുസ്ലിം ഭീകരതയെയും കൊലപാതകങ്ങളെയും ന്യായീകരിച്ച ഉറുദു സാഹിത്യകാരന്‍ മുനാവര്‍ റാണയ്‌ക്കെതിരേ കേസ്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനു ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുപിയിലെ ഹസ്രത്ഗഞ്ച് പോലീസാണു കേസെടുത്തത്. ഒരു വാര്‍ത്താചാനലുമായി നടത്തിയ സംഭാഷണത്തില്‍ ഫ്രാന്‍സിലെ മുഴുവന്‍ സംഭവവികാസങ്ങളെയും അംഗീകരിക്കുന്നുണ്ടോയെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് 'ഞാനവരെ കൊല്ലും' എന്നായിരുന്നു അദ്ദേഹം നല്കിയ മറുപടി. പാരീസിലെ നീസില്‍ ഇസ്ലാമിക തീവ്രവാദി കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേരെ കൊലചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചായിരുന്നു വിവാദപ്രതികരണം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.
Image: /content_image/India/India-2020-11-03-05:36:57.jpg
Keywords: ബസിലിക്ക
Content: 14711
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര രൂപതയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം
Content: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കും ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘേഷങ്ങള്‍ക്കും തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നെടുമങ്ങാട് നവജ്യോതി അനിമേഷന്‍ സെന്ററില്‍ നടത്തിയ പരിപാടിയില്‍ രൂപതാ കൂരിയാ വൈദികരും നെടുങ്ങാട് റീജിയനിലെ വൈദികരും പങ്കെടുത്തു. 1996 നവംബര്‍ ഒന്നിനാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചത്. തുടര്‍ന്ന് പ്രഥമ മെത്രാനായി ഡോ.വിന്‍സെന്റ് സാമുവലിനെ നിയമിച്ചു. നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. വി.പി. ജോസ്, കാട്ടാക്കട റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ പീറ്റര്‍, നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. സെല്‍വരാജന്‍, രൂപത ചാന്‍സലര്‍ ഡോ.ജോസ്‌റാഫേല്‍, ഫൊറോന വികാരിമാരായ ഫാ.ജോസഫ് അഗസ്റ്റിന്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്റ്, ഫാ.എസ് എം അനില്‍കുമാര്‍, കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍ ഡോ.ആര്‍. ബി ഗ്രിഗറി , രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബുവര്‍ഗീസ്, കെആര്‍എല്‍സിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, തോമസ് കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-11-03-05:51:02.jpg
Keywords: നെയ്യാറ്റിന്‍കര
Content: 14712
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂവിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം: കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
Content: ഇസ്‌ളാമാബാദ്: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ പതിമൂന്നു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയുടെ കേസില്‍ നവംബര്‍ അഞ്ചിന് വീണ്ടും വാദം കേള്‍ക്കും. അതേസമയം തട്ടിക്കൊണ്ടു പോയി മതം മാറ്റിയ പ്രതിയ്ക്കൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ച സിന്ധ് ഹൈക്കോടതി പൊതു സമൂഹത്തില്‍ നിന്നുയര്‍ന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു നിലപാടില്‍ അയവു വരുത്തി. പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ വിവാഹിതനായ അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരന്‍ തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, ആര്‍സുവിന് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ വാഗ്വാദങ്ങള്‍ക്കെതിരെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി കുടുംബം രംഗത്തുവന്നെങ്കിലും ഇത് ചെവികൊള്ളാന്‍ കോടതി തയാറായിരിന്നില്ല. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1705779019599845%2F&show_text=0&width=560" width="100%" height="415" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ഇതേ തുടര്‍ന്നു നാടകീയ രംഗങ്ങളാണ് കോടതി മുറ്റത്ത് അരങ്ങേറിയത്. തന്റെ അമ്മക്കരികിലേക്ക് ഓടാന്‍ തുനിഞ്ഞ ആര്‍സൂവിനെ അലി അസ്ഹര്‍ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ഇതിനിടെ മകളെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കോടതി മുറ്റത്ത് വാവിട്ട് കരയുന്ന ആര്‍സൂ\വിന്റെ അമ്മയുടെ ദയനീയ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലേ പെണ്‍കുട്ടിയുടെ മോചനം ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രതിഷേധ ധര്‍ണ്ണയിലേക്ക് പ്രവേശിക്കുകയായിരിന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍സൂവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റാലികള്‍ നടന്നു. അതേസമയം വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി വിഷയത്തില്‍ പ്രതികരണം നടത്തി. ആര്‍സൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തില്‍ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും, ആര്‍സൂവിന് നീതി ലഭിക്കുവാന്‍ കോടതിയാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്‍മെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിച്ചു. നവംബര്‍ അഞ്ചിന് അനുകൂല വിധി ലഭിക്കുവാന്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്ക് ക്രൈസ്തവര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-03-10:32:15.jpg
Keywords: പാക്ക്, പാക്കി
Content: 14713
Category: 14
Sub Category:
Heading: ജെറുസലേമിലെ പ്രധാന ആകര്‍ഷണമായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നു സന്ദര്‍ശകര്‍ ഒഴിഞ്ഞ സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് അഞ്ചു ലക്ഷത്തോളം സന്ദര്‍ശകരെ ആകര്‍ഷിച്ച ഈ പുരാതന ചരിത്ര സ്മാരകം പുനരുദ്ധരിക്കുവാന്‍ തീരുമാനിച്ചത്. ബൈബിളില്‍ പരാമര്‍ശിക്കുന്ന ചരിത്ര സ്മാരകത്തിന് ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ തന്നെ ആരംഭിക്കുകയായിരിന്നു. ബൈബിളിലെ ഉത്തമഗീതങ്ങളിലാണ് ആദ്യമായി ദാവീദിന്റെ ഗോപുരത്തെക്കുറിച്ച് പരാമര്‍ശിച്ചു കാണുന്നത്. ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍ ഒരു പുതിയ സന്ദര്‍ശക കേന്ദ്രവും, പ്രവേശന കവാടവും നിര്‍മ്മിക്കുവാനും മ്യൂസിയത്തിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്ഖനനത്തില്‍ പുരാവസ്തു പ്രാധാന്യമുള്ള ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഗോപുരത്തിന്റെ അടിയിലായി ഒരു ഭൂഗര്‍ഭ അറ കണ്ടെത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ അറ നഗരമതിലുകളുടെ അടിയിലൂടെ പോകുന്ന തുരങ്കത്തോട് കൂടിയ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന കുഴിയായിരുന്നുവെന്ന് ഈ അറയില്‍ നടത്തിയ പരിശോധനകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളില്‍ കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയിലെ പുരാവസ്തു ഗവേഷകനായ അമിത് റീം പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-03-07:29:43.jpg
Keywords: പുരാതന, ഗവേഷണ